ശുക്ര സംക്രമം ഇടവ രാശിയിൽ - Venus Transit in Taurus: 4 May 2021
ശുക്രൻ സൗന്ദര്യവുമായി ബന്ധപ്പെട്ട് ഗ്രഹമാണ് ഇത് സൂര്യനുമായി അടുത്തിരിക്കുന്നു. ഇടവ രാശിയിലെ ശുക്രന്റെ സംക്രമണം ഈ സമയത്ത് രാശിക്കാർക്ക് മനോഹാരിതയും ആകർഷകവുമായ വ്യക്തിത്വം പ്രധാനം ചെയ്യും. നല്ല വീക്ഷണവും യുക്തിസഹമായ മനസ്സും ഈ സമയം അനുഭവപ്പെടും. ശുക്രൻ സ്നേഹം, സൗന്ദര്യം, വിവാഹം, സംതൃപ്തി, ആഡംബരങ്ങൾ എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. വ്യക്തികളുടെ വികാരങ്ങളെയും ധാരണകളെയും ശുക്രൻ സ്വാധീനിക്കുന്നു. ജനന ചാർട്ടിൽ ശക്തമായ ശുക്രൻ ഒരു വ്യക്തിക്ക് തന്റെ ജീവിതത്തിലെ എല്ലാ ആഢംബരവും ഭൗതിക സുഖങ്ങളും പ്രധാനം ചെയ്യുന്നു. ഇടവം രാശിയിലെ ശുക്രന്റെ സംക്രമണം മെയ് 4, 2021 ന് 1:09 PM മുതൽ 28 മെയ് 2021, 11:44 PM വരെ തുടരുന്നതാണ്.
ഈ പ്രവചനം ചന്ദ്ര രാശിയെ ആസ്പദമാക്കിയാണ് . നിങ്ങളുടെ ചന്ദ്ര രാശി അറിയാൻ ക്ലിക്ക് ചെയ്യൂ: ചന്ദ്ര രാശി കാൽക്കുലേറ്റർ
എല്ലാ രാശിക്കാരെയും ഈ സംക്രമണം എങ്ങിനെ സ്വാധീനിക്കും എന്ന് നമ്മുക്ക് നോക്കാം:
മേടം
ഈ സംക്രമണ സ്വാധീനം മേട രാശിക്കാരുടെ രണ്ടാമത്തെ ഭാവത്തിൽ നടക്കും. ഈ സംക്രമണം നിങ്ങൾക്ക് പ്രയോജനകരമായിരിക്കും, ഇത് നിങ്ങൾക്ക് സമ്പത്തും ആഢംബരവും പ്രധാനം ചെയ്യും കൂടാതെ ഇത് നിങ്ങളുടെ ബന്ധവും മെച്ചപ്പെടുത്തും. നിങ്ങൾ വിവേകത്തോടെ വർത്തിക്കും. ചില ചെലവുകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ നിങ്ങളുടെ ചെലവുകൾ സൂക്ഷിക്കേണ്ടതുണ്ട്. തെറ്റിദ്ധാരണകൾക്ക് സാധ്യത നൽകാതെ മനസ്സ് തുറന്ന് സംസാരിക്കേണ്ടതാണ്. പണത്തിന്റെ വരവ് സംബന്ധിച്ച് നിങ്ങൾക്ക് ചില പ്രശ്നങ്ങൾ നേരിടാം. ഇതൊരു താൽക്കാലികമായിരിക്കും. നിങ്ങളുടെ ആരോഗ്യകാര്യങ്ങളുമായി ഈ സംക്രമം അനുകൂലമായിരിക്കും.
പരിഹാരം: വെള്ളിയാഴ്ച ഭഗവാൻ ശിവന് അരി സമർപ്പിക്കുക.
ഇടവം
ശുക്രന്റെ സംക്രമണം നിങ്ങളുടെ രാശിയുടെ ലഗ്ന ഭാവത്തിൽ നടക്കും, ആ വ്യക്തിയെയും, മാനസിക കഴിവുകളും, ലൗകിക വീക്ഷണവും ഇത് പ്രതിനിധാനം ചെയ്യുന്നു. നിങ്ങളുടെ ജീവിതത്തിന് പേരും പ്രശസ്തിയും കൈവരും. സമൂഹത്തിൽ നിങ്ങളുടെ പ്രതിച്ഛായ ഉയരും. വ്യക്തിപരവും സാമ്പത്തികവുമായ രംഗത്ത് നിങ്ങളുടെ സാധ്യതകൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് വ്യക്തികളുമായുള്ള നിങ്ങളുടെ ബന്ധം നന്നാവും. പുതിയ എന്തെങ്കിലും പഠിക്കാനായി ഈ സമയം അനുകൂലമാണ്. വിനോദ കാര്യങ്ങളും, ഷോപ്പിംഗ് മുതലായവയ്‌ക്കായി നിങ്ങൾ പണം ചിലവഴിക്കാൻ സാധ്യതയുണ്ട്. ജോലി അന്വേഷിക്കുന്ന രാശിക്കാർക്കും ഈ സമയം അനുകൂലമാകും. നിങ്ങളുടെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.
