കന്നി രാശിക്കാരുടെ രാശിഫലം 2021: Virgo Yearly Predictions 2021
കന്നി രാശിഫലം 2021 പ്രകാരം അഞ്ചാം ഭാവത്തിലെ ശനിയുടെ സ്ഥാനം നിങ്ങൾക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ ജീവിതത്തിൽ ചില മാറ്റങ്ങൾ സംഭവിക്കും. നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ ഉയർച്ചതാഴ്ചകൾ ഉണ്ടാകും, ശനിയുടെ സ്വാധീനം നിങ്ങളെ അശ്രദ്ധരാക്കാം. ഇക്കാരണത്താൽ, നിങ്ങൾക്ക് കൃത്യസമയത്ത് ഒരു ജോലിയും പൂർത്തിയാക്കാൻ കഴിയാതെ വരാം. ഈ വർഷം നിങ്ങളുടെ താമസ സ്ഥലം മാറ്റത്തിനുള്ള സാധ്യതയുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, ചെറുതോ വലുതോ ആയ അവസരങ്ങൾ നിങ്ങൾ ശരിയായി പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ബിസിനസുകാർക്ക് സമയം അത്ര അനുകൂലമാണെന്ന് പറയാൻ കഴിയില്ല. ഈ സമയത്ത് നിക്ഷേപങ്ങൾ നടത്തുമ്പോൾ ശ്രദ്ധിക്കുക, അല്ലാത്തപക്ഷം നഷ്ടം സംഭവിക്കാം. ജനുവരി, മെയ്, സെപ്റ്റംബർ, ഡിസംബർ മാസങ്ങൾ നിങ്ങളുടെ ധനകാര്യത്തിൽ ഏറ്റവും അനുകൂലമാകും. നിങ്ങൾക്ക് ഒന്നിലധികം സ്രോതസ്സിൽ നിന്ന് സമ്പാദിക്കാൻ കഴിയും. എന്നാൽ ചില സാമ്പത്തിക തടസ്സങ്ങളും കാണുന്നു. രാഷ്ട്രീയവും, സാമൂഹിക സേവനം, വിവരസാങ്കേതികവിദ്യ എന്നിവ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സമയം അത്ര അനുകൂലമായി കാണുന്നില്ല. മുമ്പത്തേതിനേക്കാൾ കഠിനാധ്വാനം ചെയ്യേണ്ടതായി വരും എങ്കിൽ മാത്രമേ നിങ്ങൾക്ക് വിജയം കൈവരിക്കാൻ കഴിയുകയുള്ളു, നിങ്ങളുടെ ശ്രമങ്ങൾ പരാജയപ്പെടുകയില്ല. കുടുംബജീവിതവുമായി ബന്ധപ്പെട്ട് ഗ്രഹങ്ങളുടെ സംക്രമണം നിങ്ങൾക്ക് സമ്മിശ്ര ഫലങ്ങൾ നൽകും. വർഷത്തിന്റെ ആരംഭം നിങ്ങൾക്ക് നല്ലതായിരിക്കും, എങ്കിലും, വർഷാവസാനം നിങ്ങളുടെ കുടുംബജീവിതത്തിന് അത്ര അനുകൂലമായി കാണുന്നില്ല. കന്നി രാശിഫലം 2021 പ്രകാരം വിവാഹിതരായ ദമ്പതികൾക്ക് അവരുടെ ജീവിതത്തിൽ നിരവധി പ്രശ്‌നങ്ങൾ നേരിടേണ്ടിവരാം. നിങ്ങളുടെ ജീവിത പങ്കാളിയുടെ ആരോഗ്യപ്രശ്നനങ്ങൾ മൂലം ഈ വർഷത്തെ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ഇത് ബാധിക്കും. കുടുംബപരമായ കാരണങ്ങളാൽ നിങ്ങൾക്കിടയിൽ തർക്കങ്ങൾ ഉണ്ടാകാം. വിവാഹിതരായ രാശിക്കാർക്ക് അവരുടെ ജീവിതത്തിൽ ഒരു കുഞ്ഞ് ജനിക്കാനുള്ള യോഗം കാണുന്നു. അഞ്ചാമത്തെ ഭാവത്തിലെ വ്യാഴത്തിന്റെ സ്ഥാനം മൂലം നിങ്ങളുടെ കുട്ടികൾ അവരുടെ ജോലിസ്ഥലത്ത് നന്നായി വർത്തിക്കും, അത് നിങ്ങളുടെ സന്തോഷത്തിനും കാരണമാകും. നിങ്ങൾ ആരെയെങ്കിലും സ്നേഹിക്കുന്നു എങ്കിൽ ഈ സമയത്ത് നിങ്ങൾക്ക് അനുകൂല ഫലങ്ങൾ ലഭിക്കും, കാരണം നിങ്ങളുടെ രാശിയിലെ ശുക്രന്റെ സ്ഥാനം പ്രണയ ജീവിതത്തിൽ വളരെയധികം വിജയം നേടാൻ നിങ്ങളെ സഹായിക്കും. ഇരുവരിലും സ്നേഹം വളരും, നിങ്ങളിൽ ചില രാശിക്കാർ നിങ്ങളുടെ പ്രണയ പങ്കാളിയെ വിവാഹം കഴിക്കാൻ തീരുമാനിക്കും. നിങ്ങളുടെ ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ട് ഈ വർഷം നിങ്ങൾക്ക് മികച്ചതായിരിക്കും. നിങ്ങൾക്ക് സ്വയം ഊർജ്‌ജസ്വലമായി തോന്നും. നിങ്ങൾക്ക് ചെറിയ ചെറിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാമെങ്കിലും, അവ ചികിത്സിക്കുന്നതിലൂടെ മാറുകയും ചെയ്യും.
നിങ്ങളുടെ ജീവിത പ്രവചനങ്ങൾ ബൃഹത് ജാതക റിപ്പോർട്ട് ഉപയോഗിച്ച് മനസ്സിലാക്കൂ
കന്നി രാശിക്കാരുടെ ഉദ്യോഗ രാശിഫലം 2021 - Career Predictions 2021
കന്നി രാശിക്കാരുടെ ഉദ്യോഗ രാശിഫലം 2021 പ്രകാരം നിങ്ങൾക് സമ്മിശ്ര ഫലങ്ങളായിരിക്കും ലഭിക്കുക. നിങ്ങളുടെ അഞ്ചാമത്തെ ഭാവത്തിൽ ശനി ദേവൻ വസിക്കും, അതിനാൽ ജോലി മാറുന്നതിനെക്കുറിച്ചുള്ള ചിന്തകൾ നിങ്ങളുടെ മനസ്സിൽ കടന്നുവരും. പ്രത്യേകിച്ച് ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ, നിങ്ങൾ ജോലിയിൽ പ്രധാന മാറ്റങ്ങൾ വരുത്തും. സെപ്തംബര് നവമ്പർ മാസങ്ങൾക്കിടയിൽ നിങ്ങൾക്ക് മേലുദ്യോഗസ്ഥരിൽ നിന്നുംആദരവും ബഹുമാനവും ലഭിക്കും. നവംബര്20 മുതൽ വര്ഷം അവസാനം വരെ നിങ്ങൾക്ക്ജോലിയിൽ നിരവധി അവസരങ്ങൾ വന്നുചേരും. ജനുവരി, മാർച്ച്, മെയ് മാസങ്ങൾ ഏറ്റവും ഭാഗ്യമായിരിക്കും. ഈ സമയത്ത് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ജോലി മാറ്റം നിങ്ങൾക്ക് ലഭിക്കും. ഗൃഹസ്ഥാനങ്ങൾ നിങ്ങൾക്ക് അനുകൂലമായി