രാഹു സംക്രമണം 2020 പ്രവചനങ്ങൾ
“രാഹു” എന്ന ഗ്രഹത്തിന്റെ പേര് കേട്ട് പരിഭ്രാന്തരാകുന്നവരിൽ ഒരാളാണോ നിങ്ങൾ? രാഹു,
നെഗറ്റീവ് പ്രഭാവം ഉണ്ടാക്കുന്നുവെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, അത് തെറ്റാണെന്ന്
പറയാം. യഥാർത്ഥത്തിൽ, ഇത് ഒട്ടും ശരിയല്ല. രാഹു ഗ്രഹത്തെക്കുറിച്ച് പറയുമ്പോൾ, ഇത്
നിങ്ങളെ സഹായിക്കുന്നുവെങ്കിൽ ആർക്കും നിങ്ങളെ ഉപദ്രവിക്കാനാവില്ലെന്നും അത് നിങ്ങളെ
സഹായിക്കാൻ ഇല്ലെങ്കിൽ നിങ്ങളെ രക്ഷിക്കാൻ ആർക്കും കഴിയില്ലെന്നും ഒരു പഴഞ്ചൊല്ലുണ്ട്.
രാഹു പ്രതികൂല പ്രഭാവം മാത്രമല്ല നൽകുന്നത് എന്നും ഇത് തെളിയിക്കുന്നു. രാഹു നിങ്ങൾക്ക്
അനുകൂലമാണെങ്കിൽ, നിങ്ങൾക്ക് തീർച്ചയായും പണവും അവിശ്വസനീയമായ സാമ്പത്തിക നേട്ടങ്ങളും
വിജയവും ലഭിക്കും. മാത്രമല്ല, നിങ്ങൾക്ക് രാഷ്ട്രീയത്തിൽ ശോഭനമായ ഭാവിയുണ്ടാവുകയും
ചെയ്യും. രാഹുവിന്റെ അനുകൂല സ്ഥാനം സമൂഹത്തിൽ നിങ്ങൾക്ക് ആദരവ് ലഭിക്കുന്നതിന് സഹായിക്കും.
ഇത് നിങ്ങളുടെ ജാതകത്തിൽ പ്രതികൂലമായി സ്ഥിതിചെയ്താൽ നിങ്ങൾക്ക് മാനസിക അസ്വസ്ഥതയും
മറ്റ് പ്രശ്നങ്ങളും നേരിടേണ്ടിവരാം.
ഈ വർഷം 2020 സെപ്റ്റംബർ 23 വരെ രാഹു മിഥുന രാശിയിൽ തുടരും. അതിനുശേഷം, അതേ ദിവസം രാവിലെ 08:20 ന് ഇടവ രാശിയിലേക്ക് പ്രവേശിക്കും. കലിയുഗത്തിൽ രാഹു അതിന്റെ സ്വാധീനം അടയാളപ്പെടുത്തുമെന്ന് വേദ ജ്യോതിഷം പറയുന്നു. ഇതിനെക്കുറിച്ച് അറിയാൻ നിങ്ങൾക്ക് ജിജ്ഞാസയുണ്ടാകാം, അതിനാൽ 2020 ൽ പന്ത്രണ്ട് രാശിയേയും രാഹു എങ്ങനെ ബാധിക്കുമെന്ന് ഞങ്ങൾ ഇവിടെ വിവരിക്കുന്നു.
മേടം
- മേട രാശിയെ സംബന്ധിച്ചിടത്തോളം, 2020 ൽ മിക്ക സമയത്തും രാഹു മൂന്നാമത്തെ വീട്ടിൽ തുടരും.
- വേദ ജ്യോതിഷമനുസരിച്ച്, മൂന്നാം ഭാവത്തിലെ രാഹു നല്ല ഫലങ്ങളെയാണ് സൂചിപ്പിക്കുന്നത്.
- ഇതുകൂടാതെ, മേട രാശിക്കാർ ധൈര്യം കൈവരിക്കുകയും അവരുടെ എല്ലാ ചുമതലകളും പൂർണ്ണ ശേഷിയോടെ നിറവേറ്റുകയും ചെയ്യും.
