ശുക്ര സംക്രമം കർക്കിടക രാശിയിൽ - Venus Transit in Cancer
ശുക്രൻ എന്ന ഗ്രഹം സ്നേഹം, ബന്ധം, സൗന്ദര്യം, ആനന്ദം എന്നിവയുടെ ഗ്രഹമായാണ് കണക്കാക്കുന്നത്. പ്രണയത്തെയും ഇത് പ്രനിധിദാനം ചെയ്യുന്നു. നമ്മുടെ സൃഷ്ടിപരമായ വശങ്ങൾ, മറ്റുള്ളവരുമായി നാം ബന്ധപ്പെടുന്ന രീതി, സൗഹൃദങ്ങൾ എന്നിവയും ഇത് പ്രതിനിധാനം ചെയ്യുന്നു. ശുക്രൻ ചന്ദ്രഗ്രഹമായ ഇടവം, തുലാം, രാശിയുടെ അധിപഗ്രഹമാണ്. ഈ രാശിക്കാർക്ക് ആകർഷകമായ വ്യക്തിത്വമായിരിക്കും. ഗ്രഹങ്ങളുടെ സ്ഥാനം മനോഹരമായ ബന്ധങ്ങളും ദാമ്പത്യ ഐക്യവും വിജയവും സൂചിപ്പിക്കുന്നു. ശുക്രനും ആശയവിനിമയത്തിന്റെ ഒരു ഘടകമാണ്, അതിനാൽ നിങ്ങൾക്ക് ഇന്റർനെറ്റ്, സോഷ്യൽ മീഡിയ എന്നിവയിൽ നിന്ന് പ്രയോജനം ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ സാമൂഹിക നില മെച്ചപ്പെടും. പുതിയ ആളുകളുമായി ഇടപഴകാൻ നിങ്ങൾ ഇഷ്ടപ്പെടും. ഈ സമയത്ത് ആവശ്യങ്ങളെക്കുറിച്ചുള്ള അവബോധജന്യമായ ധാരണ വർദ്ധിക്കുന്നു. നിങ്ങൾ വളരെ വികാരാധീനനായിരിക്കുകയും നിങ്ങൾ ഇഷ്ടപ്പെടുന്നവരുമായി ആഴത്തിലുള്ള ബന്ധം ആരംഭിക്കുകയും ചെയ്യും. ഈ സംക്രമം, 2021 ജൂൺ 22 ന് ഉച്ചക്ക് 2:07 ന് 2021 ജൂലൈ 17 മുതൽ 2021 ജൂലൈ 17 വരെ തുടരുകയും തുടർന്ന് അത് തുലാം രാശിയിലേക്ക് നീങ്ങുകയും ചെയ്യും.
എല്ലാ രാശിക്കാരെയും സ്വാധീനിക്കുന്നു എന്ന് നമുക്ക് നോക്കാം :
ഈ പ്രവചനം ചന്ദ്ര രാശിയെ ആസ്പദമാക്കിയാണ് . നിങ്ങളുടെ ചന്ദ്ര രാശി അറിയാൻ ക്ലിക്ക് ചെയ്യൂ: ചന്ദ്ര രാശി കാൽക്കുലേറ്റർ
മേടം
മേട രാശിക്കാരുടെ രാശിയിൽ ശുക്രൻ രണ്ടാമത്തെയും ഏഴാമത്തെയും ഭാവാധിപനാണ്, ഇത് നിങ്ങളുടെ രാശിയുടെ നാലാമത്തെ ഭാവത്തിലൂടെ അതിന്റെ സംക്രമം നടത്തുന്നു. ഈ സമയത്ത്, രാശിക്കാർ സ്നേഹവും സമാധാനപരവുമായ അന്തരീക്ഷത്തിനായി ആഗ്രഹിക്കും. കുടുംബത്തോടൊപ്പവും അടുത്തവരോടൊപ്പവും സമയം ചെലവഴിക്കാൻ ആഗ്രഹിക്കും. സാമ്പത്തികമായി, ഗാർഹിക ചെലവുകൾക്കായി നല്ല ചിലവ് ഉണ്ടാകും. നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിൽ നിങ്ങൾ കൂടുതൽ ശ്രദ്ധാലുവായിരിക്കും. ഔദ്യോഗിക കാര്യങ്ങളിൽ ചെറിയ ചില മാറ്റമുണ്ടാകാം, പക്ഷേ ഈ സമയത്ത് നിങ്ങൾക്ക് നല്ല ലാഭം ലഭിക്കും. നിങ്ങളുടെ ജോലിയെ പുരോഗതിയിലേക്കും വളർച്ചയിലേക്കും നയിക്കും. ഏറ്റവും ചെറിയ കാര്യങ്ങൾ പോലും നിങ്ങളുടെ പ്രണയ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാം. അതിനാൽ, നിങ്ങളുടെ വികാരങ്ങൾ നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുക. ആരോഗ്യപരമായി കാര്യങ്ങൾ സുസ്ഥിരമായിരിക്കും.
