വ്യാഴ സംക്രമണം 2021: സ്വാധീനവും പരിഹാരവും അറിയൂ
വ്യാഴം സംക്രമണം 2021 വക്രി ഭാവത്തിലായിരിക്കും. ഈ വർഷം നിങ്ങളുടെ രാശിയിൽ വ്യാഴത്തിന്റെ സ്വാധീനത്തെകുറിച്ച് പ്രതിപാദിക്കുന്നു. 2021-ന്റെ തുടക്കത്തിൽ, വ്യാഴം ശനി അധിപനായ മകരം രാശിയിൽ വസിക്കുകയും ഏപ്രിൽ 6 ചൊവ്വാഴ്ച വൈകുന്നേരം 6:01 ന് മകരം മുതൽ കുംഭം വരെ സെപ്റ്റംബർ 15 ബുധനാഴ്ച വരെ തുടരുകയും, അതിനുശേഷം അത് വക്രി ഭാവത്തിൽ അതിരാവിലെ 4:22 ന് മകര രാശിയിലേക്ക് പ്രവേശിക്കുകയും ചെയ്യും. ഈ ഗ്രഹം വീണ്ടും നവംബർ 20, ശനിയാഴ്ച 11:23 AM ന് മകരത്തിൽ നിന്ന് കുംഭ രാശിയിൽ സ്ഥാനം പിടിക്കും. അത്തരമൊരു സാഹചര്യത്തിൽ, വ്യാഴത്തിന്റെ സ്ഥാനത്തിലെ ഈ മാറ്റം എല്ലാ രാശിക്കാരെയും വർഷം മുഴുവനും ബാധിക്കും. കൂടുതൽ വായിക്കൂ.
ലോകത്തിലെ ഏറ്റവും മികച ജ്യോതിഷരുമായി ഫോണിലൂടെ സംസാരിക്കൂ ആസ്ട്രോസേജ് വാർത്ത യിലൂടെ
വ്യാഴം സംക്രമണം 2021: മേടം
വ്യാഴം സംക്രമണം 2021 ൽ വ്യാഴം, മേടരാശിക്കാരുടെ ഒമ്പതാമത്തെയും പന്ത്രണ്ടാമത്തെയും അധിപനും വർഷത്തിന്റെ തുടക്കത്തിൽ അതായത് ഏപ്രിൽ 6 മുതൽ സെപ്റ്റംബർ 15 വരെ നിങ്ങളുടെ പതിനൊന്നാമത്തെ ഭാവത്തിൽ തുടരുകയും ചെയ്യും. തൽഫലമായി, ഈ സംക്രമണം നിങ്ങൾക്ക് സാമ്പത്തികമായി കൂടുതൽ അനുകൂലമായതിനാൽ നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങൾ കൈവരും. നിങ്ങളുടെ വരുമാനം ഉയരും. നിങ്ങളുടെ പല അഭിലാഷങ്ങളും നിറവേറ്റുന്നതിൽ നിങ്ങൾ വിജയിക്കും. നിങ്ങളെ ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. ഇതിനുശേഷം, വ്യാഴം വക്രിഭാവത്തിൽ കുംഭ രാശിയിൽ നിന്ന് മകര രാശിയിലേക്ക് പ്രവേശിക്കും, സെപ്റ്റംബർ 15 മുതൽ നവംബർ 20 വരെ ഇത് നിങ്ങളുടെ പത്താമത്തെ ഭാവത്തെ സ്വാധിക്കും. ശനിയുടെ ഈ സ്ഥാനം നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുമെന്നതിനാൽ നിങ്ങൾക്ക് ജോലിസ്ഥലത്ത് പ്രശ്നങ്ങൾ നേരിടേണ്ടിവരാം. ജോലിയിൽ കൂടുതൽ ശ്രദ്ധിക്കുക. കുടുംബജീവിതത്തിൽ സന്തോഷമുണ്ടെങ്കിലും ശനിയെ വ്യാഴത്തെ സ്വാധീനിക്കുന്നത് മൂലം നിങ്ങളുടെ അച്ഛന്റെ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് വഴിവെക്കും. നവംബർ 20 ന്, വ്യാഴം കുംഭ രാശിയിൽ വസിക്കും, അതുവഴി നിങ്ങളുടെ പതിനൊന്നാമത്തെ ഭാവത്തെ സ്വാധീനിക്കുകയും ചെയ്യും. ഭാഗ്യം നിങ്ങളെ തുണയ്ക്കും. നിങ്ങളുടെ പ്രണയ ജീവിതത്തിൽ വിജയം കൈവരും അതുപോലെ നിങ്ങളുടെ ദാമ്പത്യജീവിതം ആനന്ദകരമാകുകയും ചെയ്യും. ഈ സമയത്ത്, നഷ്ടത്തിന് സാധ്യതയുള്ളതിനാൽ നിങ്ങളുടെ അലസമായ മനോഭാവം വെടിയുന്നത് നല്ലതാണ്. എങ്കിൽ പതിനൊന്നാം ഭാവത്തിലെ വ്യാഴം നിങ്ങൾക്ക് സമ്പത്ത് പ്രധാനം ചെയ്യും.
