Malayalam Astrology 2020 – ഇടവ രാശി ഫലം 2020 - Rasi Phalam
ഇടവ രാശിക്കാർക്ക് 2020 വെല്ലുവിളികൾ നിറഞ്ഞ ഒരു വര്ഷമായിരിക്കും എന്ന് ഇടവ രാശിഫലം 2020 പ്രവചഫലം പ്രതിപാദിക്കുന്നു. എങ്കിലും നിങ്ങളുടെ ഭാവി കെട്ടി പടുക്കുന്നതിനും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും തടസ്സങ്ങളെ അഭിമുഘീകരിക്കുന്നതിനും നിങ്ങൾക്ക് അവസരം ലഭിക്കും. കഠിനാധ്വാനമാണ് വിജയത്തിലേക്കുള്ള മാർഗ്ഗം. ഈ വർഷം നിങ്ങൾക്ക് നിങ്ങളുടെ ജീവിതത്തിൽ സ്ഥിരത കൈവരിക്കാൻ കഴിയും.
ശരിയായ തീരുമാനം എടുക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങൾക്ക് ലഭ്യമാകുന്ന അവസരങ്ങൾ പാഴാക്കാതിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കുന്നത് നിങ്ങളുടെ പ്രണയ ജീവിതം സുഗമമാക്കും. പ്രണയ സാധ്യതകൾ കൂടുതലായി കാണുന്നു. നിങ്ങളെ നിങ്ങളുടെ പ്രണയ പങ്കാളി മനസ്സിലാക്കണമെമെങ്കിൽ നിങ്ങളുടെ വികാരങ്ങൾ അവരുമായി പങ്കുവെക്കേണ്ടതാണ്. നിങ്ങളുടെ സാമൂഹിക ജീവിതം നല്ലതായിരിക്കുകയും മറ്റുള്ളവരുമായി നല്ല ബന്ധം പുലർത്തുകയും ചെയ്യും. പുതിയ ആളുകളുമായി നിങ്ങൾ നല്ല ബന്ധം പുലർത്തും. പരുഷമായ സ്വഭാവം ബന്ധങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും അതിനാൽ നിങ്ങളുടെ സ്വഭാവം ശ്രദ്ധിക്കുക. നിങ്ങൾക്കായി കുറച്ച് സമയം മാറ്റിവെക്കേണ്ടതാണ്.
നിങ്ങളുടെ ചുറ്റുപാടുകളെക്കുറിച്ചും നിങ്ങൾക്ക് ചുറ്റുമുള്ള ആളുകളെ കുറിച്ചും അറിയണമെന്ന് ഇടവ രാശി 2020 വിശദീകരിക്കുന്നു. നിങ്ങളുടെ മുന്നിൽ സുഹൃത്തായി അഭിനയിക്കുന്നവരെ നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുകയില്ല. ഈ വർഷം അത്തരക്കാർ നിങ്ങളെ നശിപ്പിക്കാൻ ശ്രമിക്കും. ഏതെങ്കിലും കരാറുകൾ അല്ലെങ്കിൽ ഇടപാട് ഒപ്പു വെക്കുന്നതിന് മുൻപ് അതിന്റെ വരും വരായ്കകളെ കുറിച്ച് ആലോചിക്കേണ്ടതാണ്. നിങ്ങളിൽ വിശ്വസിക്കുകയും മറ്റുള്ളവരെ കണ്ണടച്ച് വിശ്വസിക്കുന്നത് ഒഴിവാക്കുകയും ചെയ്യുക. നിങ്ങളുടെ സാമ്പത്തിക സ്ഥിരതക്കായി നിങ്ങളുടെ ചിലവുകൾ കുറക്കേണ്ടതാണ്. നിങ്ങൾക്ക് വിഷമം തോന്നുന്നതിന് പകരം തകർന്നു പോയ ഒരു തോന്നൽ ഉണ്ടാവാം അതിൽ നിന്നും നിങ്ങൾ കരകയറും. നിങ്ങളുടെ അനുകൂല മനോഭാവവും കാര്യങ്ങൾ നേടിയെടുക്കാനുള്ള മനോഭാവവും 2020 ലെ നിങ്ങളുടെ വിജയത്തിന് കാരണമാകും.
ഇത് ചന്ദ്ര രാശിയെ അടിസ്ഥാനമാക്കിയുള്ള പ്രവചനമാണ്. നിങ്ങളുടെ ചന്ദ്ര രാശി അറിയാൻ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക - ചന്ദ്ര രാശി കാൽക്കുലേറ്റർ
ഇടവ രാശിഫലം 2020 തൊഴിൽ
ഇടവ രാശിഫലം 2020 പ്രകാരം 2020 ഈ രാശിക്കാർക്ക് ഔദ്യോഗിക കാര്യങ്ങൾക്ക് നിർണ്ണായകമായിരിക്കും. ജനുവരി മാസത്തിൽ ശനി ഗ്രഹം നിങ്ങളുടെ ഒമ്പതാം ഭാവത്തിൽ വസിക്കുകയും, അത് കഠിനാധ്വാനികളായ ആളുകൾക്ക് വിജയം പ്രധാനം ചെയ്യുകയും ചെയ്യും. നിങ്ങൾക്ക് പുതിയ സ്ഥലത്തേക്ക് സ്ഥലമാറ്റം ലഭിക്കും, ഇത് നിങ്ങൾക്ക് ഭാഗ്യം പ്രധാനം ചെയ്യും. തൊഴിലില്ലാത്തവർ ജോലി നേടുന്നതിന് സ്വയം പ്രയത്നിക്കേണ്ടതാണ്. മാർച്ച് മുതൽ ജൂൺ വരെ നിങ്ങൾക്ക് പ്രശ്നനങ്ങൾ നിറഞ്ഞതായിരിക്കും. നിങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിന് നിങ്ങൾ നിരന്തരം പരിശ്രമിക്കേണ്ടതുണ്ട്.
സ്വപ്നം കാണുന്നത് നല്ലതാണ് പക്ഷെ അത് പിന്തുർന്ന ശ്രമങ്ങൾ നടത്തി നേടിയെടുക്കുക എന്നത് കുറച്ച് കഠിനമാണ്. നിങ്ങളുടെ ലക്‌ഷ്യം നേടിയെടുക്കുന്നതിന് ക്ഷമ ആവശ്യമാണ്. ജൂൺ മാസാരംഭത്തിൽ നിങ്ങളുടെ ആഗ്രഹങ്ങൾ സഫലമാകും. നിങ്ങളുടെ ബാക്കി വെച്ച ജോലികൾ പൂർത്തിയാക്കാൻ നിങ്ങൾക്ക് കഴിയും. നിങ്ങൾ ഉത്സാഹ സ്വഭാവക്കാരായതുകൊണ്ട് തന്നെ സഹകരണ മേഖലയുമായി ബന്ധപ്പെട്ടവർക്ക് നിരവധി കാര്യങ്ങൾ പഠിക്കാൻ കഴിയുകയും ഇത് ശത്രുക്കളുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ കഴിയുകയും ചെയ്യും. ജനുവരി, മെയ്, ജൂൺ മാസങ്ങളിൽ ഇടവ രാശിഫലം 2020 പ്രകാരം വിദേശ ബന്ധങ്ങളിൽ നിന്ന് നല്ല ഫലങ്ങൾ ലഭ്യമാകും. ബഹു രാഷ്ര കമ്പനിയിൽ ജോലി ചെയ്യുന്ന രാശിക്കാർക്ക് അവരുടെ ജോലിയിൽ ഉന്നതി ഉണ്ടാവും. നിങ്ങളുടെ മേലുദ്യോഗസ്ഥരെ നിരാശ പെടുത്തുന്ന വിധത്തിലുള്ള ഏത് പ്രവർത്തികളിലും ഇടപഴകാതിരിക്കുക, അല്ലങ്കിൽ ഇത് നിങ്ങളുടെ ജോലിയിൽ നിഷേധ സ്വാധീനം ചെലുത്തും. വിവാദങ്ങളിൽ നിന്ന് അകന്നു നിൽക്കേണ്ടതാണ്. നിയമങ്ങൾ പാലിക്കേണ്ടതാണ് അല്ലെങ്കിൽ നിയമപരമായ പ്രശ്നങ്ങൾ ഉണ്ടാവും. അപകീർത്തിപ്പെടാനുള്ള സാധ്യതയും വളരെ കൂടുതലാണ്, അതിനാൽ അത്തരം പ്രവർത്തികളിൽ ഏർപെടാതിരിക്കുക അല്ലാത്തപക്ഷം നിങ്ങളുടെ പ്രതിച്ഛായക്ക് മങ്ങൽ ഏൽക്കും. നിങ്ങളുടെ ശത്രുക്കൾ നിങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കും. സെപ്റ്റംബർ മാസത്തിന് ശേഷം സമയം അനുകൂലമായിരിക്കും അതിനാൽ നല്ല രീതിയിൽ വിനിയോഗിക്കുക.
