രാഹു സംക്രമണം 2021: 2021 രാഹു സംക്രമണം സ്വാധീനം
രാഹു സംക്രമണം 2021ൽ ഈ വർഷം എല്ലാ രാശിക്കാർക്കും രാഹുവിന്റെ പ്രത്യേക ഫലങ്ങൾ. ജ്യോതിഷപ്രകാരം, രാഹുവിന് ശാരീരിക ചലനമല്ലെങ്കിലും മനുഷ്യരാശിയുടെ ജീവിതത്തെ വളരെയധികം അത് ബാധിക്കും. ഈ വർഷം രാഹു സംക്രമണം കാണിക്കുന്നില്ലെങ്കിലും, നക്ഷത്രങ്ങളിലെ നിരന്തരമായ മാറ്റം രാശിക്കാരുടെ ജീവിതത്തെ സ്വാധീനിക്കും.
ആസ്ട്രോസേജ് വാർത്ത യിലൂടെ ജ്യോതിഷികളോട് സംസാരിക്കു !
രാഹു സംക്രമണം 2021
2021 വർഷ തുടക്കത്തിൽ, രാഹു ചൊവ്വയുടെ മകയീരം നക്ഷത്രത്തിൽ ഇരിക്കും, അതിനുശേഷം ജനുവരി 27 ന് ചന്ദ്രൻ ഭരിക്കുന്ന രോഹിണി നക്ഷത്രത്തിലേക്ക് പ്രവേശിക്കും. കൂടാതെ, രോഹിണി നക്ഷത്രത്തിൽ നിന്ന് കാർത്തിക നക്ഷത്രത്തിലേക്ക് മാറുന്നതിലൂടെ വർഷാവസാനത്തോടെ ഇത് അവസാ സ്ഥാനം മാറുന്നതായിരിക്കും. ഈ രീതിയിൽ, വിവിധ നക്ഷത്രത്തലെ രാഹുവിന്റെ സ്ഥാനം 12 രാശിയേയും ബാധിക്കും. നിങ്ങളുടെ രാശിയിലെ 2021 ൽ രാഹു സംക്രമണം എങ്ങിനെ ബാധിക്കും എന്ന് അറിയാം.
രാഹു സംക്രമണം 2021: മേടം
രാഹു സംക്രമണം 2021 അനുസരിച്ച്, നിങ്ങളുടെ രാശിയുടെ രണ്ടാമത്തെ ഭാവത്തിൽ രാഹു വസിക്കും. രാഹുവിന്റെ സ്ഥാനം മകയീരം നക്ഷത്രത്തിൽ ആകുമ്പോൾ നിങ്ങളുടെ വരുമാനത്തിൽ വർധനയുണ്ടാകും. കുടുംബാംഗങ്ങൾക്കിടയിൽ എന്തെങ്കിലും തർക്കം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. ജോലിസ്ഥലത്ത് നിങ്ങൾക്ക് നിരവധി തടസ്സങ്ങൾ നേരിടാം. എന്നിരുന്നാലും പണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും നിങ്ങൾ വിജയിക്കും. രാഹു മകയീരം നക്ഷത്രത്തിൽ നിന്ന് ജനുവരി 27 ന് രോഹിണി നക്ഷത്രത്തിൽ പ്രവേശിക്കും, ഈ സമയത്ത് കുടുംബാന്തരീക്ഷം മികച്ചതാകും. കുടുംബത്തോട് നിങ്ങൾക്ക് കൂടുതൽ അടുപ്പം അനുഭവപ്പെടും. നിങ്ങളുടെ ജോലിസ്ഥലത്ത് കാര്യങ്ങൾ എളുപ്പത്തിൽ മനസിലാക്കാനുള്ള കഴിവ് നിങ്ങൾക്ക് അനുകൂലമായി ഭവിക്കും. സ്വത്ത്, ഭൂമി തുടങ്ങിയവ കൈകാര്യം ചെയ്യുന്ന ബിസിനെസ്സുകാർക്ക് സമയം അനുകൂലമായിരിക്കും. സമയം നിങ്ങളുടെ അമ്മയ്ക്കും നല്ലതായിരിക്കും. കാർത്തിക നക്ഷത്രത്തിലെ രാഹുവിന്റെ സ്ഥാനം, നിങ്ങളുടെ ദാമ്പത്യജീവിതത്തെ സ്വാധിക്കും. നിങ്ങളുടെ മക്കളുടെ പിന്തുണ നിങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ ബുദ്ധിയാൽ നിങ്ങൾക്ക് നല്ല ലാഭം നേടാൻ കഴിയും. കുടുംബത്തിലെ ഐക്യം നിങ്ങളെ സന്തോഷിപ്പിക്കും. സമയം വിദ്യാർത്ഥികൾക്ക് ഭാഗ്യകാര്യമായിരിക്കും.
പരിഹാരം: ബുധനാഴ്ച വൈകുന്നേരം കറുത്ത എള്ള് ദാനം ചെയ്യുക.