പരിഹാരം: എല്ലാ ദിവസവും വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുൻപ് കുങ്കുമം നെറ്റിയിൽ അണിയുക.
വ്യാഴം സംക്രമണം 2021: ഇടവം
വ്യാഴം എട്ടാമത്തെയും പതിനൊന്നാമത്തെയും ഭാവത്തിന്റെ അധിപഗ്രഹമാണ് ഇടവരാശിയിൽ ഇത് ഈ വർഷം മുഴുവൻ നിങ്ങളുടെ പത്താമത്തെയും ഒമ്പതാമത്തെയും ഭാവത്തെ സ്വാധീനിക്കും. വർഷത്തിന്റെ ആരംഭം മുതൽ ഏപ്രിൽ 6 വരെ സെപ്റ്റംബർ 15 വരെ വ്യാഴം മകര രാശിയിൽ നിന്ന് പുറപ്പെട്ട് കുംഭ രാശിയിൽ സ്ഥാനം പിടിക്കും, അത് നിങ്ങളുടെ പത്താമത്തെ ഭാവത്തിൽ സജീവമാക്കും. ഈ സമയത്ത് നിങ്ങളുടെ ജോലിസ്ഥലത്ത് നിരവധി പ്രശ്‌നങ്ങൾ അഭിമുഖീകരിക്കാം. നിങ്ങളുടെ കുടുംബ ജീവിതത്തിൽ സമയം അനുകൂലമായിരിക്കും. നിങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും കൈവരും. നിങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ അത്ര തൃപ്തികരമായിരിക്കണമെന്നില്ല. അതിനായി, നിങ്ങൾ കഠിനമായി പ്രവർത്തിക്കേണ്ടതാണ്. സെപ്റ്റംബർ 15 ന് വ്യാഴം വക്രി ഭാവത്തിൽ മകര രാശിയിലേക്ക് തിരിച്ച് വരുകയും അവിടെ അത് വർഷാവസാനം വരെ തുടരും, നവംബർ 20 വരെ, ഇത് നിങ്ങളുടെ ഒമ്പതാമത്തെ ഭാവത്തെ ഇത് സ്വാധിക്കും. ഈ സമയത്ത്, നിങ്ങൾക്ക് യാത്രകളിൽ ഒന്നിലധികം അവസരങ്ങൾ ലഭിക്കും. നിങ്ങളുടെ അച്ഛന്റെ ആരോഗ്യ പ്രശ്നങ്ങൾ വർദ്ധിക്കും. ഈ സമയം നിങ്ങൾക്ക് ശുഭമായി തുടരും കൂടാതെ ഭാഗ്യം നിങ്ങളെ തുണയ്ക്കും. ആത്മീയതയിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടാകും. പിന്നീട് നവംബർ 20 ന് വ്യാഴം വീണ്ടും കുംഭ രാശിയിൽ പ്രവേശിക്കുമ്പോൾ, നിങ്ങളുടെ പത്താമത്തെ ഭാവം വീണ്ടും സജീവമാകും. ഈ സമയത്ത് നിങ്ങളുടെ ജോലിസ്ഥലത്ത് മാറ്റങ്ങൾ ഉണ്ടാകാം. ജോലി മാറുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവർക്ക് അത് സഫലമാകും. നിങ്ങളുടെ കുടുംബജീവിതം സമൃദ്ധമാകും. നിങ്ങളുടെ മാതാപിതാക്കളുടെ ആരോഗ്യം മെച്ചപ്പെടും.
പരിഹാരം: ബ്രാഹ്മണർക്കും ആവശ്യക്കാർക്കും വ്യാഴാഴ്ച ഭക്ഷണം നൽകുക.