ഇടവ രാശിഫലം 2020 സാമ്പത്തിക ജീവിതം
ഇടവ രാശിഫലം 2020 പ്രകാരം നിങ്ങളുടെ സാമ്പത്തിക ജീവിതത്തിൽ വെല്ലുവിളികൾ ഉണ്ടായിരിക്കും. നിങ്ങളുടെ ഈ വർഷം നല്ല രീതിയിൽ തുടങ്ങുകയും ആനുകൂല്യങ്ങൾ ലഭ്യമാകുകയും ചെയ്യും. പക്ഷെ സമയം മുന്നോട്ട് പോകുമ്പോൾ നഷ്ട സാധ്യത ലാഭത്തേക്കാളൂം കൂടുതലായിരിക്കും. ഈ സമയത്ത് നിങ്ങൾ പ്രശ്നകാരമായ സാഹചര്യങ്ങളിലൂടെ കടന്ന് പാകും. നിങ്ങളുടെ പങ്കാളിയുടെ ബന്ധുക്കളിൽ നിന്നും നിങ്ങൾക്ക് സഹായ ഹസ്തം ലഭിക്കും. നിങ്ങളുടെ ചെലവ് വർദ്ധിക്കുകയും വരവ് കുറയുകയും ചെയ്യും ഇത് നിങ്ങളുടെ സാമ്പത്തിക സന്തുലിതാവസ്ഥയെ നശിപ്പിക്കും.
ഫെബ്രുവരി, മെയ് മാസം സാമ്പത്തിക കാര്യങ്ങൾക്ക് അനുയോജ്യമാണ്. വർഷത്തെ ആദ്യ കാലത്ത് നിങ്ങൾക്ക് അനുകൂലമായിരിക്കും, വർഷ മദ്ധ്യേ പ്രശ്നങ്ങൾ അഭിമുഘീകരിക്കേണ്ടി വരും വർഷാവസാനം കാര്യങ്ങൾ പൂർവ്വസ്ഥിതിയിലാവാം. നിങ്ങൾക്ക് ഈ സമയത്ത് ധനം സമ്പാദിക്കാൻ കഴിയുന്നതാണ്.
ബിസിനെസ്സുകാർക്ക് വർഷത്തിന്റെ ആദ്യ സമയത്ത് വലിയ നിക്ഷേപങ്ങൾ ഒന്നും ചെയ്യാതിരിക്കാനായി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പുതിയ സംരംഭത്തിന് തറക്കല്ലിടുന്നത് അത്ര ഉചിതമായ ആശയമായി തോന്നുന്നില്ല. സെപ്തംബര് മാസത്തിന് ശേഷം നിങ്ങളുടെ കടങ്ങൾ അടക്കാൻ നിങ്ങൾക്ക് കഴിയും. മാർച് മാസത്തിൽ സാമ്പത്തിക കാര്യങ്ങളിൽ പെട്ടെന്നുള്ള വ്യതിയാനങ്ങൾ വരും എന്നതുകൊണ്ട് തന്നെ ശ്രദ്ധിക്കേണ്ടതുണ്ട്. മതപരമായ കാര്യങ്ങളിൽ നിങ്ങൾ ചെലവഴിക്കും. ഇതാണ് 2020 വർഷ പ്രാകാരമുള്ള ഇടവ രാശിക്കാരുടെ 2020 സാമ്പത്തിക ജീവിതം.