പരിഹാരം : ക്ഷീരസ്ഫടിക രത്നം ധരിക്കുക.
മിഥുനം
ശുക്രൻ നിങ്ങളുടെ രാശിയുടെ പന്ത്രണ്ടാമത്തെ ഭാവത്തിലൂടെ അതിന്റെ സംക്രമം നടത്തും. ഈ സമയത്ത് നിങ്ങൾ കൂടുതലായി ചെലവഴിക്കാൻ തോന്നാം. ഈ സമയത്ത് നിങ്ങൾക്ക് മടി അനുഭവപ്പെടാം അതുകൊണ്ട് തന്നെ നിങ്ങൾ ഭക്ഷണം കഴിക്കാനും ഉറങ്ങാനും വീട്ടിൽ ദിവസങ്ങൾ ചെലവക്കാം. ഈ സമയത്ത്, നിങ്ങൾക്ക് വിദേശരാജ്യങ്ങളിൽ നിന്ന് മികച്ച സാമ്പത്തിക നേട്ടങ്ങൾ ലഭ്യമാകും. നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യ പ്രശ്‌നം കാരണം നിങ്ങൾക്ക് ചില സാമ്പത്തിക അസ്ഥിരത ഉണ്ടാകാം. ആഡംബരങ്ങളും സുഖസൗകര്യങ്ങളും വാങ്ങുന്നതിന് പണം ചെലവഴിക്കാൻ നിങ്ങൾക്ക് താല്പര്യം ഉണ്ടാകും. അതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ഒരു ആവശ്യമാണ്.
പരിഹാരം : ദിവസവും പശുക്കൾക്ക് പുല്ല് നൽകുക.
കർക്കിടകം
ശുക്രന്റെ സംക്രമണം നിങ്ങളുടെ രാശിയുടെ പതിനൊന്നാമത്തെ ഭാവത്തിലൂടെ നടക്കും, ഈ ഭാവം കൂട്ടുകാരെയും, നേട്ടങ്ങളെയും, വരുമാനത്തെയും, ആഗ്രഹങ്ങളെയും പ്രതിനിധീകരിക്കുന്നു. നിങ്ങൾ രാഷ്‌ട്രീയ ബന്ധങ്ങൾ വികസിപ്പിക്കുകയും ലൗകിക കാര്യങ്ങളിൽ താൽപ്പര്യമുണ്ടാകുകയും ചെയ്യും. ഈ സമയത്ത്, നിങ്ങളുടെ ചങ്ങാതി വലയം വിപുലീകരിക്കാനും, വ്യത്യസ്ത സ്വഭാവസവിശേഷതകളുള്ള നിരവധി വ്യക്തികളെ കാണാനും സാധ്യത കാണുന്നു. ഈ സമയത്ത് ഭൗതികകാര്യങ്ങളുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് കൂടുതൽ താല്പര്യം ഉണ്ടാകും. നിങ്ങളുടെ പ്രണയ ജീവിതവുമായി ബന്ധപ്പെട്ട് ഈ സമയം അനുകൂലമായിരിക്കും. ഭൂമിയിൽ നിന്ന് നിങ്ങൾക്ക് ആനക്കോളങ്ങൾ ലഭിക്കും. നിങ്ങളുടെ മുതിർന്ന കൂടപ്പിറപ്പിൽ നിന്ന് നിങ്ങൾക്ക് നല്ല പിന്തുണ ലഭിക്കും.
പരിഹാരം : വെള്ളിയാഴ്ച ശ്രീ സുക്തം പാദം ചൊല്ലുക.