വ്യാഴം സംക്രമണം 2021: മിഥുനം
മിഥുന രാശിയുടെ ഏഴാമത്തെയും പത്താമത്തെയും ഭാവാധിപനാണ് വ്യാഴം. ഈ വർഷം തുടക്കത്തിൽ തന്നെ ഒമ്പതാം ഭാവത്തിലെ സംക്രമണം നിങ്ങൾക്ക് ശുഭകരമായ ഫലങ്ങൾ നൽകും. ഏപ്രിൽ 6 മുതൽ സെപ്റ്റംബർ 15 വരെ, മകര രാശിയിൽ നിന്ന് മാറിയതിനുശേഷം വ്യാഴം കുംഭ രാശിയിൽ ഇരിക്കും, ഇത് നിങ്ങളുടെ ഭാഗ്യത്തെ വർദ്ധിപ്പിക്കും. നിങ്ങൾ എടുക്കുന്ന ഓരോ തീരുമാനത്തിലും നിങ്ങൾ വിജയം കൈവരിക്കും. ദാമ്പത്യജീവിതത്തിൽ നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം മികച്ചതായിരിക്കും, കൂടാതെ അവന്റെ / അവളുടെ ബഹുമാനം വർദ്ധിക്കുകയും അതുവഴി സാമ്പത്തിക നേട്ടങ്ങളിലേക്ക് നയിക്കുകയും ചെയ്യും. വിദ്യാർത്ഥികൾക്ക് വീട്ടിൽ നിന്ന് മാറി നിൽക്കേണ്ടതായി വരാം. ഇതിനുശേഷം, വ്യാഴം വക്രി ഭാവത്തിൽ സെപ്റ്റംബർ 15 മുതൽ നവംബർ 20 വരെ മകര രാശിയിൽ അനുകൂലമായി തുടരും. ഈ സ്ഥാനം നിങ്ങൾക്ക് പ്രതികൂല ഫലങ്ങൾ നൽകും. നിങ്ങളുടെ എട്ടാമത്തെ ഭാവത്തെ സ്വാധീനിക്കുന്നത് മൂലം ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകാം. സാമ്പത്തിക കാര്യങ്ങളിലും ചില പ്രശ്നങ്ങൾ ഉണ്ടാകാം. നവംബർ 20 മുതൽ, വ്യാഴം നിങ്ങളുടെ ഒൻപതാം ഭാവത്തിൽ വസിക്കുമ്പോൾ നിങ്ങളുടെ പ്രശ്‌നങ്ങളിൽ വലിയ കുറവുണ്ടാകും. ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കുകയും ചെയ്യും. നിങ്ങളുടെ അച്ഛനും പ്രയോജനകാരമായിരിക്കും. ദാമ്പത്യജീവിതത്തിലും സമയം ശുഭമായും സന്തോഷവും ആദരവും വർദ്ധിക്കുകയും ചെയ്യും. മതപരമായ കാര്യങ്ങളിൽ നിങ്ങൾ പങ്കെടുക്കുകയും പ്രണയ കാര്യങ്ങൾക്കും സമയം അനുകൂലമായിരിക്കും.
പരിഹാരം: വാഴയ്ക്ക് ചുറ്റും വ്യാഴാഴ്ച അതിൽ കടലമണിയും പയറും സമർപ്പിക്കുക.
വ്യാഴം സംക്രമണം 2021: കർക്കിടകം
വ്യാഴം സംക്രമണം 2021 അനുസരിച്ച്, കർക്കിട രാശിയുടെ ഏഴാമത്തെയും ഒമ്പതാമത്തെയും ഭാവാധിപനാണ് വ്യാഴം. ഏപ്രിൽ 6 മുതൽ സെപ്റ്റംബർ 15 വരെ ഇത് പ്രതികൂല ഫലങ്ങൾ ഉണ്ടാക്കും. നിങ്ങളുടെ മനസ്സ് ആത്മീയ പ്രവർത്തനങ്ങളിൽ കൂടുതൽ മുഴുകാം. അച്ഛന്റെ ആരോഗ്യം കുറയാൻ സാധ്യത കാണുന്നു, കൂടാതെ, പണനഷ്ടത്തിനും. നിങ്ങൾക്ക് അനാവശ്യമായ ഒരു യാത്ര ചെയ്യേണ്ടതായി വരാം. ബാങ്കിൽ നിന്ന് ഈ സമയം വായ്‌പ് ലഭിക്കാനുള്ള സാധ്യത കാണുന്നു. തുടർന്ന്, സെപ്റ്റംബർ 15 മുതൽ നവംബർ 20 വരെ മകര രാശിയിലെ സ്ഥാനത്ത് നിന്ന് വ്യാഴം വീണ്ടും പിന്തിരിപ്പനായി നിങ്ങളുടെ ഏഴാമത്തെ ഭാവത്തെ സ്വാധീനിക്കും. ഉദ്യോഗാര്ഥികള്ക്കും ബിസിനസ്സ് രാശിക്കാർക്കും മികച്ച വിജയം കൈവരിക്കാൻ കഴിയുകയും സാമ്പത്തിക ആനുകൂല്യങ്ങളും ലഭ്യമാകും. കുടുംബത്തിൽ നിങ്ങളുടെ ബഹുമാനം വർദ്ധിക്കും. ഇതൊക്കെയാണെങ്കിലും, ദാമ്പത്യ ജീവിതത്തിൽ ഉയർച്ച താഴ്ചകൾ അനുഭവപ്പെടും. നവംബർ 20 ന് ശേഷം, വ്യാഴം കുംഭ രാശിയിലേക്ക് നീങ്ങുമ്പോൾ, നിങ്ങളുടെ എട്ടാമത്തെ ഭാവം സജീവമാകും ഈ സമയത്ത് നിങ്ങളുടെ ആരോഗ്യകാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങൾക്ക് ആത്മീയ കാര്യങ്ങളിൽ താല്പര്യം ഉണ്ടാകും.
പരിഹാരം: കടല അല്ലെങ്കിൽ പച്ച പച്ചക്കറികൾ പശുവിനെ ഊട്ടുക.
