ചൊവ്വ സംക്രമം മിഥുന രാശിയിൽ - Mars Transit in Gemini : 14th April 2021
ചൊവ്വയുടെ സ്ഥാനം ഇടവ രാശിയിൽ നിന്ന് മിഥുന രാശിയിലേക്ക് 14th ഏപ്രിൽ 2021 @ 01:16am ന് നീങ്ങുകയും 02nd ജൂൺ 2021, @ 06:39am വരെ തുടരുകയും ചെയ്യും.
ഈ പ്രവചനം ചന്ദ്ര രാശിയെ ആസ്പദമാക്കിയാണ് . നിങ്ങളുടെ ചന്ദ്ര രാശി അറിയാൻ ക്ലിക്ക് ചെയ്യൂ: ചന്ദ്ര രാശി കാൽക്കുലേറ്റർ
എന്തെല്ലാം മാറ്റവും സ്വാധീനവും ആണ് ഓരോ രാശിയിലും സംഭവിക്കുക എന്ന് നമ്മുക്ക് നോക്കാം.
മേടം
മേട രാശിയിൽ ചൊവ്വ നിങ്ങളുടെ നിങ്ങളുടെ ആദ്യ ഭാവത്തിന്റെയും ആറാം ഭാവത്തിന്റെയും അധിപനാണ്. ഈ സംക്രമത്തിൽ ചൊവ്വ നിങ്ങളുടെ മൂന്നാം ഭാവത്തിലൂടെ അതിന്റെ സംക്രമം നടത്തും. ഈ സംക്രമം രാശിക്കാർക്ക് നല്ല ഫലങ്ങൾ പ്രധാനം ചെയ്യും. ധൈര്യവും, നിശ്ചയ ദാർഢ്യവും മൂലം നിങ്ങൾ ചില ജോലികൾ ചെയ്യുന്നതായിരിക്കും. നിങ്ങൾക്ക് ഈ സമയം പുതിയ സംരംഭങ്ങൾ തുടങ്ങാനും അവസരം ലഭിക്കും. ചൊവ്വയുടെ പത്താം ഭാവത്തിലെ സ്വാധീനം നിങ്ങൾ ജോലിസ്ഥലത്ത് പ്രവർത്തികമാകുകയും ഉന്നത മാനേജ്മെന്റിൽ നിന്ന് അംഗീകാരം ലഭിക്കാനും ഉള്ള സാധ്യത കാണുന്നു. പുതിയ ജോലി അന്വേഷിക്കുന്ന രാശിക്കാർക്ക് അവർ ആഗ്രഹിക്കുന്ന മേഖലയിൽ പോകാൻ കഴിയും. ബിസിനസ്സ് രാശിക്കാർക്കും ഈ സമയം പുതിയ സംരംഭങ്ങൾക്ക് സാധ്യത കാണുന്നു. ഈ സമയം ജോലിസ്ഥലത്തെ വാദങ്ങളിൽ നിന്ന് നിങ്ങൾ ഒഴിഞ്ഞ് നിൽക്കേണ്ടതാണ്. നിങ്ങൾക്ക് പാലിക്കാൻ കഴിയാത്ത ഒരു കാര്യവും ഈ സമയം നിങ്ങൾ വാഗ്ദാനം നൽകാതിരിക്കുക, അല്ലെങ്കിൽ ഇത് നിങ്ങളുടെ പ്രതിച്ഛായയെ ബാധിക്കാനുള്ള സാധ്യത കാണുന്നു. ഈ സമയത്ത് നിങ്ങളുടെ കൂടപ്പിറപ്പുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാനുള്ള സാധ്യത കാണുന്നു. എന്നിരുന്നാലും ഈ സമയം വാഹനം ഓടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് കാരണം ഈ സമയത്ത് പരിക്ക് പറ്റാനുള്ള യോഗം കാണുന്നു. മൊത്തത്തിൽ ഈ സംക്രമ സമയത്ത് എല്ലാ സാധ്യതകളും കാണുന്നു എന്നിരുന്നാലും ക്ഷമ പാലിക്കേണ്ടതാണ്.
പരിഹാരം- ദിവസവും ചൊവ്വ ഹോറ സമയത്ത് ചൊവ്വ ഗ്രഹത്തിന്റെ മന്ത്രം ചൊല്ലുക.