പ്രതിവിധി: മറ്റുള്ളവരിൽ നിന്ന് സമ്മാനങ്ങൾ അല്ലെങ്കിൽ സൗജന്യമായി സാധനങ്ങൾ സ്വീകരിക്കുന്നത് ഒഴിവാക്കുക.
ഇടവം
ഇടവം രാശിക്കാരുടെ ഒന്നാമത്തെയും ആറാമത്തെയും ഭാവത്തിന്റെ അധിപനാണ് ശുക്രൻ, ധൈര്യം, മനസ്സ്, ഇളയ കൂടപ്പിറപ്പ്, ചെറുദൂര യാത്രകൾ എന്നിവയുടെ മൂന്നാമത്തെ ഭാവത്തിലൂടെ സംക്രമം നടക്കുന്നു. ഈ സമയത്ത്, നിങ്ങൾക്ക് ഒരു സർപ്രൈസ് ലഭിക്കാം. നിങ്ങൾക്ക് പെട്ടെന്ന് ഒരു മാറ്റമുണ്ടാകും, മാത്രമല്ല നിങ്ങൾ നിങ്ങളുടെ ബന്ധത്തിൽ കൂടുതൽ പങ്കാളിയാകുകയോ അല്ലെങ്കിൽ പങ്കാളിയിൽ നിന്നും അപ്രതീക്ഷിത ആശ്ചര്യം ലഭിക്കുകയോ ചെയ്യും. ഈ സമയത്ത്, നിങ്ങളുടെ സർഗ്ഗാത്മക വശം പര്യവേക്ഷണം ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കും, അതിന്റെ ഫലമായി പുതിയ എന്തെങ്കിലും സൃഷ്ടിക്കാനുള്ള ആഗ്രഹം നിങ്ങളുടെ ഉള്ളിൽ ഉയരും. നിങ്ങൾക്ക് നല്ല അവസരങ്ങൾ ലഭിക്കും ഒപ്പം നിങ്ങളുടെ കഴിവുകളുടെ നേട്ടവും ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ കൂടപ്പിറപ്പുമായുള്ള നിങ്ങളുടെ ബന്ധം വളരെ മധുരതരമായിരിക്കും ഒപ്പം കുടുംബാംഗങ്ങളുമായി നിങ്ങൾക്ക് മികച്ച ആശയവിനിമയം നടത്താനും കഴിയും. ഔദ്യോഗികമായി, ബിസിനസ്സ് രാശിക്കാർക്കും പ്രതിഭകളിലൂടെ പ്രയോജനം നേടാൻ കഴിയും, ഈ സമയത്ത് വിദ്യാർത്ഥികൾക്ക് അവരുടെ പഠനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. ആരോഗ്യപരമായി, നിങ്ങൾ വളരെ ഊർജ്ജസ്വലരായിരിക്കും, കൂടാതെ ശരിയായ ദിനചര്യ പാലിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
പ്രതിവിധി: ഏതെങ്കിലും ധാർമ്മിക സ്ഥലത്തേയ്ക്ക് ശുദ്ധമായ പശു നെയ്യ് നൽകുകയും കൂടാതെ നിങ്ങളുടെ അടുക്കളയിൽ പതിവായി ഉപയോഗിക്കുകയും ചെയ്യുക.
