മീനം രാശിഫലം 2020
മീന രാശി 2020 പ്രവചന പ്രകാരം മീന രാശിക്കാർക്ക് ഈ വർഷം സന്തോഷ നിര്ഭരമായിരിക്കും. ഈ റാശിയുടെ അധിപ ഗ്രഹമായ വ്യാഴം മാർച്ച് 30 ന് പത്താം ഭാവത്തിലായിരിക്കും, പിന്നീട് അത് പതിനൊന്നാം ഭാവത്തിലേക്ക് മാറും. ജൂൺ 30 ന് വ്യാഴം തിരിച്ച് പത്താം ഭാവത്തിലേക്ക് മാറും. വർഷത്തിന്റെ തുടക്കത്തിൽ ഏകദേശം ജനുവരി 24 ന് ശനി നിങ്ങളുടെ രാശിയുടെ പതിനൊന്നാം ഭാവത്തിലേക്ക് മാറുകയും, ഇത് നിരവധി ആനുകൂല്യങ്ങളിലേക്ക് നയിക്കുകയും ചെയ്യും. സെപ്തംബർ മധ്യത്തിൽ രാഹു നിങ്ങളുടെ രാശിയുടെ നാലാം ഭാവത്തിലേക്ക് മാറുകയും പിന്നീട് മൂന്നാം ഭാവത്തിലേക്ക് സംക്രമിക്കുകയും ചെയ്യും. നിങ്ങളുടെ ജീവിതത്തിൽ സമാധാനം കൊണ്ടുവരാൻ കഴിയുന്ന വിധത്തിൽ ഉയർന്ന ഊർജ്ജം ഈ സമയം നിങ്ങളിൽ നിക്ഷിപ്തമായിരിക്കും. നിങ്ങളുടെ ഏറ്റവും മികച്ച പരിശ്രമം നൽകുക അത് നിങ്ങൾക്ക് നല്ല ഫലം നേടിത്തരും.
മീന രാശിഫലം 2020 പ്രകാരം, നിങ്ങളുടെ പരിശ്രമത്താൽ നിങ്ങൾ പണം സമ്പാദിക്കും.നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട് ആത്യാവശ്യമാണെങ്കിൽ മാത്രമേ നിങ്ങൾ യാത്ര ചെയ്യുകയുള്ളൂ. യാത്രകൾ നിങ്ങൾക്ക് സന്തോഷപ്രദമായിരിക്കും. ജോലിക്കാരായ രാശിക്കാർക്ക് സ്ഥലമാറ്റം ലഭിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. സെപ്തംബർ പകുതിയിൽ, നിങ്ങൾ പുണ്യ സ്ഥലമോ അല്ലെങ്കിൽ വിനോദ സ്ഥലമോ സന്ദർശിക്കാം. നിങ്ങളുടെ കൂടപ്പിറപ്പിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാം എന്നതുകൊണ്ട് തന്നെ നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. അഭിനയം, ലളിത കല, സർഗ്ഗാത്മകത, ഫോട്ടോഗ്രാഫി, സാമൂഹിക സേവനം, വിവര സാങ്കേതിക വിദ്യ , സിവിൽ എഞ്ചിനീയറിംഗ്, നിയമം, സാമൂഹിക പ്രവർത്തനം തുടങ്ങിയ മേഖലകളിൽ താൽപ്പര്യമുള്ള ആളുകൾക്ക് ഈ വർഷം മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയും.നിങ്ങൾ ജോലിയിൽ വിജയം കൈവരിക്കും എന്ന് മാത്രമല്ല നിങ്ങളുടെ മേഖലയിൽ ബഹുമാനവും നിങ്ങൾക്ക് കൈവരും. രാഷ്ട്രീയത്തിൽ താല്പര്യമുള്ള ആളുകൾക്ക് ഈ മേഖലയിൽ വിജയിക്കാൻ കഴിയും.