- മൂന്നാമത്തെ വീട്ടിൽ രാഹു പ്രവേശിക്കുമ്പോൾ, സന്തോഷവും ധൈര്യവും ആത്മവിശ്വാസവും നിങ്ങളിൽ ഉണ്ടാവും.
- ഈ സമയത്ത്, നിങ്ങളുടെ ഉള്ളിൽ അവിശ്വസനീയമായ ഊർജ്ജം ഉണ്ടാവുകയും കൂടാതെ വിവിധ ജോലികൾ കൈകാര്യം ചെയ്യാൻ കഴിയുകയും ചെയ്യും.
- നിങ്ങൾക്ക് ആരുടേയും ആവശ്യമുണ്ടാവില്ല. ഇത് നിങ്ങൾക്ക് വളരെയധികം ആത്മവിശ്വാസം നൽകും.
- കായികരംഗവുമായി ബന്ധപ്പെട്ട മേട രാശിക്കാർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള മികച്ച അവസരങ്ങൾ ലഭിക്കും.
- രാഹു കാരണം വിവാഹിതർക്ക് ചില പ്രശ്‌നങ്ങൾ ഉണ്ടാകാം, അതിനാൽ അൽപ്പം ശ്രദ്ധിക്കുക. എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ്, നല്ല രീതിയിൽ ചിന്തിക്കുക, ക്ഷമ കൈവിടരുത്.
- നിങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് രാഹു അനുകൂല ഫലം നൽകും. ധാരാളം പണം സമ്പാദിക്കുന്നതിനും ലാഭമുണ്ടാക്കുന്നതിനും സെപ്റ്റംബർ വരെ നിങ്ങൾക്ക് മികച്ച സമയം ആയിരിക്കും.
- സെപ്റ്റംബറിന് ശേഷം രാഹു നിങ്ങളുടെ രണ്ടാമത്തെ വീട്ടിലേക്ക് പോകും, ഈ കാലത്ത് നിങ്ങൾ സംസാരിക്കുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്.
- നിങ്ങളുടെ ചെലവുകൾ ശ്രദ്ധിക്കുക.
പരിഹാരം: ദശരഥ മഹാരാജാവ് എഴുതിയ നീല ശനി സ്തോത്രം ചൊല്ലുക. കൂടാതെ, ശനിയാഴ്ച വൈകുന്നേരം, ആൽ മരത്തിന് ചുവട്ടിൽ കടുകെണ്ണ കൊണ്ടുള്ള എണ്ണ കൊളുത്തുക.
ഇടവം
- ഇടവ ചന്ദ്ര രാശിക്കാർക്ക്, രാഹു പണവും സമ്പത്തുമായി ബന്ധപ്പെട്ട് പ്രതിപാദിക്കുന്നു.
- അതിനാൽ നിങ്ങളുടെ എല്ലാ സാമ്പത്തിക തീരുമാനങ്ങളും ശ്രദ്ധാപൂർവ്വം എടുക്കേണ്ടതാണ്.
- ഈ വർഷത്തിൽ, ചില ചെലവുകൾ നിങ്ങൾ അവഗണിക്കുകയോ ഒഴിവാക്കുകയോ ചെയ്യും, എന്നാൽ പിന്നീട് ഇത് നിങ്ങളെ ബാധിക്കും. അതിനാൽ, അധിക ചിലവിനെക്കുറിച്ച് അൽപ്പം ശ്രദ്ധിക്കേണ്ടതാണ്.
- എന്ത് സംസാരിക്കണം, എന്ത് അവഗണിക്കണം എന്നതിൽ ഒരു നിയന്ത്രണം നിങ്ങൾ പാലിക്കേണ്ടതുണ്ട്. ചിന്തിക്കാതെ എന്തെങ്കിലും തെറ്റ് പറയുന്നത് നിങ്ങളുടെ ബന്ധങ്ങളെ മോശമായി ബാധിക്കും.
- ജോലിസ്ഥലത്ത്, അഹംഭാവം നിങ്ങളിൽ നിറയാൻ അനുവദിക്കരുത്, അല്ലാത്തപക്ഷം നിങ്ങൾക്ക് അവസരങ്ങൾ നഷ്ടപ്പെട്ടേക്കാം.