ഇടവം
ഇടവം രാശിക്കാർക്ക് ചൊവ്വ അവരുടെ രണ്ടാമത്തെ ഭാവത്തെ ഉയർത്തുന്നു, ഇത് സമ്പാദ്യം, ആശയ വിനിമയം, സംസാരം, കുടുംബം എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. ഈ സംക്രമം ഈ രാശിക്കാർക്ക് ചില സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത ഒരുക്കും. ഈ സമയത്ത് നിങ്ങൾക്ക് ജോലിക്കയറ്റത്തിനോ അല്ലെങ്കിൽ ശമ്പള വർദ്ധനയ്‌ക്കോ സാധ്യത കാണുന്നു. ഈ സംക്രമ സമയത്ത് ബിസിനസ് രാശിക്കാർക്ക് പ്രത്യേകിച്ചും കയറ്റുമതി- ഇറക്കുമതിയുടെ ബന്ധപ്പെട്ടവർക്കും, വിദേശ സമ്പർക്കങ്ങൾ ഉള്ളവർക്കും ഈ സമയം നല്ല ആനുകൂല്യങ്ങൾ ലഭിക്കാനുള്ള സാധ്യത കാണുന്നു. എന്നിരുന്നാലും ചില പ്രതീക്ഷിക്കാത്ത ചെലവുകൾക്ക് സാധ്യത കാണുന്നു അതിനാൽ സാമ്പത്തികമായി ശരിയായ ബജറ്റ് പാലിക്കേണ്ടതാണ്. ചില മാറ്റങ്ങൾ അംഗീകരിക്കുന്നത് നിങ്ങൾക്ക് നല്ല അവസരങ്ങൾ ലഭിക്കുന്നതിന് കാരണമാകും. നിങ്ങളുടെ മേലുദ്യോഗസ്ഥരുടെ സംസാരിക്കുമ്പോൾ നിങ്ങൾ താഴ്മ പാലിക്കേണ്ടതാണ്. വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ ജീവിതപങ്കാളിയുമായി നല്ല നിമിഷങ്ങൾ പങ്കിടുന്നത് നല്ലതാണ്. ആരോഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. സംസാരിക്കുമ്പോൾ നിങ്ങൾ നിങ്ങളുടെ വാക്കുകൾ ശ്രദ്ധിക്കേണ്ടതാണ് അല്ലെങ്കിൽ നിങ്ങൾ വിചാരിക്കാതെ മറ്റുള്ളവരെ വേദനിപ്പിക്കാനുള്ള സാധ്യത കാണുന്നു. ചൊവ്വയുടെ അഞ്ചാം ഭാവത്തിലെ സ്വാധീനം ഇത് നിങ്ങളുടെ മക്കൾ തുടങ്ങിയവയെ പ്രതിനിധീകരിക്കുന്നു അതിനാൽ ഈ സമയം നിങ്ങൾ നിങ്ങളുടെ കുട്ടികളെ ഒന്നിനും നിർബന്ധിക്കാതെ അവർക്ക് മാതൃകയായി വർത്തിക്കുക. ഇത് അവരുമായി നല്ല ബന്ധം സ്ഥാപിക്കാനും നിങ്ങളെ സഹായിക്കും.
പരിഹാരം- ദിവസവും രാവിലെ ഭഗവാൻ കാർത്തികേയനെ പൂജിക്കുക.
മിഥുനം
ചൊവ്വ മിഥുന രാശിയുടെ ആറും പതിനൊന്നും ഭാവത്തിന്റെ അധിപനാണ്, ഇത് നിങ്ങളുടെ ഒന്നാമത്തെ അതായത് ലഗ്ന ഭാവത്തിലൂടെ അതിന്റെ സംക്രമം നടത്തും. ഈ സംക്രമം ഈ രാശിക്കാർക്ക് സമ്മിശ്ര ഫലങ്ങൾ പ്രധാനം ചെയ്യും. ഈ സമയത്ത് മിഥുന രാശിക്കാർ പ്രതീക്ഷകൾ വെച്ചുപുലർത്താം, അത് നിറവേറാതിരിക്കുന്നത് മൂലം നിങ്ങൾക്ക് ദേഷ്യം തോന്നുകയും അത് നിങ്ങളുടെ ഔദ്യോഗിക, വ്യക്തിഗത ജീവിതത്തെ ബാധിക്കാം. നിങ്ങൾ നിങ്ങളുടെ മേലുദ്യോഗസ്ഥരോട് അധികാര ഭാവം കരുതുന്നത് നിങ്ങൾക്ക് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതിന് വഴിവെക്കും. ഈ സമയം നിങ്ങളുടെ പ്രതീക്ഷകൾക്കനുസൃതമായി ഫലങ്ങൾ ലഭിക്കാതിരിക്കുമ്പോൾ, അത് നിങ്ങളുടെ നിരാശക്ക് വഴിവെക്കും, ഇത് ഔദ്യോഗിക, വ്യക്തിഗത കാര്യങ്ങളുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുകൾ ഉണ്ടാകാം. അതിനാൽ ശ്രദ്ധിക്കുക. വ്യക്തിപരമായ ജീവിതത്തിന്റെ കാര്യത്തിലും, ചൊവ്വ നിങ്ങളുടെ ഏഴാമത്തെ ഭാവത്തെ നേരിട്ട് സ്വാധീനിക്കുന്നതിനാൽ ചില വിവാഹിതരായ രാശിക്കാർക്ക് അവരുടെ ജീവിതത്തിൽ ചില പ്രശ്നങ്ങൾക്ക് സാധ്യത കാണുന്നു. നിസ്സാരകാര്യങ്ങളെ ചൊല്ലി ചില വഴക്കുകൾക്ക് സാധ്യത കാണുന്നു. അതിനാൽ ഈ സമയം നിങ്ങൾ ശാന്തത പാലിക്കേണ്ടതാണ്. ആരോഗ്യപരമായി പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
പരിഹാരം- ചൊവ്വാഴ്ച ചെമ്പ് ദാനം ചെയ്യുക.