മീന രാശിഫലം 2020 പ്രകാരം നിങ്ങൾ ചില മാറ്റങ്ങൾ അഭിമുഖീകരിക്കുകയും അത് നിങ്ങളുടെ പ്രിയപ്പെട്ടവർക്കും, കൂട്ടുകാർക്കും കുടുംബക്കാർക്കും അനുകൂലമായി ബാധിക്കുകയും ചെയ്യും. നിങ്ങൾക്ക് ദൈവ കാരുണ്യം ഉള്ളത് കൊണ്ട് തന്നെ നിങ്ങളിൽ പോസിറ്റീവ് ഊർജ്ജം ഉണ്ടാവും. ഈ പോസിറ്റീവ് ഊർജ്ജം നിങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഹായകമാകും. നിങ്ങളുടെ കുടുംബത്തിലെ മുതിർന്നവരുടെ പിന്തുണയും നിങ്ങൾക്ക് ലഭിക്കും, കൂടാതെ മറ്റുള്ളവരുടെ ബഹുമാനവും സ്നേഹവും നിങ്ങൾക്ക് ലഭ്യമാകും. നിങ്ങൾ ജോലിയുമായി ബന്ധപ്പെട്ട് തിരക്കാവുകയും നിങ്ങൾക്കായി സമയം കണ്ടെത്താൻ കഴിയാതെ വരുകയും ചെയ്യും. എന്നിരുന്നാലും നിങ്ങൾ നിങ്ങൾക്കായി കുറച്ച് സമയം ചെലവഴിക്കേണ്ടതാണ്.ഈ സമയത്ത് നിങ്ങളുടെ ആഗ്രഹങ്ങൾ സഫലമാകുകയും അത് നിങ്ങൾക്ക് സന്തോഷം പ്രധാനം ചെയ്യുകയും ചെയ്യും. നിങ്ങളുടെ കൈയ്യിൽ നിന്ന് അവസരങ്ങൾ ഇല്ലാതാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ പരിശ്രമവും കഠിനാധ്വാനവും നിങ്ങൾക്ക് സന്തോഷകരമായ ഫലം പ്രധാനം ചെയ്യും.
ഇത് ചന്ദ്ര രാശിയെ അടിസ്ഥാനമാക്കിയുള്ള പ്രവചനമാണ്. നിങ്ങളുടെ ചന്ദ്ര രാശി അറിയാൻ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക - ചന്ദ്ര രാശി കാൽക്കുലേറ്റർ
മീനം രാശിഫലം 2020: തൊഴിൽ പ്രവചനങ്ങൾ
മീന രാശിഫലം 2020 പ്രകാരം, ഈ വർഷം തുടക്കം നിങ്ങൾക്ക് വളരെ അനുകൂലമായിരിക്കും, നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ഒരുപാട് അഭിനന്ദനവും ലഭിക്കും.
ജനുവരി തൊട്ട് മാർച് 30 വരെ നിങ്ങൾക്ക് അനുകൂലസമയമായിരിക്കും. നിങ്ങൾ ഉറച്ച തീരുമാനം എടുക്കുകയും അത് നിങ്ങളെ മുന്നോട്ട് പോകാൻ സഹായിക്കുകയും ചെയ്യും. ജൂൺ 30 നുള്ളിൽ നിങ്ങളുടെ വരുമാനത്തിൽ വർദ്ധനവ് ഉണ്ടാവും. നിങ്ങളുടെ പരിശ്രമവും കഠിനാധ്വാനവും നിങ്ങളുടെ മേലുദ്യോഗസ്ഥരാൽ അഭിനന്ദിക്കപ്പെടും. നിങ്ങൾക്ക് ജോലിയിൽ ഉയർച്ച ലഭിക്കാനുള്ള സാധ്യത വളരെ ഉയർന്നതാണ്.
മീനരാശി 2020 പ്രകാരം, ബിസിനസ്സുകാരായ രാശിക്കാർക്ക് നല്ല അവസരങ്ങൾ വന്നുചേരും. ഭാഗ്യം നിങ്ങളെ തുണക്കുകയും അതുമൂലം ജോലിയിൽ അല്ലെങ്കിൽ ബിസിനെസ്സിൽ നിങ്ങൾക്ക് വിജയം കൈവരിക്കാൻ കഴിയുകയും ചെയ്യും. നിങ്ങളുടെ ബിസിനസ്സ് കുറേക്കാലമായി വിപുലീകരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ 2020 നിങ്ങളുടെ ഈ ആഗ്രഹം സത്യമാകും. ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നവർക്ക് ഈ വർഷം നല്ല ഫലം ലഭ്യമാകും.
