വ്യാഴ സംക്രമണം 2020 പ്രവചനങ്ങൾ
നിങ്ങളുടെ രാശിയിൽ വ്യാഴം സംക്രമണം എത്രമാത്രം പ്രാധാന്യമർഹിക്കുമെന്ന് അറിയാൻ നിങ്ങൾക്ക്
ജിജ്ഞാസയുണ്ടോ? ആവശ്യമായ എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്ന ഒരു വിശദമായ ലേഖനമാണ് ഞങ്ങൾ
ഇവിടെ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ഇന്ന്, വ്യാഴ സംക്രമണം 2020 നെക്കുറിച്ചും, അത് എല്ലാ 12 ചന്ദ്രരാശിയെ നല്ലതും ചീത്തയുമായ രീതിയിൽ എങ്ങനെയെല്ലാം ബാധിക്കുമെന്നതിനെക്കുറിച്ചും ഇവിടെ പ്രതിപാദിക്കുന്നു. വേദ ജ്യോതിഷമനുസരിച്ച്, വ്യാഴത്തെ എല്ലാ ഗ്രഹങ്ങളിൽ വെച്ചും ഏറ്റവും ശുഭകരമായ ഗ്രഹമായി കണക്കാക്കുന്നു, അതിനാൽ ഇത് “ഗുരു” എന്നും അറിയപ്പെടുന്നു. വ്യാഴം ധനു, മീനം എന്നീ ഗ്രഹങ്ങളുടെ അധിപനാണ്. ജ്യോതിഷമനുസരിച്ച്, വ്യാഴം നിങ്ങളുടെ രാശിയിൽ ശുഭസ്ഥാനത്തായാൽ, അധ്യാപകൻ, ബാങ്ക് മാനേജർ, അഭിഭാഷകൻ, പത്രാധിപർ, ന്യായാധിപൻ തുടങ്ങിയ ബഹുമാനപ്പെട്ട ഒരു മേഖലയുമായി നിങ്ങൾ ബന്ധമുണ്ടാവാൻ സാധ്യതയുണ്ട്.
മാത്രമല്ല, നിങ്ങളുടെ ചന്ദ്ര രാശിയിൽ വ്യാഴം ശുഭസ്ഥാനത്താണെങ്കിൽ നിങ്ങളുടെ ദാമ്പത്യ ജീവിതം സമാധാനത്തോടെയും സന്തോഷത്തോടെയും തുടരും. വ്യാഴം ധനു രാശിയിലൂടെ സഞ്ചരിക്കുകയും 2020 മാർച്ച് 29 ന് അത് മകര രാശിയിലേക്ക് പ്രവേശിക്കുകയും ചെയ്യും. അതിനുശേഷം 2020 ജൂൺ 30 ന് അത് വീണ്ടും ധനു രാശിയിലേക്ക് നീങ്ങുകയും 2020 നവംബർ 20 ന് മകര രാശിയിലേക്ക് മടങ്ങുകയും ചെയ്യും. അതിനുശേഷം, വർഷം മുഴുവനും ഇത് ഒരേ രാശിയിൽ തുടരും. വ്യാഴം അതിന്റെ സംക്രമണ സമയത്ത് 12 ചന്ദ്ര രാശിയേയും എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കാം.
മേടം
- നിങ്ങളുടെ രാശിയുടെ ഒമ്പതാമത്തെയും പന്ത്രണ്ടാമത്തെയും വീടിന്റെ അധിപനാണ് വ്യാഴം.
- 2020 ൽ വ്യാഴം ഒമ്പതാം വീട്ടിൽ താമസിക്കും.
- അതിന്റെ ഫലങ്ങമായി, നിങ്ങളുടെ ആരോഗ്യത്തിൽ പുരോഗതി ഉണ്ടാവും.
- മാത്രമല്ല, നിങ്ങൾ കൂടുതൽ മാനസികമായും ശാരീരികമായും ഊർജ്ജസ്വലരാവും.
- നിങ്ങളുടെ പുതിയ ബിസിനസ്സ് ആരംഭിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങൾ വിജയം കൈവരിക്കും എന്നതിനാൽ മുന്നോട്ട് പോകാനുള്ള ശരിയായ സമയമാണിത്.
