മകരം രാശിഫലം 2020
മകരം രാശിഫലം 2020 പ്രവചന പ്രകാരം ഈ വർഷം മകര രാശിക്കാർ പ്രധാനപ്പെട്ടതും കഠിനവുമായ നിരവധി തീരുമാനങ്ങൾ എടുക്കാം. എന്നാൽ നിങ്ങളുടെ തീരുമാനങ്ങളെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അംഗീകരികണമെന്നില്ല. ഈ തീരുമാനങ്ങൾ നിങ്ങൾക്ക് വളരെ പ്രധാന്യമർഹിക്കുന്നത് കൊണ്ട് തന്നെ നിങ്ങൾമറ്റുള്ളവരുടെ വികാരങ്ങൾ ഒഴിവാക്കേണ്ടതാണ്. നിങ്ങൾ മറ്റുള്ളവരെ സഹായിക്കുന്നതിൽ സമയം കണ്ടെത്തും, ഇതാണ് നിങ്ങളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. എന്നാൽ നിങ്ങൾ ഇതിൽ നിന്ന് സംതൃതി കണ്ടെത്തില്ല. നിങ്ങൾ ആലോചിച്ചുകൊണ്ടിരിക്കുകയും, അസ്വസ്ഥമായ തോന്നൽ ഉണ്ടാവുകയും ചെയ്യും. ഏതെങ്കിലും തീരുമാനമെടുക്കുമ്പോൾ എടുക്കുമ്പോൾ നിങ്ങൾഅധികം ദേഷ്യപ്പെടാതിരിക്കുക. എല്ലാം കാര്യങ്ങളും നല്ല രീതിയിൽ മനസിലാക്കിയതിന് ശേഷം തീരുമാനമെടുക്കുക. ഇത് നിങ്ങളുടെ വ്യക്തിപരമോ അല്ലെങ്കിൽ ഔദ്യോഗികമോ ആയ കാര്യങ്ങളിൽ നിങ്ങൾ മികച്ച ശ്രമങ്ങൾ നടത്തുക.
ഈ വർഷം, ജനുവരി 24 ന് ശനി നിങ്ങളുടെ രാശിയിലേക്ക് സംക്രമിക്കും, ഇത് നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിന് ഒരു പ്രധാന പങ്ക് വഹിക്കും. നിങ്ങൾക്ക് ബിസിനസ്സിൽ നിന്ന് പുതിയ അവസരങ്ങൾ വരുകയും നിങ്ങളുടെ കഠിനാധ്വാനം മൂലം ഇടപാടുകൾ ഫലപ്രാപ്തിയിൽ എത്തിക്കുകയും ചെയ്യും. മാർച്ച് 30 ന് വ്യാഴം നിങ്ങളുടെ രാശിയിൽ പ്രവേശിക്കുകയും അത് നിങ്ങളുടെ അഞ്ചാമത്തെയും ഏഴാമത്തെയും ഒമ്പതാമത്തെയും ഭാവത്തെ ഉയർത്തുകയും അത് നിങ്ങളുടെ പ്രണയ ജീവിതം, വിദ്യാഭ്യാസം, കുട്ടികൾ, ജീവിതം, ബിസിനസ്സ്, ഉന്നതവിദ്യാഭ്യാസം, ബഹുമാനം എന്നിവയ്ക്ക് അനുകൂലമായി ഭവിക്കുകയും ചെയ്യും. വ്യാഴം ധനു രാശിക്കാരുടെ പന്ത്രണ്ടാം ഭാവത്തിലേക്ക് തിരിച്ച് വരുന്നതിനാൽ നിങ്ങൾക്ക് ആരോഗ്യവും സാമ്പത്തികവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രശ്നങ്ങൾ നേരിടേണ്ടിവരാൻ സാധ്യത കാണുന്നു. സെപ്റ്റംബർ 13 ന് ഇത് നിങ്ങളുടെ രാശിയിലേക്ക് മടങ്ങി വരുകയും നിങ്ങൾക്ക് അനുകൂല സ്പന്ദനം ചൊരിയുകയും ചെയ്യും. ആറാം ഭാവത്തിൽ രാഹു വസിക്കുന്നതിനാൽ, നിങ്ങളുടെ എതിരാളികളുടെ മേൽ നിങ്ങൾക്ക് വിജയം പ്രാപ്തമാകും. അതിനുശേഷം, രാഹു നിങ്ങളുടെ രാശിയുടെ അഞ്ചാം ഭാവത്തിലേക്ക് പ്രവേശിക്കും അത് മൂലം നിങ്ങൾക്ക് വിദ്യാഭ്യാസവും കുട്ടികളുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ ഉണ്ടാവാനുള്ള സാധ്യത കാണുന്നു. ഈ വർഷം, നിങ്ങൾക്ക് പുതിയ സ്ഥലങ്ങൾ സന്ദർശിക്കാൻ യോഗം കാണുന്നു. ഒരു വിദേശ യാത്രയ്ക്ക് പോകാൻ ആഗ്രഹിക്കുന്ന മകര രാശിക്കാർക്ക് 2020 പ്രവചനമനുസരിച്ച് അതിനുള്ള സാധ്യത കാണുന്നു.
ഇത് ചന്ദ്ര രാശിയെ അടിസ്ഥാനമാക്കിയുള്ള പ്രവചനമാണ്. നിങ്ങളുടെ ചന്ദ്ര രാശി അറിയാൻ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക - ചന്ദ്ര രാശി കാൽക്കുലേറ്റർ
മകരം രാശിഫലം 2020: തൊഴിൽ പ്രവചനങ്ങൾ
മകരം രാശിഫലം 2020 പ്രകാരം നിങ്ങളുടെ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് ഈ വർഷം മികച്ചതായിരിക്കും. വളരെക്കാലമായി ജോലി രാശിക്കാർക്ക് സ്ഥിരമായ ഒരു പരിഹാരം ഈ വർഷം ലഭിക്കും.ചില രാശിക്കാർ ജോലിയുമായി ബന്ധപ്പെട്ട് പുതിയ സ്ഥലത്തേക്ക് മാറാം. വിദേശ യാത്രകൾക്കും ഉള്ള യോഗം കാണുന്നു. ഈ യാത്രകളിൽ നിന്ന് നിങ്ങൾക്ക് നല്ല ഫലങ്ങൾ കൈവരിക്കാൻ കഴിയും. നിങ്ങളുടെ ജീവിതത്തിൽ മുന്നേറാൻ കഴിയുന്ന വിധത്തിൽ നിരവധി അവസരങ്ങൾ നിങ്ങൾ കണ്ടെത്തും. അന്താരാഷ്ട്ര കമ്പനികളിൽ ജോലി ചെയ്യുന്ന രാശിക്കാർക്ക് വിജയവും ബഹുമതിയും ലഭ്യമാകും. ഈ വർഷം നിങ്ങൾ വളരെയധികം ജോലി ചെയ്യേണ്ടതായി വരാം. ജനുവരി 24 ന് ശേഷം, ശനി നിങ്ങളുടെ രാശിയുടെ പത്താം ഭാവത്തിലേക്ക് സംക്രമിക്കും, അത് മൂലം നിങ്ങൾക്ക് നിങ്ങൾക്ക് നിങ്ങളുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും.