മീന രാശിഫലം 2020 പ്രകാരം മാർച്ച് 30 മുതൽ ജൂൺ 30 വരെയുള്ള സമയം തൊഴിലുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് വളരെ അനുകൂലമാണ്. ബിസിനസ്സ് രാശിക്കാർക്ക് ഈ വര്ഷം നല്ല ലാഭവും ബഹുമാനവും കൈവരും. നിങ്ങളുടെ ശത്രുക്കളിൽ നിന്ന് അകലം പാലിക്കേണ്ടതാണ്. അതിനായി നിങ്ങൾക്ക് മാനസികമായി തയ്യാറെടുക്കാവുന്നതാണ്. രാശിഫലം 2020 പ്രകാരം നിങ്ങൾക്ക് വർഷത്തിന്റെ തുടക്കത്തിൽ കുറവ് ആനുകൂല്യവും, എന്നാൽ സമയം തോറും അത് ഉയരുകയും ചെയ്യും. വർഷത്തിന്റെ അവസാനം, നിങ്ങൾ ആഗ്രഹിക്കുന്ന സ്ഥലത്ത് നിങ്ങൾ എത്തിച്ചേരും. നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട് ഈ വര്ഷം അനുകൂലമായിരിക്കും.
മീനം രാശിഫലം 2020 സാമ്പത്തിക ജീവിതം
മീന രാശിഫലം 2020 പ്രകാരം ഈ വർഷത്തിൽ നിങ്ങൾക്ക് നല്ല അവസരങ്ങൾ വന്നുചേരും. എന്നാൽ നല്ല ഫലം ലഭ്യമാക്കുന്നതിനായി നിങ്ങളുടെ പരിശ്രമം ആവശ്യമാണ്. അവസരങ്ങൾ പാഴാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ശനിയുടെ പതിനൊന്നാം ഭാവം നിങ്ങൾക്ക് ദീർഘകാല നേട്ടങ്ങളിലേക്ക് നയിക്കും. ഇത് കൂടാതെ, നിങ്ങൾ നിർത്തി വെച്ചിരിക്കുന്ന ജോലികളും പൂർത്തീകരിക്കാൻ നിങ്ങൾക്ക് കഴിയും. ജോലിചെയ്യുന്ന അല്ലെങ്കിൽ വിദേശ കമ്പനിയുമായി ബന്ധമുള്ള രാശിക്കാർക്ക് ആനുകൂല്യങ്ങൾ ലഭിക്കും. വർഷത്തിന്റെ മധ്യത്തിൽ, നിങ്ങൾക്ക് കൂടുതൽ ആനുകൂല്യവും അവസരങ്ങളും വന്നുചേരും.
മീന രാശിഫലം 2020 പ്രവചന പ്രകാരം നിങ്ങൾ നിങ്ങളുടെ വസ്തുവകകൾ വാടകയ്ക്ക് കൊടുത്ത് നല്ല ലാഭം ഉണ്ടാക്കും. ചില കാരണങ്ങളാൽ മുടങ്ങിക്കിടക്കുന്ന നിങ്ങളുടെ പണം നിങ്ങൾക്ക് ലഭ്യമാകും. ശുഭകരമായ ചടങ്ങുകൾ കുടുംബത്തിൽ ആഘോഷിക്കുന്നതിനുള്ള സാധ്യതയും കാണുന്നു. നിങ്ങളുടെ സ്വപ്നം യാഥാർഥ്യമാക്കുന്നതിന് നിങ്ങൾ നല്ല രീതിയിൽ പരിശ്രമിക്കേണ്ടതാണ്. നിങ്ങൾക്ക് പുതിയ വാഹനം അല്ലെങ്കിൽ വാതുക്കൽ എന്നിവ വാങ്ങാൻ ആലോചന ഉണ്ടെങ്കിൽ നിങ്ങളുടെ ആഗ്രഹം ഈ സമയം നിറവേറും. സന്തോഷത്തിനായി നിങ്ങൾ പണം ചെലവഴിക്കും. നിങ്ങൾ മികച്ച സ്ഥലത്ത് നിക്ഷേപിക്കാൻ ആലോചിക്കുന്നുണ്ടെങ്കിൽ ആ ആലോചനയുമായി മുന്നോട്ട് പോകാവുന്നതാണ്. മെയ് 4 മുതൽ ജൂൺ 18 വരെയുള്ള സമയം ചെലവുകളുടെ ബന്ധപ്പെട്ട കാര്യത്ത്തിൽ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങൾ മറ്റുള്ളവർക്ക് പണം കൊടുക്കുന്നത് ഒഴിവാക്കുന്നത് നല്ലതാണ്. ചുരുക്കത്തിൽ, സാമ്പത്തികവുമായ ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഈ വര്ഷം നല്ലതാണ്.