കർക്കിടകം
വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ സമയത്ത് നല്ല വാർത്ത ലഭിക്കാൻ സാധ്യത കാണുന്നു. എന്നിരുന്നാലും, ഈ സമയത്ത് ചെലവുകൾ വർദ്ധിക്കും, അതിനാൽ നിങ്ങളുടെ വരുമാനവും ചെലവും തമ്മിലുള്ള തുലനം നിലനിർത്താൻ ശ്രദ്ധിക്കേണ്ടതാണ്. ഔദ്യോഗികമായി, വിദേശ അധിഷ്ഠിത സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രാശിക്കാർക്ക് ഈ സംക്രമണ സമയത്ത് പ്രയോജനകരമായ ഫലങ്ങൾ ലഭിക്കാൻ സാധ്യത കാണുന്നു. ഇറക്കുമതി കയറ്റുമതിയിലോ വിദേശവുമായി ബന്ധപ്പെട്ട ബിസിനസ്സ് രാശിക്കാർക്ക് ഈ സമയത്ത് ലാഭം കൈവരും. ഈ സമയത്ത് ഏതെങ്കിലും വിധത്തിലുള്ള ഓഫീസ് വഴക്കുകളിൽ ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ് അല്ലെങ്കിൽ ഇത് നിങ്ങളുടെ മനഃസമാധാനം തകർക്കുന്നതിന് ഇടയാക്കും. ഈ സമയത്ത് നിങ്ങളുടെ കൂടപ്പിറപ്പുകൾക്ക് അവരുടെ ജോലിയുമായി ബന്ധപ്പെട്ടോ ജീവിതത്തിന്റെ മറ്റ് വശങ്ങളുമായി ബന്ധപ്പെട്ടോ ചില പ്രശ്നങ്ങൾക്ക് സാധ്യത കാണുന്നു. ഈ സമയത്ത് നിങ്ങളുടെ മതിയായ പിന്തുണ അവർക്ക് നൽകേണ്ടതാണ്. ആരോഗ്യപരമായി ഈ സമയത്ത് അസ്വസ്ഥത, ഉത്കണ്ഠ തുടങ്ങിയ ചില പ്രശ്നങ്ങൾക്ക് സാധ്യത കാണുന്നു. യോഗ, ധ്യാനം, ശാരീരിക വ്യായാമം എന്നിവ നിങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്തേണ്ടതാണ്.
പരിഹാരം- ചൊവ്വാഴ്ച പവിഴകല്ല് ചെമ്പിലോ സ്വർണ്ണത്തിലോ പതിച്ച് ധരിക്കുന്നത് നിങ്ങൾക്ക് പ്രയോജനകരമായ ഫലങ്ങൾ നൽകും.
