ബുധൻ സംക്രമണം മീന രാശിയിൽ - Mercury Transit in Pisces - 01 April, 2021
ബുധൻ ഗ്രഹം ആശയവിനിമയം, ന്യായ വാദം, ന്യായ വിധി, ബുധൻ ജല രാശിയായ മീന രാശിയിലേക്ക് അതിന്റെ സംക്രമണം നടത്തുന്നു. ഈ സംക്രമണം 01 ഏപ്രിൽ 2021 @ 00:52am ന് നടക്കുകയും ഈ സംക്രമണം 16 ഏപ്രിൽ 2021@ 21:05pm വരെ തുടരുകയും ചെയ്യുന്നു. ഈ സംക്രമണ സമയത്ത് ചില രാശിക്കാർക്ക് അവരുടെ തീരുമാനങ്ങളിൽ വസ്തുനിഷ്ഠത നഷ്ടപ്പെടാനും ചില തെറ്റിദ്ധാരണകളിൽ പെടാനും സാധ്യത കാണുന്നു.
ഈ പ്രവചനം ചന്ദ്ര രാശിയെ ആസ്പദമാക്കിയാണ്. നിങ്ങളുടെ ചന്ദ്ര രാശി അറിയാൻ ക്ലിക്ക് ചെയ്യൂ: ചന്ദ്ര രാശി കാൽക്കുലേറ്റർ
ഈ സംക്രമണം നിങ്ങളുടെ രാശിയെയും മറ്റു രാശിയെയും എങ്ങിനെ ബാധിക്കുമെന്ന് നോക്കാം -
മേടം
മേട രാശിയിലെ ബുധന്റെ പന്ത്രണ്ടാം ഭാവത്തിലൂടെ സംക്രമണം നടത്തും. ഈ സമയത്ത് ജോലിക്കയറ്റത്തിനുള്ള സാധ്യത വളരെ കുറവാണ്. ഈ സമയം ചില തെറ്റിദ്ധാരണകൾക്ക് സാധ്യത ഉള്ളതിനാൽ കാര്യങ്ങൾക്ക് മെയിൽ മൂലം അയക്കുന്നതും മറ്റും നല്ലതാണ്. ഈ സമയത്ത് യാത്രകൾ ആസ്വദിക്കാൻ നിങ്ങൾക്ക് കഴിയുകയില്ല. ഈ സമയം ആരോഗ്യ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഈ സമയത്ത് ഉറക്കമില്ലായ്മ, ഉത്കണ്ഠ, ത്വക്ക്, ഹോർമോൺ സംബന്ധിച്ച അസുഖങ്ങൾക്ക് സാധ്യത കാണുന്നു. വ്യക്തി ജീവിതത്തിൽ നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കാനുള്ള സാധ്യത കാണുന്നു. നിങ്ങളുടെ കൂടപ്പിറപ്പുകൾക്ക് ഈ സമയം അനുകൂലമായിരിക്കും, വിദേശത്ത് നിന്നും ചില ആനുകൂല്യങ്ങളും ലഭ്യമാകും. ചെലവുകൾ ഈ സമയം ഉയരാം അതിനാൽ ഈ സമയം ശരിയായ ബജറ്റ് പാലിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
പരിഹാരം - ഈ സംക്രമണ സമയത്ത് ഓഫീസിലും വീട്ടിലും പതിവായി കർപ്പൂരം കത്തിക്കുക.