രാഹു സംക്രമണം 2021: ഇടവം
രാഹു സംക്രമണം 2021 ന്റെ പ്രവചന പ്രകാരം രാഹു നിങ്ങളുടെ ലഗ്ന ഭാവത്തിൽ തുടരും, മകയീരം നക്ഷത്രത്തിലെ രാഹുവിൻറെ സ്ഥാനം നിങ്ങളുടെ മാനസിക സമ്മർദ്ദത്തിന് വഴിവെക്കാം. നിങ്ങളുടെ സുഹൃത്തുക്കളെ അന്ധമായി വിശ്വസിക്കരുത്, അതുമൂലം പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. ഉയർന്ന മാനസിക സമ്മർദ്ദം മൂലം ജോലിയിൽ നിങ്ങൾക്ക് അസ്വസ്ഥത നേരിടേണ്ടിവരാം. മാനസിക പിരിമുറുക്കം കൂടുന്നതിനനുസരിച്ച്, നിങ്ങളുടെ ദാമ്പത്യ ജീവിതത്തെയും ഇത് ബാധിക്കാം. ജനുവരി 27 ന് രാഹു രോഹിണി നക്ഷത്രത്തിൽ പ്രവേശിക്കുമ്പോൾ, നിങ്ങളുടെ ചില പ്രശ്നങ്ങൾ ഇല്ലാതാകും. ജോലിസ്ഥലത്തെ എല്ലാ പദ്ധതികളിലും നിങ്ങൾക്ക് വിജയിക്കും. നിങ്ങളുടെ സന്തോഷപ്രദമായ മനോഭാവം, നിങ്ങളുടെ അന്തസ്സും ബഹുമാനവും വർദ്ധിക്കും. നിങ്ങളുടെ കൂടപ്പിറപ്പുകളുടെ പിന്തുണയും നിങ്ങൾക്ക് ലഭിക്കും. വർഷാവസാനം, കാർത്തിക നക്ഷത്രത്തിൽ രാഹു സ്ഥാനം മാറ്റുമ്പോൾ നിങ്ങൾക്ക് വളരെയധികം സന്തോഷം ലഭിക്കും. സ്വത്ത് അല്ലെങ്കിൽ റിയൽ എസ്റ്റേറ്റ് സംബന്ധിച്ച ഏത് തീരുമാനവും വിജയകരമായ ഫലങ്ങൾ തരും. ദാമ്പത്യജീവിതത്തിൽ നേരിയ പിരിമുറുക്കങ്ങൾ ഉണ്ടെങ്കിലും, നിങ്ങൾക്ക് അത് പതുക്കെ മാറും. സമയം ബിസിനസ്സ്ക്കാർക്ക് ലാഭകരമായിരിക്കും.
പരിഹാരം: ഒരു കറുത്ത നായയെ വളർത്തുകയും അതിന് പതിവായി ഭക്ഷണം നല്കുകയും ചെയ്യുക.
രാഹു സംക്രമണം 2021: മിഥുനം
മിഥുന രാശിയിൽ നിന്ന് പന്ത്രണ്ടാം ഭാവത്തിൽ വസിക്കുമ്പോൾ നിങ്ങളുടെ ചെലവ് വർദ്ധിക്കും. വർഷത്തിന്റെ തുടക്കത്തിൽ രാഹു മകയീരം നക്ഷത്രത്തിലായിരിക്കും, ഇത് പണനഷ്ടത്തിന് വഴിവെക്കും. നിങ്ങളുടെ ചെലവുകളിൽ പെട്ടെന്നുള്ള വർധന നിങ്ങളുടെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകും. ജോലിസ്ഥലത്തെ നിങ്ങളുടെ എല്ലാ പദ്ധതികളിലും നിങ്ങൾക്ക് തടസ്സം അനുഭവപ്പെടാം. നിങ്ങളുടെ എതിരാളികളിൽ നിന്ന് ജാഗ്രത പാലിക്കുക. എന്നിരുന്നാലും, വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന രാശിക്കാർക്ക് ഈ സമയം നല്ലതായിരിക്കും. ജനുവരി 27 ന് രാഹു രോഹിണി നക്ഷത്രത്തിൽ പ്രവേശിക്കുമ്പോൾ സ്ഥിതി മെച്ചപ്പെടും. കുറച്ച് പണം നിക്ഷേപിക്കാൻ നിങ്ങൾക്ക് ആലോചിക്കാം. വിദേശത്തേക്ക് പോകാനുള്ള ജോലിയുമായി ബന്ധപ്പെട്ട അവസരങ്ങൾ വന്നുചേരും, അത് നിങ്ങളുടെ കുടുംബത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിന് കാരണമാകാം. ഇത് നിങ്ങളുടെ മാനസിക പിരിമുറുക്കവും ക്ഷീണവും വർദ്ധിപ്പിക്കും, ഇത് നിങ്ങളുടെ ആരോഗ്യത്തെ സ്വാധീനിക്കും. കാർത്തിക നക്ഷത്രത്തിലെ രാഹുവിന്റെ സ്ഥാനം, നിങ്ങളുടെ കൂടപ്പിറപ്പുമായുള്ള ഒരു യാത്ര പോകാനുള്ള സാധ്യത ഉയർത്തും. ചെലവുകൾ വർദ്ധിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ സഹപ്രവർത്തകരുമായുള്ള ബന്ധം നല്ലതായി തന്നെ തുടരാൻ ശ്രമിക്കേണ്ടതാണ് , അല്ലാത്തപക്ഷം ജോലിക്കയറ്റ സമയത്ത് പ്രശ്നങ്ങൾക്ക് സാധ്യത കാണുന്നു.
