കുംഭം രാശിക്കാരുടെ രാശിഫലം 2021: Aquarius Yearly Predictions 2021
കുംഭം രാശിഫലം 2021 പ്രകാരം ഇത് 2021 ൽ കുംഭം രാശിക്കാരുടെ ജീവിതത്തിലെ നിരവധി അവസരങ്ങളെ കുറിച്ച് ഇത് പ്രതിപാദിക്കുന്നു. ഈ വർഷത്തിന്റെ തുടക്കത്തിൽ, നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങൾ വളരെയധികം വിജയം കൈവരിക്കും. സെപ്റ്റംബർ, ഡിസംബർ മാസങ്ങൾ നിങ്ങൾക്ക് വളരെ ലാഭകരമായിരിക്കാനുള്ള സാധ്യത കാണുന്നു. ബിസിനസ്സ് രാശിക്കാർക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ കൈവരും എന്നാൽ പ്രത്യേകിച്ച് ജൂൺ-ജൂലൈ മാസങ്ങളിൽ മറ്റുള്ളവരെ വിശ്വസിക്കുന്നത് ഒഴിവാക്കുക. ശനി, വ്യാഴം എന്നിവയുടെ സംയോജനം നിങ്ങളുടെ അനാവശ്യ ചെലവുകളിൽ അപ്രതീക്ഷിതമായി വർദ്ധനവിന് കാരണമാകുമെന്നതിനാൽ ഈ വർഷം സാമ്പത്തിക ജീവിതത്തിൽ കുംഭം രാശിക്കാർ പ്രതികൂല ഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. എന്തെങ്കിലും ഇടപാടുകൾ നടത്തുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
നിങ്ങളുടെ ജീവിത പ്രവചനങ്ങൾ ബൃഹത് ജാതക റിപ്പോർട്ട് ഉപയോഗിച്ച് മനസ്സിലാക്കൂ
വിദ്യാർത്ഥികളെ സംബന്ധിച്ച് ഈ വർഷം അവർക്ക് വളരെ അനുകൂലമായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങൾക്ക് ലഭിക്കും, ശനിയുടെ സഹായമുണ്ടാകും. വിദ്യാർത്ഥി രാശിക്കാർക്ക് അവരുടെ അധ്യാപകരുടെ പിന്തുണ ഉണ്ടാകും. കുടുംബജീവിതവുമായി ബന്ധപ്പെട്ട് 2021 വർഷം നിങ്ങൾക്ക് അനുകൂലമായിരിക്കും. ചില കാരണങ്ങളാൽ നിങ്ങൾക്ക് കുടുംബത്തിൽ നിന്ന് മാറി നിൽക്കേണ്ടി വരാം, പുതിയ സ്ഥലം നിങ്ങൾക്ക് ചില അസ്വസ്ഥകൾ ഉണ്ടാക്കാം. നിങ്ങളുടെ അച്ഛന്റെ ആരോഗ്യത്തിൽ ശ്രദ്ധിക്കേണ്ടതാണ് അല്ലെങ്കിൽ ഇത് നിങ്ങളുടെ മാനസിക സമ്മർദ്ദത്തിന് വഴിവെക്കും. വിവാഹിതരായ രാശിക്കാർക്ക് ഈ വർഷം നിങ്ങൾക്ക് നല്ലതായിരിക്കും. നിങ്ങളുടെ പങ്കാളിയുടെ പിന്തുണ നിങ്ങൾക്ക് ഉണ്ടാകും, അതിന്റെ സഹായത്തോടെ സമ്പത്തും ആദരവും നേടുന്നതിൽ നിങ്ങൾ വിജയിക്കും. നിങ്ങളും പങ്കാളിയുടെ തമ്മിലുള്ള എല്ലാ വാദങ്ങളും തർക്കങ്ങളും ഈ സമയം അവസാനിക്കും. ഭാഗ്യം നിങ്ങളുടെ കുട്ടികളെ അനുകൂലിക്കുകയും അവർക്ക് അവരുടെ പഠനത്തിലോ ജോലിയിലോ മികച്ച പ്രകടനം നടത്താൻ പ്രാപ്തരാക്കുകയും ചെയ്യും. നിങ്ങളുടെ പ്രണയ ജീവിതത്തിന് ഈ സമയം വളരെ നല്ലതായിരിക്കും എന്ന് പറയാം. നിങ്ങളുടെ പ്രണയ പങ്കാളിയുമായി വിവാഹം ആഗ്രഹിക്കുന്നവർക്ക് വർഷത്തിന്റെ മധ്യത്തിൽ അതിനുള്ള യോഗം കൈവരും. നിങ്ങളുടെ പങ്കാളി വർഷത്തിന്റെ തുടക്കത്തിൽ ചില കാരണങ്ങളാൽ നിങ്ങളിൽ നിന്ന് അകലാം ആ സാഹചര്യത്തിൽ നിങ്ങൾ ഇരുവരും പരസ്പരം കാര്യങ്ങൾ തുറന്ന് സംസാരിച്ച് കാര്യങ്ങൾ മനസ്സിലാക്കുക.
