ബുധന്റെ ഇടവ രാശിയിലെ സംക്രമം - Mercury Transit in Taurus: 1 May 2021
വേദ ജ്യോതിഷ പ്രകാരം ബുധൻ ആശയവിനിമയം, ബുദ്ധി, കൂടപ്പിറപ്പ്, വിനോദങ്ങൾ, കഴിവുകൾ, തീരുമാനമെടുക്കൽ തുടങ്ങിയവയെ പ്രതിനിധീകരിക്കുന്നു. ഇടവ രാശിയുടെ അധിപൻ ശുക്രനാണ് ബുധൻ ശുക്ര ഗ്രഹവുമായി സൗഹൃദപരമാണ്. ബുധന്റെ സംക്രമണം നടക്കുന്ന സമയത്ത് ഇത് നിങ്ങളുടെ മനസ്സിനെ സ്വാധീനിക്കും എല്ലാം സാവധാനത്തിലാകാനുള്ള സാധ്യത കാണുന്നു. കാര്യങ്ങൾ ബുദ്ധിപൂർവ്വം അവതരിപ്പിക്കാൻ നിങ്ങൾക്ക് കഴിയും. കാര്യങ്ങൾ ശാശ്വതവും സുസ്ഥിരവുമായിരിക്കാനുള്ള സാധ്യത കാണുന്നു. സാമ്പത്തിക സ്ഥിരത കൈവരിക്കാനായി പരിശ്രമങ്ങളുടെ ആവശ്യമുണ്ടാകും. ബുധന്റെ ഈ സംക്രമണം 2021 മെയ് 1 ന് 5:32 AM മുതൽ 26 മെയ് 2021, 07:50 AM വരെ, നടക്കുകയും അത് പിന്നീട് മിഥുനം രാശിയിലേക്ക് നീങ്ങുകയും ചെയ്യും.
ഈ പ്രവചനം ചന്ദ്ര രാശിയെ ആസ്പദമാക്കിയാണ്. നിങ്ങളുടെ ചന്ദ്ര രാശി അറിയാൻ ക്ലിക്ക് ചെയ്യൂ: ചന്ദ്ര രാശി കാൽക്കുലേറ്റർ
മേടം
ബുധൻ മേട രാശിക്കാരുടെ മൂന്നാമത്തെയും ആറാമത്തെയും ഭാവങ്ങളുടെ അധിപ ഗ്രഹമാണ്. ബുധന്റെ സംക്രമണം നിങ്ങളുടെ രാശിയുടെ രണ്ടാമത്തെ ഭാവത്തിലൂടെ നടക്കും.ഈ സമയത്ത് നിങ്ങളുടെ സംസാര രീതിയിൽ മാധുര്യം ഉണ്ടാകും, നിങ്ങൾക്ക് വളരെ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിയും. പാടുകയോ എഴുതുകയോ ചെയ്യുന്ന രാശിക്കാർക്ക് ഈ സംക്രമണം അനുകൂലമായിരിക്കും. നിങ്ങൾ കുടുംബ ബന്ധങ്ങള്‍ നല്ല രീതിയിൽ മിന്നോട്ട് പോകാനായി അവരുമായി കുറച്ച് നല്ല നിമിഷങ്ങൾ പങ്കുവെക്കേണ്ടതാണ്. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് ഈ സമയത്ത് നേട്ടവും ലാഭവും ലഭിക്കാം. ബിസിനസ്സ് രാശിക്കാർക്ക് അവരുടെ അവസരങ്ങളിൽ ചില തടസ്സങ്ങൾ അനുഭവപ്പെടാം. ആരോഗ്യപരമായി സമയം അനുകൂലമായിരിക്കും.
പരിഹാരം: ചാരിറ്റിയിൽ ഫലങ്ങൾ ദാനം ചെയ്യുക.