പരിഹാരം: ശനിയാഴ്ച കറുത്ത ഉഴുന്ന് ദാനം ചെയ്യുന്നത് അനുകൂലമായിരിക്കും.
രാഹു സംക്രമണം 2021: കർക്കിടകം
രാഹു കർക്കിടകം രാശിയിൽ പതിനൊന്നാം ഭാവത്തിൽ വസിക്കുമ്പോൾ വലിയ ലാഭം കൈവരിക്കാനുള്ള ഭാഗ്യം കാണുന്നു. രാഹു തുടക്കത്തിൽ മകയീരം നക്ഷത്രത്തിലായിരിക്കും, ഇത് ബിസിനസിൽ ലാഭം പ്രധാനം ചെയ്യും. നിങ്ങളുടെ പ്രണയ ജീവിതത്തിന് സമയം ശുഭകാരമായിരിക്കും. നിങ്ങളുടെ പ്രണയ പങ്കാളിയുമായി നല്ല പ്രണയ നിമിഷങ്ങൾ പങ്കുവെക്കാൻ നിങ്ങൾക്ക് നല്ല അവസരം ലഭിക്കും. സമൂഹത്തിലെ സ്വാധീനമുള്ള ചിലരെ നിങ്ങൾ കണ്ടുമുട്ടുകയും അവരുമായി ശക്തമായ ബന്ധം സ്ഥാപിക്കാനും കഴിയും. ഭാവിയിൽ ഈ ബന്ധങ്ങളിൽ നിന്ന് നിങ്ങൾക്ക് പ്രയോജനം ലഭിക്കും. ജനുവരി 27 ന് രാഹു രോഹിണി നക്ഷത്രത്തിലേക്ക് മാറുമ്പോൾ പ്രണയ രാശിക്കാർക്ക് ഈ സമയം ഏറ്റവും ശുഭകരമായിരിക്കും എന്ന് തന്നെ പറയാം. ദാമ്പത്യ ജീവിതത്തിനും സമയം അനുകൂലമായിരിക്കും. നിങ്ങളുടെ ആഗ്രഹങ്ങൾ പലതും നിറവേറ്റുന്നതിൽ നിങ്ങൾക്ക് കഴിയും. പിന്നീട് രാഹു കാർത്തിക നക്ഷത്രത്തിലേക്ക് മാറും, സർക്കാർ ജീവനക്കാർക്കോ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്കോ കൂടുതൽ പ്രയോജനം ഉണ്ടാകാനുള്ള യോഗം കാണുന്നു. തീരുമാനങ്ങൾ എടുക്കുന്നതിൽ നിങ്ങൾ നിരവധി പ്രശ്നങ്ങൾ നേരിടാൻ സാധ്യത ഉണ്ടെങ്കിലും സമൂഹത്തിലെ വിശിഷ്ട അതിഥികളുടെ പിന്തുണ അത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും. വ്യാപാരികളും ബിസിനസുകാരും അവരുടെ ബിസിനസ്സ് വിപുലീകരിക്കുന്നതിനായി പുതിയ പദ്ധതികൾ ആലോചിക്കുകയും അതിൽ വിജയകരമായ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യും.
പരിഹാരം: വിവാഹിതരായവർ, നിങ്ങളുടെ പങ്കാളിയുടെ ബന്ധുക്കൾക്ക് സമ്മാനങ്ങൾ നൽകുക. നിങ്ങൾ അവിവാഹിതരാണെങ്കിൽ, നിങ്ങളുടെ മാതാപിതാക്കൾക്ക് പ്രത്യേകതയുള്ള എന്തെങ്കിലും നൽകുന്നത് ശുഭകരമായി ഭവിക്കും.