- 2020 ൽ, വർഷാവസാനത്തോടെ നിങ്ങൾക്ക് ധാരാളം ആനുകൂല്യങ്ങൾ ലഭിക്കും.
- ആഗ്രഹിച്ച ഫലങ്ങൾ ലഭിക്കുന്നതിന് നിങ്ങൾ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക.
- ഒരു പുതിയ വീട് വാങ്ങാനുള്ള നിങ്ങളുടെ സ്വപ്നം ഈ വർഷം യാഥാർത്ഥ്യമാകും.
- നിങ്ങളുടെ ദാമ്പത്യ ജീവിതം വളരെ മെച്ചപ്പെടും. നിങ്ങളുടെ പങ്കാളിയുമായി നല്ല നിമിഷങ്ങൾ പങ്കിടും.
- അവിവാഹിതരായവരുടെ ജീവിതത്തിൽ ഒരു പുതിയ പ്രണയത്തിനുള്ള സാധ്യതയുണ്ട്.
- ഈ സമയത്ത്, നിങ്ങൾക്ക് ആത്മീയതയിൽ കൂടുതൽ താല്പര്യമുണ്ടാവും.
- നിങ്ങളുടെ കുടുംബത്തോടൊപ്പം ഒരു പുതിയ പുണ്യ സ്ഥലം സന്ദർശിക്കാനും നിങ്ങൾക്ക് കഴിയും.
- വ്യക്തിഗത ജീവിതത്തെയും ബിസിനസ്സിനെയും സംബന്ധിച്ച് ശരിയായ തീരുമാനമെടുക്കാൻ ഇത് നിങ്ങളെ ശരിക്കും പ്രാപ്തമാക്കും.
- ഈ വർഷം, നിങ്ങളുടെ വരുമാന സ്രോതസ്സും വർദ്ധിക്കും. നിങ്ങൾ ചെയ്യേണ്ടത്, നിങ്ങളുടെ പരമാവധി ശ്രമം നടത്തുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്യുക എന്നതാണ്.
പരിഹാരം: എന്നും നെറ്റിയിൽ കുങ്കുമ കുറി അണിയുകയും വാഴയെ പൂജിക്കുകയും ചെയ്യുക.
ഇടവം
- വ്യാഴം നിങ്ങൾക്ക് എട്ടാമത്തെയും പതിനൊന്നാമത്തെയും വീടിന്റെ അധിപനാണ്. ഈ വർഷം എട്ടാമത്തെ വീട്ടിലേക്ക് ഇത് സംക്രമിക്കും.
- നിങ്ങളുടെ അപൂർണ്ണമായ എല്ലാ ജോലികളും ഈ വർഷം പൂർത്തിയാകും. എന്നാൽ നിങ്ങളുടെ വിധിയെ പൂർണ്ണമായും ആശ്രയിക്കാതിരിക്കുക.
- നിങ്ങളുടെ ശ്രമങ്ങൾ മികച്ച ഫലങ്ങൾ കൊയ്യും.
- നിങ്ങളുടെ കുടുംബത്തോടൊപ്പം ഒരു വിദേശ യാത്ര പോകുന്നതിന്റെ സന്തോഷവും നിങ്ങൾക്ക് ലഭിക്കും.
- വളരെക്കാലമായി ആലോചിക്കുന്ന കാര്യം ഈ വർഷം യാഥാർത്ഥ്യമാകും.
- ഈ വർഷം നിങ്ങളുടെ ആരോഗ്യത്തെ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. വയറുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ നിങ്ങളുടെ ഭക്ഷണക്രമം ശ്രദ്ധിക്കുക.
- മതപരമായ പ്രവർത്തനങ്ങളോടുള്ള നിങ്ങളുടെ താൽപ്പര്യം വർദ്ധിക്കും.
- പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്നതിനുള്ള യോഗം കാണുന്നു.
- നിങ്ങളുടെ തീരുമാനമെടുക്കാനുള്ള കഴിവും കഠിനാധ്വാനവും മൂലം ഈ വർഷം നിങ്ങളുടെ ബിസിനസ്സിൽ നിന്ന് നിങ്ങൾക്ക് ധാരാളം ലാഭം ലഭിക്കും.