- സെപ്റ്റംബറിന് ശേഷം രാഹു നിങ്ങളുടെ സ്വന്തം രാശിയിൽ വസിക്കും, അതിനാൽ നിങ്ങൾക്ക് ചില ആശയക്കുഴപ്പങ്ങളും ധർമ്മസങ്കടങ്ങളും മാനസിക സമ്മർദ്ദങ്ങളും നേരിടേണ്ടിവരാം.
പരിഹാരം: ദിവസവും ശ്രീ അഷ്ട ലക്ഷ്മി മന്ത്രം ചൊല്ലുക.
മിഥുനം
- വർഷാരംഭം മുതൽ തന്നെ മിഥുന രാശി, രാഹുവിന്റെ വീക്ഷണത്തിലായിരിക്കും. അതിനാൽ, മിഥുന രാശിക്കാർക്ക് ചില പ്രശ്‌നങ്ങൾ നേരിടേണ്ടിവന്നേക്കാം.
- വർഷത്തിന്റെ ആരംഭം നിങ്ങളെ ആശയക്കുഴപ്പത്തിലും, പ്രശ്നനങ്ങളിലും ആക്കും, അതിനാൽ നിങ്ങൾ എല്ലാം മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ ശ്രമിക്കേണ്ടതാണ്.
- ബിസിനസ്സുമായി ബന്ധപ്പെട്ട മിഥുന രാശിക്കാർ പണം കൈകാര്യം ചെയ്യുമ്പോഴോ പണമിടപാടുകൾ നടത്തുമ്പോഴോ ജാഗ്രത പാലിക്കേണ്ടതുണ്ട്. അല്ലെങ്കിൽ, നിങ്ങൾക്ക് ചില പ്രശ്‌നങ്ങൾ നേരിടേണ്ടിവന്നേക്കാം.
- രാഹുവിന്റെ സ്ഥാനം കാരണം നിങ്ങൾക്ക് ചെറിയ യാത്രകൾ ചെയ്യേണ്ടിവരാം.
- ഈ വർഷം, നിങ്ങളുടെ കുടുംബത്തിൽ ചില ശുഭകരമായ ചടങ്ങുകൾ നടക്കാം. സെപ്റ്റംബർ പകുതിയോടെ ഇത് സംഭവിക്കാം.
- നിങ്ങളുടെ പിതാവുമായി ഒരു പ്രശ്‌നത്തിലോ തർക്കത്തിലോ പോകാതിരിക്കാൻ ശ്രദ്ധിക്കുക, അല്ലാത്തപക്ഷം നിങ്ങളുടെ സഹോദരങ്ങൾക്ക് പ്രയോജനം ലഭിക്കും.
- നിങ്ങളുടെ ദാമ്പത്യജീവിതത്തിൽ ചില ആശയക്കുഴപ്പങ്ങൾ നേരിടേണ്ടിവരുമെങ്കിലും 2020 ന് ശേഷം കാര്യങ്ങൾ മെച്ചപ്പെടും. കാര്യങ്ങൾ നിയന്ത്രണാതീതമാവുന്നതിന് മുൻപ് തന്നെ അത് പരിഹരിക്കാൻ ശ്രമിക്കേണ്ടതാണ്.
പരിഹാരം: പതിവായി ശ്രീ മഹാവിഷ്ണു സ്തോത്രം ചൊല്ലുക.
കർക്കിടകം
- കർക്കിടക ചന്ദ്രരാശിയിൽ രാഹു 12 ആം ഭാവത്തിൽ വസിക്കുന്നതിനാൽ നിങ്ങൾക്ക് ചില മാനസിക സമ്മർദ്ദം നേരിവേണ്ടി വരും.
- ഒരു വിദേശ യാത്ര ആരംഭിക്കാൻ ആഗ്രഹിക്കുന്ന കർക്കിടക രാശിക്കാർക്ക് മിഥുന രാശിയിലെ രാഹുവിന്റെ യാത്ര വളരെ നല്ലതാണ്.