ഇടവം
ഇടവ രാശിക്കാരുടെ ബുധൻ മൂന്നാമത്തെയും അഞ്ചാമത്തെയും ഭാവത്തിന്റെ അധിപനാണ്, ഇതിന്റെ സംക്രമം നിങ്ങളുടെ രാശിയുടെ ലഗ്ന ഭാവത്തിലൂടെ ഭവനത്തിലൂടെ നടക്കും. ഈ സമയത്ത്, നിങ്ങൾ വ്യക്തിപരവും ജോലിയുമായി ബന്ധപ്പെട്ട ജീവിതത്തിൽ കാര്യങ്ങളിൽ അനുകൂലത കൈവരും. ഈ സമയം നിങ്ങൾക്ക് കൂടുതൽ അവസരങ്ങൾ വന്നുചേരും. ബിസിനസ്സ് രാശിക്കാർക്ക് ഈ സമയത്ത് ലാഭം പ്രധാനം ചെയ്യും. ഈ സമയത്ത് നിങ്ങളുടെ സംസാര രീതികൾ വളരെയധികം ആകർഷിക്കപ്പെടും. ബന്ധത്തിൽ വളരെ അനുകൂലത കൈവരും. ഇത് വിദ്യാർത്ഥികൾക്ക് അനുകൂലമായ ഒരു സമയം ആയിരിക്കും എന്ന് പറയാം, ഈ സമയം വിദ്യാർത്ഥികൾക്ക് പഠനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ഈ സമയത്ത് നിങ്ങൾക്ക് ശക്തവും ആരോഗ്യകരവുമായി തുടരും.
പരിഹാരം: ദിവസവും സൂര്യോദയ സമയത്ത് രാമ രക്ഷാ സ്‌തോത്രം ചൊല്ലുക.
മിഥുനം
മിഥുന രാശിക്കാരുടെ ബുധൻ ലഗ്ന ഭാവത്തിലെയും നാലാമത്തെയും ഭാവത്തിന്റെ അധിപനാണ്. ഇത് നിങ്ങളുടെ പന്ത്രണ്ടാമത്തെ ഭവനത്തികൂടെ അതിന്റെ സംക്രമം നടക്കും. തൊഴിൽപരമായി, ഈ സമയം നിങ്ങളുടെ ആത്മവിശ്വാസം കുറയുകയും സമ്മർദ്ദവും ഉത്കണ്ഠയും അനുഭവപ്പെടാം. നിക്ഷേപങ്ങൾ നടത്തുമ്പോൾ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഈ കാലയളവിൽ ധ്യാനവും യോഗയും ചെയ്യാൻ ശ്രദ്ധിക്കുക. വിദേശ രാജ്യങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന രാശിക്കാർക്ക് സമയം അനുകൂലമായിരിക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ വിജയം നേടും. നിങ്ങളുടെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതാണ്.
പരിഹാരം: നിങ്ങളുടെ വലതു കൈയിൽ ചെറു വിരലിൽ 5 മുതൽ 6 ക്യാരറ്റിന്റെ മരതകം ധരിക്കുക.
കർക്കിടകം
കർക്കിട രാശിക്കാരിൽ, ബുധൻ പന്ത്രണ്ട്, മൂന്ന് ഭാവങ്ങളുടെ അധിപ ഗ്രഹമാണ്, ഇത് നിങ്ങളുടെ പതിനൊന്നാം ഭാവത്തിലൂടെ അതിന്റെ സംക്രമം നടത്തും. ഈ സമയത്ത് കർക്കിടക രാശിക്കാർക്ക് അനുകൂലവും ശുഭകരവുമായ ഫലങ്ങൾ നൽകും. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട ബിസിനസ്സ് ചെയ്യുന്ന രാശിക്കാർക്ക് അല്ലെങ്കിൽ വിദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗാര്ഥികള്ക്കും ഈ സമയം ലാഭം കൈവരിക്കാനുള്ള ഭാഗ്യം കാണുന്നു. ഈ കാലയളവ് നിങ്ങളുടെ ആഗ്രഹങ്ങൾ സഫലമാകാനുള്ള അവസരം ലഭിക്കും. ജോലിയുമായി ബന്ധപ്പെട്ട് നിങ്ങൾ മുമ്പ് ചെയ്ത കഠിനാധ്വാനത്തിന്റെ ഫലം നിങ്ങൾക്ക് ഈ സമയം ലഭിക്കും. നിങ്ങളുടെ വ്യക്തിജീവിതവും ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ തുറന്ന് സംസാരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഈ സമയത്ത് ദാമ്പത്യ ജീവിതത്തിൽ ചെറിയ തർക്കങ്ങൾ ഉണ്ടാകാം. ബിസിനസ് രാശിക്കാർക്ക് അവരുടെ മേഖലകളിൽ നല്ല അവസരങ്ങൾ കൈവരും. ഈ സമയം നിങ്ങളുടെ ആരോഗ്യവും അനുകൂലമായി തുടരും.
പരിഹാരം: സസ്യങ്ങൾ / മണി പ്ലാന്റുകൾ വീട്ടിൽ നട്ടുപിടിപ്പിക്കുന്നത് നിങ്ങൾക്ക് നല്ല ഫലം നൽകും.