- വേണ്ടത്ര ഗവേഷണം നടത്താതെ നിങ്ങളുടെ കഠിനാധ്വാനത്തിലൂടെ സമ്പാദിച്ച പണം എവിടേയും നിക്ഷേപിക്കരുത്.
- കൂടാതെ, കുടുംബാംഗങ്ങൾക്കിടയിൽ സമാധാനം നിലനിർത്താനും ശ്രമിക്കേണ്ടതാണ്.
- വാദങ്ങളിലേക്ക് നയിക്കാൻ സാധ്യതയുള്ള അനാവശ്യ വിഷയങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക.
പരിഹാരം: ഈ വർഷം വ്യാഴാഴ്ച കടലാസ്, മഷി, പേന തുടങ്ങിയവ നൽകുകയും ആൽ മരത്തിന് വെള്ളം നൽകുകയും ചെയ്യുക.
മിഥുനം
- വ്യാഴം നിങ്ങളുടെ ഏഴാമത്തെയും പത്താമത്തെയും വീടുകളുടെ അധിപനാണ്. 2020 ൽ, നിങ്ങളുടെ രാശിയിൽ നിന്ന് ഏഴാമത്തെ വീട്ടിൽ വ്യാഴം നിലകൊള്ളും.
- ഈ വർഷം, നിങ്ങൾ സ്വയം സ്വാസ്ഥ്യവും, ആരോഗ്യമുള്ളവരും ആയിരിക്കും.
- നിങ്ങളുടെ ഏതെങ്കിലും പ്രവൃത്തി അല്ലെങ്കിൽ പദ്ധതി നിർത്തിവച്ചിട്ടുണ്ടെങ്കിൽ, അത് ഈ വർഷം പൂർത്തീകരിക്കും.
- ബിസിനസ്സുകാർക്ക്, ഈ വർഷം ധാരാളം ലാഭമുണ്ടാക്കാനുള്ള അവസരം ഉണ്ടാവും.
- വരുമാന മാർഗ്ഗം വർദ്ധിക്കുന്നതിനാൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും.
- വിവാഹിതർക്ക് അവരുടെ വിവാഹജീവിതത്തിൽ 14 മെയ് 2020 വരെ പ്രശ്നങ്ങൾ നേരിടേണ്ടി വരും. നിങ്ങളുടെ പങ്കാളിയുമായുള്ള പ്രശ്നങ്ങൾമനസ്സുതുറന്നുള്ള സംഭാഷണത്തിലൂടെ ഇല്ലാതാക്കുക.
- ക്ഷമയോടെ പരസ്പരം മനസ്സിലാക്കി പ്രശ്നങ്ങൾ തീർക്കാൻ ശ്രമിക്കുന്നതായിരിക്കും ഉത്തമം.
- ഈ വർഷം, വിദ്യാർത്ഥികൾ അൽപ്പം ശ്രദ്ധിക്കേണ്ടതുണ്ട്. നല്ല ഫലങ്ങൾ ലഭിക്കുന്നതിന് നിങ്ങളുടെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
- വിദേശ യാത്രകൾക്കുള്ള യോഗം കാണുന്നു, അതുമൂലം നിങ്ങളുടെ പ്രിയപ്പെട്ടവരുമായി നല്ല നിമിഷങ്ങൾ ചെലവഴിക്കും.
പരിഹാരം: പതിവായി ശൈവ സഹസ്ത്രനാമ സ്തോത്രം ചൊല്ലുകയും വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുകയും ചെയ്യുക.
കർക്കിടകം
- വ്യാഴം നിങ്ങളുടെ രാശിയിലെ ആറാമത്തെയും ഒമ്പതാമത്തെയും വീടിന്റെ അധിപനാണ്. 2020 ൽ ഇത് നിങ്ങളുടെ ആറാമത്തെ വീട്ടിൽ തുടരും.
- ഏതെങ്കിലും ദീർഘകാല രോഗം / അസുഖം മൂലം ബുദ്ധിമുട്ടുന്നവർക്ക് അതിൽ നിന്നും രക്ഷപ്പെടും.
- ആരോഗ്യകരവും സ്വാസ്ഥ്യവുമായ ജീവിതം നയിക്കാൻ, നിങ്ങളുടെ ഭക്ഷണക്രമത്തിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
- നിങ്ങൾക്ക് ഈ വർഷം വയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടാകാം, അതിനാൽ നിങ്ങളുടെ ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കുക.