ഇടവം
ഇടവ രാശിയിൽ ബുധന്റെ സംക്രമണം പതിനൊന്നാം ഭാവത്തിലൂടെ നടക്കും. ഈ ഭാവം സമ്പത്ത്, സംസാരം എന്നിവയും മറ്റും പ്രതിനിധാനം ചെയ്യുന്നു. ഇടവ രാശിയുടെ അധിപനായ ശുക്രന്റെ സുഹൃത്ത് കൂടിയാണ് ബുധൻ. വ്യക്തിഗത ജീവിതത്തിൽ നിങ്ങളുടെ കുടുംബം നിങ്ങൾക്ക് പിന്തുണ ആയി നിൽക്കും അത് മൂലം നിങ്ങൾക്ക് ഏതൊരു പ്രശ്നവും എളുപ്പത്തിൽ തന്നെ പരിഹരിക്കാൻ കഴിയും. പ്രണയ ബന്ധത്തിലുള്ള രാശിക്കാരുടെ ഇടയിലുണ്ടായിരുന്ന ചില പ്രശ്നങ്ങൾ ഈ സമയം പരിഹരിക്കപ്പെടും. ഔദ്യോഗികമായി, ഈ സംക്രമണ സമയത്ത് നിങ്ങൾക്ക് വ്യത്യസ്ത ജോലികൾ ചെയ്യാൻ കഴിയും അത് നിങ്ങളുടെ മേലുദ്യോഗസ്ഥരിൽ നല്ല അഭിപ്രായം ഉണ്ടാക്കുകയും ചെയ്യും. ചില രാശിക്കാർക്ക് വിവിധ സ്രോതസ്സുകളിൽ നിന്ന് വരുമാനം ലഭിക്കാനുള്ള സാധ്യത കാണുന്നു. ബിസിനസ് രാശിക്കാർക്ക് ഈ സമയം അവരുടെ ബിസിനസ് വിപുലീകരിക്കാനുള്ള അവസരം ലഭ്യമാകും. നിങ്ങൾ മുൻപ് നടത്തിയ എല്ലാ നിക്ഷേപങ്ങളുടെയും ഫലം നിങ്ങൾക്ക് ഈ സമയം ലഭ്യമാകും. നിങ്ങളുടെ ബിസിനസ് വിപുലീകരിക്കാനുള്ള മാർഗ്ഗങ്ങൾ നിങ്ങൾക്ക് ലഭ്യമാകും. വിദ്യാർത്ഥികൾ ഈ സമയം കാര്യങ്ങൾ പഠിക്കുന്നതിൽ താല്പര്യം കാണിക്കും. അത് അവരുടെ പഠനത്തിൽ അനുകൂലമായി ഭവിക്കുകയും ചെയ്യും. മൊത്തത്തിൽ ഈ സംക്രമണം അനുകൂലമാണെന്ന് പറയാം.
പരിഹാരം - ബുധനാഴ്ച ഭഗവാൻ ഗണപതിയ്ക്ക് ദർഭ പുല്ല് സമർപ്പിക്കുക, അത് നിങ്ങൾക്ക് ശുഭകരമായിരിക്കും.
മിഥുനം
ബുധന്റെ സംക്രമണം നിങ്ങളുടെ പത്താം ഭാവത്തിലൂടെ നടക്കും. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് ഒരു സമ്മിശ്ര ഫലമായിരിക്കും നൽകുക. നിങ്ങളുടെ പണിയിൽ നിങ്ങൾക്ക് ആത്മവിശ്വാസം കുറയാം അത് മൂലം നിങ്ങളുടെ ജോലികൾ സാവധാനമാകുകയും അത് നിങ്ങളുടെ പ്രവർത്തന ക്ഷമതയെ ബാധിക്കുകയും ചെയ്യാം. അതിനാൽ ഈ സമയം നിങ്ങളുടെ കഴിവിൽ നിങ്ങൾ വിശ്വാസം അർപ്പിക്കേണ്ടതാണ്. വ്യക്തി ജീവിതത്തിൽ, നിങ്ങളുടെ അമ്മയുടെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതാണ്. ഏതെങ്കിലും വിധത്തിലുള്ള ഭൂമി വാകുന്നതുമായി ബന്ധപ്പെട്ട് പേപ്പർ ജോലികൾ വ്യക്തമായി ശ്രദ്ധിക്കേണ്ടതാണ് അല്ലെങ്കിൽ ഇത് നിങ്ങളുടെ നഷ്ടത്തിന് വഴിവെക്കും. കുടുംബത്തിൽ നിങ്ങൾക്ക് നല്ല നിമിഷങ്ങൾ പങ്കുവെക്കാൻ കഴിയും. അത് നിങ്ങളുടെ ബന്ധം ദൃഢമാക്കുകയും ചെയ്യും. വിദ്യാർത്ഥികൾക്ക് ഈ സമയം അവരുടെ പഠനവുമായി ബന്ധപ്പെട്ട് ലക്ഷ്യത്തിനായി കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടതാണ്.