ഭവിക്കും. ഏപ്രിൽ മാസത്തിൽ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സമയത്ത് ഒരു സ്ത്രീ സഹപ്രവർത്തകയുമായി വഴക്കുണ്ടാകുകയും അത് നിങ്ങളുടെ പ്രതിച്ഛായയെ ബാധിക്കുകയും ചെയ്യാം എന്നതിനാൽ ശ്രദ്ധിക്കുക. ബിസിനസ്സ് രാശിക്കാർക്ക്, ഫെബ്രുവരി 6 വരെയുള്ള കാലയളവ് തികച്ചും അനുകൂലമായിരിക്കും. അതിനുശേഷം, സെപ്റ്റംബർ 15 വരെ നിങ്ങൾ വളരെ ശ്രദ്ധിക്കേണ്ടതാണ്. ബിസിനസ്സുകാർ ഈ വർഷത്തിൽ വലിയ നിക്ഷേപം നടത്തുന്നതിൽ നിന്നും ഒഴിവാക്കേണ്ടതാണ്. അല്ലെങ്കിൽ പരിചയസമ്പന്നനായ വ്യക്തിയുടെ സഹായവും ഉപദേശവും സ്വീകരിക്കേണ്ടതാണ്. സെപ്റ്റംബർ 15 മുതൽ 2021 നവംബർ 30 വരെ പ്രകാരം നിക്ഷേപങ്ങൾ നടത്തുന്നത് നിങ്ങൾക്ക് ലാഭകരമാകും. നവംബർ 30 ന് ശേഷം ബിസിനസ് അനുകൂലമായി പോകും.
നിങ്ങളുടെ ഉദ്യോഗ പ്രവചനങ്ങൾ ഉദ്യോഗ ജാതക റിപ്പോർട്ട് ഉപയോഗിച്ച് മനസ്സിലാക്കൂ
കന്നിരാശിക്കാരുടെ സാമ്പത്തിക ജീവിതം രാശിഫലം 2021 - Virgo Money Horoscope 2021
കന്നിരാശിക്കാരുടെ സാമ്പത്തിക ജീവിതം രാശിഫലം 2021 പ്രകാരം നിങ്ങൾ ഈ വര്ഷം നിരവധി ഉയർച്ച താഴ്ചകളിലൂടെ കടന്നുപോകും. വർഷത്തിന്റെ തുടക്കം സാമ്പത്തികമായി അത്ര അനുകൂലമായിരിക്കില്ല, അതിനുശേഷം, സാഹചര്യങ്ങൾ ക്രമേണ മെച്ചപ്പെടും. ചൊവ്വ ഗ്രഹം നിങ്ങളുടെ എട്ടാമത്തെ ഭാവത്തിൽ വസിക്കുമ്പോൾ നിങ്ങൾക്ക് മാറ്റ് മാർഗ്ഗങ്ങളിൽ നിന്ന് വരുമാനം ഉണ്ടാക്കാൻ കഴിയും. ഇതിനൊപ്പം, രാഹുവും നിങ്ങളുടെ ഒൻപതാം വീട്ടിൽ സ്ഥാനം പിടിക്കും, അതിനാൽ പെട്ടെന്നുള്ള പണ നേട്ടങ്ങൾ നിങ്ങളുടെ കൈകളിലേക്ക് ഒഴുകും. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ, നിങ്ങളുടെ ചെലവുകൾ വർദ്ധിച്ചേക്കാം, വരുമാനത്തിന്റെ ഒഴുക്ക് ഉള്ളത് കൊണ്ട് തന്നെ നിങ്ങൾക്ക് അത്ര അനുകൂലമായി തോന്നുകയില്ല. സെപ്തംബര് മാസത്തിന് ശേഷം നിങ്ങൾക്ക് ധനത്തിന്റെ കാര്യത്തിൽ ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. ജനുവരി, ഡിസംബർ മാസങ്ങൾ നിങ്ങൾക്ക് വളരെ ലാഭകരമായി തുടരും. ഇത് കൂടാതെ നിങ്ങൾക്ക് മികച്ച സാമ്പത്തിക അവസരങ്ങൾ കൈവരുകയും ചെയ്യും.