ചിങ്ങം
ഈ രാശിക്കാർക്ക് ചൊവ്വ രാശിക്കാർക്ക് യോഗ കാരക ഗ്രഹമാണ്. ഇത് നിങ്ങളുടെ പതിനൊന്നാം ഭാവത്തിലൂടെ സംക്രമണം നടക്കും. ഈ സമയത്ത് ചിങ്ങ രാശിക്കാർക്ക് അനുകൂലവും പ്രയോജനകരവുമായ ഫലങ്ങൾക്ക് ഇത് സാധ്യത ഒരുക്കും. ഔദ്യോഗികമായി, നിങ്ങൾ ഏറ്റെടുക്കുന്ന ഓരോ ശ്രമവും നടപ്പിലാക്കാൻ നിങ്ങൾക്ക് കഴിയും, അതിന്റെ ഫലമായി നിങ്ങളുടെ പരിശ്രമങ്ങൾക്ക് അഭിനന്ദനവും അംഗീകാരവും ലഭിക്കാനുള്ള സാധ്യത കാണുന്നു. ഈ സമയത്ത് നിങ്ങൾക്ക് ശത്രുക്കളെ മറികടക്കാൻ കഴിയും. ജോലിയിൽ മാറ്റം ആഗ്രഹിക്കുന്നവർക്ക് ഈ സമയത്ത് ശുഭ വാർത്തകൾ ലഭിക്കും. ബിസിനസുകാർക്ക് അവരുടെ തന്ത്രങ്ങളിൽ ശരിയായ രീതിയിൽ നേട്ടങ്ങളും ലാഭവും ലഭ്യമാകും. കുടുംബ ബിസിനസ്സിൽ ഈ കാലയളവിൽ വിജയിക്കും. നിങ്ങളുടെ കൂടപ്പിറപ്പിൽ നിന്നുള്ള പിന്തുണ നിങ്ങൾക്ക് ലഭിക്കും. സമൂഹത്തിൽ നിങ്ങളുടെ ബഹുമാനം വർദ്ധിക്കും, പഴയ ചങ്ങാതിമാരുമായുള്ള നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമാകും, ഈ കാലയളവിൽ നിങ്ങൾ പുതിയ ചങ്ങാതിമാർ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. സാമ്പത്തികമായി, മുമ്പത്തെ നിക്ഷേപങ്ങളിൽ നിന്ന് ലാഭം നേടാൻ നിങ്ങൾക്ക് കഴിയും. കോടതി കാര്യങ്ങളുമായി ബന്ധപ്പെട്ട് ഈ സമയത്ത് നിങ്ങൾക്ക് അനുകൂല ഫലം ലഭിക്കാനുള്ള സാധ്യത കാണുന്നു.ആരോഗ്യപരമായി ഈ സമയത്ത് പഴയ രോഗങ്ങളിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം ലഭിക്കും.
പരിഹാരം- ചൊവ്വ, ശനി ദിവസങ്ങളിൽ ഭഗവാൻ ഹനുമാനെ പൂജിക്കുന്നത് നല്ല ഫലങ്ങൾ ലഭിക്കാൻ സഹായിക്കും.
കന്നി
ഈ സംക്രമണം ഈ രാശിക്കാർക്ക് തൊഴിലുമായി ബന്ധപ്പെട്ട് നല്ല അനുകൂല ഫലങ്ങൾ നൽകാൻ സാധ്യത കാണുന്നു. നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട് നിങ്ങളുടെ വളർച്ചയ്ക്ക് ആവശ്യമായ പ്രചോദനം ഈ സമയം നിങ്ങൾക്ക് ലഭിക്കും. ഈ സമയത്ത് നിങ്ങൾക്ക് ഉത്തരവാദിത്തങ്ങൾ വന്നുചേരും. ബിസിനസ്സ് ഉദ്യോഗസ്ഥർക്ക് അവരുടെ ബിസിനസ്സ് വിപുലീകരിക്കുന്നതിനും വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ ഒരു സാധ്യത ലഭിക്കും എന്ന് തന്നെ പറയാം. എന്നിരുന്നാലും, ചിലപ്പോൾ ചൊവ്വയുടെ ഈ സംക്രമണം നിങ്ങളെ അസ്വസ്ഥരാക്കാനുള്ള സാധ്യത കാണുന്നു. നിങ്ങൾക്ക് ഈ സമയത്ത് ഔദ്യോഗിക പ്രതിബദ്ധത കാരണം, നിങ്ങളുടെ കുടുംബത്തിൽ മതിയായ സമയം ചെലവഴിക്കാൻ നിങ്ങൾക്ക് കഴിയാതെ വരാം, ഇത് കുടുംബാന്തരീക്ഷത്തിൽ ചില അസ്വസ്ഥതകൾ സൃഷ്ടിക്കും. അതിനാൽ, ഈ സമയത്ത് കുടുംബവും ജോലിയും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തുന്നത് ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യപരമായി ഈ സമയത്ത് ഏതെങ്കിലും തരത്തിലുള്ള ശാരീരിക വ്യായാമത്തിൽ ഏർപ്പെടാൻ, മുപ്പത് മിനിറ്റ് നടത്തം എന്നിവ നല്ലതായിരിക്കും.