- വിവാഹിതരായ ദമ്പതികൾക്ക്, ഈ സമയം മികച്ചതായിരിക്കും. നിങ്ങളുടെ പങ്കാളി മികച്ച വിജയം നേടിയേക്കും, ഇത് സന്തോഷകരവും വിജയകരവുമായ ദാമ്പത്യ ജീവിതത്തിന് കാരണമാകും.
- ഈ വർഷം, നിങ്ങൾ മുമ്പ് മറ്റൊരാൾക്ക് നൽകിയിരുന്ന നിങ്ങളുടെ പണം തിരികെ ലഭിക്കും.
- സെപ്റ്റംബറിന് ശേഷം, രാഹു 11ആം ഭാവത്തിൽ വസിക്കും, ഇത് സാമ്പത്തികമായി നിങ്ങൾക്ക് ഗുണകാരമായിരിക്കും.
- അതിനുപുറമെ, നിങ്ങൾ ചില പ്രധാന നാഴികക്കല്ലുകൾ കൈവരിക്കും.
പരിഹാരം: ശ്രീ കുബേര മന്ത്രം ഇടയ്ക്കിടെ ചൊല്ലുക.
ചിങ്ങം
- 2020 ൽ, രാഹു ചിങ്ങ രാശിക്കാരുടെ 11മത്തെ ഭാവത്തിൽ വസിക്കും.
- നിങ്ങൾക്ക് ഒരു സാമ്പത്തിക പ്രശ്‌നവും നേരിടേണ്ടിവരില്ല, ഒപ്പം സാഹചര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായിരിക്കും.
- നിങ്ങളുടെ ദീർഘകാല ആഗ്രഹങ്ങൾ നിറവേറാം.
- നിങ്ങളുടെ കഠിനാധ്വാനത്തിലൂടെ സമ്പാദിച്ച പണം കരുത്തേണ്ടതാണ്, ഇത് ഭാവിയിൽ നിങ്ങൾക്ക് ഉപകാരപ്പെടും.
- നിങ്ങൾ ജോലിയിൽ തിരക്കിലാകുന്നത്, നിങ്ങളുടെ ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും.
- നിങ്ങളുടെ കുടുംബത്തിന് മതിയായ സമയം നൽകുന്നതിന് നിങ്ങൾ ശ്രമിക്കേണ്ടതാണ്.
- ഓഗസ്റ്റ് മാസത്തിൽ, നിങ്ങളുടെ ജീവിതത്തിൽ ഒരു വ്യക്തി കടന്നുവരികയും അവരുമായി നിങ്ങൾപ്രണയത്തിലാകുകയും ചെയ്യും.
- സെപ്റ്റംബറിന് ശേഷം, രാഹു നിങ്ങളിൽ ചില ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കും അതിനാൽ ശ്രദ്ധിക്കുക.
- ഈ കാലയളവിൽ, നിങ്ങളുടെ ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ നിങ്ങൾ അഭിമുഖീകരിച്ചേക്കാം.
പരിഹാരം: ദിവസവും ലക്ഷ്മി ദേവിക്ക് ആരതി നടത്തുക.
കന്നി
- കന്നി രാശിക്കാരുടെ 10 ആം ഭാവത്തെ രാഹു സ്വാധീനിക്കും.
- ചില പ്രശ്‌നങ്ങൾ നേരിടേണ്ടിവരും എന്നതിനാൽ നിങ്ങൾ പുതിയതാതൊന്നും ആരംഭിക്കരുത്.
- ജോലിസ്ഥലത്ത് നിങ്ങൾക്ക് ചില വെല്ലുവിളികൾ നേരിടേണ്ടിവരാം, ഒപ്പം നിങ്ങളുടെ തൊഴിലുടമകളുമായുള്ള പ്രശ്‌നങ്ങളിൽ ഏർപ്പെടാനുള്ള സാധ്യതയും കൂടുതലാണ്.