വ്യാഴം സംക്രമണം 2021: ചിങ്ങം
നിങ്ങളുടെ രാശിയുടെ അഞ്ചാമത്തെയും എട്ടാമത്തെയും ഭാവാധിപനാണ് വ്യാഴം. ഏഴാമത്തെ ഭാവത്തിലെ ഈ വർഷം ഏപ്രിൽ 6 മുതൽ സെപ്റ്റംബർ 15 വരെ സംക്രമണം തുടരും. നിങ്ങളുടെ പ്രണയ ജീവിതത്തിന് വളരെ നല്ലതായിരിക്കുക. അവിവാഹിതരായ ഈ സമയത്ത് അവരുടെ വിവാഹം നടക്കാനുള്ള സാധ്യത കാണുന്നു. വിവാഹിതരായ രാശിക്കാർ അവരുടെ ദാമ്പത്യ ജീവിതത്തിൽ സന്തോഷം ആസ്വദിക്കും, നിങ്ങളുടെ ജീവിത പങ്കാളി അവരുടെ ജോലിസ്ഥലത്ത് വലിയ നേട്ടങ്ങളും ആദരവും നേടും. നിങ്ങളുടെ വരുമാനത്തിൽ നിരന്തരമായ വർധനയുണ്ടാകും. ആരോഗ്യകാര്യങ്ങൾക്കും, സമയം അനുകൂലമായിരിക്കും. തുടർന്ന്, വ്യാഴം വക്രി ഭാവത്തിൽ സെപ്റ്റംബർ 15 മുതൽ നവംബർ 20 വരെ മകര രാശിയിൽ സ്ഥാനം പിടിക്കും നിങ്ങളുടെ ആറാമത്തെ ഭാവത്തെ സ്വാധീനിക്കുകയും ചെയ്യും. ഈ സമയത്ത് വാങ്ങിച്ച കടം തിരികെ നൽകാൻ നിങ്ങൾക്ക് കഴിയും. ആരോഗ്യ കാര്യങ്ങളിൽ ജാഗ്രത പാലിക്കുക. നിങ്ങളുടെ ചെലവുകൾ ഈ സമയം വർദ്ധിക്കും. നവംബർ 20 മുതൽ വ്യാഴം നിങ്ങളുടെ ഏഴാമത്തെ ഭാവത്തിൽ വസിക്കുമ്പോൾ, നിങ്ങളുടെ ദാമ്പത്യജീവിതം ആനന്ദകരമാകും. നിങ്ങളുടെ പങ്കാളിയുടെ പിന്തുണയും നിങ്ങളുടെ പരിശ്രമമനുസരിച്ച് വിജയവും നിങ്ങൾ കൈവരിക്കും. സാമ്പത്തിക വശം ശക്തിപ്പെടും. നിങ്ങളുടെ തീരുമാനമെടുക്കാനുള്ള കഴിവുകൾ മെച്ചപ്പെടും.
പരിഹാരം: എല്ലാ വ്യാഴാഴ്ചയും ആൽ മരത്തിൽ തൊടാതെ അതിന് വെള്ളം നൽകുക.
വ്യാഴം സംക്രമണം 2021: കന്നി
വ്യാഴം കന്നി രാശിയുടെ നാലാമത്തെയും ഏഴാമത്തെയും ഭാവാധിപനാണ്, ഈ വർഷം ഏപ്രിൽ 6 മുതൽ സെപ്റ്റംബർ 15 വരെ നിങ്ങളുടെ ആറാമത്തെ ഭാവത്തിൽ അതിന്റെ സംക്രമണം നടത്തും.വിദ്യാർത്ഥികൾക്ക് സമയം അനുകൂലമായിരിക്കും. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ വിജയം കൈവരിക്കും. ഈരാശിക്കാർ അവരുടെ ഭക്ഷണശീലങ്ങൾ ശ്രദ്ധിക്കുക, അല്ലാത്തപക്ഷം അമിതവണ്ണം പോലുള്ള പ്രശ്നങ്ങൾ നിങ്ങൾക്ക് അഭിമുഘീകരിക്കേണ്ടതായി വരാം. എല്ലാ ജോലികളിലും തടസ്സങ്ങൾ അഭിമുഖീകരിക്കാം ഇത് നിങ്ങളുടെ വിഷാദാവസ്ഥയിൽ തുടരും. നിങ്ങളും ജീവിതപങ്കാളിയും തമ്മിൽ പ്രശ്‌നങ്ങളുണ്ടാകാൻ സാധ്യത കാണുന്നു. സെപ്റ്റംബർ 15 മുതൽ നവംബർ 20 വരെ വ്യാഴം വക്രി ഭാവത്തിൽ നിങ്ങളുടെ അഞ്ചാമത്തെ ഭാവത്തിലേക്ക് നീങ്ങും. ഇതുമൂലം, നിങ്ങളുടെ കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും. വിദ്യാർത്ഥികൾ പഠന രംഗത്ത് വിജയിക്കും. നിങ്ങളുടെ വരുമാനം വർദ്ധിക്കും, ബഹുമാനവും ഉയരും. നവംബർ 20 മുതൽ വ്യാഴം നിങ്ങളുടെ ആറാമത്തെ ഭാവത്തിൽ പ്രവേശിക്കും, നിങ്ങളുടെ ആരോഗ്യനില ഈ സമയം കുറയാം. ദാമ്പത്യജീവിതവും സമ്മർദ്ദപൂരിതമാകാം. നിങ്ങളുടെ സാമ്പത്തിക ജീവിതത്തെ പ്രതികൂലമായ സാഹചര്യം നേരിടേണ്ടതായി വരാം.