പരിഹാരം- ചൊവ്വാഴ്ചകളിൽ ചൊവ്വ യന്ത്രത്തെ പൂജിക്കുക.
തുലാം
ഈ സമയത്ത് ചൊവ്വയുടെ നിങ്ങളുടെ രാശിയുടെ ഒൻപതാമത്തെ ഭാവത്തിൽ സ്ഥാനം പിടിക്കും, ഈ സമയത്ത് നിങ്ങളുടെ സമ്പാദ്യം നിങ്ങളുടെ കുടുംബാംഗത്തിന്റെ ആരോഗ്യത്തിനും ക്ഷേമത്തിനുമായി നിങ്ങൾ ചെലവഴിക്കും. ഈ സമയത്ത് നിങ്ങൾ ചെയ്യുന്ന യാത്രകൾ ആവശ്യമുള്ള ഫലങ്ങൾ നൽകാതിരിക്കുകയും അനാവശ്യ സമ്മർദ്ദത്തിനും ക്ഷീണത്തിനും കാരണമാവുകയും ചെയ്യും. ബിസിനസ്സ് രാശിക്കാരെ സംബന്ധിച്ചിടത്തോളം, പുതിയ നിക്ഷേപം നടത്താൻ അനുയോജ്യമായ സമയമല്ലാത്തതിനാൽ ശ്രദ്ധിക്കുക എന്നാൽ നിങ്ങൾക്ക് എന്തായാലും നിക്ഷേപം നടത്താൻ നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ വിദഗ്ദ്ധരുടെയും നിങ്ങൾ വിശ്വസിക്കുന്ന വ്യക്തികളുടെയും ഉപദേശം സ്വീകരിച്ച ശേഷം മാത്രം മുന്നോട്ട് നീങ്ങുക. പിതാവുമായുള്ള ചില അഭിപ്രായ വ്യത്യാസങ്ങൾക്ക് സാധ്യത കാണുന്നു ഇത് കുടുംബാംന്തരീക്ഷത്തെ ബാധിക്കാം, അതിനാൽ നിങ്ങളുടെ അച്ഛനുമായി സംസാരിക്കുമ്പോൾ വാക്കുകൾ ശ്രദ്ധിക്കേണ്ടതാണ്. ഈ സമയത്ത് നിങ്ങളുടെ ജീവിത പങ്കാളിയ്ക്ക് ജോലിയിൽ സ്ഥാനക്കയറ്റം അല്ലെങ്കിൽ ജോലിയിലോ ബിസിനസ്സിലോ ഉയർച്ച ലഭിക്കാനുള്ള സാധ്യത കാണുന്നു. ധാർമിക വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് നിങ്ങളുടെ മനോഭാവത്തെ കരുതിതന്നെ മറ്റുള്ളവരുടെ അഭിപ്രായം ശ്രദ്ധിക്കാൻ ശ്രമിക്കേണ്ടതാണ്, അല്ലെങ്കിൽ ഇത് മൂലം സമൂഹത്തിൽ നിങ്ങളുടെ പ്രതിച്ഛായയെ മോശമായി ബാധിക്കാം. വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന രാശിക്കാർക്ക് ഈ സമയം ഒരു സന്തോഷവാർത്ത നൽകും. ആരോഗ്യപരമായി ഈ സമയത്ത് തുട, പുറം, തോള് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് സാധ്യത കാണുന്നു.
പരിഹാരം- ദിവസവും ചൊവ്വ ഹോറ സമയത്ത് ചൊവ്വ മന്ത്രം ജപിക്കുക.