രാഹു സംക്രമണം 2021: ചിങ്ങം
ചിങ്ങ രാശിയിൽ നിന്ന് രാഹുവിന്റെ പത്താം ഭാവത്തിലെ സ്ഥാനം ജോലിസ്ഥലത്ത് ചില പ്രശ്നങ്ങൾക്ക് വഴിവെക്കാം. കൂടാതെ, തുടക്കത്തിൽ രാഹു മകയീരം നക്ഷത്രത്തിൽ എത്തുമ്പോൾ, കഠിനാധ്വാനം നിങ്ങളെ വിജയത്തിലേക്കും ജോലിയിലുള്ള സ്ഥലക്കയറ്റത്തിനും നയിക്കും. നിങ്ങളുടെ കുടുംബാംഗങ്ങൾ നിങ്ങളെ പിന്തുണയ്ക്കും. നിങ്ങളുടെ നയങ്ങളിൽ പലതും ആളുകളെയും സ്വാധീനിക്കും. ഇതൊക്കെയാണെങ്കിലും, നിങ്ങളുടെ കുടുംബജീവിതത്തിൽ സമ്മർദ്ദകരമായ അവസ്ഥ ഉണ്ടാകാം അതിനാൽ ശ്രദ്ധിക്കുക. ജനുവരി അവസാനം രാഹു രോഹിണി നക്ഷത്രത്തിൽ പ്രവേശിക്കുമ്പോൾ, ബിസിനസ് രാശിക്കാർക്ക് വിദേശ സ്രോതസ്സുകളിൽ നിന്ന് വളരെയധികം ലാഭം കൈവരും. ഈ സമയത്ത് ഏറ്റവും വലിയ ലാഭം വിദേശ അധിഷ്ഠിതമായിരിക്കും. ഒരു ജോലിയിലേക്കോ ബിസിനസ്സുമായി ബന്ധപ്പെട്ട ഒരു യാത്രയിലേക്കോ പോകാനുള്ള അവസരം ഉയർന്നുവരും, അവ വിജയകരമായി ഭവിക്കുകയും ചെയ്യും. വിവരസാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്ന രാശിക്കാരെ ഭാഗ്യം അനുകൂലിക്കും. വർഷാവസാനം കാർത്തിക നക്ഷത്രത്തിലെ രാഹുവിന്റെ സ്ഥാനം ജോലിസ്ഥലത്തെ നിങ്ങളുടെ കാര്യക്ഷമത വർദ്ധിക്കും. ഇതോടെ, നിങ്ങളുടെ കമ്പനിയുടെ മറ്റ് ഉദ്യോഗസ്ഥരുടെ മുന്നിൽ നിങ്ങളുടെ പ്രതിച്ഛായ ഉയരും. ഉദ്യോഗസ്ഥരുടെ പിന്തുണയും സഹകരണവും നിങ്ങൾക്ക് ലഭിക്കും. സർക്കാർ മേഖലയിൽ നിന്നുള്ള ആനുകൂല്യങ്ങൾക്ക് യോഗം കാണുന്നു. സർക്കാർ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിനും സാധ്യത കാണുന്നു.
പരിഹാരം: പതിവായി പാലും ബ്രെഡും നായ്ക്കൾക്ക് നൽകുക.
രാഹു സംക്രമണം 2021: കന്നി
കന്നി രാശിക്കാരുടെ ഒമ്പതാം ഭാവത്തിലെ രാഹുവിന്റെ സ്ഥാനം നിങ്ങൾ പ്രശ്‌നങ്ങൾ നേരിടാൻ സാധ്യത കാണുന്നു. ഇതോടെ, തുടക്കത്തിൽ തന്നെ രാഹു മകയീരം നക്ഷത്രത്തിൽ എത്തുമ്പോൾ, നിങ്ങളുടെ പ്രതിച്ഛായയെ ബാധിക്കാം. നിങ്ങളുടെ പിതാവുമായുള്ള നിങ്ങളുടെ ബന്ധത്തെ പ്രതികൂലമായി ബാധിക്കാം. അനാവശ്യമായ ഒരു യാത്രയ്ക്കും സാധ്യത കാണുന്നു. നിങ്ങളുടെ കൂടപ്പിറപ്പുകൾക്ക് ജോലിസ്ഥലത്ത് ബുദ്ധിമുട്ടുകൾ അഭിമുഘീകരിക്കേണ്ടതായി വരാം. രാഹു പിന്നീട് ജനുവരി 27 ന് രോഹിണി നക്ഷത്രത്തിലേക്ക് നീങ്ങും. തൽഫലമായി, ഉന്നത പഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് നല്ല ഫലങ്ങൾ ലഭിക്കും. ഈ സമയത്ത് നിങ്ങൾ നന്നായി സമ്പാദിക്കും. നിങ്ങളുടെ വരുമാനം വർദ്ധിക്കുന്നതിനുള്ള ശക്തമായ സാധ്യതകൾ കാണുന്നു. എന്നിരുന്നാലും, ഈ സമയത്ത് നിങ്ങളുടെ സഹോദരന്റെ പൂർണ്ണ പിന്തുണയും സഹകരണവും നിങ്ങൾക്ക് ലഭിക്കും. അവരുടെ സഹായത്തോടെ നിങ്ങൾക്ക് ലാഭം കൈവരും. സമയം നിങ്ങളുടെ പിതാവിന് അനുകൂലമായിരിക്കും. അവർക്ക് തൊഴിൽ മേഖലയിൽ ബഹുമാനം കൈവരും. നിങ്ങൾക്ക് ഒരു മത യാത്ര ചെയ്യാനുള്ള യോഗം കാണുന്നു. പിന്നീട് രാഹു കാർത്തിക നക്ഷത്രത്തിൽ വസിക്കും. ഈ സമയത്ത്, വിദേശത്തേക്ക് പോകണമെന്ന് ആഗ്രഹിച്ചിരുന്ന വിദ്യാർത്ഥികൾക്ക് അവരുടെ ആഗ്രഹം സഫലമാകും. ഉന്നത പഠനം നടത്തുന്ന വിദ്യാർത്ഥികൾക്കും വിജയം ലഭിക്കും. ജോലിചെയ്യുന്ന രാശിക്കാർക്ക് ജോലിമാറ്റം ലഭിക്കാനുള്ള അവസരം കാണുന്നു. നിങ്ങളുടെ പിതാവ് അഭിമുഘീകരിക്കുന്ന പ്രശ്‌നങ്ങൾ നിങ്ങളുടെ സമ്മർദ്ദത്തിന് കാരണമാകും.