- നിങ്ങളുടെ ജാതകം അനുസരിച്ച് ഈ വർഷം നിങ്ങൾക്ക് ധാരാളം ലാഭം ലഭിക്കും.
- നിങ്ങളുടെ കുടുംബാംഗങ്ങളുമായി പ്രശ്‌നങ്ങൾ ഉണ്ടാകാനിടയുള്ളതിനാൽ ശാന്തത പാലിക്കുക.
- നിങ്ങളുടെ മനസ്സിന്റെ ശാന്തത കൂടുതൽ വിലപ്പെട്ടതാണെന്നതിനാൽ ഒരു വാദത്തിലും ഏർപ്പെടരുത്.
- നിങ്ങളുടെ ദാമ്പത്യജീവിതം വർഷത്തിന്റെ മധ്യത്തിൽ പ്രശ്‌നകരമായി തോന്നാം. എന്നാൽ ക്ഷമയോടെ നിങ്ങളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുക.
- അവിവാഹിതർ അവരുടെ ജീവിതത്തിൽ പ്രണയത്തെ സ്വാഗതം ചെയ്യണം.
പരിഹാരം: വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുകയും പഞ്ച മുഖീ രുദ്രാക്ഷം മഞ്ഞ ചരടിൽ ഇട്ട് കഴുത്തിന് ചുറ്റും ധരിക്കുക.
ചിങ്ങം
- വ്യാഴം നിങ്ങളുടെ രാശിയുടെ 5, 8 ഭാവങ്ങളുടെ അധിപനാണ്. നിങ്ങളുടെ അഞ്ചാമത്തെ വീട്ടിൽ വ്യാഴം സ്ഥാനം പിടിച്ചിരിക്കുന്നതിനാൽ, 2020 ൽ, നിങ്ങളുടെ കഠിനാധ്വാനത്തിന്റെ മികച്ച ഫലങ്ങളും നേട്ടങ്ങളും നിങ്ങൾക്ക് ലഭിക്കും.
- പഠനം തുടരാൻ ഒരു വിദേശ രാജ്യത്തേക്ക് പോകുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ, ഈ വർഷം നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കും.
- ഈ വർഷത്തിന്റെ മധ്യത്തിൽ ജോലി ഉപേക്ഷിക്കുകയോ മാറുകയോ ചെയ്യരുത്, കാരണം ഇത് നിങ്ങളെ കുഴപ്പത്തിലാക്കും.
- ക്ഷമയോടും ആവശ്യമായ എല്ലാ ഘടകങ്ങളും പരിഗണിച്ച് തീരുമാനങ്ങൾ എടുക്കുക.
- ആരുമായും തർക്കത്തിൽ ഏർപ്പെടാതിരിക്കാൻ നിങ്ങൾ സ്വയം സമാധാനത്തോടെയിരിക്കേണ്ടതുണ്ട്.
- വ്യാഴ സംക്രമണത്തിൽ, നിങ്ങളുടെ ദാമ്പത്യജീവിതം സന്തോഷത്തോടും ഉത്സാഹത്തോടും നിലകൊള്ളും.
- നിങ്ങളുടെ കുടുംബാംഗങ്ങളുമായി നിങ്ങൾക്ക് നല്ല സമയം ലഭിക്കും.
- പണമിടപാടുകൾ കൈകാര്യം ചെയ്യുമ്പോൾ നിങ്ങൾ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്, എങ്കിൽ പിന്നീട് പശ്ചാത്തപിക്കേണ്ടി വരില്ല.
പരിഹാരം: പതിവായി ഭഗവാൻ ശിവനെ പൂജിക്കുക ഗോതമ്പ് സമർപ്പിക്കുകയും ചെയ്യുക. കൂടാതെ വ്യാഴാഴ്ച ബ്രാഹ്മണർക്ക് ഭക്ഷണം നൽകുക.
കന്നി
- വ്യാഴം നിങ്ങളുടെ രാശിയുടെ 4, 7 ഭാവങ്ങളുടെ അധിപനാണ്. ഈ വർഷം വ്യാഴം നാലാമത്തെ വീട്ടിൽ താമസിക്കും.