വൃശ്ചികം
ഈ സംക്രമണ സമയത്ത് വൃശ്ചിക രാശിക്കാർ ചില മാറ്റങ്ങൾ അഭിമുഖീകരിക്കും, ഇതിനായി നിങ്ങൾ നേരത്തെ മനസ്സ് കൊണ്ട് തയ്യാറാകാത്തതിനാൽ, ഇത് നിങ്ങൾക്ക് പല ശാരീരിക പ്രശ്‌നങ്ങൾക്കും ഉത്കണ്ഠയും അസ്വസ്ഥതയ്ക്കും കാരണമാകാം. ഇക്കാരണത്താൽ, നിങ്ങൾക്ക് ചില ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കാം. അതിനാൽ, നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ശരിയായ ശ്രദ്ധ ചെലുത്തേണ്ടതാണ്. ഔദ്യോഗികമായി, ചില വീണ്ടും വീണ്ടും വരുന്ന തടസ്സങ്ങൾ നിങ്ങളുടെ ആത്മവിശ്വാസത്തെ കുറയ്ക്കാം, ഇത് നിങ്ങളുടെ ജോലിയിൽ ചില പ്രശ്നങ്ങൾക്ക് സാധ്യത ഒരുക്കം. ഈ സമയത്ത് ശാന്തത പാലിക്കാനും തീരുമാനങ്ങൾ തിടുക്കത്തിൽ എടുക്കാതിരിക്കാനും ശ്രദ്ധിക്കുക കാര്യങ്ങൾ ഉടൻ തന്നെ മെച്ചപ്പെടുന്നതായിരിക്കും. ഈ സംക്രമണ സമയത്ത് നിങ്ങളുടെ വാക്കുകൾ മറ്റുള്ളവരെ വേദനിപ്പിക്കാം, അതിനാൽ നിങ്ങളുടെ കുടുംബാംഗങ്ങളുമായി സംഭാഷണം നടത്തുമ്പോൾ നിങ്ങൾ തിരഞ്ഞെടുക്കുന്ന വാക്കുകൾ ശ്രദ്ധിക്കുക. കുടുംബ സ്വത്തിൽ നിന്നോ നിയമത്തിന്റെ ഭാഗത്തു നിന്നോ ചില ആനുകൂല്യങ്ങൾക്ക് യോഗം കാണുന്നു. ഗവേഷണ ജോലികളുമായി ബന്ധപ്പെട്ട രാശിക്കാർക്കും ഉപരി പഠന വിദ്യാർത്ഥികൾക്കും, ഈ സമയം പ്രയോജനകരമായ ഫലങ്ങൾക്ക് സാധ്യത ഒരുക്കും.
പരിഹാരം- ചൊവ്വാഴ്ച നിങ്ങളുടെ വലതു കൈ മോതിരവിരലിൽ സ്വർണ്ണത്തിലോ ചെമ്പിലോ പതിപ്പിച്ച ചുവന്ന പവിഴം ധരിക്കുന്നത് നിങ്ങൾക്ക് നല്ല ഫലം ലഭിക്കും.
ധനു
ഈ സംക്രമണ സമയത്ത് ഈ രാശിക്കാർക്ക് സമ്മിശ്ര ഫലങ്ങൾ ലഭിക്കും. വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന രാശിക്കാർക്ക് ഈ സംക്രമം വളരെ അനുകൂലമായിരിക്കും. ഈ സംക്രമം അവരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും നിറവേറ്റപ്പെടാം. വിദേശ ബിസിനസ്സ് ഉള്ള രാശിക്കാർക്ക് ഈ സംക്രമണം ലാഭവും നേട്ടവും ലഭിക്കും. ഈ സമയത്ത് ജോലിസ്ഥലത്ത് സ്ഥാനക്കയറ്റമോ സാമ്പത്തിക വർദ്ധനവോ പ്രതീക്ഷിക്കാം. വ്യക്തിപരമായ ജീവിതവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾക്ക് സാധ്യത കാണുന്നു. നിങ്ങളുടെ ജീവിതപങ്കാളി ഈ സമയം അസ്വസ്ഥമാകാം അതിന്റെ ശരിയായ കാരണം മനസിലാക്കാൻ നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
പരിഹാരം- നരസിംഹ ഭഗവാൻറെ കഥകൾ വായിക്കുന്നത് നിങ്ങൾക്ക് നല്ല ഫലങ്ങൾ പ്രധാനം ചെയ്യാൻ സഹായിക്കും.