പരിഹാരം: പുണ്യ നദിയിൽ കുളിക്കുക.
രാഹു സംക്രമണം 2021: തുലാം
തുലാം രാശിയുടെ എട്ടാം ഭാവത്തിലെ രാഹുവിന്റെ സ്ഥാനം പ്രശ്നങ്ങൾക്ക് വഴിവെക്കാം. മകയീരം നക്ഷത്രത്തിൽ രാഹു സ്ഥാനം പിടിക്കുമ്പോൾ, നിങ്ങൾക്ക് മാനസിക സമ്മർദ്ദം അനുഭവപ്പെടാം. ഈ സമയത്ത്, നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ നിന്ന് കൂടുതൽ പണം സമ്പാദിക്കാനായി നിങ്ങൾ ശ്രമിക്കും. ഈ ദോഷകരമായ പ്രവണത തന്നെ നിങ്ങളുടെ പണനഷ്ടത്തിന് കാരണമാകും. നിങ്ങളുടെ ജീവിത പങ്കാളിയുടെ ബന്ധുക്കളുമായുള്ള ബന്ധം മെച്ചപ്പെടും. ജനുവരി 27 ന് രാഹു രോഹിണി നക്ഷത്രത്തിലൂടെ അതിന്റെ സംക്രമണം നടത്തും. നിങ്ങൾക്ക് ഈ സമയം സമ്മർദ്ദകരമായ സാഹചര്യങ്ങൾ നേരിടേണ്ടിവരാം. നിങ്ങളുടെ ജോലിസ്ഥലത്ത് കാര്യങ്ങൾ അത്ര അനുകൂലമാകില്ല, നിങ്ങളുടെ ജോലിയിൽ നിരവധി ഉയർച്ചതാഴ്ചകളിലൂടെ കടന്നു പോകാം. അനാവശ്യ യാത്രകൾക്കുള്ള സാധ്യത കാണുന്നു. ഈ സമയത്ത്, ഒരു കാരണവുമില്ലാതെ നിങ്ങൾ ഭയപ്പെടുകയും അങ്ങേയറ്റം ജാഗ്രത പാലിക്കുകയും ചെയ്യും. ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത കാണുന്നു. വർഷാവസാനത്തോടെ രാഹു കാർത്തിക നക്ഷത്രത്തിൽ പ്രവേശിക്കും. നിയമത്തിന് വിരുദ്ധമായി എന്തെങ്കിലും ചെയ്യുന്നത് ഒഴിവാക്കുക, ഇത് നിങ്ങളെ നിയമപരമായ പ്രശ്‌നങ്ങളിൽ അകപ്പെടാം. ഈ സമയത്ത് നിങ്ങളുടെ മാനസിക പിരിമുറുക്കം വർദ്ധിക്കും. സാമ്പത്തിക കാര്യങ്ങൾക്കും ഈ സമയം അത്ര അനുകൂലമായിരിക്കില്ല.
പരിഹാരം: എല്ലാ ബുധനാഴ്ചയും ആവശ്യക്കാർക്കോ ക്ഷേത്രത്തിനോ കറുത്ത ഉഴുന്ന് ദാനം ചെയ്യുക.
