Malayalam Astrology 2020 – ചിങ്ങം രാശി ഫലം 2020 - Rasi Phalam
ചിങ്ങ
രാശിക്കാർക്ക് 2020 വർഷത്തിൽ സമ്മിശ്ര ഫലങ്ങളായിരിക്കും ലഭ്യമാകുക. നിരവധി അവസരങ്ങൾ
നിങ്ങളുടെ ജീവിതത്തിന് ഒരു പുതിയ വഴി തിരിവ് നൽകും. നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ
ഈ സമയത്ത് നിർവഹിക്കപ്പെടും. നിങ്ങളുടെ ബിസിനസ്സ് അഭിവൃദ്ധിപ്പെടും. വർഷത്തിന്റെ ആരംഭത്തിൽ,
രാഹു മിഥുന രാശിക്കാരുടെയും പതിനൊന്നാം ഭാവത്തിൽ നിന്ന് സെപ്തംബര് പകുതി ഇടവ രാശിയുടെ
പതിനൊന്നാം ഭാവത്തിലേക്ക് മാറുന്നു. ജനുവരി മാസത്തിൽ 24 ന് ശനി അതിന്റെ സ്വന്തം ഭാവത്തിലേക്ക്
- മകര രാശിയിലേക്ക് സംക്രമിക്കുന്നു. മാർച്ച് 30 ന് വ്യാഴം മകര രാശിയിലേക്ക് വക്രിയായി
ആറാം ഭാവത്തിലേക്ക് സംക്രമിക്കും. ജൂൺ 30 വരെ, അത് അതേ സ്ഥാനത്ത് തന്നെ തുടരുകയും,
പിന്നീട് ധനു രാശിയുടെ അഞ്ചാം ഭാവത്തിലേക്ക് മാറുകയും ചെയ്യും. വീണ്ടും നവംബർ 20 ന്
അത് ആറാം ഭാവത്തിലേക്ക് സംക്രമിക്കുകയും ചെയ്യും.
2020 പ്രകാരം ചിങ്ങ രാശിക്കാർക്ക് ചെറിയ യാത്രയ്ക്കുള്ള സാധ്യത കാണുന്നു. വർഷത്തിന്റെ ആദ്യ പകുതിയിൽ തീർത്ഥാടനത്തിനുള്ള സാധ്യത കാണുന്നു. സാമൂഹിക സേവനം നിങ്ങളുടെ മനസ്സിൽ ഉണ്ടാവും. ശനി, വ്യാഴത്തിന്റെ കൂട്ടായ്മ ഏപ്രിൽ, മെയ്, ജൂൺ, ജൂലൈ, നവംബർ, ഡിസംബർ മാസത്തിലെ വിദേശ യാത്രയെ സൂചിപ്പിക്കുന്നു. നിങ്ങളുടെ ആഗ്രഹം സഫലമാവുകയും സന്തോഷം ഉണ്ടാവുകയും ചെയ്യും. ജനുവരി, മാർച്ച്, ഏപ്രിൽ, മെയ് മാസം വസ്തുവകകൾ വന്നുചേരാൻ അല്ലെങ്കിൽ കടം എടുക്കാനുള്ള സാധ്യത കാണുന്നു. നിങ്ങൾക്ക് കലയിൽ താല്പര്യം ഉണ്ടാവും. 2020 പ്രാധാന്യം നിറഞ്ഞതായിരിക്കും. നിങ്ങളുടെ കഴിവുകൾ പ്രയോജനപ്പെടും അതിന്റെ ഫലം ലഭ്യമാകുകയും ചെയ്യും.