- നിങ്ങളുടെ ജീവിതത്തിൽ എന്ത് പ്രശ്‌നങ്ങൾ നേരിടേണ്ടിവന്നാലും, നിങ്ങളുടെ പങ്കാളിയുടെ പിന്തുണ എല്ലായ്പ്പോഴും നിങ്ങൾക്ക് ലഭിക്കും.
- നിങ്ങളുടെ കുട്ടികൾ കാരണം നിങ്ങൾക്ക് ചില പ്രശ്‌നങ്ങൾ അനുഭവപ്പെടാം.
- സെപ്റ്റംബറിന് ശേഷം, നിങ്ങൾ തീർഥാടന കേന്ദ്രങ്ങൾ സന്ദർശിച്ചേക്കാം, തുടർന്ന് നിങ്ങൾക്ക് ആത്മീയതയിലേക്ക് ഒരു താല്പര്യമുണ്ടാവും.
പരിഹാരം: ദിവസവും ശനിദേവന് ആരതി നടത്തുക.
തുലാം
- തുലാം രാശിക്കാരുടെ ഒൻപതാമത്തെ വീട്ടിൽ രാഹു സ്ഥാനം പിടിക്കും.
- അതിനാൽ, 2020 അവർക്ക് തികച്ചും ശുഭകരവും സവിശേഷവുമായിരിക്കും.
- നിങ്ങൾക്ക് ചില പിരിമുറുക്കങ്ങൾ നേരിടേണ്ടിവരുമെങ്കിലും, കുറച്ച് സമയത്തിന് ശേഷം നിങ്ങൾ അത് മറികടക്കും.
- നിങ്ങളുടെ സ്വന്തം കുട്ടികൾ കാരണം നിങ്ങൾക്ക് പ്രശ്‌നങ്ങൾ ഉണ്ടാവാം.
- നിങ്ങളുടെ പിതാവുമായി ആശയവിനിമയം നടത്തുമ്പോൾ തുലാം രാശിക്കാർ അൽപ്പം ശ്രദ്ധിക്കേണ്ടതുണ്ട്, കാരണം ഇത് വാദങ്ങളായി മാറാം.
- ഈ കാലയളവിൽ നിങ്ങൾ ഏതെങ്കിലും ആത്മീയ സ്ഥലം സന്ദർശിക്കാനുള്ള സാധ്യത കാണുന്നു.
- സെപ്റ്റംബറിന് ശേഷം, കാര്യങ്ങൾ സുഗമമാവുകയും ഏതെങ്കിലും ഗവേഷണ പ്രവർത്തനങ്ങളോടുള്ള നിങ്ങളുടെ താൽപ്പര്യം വർദ്ധിക്കുകയും ചെയ്യും.
പരിഹാരം: ദിവസവും ഭഗവാൻ ഗണപതിക്ക് ആരതി നടത്തുക.
വൃശ്ചികം
- ഈ വർഷം, നിങ്ങളുടെ രാശിയിൽ നിന്ന് എട്ടാമത്തെ ഭാവത്തിൽ രാഹു സ്ഥിതിചെയ്യും.
- നിങ്ങൾ വളരെക്കാലമായി ചെയ്യുന്ന ഗവേഷണ പ്രവർത്തനങ്ങളിൽ വിജയം ലഭിക്കും. ഇത് നിങ്ങളിൽ പോസിറ്റീവ് എനർജി നിറയ്ക്കുകയും, അവസരങ്ങൾമുമ്പിൽ കാണുകയും ചെയ്യും.
- ഈ വർഷം, നിങ്ങൾക്ക് മുതിർന്ന ഉദ്യോഗസ്ഥരുടെ പ്രശംസയും, ഒപ്പം ജോലിസ്ഥലത്ത് ഒരു ജോലികയറ്റവും ലഭിക്കാം.
- നിങ്ങളുടെ മാതാപിതാക്കൾക്കൊപ്പം ഏതെങ്കിലും ആത്മീയ സ്ഥലങ്ങൾ സന്ദർശിക്കാം.
- സെപ്റ്റംബറിന് ശേഷം, രാഹു വിവാഹിതർക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കും, അതിനാൽ നിങ്ങളുടെ ബന്ധത്തിൽ നിങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്.