മകരം രാശിഫലം 2020 പ്രകാരം, നിങ്ങൾ പുതിയ ബിസിനസ്സോ ജോലിയോ ആരംഭിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങൾ ഇതിനകം ബിസിനസ്സ് ചെയ്യുന്നവരായാണെങ്കിൽ, മികച്ച ഫലങ്ങൾ കൈവരിക്കുന്നതിന് നല്ല ശ്രമങ്ങൾ നടത്തേണ്ടതാണ്. നിങ്ങൾ എത്രത്തോളം ശ്രമങ്ങൾ നടത്തുന്നുവോ അത്രത്തോളം നിങ്ങൾക്ക് വിജയം കൈവരിക്കാൻ കഴിയും. മാർച്ച് 30 മുതൽ ജൂൺ 30 വരെ വ്യാഴം നിങ്ങളുടെ രാശിയിൽ വസിക്കും ഇത് ശരിയായ തീരുമാനങ്ങൾ എടുക്കാൻ നിങ്ങളെ സഹായിക്കും. ഇത് വിജയകരമായ ഒരു തൊഴിൽ നേടാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും. യാത്ര, എഞ്ചിനീയറിംഗ്, സാങ്കേതിക മേഖല തുടങ്ങിയ മേഖലകളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾ വിജയം കൈവരിക്കും. മാർച്ച് 30 മുതൽ ജൂൺ 30 വരെ നിങ്ങളുടെ ബിസിനസ്സിൽ വിജയം കൈവരിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ സെപ്റ്റംബർ മാസത്തിന്റെ പകുതിയോടെ നിങ്ങൾ കൂടുതൽ ശ്രദ്ധാലുവായിരിക്കേണ്ടതാണ്. നിങ്ങൾ ജോലി ചെയ്യുകയാണെങ്കിൽ, നിങ്ങൾക്ക് ക്ഷമ ആവശ്യമാണ്. രാശിഫലം 2020 പ്രകാരം നിങ്ങൾക്ക് അസ്വസ്ഥതയും സമ്മർദ്ദവും തോന്നുകയും നിങ്ങൾക്ക് ജോലി ഉപേക്ഷിക്കാനുള്ള സാധ്യതയും കാണുന്നു. അതിനാൽ, നിങ്ങൾ കൂടുതൽ ശ്രദ്ധാലുവായിരിക്കുകയും നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കുകയും ചെയ്യേണ്ടതാണ്. നിങ്ങൾ ക്ഷമയോടെ തീരുമാനം എടുക്കുകയാണെങ്കിൽ, മികച്ച ഫലങ്ങൾനിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും.
മകരം രാശിഫലം 2020 സാമ്പത്തിക ജീവിതം
മകരം രാശിഫലം 2020 പ്രവചന പ്രകാരം മകര രാശിക്കാരുടെ സാമ്പത്തിക ജീവിതം നിങ്ങൾക്ക് വിജയകരവും മികച്ചതുമായിരിക്കുന്നതിന് ഉള്ള സാധ്യത കുറവാണ്. അതിനാൽ നിങ്ങളുടെ ജീവിതത്തിലെ സാമ്പത്തിക പ്രശ്നങ്ങളെ നേരിടുന്നതിനായി നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ വർഷം, നിങ്ങളുടെ ചെലവുകൾ വർദ്ധിക്കുകയും അത് നിങ്ങളുടെ മാനസിക സമ്മർദ്ദത്തിന് കാരണമാകുകയും ചെയ്യാം. ഈ വർഷം, നിങ്ങൾ നിക്ഷേപങ്ങൾ നടത്താതിരിക്കാൻ ശ്രദ്ധിക്കുക കാരണം സാമ്പത്തിക കാര്യങ്ങളെ സംബന്ധിച്ച് ഈ വർഷം അത്ര അനുകൂലമല്ല. സെപ്തംബര് മാസത്തിന് ശേഷം കാര്യങ്ങൾ നിങ്ങളുടെ നിയന്ത്രണത്തിൽ വരും. പണം സമ്പാദിക്കുന്നതിനായി നല്ല അവസരങ്ങളും ആശയങ്ങളും നിങ്ങൾ കണ്ടെത്തും. എന്നാൽ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്, കുറുക്കുവഴികൾ ആശ്രയിക്കാത്തിരിക്കുക, അല്ലാത്തപക്ഷം നിങ്ങൾക്ക് ചില പ്രശ്നങ്ങൾ ഉണ്ടാവാനുള്ള സാധ്യത കാണുന്നു. ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് നിങ്ങൾക്ക് മെഡിക്കൽ ബില്ലുകൾ അടയ്‌ക്കേണ്ടി വരാം. ഈ വർഷം, നിങ്ങൾ മതപരമായ പ്രവർത്തനങ്ങൾക്കായി പണം ചെലവഴിക്കാം. വ്യക്തിപരമോ തൊഴിൽപരമോ ആയ കാരണങ്ങളാൽ നിങ്ങൾ നഗരങ്ങളിൽ പോകും. ശരിയായി ആലോചിച്ച് നിങ്ങളുടെ യാത്രയിലെ ചെലവുകൾ നിയന്ത്രിക്കേണ്ടതാണ്.