കന്നി രാശിക്കാരുടെ വിദ്യാഭ്യാസം രാശിഫലം 2021 - Education Yearly Astrology Predictions
കന്നി രാശിക്കാരുടെ വിദ്യാഭ്യാസം രാശിഫലം 2021 പ്രകാരം നിങ്ങളുടെ പഠന ജീവിതത്തിൽ ചില പ്രശ്‌നങ്ങൾ നിങ്ങൾ അഭിമുഖീകരിക്കും. നിങ്ങളുടെ അഞ്ചാമത്തെ ഭാവത്തിലെ ശനിയുടെ സാന്നിധ്യം വിദ്യാർത്ഥികൾക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കാം എന്നതിനാൽ നിങ്ങൾക്ക് വിജയത്തിനായി അങ്ങേയറ്റം കഠിനാധ്വാനം ചെയ്യേണ്ടതായി വരും. നല്ല ഫലങ്ങൾ ലഭിക്കുന്നതിന് കഠിനാധ്വാനം ചെയ്യേണ്ടതാണ്. പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർ കഠിനാധ്വാനത്തോടും ഉത്സാഹത്തോടും കൂടി വർത്തിച്ചാൽ വിജയം ലഭ്യമാകും. ആവശ്യമെങ്കിൽ ഗുരുക്കന്മാരുടെയും സഹായം തേടുക. പഠനങ്ങളിൽ നിങ്ങൾ കുറച്ച് ശ്രദ്ധ കുറവുണ്ടാകും, കൂടാതെ നിങ്ങളുടെ ഏകാഗ്രത ശക്തി കുറയാം. തൽഫലമായി, നിങ്ങളുടെ പഠനത്തിൽ വിജയം ലഭിക്കാനായികുറച്ച് കൂടികാത്തിരിക്കേണ്ടതായി വരാം. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർ കഠിനാധ്വാനത്തോടും ഉത്സാഹത്തോടും കൂടി വർത്തിച്ചാൽ വിജയം ലഭ്യമാകും. ഉപരിപഠനം പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നവർക്ക് നല്ല അവസരങ്ങൾ വന്നുചേരും. ഒരു വിദേശ രാജ്യത്ത് പഠനം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഓഗസ്റ്റ് മാസത്തിൽ അവരുടെ ആഗ്രഹം നടക്കും. മെയ് മാസവും നിങ്ങൾക്ക് തികച്ചും ലാഭകരമായിരിക്കും. അതിനാൽ, ഈ മാസം പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുക. രാഷ്ട്രീയം അല്ലെങ്കിൽ സാമൂഹിക സേവനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും, വിവരസാങ്കേതിക വിദ്യ പഠിക്കുന്ന വിദ്യാർത്ഥികൾക്കും പ്രയോജനകരമായ ഫലങ്ങൾ ലഭ്യമാകാനുള്ള യോഗം കാണുന്നു.