പരിഹാരം: ദിവസവും ഭഗവാൻ മഹാദേവന് ആരതി നടത്തുക.
ധനു
- ഈ വർഷം, രാഹു നിങ്ങളുടെ രാശിയിൽ നിന്ന് ഏഴാമത്തെ വീട്ടിൽ വസിക്കും, അതിനാൽ ഈ സമയം നിങ്ങൾ ബിസിനസ്സ് ചെയ്യുമ്പോഴോ അല്ലെങ്കിൽ ബിസിനസ്സ് പങ്കാളിയുമായി ഇടപെടുമ്പോഴോ അൽപ്പം ശ്രദ്ധാലുവായിരിക്കണം.
- വിവേകപൂർവ്വം തീരുമാനങ്ങൾ എടുക്കുക, ആരെയും അന്ധമായി വിശ്വസിക്കരുത്.
- കൂടാതെ, മോശം കൂട്ടുകെട്ടിൽ നിന്ന് വിട്ടുനിൽക്കാൻ ശ്രമിക്കുക.
- രാഹുവിന്റെ സ്ഥാനം കാരണം നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാവും.
- ആശയവിനിമയത്തിലൂടെ കാര്യങ്ങൾ പരിഹരിക്കാൻ ശ്രമിക്കുക.
- രാഹു സെപ്റ്റംബർ മാസത്തിൽ 6ാം ഭാവത്തിൽ പ്രവേശിക്കുകയും, തുടർന്ന് അനുകൂല ഫലങ്ങൾ നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും.
പരിഹാരം: 108 തവണ ഗുരു ഗായത്രി മന്ത്രം ചൊല്ലുകയോ ധ്യാനിക്കുകയോ ചെയ്യുക.
മകരം
- മാസാരംഭത്തിൽ രാഹു നിങ്ങളുടെ രാശിയിൽ നിന്ന് 6ാം ഭാവത്തിൽ സ്ഥിതിചെയ്യും.
- മറ്റൊരാളിൽ നിന്ന് നിങ്ങൾ പണം കടം വാങ്ങുന്നത് മൂലം നിങ്ങൾക്ക് സമാധാനം ലഭിക്കും.
- മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന രാശിക്കാർക്ക് നല്ല ഫലങ്ങൾ ലഭിക്കും.
- നിങ്ങൾ എന്തെങ്കിലും പ്രശ്നങ്ങളിൽ കുടുങ്ങുകയാണെങ്കിൽ, രാഹു നിങ്ങളെ സഹായിക്കും.
- നിങ്ങളുടെ ദാമ്പത്യജീവിതത്തിൽ രാഹു നിരവധി പ്രശ്നങ്ങളുണ്ടാക്കും. അതിനാൽ, നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
- ജോലിസ്ഥലത്ത്, നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾ ഒന്നും ആരുമായും പങ്കിടരുത്.
- സെപ്റ്റംബർ മാസത്തിന് ശേഷം, രാഹു 5-ാം വീട്ടിൽ വസിക്കും എന്നതിനാൽ ഇത് നിങ്ങൾക്ക് ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കും.
- നിങ്ങളുടെ പ്രണയ ജീവിതത്തിൽ പിരിമുറുക്കങ്ങളും കുട്ടികളുമായുള്ള തെറ്റിദ്ധാരണയും ഉണ്ടാകാം.
പരിഹാരം: 108 തവണ ശനി ഗായത്രി മന്ത്രം ചൊല്ലുക.
കുംഭം
- രാഹു കുംഭ രാശിക്കാരുടെ സ്ഥിതിചെയ്യും 5 ആം ഭാവത്തിൽ സ്ഥിതിചെയ്യുന്നതിനാൽ നിങ്ങളുടെ പഠനത്തിൽ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടതായി വരാം.
- ഇക്കാരണത്താൽ, നിങ്ങൾളിൽ നിഷേധാത്മകത നിറയാം, അത് ഒഴിവാക്കുക.
- നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം നശിക്കാനിടയാവും എന്നതിനാൽ മൂന്നാമതൊരു വ്യക്തി നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ ഇടപെടാൻ അനുവദിക്കരുത്.