പരിഹാരം: വ്യാഴാഴ്ച പശുവിന് ശർക്കരയും ഗോതമ്പും നൽകുക.
വ്യാഴം സംക്രമണം 2021:തുലാം
മൂന്നാമത്തെയും ഏഴാമത്തെയും ഭാവാധിപനായ വ്യാഴം നിങ്ങളുടെ അഞ്ചാം ഭാവത്തിൽ ഈ വർഷം ഏപ്രിൽ 6 മുതൽ സെപ്റ്റംബർ 15 വരെ അതിന്റെ സംക്രമണം നടത്തും. പഠനകാര്യങ്ങളുമായി ബന്ധപ്പെട്ട്, ഈ സമയം അനുകൂലമായിരിക്കും. വിദ്യാർത്ഥികൾക്ക് മികച്ച പ്രകടനം നടത്താനും പഠനത്തിൽ വിജയം നേടാനും കഴിയും. നിങ്ങൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി പോകാൻ നിർദ്ദേശിക്കുന്നു. ദാമ്പത്യ ജീവിതം നല്ലതായി തുടരും. വിവാഹിതരായ രാശിക്കാർക്ക് ജീവിതത്തിൽ ഒരു കുഞ്ഞിന്റെ ജനനത്തിന് യോഗം കാണുന്നു. സാമ്പത്തികമായി എല്ലാ പ്രശ്നങ്ങളും ഇല്ലാതാകും, വരുമാനം വർദ്ധിക്കും. അവിവാഹിതരായ രാശിക്കാർക്ക് വിവാഹ യോഗം കാണുന്നു. നിങ്ങളുടെ സുഹൃത്തുക്കളിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും. സെപ്റ്റംബർ 15 മുതൽ നവംബർ 20 വരെ വ്യാഴം നിങ്ങളുടെ നാലാമത്തെ ഭാവത്തിൽ പ്രവേശിക്കും, ഇത് നിങ്ങളുടെ അമ്മയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. നിങ്ങൾ വിദേശത്താണ് താമസിക്കുന്നതെങ്കിൽ, ഈ സമയത്ത് നിങ്ങളുടെ ജന്മനാട്ടിലേക്ക് വരുന്നതിനെ കുറിച്ച് ആലോചിക്കും. പൂർവ്വിക സ്വത്തിൽ നിന്ന് നിങ്ങൾക്ക് നേട്ടങ്ങൾ ലഭിക്കും. സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങൾ നേരിടുന്ന രാശിക്കാർക്ക് അഭികാമ്യമായ ഫലങ്ങൾ ലഭിക്കാൻ സാധ്യത കാണുന്നു. വർഷത്തിന്റെ അവസാന ഭാഗത്ത്, വ്യാഴം നവംബർ 20 ന് കുംഭ രാശിയിൽ വസിക്കും, നിങ്ങളുടെ അഞ്ചാമത്തെ ഭാവം സജീവമാകും. ഇതോടെ, നിങ്ങൾ കുട്ടികളുമായി ബന്ധപ്പെട്ട സന്തോഷം കൈവരും. എല്ലാ സാമ്പത്തിക പ്രതിസന്ധികളും ഇല്ലാതാകും, മാത്രമല്ല നിങ്ങളുടെ പഠനത്തിലും നിങ്ങൾ വിജയിക്കും. തീരുമാനങ്ങൾ എടുക്കാനും നിങ്ങൾക്ക് കഴിയും.
പരിഹാരം: ഗോതമ്പ് മാവ് ഉരുളയാക്കി അതിൽ മഞ്ഞൾ തിലകം ചാർത്തി പശുവിന് പതിവായി ഊട്ടുക.