ഇടവ രാശിഫലം 2020 വിദ്യാഭ്യാസം
ഇടവ രാശിഫലം 2020 പ്രകാരം നിങ്ങൾക്ക് നിരവധി അവസരങ്ങൾ വന്നുചേരും. നിങ്ങൾ എങ്ങിനെ വിനിയോഗിക്കും എന്നതിനെ ആശ്രയിച്ചിരിക്കും മറ്റുള്ള കാര്യങ്ങൾ. നിങ്ങൾ നിങ്ങളുടെ ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിക്കുന്നതിനുള്ള സാധ്യതയും കാണുന്നു. മറ്റുള്ള കാര്യങ്ങൾ മാറ്റി നിർത്തി നിങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്. മാർച്ച് തൊട്ട് ജൂൺ വരെയും നവംബർ തൊട്ട് ഡിസംബർ വരെയും ഉള്ള സമയം അനുകൂലമായിരിക്കും. വിദേശ സ്ഥാപനങ്ങളിൽ നിങ്ങൾക്ക് അഡ്മിഷൻ ലഭിക്കും. ഉന്നത വിദ്യാഭ്യാസത്തിനായി ശ്രമിക്കുന്ന ആളുകളുടെ സ്വപ്നം സഫലമാകും. നിങ്ങളുടെ ലക്‌ഷ്യം കഠിനമാണെങ്കിലും അത് നേടിയെടുക്കുന്നത് നടക്കില്ലാത്ത കാര്യമൊന്നുമല്ല എന്ന നിങ്ങൾ സ്വയം മനസ്സിലാക്കും. അതിനാൽ വിജയിക്കുന്ന വരെ നിങ്ങളുടെ ലക്‌ഷ്യം നിങ്ങൾ പിന്തുടരും.
ഫെബ്രുവരി മാസത്തിൽ മത്സര പരീക്ഷയ്ക്കായി ശ്രമിക്കുന്ന ആളുകൾക്ക് അനുകൂല സമയമായിരിക്കും. നവംബർ മാസവും ഭ്യാഗ്യമുള്ളതായിരിക്കും. നിങ്ങളുടെ ഗുരുക്കന്മാർ ഉപദേഷ്ടാക്കൾ എന്നിവരെ ഒരു വിധത്തിലും ദ്രോഹിക്കരുത് ഇത് നിങ്ങളുടെ വിദ്യാഭ്യാസത്തിൽ നിഷേധ ഫലം ഉളവാക്കും. ഈ വർഷം എഞ്ചിനീയറിംഗ്, വൈദ്യ ശാസ്ത്രം, നിയമം എന്നീ വിഷയങ്ങൾ പഠിക്കുന്ന വിദ്യാർഥികൾക്ക് അനുകൂല സമയമായിരിക്കും.
ഇടവ രാശിഫലം 2020 കുടുംബ ജീവിതം
ഇടവ രാശിഫലം 2020 പ്രകാരം നിങ്ങളുടെ 2020 വർഷത്തിൽ നിങ്ങളുടെ കുടുംബ ജീവിതം അത്ര സുഖകരമായി മുന്നോട്ട് പോകണമെന്നില്ല. രാഹുവിന്റെ രാണ്ടാം ഭാവത്തിലെ സ്ഥാനം നിങ്ങൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. നിങ്ങളുടെ കുടുംബാംഗങ്ങൾക്കിടയിൽ സമാധാന കുറവ് അനുഭവപ്പെടുകയും കുടുംബത്തിൽ അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്യും. നിങ്ങൾ ഉദ്യോഗം സാമ്പത്തിക കാര്യങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകിയാൽ കുടുംബത്തിനായി സമയം ചിലവഴിക്കാൻ നിങ്ങൾക്ക് കഴിയാതെ വരും. അതിന്റെ ഫലമായി, കുടുംബാംഗങ്ങൾക്ക് നിങ്ങളോട് നീരസം തോന്നാം. നിങ്ങൾ നിങ്ങളുടെ കുടുംബത്തിന് പ്രാധാന്യ നൽകിയാൽ നിങ്ങളുടെ ഔദ്യോഗിക ജീവിതത്തെയും അതുവഴി സാമ്പത്തിക കാര്യങ്ങളെയും ബാധിക്കുകയും ചെയ്യും. അതിനാൽ നിങ്ങളുടെ ഔദ്യോഗിക- വ്യക്തിപര ജീവിതത്തിന്റെ തുലനം പാലിക്കാൻ നിങ്ങൾ ശ്രമിക്കേണ്ടതാണ്. നിങ്ങൾക്ക് ആകർഷകമായ ആശയ വിനിമയ കഴിവുകൾ ഉള്ളതുകൊണ്ട് തന്നെ കുടുംബാംഗങ്ങളെ നിങ്ങൾക്ക് അനുകൂലമാക്കാൻ നിങ്ങൾക്ക് കഴിയും.