മിഥുനം
ശുക്രൻ അഞ്ചാമത്തെയും പന്ത്രണ്ടാമത്തെയും ഭാവാധിപനാണ് ഇതിന്റെ സംക്രമം രാശിയുടെ രണ്ടാമത്തെ ഭാവത്തിലൂടെ നടക്കും. ഈ സമയത്ത്, നിങ്ങളുടെ കുടുംബത്തോടൊപ്പം ആനന്ദകരമായ സമയം നിങ്ങൾ ആസ്വദിക്കും. വിദേശ നിക്ഷേപത്തിലൂടെയോ ലോകത്തിന്റെ വിദൂര പ്രദേശങ്ങളിൽ നിന്നുള്ള ആളുകളിലൂടെയോ സ്വത്തിൽ ഗണ്യമായ നേട്ടം കൈവരും. വിദ്യാർത്ഥി രാശിക്കാർക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും. ബന്ധത്തിൽ അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം, നിങ്ങളുടെ മക്കളിൽ നിന്ന് ചില നല്ല വാർത്തകൾ ലഭിക്കാനുള്ള സാധ്യത കാണുന്നു. ഔദ്യോഗികമായി, ബിസിനസ്സ് പങ്കാളിത്തത്തിൽ നല്ല ലാഭം നേടാൻ കഴിയും. ആരോഗ്യപരമായി, ഈ സമയം നിങ്ങൾക്ക് അനുകൂലമായിരിക്കും.
പ്രതിവിധി: ദിവസവും വൈകുന്നേരം നിഷേധാത്മകത ഇല്ലാതാക്കുന്നതിനായി വീടിനുള്ളിൽ കർപ്പൂരം കത്തിക്കുക.
കർക്കിടകം
ശുക്രൻ നിങ്ങളുടെ രാശിയുടെ നാലാമത്തെയും പതിനൊന്നാമത്തെയും ഭാവാധിപനാണ്, ഇത് നിങ്ങളുടെ ബുദ്ധി, വ്യക്തിത്വം എന്നിവയെ പ്രതിനിധാനം ചെയ്യുന്ന ലഗ്ന ഭാവത്തിലൂടെ അതിന്റെ സംക്രമം നടത്തും. ഈ സമയത്ത്, നിങ്ങളുടെ ബൗദ്ധിക കഴിവുകൾ മെച്ചപ്പെടുകയും നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന ജോലി തീരുമാനിക്കാനും കഴിയും. സാമ്പത്തികമായി, നിങ്ങൾ ചെലവഴിക്കാൻ സാധ്യതയുള്ളതിനാൽ നിങ്ങളെ കുഴപ്പത്തിലാക്കുന്ന കാര്യങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കുക. ഔദ്യോഗികമായി, നിങ്ങൾക്ക് അന്താരാഷ്ട്ര സഹകരണങ്ങളിൽ നിന്ന് പ്രയോജനം നേടാം. ഈ സമയത്ത് വ്യാപാരത്തിനും പങ്കാളിത്തത്തിനും അനുകൂലമായിരിക്കും. നിങ്ങൾ എന്തെങ്കിലും നിക്ഷേപം നടത്തിയിട്ടുണ്ടെങ്കിൽ, ഈ സമയത്ത് നിങ്ങൾക്ക് ഗണ്യമായ ലാഭം ലഭിക്കും. വിവാഹിതരായ രാശിക്കാർക്ക് ചില തർക്കങ്ങളിലൂടെ കടന്നുപോകാം, അതിനുശേഷം ദാമ്പത്യജീവിതം കാര്യക്ഷമമായി പുരോഗമിക്കും. ആരോഗ്യപരമായി ശ്രദ്ധിക്കേണ്ടതുണ്ട്, ഭക്ഷണ കാര്യത്തിലും ജീവിത കാര്യങ്ങളിലും കൂടുതൽ ജാഗ്രത വേണം.