കന്നി രാശിക്കാരുടെ കുടുംബ ജീവിതം രാശിഫലം 2021 - Virgo Family Horoscope 2021
കന്നി രാശിക്കാരുടെ കുടുംബ ജീവിതം രാശിഫലം 2021 പ്രകാരം നിങ്ങൾക്ക് ഈ വർഷം ചെറിയ രീതിയിൽ നല്ലതാണെന്ന് പറയാം. വർഷത്തിന്റെ തുടക്കത്തിൽ നിങ്ങൾക്ക് കുടുംബത്തിൽ നിന്ന് പിന്തുണ ലഭിക്കാൻ സാധ്യത കുറവായിരിക്കും എന്നാൽ വര്ഷമദ്ധ്യേ നിങ്ങളുടെ കൂടപ്പിറപ്പ് നിങ്ങളെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഏപ്രിൽ , നവംബർ മാസങ്ങളിൽ വീട്ടിലെ അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടാകുകയും അത് നിങ്ങളുടെ കുടുംബത്തിന്റെ അന്തരീക്ഷം ബാധിക്കുകയും ചെയ്യാം, നിങ്ങളുടെ പ്രതിച്ഛായയെ ബാധിക്കുന്നതിനും ഇത് കാരണമാകാം. ഈ സമയത്ത്, ഏതെങ്കിലും പൂർവ്വിക സ്വത്തുമായി ബന്ധപ്പെട്ട ചില വാദങ്ങൾ ഉയർന്നു വരാം. അത്തരം പ്രശ്നങ്ങളിൽ നിങ്ങൾ ഏർപ്പെടാതിരിക്കുക, അല്ലെങ്കിൽ ഇത് നിങ്ങളെ കോടതിയിലേക്ക് നയിക്കാം. വർഷത്തിന്റെ ആരംഭം, വർഷത്തിന്റെ അവസാന ഭാഗവും നിങ്ങൾക്ക് അനുകൂലമായിരിക്കും. കുടുംബത്തിൽ ഏതെങ്കിലും ശുഭ ചടങ്ങ് നടക്കുന്നതിനും അത് കുടുംബാന്തരീക്ഷത്തെ മെച്ചപ്പെടുത്തുകയും ചെയ്യും. ജനുവരി ഫെബ്രുവരി മാസങ്ങൾ ജൂൺ, ഡിസംബർ മാസങ്ങൾ നിങ്ങളുടെ ഏറ്റവും ഭാഗ്യകരമായ സമയമായിരിക്കും. ഇത്കൂടാതെ ഗാർഹികജീവിതത്തിലെ നിങ്ങൾചില പ്രശ്നങ്ങൾ അഭിമുഖീകരിക്കാം.
ഞങ്ങളുടെ വിദഗ്ദ്ധ ജ്യോതിഷകരിൽ നിന്ന് നിങ്ങളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം മനസ്സിലാക്കു.
കന്നി രാശിക്കാരുടെ ദാമ്പത്യ ജീവിതവും മക്കളും രാശിഫലം 2021 - Virgo Marriage & Child Predictions 2021
കന്നി രാശിക്കാരുടെ ദാമ്പത്യ ജീവിതവും മക്കളും രാശിഫലം 2021 പ്രകാരം വിവാഹ രാശിക്കാർക്ക് ഇത് ഒരു സാധാരണമായിരിക്കും. ജോലി ചെയ്യുന്ന രാശിക്കാർക്ക് ജീവിത പങ്കാളികൾക്ക് വർഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളിൽ മികച്ച ഔദ്യോഗിക ലാഭം കൈവരും. സെപ്റ്റംബർ, ഡിസംബർ മാസങ്ങൾ കുടുംബപാരമായി അനുകൂലമായിരിക്കും. ജീവിത പങ്കാളി നൽകുന്ന സഹായം നിങ്ങളുടെ സാമ്പത്തിക സ്ഥിതി സമൃദ്ധമാക്കും. എന്നിരുന്നാലും, ഈ കാലയളവിൽ നിങ്ങൾക്ക് ചില സമ്മർദ്ദങ്ങൾ തുടരും.നിങ്ങളുടെ ജീവിത പങ്കാളിയ്ക്ക് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അത്തരമൊരു സാഹചര്യത്തിൽ അവരെ നന്നായി പരിപാലിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ചില കാരണങ്ങളാൽ, നിങ്ങളും നിങ്ങളുടെ പങ്കാളിയുടെ ബന്ധുക്കളും തമ്മിൽ വഴക്കുകൾ നടക്കാം.ഈ സാഹചര്യത്തിൽഅവരെ കുറിച്ച് പറയുമ്പോൾ നിങ്ങളുടെവാക്കുകൾ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെകുട്ടികളെ സംബന്ധിച്ച് അവർ വിജയം കൈവരിക്കുകയും ആദരവും ബഹുമാനവുംകൈവരിക്കുകയും ചെയ്യും. വിദേശത്ത് പോകാൻ ആഗ്രഹിക്കുന്ന നിങ്ങളുടെമക്കളുടെ ആഗ്രഹം സഫലമാകും. ഈ വർഷം നിങ്ങളുടെ കുട്ടികൾ നിങ്ങളുടെ വാക്കുകൾ കേൾക്കുകയും ചെയ്യും. ജനുവരി, ഫെബ്രുവരി, മെയ്, ജൂലൈ, ഓഗസ്റ്റ് എന്നീ മാസങ്ങൾ നിങ്ങളുടെ കുട്ടികൾക്ക് ഏറ്റവും അനുകൂലമായിരിക്കും അവരുടെആത്മവിശ്വാസം വർധിക്കുകയും ന ന്നായി വർത്തിക്കുകയും ചെയ്യും. വിവാഹ പ്രായമായ മക്കൾ ഉണ്ടെങ്കിൽ ഈ വര്ഷം അവരുടെ വിവാഹം നടക്കും, അതിനുള്ള അനുകൂല സമയമാണ് ഇത്.