ചിങ്ങം
ശുക്രൻ നിങ്ങളുടെ രാശിയുടെ പത്താമത്തെ ഭാവത്തിലൂടെ അതിന്റെ സംക്രമണം നടക്കും. പത്താം ഭാവത്തിലെ സംക്രമണം വിജയത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുകയും അവർക്ക് അംഗീകാരം ലഭ്യമാകുകയും ചെയ്യും. ഈ സമയത്ത്, മേലുദ്യോഗസ്ഥരുമായുള്ള നിങ്ങളുടെ ബന്ധം നിങ്ങൾ മെച്ചപ്പെടും, അത് നിങ്ങൾക്ക് സാമ്പത്തിക സ്ഥിരത നൽകും, കൂടാതെ നിങ്ങളുടെ ആശയവിനിമയ വൈദഗ്ധ്യവും മെച്ചപ്പെടുത്തുകയും അത് നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ അനുകൂലമായി ഭവിക്കുകയും ചെയ്യും. നിങ്ങളുടെ പിതാവിന്റെ ഉപദേശം നിങ്ങൾക്ക് സാമ്പത്തിക ഉയർച്ച നൽകും.കുടുംബ കാര്യങ്ങളുമായി ബന്ധപ്പെട്ട് സമയം അനുകൂലമായിരിക്കും, കൂടാതെ സ്വത്ത് അല്ലെങ്കിൽ വാഹനം വാങ്ങനുള്ള യോഗവും കാണുന്നു. നിങ്ങളുടെ വീട്ടിൽ ഒരു ശുഭകരമായ ഒരു ചടങ്ങു നടക്കാനുള്ള സാധ്യത കാണുന്നു.
പരിഹാരം: എല്ലാ വെള്ളിയാഴ്ചയും ശുക്രന്റെ അനുഗ്രഹത്തിനായി ലക്ഷ്മി ദേവിയെ പൂജിക്കുക.
കന്നി
ശുക്രൻ നിങ്ങളുടെ രാശിയുടെ ഒൻപതാമത്തെ ഭാവത്തിലൂടെ അതിന്റെ സംക്രമം നടത്തും. ഈ സംക്രമം ഒരു വ്യക്തിയുടെ ഭാഗ്യം ഉയർത്തും. ഈ സമയത്ത് നിങ്ങൾ യാത്രകളുമായി ബന്ധപ്പെട്ട് പണം ചെലവഴിക്കാൻ സാധ്യത കാണുന്നു. ഉന്നത വിദ്യാഭ്യാസത്തിനും സമയം അനുകൂലമാണ്. നിരവധി അവസരങ്ങളും നിങ്ങൾക്ക് കൈവരും. ജോലിയുമായി ബന്ധപ്പെട്ട് സ്ഥാനക്കയറ്റം അല്ലെങ്കിൽ സ്ഥലംമാറ്റത്തിന് സാധ്യത കാണുന്നു, അത് നിങ്ങൾക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ സാമ്പത്തിക വരവ് വർദ്ധിക്കും. നിങ്ങൾ സാമ്പത്തികമാകും. നിങ്ങളുടെ ഇളയ കൂടപ്പിറപ്പുകൾക്ക് മികച്ച നേട്ടങ്ങൾ കൈവരും. നിങ്ങളുടെ കുടുംബത്തിൽ ചില ശുഭ ചടങ്ങുകൾക്ക് സാധ്യത കാണുന്നു.
പരിഹാരം: ആറ് മുഖീ രുദ്രാക്ഷം ധരിക്കുക.
തുലാം
തുലാം രാശിക്കാരുടെ എട്ടാമത്തെ ഭാവത്തിലൂടെ അതിന്റെ സംക്രമണം നടക്കും. ഈ സമയത്ത് നിങ്ങൾക്ക് പിതൃ സ്വത്തിന്റെ ആനുകൂല്യംങ്ങൾ ലഭിക്കാനുള്ള യോഗം കാണുന്നു. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തി പ്രാപിക്കും. ചില സ്വത്ത് വാങ്ങാൻ നിങ്ങൾക്ക് താല്പര്യമുണ്ടാകും, എന്നിരുന്നാലും സാമ്പത്തികകാര്യവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. നിങ്ങളുടെ ആരോഗ്യവും, ചെലവുകളും സംബന്ധിച്ച് ശ്രദ്ധ ആവശ്യമാണ്. വിവാഹിതരായ രാശിക്കാർക്ക്, നിങ്ങളുടെ പങ്കാളിയുടെ ബന്ധുക്കളുമായി ഏതെങ്കിലും തരത്തിലുള്ള ചടങ്ങിൽ പങ്കെടുക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും. പങ്കാളിയുടെ ബന്ധുക്കളുമായുള്ള നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമാവുകയും കുടുംബത്ത് സമാധാനവും ഐക്യവും നിലനിൽക്കുകയും ചെയ്യും. നിങ്ങൾക്ക് യാത്ര ലാഭകരമായിരിക്കും.
പരിഹാരം: പതിവായി ശുക്രനുമായി ബന്ധപ്പെട്ട ബീജ് മന്ത്രം ഓം ശും ശുക്രായ നമഃ ചൊല്ലുക.