പ്രതിവിധി: വെള്ള പൂവുകൾ നദിയിൽ ഒഴിക്കുന്നത് ശുക്രനെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കും.
ചിങ്ങം
ശുക്രൻ മൂന്നാമത്തെയും പത്താമത്തെയും ഭാവാധിപനാണ് ഇതിന്റെ സംക്രമം നിങ്ങളുടെ രാശിയുടെ വിദേശ നേട്ടങ്ങൾ, ചെലവുകൾ, നഷ്ടങ്ങൾ എന്നിവയെ പ്രതിനിധാനം ചെയ്യുന്ന പന്ത്രണ്ടാം ഭാവത്തിൽ നടക്കുന്നു. ഈ സമയത്ത്, വിദേശ രാജ്യങ്ങളിലോ ഒരു എംഎൻസിയിലോ വിദേശ യാത്രയ്ക്ക് സാധ്യത കാണുന്നു, അത് നിങ്ങൾക്ക് നേട്ടങ്ങൾ നൽകും. സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട്, നിങ്ങളുടെ ധനകാര്യത്തിൽ ശ്രദ്ധ ചെലുത്തേണ്ടതാണ്. ലാഭത്തിനുള്ള സാധ്യതയുണ്ട്, പക്ഷേ ചെലവും വർദ്ധിക്കും, അതുവഴി സാഹചര്യം സന്തുലിതമാക്കുന്നത് ബുദ്ധിമുട്ടുണ്ടാകാം. ചില കുടുംബ തർക്കങ്ങൾക്ക് സാധ്യത കാണുന്നു. നിങ്ങളുടെ ആരോഗ്യകാര്യങ്ങൾ നന്നായി പരിപാലിക്കേണ്ടതാണ്.
പ്രതിവിധി: ഓം ശുക്രായ നമഃ എന്ന് ചൊല്ലുക.
കന്നി
ശുക്രൻ രണ്ടാമത്തെയും ഒമ്പതാമത്തെയും ഭാവാധിപനാണ്, ഇതിന്റെ സംക്രമം നിങ്ങളുടെ രാശിയുടെ വരുമാനം, നേട്ടം, മോഹങ്ങൾ എന്നിവയെ പ്രതിനിധീകരിക്കുന്ന പതിനൊന്നാമത്തെ ഭാവത്തിലൂടെ നടക്കും. നിങ്ങൾ ചടങ്ങുകളിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്, കൂടാതെ നിങ്ങൾക്ക് ഒരു സമ്മാനമോ അവാർഡോ ലഭിക്കും. ഈ സമയത്ത് നിങ്ങൾ വളരെ സാമൂഹികമാകും, നിങ്ങളുടെ സുഹൃത്തുക്കളിൽ നിന്നും നിങ്ങൾക്ക് സഹായം ലഭിക്കും. സാമ്പത്തികമായി, വ്യക്തികൾക്ക് വരുമാനത്തിൽ ക്രമാനുഗതമായ വർധനയും വ്യക്തികൾക്ക് പണത്തിന്റെ അടിസ്ഥാനത്തിൽ ലാഭം നേടാനും കഴിയും. ഈ സമയം നിങ്ങൾക്കും നിങ്ങളുടെ പങ്കാളിക്കും അനുകൂലമായിരിക്കും. ആരോഗ്യപരമായി ശ്രദ്ധിക്കേണ്ടതാണ്.
പ്രതിവിധി: വെള്ളി ആഭരണങ്ങളും, സുഗന്ധദ്രവ്യങ്ങളും ഉപയോഗിക്കുന്നത് നല്ലതാണ്.