ചിങ്ങം
ചിങ്ങ രാശിയിൽ, ബുധൻ പതിനൊന്നാമത്തെയും രണ്ടാമത്തെയും ഭാവത്തിന്റെ അധിപ ഗ്രഹമാണ്, ഇത് നിങ്ങളുടെ രാശിയുടെ പത്താമത്തെ ഭാവത്തിലൂടെ സംക്രമിക്കും. ഈ സമയം നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട് അനുകൂലമായിരിക്കും. ഈ സമയം നിങ്ങളുടെ സർഗ്ഗാത്മകത ഉയരുകയും എല്ലാ ജോലികളും നിറവേറ്റാൻ നിങ്ങൾക്ക് കഴിയുകയും ചെയ്യും. ദാമ്പത്യ ജീവിതത്തിൽ ജീവിതത്തിൽ സമാധാനവും ഐക്യവും ഉണ്ടാകും. ആരോഗ്യപരമായി പതിവായി വ്യായാമം ചെയ്യുന്നത് നല്ലതായിരിക്കും. സാമ്പത്തിക കാര്യങ്ങൾ അനുകൂലം ആയിരിക്കും. ഈ സമയം നിങ്ങളുടെ ശ്രദ്ധിച്ച് ഉപയോഗിക്കേണ്ടതാണ്.
പരിഹാരം: ബുധനാഴ്ച ബുധബീജ മന്ത്രം ചൊല്ലുക.
കന്നി
കന്നി രാശിയിൽ, ബുധൻ നിങ്ങളുടെ ലഗ്ന ഭാവത്തിന്റെയും പത്താമത്തെ ഭാവത്തിന്റെയും അധിപ ഗ്രഹമാണ്, ഇതിന്റെ സംക്രമണം നിങ്ങളുടെ ഒമ്പതാം ഭാവത്തിലൂടെ നടക്കും. ഈ സമയത്ത് നിങ്ങൾക്ക് എല്ലാ ജോലികളിലും പരിശ്രമങ്ങളിലും ഭാഗ്യം അനുകൂലിക്കും, എന്നാൽ എല്ലാ പരിശ്രമങ്ങളിലും കഠിനാധ്വാനത്തിലും ഏർപ്പെടാനും ആഗ്രഹിച്ച ഫലങ്ങൾ നേടുന്നതിനുള്ള നിങ്ങളുടെ ശ്രമങ്ങളിൽ സ്ഥിരത പുലർത്തേണ്ടത് അത്യാവശ്യമാണെന്ന് നിങ്ങൾ ഓർക്കേണ്ടതാണ്. ഈ സമയത്ത് നിങ്ങൾക്ക് പുതിയ ജോലി അവസരങ്ങളും സാമ്പത്തിക ആനുകൂല്യങ്ങളും ലഭിക്കും. നിങ്ങളുടെ കൂടപ്പിറപ്പിൽ നിന്നും നിങ്ങൾക്ക് സാമ്പത്തിക സഹായം ലഭിക്കാനുള്ള സാധ്യതയും കാണുന്നു. ഗ്ലാമർ, മാധ്യമം, വിനോദം, എന്നിവയുമായി ബന്ധപ്പെട്ട രാശിക്കാർക്ക് ഈ സമയം വിജയം കൈവരും. ഈ സമയത്ത്, നിങ്ങൾക്ക് കല, എഴുത്ത്, അഭിനയം എന്നിവയിലേക്ക് താല്പര്യം ഉണ്ടാകും. ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ട് ചില ചെറിയ പ്രശ്‌നങ്ങൾക്ക് സാധ്യത കാണുന്നു.
പരിഹാരം: നിങ്ങളുടെ വലതു കൈയിന്റെ ചെറു വിരലിൽ 5 മുതൽ 6 ക്യാരറ്റിന്റെ മരതകം അണിയുക.