2020 മകര രാശിക്കാർക്ക് അത്രഅനുകൂലമല്ലെങ്കിലും, നിങ്ങൾ സമ്പാദിക്കില്ലെന്ന് ഇതിനർത്ഥമാക്കുന്നില്ല. നിങ്ങൾക്ക് നല്ല വരുമാനം ലഭിക്കും. അതിനായി നിങ്ങളുടെ വരുമാനവും ചെലവും തമ്മിൽ ഒരു സന്തുലനം സൃഷ്ടിക്കേണ്ടതാണ്. ചില അപ്രതീക്ഷിത ചെലവുകൾ കാരണം നിങ്ങളുടെ പണമിടപാടുകൾ കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകും. നിങ്ങളുടെ വസ്തുവകകൾ വാടകയ്ക്ക് നൽകി നിങ്ങൾക്ക് പണമുണ്ടാക്കാനും കഴിയും. ഇതുകൂടാതെ, മെയ് മുതൽ ജൂൺ വരെയുള്ള കാലയളവ് മകര രാശിക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകും. ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള സമയത്തിൽ നിങ്ങൾക്ക് വസ്തുവകകൾ വാങ്ങാൻ കഴിയും. അതിനാൽ ഏതെങ്കിലും രീതിയിലുള്ള സാമ്പത്തിക പ്രശ്‌നങ്ങൾ നേരിടാതിരിക്കാൻ നിങ്ങൾ ശരിയായ രീതിയിൽ പണം വിനിയോഗിക്കേണ്ടതുണ്ട്.
മകരം രാശിഫലം 2020 വിഭ്യാഭ്യാസം
മകര രാശിഫലം 2020 പ്രകാരം നിങ്ങളുടെ വിദ്യാഭ്യാസത്തിൽ മകര രാശിക്കാർക്ക് 2020 അനുസരിച്ച്, ഈ വർഷം നിങ്ങളുടെ പഠന കാര്യങ്ങൾക്ക് ഫലങ്ങൾ വളരെ മികച്ചതായിരിക്കും. വിദ്യാർത്ഥികൾ ജാതകത്തെ പൂർണമായും ആശ്രയിക്കാതെ അവരുടെ മികച്ച ശ്രമങ്ങളും നടത്തേണ്ടതാണ്. മാർച്ച് 30 മുതൽ ജൂൺ 30 വരെയുള്ള കാലയളവ് ഉന്നത പഠനത്തിനായി ചേരുന്ന വിദ്യാർത്ഥികൾ വളരെ അനുകൂലമായിരിക്കും. നിങ്ങളുടെ മനസ്സ് ശക്തി ഉയരുകയും അറിവ് ലഭ്യമാക്കാനുള്ള നിങ്ങളുടെ ശക്തി വർദ്ധിക്കുകയും ചെയ്യും. കാര്യങ്ങൾ പഠിക്കുന്നതിന് നിങ്ങൾക്ക് താല്പര്യം ഉണ്ടാവും. ഈ വർഷം മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് അനുകൂലമായ സമയമായിരിക്കും. സെപ്തംബര് പകുതി മുതൽ മകര രാശിക്കാർക്ക് കൂടുതൽ വിജയം നേടാൻ കഴിയും. അതിനാൽ മികച്ച ഫലങ്ങൾ ലഭ്യമാക്കുന്നതിന് നിങ്ങളുടെ പഠനത്തിൽ മികച്ച ശ്രമങ്ങളും ഈ രാശിക്കാർ നടത്തേണ്ടതാണ്. നിങ്ങളുടെ പരീക്ഷയ്ക്ക് തയ്യാറെടുപ്പുകൾ നടത്തേണ്ടതാണ്.