വൃശ്ചികം
വൃശ്ചിക രാശിക്കാർക്ക് ഏഴാമത്തെ ഭാവത്തിലൂടെ അതിന്റെ സംക്രമണം നടക്കും. ഏഴാമത്തെ ഭാവത്തിലെ സംക്രമണം പ്രണയ രാശിക്കാർക്ക് വിവാഹത്തിൽ ചില തടസ്സങ്ങൾ സൃഷ്ടിക്കും. ഈ സമയത്ത് ബിസിനസ്സിൽ ഉയർച്ച ഉണ്ടാകും. അവിവാഹിതരായ രാശിക്കാർക്ക് അവരുടെ ബദ്ധവുമായി സംബന്ധിച്ച് ചില സമ്മർദകരമായ അവസ്ഥ ഉണ്ടാകും. വ്യക്തിപരമായും ഔദ്യോഗിക രംഗത്തും സമയം നല്ലതായിരിക്കും, നിങ്ങൾക്ക് ഒരു വിദേശ രാജ്യം സന്ദർശിക്കാനുള്ള അവസരങ്ങൾ ലഭിക്കാം. പങ്കാളിത്തബിസിനസ്സ് രാശിക്കാർക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാൽ ഇരുവരും മനസ്സ് തുറന്ന് സംസാരിക്കേണ്ടതാണ്. ഇറക്കുമതിയും കയറ്റുമതിയുമായി ബന്ധമുള്ള ബിസിനസുകാർക്ക് ഈ സമയത്ത് നല്ല ലാഭം ഉണ്ടാകും. ആരോഗ്യം നല്ല രീതിയിൽ തുടരും.
പരിഹാരം: കുബേര മന്ത്രം ജപിക്കുക.
ധനു
ശുക്രന്റെ സംക്രമണം രാശിയുടെ ആറാമത്തെ ഭാവത്തിൽ നടക്കും. ഈ സമയത്ത് നിങ്ങളുടെ ജീവിതത്തിൽ വഴക്കുകളും വാദങ്ങളും ഉണ്ടാകാനുള്ള സാധ്യത കാണുന്നു. ജോലിയുമായി ബന്ധപ്പെട്ട് നല്ല സാധ്യതകൾ കൈവരാനുള്ള ഭാഗ്യം കാണുന്നു. നിങ്ങളുടെ വ്യക്തിഗത ചെലവുകൾ വർദ്ധിക്കുമെങ്കിലും, ഈ സമയത്ത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായി തുടരും. മത്സരപരമായ ശ്രമങ്ങൾക്ക് ഇത് വളരെ അനുകൂലമായ ഒരു സമയമായിരിക്കാം. നിങ്ങളുടെ മൂത്ത കൂടപ്പിറപ്പിന്റെയോ അല്ലെങ്കിൽ പങ്കാളിയുടെയോ ആരോഗ്യ പ്രശ്നങ്ങൾ നിങ്ങളുടെ ചില വിഷമങ്ങൾക്ക് വഴിവെക്കാം. ഈ സമയത്ത് അനാവശ്യ സംവാദങ്ങളിലും വാദങ്ങളിലും നിന്ന് ഒഴിഞ്ഞ് നിൽക്കേണ്ടതാണ്. ഈ സമയത്ത് ബന്ധുക്കളായ സ്ത്രീകളെ ബഹുമാനിക്കുക. ആരോഗ്യകാര്യങ്ങളിൽ ഒരു ശ്രദ്ധ ആവശ്യമാണ്.
പരിഹാരം: വെള്ളിയാഴ്ച പഞ്ചസാരയും അരിയും ദാനം ചെയ്യുക.
മകരം
മകര രാശിക്കാരുടെ അഞ്ചാമത്തെ ഭാവത്തിലൂടെ ശുക്രന്റെ സംക്രമം നടക്കും. അഞ്ചാമത്തെ ഭാവത്തിലെ ശുക്രന്റെ സ്ഥാനം കുട്ടികളുണ്ടാകാനുമുള്ള യോഗം ദമ്പതികൾക്ക് പ്രധാനം ചെയ്യും. ഒരു വിദ്യാഭ്യാസ ശ്രമം ആരംഭിക്കുന്നതിനും സമയം അനുകൂലമാണ്. ഈ സമയത്ത് നിങ്ങൾ സാമ്പത്തികമായി നേട്ടമുണ്ടാക്കും, നിങ്ങൾ സാമ്പത്തിക രംഗത്ത് സുഖപ്രദമായ ഒരു സ്ഥാനത്ത് തുടരും. അവിവാഹിതരായ രാശിക്കാർക്ക് ശാശ്വതമായ ബന്ധം കൈവരാനുള്ള ഭാഗ്യം കാണുന്നു. നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യതയുള്ളതിനാൽ ഇത് ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് അനുകൂലമായ ഒരു സമയമാണെന്ന് പറയാം. ബിസിനസ്സ് രാശിക്കാർക്കും സമയം വളരെ ശുഭകരമായിരിക്കും.