സെപ്തംബർ മാസത്തിൽ, രാഹുവിന്റെ സ്ഥാനം മാറുകയും, അതുമൂലം നിങ്ങളുടെ കുടുംബ ജീവിതം വീണ്ടും യഥാസ്ഥിതിയിൽ വരുകയും ചെയ്യും. കുടുംബാംഗങ്ങളിലും സുഹൃത്ത്ക്കളിലും ഐക്യം ഉണ്ടാവും. കുടുംബത്തിലെ സാമൂഹിക സ്ഥിതി മെച്ചപ്പെടും. ഒക്ടോബർ പകുതി മുതൽ നവംബർ പകുതി വരെ ഇടവ രാശിഫലം 2020 പ്രകാരം നിങ്ങളുടെ അമ്മയ്ക്ക് അത്ര അനുകൂലമായിരിക്കില്ല. അവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയും സമ്മർദ്ധത്തിലാവുകയും ചെയ്യും. അതിനാൽ ഈ സമയത്ത് അവരെ പരിപാലിക്കേണ്ടതാണ്. നിങ്ങളുടെ കൂടപ്പിറപ്പുകൾ നിങ്ങളുടെ സന്തോഷത്തിലും സങ്കടത്തിലും കൂടെയുണ്ടാവും. മെയ് മാസം പകുതി മുതൽ സെപ്തംബർ വരെ നിങ്ങളുടെ അച്ഛന്റെ കാര്യങ്ങൾക്ക് മുൻഗണന നൽകേണ്ടതാണ്. കുടുംബത്തിൽ ഏതെങ്കിലും വിധത്തിലുള്ള പ്രശ്നമാണ് ഉണ്ടെങ്കിൽ അത് നവംബർ മാസത്തിൽ പരിഹരിക്കാൻ നിങ്ങൾക്ക് കഴിയും. മുതിർന്നവരെ ബഹുമാനിക്കുകയും അവരുടെ ആശിർവാദം നേടുകയും ചെയ്യുക.
ഇടവ രാശിഫലം 2020 ദാമ്പത്യ ജീവിതവും കുട്ടികളും
ഇടവ രാശിഫലം 2020 പ്രകാരം ഈ വർഷത്തിന്റെ ആരംഭത്തിൽ ദാമ്പത്യ ജീവിതത്തിന് അത്ര അനുകൂലമായി കാണുന്നില്ല എന്നതിനെ പ്രതിപാദിക്കുന്നു. ഈ വർഷത്തിന്റെ ആദ്യ മാസങ്ങളിൽ നിങ്ങളുടെ മാതാപിതാക്കളുമായി ധാരാളം വാദങ്ങളുണ്ടാവാനുള്ള സാധ്യത കാണുന്നു. നിങ്ങളുടെ ജീവിത പങ്കാളിയുടെ പെരുമാറ്റ രീതി നിങ്ങളെ വിഷമിപ്പിക്കും. നിങ്ങളുടെ ബന്ധത്തിൽ പ്രശ്നമാണ് ഉണ്ടാവാതിരിക്കാനായി നിങ്ങൾ സ്വയം ദേഷ്യം നിയന്ത്രിക്കേണ്ടതുണ്ട്. മാർച്ച മാസത്തിൽ നിങ്ങളുടെ പങ്കാളിയുടെ ബന്ധുക്കളുമായി ചില പ്രശ്നമാണ് ഉണ്ടാവാനുള്ള സാധ്യത കാണുന്നു. ഇത് നിങ്ങളും നിങ്ങളുടെ പങ്കാളിയും തമ്മിലുള്ള അകൽച്ചയ്ക്ക് കാരണമാകും. അതിനാൽ ഈ സമയത്ത് നിങ്ങൾ നിങ്ങളുടെ ദാമ്പത്യ ജീവിതത്തെ ബാധിക്കാതിരിക്കാനുള്ള കാര്യങ്ങൾ ചെയ്യേണ്ടതാണ്. ഡിസംബർ മാസത്തിൽ നിങ്ങളുടെ ജീവിത പങ്കാളിക്ക് ചില ആരോഗ്യ പ്രശ്നമാണ് ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കേണ്ടതാണ്. ഫെബ്രുവരി, മെയ്, ഡിസംബർ മാസങ്ങൾ ദമ്പതികൾക്ക് അനുകൂല സമയമായിരിക്കും. നിങ്ങളുടെ ജീവിത പങ്കാളിയെ മനസ്സിലാക്കാനും അവരുമായി നല്ല ബന്ധം നിലനിർത്താനും കഴിയും. പ്രണയ നിമിഷങ്ങൾ ഇരുവരുടെയും ബന്ധം ദൃഢമാക്കും.