മകരം രാശിഫലം 2020 കുടുംബ ജീവിതം
മകരം രാശിഫലം 2020 പ്രകാരം നിങ്ങളുടെ കുടുംബജീവിതം ഈ വർഷം സമാധാനപരമായി തുടരും. നിങ്ങളുടെ കുടുംബത്തിന് സമൂഹത്തിൽ കൂടുതൽ ബഹുമാനം ലഭിക്കുമെന്നതുകൊണ്ട് തന്നെ 2020 മകര രാശിക്കാർക്ക് പ്രത്യേകതയുള്ളതായിരിക്കും. നിങ്ങളുടെ കുടുംബത്തിൽ വിവാഹ സാധ്യതയ്ക്കുള്ള യോഗം കാണുന്നു. നിങ്ങൾ ഈ വർഷം അൽപ്പം തിരക്കിലാവുകയും അതിനാൽ നിങ്ങളുടെ കുടുംബവുമായി അവശ്യ സമയം ചെലവഴിക്കാൻ കഴിയാതെ വരുകയും ചെയ്യാം. നിങ്ങളുടെ കുടുംബത്തിൽ നിന്ന് അകന്നു താമസിക്കുന്നതിനാൽ നിങ്ങൾ തൃപ്തി ഉണ്ടാവില്ല. നിങ്ങളുടെ കുടുംബാംഗങ്ങൾ ധാരാളം സന്തോഷകരമായ നിമിഷങ്ങൾ ആസ്വദിക്കും. നിങ്ങളുടെ സഹോദരന്റെയും സഹോദരിയുടെയും പിന്തുണ നിങ്ങൾക്ക് ലഭിക്കും.
മകരം രാശിഫലം 2020 പ്രവചന പ്രകാരം, നിങ്ങളുടെ കൂടപ്പിറപ്പുകളുടെയും മാതാപിതാക്കളുടെയും ആരോഗ്യകാര്യത്തിൽ ശുഭകരമല്ലാത്തതിനാൽ നിങ്ങൾ അവരുടെ കാര്യത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സമയത്ത് നിങ്ങൾക്ക് ഏതെങ്കിലും വസ്തുവകകൾ വാഹനം എന്നിവ വാങ്ങാൻ കഴിയും. നിങ്ങളുടെ അമ്മയ്ക്ക് ആരോഗ്യപ്രശ്നങ്ങൾഉണ്ടാവാം. നിങ്ങളുടെ ജീവിതത്തെക്കുറിച്ച് ചില തീരുമാനങ്ങൾ എടുക്കേണ്ടിവരും എന്നത് കൊണ്ട് തന്നെ മാനസികമായി ധൈര്യം പാലിക്കേണ്ടതാണ്. നിങ്ങളുടെ മനസ്സിനെ കേൾക്കുകയും നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നത് വഴി നിങ്ങൾക്ക് പ്രശ്നങ്ങളിൽ നിന്ന് മുക്തി ലഭിക്കും.