ലോകത്തിലെ ഏറ്റവും നല്ല ജ്യോതിഷകരോട് ആസ്ട്രോസേജ് വാർത്തയിലൂടെ സംസാരിക്കു
ഗ്രഹങ്ങളുടെ സംക്രമണത്തിന്റെ സ്വാധീനവും ശനിയുടെ വീക്ഷണവും മൂലം നിങ്ങൾക്ക് ആരോഗ്യവുമായി ബന്ധപ്പെട്ട ചെറിയ പ്രശ്നങ്ങൾ നേരിടേണ്ടിവരാം. ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള സമയങ്ങളിൽ പ്രത്യേക ശ്രദ്ധ പാലിക്കുക.
കുംഭം ഉദ്യോഗ രാശിഫലം 2021 - Career Predictions 2021
കുംഭം രാശിക്കാർക്ക് ഔദ്യോഗിക രാശിഫലം 2021, കുംഭം രാശിക്കാർക്ക് 2021 വർഷം അവരുടെ ഔദ്യോഗിക കാര്യത്തിൽ ശ്രദ്ധിക്കേണ്ടതാണ്. ഈ വർഷം മുഴുവൻ നിങ്ങൾ ഉയർച്ചതാഴ്ചകളിലൂടെ കടന്നുപോകാം. തുടക്കത്തിൽ, നിങ്ങളുടെ ജോലിസ്ഥലത്തെ നിങ്ങളുടെ സഹപ്രവർത്തകർ നിങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കും, അതിനാൽ നിങ്ങൾക്ക് എല്ലാ ജോലികളും കൃത്യസമയത്ത് പൂർത്തിയാക്കാൻ കഴിയും.ജോലി മാറാൻ ആഗ്രഹിക്കുന്നവർക്ക് ജനുവരി, ഏപ്രിൽ, മെയ് അനുകൂല ഫലങ്ങൾ ലഭിക്കും. ആറാമത്തെ ഭാവത്തിലെ ചൊവ്വയുടെ സംക്രമണം നടക്കുമ്പോൾ ജൂൺ, ജൂലൈ മാസങ്ങളിൽ ജാഗ്രത പാലിക്കേണ്ടതാണ് ഈ സമയത്ത് നിങ്ങളുടെ എതിരാളികൾ സജീവമായി തുടരുകയും നിങ്ങൾക്ക് തടസ്സങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്യും. കുംഭം രാശിക്കാരുടെ രാശിഫലം 2021 അനുസരിച്ച് ജൂലൈ അവസാന ആഴ്ച മുതൽ സെപ്റ്റംബർ മാസം വരെ നിങ്ങൾക്ക് അനുകൂലമായിരിക്കും. നിങ്ങൾക്ക് ഭാഗ്യം ലഭിക്കുകയും കാര്യമായ പുരോഗതി കൈവരുകയും ചെയ്യും. ഡിസംബറും നിങ്ങൾക്ക് അനുകൂലമായ സമയമായിരിക്കും. ബിസിനസ്സ് രാശിക്കാർക്ക് ജോലിയുമായി ബന്ധപ്പെട്ട നിരവധി യാത്രകൾ നടത്താൻ അവസരം ലഭിക്കും. ജൂലൈ, ഓഗസ്റ്റ്, ഡിസംബർ മാസങ്ങൾ നിങ്ങൾക്ക് ലാഭകരമായ മാസങ്ങൾ ആയിരിക്കും ഈ സമയത്ത് നിങ്ങളുടെ കഠിനാധ്വാനത്തോടെ ശ്രമങ്ങൾ നടത്തുക തീർച്ചയായും വിജയം കീഴടക്കാൻ കഴിയും.