തുലാം
ശുക്രൻ ഒന്നാമത്തെയും, എട്ടാമത്തെയും ഭാവാധിപനാണ്, ഇതിന്റെ സംക്രമം നിങ്ങളുടെ പത്താമത്തെ ഭാവത്തിലൂടെ നടക്കും. ഈ സമയത്ത്, നിങ്ങൾക്ക് ചില മാനസിക പ്രശ്‌നങ്ങൾ നേരിടേണ്ടിവരാം, കൂടാതെ ചില പ്രശ്‌നകരമായ അവസ്ഥകളും നിങ്ങൾക്ക് നേരിടേണ്ടിവരാം. സാമ്പത്തികമായി, നിങ്ങൾക്ക് പണത്തിന്റെ കുറവ് നേരിടേണ്ടിവരും, നിങ്ങളുടെ ചെലവുകൾ വർദ്ധിക്കും. തൊഴിൽപരമായി, നിങ്ങളുടെ ജോലിയിൽ നിങ്ങൾ വളരെ തിരക്കിലായിരിക്കും. വിവാഹിതരായ രാശിക്കാർക്ക് പങ്കാളിയുമായി വഴക്കുണ്ടാകാം. ബന്ധത്തിൽ പ്രണയമുണ്ടാകും, ഈ സമയത്ത് നിങ്ങളുടെ സുഹൃത്തുക്കളോടൊപ്പം നല്ല സമയം ചെലവഴിക്കുകയും ചെയ്യും. ഈ സമയത്ത്, വിദ്യാർത്ഥികൾക്ക് അവരുടെ പഠനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടുണ്ടാകാം. ആരോഗ്യപരമായി, ശ്രദ്ധിക്കേണ്ടതാണ്.
പ്രതിവിധി: വെള്ളിയാഴ്ച പെർഫ്യൂംസ് ദാനം ചെയ്യുന്നത് നിങ്ങൾക്ക് അനുകൂലമായിരിക്കും.
വൃശ്ചികം
ശുക്രൻ പന്ത്രണ്ടാമത്തെയും, ആറാമത്തെയും ഭാവാധിപനാണ് ഇതിന്റെ സംക്രമം നിങ്ങളുടെ രാശിയുടെ ഒൻപതാം ഭാവത്തിലൂടെ നടക്കും, ഇത് ഭാഗ്യം, ദീർഘദൂര യാത്രകൾ എന്നിവ സൂചിപ്പിക്കുന്നു. നിങ്ങൾക്ക് വിദേശ ബന്ധങ്ങളിലൂടെ നേട്ടങ്ങൾ ഉണ്ടാകും, നിങ്ങൾ മതപരമായ പ്രവർത്തനങ്ങളിലേക്ക് താല്പര്യം കാണിക്കുകയും മറ്റുള്ളവരെ സഹായിക്കാൻ മുന്നോട്ട് പോകുകയും ചെയ്യും. പഠിക്കാനുള്ള ജിജ്ഞാസ നിങ്ങൾക്ക് ഉണ്ടാകും. ഒരു പുതിയ സ്ഥാനം നേടുന്നതിന് ഈ കാലയളവ് നിങ്ങൾക്ക് അനുകൂലമാണ്, ഈ സമയത്ത് ഔദ്യോഗികമായി മികച്ച അവസരങ്ങൾ ലഭിക്കും. നിങ്ങൾക്ക് ചർമ്മ അണുബാധ ഉണ്ടാകാം എന്നതിനാൽ ശ്രദ്ധിക്കുക .
പ്രതിവിധി: ശുക്ര ബീജ മന്ത്രം: ഓം ഡ്രാം ഡ്രീം ഡ്രൂം ശുക്രായ നമഃ എന്ന് ചൊല്ലുക.