മീനം രാശിഫലം 2020 വിഭ്യാഭ്യാസം
മീന രാശിഫലം 2020 പ്രകാരം 2020 മീനരാശിക്കാർക്ക് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് വളരെ അനുകൂലമായി കാണുന്നു. നിങ്ങൾ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുകയാണെങ്കിൽ ഈ വര്ഷം നിങ്ങൾക്ക് വിജയം കൈവരിക്കാൻ കഴിയും. നല്ല സമയത്തെ കുറിച്ച് സംസാരിക്കുമ്പോൾ, വർഷത്തിന്റെ ആദ്യം മുതൽ മാർച്ച് 30 വരെയും ജൂൺ 30 മുതൽ നവംബർ 20 വരെയും നിങ്ങൾ നല്ല ഫലങ്ങൾ കൈവരിക്കും.
വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് 2020 വർഷത്തിൽ ജനുവരി തൊട്ട് മാർച്ച് 30 വരെയും, ജൂൺ 30 തൊട്ട് നവംബർ 20 വരെയും മത്സര പരീക്ഷകൾക്ക് വളരെ അനുകൂലമായ സമയമാണ്. മറ്റൊരുവിധത്തിൽ മാർച്ച് 30 ഉം ജൂൺ 30ഉം മത്സര പരീക്ഷകൾക്ക് വളരെ അനുകൂല സമയമാണ്. വർഷത്തിന്റെ മധ്യത്തിൽ, ഉന്നത വിദ്യാഭ്യാസത്തിനായി ശ്രമിക്കുന്ന വിദ്യാർത്ഥികൾക്ക് അവർ ആഗ്രഹിച്ച സ്ഥാപനത്തിൽ തന്നെ ചേരാനുള്ള ഭാഗ്യം ലഭ്യമാകും. അത് കൂടാതെ, മെയ് ൧൪ മുതൽ സെപ്തംബർ 13 വരെയുള്ള സമയം നിങ്ങൾക്ക് സമ്മിശ്ര ഫലങ്ങളാവും ലഭിക്കുക. വിദ്യാർത്ഥികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല, സാമൂഹിക സേവനം, നിയമം, കെട്ടിടങ്ങളും മറ്റു നിർമ്മാണ പ്രവർത്തികളും ചെയ്യുന്ന വിദഗ്ദ പഠന മേഖലകളിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾ വിജയം കൈവരിക്കും.
മീനം രാശിഫലം 2020 കുടുംബ ജീവിതം
മീന രാശിഫലം 2020 പ്രകാരം, നിങ്ങളുടെ കുടുംബ ജീവിതത്തിൽ നിരവധി ഉയർച്ച താഴ്ചകൾ ഉണ്ടാവും. സെപ്റ്റംബർ പകുതിവരെ രാഹു നിങ്ങളുടെ രാശിയുടെ നാലാമത്തെ ഭാവത്തിൽ തുടരും. വീട്ടിലെ ചില ജോലിയുമായി ബന്ധപ്പെട്ട് നിങ്ങൾ തിരക്കാവുകയും ബദുക്കളുമായി ചെലവഴിക്കാൻ നിങ്ങൾക്ക് വേണ്ടത്ര സമയം കിട്ടാതെ വരുകയും ചെയ്യാം. സെപ്റ്റംബർ മധ്യത്തിൽ രാഹു നിങ്ങളുടെ രാശിയുടെ മൂന്നാമത്തെ ഭാവത്തിലേക്ക് സംക്രമിക്കുകയും അത് നിങ്ങൾക്ക് സന്തോഷം പ്രധാനം ചെയ്യുകയും ചെയ്യും. മാർച്ച് മാസത്തിന്റെ അവസാനത്തിൽ വ്യാഴം നിങ്ങളുടെ രാശിയുടെ നാലാമത്തെ ഭാവത്തിലാവും. നിങ്ങളുടെ കുടുംബത്തിൽ വിവാഹം അല്ലെങ്കിൽ കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട് ആഘോഷം നടക്കും. സെപ്റ്റംബർ മധ്യത്തിൽ, നിങ്ങൾക്ക് ബഹുമാനം ലഭ്യമാകും. നിങ്ങളുടെ കൂടപ്പിറപ്പുകൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാനുള്ള സാധ്യത കാണുന്നു. നിങ്ങൾ സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കുചേരുകയും കുടുംബത്തോടൊപ്പം പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കുകയും ചെയ്യും.