നിങ്ങളുടെ ഉദ്യോഗ പ്രവചനങ്ങൾ ഉദ്യോഗ ജാതക റിപ്പോർട്ട് ഉപയോഗിച്ച് മനസ്സിലാക്കൂ
കുംഭം സാമ്പത്തിക ജീവിതം രാശിഫലം 2021 - Aquarius Money Horoscope 2021
സാമ്പത്തിക രാശിഫലം 2021 പ്രകാരം കുംഭം രാശിക്കാർക്ക് അത്ര അനുകൂല ഫലങ്ങൾ ലഭിക്കുകയില്ല. ഈ വർഷം സാമ്പത്തിക ജീവിതത്തിൽ ആരംഭം മുതൽ അവസാനം വരെ, ശനിയുടെ പന്ത്രണ്ടാം ഭാവത്തിലെ സ്ഥാനം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ദുർബലമാക്കാം., നിങ്ങളുടെ ചെലവുകളിൽ പെട്ടെന്ന് ഉയരാം. കൃത്യസമയത്ത് നിങ്ങളുടെ ചെലവുകൾ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടാൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതി വഷളാകും. ജനുവരി മുതൽ ഏപ്രിൽ വരെ ഈ പ്രതികൂല സാഹചര്യം തുടരാം. ഈ സമയത്ത്, വ്യാഴം നിങ്ങളുടെ ഈ ഭാവത്തിൽ ഏപ്രിൽ വരെ തുടരും. ഈ സമയത്ത്, നിങ്ങളുടെ സാമ്പത്തികവും ചെലവും കൈകാര്യം ചെയ്യുന്നത് നിങ്ങൾ കാണും. സെപ്റ്റംബർ പകുതിയോടെ സ്ഥിതിഗതികൾ മെച്ചപ്പെടുകയും എങ്കിലും സമ്പത്ത് ശേഖരിക്കുന്നതിന് നിങ്ങൾക്ക് കഴിയില്ല. സെപ്റ്റംബർ 15 മുതൽ നവംബർ 15 വരെ മതപരമായ പ്രവർത്തനങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി നിങ്ങൾ പണം ചിലവഴിക്കും. ജനുവരി, ഫെബ്രുവരി, ഏപ്രിൽ, മെയ് ആരംഭം, സെപ്റ്റംബർ, ഡിസംബർ എന്നീ മാസങ്ങൾ സാമ്പത്തിക കാര്യങ്ങൾക്ക് കുറച്ച് അനുകൂലമായിരിക്കും എന്ന് പറയാം.
കുംഭം വിദ്യാഭ്യാസം രാശിഫലം 2021 - Education Yearly Astrology Predictions
വിദ്യാഭ്യാസ രാശിഫലം 2021 പ്രകാരം, കുംഭം രാശിക്കാർക്ക് നല്ല ഫലങ്ങൾ ലഭ്യമാകും. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ ഏപ്രിൽ മാസത്തിൽ അവരുടെ ശ്രമങ്ങളിൽ വിജയിക്കും. നിങ്ങളുടെ ഈ വിജയം നിങ്ങളുടെ ധൈര്യം, ആത്മവിശ്വാസം, ശക്തി എന്നിവ വർദ്ധിക്കുന്നതിന് കാരണമാകും. ഏപ്രിൽ മുതൽ അഞ്ചാമത്തെ ഭാവത്തിലെ വ്യാഴത്തിന്റെ സ്വാധീനം വിദ്യാർത്ഥികൾക്ക് സന്തോഷം നൽകും. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർ വിജയിക്കാൻ കൂടുതൽ സമയം കാത്തിരിക്കേണ്ടിവരും. ശനിയുടെ സ്വാധീനം ഉള്ളതിനാൽ നിങ്ങൾ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടത് തുടരേണ്ടതാണ്. ഉന്നത വിദ്യാഭ്യാസം നേടുന്ന വിദ്യാർത്ഥികൾക്കും നല്ല ഫലം ലഭിക്കും. ജനുവരി, ഫെബ്രുവരി, ഏപ്രിൽ, സെപ്റ്റംബർ മാസങ്ങൾ നിങ്ങൾക്ക് ഭാഗ്യകാര്യമായിരിക്കും. സാങ്കേതിക പഠനങ്ങളിൽ വിദ്യാഭ്യാസം നേടുന്ന വിദ്യാർത്ഥികൾക്ക്, വർഷം സാധാരണമായിരിക്കും. മീഡിയ, ഇൻഫർമേഷൻ, ടെക്നോളജി, ആർക്കിടെക്ചർ എന്നീ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ വർഷം മികച്ചതായിരിക്കും.