- ബിസിനസ്സ് കാര്യത്തിൽ ഈ കാലയളവ് വളരെ പ്രയോജനകരമാണ്. ആഗ്രഹിക്കുന്ന ഫലങ്ങൾ നേടുന്നതിന് കൂടുതൽ പരിശ്രമങ്ങളും കഠിനാധ്വാനവും ചേർക്കുക.
- വളരെക്കാലമായി ജോലി ലഭിക്കാതിരുന്ന ആളുകൾക്ക് ഈ വർഷം ആഗ്രഹിച്ച ജോലി ലഭിക്കും.
- ഒരു അവസരവും നിങ്ങളുടെ കയ്യിൽ നിന്ന് വഴുതി മാറാതിരിക്കാൻ ശ്രദ്ധിക്കുക. ഒഴിവുകൾ ശ്രദ്ധിക്കുക.
- പുതിയ വീട് വാങ്ങാനുള്ള നിങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാകും.
- കാർ വാങ്ങുന്നതിനുള്ള യോഗം കാണുന്നു.
- പിന്നീട് പശ്ചാത്തപിക്കാതിരിക്കാൻ നിങ്ങൾ ശ്രദ്ധാപൂർവ്വം ചിലവാക്കുക.
- ഏതെങ്കിലും തരത്തിലുള്ള തർക്കങ്ങളിൽ നിന്ന് നിങ്ങൾ സ്വയം അകന്നുനിൽക്കേണ്ടതുണ്ട്.
- നിങ്ങളുടെ ഇഷ്ടങ്ങൾ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്.
- ഒരു പഴയ സുഹൃത്തിനെ കാണാനുള്ള അവസരം നിങ്ങൾക്ക് ലഭിച്ചേക്കാം, ഇത് നിങ്ങൾക്ക് വളരെ സന്തോഷപ്രദമായിരിക്കും.
- വർഷാവസാനം, പുതുതായി വിവാഹിതരായ ദമ്പതികൾക്ക് ഒരു കുട്ടിയുടെ രൂപത്തിൽ ഒരു സന്തോഷവാർത്ത ലഭിക്കും.
പരിഹാരം: വ്യാഴാഴ്ച്ച സ്വർണ്ണ മാല ധരിക്കുക. കൂടാതെ, കടല മാവ് കൊണ്ടുണ്ടാക്കിയ പുഡ്ഡിംഗ് ഭഗവാൻ വിഷ്ണുവിന് സമർപ്പിക്കുകയും ആളുകൾക്ക് പ്രസാദമായി നൽകുകയും കുറച്ച് കഴിക്കുകയും ചെയ്യുക.
തുലാം
- നിങ്ങളുടെ മൂന്നാമത്തെയും ആറാമത്തെയും വീടിന്റെ അധിപനാണ് വ്യാഴം. ഈ വർഷം ഇത് മൂന്നാമത്തെ വീട്ടിൽ വസിക്കും.
- വ്യാഴ സംക്രമണം കാരണം നിങ്ങളുടെ ദാമ്പത്യ ജീവിതം മെച്ചപ്പെടും.
- നിങ്ങളുടെ പങ്കാളിയുമായി നിങ്ങൾക്ക് ഒരു മികച്ച ധാരണ ഉണ്ടാവും.
- കായികരംഗവുമായി ബന്ധപ്പെട്ട ആളുകൾക്ക് ധാരാളം അവസരങ്ങൾ ലഭിക്കുന്നതിനാൽ അവർക്ക് വളരെയധികം സന്തോഷം ലഭിക്കും.
- നിങ്ങളുടെ ജീവിതത്തിലോ ബിസിനസ്സിലോ വെല്ലുവിളികൾ അഭിമുഖീകരിക്കേണ്ടി വരാം, അതിനാൽ നിങ്ങളുടെ ക്ഷമയും ബുദ്ധിയും നിലനിർത്തുക.
- വർഷത്തിന്റെ മധ്യത്തിൽ നിങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുകയും അവിശ്വസനീയമാംവിധം മെച്ചപ്പെടുകയും ചെയ്യും.