മീന രാശിഫലം 2020 പ്രകാരം, നിങ്ങളുടെ അഞ്ചാം ഭാവം അഞ്ചാമത്തെ ഗ്രഹത്താൽ ബാധിച്ചിരിക്കുന്നതിനാൽ ഈ വർഷത്തിന്റെ തുടക്കം നിങ്ങൾക്ക് അത്ര അനുകൂലമായിരിക്കില്ല. കുടുംബാംഗങ്ങളുമായി ചില വാദങ്ങൾ ഉണ്ടാവാനുള്ള സാധ്യത കാണുന്നു. മാതാപിതാക്കളുടെ ആരോഗ്യത്തെ ഇത് ബാധിക്കുകയില്ല. മെയ് മുതൽ ഓഗസ്റ്റ് വരെ നിങ്ങളുടെ കുടുംബത്തിന് അനുകൂലസമയമായിരിക്കും നിങ്ങൾക്ക് വാഹനം അല്ലെങ്കിൽ വസ്തുക്കൾ വാങ്ങാൻ കഴിയും.
മീനം രാശിഫലം 2020 ദാമ്പത്യ ജീവിതവും കുട്ടികളും
മീന രാശിഫലം 2020 പ്രകാരം ദാമ്പത്യ ജീവിതത്തിൽ നിങ്ങൾക്ക് നിരവധി അനുഭവങ്ങൾ ഉണ്ടാവുകയും, സാഹചര്യങ്ങൾ ശരിയായി രീതിയിൽ ആവുന്നതിനായി നിങ്ങളുടെ മനസ്സിനെ നിയന്ത്രിക്കേണ്ടതുണ്ട്. നിങ്ങളുടെ പ്രണയ ജീവിതത്തിൽ മാർച്ച് 30 മുതൽ ജൂൺ 30 വരെ സന്തോഷം നിലനിൽക്കും. മാർച്ച് 30 മുതൽ ജൂൺ 30 വരെയുള്ള സമയം സന്തോഷം നിറഞ്ഞതാരിരിക്കും. നിങ്ങളുടെ ജീവിത പങ്കാളിയുമായി നിങ്ങൾ ഒരു മികച്ച ബന്ധം പുലർത്തുകയും, അത് സന്തോഷകരമായ കുടുംബ ബന്ധത്തിലേക്ക് നയിക്കുകയും ചെയ്യും. കുട്ടികളില്ലാത്ത ദമ്പതികൾക്ക് ഈ സമയത്ത് നല്ല വാർത്ത ലഭിക്കാനുള്ള സാധ്യത കാണുന്നു. നിങ്ങളുടെ ദാമ്പത്യജീവിതം സന്തുഷ്ടവും സംതൃപ്‌തകരവുമാകുന്നതിന് ജൂൺ 30 മുതൽ നവംബർ 20 വരെയുള്ള സമയത്തിലും സാഹചര്യത്തിലും നിയന്ത്രണം ചെലുത്തേണ്ടതാണ്. നിങ്ങളും നിങ്ങളുടെ ജീവിത പങ്കാളിയും തമ്മിലുള്ള സ്നേഹബന്ധം ഉയരുന്നതിന് സെപ്റ്റംബർ മാസം വളരെ അനുകൂലമായി കാണുന്നു.
ഇതിന് പുറമെ 2020 വർഷം നിങ്ങളുടെ മക്കൾക്കും അനുകൂലമായ സമയമായിരിക്കും. നിങ്ങൾക്ക് ശുഭ വാർത്ത ലഭിക്കുകയോ അല്ലെങ്കിൽ ഈ വർഷം നിങ്ങളുടെ മക്കളുടെ വിവാഹം നടക്കുന്നതിനോ ഉള്ള സാധ്യത കാണുന്നു. എന്നാൽ ഇതിന് പുറമെ നിങ്ങളുടെ കുട്ടിയുടെ ആരോഗ്യത്തെക്കുറിച്ചും നിങ്ങൾ അറിയേണ്ടതാണ്, അതിനായി നിങ്ങൾ അവരുമായി നല്ല സൗഹൃദ ബന്ധം പുലർത്തേണ്ടതാണ്. അവരെ ഒറ്റയ്ക്ക് ഇരിക്കാൻ അനുവദിക്കാതിരിക്കുകയും കൂടാതെ അവരുമായി സന്തോഷകരമായ നിമിഷങ്ങൾ പങ്കുവെക്കുകയും ചെയ്യുക.