ഇത് ചന്ദ്ര രാശിയെ അടിസ്ഥാനമാക്കിയുള്ള പ്രവചനമാണ്. നിങ്ങളുടെ ചന്ദ്ര രാശി അറിയാൻ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക - ചന്ദ്ര രാശി കാൽക്കുലേറ്റർ
ചിങ്ങം രാശിഫലം 2020 തൊഴിൽ പ്രവചനങ്ങൾ
ഈ വർഷം 2020 ചിങ്ങ രാശിക്കാർക്ക് അവരുടെ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് വളരെ അനുകൂലമായിരിക്കും. ഈ സമയത്ത് നിങ്ങൾ നിങ്ങളുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും നന്നായി വർത്തിക്കുകയും ചെയ്യും. നിങ്ങളുടെ വ്യക്തിപരവും ഔദ്യോഗികവുമായ ജീവിതം തുലനമായി കൊണ്ടുപോകുന്നതിൽ നിങ്ങൾ വിജയിക്കും. വർഷത്തിന്റെ തുടക്കത്തിൽ, ജനുവരി 24 ന് ശനി നിങ്ങളുടെ രാശിയുടെ ആറാം ഭാവത്തിലേക്ക് സംക്രമിക്കുന്നു, അത് വർഷം മുഴുവനും അങ്ങിനെ തുടരുകയും ചെയ്യും. ഈ സംക്രമണത്തിന്റെ ഫലമായി, നിങ്ങളുടെ ജോലിയിൽ ഉയർച്ച ലഭിക്കുന്നതിനുള്ള സാധ്യത കാണുന്നു,ഈ സമയത്ത് നിങ്ങളുടെ ജോലിയിലെ കഴിവ് മേലുദ്യോഗസ്ഥർ ശ്രദ്ധിക്കുകയും അഭിനന്ദിക്കുകയും ചെയ്യും. ചില രാശിക്കാർക്ക് ഈ വര്ഷം അവർ ആഗ്രഹിക്കുന്ന വിധത്തിൽ ജോലിയിൽ സ്ഥലമാറ്റവും കൈവരിക്കാൻ കഴിയും.
തുലാം രാശിഫലം 2020 പ്രകാരം, മെയ്, സെപ്തംബർ മാസങ്ങളിൽ തുലാം രാശിക്കാർക്ക് ജോലിയിൽ ചില പ്രശ്നങ്ങൾ അനുഭവപ്പെടാം. അതിന് ശേഷം സമയം മെച്ചപ്പെടും. മെച്ചപ്പെട്ട തൊഴിൽ അവസരങ്ങൾഅന്വേഷിക്കുന്നവർക്ക് അവർ ആഗ്രഹിച്ച ജോലി ലഭ്യമാകും. 2020 വർഷത്തിൽ നിങ്ങളുടെ ധൈര്യവും, ഉഉർജ്ജവും ഈ സമയം വർദ്ധിക്കും, അത് ജീവിതത്തിന്റെ നിരവധി വിജയത്തിന് കാരണമാകും. നിങ്ങൾക്ക് ജോലി ഭാരം കൈകാര്യം ചെയ്യാൻ കഴിയുകയും കഠിനാധ്വാനം ചെയ്യാൻ കഴിയുകയും ചെയ്യും. ഈ വര്ഷം നിങ്ങളുടെ കഴിവുകളും യോഗ്യതയും പരീക്ഷിക്കപ്പെട്ടേക്കാം. നിങ്ങളുടെ മേലുദ്യോഗസ്ഥരുടെ വഴക്കിടാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ജൂലൈ തൊട്ട് സെപ്റ്റംബർ വരെ നിങ്ങൾക്ക് കൂടുതൽ അനുകൂലമായി ഭവിക്കും.
ചിങ്ങ രാശി 2020 പ്രകാരം, ഈ വർഷം ബിസിനസ്സുമായി ബന്ധപ്പെട്ട രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. പുതിയ ജോലി അല്ലെങ്കിൽ പ്രൊജക്റ്റ് തുടങ്ങുന്നതിന് മുൻപ് വിശ്വസ്തരായ അനുഭവപരിചയമുള്ള ആളുകളുമായി സംസാരിച്ച് അഭിപ്രായം നേടേണ്ടതാണ്. ഈ വർഷം നിങ്ങൾക്ക് നല്ല വരുമാനം നേടിത്തരും എന്ന് മാത്രമല്ല നിങ്ങളുടെ ജോലിയിൽ ലക്ഷ്യങ്ങൾ നേടാനും സഹായിക്കും. മൊത്തത്തിൽ ചിങ്ങ രാശിക്കാരുടെ തൊഴിലുമായി ബന്ധപ്പെട്ട് ഈ വർഷം അനുകൂലമായിരിക്കും.