രാഹു സംക്രമണം 2021: വൃശ്ചികം
രാഹു വൃശ്ചികം രാശിയുടെ ഏഴാമത്തെ ഭാവത്തിൽ ഈ വർഷം സംക്രമണം നടത്തും. എല്ലാത്തരം ഇടപാടുകളിലും നിങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. 2021 ന്റെ തുടക്കത്തിൽ രാഹു മകയീരം നക്ഷത്രത്തിൽ ആകുമ്പോൾ, നിങ്ങൾക്ക് ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങൾ നേരിടേണ്ടിവരാം. ഈ സമയത്ത് ബിസിനസുകാർക്ക് വളരെ അനുകൂലമായിരിക്കും, സാമ്പത്തിക നേട്ടങ്ങൾ ഈ സമയം കൈവരിക്കാൻ കഴിയും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തും. ഒരു ദീർഘദൂര പോകാനുള്ള അവസരവും നിങ്ങൾക്ക് ലഭിക്കും, ഇത് നിങ്ങൾക്ക് നല്ല ലാഭം കൈവരിക്കാൻ സഹായിക്കും. ജനുവരി അവസാനം രാഹു രോഹിണി നക്ഷത്രത്തിലേക്ക് നീങ്ങും. നിങ്ങൾ വളരുകയും ബിസിനസ്സിൽ നല്ല ലാഭം നേടുകയും ചെയ്യും. ദീർഘദൂര യാത്രയിൽ പോകാനുള്ള സാധ്യതയും ഉണ്ടാകും. വിവാഹിതരായ രാശിക്കാർക്ക് ജീവിതത്തിൽ നല്ല മാറ്റങ്ങളും അവസരങ്ങളും ലഭിക്കും. നിങ്ങളുടെ ജീവിത പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം ഉയരും. എന്നിരുന്നാലും, സമ്മർദ്ദം അനുഭവപ്പെടും.
വർഷാവസാനം കാർത്തിക നക്ഷത്രത്തിൽ രാഹു സംക്രമണം നടത്തുമ്പോൾ ജോലിസ്ഥലത്ത് നിങ്ങളുടെ ജോലിക്കയറ്റത്തിന് വഴിവെക്കും. നിങ്ങൾ നിരന്തരമായ ശ്രമങ്ങൾ നടത്തുകയും മുന്നോട്ട് പോകാനും നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാനും കഠിനമായി പരിശ്രമിക്കും. നിങ്ങളുടെ എതിരാളികളെ ജയിപ്പിക്കുകയും പ്രണയ ജീവിതത്തിൽ അനുകൂല ഫലങ്ങൾ നേടാനും ഉള്ള യോഗം കാണുന്നു.
പരിഹാരം: എല്ലാ ഞായറാഴ്ചയും ഒരു ക്ഷേത്രത്തിൽ പോയി ഭഗവാൻ ഭൈരവനെ പൂജിക്കുകയും , ദുർഗ ദേവിയെ പ്രീതിപ്പെടുത്താൻ മന്ത്രങ്ങൾ ചൊല്ലുകയും ചെയ്യുക.
രാഹു സംക്രമണം 2021: ധനു
ഈ വർഷം മുഴുവൻ രാഹു ധനു രാശിയുടെ ഏഴാമത്തെ ഭാവത്തിൽ തുടരും. ഈ സമയത്ത് നിങ്ങൾക്ക് മികച്ച ഫലങ്ങൾ നേടാൻ കഴിയും. ഇതോടെ, 2021 ന്റെ തുടക്കത്തിൽ മകയീരം നക്ഷത്രത്തിൽ രാഹുവിനൊപ്പം, നിങ്ങളുടെ എതിരാളികളെ വിജയിക്കാനും നിങ്ങൾക്ക് കഴിയും. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ കഠിനാധ്വാനത്തിനും പരിശ്രമത്തിനും അനുസൃതമായി വിജയം കൈവരിക്കും. ഈ സമയത്ത് നിങ്ങളുടെ ചെലവുകൾ വർദ്ധിക്കാം. ജനുവരി അവസാനം രാഹു രോഹിണി നക്ഷത്രത്തിലേക്ക് അതിന്റെ സംക്രമണം നടത്തും. ഈ സമയത്ത്, നിങ്ങളുടെ വായ്പ തിരിച്ചടയ്ക്കാൻ നിങ്ങൾക്ക് കഴിയും. ശാരീരിക ക്ലേശങ്ങളാൽ മാനസിക സമ്മർദ്ദം വർദ്ധിക്കും. അമ്മയുടെ ഭാഗത്ത് നിന്നുള്ള ബന്ധുക്കളുമായുള്ളവരുമായുള്ള ബന്ധം വഷളാകാനുള്ള സാധ്യത കാണുന്നു.വർഷാവസാനം കാർത്തിക നക്ഷത്രത്തിൽ രാഹു വസിക്കുമ്പോൾ സമയം നിങ്ങളുടെ ക്ഷമയെ പരീക്ഷിക്കും. വിദ്യാർത്ഥികൾ ഭാഗ്യം അനുകൂലമായിരിക്കും. നിങ്ങളുടെ ചെലവുകളുടെ അമിത വർദ്ധനവ് പ്രശ്നങ്ങൾക്ക് വഴിയൊരുക്കും. എന്നിരുന്നാലും, ഈ വർഷം നിങ്ങളുടെ പിതാവിന് ആനുകൂല്യങ്ങൾ ലഭിക്കാനുള്ള യോഗം കാണുന്നു
പരിഹാരം: ഒരു ക്ഷേത്രത്തിൽ പോയി ശിവലിംഗിന് പതിവായി വെള്ളം നൽകുക.