മീനം രാശിഫലം 2020 പ്രണയ ജീവിതം
മീന രാശിഫലം 2020 പ്രകാരം മീന രാശിക്കാർക്ക് 2020 വർഷത്തിൽ അവരുടെ പ്രണയ ജീവിതത്തിൽ അനുകൂല സമയമായിരിക്കും. നിങ്ങളുടെ ജീവിത പങ്കാളി നിങ്ങൾക്ക് ആദരവും സ്നേഹവും നൽകുകയും അത് നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമാക്കുന്നതിന് സഹായകമാകുകയും ചെയ്യും. വർഷത്തിന്റെ തുടക്കത്തിൽ, നിങ്ങളുടെ കാര്യങ്ങളിൽ നിങ്ങൾ മുഴുകുകയും അതുകൊണ്ട് നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി മതിയായ സമയം അനുവദിക്കാനായി നിങ്ങൾക്ക് കഴിയാതെ വരുകയും ചെയ്യും. വർഷത്തിന്റെ തുടക്കത്തിൽ, ശനി നിങ്ങളുടെ രാശിയുടെ പതിനൊന്നാം ഭാവത്തിലേക്ക് മാറി നിങ്ങളുടെ രാശിയുടെ 5-ആം ഗ്രഹത്തെ ഉയർത്തുന്നു. അതുമൂലം നിങ്ങളുടെ പ്രണയ ജീവിതത്തിൽ ചില വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടി വരുമെന്നതിനാൽ അത്തരം കാര്യങ്ങളിൽ ജാഗ്രത പാലിക്കേണ്ടതാണ്. നിങ്ങളുടെ സ്നേഹം ആത്മാർത്ഥമാണെങ്കിൽ അത്തരം വെല്ലുവിളികളെ തരണം ചെയ്യാൻ നിങ്ങൾക്ക് കഴിയും.
മീന രാശിഫലം 2020 പ്രവചനപ്രകാരം, മെയ് 14 മുതൽ സെപ്റ്റംബർ 13 വരെയുള്ള സമയത്ത് നിങ്ങളുടെ ബന്ധത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ ജീവിതത്തിൽ ഒരു പുതിയ വ്യക്തിയുടെ പ്രവേശനം ലഭിച്ചേക്കാമെന്നതിനാൽ ഫെബ്രുവരി മുതൽ മാർച്ച് വരെയുള്ള കാലയളവ് വളരെ മികച്ചതായിരിക്കും.ഫെബ്രുവരി മുതൽ മാർച്ച് വരെയുള്ള സമയം നിങ്ങൾക്ക് അനുകൂലമായിരിക്കും ഈ കാലയളവിൽ നിങ്ങളുടെ ജീവിതത്തിൽ പുതിയ വ്യക്തി കടന്നുവരാനുള്ള യോഗം കാണുന്നു.
മീനം രാശിഫലം 2020 ആരോഗ്യം
മീന രാശിഫലം 2020 പ്രകാരം ഈ വർഷം ആരോഗ്യവുമായി ബന്ധപ്പെട്ട് മീന രാശിക്കാർക്ക് ഈ വർഷം പ്രശ്നങ്ങൾ ഉണ്ടാവും, അതുകൊണ്ട് തന്നെ ആരോഗ്യകരമായി തുടരുന്നതിന് നിങ്ങൾ ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കേണ്ടതാണ്. ഈ വര്ഷം നിങ്ങൾക്ക് കാര്യങ്ങളിൽ അത്ര സമ്മർദ്ദം ചെലുത്തേണ്ടതില്ല. നിങ്ങൾ മാനസികശക്തിയുള്ളവരും അതിനാൽ സംതൃപ്തറുമായിരിക്കും. ഒരുപാട് നാളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളിൽ നിന്ന് നിങ്ങൾക്ക് ശാന്തി ലഭിക്കും.