കന്നി രാശിക്കാരുടെ പ്രണയ രാശിഫലം 2021 - Virgo Love & Relationships Yearly Predictions
കന്നി രാശിക്കാരുടെ പ്രണയ രാശിഫലം 2021 പ്രകാരം ഈ വര്ഷം നിങ്ങൾക്ക് നല്ല ഫലം ലഭിക്കും. എങ്കിലും ചില ഉയർച്ച താഴ്ചകൾ നിങ്ങൾ നേരിടേണ്ടി വരാം. ഈ വർഷം ഡിസംബർ തുടക്കം നിങ്ങൾക്ക് ബുദ്ധിമുട്ടുള്ളതാകാം, വെല്ലുവിളികൾ നിറഞ്ഞതാകാം. കന്നി രാശിക്കാരുടെ പ്രണയ രാശിഫലം 2021 അനുസരിച്ച്, പ്രണയത്തിലായ രാശിക്കാർ നിങ്ങളുടെ ബന്ധത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്നതിനാൽ ഇരുവരും തമ്മിൽ വഴക്കിടുന്നത് ഒഴിവാക്കുക. ജനുവരി അവസാന ദിവസങ്ങളും ഫെബ്രുവരി, ജൂൺ, ജൂലൈ മാസങ്ങളും തികച്ചും അനുകൂലമായിരിക്കും. അതേസമയം, ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള സമയം നിങ്ങൾ രണ്ടുപേരും തമ്മിലുള്ള ആകർഷണം വർദ്ധിക്കുന്ന സമയമായിരിക്കും. നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമാകും. ഈ വര്ഷം മൊത്തത്തിൽ അനുകൂലപ്രദമാകും, നിങ്ങളുടെ ബന്ധംശക്തമാകുകയും ചെയ്യും.
പ്രണയ കാര്യങ്ങളിലെ തടസ്സങ്ങളുടെ പരിഹാരങ്ങൾ നേടൂ വിദഗ്ദ്ധ ജ്യോതിഷകരിൽ നിന്ന് സഹായം തേടൂ
കന്നി രാശിക്കാരുടെ ആരോഗ്യ രാശിഫലം 2021 - Virgo Health Astrology Prediction 2021
കന്നി രാശിക്കാരുടെ ആരോഗ്യ രാശിഫലം 2021 പ്രകാരം നിങ്ങൾക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ രാശിയുടെ മൂന്നാമത്തെ ഭാവത്തിലെ കേതുവിന്റെ സ്ഥാനം, ഇത് നിങ്ങളുടെ ധൈര്യം വർദ്ധിപ്പിക്കുകയും ചെറിയ അസുഖങ്ങളിൽ നിന്നുപോലും ദൂരെയാകുന്നതിന് ഇത് നിങ്ങളെ സഹായിക്കും. ഈ വർഷത്തിന്റെ തുടക്കത്തിൽ, വ്യാഴത്തിന്റെ സംക്രമണം നിങ്ങളുടെ ആറാമത്തെ ഭാവത്തിൽ 2021 ഏപ്രിൽ 6 ന് നടക്കും. തൽഫലമായി, 2021 സെപ്റ്റംബർ 15 വരെ നിങ്ങളുടെ ആരോഗ്യകാര്യത്തിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്. ഈ സമയത്ത് പ്രമേഹവും മൂത്രനാളവുമായി ബന്ധപ്പെട്ട മറ്റ് ചില രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത കാണുന്നു. കൂടാതെ നിങ്ങൾക്ക് ഇടവിട്ടുള്ള വേദനയും ദഹനക്കേടും അസിഡിറ്റിക്കും സാധ്യത കാണുന്നു. ഏപ്രിൽ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ പ്രത്യേകിച്ചും ജാഗ്രത പാലിക്കേണ്ടതാണ്, ഇത് വിഷമകരമായ മാസമായിരിക്കും എന്ന് തന്നെ പറയാം. നിങ്ങളുടെആരോഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
കന്നി രാശിഫലം 2021: ജ്യോതിഷ പരിഹാരങ്ങൾ
- മരതകം രത്നം പതിച്ച സ്വർണ്ണ മോതിരം ബുധനാഴ്ച നിങ്ങളുടെ ചെറിയ വിരലിൽ അണിയുന്നത് നിങ്ങൾക്ക് ആഗ്രഹിച്ച ഫലം പ്രധാനം ചെയ്യും.
- ചൊവ്വയെയും ബുധനെയും ശാന്തമാക്കുന്നതിന് ചൊവ്വാഴ്ച കുറച്ച് ധാന്യമണികൾ കുതിരനിട്ട് അത് ബുധനാഴ്ച പശുവിന് നൽകുക.
- എല്ലാ ദിവസവും ദുർഗ ചാലിസ പാരായണം ചെയ്യുന്നത് സാമ്പത്തിക പ്രശ്നങ്ങൾക്ക് അറുതി നൽകും.
- വെള്ളിയാഴ്ച ദുർഗാദേവിയുടെ ക്ഷേത്രത്തിൽ പോയി ചുവന്ന പുഷ്പങ്ങൾ, ചുവന്ന പഴങ്ങൾ എന്നിവ സമർപ്പിക്കുക.
- നിങ്ങളുടെ പേഴ്‌സിലോ പോക്കറ്റിലോ എല്ലായ്പ്പോഴും കട്ടിയുള്ള ചതുരാകൃതിയിലുള്ള വെള്ളി സൂക്ഷിക്കുന്നത് ഉദ്യോഗത്തിൽ വിജയം നൽകും.
ജ്യോതിഷപരമായ പരിഹാരങ്ങൾക്കും സേവനങ്ങൾക്കും ആസ്ട്രോസേജ് ഷോപ്പിങ് സ്റ്റോർ സന്ദർശിക്കുക
എല്ലാ കന്നി രാശി വായനക്കാർക്കും ആസ്ട്രോസേജിന്റെ വിജയകരവും സമൃദ്ധവുമായ ഒരു വർഷം നേരുന്നു!
Astrological services for accurate answers and better feature
Astrological remedies to get rid of your problems
AstroSage on MobileAll Mobile Apps
- Rashifal 2025
- Horoscope 2025
- Chinese Horoscope 2025
- Saturn Transit 2025
- Jupiter Transit 2025
- Rahu Transit 2025
- Ketu Transit 2025
- Ascendant Horoscope 2025
- Lal Kitab 2025
- Shubh Muhurat 2025
- Hindu Holidays 2025
- Public Holidays 2025
- ராசி பலன் 2025
- రాశిఫలాలు 2025
- ರಾಶಿಭವಿಷ್ಯ 2025
- ਰਾਸ਼ੀਫਲ 2025
- ରାଶିଫଳ 2025
- രാശിഫലം 2025
- રાશિફળ 2025
- రాశిఫలాలు 2025
- রাশিফল 2025 (Rashifol 2025)
- Astrology 2025