മകരം
ഈ സംക്രമണ സമയത്ത് നിങ്ങൾക്ക് ജോലികളിൽ മികച്ച ഫലങ്ങൾ ലഭിക്കും. ജോലിയുമായി ബന്ധപ്പെട്ട് ശത്രുക്കൾ നിങ്ങളെ താഴെയിറക്കാൻ ശ്രമിക്കാം, എന്നാൽ നിങ്ങളുടെ കഴിവുകൾ മൂലം അവരെ എളുപ്പത്തിൽ മറികടക്കാൻ നിങ്ങൾക്ക് കഴിയും. ഈ സംക്രമണം സമയത്ത് നിങ്ങൾ നിങ്ങളുടെ ഓഫീസ് ജോലികളിൽ ഘടനാപരമായിരിക്കും, മാത്രമല്ല നിങ്ങളുടെ കഠിനാധ്വാനവും പരിശ്രമവും ഈ കാലയളവിൽ ശ്രദ്ധിക്കപ്പെടും. ശമ്പളമോ പദവിയോ ലഭിക്കാൻ ആഗ്രഹിക്കുന്ന രാശിക്കാർക്ക് ഈ സമയത്ത് ആവശ്യമുള്ള ഫലങ്ങൾ ലഭിക്കും. പുതിയ ജോലിയിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്ക് നിരവധി അവസരങ്ങൾ ലഭ്യമാകും. ബിസിനസ്സ് വിപുലീകരിക്കുന്നതിനായി വായ്പകൾക്കായി ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ബാങ്കുകളിൽ നിന്നും സഹായം തേടുന്ന ബിസിനസുകാർക്ക് നല്ല വാർത്തകൾ ലഭിക്കും. ഈ സമയത്ത് അനാവശ്യമായ വാദങ്ങളിൽ നിന്നും മാറിനിൽക്കേണ്ടതാണ്. വ്യക്തിജീവിതവുമായി ബന്ധപ്പെട്ട്, ഈ സമയത്ത് കുടുംബത്തിൽ സന്തോഷമനുഭവപ്പെടും. ഈ സമയത്ത് നിങ്ങളുടെ പങ്കാളിയ്ക്ക് ചില ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാം എന്നതിനാൽ ഈ സമയത്ത് നിങ്ങൾ അവരുമായി നല്ല നിമിഷങ്ങൾ പങ്കിടുകയും പൂർണ്ണ പിന്തുണ നൽകുകയും വേണം. ആരോഗ്യകാര്യവുമായി ബന്ധപ്പെട്ട്, ചൊവ്വയുടെ സാന്നിധ്യം പുതിയ രോഗങ്ങളുടെ ആക്രമണത്തിനെതിരെ പോരാടാനും പഴയ രോഗങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കാനും സഹായിക്കും. എന്നിരുന്നാലും ഈ സമയം നിങ്ങൾ വറുത്തതും മസാലകൾ നിറഞ്ഞതുമായ ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതാണ്, അല്ലെങ്കിൽ നിങ്ങൾക്ക് അടിവയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നേരിടാം. ഈ സമയത്ത് വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. മൊത്തത്തിൽ, നിങ്ങൾക്ക് അനുകൂലമായ ഫലങ്ങൾ നൽകുന്ന ഒരു സംക്രമണം ആയിരിക്കും ഇത് എങ്കിലും തിടുക്കത്തിൽ തീരുമാനങ്ങളൊന്നും എടുക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
പരിഹാരം- ചൊവ്വാഴ്ചകളിൽ ശർക്കര ദാനം ചെയ്യുക.
കുംഭം
ഈ സമയത്ത് കുംഭ രാശിക്കാർക്ക് രസകരമായ ഫലങ്ങൾക്ക് സാധ്യത കാണുന്നു. ഔദ്യോഗികമായി ജോലിയുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് നല്ല നടപടിക്രമ കഴിവുകൾ ലഭിക്കും. നിങ്ങളുടെ എല്ലാ ആശയങ്ങളും നിങ്ങൾക്ക് നടപ്പിലാക്കാൻ നിങ്ങൾക്ക് കഴിയും, അത് നിങ്ങളുടെ സഹപ്രവർത്തകർക്കും മുതിർന്നവർക്കും ഇടയിൽ ഉയർന്ന സ്ഥാനം നിലനിർത്തും. ചില രാശിക്കാർക്ക് ഈ സമയത്ത് അപ്രതീക്ഷിത ജോലിയിൽ സ്ഥലമാറ്റം ലഭിക്കാം, ഇത് നിങ്ങളിൽ ഉത്കണ്ഠ സൃഷ്ടിക്കാം. തങ്ങളുടെ ഹോബികളെ തൊഴിലുകളായി പരിവർത്തനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഈ സമയത്ത് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള ശരിയായ അവസരം ലഭിക്കും. നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിലെ കർക്കശവും ധാർഷ്ട്യവുമായ സ്വഭാവം നിങ്ങളുടെ ഔദ്യോഗിക മേഖലയിൽ നിങ്ങൾക്ക് ചില ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാം. അതിനാൽ, നിങ്ങളുടെ വിമർശനത്തോട് കൂടുതൽ സ്വീകാര്യത പുലർത്തുകയും മറ്റുള്ളവരുടെ അഭിപ്രായത്തെ മാനിക്കുകയും ചെയ്യേണ്ടതാണ്. ഇത് നിങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ കണ്ടെത്താൻ നിങ്ങളെ സഹായിക്കും. വ്യക്തിഗത ജീവിതത്തിന്റെ കാര്യത്തിൽ, അഞ്ചാമത്തെ വീട്ടിലെ ചൊവ്വയുടെ ഈ സ്ഥാനം നിങ്ങൾ ഇഷ്ടപ്പെടുന്ന വ്യക്തിയോട് നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ കഴിയും എന്നതിനെ സൂചിപ്പിക്കുന്നു, ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും നിങ്ങൾക്കിടയിൽ ശക്തമായ ബന്ധം സൃഷ്ടിക്കുന്നതിനും സഹായിക്കുന്നു. വിവാഹിതരായ രാശിക്കാർക്ക് അവരുടെ പങ്കാളിയോടും കുട്ടികളോടും ദേഷ്യപ്പെടാം, ഇത് വീടിന്റെ അന്തരീക്ഷത്തെ ഒരു പരിധി വരെ ബാധിക്കാം. അതിനാൽ, ഈ സമയം ശാന്തതയോടും ക്ഷമയോടും കൂടി തുടരാൻ നിങ്ങൾ പ്രത്യേകം ശ്രമിക്കുക. ആരോഗ്യകാര്യവുമായി ബന്ധപ്പെട്ട് ഈ സമയത്ത് നിങ്ങൾ നിങ്ങളുടെ ഭക്ഷണ ശീലങ്ങളിൽ ശ്രദ്ധിക്കേണ്ടതാണ്.