മകരം രാശിഫലം 2020 ദാമ്പത്യ ജീവിതവും കുട്ടികളും
ദാമ്പത്യജീവിതവുമായി ബന്ധപ്പെട്ട് മകര രാശിക്കാർക്ക് 2020 വര്ഷത്തിൽ ഉയർച്ചയും താഴ്ചയും നിറഞ്ഞതായിരിക്കും. ജനുവരി 24 മുതൽ മാർച്ച് 30 വരെ, നിങ്ങളുടെ ബന്ധത്തിൽ ചില പിരിമുറുക്കങ്ങൾ നേരിടേണ്ടി വരാം. അല്ലെങ്കിൽ നിങ്ങൾക്കും നിങ്ങളുടെ പങ്കാളിക്കും ഇടയിൽ അകലം സൃഷ്ടിക്കാൻ കഴിയുന്ന വിധത്തിൽ നിങ്ങൾ ജോലിയിൽ മുഴുകാം. വ്യാഴം നിങ്ങളുടെ രാശിചിഹ്നത്തിലായിരിക്കുകയും നിങ്ങളുടെ ജീവിതത്തെ സന്തോഷവും സ്നേഹവും കൊണ്ട് നിറയ്ക്കുകയും ചെയ്യും. നിങ്ങളുടെ ദാമ്പത്യ ജീവിതം പ്രശ്‌നങ്ങൾ ഇല്ലാതാവുകയും പരസ്പര ധാരണയും ബഹുമാനവും ലഭ്യമാകുകയും നല്ല നിമിഷങ്ങൾ പരസ്പരം പങ്കുവെക്കുകയും ചെയ്യും. നിങ്ങളുടെ ദാമ്പത്യജീവിതം ജൂൺ 30 മുതൽ നവംബർ 20 വരെ പ്രശ്‌നങ്ങൾ നേരിടാനിടയുള്ളതിനാൽ നിങ്ങൾ അൽപ്പം ശ്രദ്ധിക്കേണ്ടതുണ്ട്. വാദങ്ങളിൽ ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. നവംബർ 20 ന് ശേഷം, കാര്യങ്ങൾ മെച്ചപ്പെടുകയും നിങ്ങളുടെ ദാമ്പത്യ ജീവിതം മികച്ചതായിരിക്കും..
വർഷ മധ്യം, നിങ്ങളുടെ കുട്ടികൾക്ക് വളരെ നല്ലതാണ്, അവർ അവരുടെ മേഖലയിൽ വിജയം കൈവരിക്കുകയും ചെയ്യും. അഞ്ചാം ഭാവത്തിലേക്ക് രാഹു പ്രവേശിക്കുമ്പോൾ നിങ്ങളുടെ കുട്ടികൾ മുഖേന ചില പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നിങ്ങൾ അഭിമുഖീകരിക്കേണ്ടതായി വരും. നിങ്ങളുടെ കുട്ടികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവും എന്നതിനാൽ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. മകര രാശിക്കാർക്ക് അവരുടെ കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട് നല്ല വാർത്ത ലഭിക്കാനുള്ള സാധ്യത കാണുന്നു. നിങ്ങൾക്ക് പ്രായപൂർത്തിയായ മക്കളാണെങ്ങിൽ അവരുമായി ചില തർക്കങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു.
മകരം രാശിഫലം 2020 പ്രണയ ജീവിതം
മകരം രാശിഫലം 2020 പ്രകാരം പ്രണയ ജീവിതത്തിന്, മകര രാശിക്കാർക്ക് ഈ 2020 വർഷം അനുകൂലമായിരിക്കും. ദീർഘ കാല പ്രണയ ബന്ധത്തിലുള്ളവർക്ക്, 2020 വർഷം വളരെ മികച്ചതായിരിക്കും. പ്രണയ പങ്കാളിയിൽ നിന്ന് അകന്നുനിൽക്കുന്നവർക്ക് വീണ്ടും കണ്ടുമുട്ടാനുള്ള അവസരം ലഭ്യമാകും. ചില രാശിക്കാർക്ക് അവരുടെ പ്രിയപ്പെട്ടവരിൽ നിന്ന് പോകേണ്ടിവന്നാലും വിഷമകരമായ അവസ്ഥ ഉണ്ടാവില്ല