പ്രവചന പ്രകാരം വർഷത്തിന്റെ ആരംഭം നിങ്ങളുടെ മക്കൾക്ക് അത്ര അനുകൂലമായിരിക്കില്ല. അവരുടെ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും ചില പ്രശ്നങ്ങൾ ഉണ്ടാവും. ഏപ്രിൽ മുതൽ ജൂലൈ വരെ നിങ്ങളുടെ ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും ഗണ്യമായ മെച്ചം ഉണ്ടാവും.ഒന്നിൽ കൂടുതൽ കുട്ടികൾ ഉള്ളവർക്ക് സെപ്തംബർ മാസത്തിൽ അവരുടെ രണ്ടാമത്തെ കുട്ടിക്ക് ആരോഗ്യ പ്രശ്നനങ്ങൾ ഉണ്ടാവാനുള്ള സാധ്യത കാണുന്നു. നിങ്ങളുടെ മക്കൾക്ക് അവർ ആഗ്രഹിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ ചേരാൻ കഴിയും. സമയാസമയങ്ങളിൽ നിങ്ങളുടെ മക്കളെ നയിക്കാൻ നിങ്ങൾക്ക് കഴിഞ്ഞാൽ അവരുടെ ജീവിതത്തിൽ നല്ല രീതിയിൽ അവർ വർത്തിക്കും.
ഇടവ രാശിഫലം 2020 പ്രണയ ജീവിതം
ഇടവ രാശിഫലം 2020 പ്രകാരം ഇടവ രാശിക്കാർക്ക് 2020 വളരെ അനുകൂലമായിരിക്കും. നിങ്ങൾക്ക് നിങ്ങളുടെ പ്രണയ പങ്കാളിയുമായി അവിസ്മരണീയമായ നിമിഷങ്ങൾ പങ്കുവെക്കാൻ കഴിയും. നിങ്ങൾ ഇരുവരുടെയും പ്രണയം മറ്റുള്ളവർക്ക് മാതൃകയാവും. ചില പ്രശ്ങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ള അവസരങ്ങളിൽ നിങ്ങളുടെ അഹങ്കാരം നിങ്ങൾ ഉപേക്ഷിക്കേണ്ടതാണ്. നിങ്ങളുടെ ബന്ധത്തിലെ സുതാര്യത നിങ്ങളുടെ ബന്ധം ശക്തമാക്കും. ഈ വർഷത്തിന്റെ മദ്ധ്യത്തിൽ നിങ്ങളുടെ ബന്ധം കൂടുതൽ പ്രണയതരമാവും. നിങ്ങളും നിങ്ങളുടെ പങ്കാളിക്കും ഇടയിൽ പരസ്പരം ആകർഷണം ഉണ്ടാവും. നിങ്ങളുടെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടുന്ന പ്രവർത്തികളിൽ ഏർപെടാതിരിക്കുക.