ഞങ്ങളുടെ വിദഗ്ദ്ധ ജ്യോതിഷകരിൽ നിന്ന് നിങ്ങളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം മനസ്സിലാക്കു.
കുംഭം കുടുംബ ജീവിതം രാശിഫലം 2021: Aquarius Family Horoscope 2021
കുംഭം രാശിക്കാരുടെ രാശിഫലം 2021 പ്രകാരം രാശിക്കാർക്ക് ഈ വർഷം അവരുടെ കുടുംബജീവിതത്തിൽ ചില പ്രശ്നങ്ങൾ നേരിടേണ്ടിവരാം, രാഹുവിന്റെ നാലാം ഭാവ സ്ഥാനം മൂലം നിങ്ങൾക്ക് ജോലിയുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് വീട്ടിൽ നിന്ന് അകന്നു നിൽക്കേണ്ടതായി വരാം. നിങ്ങളുടെ കുടുംബത്തിനായി സമയം ചെലവഴിക്കാൻ കഴിയാത്തത് മൂലം നിങ്ങൾ രണ്ടുപേരും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടാകാം. വാടക വീട്ടിൽ താമസിക്കുന്നവർക്ക് അനുകൂല ഫലങ്ങൾ ഈ കാലയളവിൽ ലഭ്യമാകും. നിങ്ങളുടെ പണം നിങ്ങളുടെ കുടുംബം ഒരു തുറന്ന ഹൃദയത്തോടെചെലവഴിക്കും. നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതുമായി ബന്ധപ്പെട്ട്, ചെലവുകൾ ഉണ്ടാകും, അത് നിങ്ങളെ സാമ്പത്തികമായി ബാധിക്കും. ഈ സമയത്ത് നിങ്ങളുടെ ഇളയ കൂടപ്പിറപ്പുകൾക്ക് പ്രശ്നങ്ങൾ നേരിടേണ്ടിവരും, നിങ്ങളുടെ മൂത്ത കൂടപ്പിറപ്പുമായി തർക്കത്തിൽ ഏർപ്പെടാൻ സാധ്യത കാണുന്നു. നിങ്ങളുടെ മാതാപിതാക്കളുടെ അനാരോഗ്യം നിങ്ങളെ മാനസികമായി സമ്മർദ്ദത്തിലാക്കും. അതിനാൽ, നിങ്ങളുടെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയും കാര്യങ്ങൾ മനസ്സ് തുറന്ന് സംസാരിക്കുന്നതും നല്ലതാണ്.