പരിഹാരം - ബുധനാഴ്ച ദേവി സരസ്വതിയെ പ്രാർത്ഥിക്കുക കൂടാതെ 4-5 ക്യാരറ്റിന്റെ വെള്ളി മോതിരത്തിൽ പതിപ്പിച്ച മരതക കല്ല് വലുത് കൈയ്യിൽ മോതിര വിരലിൽ ധരിക്കുക.
കർക്കിടകം
ബുധന്റെ സംക്രമണം കർക്കിടക രാശിയിൽ നിങ്ങളുടെ ഒമ്പതാം ഭാവത്തിൽ നടക്കും. വ്യക്തി ജീവിതത്തിൽ നിങ്ങളുടെ കൂടപ്പിറപ്പുമായുള്ള നിങ്ങളുടെ ബന്ധം അത്ര അനുകൂലമായിരിക്കുകയില്ല. അതിനാൽ ഈ സമയം അവരുമായി ഒരുമിച്ച് ഇരുന്ന് അവരുടെ പ്രശ്‌നങ്ങൾ കേൾക്കാൻ നിങ്ങൾ തയ്യാറാകണം. ഈ സമയത്ത് നടക്കുന്ന ധാർമിക യാത്ര നിങ്ങൾക്ക് അത്ര ഉപദേശപ്രദമല്ല, ഈ യാത്ര നിങ്ങൾക്ക് സമാധാനം നൽകുന്നതിന് പകരം ചില വിഷമങ്ങൾ ആയിരിക്കും പ്രധാനം ചെയ്യുക. ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ട് ചില ഉദ്യോഗാർത്ഥികൾക്ക് അവർ ആഗ്രഹിക്കാത്ത വിധത്തിലുള്ള ജോലിയിലെ സ്ഥലംമാറ്റത്തിന് സാധ്യത കാണുന്നു. കൂടാതെ ഔദ്യോഗിക ജീവിതത്തിലെ വിജയത്തിനായി നിങ്ങൾ പതിവിലും കൂടുതൽ ശ്രമങ്ങൾ നടത്തേണ്ടതായി വരാം. കൂടാതെ നിങ്ങളുടെ മേലുദ്യോഗസ്ഥരുടെ ചില വാദപ്രതിവാദങ്ങൾക്കും സാധ്യത കാണുന്നു.അതിനാൽ ഈ സമയം നിങ്ങൾ നിങ്ങളുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രദ്ധിക്കുക. ഈ സമയം നിങ്ങളുടെ ഉള്ളിൽ ഒളിഞ്ഞ് കിടക്കുന്ന കഴിവുകൾ മനസ്സിലാക്കാൻ നിങ്ങൾക്ക് കഴിയും.
പരിഹാരം - എല്ലാ ബുധനാഴ്ചയും പശുവിന് പച്ച പുല്ല് നൽകുക.
ചിങ്ങം
ബുധന്റെ സംക്രമണം നിങ്ങളുടെ എട്ടാം ഭാവത്തിലൂടെ നടക്കും. ഈ സമയത്ത് ബിസിനസ് രാശിക്കാർ വലിയ നിക്ഷേപങ്ങൾ നടത്തുന്നത് ഒഴിവാക്കേണ്ടതാണ് അല്ലെങ്കിൽ ഇത് വലിയ നഷ്ടങ്ങൾക്ക് വഴിയൊരുക്കും. വിപണന മേഖലയിലുള്ള രാശിക്കാർ 16th ഏപ്രിൽ വരെ ഈ സമയം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വ്യക്തി ജീവിതത്തിൽ, നിങ്ങൾ സംസാരിക്കുന്നതിന് മുൻപ് നിങ്ങളുടെ വാക്കുകൾ ശ്രദ്ധിക്കേണ്ടതാണ് അല്ലെങ്കിൽ നിങ്ങളുടെ വാക്കുകൾ പിന്നീട് നിങ്ങളെ തന്നെ തിരിച്ചടിക്കും. നിങ്ങളുടെ ചെലവുകൾ ഈ സമയം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് കൂടാതെ ചില രാശിക്കാർക്ക് അവരുടെ ജീവിത പങ്കാളി അല്ലെങ്കിൽ പങ്കാളിയുടെ ബന്ധുക്കളിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കാനുള്ള സാധ്യത കാണുന്നു. ആരോഗ്യപരമായി കൂടുതലായി പൊടി ഉള്ള സ്ഥലങ്ങളിൽ നിന്ന് ദൂരെയാകാൻ ശ്രദ്ധിക്കേണ്ടതാണ് അല്ലെങ്കിൽ ഇത് വയർ, ത്വക്ക് കൂടാതെ ചില അലർജികൾക്കും സാധ്യത ഒരുക്കും.