തുലാം
തുലാം രാശിക്കാരിൽ, ബുധൻ നിങ്ങളുടെ പന്ത്രണ്ടാമത്തെയും ഒമ്പതാമത്തെയും ഭാവത്തിന്റെ അധിപനാണ് ഇതിന്റെ സംക്രമം നിങ്ങളുടെ രാശിയുടെ എട്ടാമത്തെ ഭാവത്തിലൂടെ നടക്കും. പാരമ്പര്യത്തിൽ നിന്നും നിങ്ങൾക്ക് പ്രയോജനം ലഭിക്കും. കുടുംബ ജീവിതത്തിൽ തെറ്റിദ്ധാരണകൾ ഇല്ലാതിരിക്കാനായി കാര്യങ്ങൾ തുറന്ന് സംസാരിക്കാൻ ശ്രമിക്കേണ്ടതാണ്.ഈ സമയത്ത്, പണം നഷ്‌ടപ്പെടാനുള്ള സാധ്യത കാണുന്നു അതുപോലെ പണം ലഭ്യമാക്കാനും ഉള്ള അവസരങ്ങൾ ലഭ്യമാകും. ഔദ്യോഗികമായി നിങ്ങളുടെ മേലുദ്യോഗസ്ഥരുടെ തർക്കിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ട് നിങ്ങൾ യോഗയും വ്യായാമവും ചെയ്യുന്നത് നല്ലതാണ്.
പരിഹാരം: ബുധന്റെ അനുഗ്രഹത്തിനായി ആഴ്ചയിൽ രണ്ടുതവണ വീട്ടിൽ കർപ്പൂരം കത്തിക്കുക.
വൃശ്ചികം
വൃശ്ചിക രാശിക്കാരുടെ, ബുധൻ ഏഴാമത്തെയും പതിനൊന്നാമത്തെയും ഭാവാധിപനാണ്, ഇതിന്റെ സംക്രമം നിങ്ങളുടെ രാശിയുടെ ഏഴാമത്തെ ഭാവത്തിലൂടെ നടക്കും. ഈ സമയത്ത് നിങ്ങൾക്കും നിങ്ങളുടെ പങ്കാളിക്കും ഇടയിൽ ചില പ്രശ്നങ്ങൾ അനുഭവപ്പെടും. അതിനാൽ, നിങ്ങളുടെ എല്ലാ കാര്യങ്ങളും സമാധാനപരമായി പരിഹരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ബിസിനസ്സ് ചെയ്യുന്ന രാശിക്കാർക്ക് ഈ സമയം ലാഭം ഉണ്ടാകും. വ്യക്തികൾക്ക് ആരോഗ്യവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ അനുഭവപ്പെടാം, അതിനാൽ ഈ സമയം ആവശ്യമായ മുൻകരുതൽ എടുക്കേണ്ടതാണ്. ഈ സമയത്ത് നിങ്ങളുടെ പ്രശസ്തി വർദ്ധിക്കും.
പരിഹാരം: ദിവസവും സരസ്വതി ദേവിയെ പ്രാർത്ഥിക്കുന്നത് ബുധന്റെ നല്ല ഫലങ്ങൾക്ക് സഹായകമാകും.
ധനു
ധനു രാശിക്കാരുടെ, ബുധൻ ഏഴാമത്തെയും പത്താമത്തെയും ഭാവത്തിന്റെ അധിപനായിരിക്കും. ബുധന്റെ സംക്രമം ആറാമത്തെ ഭാവത്തിലേക്ക് നീങ്ങുന്നു. ബിസിനസ്സ് രാശിക്കാർ അവരുടെ ബിസിനസ്സ് വിപുലീകരണ പദ്ധതികൾ ആലോചിക്കാം നിങ്ങൾക്ക് ഇത് ശുഭകരമായ ഫലങ്ങൾ നൽകും. ജോലി ചെയ്യുന്ന രാശിക്കാർക്ക് ഈ സമയം ആനുകൂല്യങ്ങൾ ലഭ്യമാകുകയും കൂടാതെ ജോലിസ്ഥലത്ത് പിന്തുണ ലഭിക്കുകയും സ്ഥാനക്കയറ്റത്തിനും സാധ്യത കാണുന്നു. നിങ്ങളുടെ വാക്കുകൾ ഈ സമയം ശ്രദ്ധിച്ച് ഉപയോഗിക്കുക. നിങ്ങളുടെ ജീവിത പങ്കാളിയുടെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതാണ്.
പരിഹാരം: ദിവസവും പശുക്കൾക്ക് പച്ച പുല്ല് നൽകുക.