ചിങ്ങം രാശിഫലം 2020 സാമ്പത്തിക ജീവിതം
ചിങ്ങ രാശിഫലം 2020 പ്രകാരം, ഈ വർഷം നിങ്ങളുടെ ദാമ്പത്യ ജീവിതം ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരിക്കും. ഒരു വശത്ത് നിങ്ങൾ സമ്പാദിക്കുകയും മറുവശത്ത് ധാരാളമായി ചിലവഴിക്കുകയും ചെയ്യും. നിങ്ങളുടെ ബജറ്റ് ശരിയായി ആലോചിച്ച് തീരുമാനിക്കേണ്ടതാണ്. നിങ്ങൾക്ക് പ്രയാസങ്ങൾ ഒന്നും ഇല്ലാതെ സമ്പത്ത് കൈവരുകയും അതുപോലെ ചെലവാകുകയും ചെയ്യും. നിങ്ങളുടെ നിക്ഷേപങ്ങളെ കുറിച്ച് ആലോചിക്കേണ്ടതാണ് ചെലവുകൾ വർദ്ധിക്കും. മാർച്ച് അവസാനത്തിൽ, ജൂലൈ മുതൽ നവംബർ വരെ, നിങ്ങൾക്ക് ധാരാളം പണം സംഭരിക്കാൻ കഴിയും. ഭാഗ്യം നിങ്ങളെ തുണക്കുകയും, പിതൃ സമ്പത്ത് കൈവരിക്കുകയും ചെയ്യും. രാഹുവിന്റെ 11 ആം ഭാവം പണത്തിന്റെ വരവിന് പുതിയ വാതിൽ തുറന്ന് തരും. അതിനാൽ ജാഗ്രത പാലിക്കുക.
ചിങ്ങം രാശിഫലം 2020 വിദ്യാഭ്യാസം
2020 ചിങ്ങ രാശിഫല പ്രകാരം വിദ്യാർഥികൾക്ക് അവർ ആഗ്രഹിക്കുന്ന വിജയം നേടാൻ കഴിയും. നിങ്ങളുടെ ആത്മ സമർപ്പണവും നിശ്ചയ ദാർഢ്യവും വളരെ ഉയർന്നതായിരിക്കും. ആദ്യ പകുതി, മാർച്ച് മാസത്തിൽ, നിങ്ങളുടെ പ്രകടനം അത്ഭുതകരമാകും. ജൂൺ മാസത്തിൽ, ജീവിതത്തിൽ ചില മാറ്റങ്ങൾ സംഭവിക്കും, ഉയർന്ന വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് വിദേശത്ത് പോകാനുള്ള യോഗം കാണുന്നു. ജൂലൈ മുതൽ നവംബർ വരെയുള്ള ഘട്ടം വീണ്ടും അത്ഭുതകരമാകും. നിങ്ങളുടെ പരിശ്രമങ്ങൾക്ക് ബഹുമതി ലഭിക്കും. ഇലക്ട്രോണിക്സ്, ഹാർഡ്‌വെയർ, നിയമം, സാമൂഹിക സേവനം, കമ്പനി സെക്രട്ടറി, സേവനം എന്നീ വിദ്യാഭ്യാസ മേഖലയിൽ ഉള്ളവർ ഉയർന്ന വിജയം കൈവരിക്കും. ചിങ്ങ രാശിക്കാർക്ക് ഇത് സുവർണ്ണ അവസരമായിരിക്കും.