വ്യാഴം സംക്രമണം 2021: വൃശ്ചികം
നിങ്ങളുടെ രാശിയുടെ രണ്ടാമത്തെയും അഞ്ചാമത്തെയും ഭാവാധിപൻ വ്യാഴം, ഈ വർഷം തുടക്കത്തിൽ ഏപ്രിൽ 6 മുതൽ സെപ്റ്റംബർ 15 വരെ നിങ്ങളുടെ രാശിയുടെ നാലാമത്തെ ഭാവത്തിൽ അതിന്റെ സംക്രമണം നടത്തും. ഈ സംക്രമണം കുടുംബ പ്രശ്‌നങ്ങൾക്ക് ഇടയാക്കും, അതുവഴി കുടുംബാംഗങ്ങൾ തമ്മിലുള്ള തർക്കങ്ങൾക്കും വാദങ്ങൾക്കും ഇടയാക്കും. ഗാർഹിക ചെലവുകൾ വർദ്ധിക്കുകയും സാമ്പത്തിക പ്രതിസന്ധികൾക്കും സാധ്യത കാണുന്നു. സ്വത്ത് (ഭൂമി നിങ്ങൾ വാങ്ങാനോ നിക്ഷേപിക്കാനോ യോഗം കാണുന്നു. അമ്മയുടെ ആരോഗ്യം മോശമാകാം അതുമായി ബന്ധപ്പെട്ട് നിങ്ങൾ പണം ചെലവഴിക്കേണ്ടിവരും. സമയം കുട്ടികൾക്കും അത്ര അനുകൂലമായിരിക്കില്ല. പിന്നീട്, സെപ്റ്റംബർ 15 മുതൽ നവംബർ 20 വരെ, വ്യാഴം വക്രി ഭാവത്തിൽ മകര രാശിയിൽ പ്രവേശിക്കും, ഇത് നിങ്ങളുടെ മൂന്നാമത്തെ ഭാവത്തെ സ്വാധീനിക്കും. ഈ സമയത്ത്, നിങ്ങൾക്ക് നിരവധി യാത്രകൾ ചെയ്യേണ്ടിവരുകയും അതിലൂടെ നിങ്ങൾ വിജയം കൈവരിക്കുകയും ചെയ്യും. മതപരമായ പ്രവർത്തനങ്ങളോടുള്ള താൽപര്യം നിങ്ങളുടെ ഉയരും. കുട്ടികൾ വളരെയധികം പുരോഗതി കൈവരിക്കും. സാമ്പത്തിക ജീവിതത്തിൽ ഭാഗ്യം നിങ്ങ തുണയ്ക്കും. വർഷാവസാനത്തിൽ, വ്യാഴം നിങ്ങളുടെ നാലാമത്തെ ഭാവത്തിൽ ആകുമ്പോൾ കുടുംബത്തിൽ നിലനിൽക്കുന്ന പിരിമുറുക്കങ്ങൾ അവസാനിക്കും. നിങ്ങളുടെ കുടുംബത്തിന്റെ സഹായത്തോടെ ഒരു വസ്തു വാങ്ങുന്നതിനെ കുറിച്ച് നിങ്ങൾ ആലോചിക്കും. നിങ്ങളുടെ വീട്ടുചെലവുകൾ വർദ്ധിക്കും.
പരിഹാരം: വ്യാഴാഴ്ച നിങ്ങളുടെ ചൂണ്ടുവിരലിൽ നല്ല പുഷ്യരാഗം ധരിക്കുക.
വ്യാഴം സംക്രമണം 2021: ധനു
വ്യാഴം നിങ്ങളുടെ രാശിയുടെ ലഗ്നാധിപനും നാലാമത്തെ ഭാവാധിപനും ആണ്. ഈ വർഷം ഏപ്രിൽ 6 മുതൽ സെപ്റ്റംബർ 15 വരെ നിങ്ങളുടെ മൂന്നാമത്തെ ഭാവത്തിൽ വ്യാഴം സഞ്ചരിക്കും, ഇത് നിങ്ങൾക്ക് നിരവധി ചെറുദൂര യാത്രകൾ നടത്താനുള്ള അവസരം നൽകും. ഇളയ കൂടപ്പിറപ്പുകളിൽ നിന്ന് നിങ്ങൾക്ക് സ്നേഹം ലഭിക്കുകയും നിങ്ങളും അവർക്ക് നിങ്ങളുടെ പൂർണ്ണ പിന്തുണ നൽകുകയും ചെയ്യും. അമ്മയുടെ ആരോഗ്യം ദുർബലമാകാമെന്നതിനാൽ അവരുടെ ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കുക. സെപ്റ്റംബർ 15 ന്, നിങ്ങളുടെ രണ്ടാമത്തെ ഭാവത്തിലെ വ്യാഴം വക്രി ഭാവത്തിൽ ആയിരിക്കും, ഇത് സമ്മർദ്ദകരമായ സംഭവങ്ങൾക്ക് ശേഷം കുടുംബത്തിൽ കുറച്ച് സമാധാനം നൽകും. നിങ്ങളുടെ അമ്മയിൽ നിന്ന് നേട്ടങ്ങൾ ലഭിക്കും. ഈ സമയത്ത് നല്ല ഭക്ഷണം ആസ്വദിക്കാൻ നിങ്ങൾക്ക് കഴിയും. പിന്നീട്, നവംബർ 20 ന്, വ്യാഴം നേരിട്ട് നിങ്ങളുടെ മൂന്നാമത്തെ ഭാവത്തിലേക്ക് നീങ്ങും, നിങ്ങൾ ജാഗ്രതയോടെ പ്രവർത്തിക്കേണ്ടതുണ്ട്. ഈ സമായത്ത് നിങ്ങൾ അലസത ഉയരുകയും എല്ലാ ജോലികളും ചെയ്യുന്നതിൽ തടസ്സമുണ്ടാകുകയും ചെയ്യും. വരുമാനവുമായി ബന്ധപ്പെട്ട സാധ്യതകൾ ദൃശ്യമാകും. നിങ്ങളുടെ ഇളയ കൂടപ്പിറപ്പുകളുടെ പിന്തുണ നിങ്ങൾക്ക് ലഭിക്കും.
