കാർത്തിക പൂർണിമ ദേവ ദീപാവലി 2021: പ്രാധാന്യം, മുഹൂർത്തം, ചെയ്യേണ്ടതും ചെയ്യരുതാത്തതും
ഇന്ത്യയിലെ ഉത്തർപ്രദേശിന്റെ ഭാഗമായ വാരണാസി എന്ന സ്ഥലത്ത് കാർത്തിക പൂർണിമ ദിനത്തിൽ ആഘോഷിക്കപ്പെടുന്ന ദീപങ്ങളുടെ ഉത്സവമാണ് ദേവ ദീപാവലി. ഈ ദിവസം, ദശലക്ഷ കണക്കിന് മൺവിളക്കുകൾ പ്രകാശിപ്പിക്കുന്നു. ഈ ദിവസം ദേവന്മാർ ഭൂമിയിൽ വന്ന് ഗംഗയിൽ കുളിക്കുന്നു എന്നാണ് വിശ്വാസം.ഈ മഹത്തായ ഉത്സവ വേളയിൽ, വീടിൻറെ പ്രവേശന കവാടത്തിൽ എണ്ണ വിളക്കുകളും വിവിധ തരത്തിലുള്ള കോലങ്ങളും കൊണ്ട് അലങ്കരിക്കുന്നു.
ദേവ ദിവാലി 2021 കാർത്തിക പൂർണിമ
പഞ്ചാംഗം അനുസരിച്ച്, കാർത്തിക മാസത്തിൽ വരുന്ന പൂർണിമയാണ് കാർത്തിക പൂർണ്ണിമ, അത് ദേവ ദീപാവലി എന്നും അറിയപ്പെടുന്നു. വെളിച്ചത്തിന്റെ ഉത്സവമായ ദീപാവലിയുടെ പതിനഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് ഇത് വരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് വാരണാസിയിൽ വലിയ ആഘോഷങ്ങളോടെയാണ് ഇത് ആഘോഷിക്കുന്നത്.
ദേവ ദീപാവലി 2021: തീയതിയും ശുഭ മുഹൂർത്തവും
തീയതി: 18 നവംബർ 2021
കാർത്തിക പൂർണിമ വ്രത മുഹൂർത്തം , ന്യൂഡൽഹി, ഇന്ത്യ
പൂർണിമ തിഥി 18 നവംബർ 2021 -ന് 12:02:50-ന് ആരംഭിക്കുന്നു
19 നവംബർ 2021 -ന് 12:02:50-ന് 14:29:33 അവസാനിക്കുന്നു.
കാർത്തിക പൂർണിമയിലെ ദേവ ദീപാവലിയുടെ പ്രാധാന്യം
കാർത്തിക പൂർണ്ണിമയ്ക്ക് സനാതന ധർമ്മ പ്രകാരം വലിയ പ്രാധാന്യമുള്ളതാണ്, കാർത്തിക പൂർണ്ണിമ ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നീ മൂന്ന് പേരുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്.
വിശ്വാസ പ്രകാരം ശിവൻ ത്രിപുരാസുരൻ എന്ന അസുരനെ വധിച്ച ദിവസമായി കണക്കാക്കുന്നു അതുകൊണ്ടാണ് ദേവതകൾ സ്വർഗത്തിൽ ദീപങ്ങൾ തെളിയിച്ച് ദീപാവലി ആഘോഷിച്ചു. അന്നുമുതൽ, ദേവ ദീപാവലി ആഘോഷിക്കുന്ന പാരമ്പര്യം വാരണാസിയിൽ ആചരിക്കുന്നു, ആയിരക്കണക്കിന് വിളക്കുകൾ കൊണ്ട് അണിയിചൊരുക്കി ശിവനെ സ്വീകരിക്കാൻ എല്ലാ ദേവതകളും ഭൂമിയിൽ ഇറങ്ങുന്നു.
വൈഷ്ണവ അനുയായികൾക്ക്, കാർത്തിക മാസത്തിന് അത്യധികം പ്രാധാന്യം ഉള്ള മാസമാണ്, കാർത്തിക പൂർണിമ വളരെ ശുഭകരമായി കണക്കാക്കുന്നു. ഏകാദശി ദിനത്തിൽ ആരംഭിക്കുന്ന തുളസി വിവാഹ ഉത്സവവും കാർത്തിക പൂർണിമയോടെയാണ് വരുന്നത്. പുരാണങ്ങൾ അനുസരിച്ച്, ദേവ ഉത്ഥാനി ഏകാദശി മുതൽ കാർത്തിക് പൂർണിമ വരെയുള്ള ഏത് ദിവസവും തുളസി വിവാഹം നടത്താം.
ഈ ദിവസമാണ് പുഷ്കര സരോവര ബ്രഹ്മാജി രാജസ്ഥാനിലെ പുഷ്കറിൽ വന്നത് ഈ ദിവസം ആണ് എന്ന് പറയപ്പെടുന്നു. കാർത്തിക പൂർണിമ ദിവസത്തിൽ പുഷ്കര തടാകത്തിൽ ആത്മീയ സ്നാനം നടത്തുന്നത് നല്ലതാണ്.
മതപര കാര്യങ്ങളുമായി ബന്ധപ്പെട്ട പ്രാധാന്യം
ഈ ദിവസം വിളക്കുകൾ തെളിയിക്കുന്നതിലൂടെ, നമ്മുടെ പൂർവ്വികരുടെ ആത്മാക്കൾക്ക് ശാന്തി ലഭിക്കുന്നു, ഇക്കാരണത്താൽ തന്നെ പൂർവ്വികർക്കുള്ള വഴിപാടും ഈ ദിവസം നല്ലതാണ്. ഗംഗയിലോ മറ്റേതെങ്കിലും പുണ്യനദിയിലോ ആത്മീയവും മതപരവുമായ സ്നാനം നടത്തുന്നതിലൂടെ, നമ്മുടെ ഗ്രന്ഥങ്ങൾ അനുസരിച്ച് വിഷ്ണുവിന്റെ അനുഗ്രഹത്താൽ മോക്ഷം പ്രാപ്തമാക്കുന്നു.
നെയ്യ് അല്ലെങ്കിൽ എള്ളെണ്ണയുടെ വിളക്ക് വൈകുന്നേരങ്ങളിൽ തെളിയിക്കുന്നതാണ് വളരെ അനുകൂലമാണ്. ജീവിതത്തിലെ എല്ലാ കഷ്ടപ്പാടുകളും അകറ്റാൻ ഒരാൾ ശിവന്റെ മുന്നിൽ ഒരു വിളക്ക് തെളിയിക്കണം. നേത്രദോഷം ബാധിച്ച ഒരാൾക്ക് വരുത്തിയ ദൂഷ്യഫലങ്ങളിൽ നിന്ന് മോചനം ലഭിക്കാൻ മൂന്ന് മുഖി വിളക്ക് കത്തിക്കാം, സന്താന സംബന്ധമായ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നവർ ആറ് മുഖി വിളക്ക് കത്തിക്കുന്നതിലൂടെ നല്ല ഫലം ലഭിക്കും.
കാർത്തിക പൂർണിമ ദിനത്തിൽ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ
- സൂര്യോദയത്തിന് മുമ്പ് ഉണർന്ന് ഗംഗാ നദിയിൽ കുളിക്കണം. അത് സാധ്യമല്ലാത്തവർക്ക്, കുളിക്കുന്ന വെള്ളത്തിൽ കുറച്ച് തുള്ളി ഗംഗാ ജലം ചേർക്കാം. അങ്ങനെ ചെയ്യുന്നതിലൂടെ, ജീവിതത്തിലെ എല്ലാ മുൻകാല പാപങ്ങളും കഴുകി കളയുമെന്ന് വിശ്വസിക്കപ്പെടുന്നു.
- സത്യനാരായണ പൂജയും കഥയും നടത്തുന്നത് ഫലപ്രദമാണ്, വ്യക്തിയ്ക്ക് മനസ്സമാധാനം പ്രാപ്തമാക്കുന്നു.
- തുളസി ചെടിയുടെ മുൻപിൽ വിളക്കുകൾ കത്തിക്കുന്നത് നല്ലതാണ്.
- പൂർവ്വികരുടെ ആത്മശാന്തിക്കായി വിളക്കുകൾ കത്തിക്കുക.
- കിഴക്കോട്ട് അഭിമുഖമായി വിളക്ക് അർപ്പിക്കുന്നത് ഈശ്വരാനുഗ്രഹം പ്രാപ്തമാക്കും. കൂടാതെ, കുടുംബത്തിൽ സമാധാനവും സമൃദ്ധിയും നിലനിൽക്കും.
- രാത്രിയിൽ വെള്ളി പാത്രത്തിൽ ചന്ദ്രനു ജലം സമർപ്പിക്കുന്നത് നിങ്ങളുടെ ജാതകത്തിലെ ചന്ദ്രന്റെ സ്ഥാനം ശക്തിപ്പെടുത്തും.
- ഭക്ഷണം, വസ്ത്രങ്ങൾ, പൂജാ സമഗ്രി, വിളക്ക്കൾ തുടങ്ങിയ സാധനങ്ങൾ സമർപ്പിക്കുന്നത് ഭാഗ്യം കൊണ്ടുവരും, കാരണം ദേവതയുടെ ഏത് അവതാരമാണ് നിങ്ങളുടെ മേൽ അനുഗ്രഹം ചൊരിയുന്നതെന്ന് നിങ്ങൾക്കറിയില്ല.
- നിങ്ങളുടെ വീടിന്റെ പ്രധാന വാതിലിൽ മാമ്പഴ ഇല സ്ഥാപിക്കുക.
- ഈ ദിവസം കോപം, ക്രൂരത എന്നിവ ഒഴിവാക്കുക.
- മദ്യം അല്ലെങ്കിൽ തമസിക ഭക്ഷണം ഒഴിവാക്കുക.
- വീട്ടിൽ സമാധാനപരമായ അന്തരീക്ഷം നിലനിർത്തുക.
- കാർത്തിക പൂർണിമയിൽ തുളസിയില തൊടുകയോ പറിക്കുകയോ ചെയ്യരുത്.
- ഈ കാലയളവിൽ ബ്രഹ്മചര്യം പാലിക്കുന്നത് നല്ലതാണ്.
ആസ്ട്രോസേജ് മായി ബന്ധം നിലനിർത്തിയതിന് നന്ദി!
Astrological services for accurate answers and better feature
Astrological remedies to get rid of your problems
AstroSage on MobileAll Mobile Apps
- Rashifal 2025
- Horoscope 2025
- Chinese Horoscope 2025
- Saturn Transit 2025
- Jupiter Transit 2025
- Rahu Transit 2025
- Ketu Transit 2025
- Ascendant Horoscope 2025
- Lal Kitab 2025
- Shubh Muhurat 2025
- Hindu Holidays 2025
- Public Holidays 2025
- ਰਾਸ਼ੀਫਲ 2025
- ରାଶିଫଳ 2025
- രാശിഫലം 2025
- રાશિફળ 2025
- రాశిఫలాలు 2025
- রাশিফল 2025 (Rashifol 2025)
- Astrology 2025