മീന രാശിഫലം 2020 പ്രവചനപ്രകാരം കാലാവസ്ഥയിൽ വ്യതിയാനം സംഭവിക്കുമ്പോൾ നിങ്ങളുടെ ശീലങ്ങളിൽ മാറ്റം വരുത്താൻ ശ്രദ്ധിക്കേണ്ടതാണ് അല്ലാത്തപക്ഷം നിങ്ങൾക്ക് ചുമ, പനി, ജലദോഷം എന്നീ അസുഖങ്ങൾ ഉണ്ടാവാനുള്ള സാധ്യത കാണുന്നു. നിങ്ങൾ പച്ചക്കറികൾ കൂടുതലായി കഴിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. യോഗയും വ്യായാമവും ചെയ്യുകയും നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുകയും ചെയ്യുക. നിങ്ങളുടെ തിരക്കേറിയ സമയങ്ങളിൽ നിന്ന് നിങ്ങൾക്കായി കുറച്ച് സമയം മാറ്റിവെക്കേണ്ടതാണ്. എല്ലാ ദിവസവും രാവിലെ നടക്കാൻ പോകുന്ന ശീലവും നിങ്ങളിൽ ഉണ്ടാക്കുന്നത് നല്ലതായിരിക്കും. ഡിസംബർ 14 മുതൽ വർഷാവസാനം വരെയുള്ള സമയം നിങ്ങൾക്ക് ആത്മവിശ്വാസകുറവ് അനുഭവപ്പെടും എന്നതിനാൽ നിങ്ങൾ ശ്രീ വിഷ്ണു സഹസ്രാനം സ്‌തോത്രം അല്ലെങ്കിൽ മഹാമൃത്യുഞ്ജയ് മന്ത്രം ചൊല്ലക.
മീനം രാശിഫലം 2020 പരിഹാരം
മീന രാശിക്കാർക്ക് ഒരുപാട് ആലോചിക്കേണ്ട കാര്യമില്ല അവരുടെ പ്രശ്നങ്ങൾക്ക് ശരിയായ പരിഹാരവും ഇവിടെ പ്രതിപാദിച്ചിട്ടുണ്ട്. നിങ്ങളുടെ കുടുംബത്തിൽ ശുഭകരമായ അവസ്ഥ വന്നുചേരുന്നതിന് ഈ കാര്യങ്ങൾ പാലിക്കുക.
- നിങ്ങളുടെ സമയം അനുകൂലമാകുന്നതിനും ശുഭകരമായ ഫലം ലഭിക്കുന്നതിനും ചെറുതേക്കിന്റെ വേര് ധരിക്കുക.
- ആൽ അല്ലെങ്കിൽ വാഴയുടെ ചെടി നടുന്നത് വളരെ അനുകൂലമാണ്. വ്യാഴാഴ്ച അവയ്ക്ക് വെള്ളം നൽകുക. വെള്ളം നൽകുമ്പോൾ ആൽ മരത്തിൽ തൊടാതിരിക്കാൻ ശ്രദ്ധിക്കുക.
- കഴിയുമെങ്കിൽ വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുക അത് നിങ്ങൾക്ക് അനുകൂല ഫലങ്ങൾ നൽകും. നെറ്റിയിൽ കുങ്കുമം അണിയുക.
- വ്രതമനുഷ്ഠിക്കുമ്പോൾ പഴം കഴിക്കരുത്.
- ബ്രാഹ്മണർക്ക് ഭക്ഷണം നൽകുകയും ഭക്ഷണവും തുണിയും പണവും ദാനം ചെയ്യുകയും ചെയ്യുക.
- കള്ള സത്യം ചെയ്യാതിരിക്കുക ഇത് നിങ്ങൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ട്ടിക്കും.
- ധാന്യമാവും ശർക്കരയും പശുവിന് നൽകുക ഇത് നിങ്ങളുടെ അനുകൂല ഫലത്തിന് കാരണമാകുകയും പ്രതികൂല സ്പന്ദനത്തിൽ നിന്ന് ദൂരെയാക്കുകയും ചെയ്യും.
- ഏതെങ്കിലും പുണ്യ സ്ഥലങ്ങൾ സന്ദർശിച്ച് സേവനമനുഷ്ഠിക്കുക.