മകരം
മകര രാശിക്കാരുടെ ബുധൻ ആറാമത്തെയും ഒമ്പതാമത്തെയും ഭാവത്തിന്റെ അധിപ ഗ്രഹമാണ്, ഇത് നിങ്ങളുടെ രാശിയുടെ അഞ്ചാമത്തെ ഭാവത്തിലൂടെ സംക്രമിക്കും. വിദ്യാർത്ഥികൾക്ക് ഈ സമയത്ത് ശ്രദ്ധയോടെ പഠിക്കാൻ കഴിയും. ഈ സമയത്ത് അനാവശ്യ തർക്കങ്ങളിൽ ഒഴിവാക്കുന്നതാണ് നല്ലത്. ചില ഊഹക്കച്ചവടം അല്ലെങ്കിൽ ലോട്ടറി എന്നിവയിൽ നിന്ന് ചില രാശിക്കാർക്ക് നല്ല ലാഭമുണ്ടാകും. ജോലിയുമായി ബന്ധപ്പെട്ട് ഈ സമയത്ത് നിങ്ങൾക്ക് ജോലിക്കയറ്റം ലഭിക്കാനുള്ള എല്ലാ സാധ്യതകളും കാണുന്നു. ആരോഗ്യപരമായി സമയം അനുകൂലമാണ് എന്നിരുന്നാലും യോഗ അല്ലെങ്കിൽ സ്പോർട്സ് പോലുള്ള ഏതെങ്കിലും തരത്തിലുള്ള വ്യായാമങ്ങൾ ചെയ്യുന്നത് നല്ലതാണ്.
പരിഹാരം: ബുധനാഴ്ച ഭഗവാൻ ഗണപതിക്ക് ദർഭ പുല്ല് സമർപ്പിക്കുക.
കുംഭം
ബുധൻ കുംഭ രാശിക്കാരുടെ അഞ്ചാമത്തെയും എട്ടാമത്തെയും ഭാവത്തിന്റെ അധിപ ഗ്രഹമാണ്, ഇതിന്റെ സംക്രമം നാലാമത്തെ ഭാവത്തിലൂടെ നടക്കും. ഈ സമയത്ത്, കുട്ടികളുമായി ബന്ധപ്പെട്ട ചില ഉത്കണ്ഠകളും മാനസിക പിരിമുറുക്കങ്ങളും നിങ്ങൾക്ക് അനുഭവപ്പെടാം. പഠനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ഈ രാശിയിലുള്ള വിദ്യാർത്ഥികൾക്ക് ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം. ജോലിയുമായി ബന്ധപ്പെട്ട്, ചില ഉയർച്ചതാഴ്ചകൾ അനുഭവപ്പെടും. ജോലിയുമായി ബന്ധപ്പെട്ട് നല്ല ഫലത്തിനായി കൂടുതൽ ശ്രമങ്ങൾ നടത്തേണ്ടതാണ്. കുടുംബ കാര്യങ്ങളുമായി ബന്ധപ്പെട്ട് സമയം അനുകൂലമായിരിക്കും. ആരോഗ്യപരയായി ഈ സമയത്ത് ശ്രദ്ധിക്കേണ്ടതാണ് കൂടാതെ വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കുകയും ചെയ്യുക.
പരിഹാരം: ബുധനാഴ്ച വിഷ്ണു സഹസ്രനാമ സ്തോത്രം ചൊല്ലുക.
മീനം
മീന രാശിക്കാരുടെ, ബുധൻ നാലാമത്തെയും ഏഴാമത്തെയും ഭാവങ്ങളുടെ അധിപഗ്രഹമാണ്. ഇത് നിങ്ങളുടെ മൂന്നാമത്തെ ഭാവത്തിലൂടെ അതിന്റെ സംക്രമണം നടത്തുന്നു. ഈ സമയത്ത്, നിങ്ങളുടെ സംസാര രീതി മെച്ചപ്പെടും. സാമ്പത്തികമായി ഈ സമയം നിങ്ങൾക്ക് അനുകൂലമാണെന്ന് പറയാം. ജോലിയുമായി ബന്ധപ്പെട്ട യാത്രകൾ നിങ്ങൾക്ക് ലാഭം നൽകും. കുടുംബത്തോടൊപ്പം കുറച്ച് നല്ല നിമിഷങ്ങൾ പങ്കിടാൻ ശ്രമിക്കേണ്ടതാണ്. ആരോഗ്യപരമായി ഈ സമയം നിങ്ങൾക്ക് അനുകൂലമായിരിക്കും.
പരിഹാരം: ബുധനാഴ്ച ഭക്ഷ്യസാധനങ്ങൾ വിതരണം നടത്തുന്നത് നല്ലതാണ്.
നിങ്ങൾക്ക് ഞങ്ങളുടെ ലേഖനം ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു. ആസ്ട്രോസേജിന്റെ പ്രധാന ഭാഗമായതിന് നിങ്ങൾക്ക് നന്ദി. കൂടുതൽ രസകരമായ ലേഖനങ്ങൾക്കായി കാത്തിരിക്കൂ.