കുംഭം ദാമ്പത്യ ജീവിതവും മക്കളും രാശിഫലം 2021 - Aquarius Marriage & Child Predictions 2021
കുംഭം രാശിഫലം 2021 പ്രകാരം രാശിക്കാർ നല്ല ഫലങ്ങൾ ലഭിക്കും. നിങ്ങളുടെ ദാമ്പത്യജീവിതം ആനന്ദകരമാകും, ഒപ്പം നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം കൂടുതൽ മൃദുലമാകും. നിങ്ങളുടെ ജീവിതപങ്കാളി ജോലിയുമായി ബന്ധപ്പെട്ട ശ്രമങ്ങളിൽ വിജയം കൈവരിക്കും, അത് നിങ്ങളുടെ ബന്ധത്തിൽ സന്തോഷം വർദ്ധിപ്പിക്കും. ഈ സമയത്ത്, നിലവിലുള്ള ഏതെങ്കിലും തർക്കം പരിഹരിക്കപ്പെടും. നിങ്ങൾക്ക് ഈ വർഷം തുടക്കത്തിൽ, അതായത് ജനുവരിയിൽ നിങ്ങളുഡി ഇണയുടെ പിന്തുണയോടെ ലഭ്യമാകും. നിങ്ങൾ രണ്ടുപേരും തമ്മിൽ തർക്കങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാൽ ഏപ്രിൽ മുതൽ മെയ് വരെ നിങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. ജൂലൈ മുതൽ ഓഗസ്റ്റ് വരെയുള്ള സമയം നിങ്ങളുടെ ദാമ്പത്യജീവിതത്തിന് അനുകൂലമാകുമെന്ന് പറയാം, നിങ്ങളുടെ ഏഴാമത്തെ ഭാവാധിപനായ സൂര്യൻ ഈ സമയത്ത് നിങ്ങളുടെ ആറാമത്തെ ഭാവത്തിലേക്ക് സംക്രമിക്കുകയും ശനിയെ വീക്ഷിക്കുകയും ചെയ്യും. നിങ്ങൾ എന്തെങ്കിലും സംസാരിക്കുന്നതിന് മുമ്പ് നിങ്ങൾ ശരിയായി ചിന്തിക്കേണ്ടത് ആവശ്യമാണ്, അല്ലാത്തപക്ഷം നിങ്ങളുടെ പങ്കാളിയുമായി അത് പ്രശ്നങ്ങൾക്ക് വഴിയൊരുക്കും. നിങ്ങളുടെ കുട്ടികൾ, വിവാഹം, എന്നിവയുമായി ബന്ധപ്പെട്ട് ഫെബ്രുവരി മുതൽ മാർച്ച് വരെയുള്ള സമയവും ഏപ്രിൽ, ജൂൺ മാസങ്ങളും ശുഭകരമായിരിക്കും. ജൂലൈ മുതൽ ഓഗസ്റ്റ് വരെ, നിങ്ങളുടെ കുട്ടികൾക്ക് ഭാഗ്യം ലഭിക്കുകയും പുരോഗമിക്കുകയും ചെയ്യും. സെപ്റ്റംബർ മാസത്തിൽ, നിങ്ങളുടെ കുടുംബത്തോടൊപ്പം എവിടെയെങ്കിലും പോകാൻ നിങ്ങൾ പദ്ധതിയിടും. ഈ സമയത്ത്, നിങ്ങളുടെ ജീവിത പങ്കാളിയിലൂടെ നിങ്ങളുടെ ബഹുമാനം ഉയരാം. ശനിയുടെ സ്വാധീനം നിങ്ങളുടെ കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങളെ സൂചിപ്പിക്കുന്നതിനാൽ ശ്രദ്ധിക്കേണ്ടതാണ്.
കുംഭം പ്രണയ രാശിഫലം 2021 - Aquarius Love & Relationships Yearly Predictions
ഈ വർഷം കുംഭ രാശിക്കാരുടെ പ്രണയ ജീവിതത്തിന് അനുകൂലമായിരിക്കും, നിങ്ങളുടെ പ്രണയ പങ്കാളി നിങ്ങളുടെ ഹൃദയത്തെ സ്വാധീനിക്കും. ഇരുവരും നിങ്ങളുടെ ബന്ധം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതിന് കുറിച്ച് ആലോചിക്കും. ഏപ്രിൽ മുതൽ നിങ്ങളുടെ രാശിയിൽ വ്യാഴത്തിന്റെ സംക്രമണം നടക്കുകയും നിങ്ങളുടെ അഞ്ചാമത്തെയും ഏഴാമത്തെയും ഭാവത്തെ ഇത് സ്വാധീനിക്കുകയും ചെയ്യുന്നത് മൂലം വർഷാവസാനം നിങ്ങൾ പരസ്പരം വിവാഹം കഴിക്കാൻ യോഗം വന്നു ചേരും. ഈ വർഷം നിങ്ങൾക്ക് നല്ലതായിരിക്കുമെങ്കിലും, നിങ്ങളുടെ പ്രണയ പങ്കാളിയെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങൾ മനസിലാക്കേണ്ടതുണ്ട്, നിങ്ങളുടെ പ്രണയ പങ്കാളി നിങ്ങളിൽ നിന്ന് ജോലി സംബന്ധമായി വളരെ അകലെ പോകാൻ സാധ്യത കാണുന്നു അത് നിങ്ങളുടെ അസ്വസ്ഥതയ്ക്ക് വഴിവെക്കും.