ഇടവ രാശിഫലം 2020 വർഷത്തിന്റെ അവസാന സമയത്ത് ആത്മ വിശ്വാസത്തോടെയും പക്വതയോടെയും ഇരിക്കണം എന്നതിനെ സൂചിപ്പിക്കുന്നു. ഈ സമയത്ത്, നിങ്ങളുടെ പ്രണയ ജീവിതത്തെ അനുകൂലമായി ബാധിക്കുന്ന വിധത്തിലുള്ള തീരുമാനങ്ങൾ എടുക്കാൻ കഴിയും. 2020 അവസാനത്തിൽ നിങ്ങളുടെ ആത്മസഖിയെ നിങ്ങൾ കണ്ടുമുട്ടും. ഈ സമയം നിങ്ങളും നിങ്ങളും പങ്കാളിയും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഉത്തമമായ സമയമായിരിക്കും. ഫെബ്രുവരി മാസം നിങ്ങൾ ആഗ്രഹിക്കുന്ന വിധത്തിലായിരിക്കും. നിങ്ങളും നിങ്ങളുടെപങ്കാളിയും തമ്മിലുള്ള സ്നേഹവും വികാരങ്ങളും പരസ്പരം പൂരകമായിരിക്കും. ജൂൺ, ജൂലൈ സെപ്തംബർ മാസങ്ങൾ നിങ്ങൾക്ക് അനുകൂലമായിരിക്കും.
ഇടവ രാശിഫലം 2020 ആരോഗ്യം
ഇടവ രാശിഫലം 2020 പ്രകാരം ഇടവ രാശിക്കാരുടെ ആരോഗ്യത്തിൽ ഈ വർഷം ചില ഏറ്റ കുറച്ചിലുകൾ അനുഭവപ്പെടും. നിങ്ങളുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് ഈ വർഷം സാരമായ വ്യത്യാസം അനുഭവയോഗ്യമാകും. നിങ്ങൾ ഊർജ്ജ സ്വലരും നിങ്ങളുടെ ക്ഷമ നിങ്ങളുടെ പ്രശ്നനങ്ങളെ ബുദ്ധിപൂർവ്വം പരിഹരിക്കുന്നതിന് സഹായിക്കുകയും ചെയ്യും. നിങ്ങൾക്ക് സമ്മർദ്ധം അനുഭവപ്പെടുമ്പോൾ, നിങ്ങൾ ശാന്തമായി പെരുമാറാൻ ശ്രമിക്കേണ്ടതാണ്. നിങ്ങളുടെ ജീവിതവും ഉദ്യോഗവുമായി ഒരു തുലനം പാലിക്കേണ്ടതാണ്. ഈ വർഷത്തിന്റെ തുടക്കം നിങ്ങളുടെ ആരോഗ്യ കാര്യങ്ങൾക്ക് അത്ര അനുകൂലമായിരിക്കില്ല. ദീർഘ കാലമായി അനുഭവിക്കുന്ന ആരോഗ്യ പ്രശ്നനങ്ങൾക്ക് ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്.
ഇടവ രാശിഫലം 2020 പ്രകാരം നിങ്ങളുടെ ആഗ്രഹങ്ങൾക്ക് ഒരു കടിഞ്ഞാൽ ഇടുന്നത് വഴി നിങ്ങൾക്ക് മാനസിക സമാധാനവും അതുവഴി ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും. നിങ്ങളുടെ ശരീരത്തിന് ആവശ്യമായ വിശ്രമം നൽകേണ്ടതാണ്. ക്ഷീണം ശരീരത്തെ വല്ലാതെ ബാധിക്കുന്നത് വഴി പിന്നീട് പ്രശ്നങ്ങൾ സൃഷ്ടിക്കും. മാംസ പേശികളുടെ വേദന നിങ്ങളുടെ സമ്മർദ്ദത്തിന് കാരണമാകും. നിങ്ങളുടെ ഊർജ്ജം ശരിയായി വിനിയോഗിക്കുന്നത് നിങ്ങൾക്ക് ഉപകാരപ്പെടും. ശരിയായ പരിരക്ഷ 2020 വർഷത്തിൽ നിങ്ങളുടെ ആരോഗ്യകരമായ ജീവിതം ആസ്വദിക്കുന്നതിന് സഹായകമാകും.
ഇടവ രാശിഫലം 2020 പരിഹാരങ്ങൾ
വെള്ളിയാഴ്ച, 11 വയസ്സുള്ള പെൺകുഞ്ഞുങ്ങൾക്ക് വെള്ള നിറത്തിലുള്ള മധുരം നൽകുക. ഗോതമ്പ് മാവ് കൊണ്ട് ഉണ്ടാക്കിയ മധുരം പശുവിനെ ഊട്ടുക.
നാന്നറിയുടെ വേര് ധരിക്കുന്നത് പ്രതിരോധിക്കാനും, അനുകൂലമായ ഫലം ലഭ്യമാക്കാനും സഹായിക്കും.