പരിഹാരം- ഈ സംക്രമണ സമയത്ത് ഭഗവാൻ കാല ഭൈരവനെ പൂജിക്കുന്നത് നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിക്കാൻ സഹായകമാകും.
മീനം
ഈ രാശിക്കാർക്ക് ഈ സംക്രമണം പ്രധാനപ്പെട്ടതായിരിക്കും എന്ന് സൂചിപ്പിക്കുന്നു. ചൊവ്വ ഒരു ക്ഷുദ്ര ഗ്രഹമായതിനാൽ, നിങ്ങളുടെ എല്ലാ പേപ്പർവർക്കുകളും രേഖകളും ഈ സമയം ശ്രദ്ധിക്കേണ്ടതാണ് അല്ലെങ്കിൽ നിങ്ങളുടെ അശ്രദ്ധമൂലം നിങ്ങൾക്ക് നഷ്ടമുണ്ടാക്കാം. ഔദ്യോഗിക ജീവിതത്തിന്റെ കാര്യവുമായി ബന്ധപ്പെട്ട് നിങ്ങളുടെ കാര്യക്ഷമതയും ഉൽപാദനക്ഷമതയ്ക്കും ആയി പതിവിലും കൂടുതൽ പരിശ്രമിക്കേണ്ടിവരാം. ചില രാശിക്കാർക്ക് അനാവശ്യ സ്ഥലമാറ്റമോ യാത്രകൾക്കോ സാധ്യത കാണുന്നു, അത് ക്ഷീണത്തിനും സമ്മർദ്ദത്തിനും കാരണമാകാം. ഇത് നിങ്ങളുടെ ജോലിസ്ഥലത്ത് അനാവശ്യ കലഹങ്ങൾക്കും സംഘട്ടനങ്ങൾക്കും സാഹചര്യമൊരുക്കാം. അതിനാൽ ഈ സമയത്ത് ശാന്തത പാലിക്കേണ്ടതാണ്. ചൊവ്വയുടെ സാന്നിദ്ധ്യം അമ്മയെ പ്രതിനിധീകരിക്കുന്നതിനാൽ, ഇത് അമ്മയുടെ ആരോഗ്യ പ്രശ്‌നങ്ങൾക്ക് സാധ്യത ഒരുക്കും. അതിനാൽ അവരുടെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിച്ച് അവരെ പരിപാലിക്കുകയും ശ്രദ്ധിക്കേണ്ടതുമാണ്. ഈ സമയത്ത് നിങ്ങളുടെ പങ്കാളിയുമായി ചില വാഗ്‌വാദങ്ങൾക്ക് സാധ്യത കാണുന്നു. അതിനാൽ, ഈ സമയം ഇരുവരും മനസ്സ് തുറന്ന് സംസാരിക്കുന്നത് എല്ലാ തെറ്റിദ്ധാരണകളും ഇല്ലാതാക്കാൻ സഹായിക്കും. ആരോഗ്യപരമായി ശ്രദ്ധിക്കുകയും ശരിയായ ഉറക്കവും വിശ്രമവും എടുക്കുകയും ചെയ്യുക.
പരിഹാരം- ചൊവ്വാഴ്ച ഹനുമാൻ അഷ്ടകം ചൊല്ലുക.