- പുതിയ വരുമാന സ്രോതസ്സുകളിൽ നിന്ന് നിങ്ങൾക്ക് വരുമാനമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
പരിഹാരം: വ്യാഴാഴ്ച വെള്ളക്കടല അമ്പലത്തിൽ നൽകുകയും വിദ്യാർത്ഥികൾക്ക് പഠന സാമഗ്രികളും ദാനം ചെയ്യുക.
വൃശ്ചികം
- നിങ്ങളുടെ രണ്ട്, അഞ്ച് വീടുകളുടെ അധിപനാണ് വ്യാഴം. 2020 ൽ, ഇത് നിങ്ങളുടെ രണ്ടാമത്തെ വീട്ടിൽ വസിക്കും.
- വ്യാഴസംക്രമണ സമയത്ത്, നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, നിങ്ങൾ സാമ്പത്തിക ലാഭം ഉണ്ടാവും.
- ഈ സമയത്ത്, നിങ്ങളുടെ സംഭാഷണത്തിൽ ഒരു നിയന്ത്രണം വെക്കുക, നിങ്ങൾക്ക് നിറവേറ്റാൻ കഴിയാത്ത വാഗ്ദാനങ്ങൾ നൽകരുത്.
- വർഷത്തിന്റെ മധ്യത്തിൽ, നഷ്ട്ട സാധ്യതയുള്ളതിനാൽ ഏതെങ്കിലും ബിസിനസ്സിലോ മറ്റ് മേഖലകളിലോ നിക്ഷേപിക്കാൻ ശ്രമിക്കരുത്.
- നിങ്ങളുടെ ദാമ്പത്യ ജീവിതം ആനന്ദദായകമായിരിക്കും, ഒപ്പം നിങ്ങൾക്ക് നിങ്ങളുടെ ജീവിത പങ്കാളിയുമായി നല്ല നിമിഷങ്ങൾ ചെലവഴിക്കാൻ കഴിയും.
- വൃശ്ചിക രാശിയിലുള്ള രാശിക്കാരുടെ, കുടുംബജീവിതം അസ്വസ്ഥതകളും സമ്മർദ്ദങ്ങളും നിറഞ്ഞതായിരിക്കും, ഒപ്പം ജീവിതത്തിൽ വളരെയധികം ഉയർച്ചയും താഴ്ചയും നേരിടേണ്ടി വരും.
പരിഹാരം: തവിട്ട് നിറമുള്ള പശുവിന് ധാന്യമാവിൽ ശർക്കര നിറച്ച്, മഞ്ഞൾ കൊണ്ട് കുറി തൊട്ട് ഊട്ടുക. കൂടാതെ, മുതിർന്നവരെ ആദരിക്കുകയും ചെയ്യുക.
ധനു
- വ്യാഴം നിങ്ങളുടെ ഒന്നാമത്തെയും നാലാമത്തെയും വീടിന്റെ അധിപനാണ്, 2020ആദ്യ ഭവനത്തിൽ തന്നെ അത് സംപ്രേഷണം ചെയ്യും.
- ഈ ഘട്ടത്തിൽ, മത, ആത്മീയ, വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ നിങ്ങൾക്ക് കൂടുതൽ താല്പര്യം തോന്നും.
- ആരോഗ്യ കാഴ്ചപ്പാടിൽ, ഈ സമയം നിങ്ങൾക്ക് വളരെ അനുകൂലമായിരിക്കും.
- മാർച്ച് അവസാനം, വ്യാഴം നിങ്ങളുടെ രണ്ടാമത്തെ വീട്ടിൽ സംക്രമിക്കും അതിന്റെ ഫലമായി നിങ്ങളുടെ സാമ്പത്തിക സ്ഥിതി സുസ്ഥിരമാവുകയും ചെയ്യും.
- ധനു രാശിക്കാർക്ക്, പ്രണയവിവാഹത്തിനുള്ള അനുകൂലമായ സമയമായിരിക്കും.
- നിങ്ങളുടെ ജോലി മാറ്റുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ, ശ്രദ്ധാപൂർവ്വം എല്ലാ വശങ്ങളേയും കുറിച്ച് ആലോചിച്ചതിനു ശേഷം തീരുമാനമെടുക്കുക.
- പണമിടപാട് നടത്താൻ ഈ സമയം അനുകൂലമായിരിക്കും.