ചിങ്ങം രാശിഫലം 2020 കുടുംബ ജീവിതം
ചിങ്ങം രാശിഫലം 2020 പ്രകാരം, കുടുംബ ജീവിതം വെല്ലുവിളികൾ നിറഞ്ഞതായിരിക്കും, അതിനാൽ ക്ഷമ ആവശ്യമാണ്. ആരംഭം മികച്ചതായിരിക്കും. കുടുംബത്തിലെ ആദ്യ ചുവട് സന്തോഷം പ്രധാനം ചെയ്യും. നിങ്ങളുടെ മനസ്സിൽ സാമൂഹിക സേവനം നിറഞ്ഞിരിക്കും. നിങ്ങളുടെ കൂടപ്പിറപ്പുകളുടെ പിന്തുണ നിങ്ങൾക്ക് ലഭിക്കും. സമൂഹത്തിൽ നിങ്ങൾ ആദരിക്കപ്പെടും. കുടുംബത്തിൽ കാര്യങ്ങൾ നിങ്ങളുടെ നിയന്ത്രണത്തിന് അധീതമായതിനാൽ സാഹചര്യങ്ങൾ നിയന്ത്രിക്കാൻ ബുദ്ധിമുട്ടുണ്ടാകും. ചില ബന്ധുക്കൾ മൂലം കുടുംബത്തിൽ ചില പ്രശ്നങ്ങൾ അല്ലെങ്കിൽ തിരക്ക് മൂലം കുടുംബത്തോടൊപ്പം നിങ്ങൾക്ക് സമയം ചെലവഴിക്കാൻ കഴിയാതെ വരാം. നിങ്ങളുടെ കുടുംബത്തിൽ സമാധാനവും സന്തോഷവും കൈവരിക്കാൻ നിങ്ങൾ കുറച്ച് നിയന്ത്രിക്കേണ്ടതുണ്ട് അല്ലെങ്കിൽ കാര്യങ്ങൾ നിയന്ത്രണം വിട്ട് പോകാം. അതിനാൽ കുടുംബത്തിൽ പ്രശ്നങ്ങൾ ഇല്ലാതാക്കാനായി നിങ്ങളുടെ ഊർജ്ജം വിനിയോഗിക്കേണ്ടതാണ്. തിരക്കിട്ട് തീരുമാനങ്ങൾ എടുക്കാതിരിക്കുക. അവരെ പരാതി പറയുന്നതിന് പകരം പ്രശ്നനത്തിന് പരിഹാരം കാണാൻ ശ്രമിക്കുക. വർഷ മദ്ധ്യത്തിൽ സമ്മർദ്ധം നിങ്ങൾക്ക് ചുറ്റും ഉണ്ടാവും എങ്കിലും അതിനെ നിങ്ങൾ എളുപ്പത്തിൽ കൈകാര്യം ചെയ്യും. ഏപ്രിൽ തൊട്ട് ജൂലൈ പകുതി വരെ വ്യാഴവും ശനിയും നിങ്ങളുടെ രാശിയുടെ ആറാം ഭാവത്തിൽ വസിക്കും. നിങ്ങളുടെ ശത്രുക്കൾ ശക്തരാവും എങ്കിലും നിങ്ങൾ അവരേക്കാൾശക്തരാകും.