ധനു
ശുക്രൻ ധനു രാശിയുടെ ആറാമത്തെയും പതിനൊന്നാമത്തെയും ഭാവത്തിന്റെ അധിപനാണ് ഇതിന്റെ സംക്രമം നിങ്ങളുടെ രാശിയുടെ എട്ടാമത്തെ ഭാവത്തിലൂടെ നടക്കും. ഈ സമയത്ത്, എതിരാളികളുടെ കാര്യത്തിൽ നിങ്ങൾ വളരെ ശ്രദ്ധാലുവായിരിക്കണം. ചില സാഹചര്യങ്ങളിൽ, നിങ്ങൾക്ക് പെട്ടെന്നുള്ള നേട്ടങ്ങളും നഷ്ടങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. വീട്ടിലെ ആളുകളുടെ മനോഭാവം അൽപ്പം വ്യത്യസ്തമാകാം. ഉന്നത വിദ്യാഭ്യാസത്തിനായി പോകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ചില തടസ്സങ്ങൾ നേരിടാം. ബിസിനസ്സ് രാശിക്കാർ എല്ലാ പണമിടപാടുകളിലും ശ്രദ്ധാലുവായിരിക്കേണ്ടതാണ്, മാത്രമല്ല, ഈ സമയത്ത് നിങ്ങൾ ആർക്കും പണം നൽകുന്നത് ഒഴിവാക്കണം, അല്ലെങ്കിൽ, ആ തുക എന്നെന്നേക്കുമായി നഷ്‌ടപ്പെടും. ആരോഗ്യപരമായി, നിങ്ങളുടെ ആരോഗ്യത്തിലും ജീവിത പങ്കാളിയുടെ ആരോഗ്യത്തിലും ചില പ്രശ്നങ്ങൾ ഉണ്ടാകാം എന്നതിനാൽ ശ്രദ്ധിക്കേണ്ടതാണ്.
പ്രതിവിധി: ലളിത സഹസ്രാനം ചൊല്ലുക.
മകരം
മകര രാശിക്കാരുടെ അഞ്ചാമത്തെയും പത്താമത്തെയും ഭാവത്തിന്റെ അധിപ ഗ്രഹമാണ് ശുക്രൻ, വിവാഹത്തിന്റെയും പങ്കാളിത്തത്തിന്റെയും ഏഴാമത്തെ ഭാവത്തിലൂടെ അതിന്റെ സംക്രമം നടക്കുന്നു. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ ഗണ്യമായ പുരോഗതി ഉണ്ടാകും ഒപ്പം നിങ്ങളുടെ ബന്ധത്തിൽ പ്രണയവും ഉണ്ടാകും. ഔദ്യോഗികമായി നിങ്ങൾക്ക് മികച്ച അനുഭവം ലഭിക്കും, പ്രമോഷൻ ലഭിക്കാനും സാധ്യത കാണുന്നു. സാമ്പത്തികമായി, നിങ്ങളുടെ ജീവിതത്തിൽ സ്ഥിരത ഉണ്ടാകും ഒപ്പം അടുത്തിടെ നടത്തിയ നിക്ഷേപങ്ങളിൽ ലാഭം കൊയ്യുകയും ചെയ്യും. സമ്മർദ്ദവും ആശയക്കുഴപ്പവും വിദ്യാർത്ഥികളെ അസ്വസ്ഥരാക്കാം എന്നതിനാൽ വിദ്യാർത്ഥികൾ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിവരും. മതപരവും ആത്മീയവുമായ പ്രവർത്തനങ്ങളിൽ നിങ്ങൾക്ക് താല്പര്യം ഉണ്ടാകും. നിങ്ങളുടെ സൃഷ്ടിപരമായ കഴിവ് പ്രശംസിക്കപ്പെടും. അവിവാഹിതരായ രാശിക്കാർക്ക് അവരുടെ ജീവിതത്തിൽ പ്രത്യേക ആരെയെങ്കിലും കണ്ടുമുട്ടും. ആരോഗ്യപരമായി, നല്ല ദിനചര്യ പാലിക്കുക.
പ്രതിവിധി: ചെറുപ്പക്കാരായ പെൺകുട്ടികൾക്ക് സമ്മാനങ്ങൾ നൽകുക അല്ലെങ്കിൽ പാവപ്പെട്ട പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലോ വിവാഹത്തിലോ എന്തെങ്കിലും സഹായം ചെയ്യുക.