പരിഹാരം: നല്ല ഫലത്തിനായി, മഞ്ഞ പുഷ്യരാഗം ചൂണ്ടുവിരലിൽ ധരിക്കുക. വ്യാഴാഴ്ച 12 മണിക്കും 1 മണിക്കും ഇടക്ക് സ്വർണ്ണത്തിൽ പൊതിഞ്ഞ ഈ മോതിരം ധരിക്കുക.
മകരം
- നിങ്ങളുടെ മൂന്നാമത്തെയും പന്ത്രണ്ടാമത്തെയും ഭവനത്തിൽ ആധിപത്യം പുലർത്തുന്ന വ്യാഴം 2020 ൽ നിങ്ങളുടെ പന്ത്രണ്ടാമത്തെ വീട്ടിൽ സംക്രമണം നടത്തും.
- ഈ സമയത്ത്, നിങ്ങൾ ഒരു വിദേശ യാത്ര ചെയ്യും.
- നിങ്ങൾക്ക് മതപരമായ പ്രവർത്തനങ്ങളിൽ താൽപ്പര്യമുണ്ടാവുകയും അതുമായി ബന്ധപ്പെട്ട് തീർത്ഥാടനത്തിന് പോവുകയും ചെയ്യും.
- മകര രാശിക്കാരുടെ ജീവിതത്തിൽ ഒരു പുതിയ വ്യക്തിയുടെ വരവ് ഉണ്ടാവും.
- വിദ്യാഭ്യാസ മേഖലയിൽ, മാർച്ച് അവസാനത്തോടെ നിങ്ങൾ വിജയം കൈവരിക്കും, ഒപ്പം സമൂഹത്തിൽ നിങ്ങളുടെ പ്രശസ്തി വർദ്ധിക്കുകയും ചെയ്യും.
- വ്യാഴം സംക്രമണ സമയത്ത്, ബിസിനസ് രംഗത്ത് നിക്ഷേപിക്കുന്നത് ഒഴിവാക്കുക.
- കൂടാതെ, പണമിടപാടുകൾ നടത്തുമ്പോൾ ജാഗ്രത പാലിക്കുക.
പരിഹാരം: വ്യാഴത്തിന്റെ അനുഗ്രഹത്തിനായി ആൽ മരത്തിന്റെ വേര് ധരിക്കുക. നിങ്ങളുടെ കൈയിലോ കഴുത്തിലോ മഞ്ഞ തുണി അല്ലെങ്കിൽ നൂൽ ഉപയോഗിച്ച് വേര് തുന്നി ധരിക്കുക.
കുംഭം
- കുംഭ രാശിക്കാരുടെ രണ്ടാമത്തെയും പതിനൊന്നാമത്തെയും ഭാവത്തിന്റെ അധിപനാണ് വ്യാഴം. 2020 ൽ ഇത് പതിനൊന്നാമത്തെ വീട്ടിൽ വസിക്കും.
- ഈ സമയത്ത്, വലിയ സാമ്പത്തിക ലാഭത്തിന് സാധ്യതയുണ്ട്.
- പുതിയ ചങ്ങാതിമാർക്കൊപ്പം ആസ്വാദ്യകരമായ സമയം ചെലവഴിക്കാനുള്ള അവസരങ്ങൾ നിങ്ങൾക്ക് ലഭിക്കും.
- ഈ സമയത്ത് നിങ്ങൾക്ക് സ്വത്തിലും ഭൂമിയിലും നിക്ഷേപിക്കാൻ കഴിയും.
- അപകടമുണ്ടാകാൻ സാധ്യതയുള്ളതിനാൽ വാഹനം ഓടിക്കുമ്പോൾ ശ്രദ്ധാലുവായിരിക്കുക.
- നിങ്ങളുടെ ജോലിസ്ഥലത്തെ ഏത് തരത്തിലുള്ള മാറ്റവും നിങ്ങളുടെ പ്രകടനത്തെ തടസ്സപ്പെടുത്തും, ഇത് അനുകൂലമാകില്ല.