രാഹു സംക്രമണം 2021: മകരം
ഈ വർഷം രാഹുമകര രാശിയിലെ അഞ്ചാം ഭാവത്തിൽ ആയതിനാൽ നിങ്ങൾക്ക് ഈ സമയം കഷ്ടത അനുഭവപ്പെടും. ഇതിനൊപ്പം, 2021 ന്റെ തുടക്കത്തിൽ രാഹു മകയീരം നക്ഷത്രത്തിൽ ആകുമ്പോൾ പ്രണയ രാശിക്കാർക്ക് ചില പ്രശ്നങ്ങൾ നേരിടേണ്ടിവരാം.ചെറിയ വാദങ്ങൾ പോലും നിങ്ങൾക്ക് വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കും. കഠിനാധ്വാനം ചെയ്ത് പരിശ്രമിക്കുന്നതിലൂടെ നിങ്ങളുടെ വരുമാനം വർദ്ധിക്കുകയും സാമ്പത്തിക പ്രതിസന്ധി അവസാനിക്കുകയും ചെയ്യും. ദാമ്പതികളുടെ മക്കളുടെ കാര്യത്തിൽ നിങ്ങൾ വ്യാകുലരാകാം. കൂടാതെ, അവർക്ക് അവരുടെ വിദ്യാഭ്യാസത്തിൽ തടസ്സങ്ങൾ നേരിടേണ്ടിവരാം. രാഹു രോഹിണി നക്ഷത്രത്തിൽ സംക്രമിക്കുമ്പോൾ പ്രണയ രാശിക്കാർക്ക് ജീവിതത്തിൽ ചില പുരോഗതി കാണാനാകും. പ്രണയവിവാഹത്തിനും യോഗം കാണുന്നു. ഭാഗ്യം നിങ്ങളുടെ പ്രണയ ജീവിതത്തെ അനുകൂലമായിരിക്കും. വിദ്യാർത്ഥികൾക്ക് അവരുടെ പഠനങ്ങളിൽ വിജയം ലഭ്യമാകും. വർഷത്തിന്റെ അവസാനം കാർത്തിക നക്ഷത്രത്തിലെ ഭാഗത്ത് രാഹുവിന്റെ സംക്രമണം, നിയമവിരുദ്ധമായ മാർഗ്ഗങ്ങളിലൂടെ പണം സമ്പാദിക്കുന്നതിൽ നിങ്ങൾക്ക് കൂടുതൽ താല്പര്യമുണ്ടാകും. ലോട്ടറി പോലുള്ള മാർഗ്ഗങ്ങളിൽ നിന്ന് നിങ്ങൾക്ക് ആനുകൂല്യങ്ങൾ നേടാൻ കഴിയും. പണം നിക്ഷേപിക്കാനുള്ള തീരുമാനം പ്രയോജനകരമാകും. വരുമാനം വർദ്ധിക്കും, നിങ്ങളുടെ പഴയ കടം തിരിച്ചടയ്ക്കാൻ നിങ്ങൾക്ക് ഈ സമയം നിങ്ങൾക്ക് കഴിയുന്നതാണ്.
പരിഹാരം: എല്ലാ ദിവസവും രാവിലെ വീട്ടിൽ നിന്ന് പുറത്ത് പോകുന്നതിന് മുമ്പ് നെറ്റിയിൽ വെള്ള ചന്ദനം അണിയുക.
രാഹു സംക്രമണം 2021: കുംഭം
ഈ വർഷം രാഹു കുംഭ രാശിയുടെ നാലാമത്തെ ഭാവത്തിൽ വസിക്കും, ഇത് നിങ്ങൾക്ക് അനുകൂല ഫലങ്ങൾ നൽകും. ഇതോടൊപ്പം, 2021 ന്റെ തുടക്കത്തിൽ രാഹു മകയീരം നക്ഷത്രത്തിൽ ഉണ്ടായിരുന്നത് കുടുംബത്തിനുള്ളിലെ പിരിമുറുക്കത്തിലേക്ക് നയിക്കാം. ഉദ്യോഗാർത്ഥികൾക്ക് ഈ മേഖലയിൽ വിജയം കൈവരിക്കും. നിങ്ങളുടെ സഹപ്രവർത്തകരിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ പിന്തുണ നേടാൻ കഴിയും. നിങ്ങളുടെ കൂടെപ്പിറപ്പുകളുടെ പിന്തുണയും നിങ്ങൾക്ക് ലഭിക്കും. ജനുവരി 27 ന് രാഹു രോഹിണി നക്ഷത്രത്തിലേക്ക് പ്രവേശിക്കും. ഈ സമയത്ത്, കോടതിയിൽ സ്വത്തുമായി ബന്ധപ്പെട്ട കേസ് ഉണ്ടെങ്കിൽ, അതിന്റെ തീരുമാനം നിങ്ങൾക്ക് അനുകൂലമാകാം. നിങ്ങളുടെ അമ്മയുടെ ആരോഗ്യം ദുർബലമായി തുടരും, അത് നിങ്ങൾക്ക് സമ്മർദ്ദത്തിലേക്ക് നയിക്കും. വർഷാവസാനം കാർത്തിക നക്ഷത്രത്തിലെ രാഹു നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ അനുകൂലമായ ഫലങ്ങൾ പ്രധാനം ചെയ്യും, നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടുകയും നിങ്ങൾ രണ്ടുപേരും തമ്മിലുള്ള സ്നേഹം വർദ്ധിക്കുകയും ചെയ്യും. ജോലിസ്ഥലത്ത് വിജയം കൈവരിക്കുകയും അതുവഴി ലാഭം നേടാൻ കഴിയുകയും ചെയ്യും. നിങ്ങളുടെ ബിസിനസ്സിൽ നിങ്ങൾക്ക് നല്ല ലാഭം ഉണ്ടാകും. ജോലി മൂലം നിങ്ങൾക്ക് സമ്മർദം അനുഭവപ്പെടാം.