ചിങ്ങം രാശിഫലം 2020 ദാമ്പത്യ ജീവിതവും കുട്ടികളും
ഈ വര്ഷം നിങ്ങളുടെ വിവാഹ ജീവിതം സമ്മർദ്ദപരമായിരിക്കും. ചിങ്ങ രാശിഫലം 2020 പ്രകാരം ജനുവരി 24 ന് ഏഴാം ഭാവാധിപൻ ശനി നിങ്ങളുടെ രാശിയുടെ ആറാം ഭാവത്തിലേക്ക് സംക്രമിക്കും. ഇത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തെയും പങ്കാളിയുടെ ആരോഗ്യത്തെയും ബാധിക്കും. പ്രണയത്തിന്റെയും ദാമ്പത്യ ജീവിതത്തിന്റേയും പ്രാധാന്യം നിങ്ങൾ മനസ്സിലാക്കും. ഏപ്രിൽ തൊട്ട് ജൂലൈ വരെയും നവംബറിലും വ്യാഴം നിങ്ങളുടെ രാശിയുടെ ആറാം ഭാവത്തിലായിരിക്കും. ഇത് നിങ്ങൾക്ക് ആശ്വാസം പ്രധാനം ചെയ്യും. തെറ്റിദ്ധാരണകൾ പെട്ടെന്ന് തന്നെ പരിഹരിക്കേണ്ടതാണ്. നിങ്ങളുടെ പങ്കാളി ജോലി ചെയ്യുന്നവരാണെങ്കിൽ അവർക്ക് ഒരു സ്ഥലമാറ്റം വിദേശത്ത് ജോലി ചെയ്യാനുള്ള അവസരം ലഭ്യമാകും. മെയ് പകുതി തൊട്ട് സെപ്തംബർ വരെ, നിങ്ങളുടെ വിവാഹ ജീവിതം മെച്ചപ്പെട്ടതായിരിക്കും. നിങ്ങളുടെ ജീവിത പങ്കാളിക്ക് ശ്രേഷ്ഠമായ എന്തെങ്കിലും കൈവരിക്കാൻ കഴിയും. നിങ്ങളുടെ വിവാഹത്തിന്റെ വിജയത്തിനായി വിവാഹ കാര്യങ്ങളുമായി ബന്ധപ്പെട്ട് പരിശ്രമിക്കുന്നവരെ നിങ്ങൾ പിന്തുണക്കേണ്ടതാണ്. നിങ്ങളുടെ ജീവിത പങ്കാളിയെ അവഗണിക്കുന്ന വിധത്തിലുള്ള തെറ്റ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. വിവാഹിതരായവർക്ക് നല്ല വാർത്ത കേൾക്കാൻ കഴിയും. നിങ്ങളുടെ കുട്ടിക്ക് ഒരു പങ്കാളി വേണമെന്ന് നിങ്ങളുടെ ആഗ്രഹം സഫലമാകും.
ഈ വര്ഷം നിങ്ങളുടെ മക്കൾ മനോഹരമായ പ്രകടനം കാഴ്ചവെക്കും. അഞ്ചാം ഭാവ അധിപനായ വ്യാഴം വർഷത്തിന്റെ തുടക്കത്തിൽ അഞ്ചാം ഭാവത്തിൽ വസിക്കും. ഈ സാന്നിധ്യം നിങ്ങളുടെ കുട്ടികളുടെ പെട്ടെന്നുള്ള ഉയർച്ചയ്ക്ക് നയിക്കും. അവർ സന്തോഷത്തോടെ തുടരും ഒപ്പം നിങ്ങളും. മാർച്ച് 30 ന്, വ്യാഴത്തിന്റെ ആറാം ഭാവത്തിലേക്കുള്ള സംക്രമണം, നിങ്ങളുടെ കുട്ടികളുടെ ചെറിയ പ്രശ്നനങ്ങൾക്ക് വഴിവെക്കും. ജൂലൈയിൽ വീണ്ടും സാഹചര്യം അവർക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ സ്നേഹം അവരിൽ വർഷിക്കുക ഇത് അവരുടെ നല്ല രീതിയിലുള്ള പെരുമാറ്റത്തിനും കാരണമാകും.