പരിഹാരം: വ്യാഴാഴ്ച ശുക്ലപക്ഷ സമയത്ത് പുഷ്യരാഗം നിങ്ങളുടെ ചൂണ്ടുവിരലിൽ ധരിക്കുക.
വ്യാഴം സംക്രമണം 2021: മകരം
നിങ്ങളുടെ പന്ത്രണ്ടാമത്തെയും മൂന്നാമത്തെയും ഭാവാധിപനായ വ്യാഴം ഏപ്രിൽ 6 ന് മകര രാശി മുതൽ നിങ്ങളുടെ രണ്ടാമത്തെ ഭാവത്തിൽ വസിക്കും. വർഷത്തിലെ. സെപ്റ്റംബർ 15 വരെ ഈ ഗ്രഹം അവിടെ തുടരുകയും ചെയ്യും, അതിനുശേഷം അത് വക്രി ഭാവത്തിൽ നിങ്ങളുടെ ലഗ്ന ഭാവത്തിൽ പ്രവേശിക്കുകയും ചെയ്യും. ഈ സമയത്ത് നിങ്ങളുടെ ഇളയ കൂടപ്പിറപ്പിൽ നിന്നും പിന്തുണ ലഭിക്കും. കുടുംബത്തിൽ ശുഭ പരിപാടി സംഘടിപ്പിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ബിസിനസ്സ് രാശിക്കാർക്ക് വിദേശത്ത് നിന്ന് സാമ്പത്തിക നേട്ടങ്ങൾ ലഭ്യമാകും. പിന്നീട്, വ്യാഴവും നിങ്ങൾക്ക് ശുഭകരമായ ഫലങ്ങൾ നൽകും, നവംബർ 20 വരെ സാഹചര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായിരിക്കും. വിദേശ സ്രോതസ്സുകളിൽ നിന്ന് ലാഭം നേടുന്നതിൽ നിങ്ങൾ വിജയിക്കും. നിങ്ങളുടെ വ്യക്തിപരമായ ശ്രമങ്ങൾ നിങ്ങളെ വിജയത്തിലേക്ക് നയിക്കും, പ്രധാനപ്പെട്ട തീരുമാനങ്ങൾ ഈ സമയം എടുക്കാൻ നിങ്ങൾക്ക് കഴിയും. വ്യാഴം വീണ്ടും നിങ്ങളുടെ സംസാരരീതി ഉയരുകയും, അതിലൂടെ നിങ്ങൾ മറ്റുള്ളവരെ ആകർഷിക്കുകയും ചെയ്യും. നിങ്ങളുടെ ഈ സ്വഭാവം ഉപയോഗിച്ച്, നിങ്ങളുടെ കഠിനാധ്വാനവും പരിശ്രമവും വിജയകരമായ ഫലങ്ങൾ നൽകും. ഇതോടെ, നിങ്ങളുടെ ജോലിസ്ഥലത്തെ വരുമാനവും വർദ്ധിക്കും, ഈ സമയത്ത് നിങ്ങളുടെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
പരിഹാരം: മധുരമുള്ള മഞ്ഞ ചോറ് വ്യാഴാഴ്ച ആവശ്യക്കാർക്ക് വിതരണം ചെയ്യുക.
വ്യാഴം സംക്രമണം 2021: കുംഭം
വ്യാഴം നിങ്ങളുടെ രാശിയുടെ പതിനൊന്നാമത്തെയും രണ്ടാമത്തെയും ഭാവങ്ങളുടെ അടുപ്പ ഗ്രഹമാണ്, നിങ്ങളുടെ ലഗ്ന ഭാവത്തിലൂടെ അതിന്റെ സംക്രമണം നടത്തുന്നു. ഏപ്രിൽ 6 മുതൽ സെപ്റ്റംബർ 15 വരെ നിങ്ങൾ മാനസികമായി സമാധാനത്തോടെ തുടരും, ഈ സമയത്ത് ഏതെങ്കിലും സുപ്രധാന തീരുമാനമെടുക്കാൻ നിങ്ങൾക്ക് കഴിയുകയും ചെയ്യും. ദാമ്പത്യ ജീവിതം അനുകൂലമായി തുടരും. സെപ്റ്റംബർ 15 മുതൽ നവംബർ 20 വരെ, വ്യാഴം വക്രി ഭാവത്തിൽ നിങ്ങളുടെ പന്ത്രണ്ടാമത്തെ ഭാവത്തിൽ പ്രവേശിക്കും, ഇത് പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ നയിക്കാം. നിങ്ങളുടെ ചെലവുകളിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകും. ആരോഗ്യം സംബന്ധിച്ച് വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്. നിങ്ങളുടെ വരുമാനം കുറയാം. പിന്നീട്, നവംബർ 20 മുതൽ വ്യാഴം വീണ്ടും നേരിട്ട് നിങ്ങളുടെ ലഗ്ന ഭാവത്തിൽ സജീവമാകും, അത് നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കും. തീരുമാനങ്ങൾ എടുക്കുന്നതിൽ നിങ്ങൾ വിജയിക്കും. ഒരു പ്രണയ ബന്ധത്തിൽ വിജയം നേടും. ദാമ്പത്യ ജീവിതത്തിൽ സ്നേഹവും സന്തോഷവും നിലനിൽക്കും. സമൂഹത്തിൽ ബഹുമാനവും വർദ്ധിക്കുകയും നിങ്ങളുടെ സാമ്പത്തിക വശവും ശക്തമായി തുടരും.