പരിഹാരം: ശനിയാഴ്ച, നിങ്ങളുടെ അടുത്തുള്ള അമ്പലത്തിൽ പോയി ഒരു കറുത്ത പതാക നാട്ടുക.
രാഹു സംക്രമണം 2021: മീനം
ഈ വർഷം രാഹു മീന രാശിയുടെ മൂന്നാമത്തെ ഭാവത്തിൽ വസിക്കും. 2021 ന്റെ തുടക്കത്തിൽ രാഹു മകയീരം നക്ഷത്രത്തിൽ ആയിരിക്കുന്നതിനാൽ നിങ്ങൾക്ക് അനുകൂല ഫലങ്ങൾ കൈവരിക്കാനുള്ള യോഗം ഉണ്ടാകും. നിങ്ങളുടെ ധൈര്യവും ശക്തിയും വർദ്ധിക്കുകയും ശത്രുക്കളെ പരാജയപ്പെടുത്തുന്നതിൽ നിങ്ങൾ വിജയിക്കുകയും ചെയ്യും. ഈ സമയത്ത്, നിങ്ങൾക്ക് നിരവധി യാത്രകൾ നടത്താൻ ഒന്നിലധികം അവസരങ്ങൾ ലഭിക്കും, അതിൽ നിന്ന് നിങ്ങൾക്ക് നല്ല നേട്ടങ്ങൾ ലഭ്യമാകുകയും ചെയ്യും. നിങ്ങളുടെ നല്ല സംസാര രീതിയിൽ നിന്ന് നിങ്ങൾക്ക് വളരെയധികം നേട്ടങ്ങൾ കൈവരാനും ഉള്ള യോഗം കാണുന്നു. നിങ്ങളുടെ കൂടപ്പിറപ്പുകൾക്ക് ഈ സമയത്ത് നിരവധി പ്രശ്‌നങ്ങൾ നേരിടേണ്ടിവരാം, അതിനാൽ ശ്രദ്ധിക്കുക. ജനുവരി 27 ന് രാഹു രോഹിണി നക്ഷത്രത്തിലേക്ക് മാറും. ഈ സ്ഥാനം, നിങ്ങളുടെ പ്രണയ ജീവിതം സമൃദ്ധവും ഫലപ്രദവുമായിത്തീരും. നിങ്ങൾ രണ്ടുപേരും തമ്മിലുള്ള സ്നേഹം ഉയരുകയും കൂടുതൽ അടുക്കുകയും ചെയ്യും. അവിവാഹിതരായ രാശിക്കാർക്ക് നിങ്ങളുടെ മനസ്സിന് അനുയോജിച്ച ആളെ കണ്ടുമുട്ടാൻ കഴിയും. പിന്നീട് കാർത്തിക നക്ഷത്രത്തിലെ രാഹുവിന്റെ സാന്നിധ്യം പ്രയോജനകരമായിരിക്കും. മാതൃ ഭാഗത്തുനിന്നുള്ള ആളുകളിൽ നിന്ന് ചില പിരിമുറുക്കങ്ങൾ ഉടലെടുക്കും, എന്നാൽ നിങ്ങളുടെ പരിശ്രമത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും നിങ്ങൾക്ക് വിജയിക്കാൻ കഴിയും. ജോലിസ്ഥലത്ത്, മറ്റുള്ളവരുടെ സഹായത്താൽ സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാൻ കഴിയും.
പരിഹാരം: എല്ലാ ചൊവ്വാഴ്ചയും ഭഗവാൻ ഹനുമാന് മുല്ലപ്പൂ എണ്ണ ഉപയോഗിച്ച് വിളക്ക് തെളിയിക്കുകയും ബജ്രംഗ് ബാൻ പാരായണം ചെയ്യുകയും ചെയ്യുക.
ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