കുംഭം ആരോഗ്യ രാശിഫലം 2021 - Aquarius Health Astrology Prediction 2021
കുംഭം രാശിക്കാരുടെ ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ട് 2021 വര്ഷം ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങൾ നേരിടേണ്ടിവരാം, നിങ്ങളുടെ രാശിയുടെ പന്ത്രണ്ടാമത്തെ ഭാവത്തിലെ ശനിയുടെ സ്ഥാനം മൂലം കാൽ വേദന, വാതകം, അസിഡിറ്റി, സന്ധി വേദന, ദഹനക്കേട്, ജലദോഷം, ചുമ തുടങ്ങിയ പ്രശ്നങ്ങൾക്ക് വഴിവെക്കും. അത്തരം സാഹചര്യങ്ങൾ അവഗണിക്കാതിരിക്കുകയും എത്രയും വേഗം ഡോക്ടറെ കാണേണ്ടതാണ്, കൂടാതെ ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള സമയം നിങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ പാലിക്കേണ്ടതാണ്.
കുംഭം രാശിഫലം 2021: ജ്യോതിഷ പരിഹാരങ്ങൾ
- നിങ്ങളുടെ ഭാഗ്യ ഘടകം ശക്തിപ്പെടുത്തുന്നതിന്, വെള്ളിയാഴ്ച ശുക്രനെ പ്രതിനിധീകരിക്കുന്ന വജ്രം അല്ലെങ്കിൽ ക്ഷീര സ്പടികം ധരിക്കുന്നത് നല്ലതാണ്.
- ഈ കല്ലുകൾ വെള്ളി മോതിരത്തിൽ പതിച്ച് മോതിരം വിരലിൽ അണിയുക.
- ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാൻ, ഉമ്മത്തിന്റെ അല്ലെങ്കിൽ കൊടുത്തൂവയുടെ വേര് ശനിയാഴ്ച നിങ്ങളുടെ വലതു കൈയിൽ അല്ലെങ്കിൽ കഴുത്തിൽ ധരിക്കുക.
- നിങ്ങൾക്ക് നാല് മുഖി, ഏഴ് മുഖി രുദ്രാക്ഷം അണിയാവുന്നതാണ്.
- പശുവിനെ പതിവായി സേവിക്കുക, കൂടാതെ ശനിയാഴ്ച ആൾ മരത്തെ തൊടാതെ വെള്ളം നൽകുക.
- ശനിയാഴ്ച, ഉറുമ്പുകളിൽ ധാന്യമാവ് നൽകുന്ന നിരവധി പ്രശ്‌നങ്ങൾ ഇല്ലാതാക്കും.
- അംഗ വൈകല്യമുള്ള ആളുകൾക്ക് ഭക്ഷണം നൽകുന്നത് നിങ്ങൾക്ക് വിജയം പ്രധാനം ചെയ്യും.
- എല്ലാ വെള്ളിയാഴ്ചയും ദേവി മഹാലക്ഷ്മിയെ പൂജിക്കുകയും പ്രാർത്ഥന ചൊല്ലുകയും ചെയ്യുക.
ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ സന്ദർശിക്കുക :
എല്ലാ കുംഭ രാശി വായനക്കാർക്കും ആസ്ട്രോസേജിന്റെ വിജയകരവും സമൃദ്ധവുമായ ഒരു വർഷം നേരുന്നു!!
Astrological services for accurate answers and better feature
Astrological remedies to get rid of your problems
AstroSage on MobileAll Mobile Apps
- Rashifal 2025
- Horoscope 2025
- Chinese Horoscope 2025
- Saturn Transit 2025
- Jupiter Transit 2025
- Rahu Transit 2025
- Ketu Transit 2025
- Ascendant Horoscope 2025
- Lal Kitab 2025
- Shubh Muhurat 2025
- Hindu Holidays 2025
- Public Holidays 2025
- ராசி பலன் 2025
- రాశిఫలాలు 2025
- ರಾಶಿಭವಿಷ್ಯ 2025
- ਰਾਸ਼ੀਫਲ 2025
- ରାଶିଫଳ 2025
- രാശിഫലം 2025
- રાશિફળ 2025
- రాశిఫలాలు 2025
- রাশিফল 2025 (Rashifol 2025)
- Astrology 2025