- ജോലിയിൽ നിങ്ങൾക്ക് മികച്ച അനുഭവം തോന്നും, വിജയം നേടുന്നതിൽ അത് നിങ്ങൾക്ക് അനുകൂലമാകും.
- നിങ്ങളുടെ ശമ്പളം വർദ്ധിക്കാനുള്ള സാധ്യത കാണുന്നു, അതിനാൽ നിങ്ങളുടെ മികച്ചത് നൽകുക.
- നിങ്ങളുടെ പ്രിയപ്പെട്ടവരുമായി മികച്ച ബന്ധം പുലർത്തുന്നതിന് നിങ്ങളുടെ കുടുംബത്തിന് ആവശ്യമായ സമയം നൽകേണ്ടതുണ്ട്.
പരിഹാരം: 108 തവണ ശ്രീ രുദ്ര മന്ത്രം പതിവായി ചൊല്ലുക.
മീനം
- മീനരാശിക്കാരുടെ 4 ആം ഭാവത്തിൽ രാഹു സ്ഥിതിചെയ്യുന്നതിനാൽ നിങ്ങളുടെ അമ്മയുമായുള്ള വാദത്തിന് ഇത് ഇടയാക്കും.
- നിങ്ങൾ ചെറിയ യാത്രകൾ നടത്തും.
- ഈ സമയത്ത് ഉണ്ടാവുന്ന ചില ചിലവുകൾ നിങ്ങൾ കാര്യമാക്കുകയില്ലെങ്കിലും ഇത് പിന്നീട് നിങ്ങളെ സാരമായി ബാധിക്കും.
- സാമ്പത്തിക സാഹചര്യങ്ങളുടെ ദുർബലത, നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ പ്രശ്‌നങ്ങളുണ്ടാകും.
- ബിസിനസ്സിൽ ശരിയായ തീരുമാനങ്ങൾ എടുക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
- സെപ്റ്റംബർ മുതൽ രാഹു 3-ആം ഭാവത്തിൽ സംക്രമിക്കും, എല്ലാ പ്രശ്നങ്ങളും നിങ്ങളിൽ നിന്ന് അകലുകയും ചെയ്യും.
- ഏതെങ്കിലും പുതിയ പ്രവൃത്തി അല്ലെങ്കിൽ പദ്ധതി ആരംഭിക്കുന്നതിന് ഈ സമയം നല്ലതാണ്.
പരിഹാരം: 108 തവണ ശ്രീ ഗായത്രി മന്ത്രം പതിവായി ചൊല്ലുക.
ഈ ലേഖനം വായിച്ചതിനു ശേഷം, നിങ്ങളിൽ രാഹുവിന്റെ സ്വാധീനം എങ്ങിനെ ആയിരിക്കും എന്ന് മനസ്സിലാക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങൾക്ക് സമൃദ്ധമായ ഒരു ഭാവി നേരുന്നു.
Astrological services for accurate answers and better feature
Astrological remedies to get rid of your problems

AstroSage on MobileAll Mobile Apps
- Horoscope 2023
- राशिफल 2023
- Calendar 2023
- Holidays 2023
- Chinese Horoscope 2023
- Education Horoscope 2023
- Purnima 2023
- Amavasya 2023
- Shubh Muhurat 2023
- Marriage Muhurat 2023
- Chinese Calendar 2023
- Bank Holidays 2023
- राशि भविष्य 2023 - Rashi Bhavishya 2023 Marathi
- ராசி பலன் 2023 - Rasi Palan 2023 Tamil
- వార్షిక రాశి ఫలాలు 2023 - Rasi Phalalu 2023 Telugu
- રાશિફળ 2023 - Rashifad 2023
- ജാതകം 2023 - Jathakam 2023 Malayalam
- ৰাশিফল 2023 - Rashifal 2023 Assamese
- ରାଶିଫଳ 2023 - Rashiphala 2023 Odia
- রাশিফল 2023 - Rashifol 2023 Bengali
- ವಾರ್ಷಿಕ ರಾಶಿ ಭವಿಷ್ಯ 2023 - Rashi Bhavishya 2023 Kannada