ചിങ്ങം രാശിഫലം 2020 പ്രണയ ജീവിതം
മാറ്റം എന്ന വാക്ക് ഈ വർഷം സംഭവിക്കും. ചിങ്ങം രാശിഫലം 2020 പ്രകാരം നിങ്ങളുടെ ജീവിതത്തിൽ പ്രണയം കണ്ടെത്തുകയോ അല്ലെങ്കിൽ പഴയ ജീവിതം അവസാനിക്കുന്നതിനോ കാരണമാകും, നല്ലതിനായി മുൻകൈയെടുക്കുക. എന്നാൽ ഒരേ സമയം രണ്ട് ബന്ധങ്ങൾ ഉണ്ടാവാതിരിക്കാനായി ശ്രദ്ധിക്കേണ്ടതാണ്. പ്രണയത്തിൽ അഭാവം ഒന്നും ഉണ്ടാവില്ല എങ്കിലും നിങ്ങൾക്ക് ഈ വര്ഷം നിങ്ങളുടെ പ്രണയ ജീവിതത്തിൽ തൃപ്തി ഉണ്ടാവില്ല. നിങ്ങളുടെ പങ്കാളിയുടെ കൂടുതൽ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ നിങ്ങളിൽ ഒരു ത്വര ഉണ്ടാവുകയും, അവർ ആഗ്രഹിക്കുന്ന കാര്യങ്ങൾ അവർക്ക് നൽകാൻ നിങ്ങൾക്ക് ശ്രമിക്കുകയും ചെയ്യും. പങ്കാളിയുടെ ജീവിതത്തിൽ കൂടുതലായി ഇടപെടാതിരിക്കാൻ ശ്രദ്ധിക്കുക, ഇത് അവർ നിങ്ങളെ ഒഴിവാക്കുന്നതിന് കാരണമാകും. നിങ്ങളുടെ അഹങ്കാരം കൊണ്ട് നിങ്ങൾ നിങ്ങളുടെ പ്രണയ ജീവിതത്തിൽ ഒന്നും നേടാൻ പോകുന്നില്ല അതിനാൽ അത് ഒഴിവാക്കുക. നിങ്ങളുടെ പങ്കാളിക്ക് പ്രാധാന്യം നൽകുകയും ഇത് അവരോട് പറയുകയും ചെയ്യുക. ഇത് നിങ്ങളുടെ ഒരുമിച്ചുള്ള സമയം സുന്ദരവും മനോഹരവും ആക്കും. വർഷത്തിന്റെ അവസാന മാസം, നിങ്ങളുടെ പ്രണയ ജീവിതത്തിൽ ചില മാറ്റങ്ങൾ സംഭവിക്കും. എന്നിരുന്നാലും നിങ്ങൾ പരസ്പരം നല്ല നിമിഷങ്ങൾ പങ്കുവെക്കും. പ്രണയ, സ്നേഹം, ചിരി, സന്തോഷം എന്നിവ നിങ്ങളുടെ ആഹ്ലാദത്തിന് കാരണമാകും. ചില സമയത്ത് നിങ്ങൾക്ക് ഒരുമിച്ച് കരയേണ്ടി വന്നേക്കാം. ചിങ്ങ രാശി 2020 പ്രകാരം ജനുവരി മുതൽ മാർച്ച് വരേയും, ജൂലൈ മുതൽ നവംബർ വരേയും പ്രണയ ബന്ധങ്ങൾക്ക് അനിവാര്യമാണ്. നിങ്ങൾ അടുക്കുകയും, നിങ്ങളുടെ രഹസ്യങ്ങളും, ഓർമ്മകളും പങ്കുവെക്കുകയും ചെയ്യും. ഛില ഭാഗ്യമുള്ള രാശിക്കാർക്ക് ഈ സമയത്ത് അവരുടെ പങ്കാളിയെ വിവാഹം ചെയ്യാനും കഴിയും.
ചിങ്ങം രാശിഫലം 2020 ആരോഗ്യം
ചിങ്ങം രാശിഫലം 2020 പ്രകാരം ആരോഗ്യവുമായി ബന്ധപ്പെട്ട് നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും പ്രത്യേകിച്ച് വർഷത്തിന്റെ ആദ്യ സമയത്ത്. നിങ്ങൾ ആരോഗ്യകരമായ ജീവിത രീതിയും, ഭക്ഷണ ക്രമവും പാലിക്കും. ദിവസവുമുള്ള വ്യായാമം നിങ്ങളെ അസുഖങ്ങളിൽ നിന്നും ദൂരെയാക്കുകയും ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കുകയും ചെയ്യും.എട്ടാം ഭാവാധിപനായ വ്യാഴത്തിന്റെ ആറാം ഭാവത്തിലെ സ്ഥാനം അസുഖങ്ങളെ സൂചിപ്പിക്കുന്നതിനാൽ, ഏപ്രിൽ തൊട്ട് ജൂലൈ വരെ നിങ്ങളുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്. ചില അസുഖങ്ങൾ നീണ്ടു നിൽക്കാം അതിനാൽ സ്വയം അതിനെ പ്രതിരോധിക്കാൻ ശ്രദ്ധിക്കുക. പൊണ്ണത്തടി, പ്രമേഹം എന്നിവ പെട്ടെന്ന് വിട്ട് മാറാൻ ബുദ്ധിമുട്ടുള്ളതിനാൽ വറുത്തതും എരിവുള്ളതുമായ ഭക്ഷണം ഒഴിവാക്കാൻ ശ്രദ്ധിക്കുക. ഈ സമയത്തിന് ശേഷം, നവംബർ മാസത്തിൽ, നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. ദീർഘ നാളത്തെ അസുഖത്തിൽ നിന്നും നിങ്ങൾക്ക് മുക്തി ലഭിക്കും. എന്നിരുന്നാലും വർഷത്തിന്റെ അവസാനം ശ്രദ്ധിക്കേണ്ടതുണ്ട്.