പരിഹാരം: നല്ല ക്ഷീരസ്പടിക രത്നം ധരിക്കുക.
കുംഭം
കുംഭ രാശിക്കാരുടെ നാലാം ഭാവത്തിലൂടെ ശുക്രന്റെ സംക്രമം നടക്കും. ഇത് കുടുംബം, ബന്ധങ്ങൾ, സ്വത്ത്, ഗാർഹികജീവിതം, അമ്മ എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. ഈ സമയത്ത് വീട് മനോഹരമാക്കുന്നതിനോ പുതുക്കിപ്പണിയുന്നതിനോ വളരെ ശ്രദ്ധാലുവായിരിക്കും. നിങ്ങളുടെ ഗാർഹികജീവിതം സമാധാനവും ഐക്യത്തോടും തുടരും. നിങ്ങളുടെ വീടിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട് അതിന്റെ നിർമ്മാണത്തിലോ നവീകരണത്തിലോ നിങ്ങൾക്ക് പണം ചിലവഴിക്കാം. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യം അനുകൂലമായിരിക്കും. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ടും സമയം അനുകൂലമായിരിക്കും, അത് നിങ്ങൾക്ക് ആവശ്യമുള്ള ഫലങ്ങൾ നൽകും. നിക്ഷേപങ്ങളിൽ നിന്ന് ഈ കാലയളവിൽ നിങ്ങൾക്ക് കൂടുതൽ പ്രയോജനം ലഭിക്കും. വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന രാശിക്കാർക്ക് നാട്ടിലേക്ക് മടങ്ങാനുള്ള അവസരം ലഭിക്കാം. നിങ്ങളുടെ കുടുംബാംഗങ്ങളുമായി നല്ല നിമിഷങ്ങൾ ചെലവഴിയ്ക്കാനാകും.
പരിഹാരം: ശുക്രന്റെ അനുഗ്രഹത്തിനായി ആറ് മുഖീ രുദ്രാക്ഷം അണിയുക.
മീനം
ശുക്രൻ മീന രാശിക്കാരുടെ മൂന്നാമത്തെ ഭാവത്തിലൂടെ അതിന്റെ സംക്രമണം നടത്തും ഈ സമയത്ത് നിങ്ങളുടെ സർഗ്ഗാത്മക ഉയരുകയും നിങ്ങളും കൂടപ്പിറപ്പും തമ്മിലുള്ള ബന്ധം ശക്തമാകുകയും ചെയ്യും. സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ഭാഗ്യമുണ്ടാകും. നിങ്ങളുടെ ചങ്ങാതിമാർക്കായി നിങ്ങളുടെ പണം ചിലവഴിക്കാം. നിങ്ങളുടെ സഹപ്രവർത്തകരുമായി സംസാരിക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട യാത്രകൾ നിങ്ങൾക്ക് അനുകൂല ഫലങ്ങൾ നൽകും. നിങ്ങൾക്ക് ഈ സമയം മാനസിക സമ്മർദ്ദവും ഉത്കണ്ഠയും അനുഭവപ്പെടാം.
പരിഹാരം: വെള്ളിയാഴ്ച അമ്പലത്തിൽ പോയി ഭഗവാന് അല്ലെങ്കിൽ ദേവിയ്ക്ക് വെളുത്ത നിറത്തിലുള്ള മധുരം സമർപ്പിക്കുക.
Astrological services for accurate answers and better feature
Astrological remedies to get rid of your problems
AstroSage on MobileAll Mobile Apps
- Rashifal 2025
- Horoscope 2025
- Chinese Horoscope 2025
- Saturn Transit 2025
- Jupiter Transit 2025
- Rahu Transit 2025
- Ketu Transit 2025
- Ascendant Horoscope 2025
- Lal Kitab 2025
- Shubh Muhurat 2025
- Hindu Holidays 2025
- Public Holidays 2025
- ਰਾਸ਼ੀਫਲ 2025
- ରାଶିଫଳ 2025
- രാശിഫലം 2025
- રાશિફળ 2025
- రాశిఫలాలు 2025
- রাশিফল 2025 (Rashifol 2025)
- Astrology 2025