പരിഹാരം: എല്ലാ ചൊവ്വാഴ്ചയും ആൽ മരത്തെ തൊടാതെ വെള്ളം നൽകുക. കൂടാതെ, കഴിയുമെങ്കിൽ സരസ്വതി ദേവിക്ക് മഞ്ഞ നിറത്തിലുള്ള അരി ഉണ്ടാക്കി സമർപ്പിക്കുക.
മീനം
- മീന രാശിക്കാരുടെ ഒന്നും പത്തും വീടുകൾ ഭരിക്കുന്നത് വ്യാഴമാണ്. 2020 ൽ, ഇത് നിങ്ങളുടെ പത്താമത്തെ വീട്ടിൽ സംക്രമിക്കും.
- ഈ ഘട്ടത്തിൽ, നിങ്ങളുടെ ഔദ്യോഗിക രംഗത്ത് നിങ്ങൾ വിജയം കൈവരിക്കുകയും, സ്വാധീനവും പ്രശസ്തിയും നേടുകയും ചെയ്യും.
- ഒരു പുതിയ ബിസിനസ്സിൽ നിക്ഷേപിക്കാൻ ആലോചിക്കുന്നവർക്ക്, ഈ സമയം വളരെ ലാഭകരമായിരിക്കും.
- വ്യാഴ സംക്രമണ സമയത്ത്, നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, മാത്രമല്ല നിങ്ങൾക്ക് വേഗത്തിൽ ലാഭം നേടാനും കഴിയും.
- നിങ്ങൾ രണ്ടുപേർക്കും ഇടയിൽ സ്നേഹവും ആദരവും ഉണ്ടാവണമെങ്കിൽ മൂന്നാമതൊരു വ്യക്തിയെ നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ ഇടപെടാൻ അനുവദിക്കാതിരിക്കുക.
- സമ്മർദ്ദപരമായ സാഹചര്യത്തിൽ, ശാന്തതയോടും ക്ഷമയോടും തുടരുക.
പരിഹാരം: വ്യാഴാഴ്ച ആരംഭിച്ച് ദിവസവും വ്യാഴ മന്ത്രം ചൊല്ലുക : “oṃ grāṃ grīṃ grauṃ saḥ guruve namaḥ/ॐ ग्रां ग्रीं ग्रौं सः गुरुवे नमः/ഓം ഗ്രാം ഗ്രീം ഗ്രൌം സഃ ഗുരുവേ നമഃ ” കൂടുതലും മഞ്ഞയും ക്രീം നിറത്തിലുള്ളതുമായ വസ്ത്രങ്ങൾ ധരിക്കുക.
മുകളിൽ സൂചിപ്പിച്ച വിവരങ്ങൾ നിങ്ങൾക്ക് വളരെ സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ അഭിപ്രായം ഞങ്ങളുമായി പങ്കിടാൻ മറക്കരുത്. 2020 വർഷത്തിലെ നിങ്ങളുടെ ജീവിതം സന്തോഷത്തോടും ഉത്സാഹത്തോടും കൂടി ആയിരിക്കട്ടെ.
ഞങ്ങളുടെ സൈറ്റ് സന്ദർശിച്ചതിന് നന്ദി.
Astrological services for accurate answers and better feature
Astrological remedies to get rid of your problems

AstroSage on MobileAll Mobile Apps
- Horoscope 2023
- राशिफल 2023
- Calendar 2023
- Holidays 2023
- Chinese Horoscope 2023
- Education Horoscope 2023
- Purnima 2023
- Amavasya 2023
- Shubh Muhurat 2023
- Marriage Muhurat 2023
- Chinese Calendar 2023
- Bank Holidays 2023
- राशि भविष्य 2023 - Rashi Bhavishya 2023 Marathi
- ராசி பலன் 2023 - Rasi Palan 2023 Tamil
- వార్షిక రాశి ఫలాలు 2023 - Rasi Phalalu 2023 Telugu
- રાશિફળ 2023 - Rashifad 2023
- ജാതകം 2023 - Jathakam 2023 Malayalam
- ৰাশিফল 2023 - Rashifal 2023 Assamese
- ରାଶିଫଳ 2023 - Rashiphala 2023 Odia
- রাশিফল 2023 - Rashifol 2023 Bengali
- ವಾರ್ಷಿಕ ರಾಶಿ ಭವಿಷ್ಯ 2023 - Rashi Bhavishya 2023 Kannada