കുംഭം
ശുക്രൻ കുംഭ രാശിക്കാരുടെ നാലാമത്തെയും, ഒമ്പതാമത്തെയും ഭാവാധിപനാണ്, ഇതിന്റെ സംക്രമം എതിരാളികളുടെയും കടങ്ങളുടെയും ശത്രുക്കളുടെയും ആറാമത്തെ ഭാവത്തിലൂടെ നടക്കും. ഈ യാത്രാ സമയത്ത്, നിങ്ങൾ വളരെ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്, പുതിയ അവസരങ്ങൾ നിങ്ങളുടെ വഴിയിൽ വരും. നിങ്ങൾ ചില ഫ്രീലാൻസിംഗ് ജോലികൾ ചെയ്യും, അത് നിങ്ങളെ തിരക്കിലാക്കും. വിവാഹിതരായവർ ബന്ധത്തിലെ സമ്മർദ്ദദ്ധം ഒഴിവാക്കാൻ ശ്രമിക്കുക. പ്രണയ രാശിക്കാർക്ക് അവരുടെ ഇടയിൽ വഴക്കുകൾ വർദ്ധിക്കാം, ഈ സമയത്ത് വീട്ടിലെ സമ്മർദ്ദം കാരണം നിങ്ങൾക്ക് ഒരു അസ്വസ്ഥത അനുഭവപ്പെടാം. സാമ്പത്തികമായി, ചെലവിൽ ഗണ്യമായ വർധനയുണ്ടാകും, അതിനാൽ നിങ്ങളുടെ ചെലവുകൾ നിയന്ത്രിക്കേണ്ടതാണ്. ആരോഗ്യപരമായി, സാഹസിക കായിക വിനോദങ്ങൾ നിങ്ങൾക്ക് വളരെ സഹായകരമാകും.
പ്രതിവിധി: വെള്ളിയാഴ്ച പാൽ ദാനം ചെയ്യുന്നത് നിങ്ങൾക്ക് വളരെയധികം ഗുണം ചെയ്യും.
മീനം
ശുക്രൻ മീന രാശിയിലെ മൂന്നാമത്തെയും, പത്താമത്തെയും ഭാവത്തിന്റെ അധിപഗ്രഹമാണ് ഇതിന്റെ സംക്രമം പ്രണയം, കുട്ടികൾ, വിദ്യാഭ്യാസം എന്നിവയുടെ അഞ്ചാമത്തെ ഭാവത്തിലൂടെ നടക്കും. ഈ സമയത്ത്, നിങ്ങൾക്ക് ആനുകൂല്യങ്ങൾ കൈവരും, മാത്രമല്ല നിങ്ങളുടെ പഠനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും നിങ്ങളുടെ എല്ലാ വിഷയങ്ങളും എളുപ്പത്തിൽ മനസ്സിലാക്കാനും കഴിയുന്നതിനാൽ ഈ സമയം വിദ്യാർത്ഥികൾക്ക് അനുകൂലമായിരിക്കും. കലാപരമായ കഴിവുകൾ മെച്ചപ്പെടുത്താൻ ശ്രമിക്കും. വിവാഹിതരായ രാശിക്കാരുടെ ജീവിതവും ഈ കാലയളവിൽ സുഗമമായിരിക്കും. സാമ്പത്തികമായി, ഈ കാലയളവിൽ നിങ്ങൾക്ക് നല്ല ലാഭം തരും, നിങ്ങളുടെ ചെലവും നിയന്ത്രിക്കപ്പെടും. കുടുംബത്തിൽ സ്വത്തുമായി ബന്ധപ്പെട്ട ചില തർക്കങ്ങൾ ഉണ്ടാകാം, ഇത് നിങ്ങൾക്ക് സങ്കടം നൽകും. ആരോഗ്യപരമായി, മദ്യം, പുകയില തുടങ്ങിയ ദുശ്ശീലങ്ങളിൽ നിന്ന് മാറിനിൽക്കേണ്ടതാണ്.
പ്രതിവിധി: നല്ല ഫലങ്ങൾക്കായി വെള്ളിയാഴ്ച വെളുത്ത ചന്ദനം കുറി അണിയുക.