പരിഹാരം: വ്യാഴാഴ്ച ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് പഠന സാമഗ്രികൾ നൽകുക.
വ്യാഴം സംക്രമണം 2021: മീനം
വ്യാഴം നിങ്ങളുടെ ഭാവാധിപനാണ് അതായത് ലഗ്ന ഭാവത്തിന്റെയും പത്താമത്തെ ഭാവത്തിന്റെ, വർഷത്തിന്റെ തുടക്കത്തിൽ നിങ്ങളുടെ രാശിയിൽ നിന്ന് പന്ത്രണ്ടാം ഭാവത്തിൽ സംക്രമണം നടക്കും, അതായത് ഏപ്രിൽ 6 മുതൽ സെപ്റ്റംബർ 15 വരെ. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ച് വ്യാഴത്തിന്റെ സ്ഥാനം അത്ര അനുകൂലമല്ല. വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു നല്ല സമയമായിരിക്കും. നിങ്ങളുടെ ചെലവുകൾ വർദ്ധിക്കുകയും നിങ്ങൾ മതപരമായ പ്രവർത്തനങ്ങളിൽ കൂടുതൽ ശക്തമായി പങ്കെടുക്കുകയും ചെയ്യും. ജോലിയുമായി ബന്ധപ്പെട്ട ഒരു യാത്ര ചെയ്യേണ്ടതായി വരാം, ഈ സമയത്ത് നിങ്ങൾ കൂടുതൽ കഠിനാധ്വാനം ചെയ്യുകയും സാമ്പത്തിക നേട്ടങ്ങൾക്കായി ശ്രമിക്കുകയും ചെയ്യേണ്ടതാണ്. സെപ്റ്റംബർ 15 മുതൽ നവംബർ 20 വരെ വ്യാഴം നിങ്ങളുടെ പതിനൊന്നാമത്തെ ഭാവത്തിലെ വ്യാഴത്തിന്റെ സ്ഥാനം, നിങ്ങൾ നിർവഹിക്കുന്ന എല്ലാ ജോലികളിലും നിങ്ങൾക്ക് മികച്ച വിജയം ലഭിക്കും. നിങ്ങളുടെ ജോലിസ്ഥലത്തെ മേലുദ്യോഗസ്ഥരുമായുള്ള നല്ല ബന്ധം ഈ സമയത്ത് നിങ്ങൾക്ക് വളരെയധികം ഗുണം ചെയ്യും. സമ്പത്ത് നേടുന്നതിനുള്ള ശക്തമായ സാധ്യതകൾ ഉണ്ടാകും കൂടാതെ ഒന്നിലധികം ഉറവിടങ്ങളിൽ നിന്ന് നിങ്ങൾക്ക് പ്രയോജനം ലഭിക്കാൻ സാധ്യത കാണുന്നു. നിങ്ങളുടെ പ്രതിച്ഛായ ഈ സമയം മെച്ചപ്പെടുത്താൻ നിങ്ങൾക്ക് കഴിയും. പ്രണയബന്ധങ്ങളിൽ വിജയം കൈവരിക്കും. നവംബർ 20 ന് വ്യാഴം നിങ്ങളുടെ പത്താം ഭാവത്തിൽ വീണ്ടും വരുമ്പോൾ, നിങ്ങളുടെ ചെലവുകളുടെ വർദ്ധനവിനും ആരോഗ്യ അസ്വാസ്ഥ്യങ്ങൾക്കും സാധ്യത കാണുന്നു. നിങ്ങൾക്ക് കാലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. ഈ സമയത്ത് കോടതികേസുമായി ബന്ധപ്പെട്ട്, അന്തിമ തീരുമാനം നിങ്ങളുടെ എതിരാളിക്ക് അനുകൂലമായി വരാനുള്ള സാധ്യത കാണുന്നു.
പരിഹാരം: എല്ലാ ദിവസവും വ്യാഴ ബീജ മന്ത്രം “ॐ ग्रां ग्रीं ग्रौं सः गुरुवे नमः / oṃ grāṃ grīṃ grauṃ saḥ guruve namaḥ / ഓം ഗ്രാം ഗ്രീം ഗ്രൌം സഃ ഗുരുവേ നമഃ ” ചൊല്ലുക.
ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