യഥാർത്ഥ സ്നേഹത്തിൽ ഉറച്ചു വിശ്വസിക്കുന്നവരാണ് മകര രാശിക്കാർ, അതുകൊണ്ട് തന്നെ അവർ ബന്ധങ്ങളിൽ വിശ്വാസയോഗ്യരായിരിക്കും. പ്രണയ ബന്ധത്തിലല്ലാത്തവർക്ക് അവരുടെ മനസ്സിന് ഇണങ്ങിയ ആളെ കണ്ടെത്തും. മാർച്ച് 30 മുതൽ ജൂൺ 30 വരെയുള്ള സമയം മകര രാശിക്കാർക്ക് അനുകൂലമായിരിക്കും, നവംബർ 20 മുതൽ വർഷത്തിന്റെ അവസാനം വരെ നിങ്ങൾക്ക് വിവാഹം കഴിക്കാൻ അനുകൂലവും സാധ്യതയുമുള്ള സമയമാണ്. നിങ്ങൾ ആരെയെങ്കിലും പ്രണയിക്കുന്നെങ്കിൽ അത് അവരോട് തുറന്ന് പറയേണ്ടതാണ്. ഇതിനകം പ്രണയത്തിലായ രാശിക്കാർ പരസ്പരം കൂടുതൽ ആത്മാർത്ഥമായിരിക്കും
മകരം രാശിഫലം 2020 ആരോഗ്യം
മകരം രാശിഫലം 2020 പ്രകാരം, ആരോഗ്യകാര്യത്തെ സംബന്ധിച്ച് മകര രാശിക്കാർക്ക് വളരെക്കാലമായി ബുദ്ധിമുട്ടുന്ന രോഗങ്ങളിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം ലഭിക്കും. ജനുവരി 24 ന് ശേഷം ശനി നിങ്ങളുടെ രാശിയിൽ പ്രവേശിക്കും, അതിന്റെ ഫലമായി നിങ്ങൾക്ക് മികച്ച ആരോഗ്യം ലഭ്യമാകും. ഈ വർഷം നിങ്ങൾ വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടിവരുന്നതിനാൽ ഇത് നിങ്ങളെ ക്ഷീണിതരാക്കും. ഈ വർഷം നിങ്ങൾ സജീവവും ഊർജ്ജ സ്വലരുമായി തുടരാൻ ശ്രദ്ധിക്കുക.
മകര രാശിഫലം 2020 പ്രകാരം വ്യാഴം നിങ്ങളുടെ രാശിയിലേക്ക് മാറുന്നത് മൂലം നിങ്ങളുടെ
ആരോഗ്യം മെച്ചപ്പെടുത്തും. ആരോഗ്യത്തോടെയിരിക്കാനും ആരോഗ്യകരമായി തുടരുന്നതിനും നിങ്ങളുടെ
ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്. സെപ്റ്റംബർ പകുതിയോടെ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും.
മകരം രാശിഫലം 2020 പരിഹാരം
- ശരിയായ രീതിയിൽ ശനി ദേവനെ പൂജിക്കുക.
- വ്യാഴ ദേവനും, ശനി ദേവനും ജലം സമർപ്പിക്കുക.
- ദരിദ്രർക്ക് ഭക്ഷണം നൽകുക.
- ഉറുമ്പുകൾക്ക് ഭക്ഷണം നൽകുക.
- ശുഭകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക.
- ശനിയാഴ്ച നടുവിരലിൽ നീല ഇന്ദ്രനീല മോതിരം അണിയുന്നത് നെഗറ്റീവ് സ്പന്ദനങ്ങളിൽ നിന്ന് നിങ്ങളെ അകറ്റിനിർത്തുന്നതിന് സഹായിക്കും.
- എല്ലാ വ്യാഴാഴ്ചയും വിഷ്ണുഭഗവാന് മഞ്ഞ പൂക്കൾ സമർപ്പിക്കുക.
- അർത്ഥ ശേഷ് പാരായണം ചെയ്യുകയും, ഭഗവാൻ ഗണപതിയെ ആരാധിക്കുകയും ദുർവ അർപ്പിക്കുകയും ചെയ്യുക.