ചിങ്ങം രാശിഫലം 2020 പ്രകാരം നിങ്ങൾക്ക് ശാരീരികവും, മാനസികവുമായ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരും. അതിനാൽ സമായസമയങ്ങളിൽ വൈദ്യ പരിശോധന നടത്തേണ്ടതാണ്. സമ്മർദ്ദം ശാന്തതയോടെ കൈകാര്യം ചെയ്യാൻ ശ്രമിക്കേണ്ടതാണ്. നിങ്ങളുടെ വികാരങ്ങളെ സമ്മര്ച്ചം അധിക്രമിക്കാൻ ശ്രമിക്കരുത്. അധിക ജോലി നിങ്ങളിൽ ക്ഷീണം ഉണ്ടാക്കും, ആവശ്യമുള്ളപ്പോൾ വിശ്രമിക്കേണ്ടതാണ്. നീണ്ടുനിൽക്കുന്ന അസുഖങ്ങൾക്ക് സാധ്യത ഉണ്ടാവില്ല എന്നതുകൊണ്ട് തന്നെ ഈ വർഷം അത്ര മോശമല്ല എന്ന പറയാം.
ചിങ്ങം രാശിഫലം 2020 പരിഹാരങ്ങൾ
ഈ വര്ഷം നിങ്ങളുടെ ദോഷങ്ങൾ മാറ്റി വിജയത്തേലേക്ക് മുന്നേറുന്നതിനായി, ഒരു പരിഹാരം പതിവായി ചെയ്യുക:
- എല്ലാ ദിവസവും സൂരോദയത്തിന് മുൻപ് എഴുന്നേറ്റ് ചുവപ്പ് നിറത്തിലുള്ള സൂര്യനെ നഗ്നമായ കണ്ണുകൾ കൊണ്ട് ദർശിക്കുക. പിന്നീട് കുളിച്ചതിന് ശേഷം ഒരു ചെമ്പ് പാത്രത്താൽ ഭഗവാൻ സൂര്യന് വെള്ളം നൽകുക.
- കൂടുതൽ ശക്തിയും അനുകൂലതയും ലഭിക്കുന്നതിന് കൂവള വേര് ധരിക്കുക. കൂടാതെ വെള്ളത്തിൽ ചുവന്ന പൂവും കുങ്കുമവും ചേർത്ത ശേഷം ആദിത്യ ഹൃദയ സ്തോസ്ത്രം ചൊല്ലുക.
Astrological services for accurate answers and better feature
Astrological remedies to get rid of your problems

AstroSage on MobileAll Mobile Apps
- Horoscope 2024
- राशिफल 2024
- Calendar 2024
- Holidays 2024
- Chinese Horoscope 2024
- Shubh Muhurat 2024
- Career Horoscope 2024
- गुरु गोचर 2024
- Career Horoscope 2024
- Good Time To Buy A House In 2024
- Marriage Probabilities 2024
- राशि अनुसार वाहन ख़रीदने के शुभ योग 2024
- राशि अनुसार घर खरीदने के शुभ योग 2024
- वॉलपेपर 2024
- Astrology 2024