പരിഹാരം - ആവശ്യക്കാർക്ക് സ്റ്റേഷനറി സാധനങ്ങൾ ദാനം ചെയ്യുക.
കന്നി
ബുധന്റെ സംക്രമണം നിങ്ങളുടെ ഏഴാം ഭാവത്തിലൂടെ നടക്കും ഔദ്യോഗികമായി കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമാകും, ഈ സമയം നല്ല നേട്ടങ്ങൾ ലഭിക്കാനുള്ള സാധ്യത കാണുന്നു. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങൾക്ക് ജോലിയിൽ സ്ഥാനക്കയറ്റം അല്ലെങ്കിൽ ശമ്പള വർദ്ധന രൂപത്തിൽ ലഭിക്കും. ചില സമയത്തെ തെറ്റ് സംഭവിക്കുമോ എന്നുള്ള പേടി ചില ആശയക്കുഴപ്പങ്ങൾക്കും തീരുമാനമെടുക്കുന്നതിനുള്ള താമസത്തിനും കാരണമാകും. ഭാഗികമായി ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്ന രാശിക്കാർക്ക് ഇത് അത്ര നല്ല സമയമായിരിക്കില്ല അതിനാൽ ഇവർ കുറച്ച് കൂടി കാത്തിരിക്കേണ്ടതാണ്.വിവാഹവുമായി ബന്ധപ്പെട്ട് നിങ്ങളും നിങ്ങളുടെ പങ്കാളിയും ആയുള്ള ബന്ധം വളരെ ശക്തമായിരിക്കും. ഇത് നിങ്ങളുടെ ജീവിതത്തിൽ ശരിയായ ഉയർച്ചയ്ക്ക് വഴിവെക്കും. നിങ്ങളുടെ അച്ഛനുമായുള്ള നിങ്ങളുടെ ബന്ധം ഉയരും. മൊത്തത്തിൽ സമൃദ്ധി അനുഭവപ്പെടും. എന്നിരുന്നാലും, ആരോഗ്യപരമായി, ഈ സമയം ശ്രദ്ധിക്കേണ്ടതാണ് അല്ലെങ്കിൽ ഞരമ്പ്, പുറം തുടങ്ങിയവരുമായി ബന്ധപ്പെട്ട പ്രശ്നനങ്ങൾക്ക് സാധ്യത കാണുന്നു.
പരിഹാരം - ബുധന്റെ ശുഭകരമായ ഫലങ്ങൾക്കായി വെള്ളി അല്ലെങ്കിൽ സ്വർണ്ണത്തിൽ പതിച്ച മരതകം വലതു കൈയിൽ ചെറു വിരലിൽ ധരിക്കുക.
തുലാം
ബുധന്റെ സംക്രമണം നിങ്ങളുടെ ആറാം ഭാവത്തിലൂടെ നടക്കും, ഔദ്യോഗികമായി, നിങ്ങളുടെ ജോലിയിൽ ഉയർച്ചയ്ക്കായി കൂടുതലായി ശ്രമിക്കേണ്ടതാണ് വരും. നിങ്ങളുടെ വഴിയിൽ ചില തടസ്സങ്ങൾ നിങ്ങൾക്ക് അഭിമുഖീകരിക്കേണ്ടതായി വരും അത് നിങ്ങളുടെ സമ്മർദ്ദത്തിന് കാരണമാകുകയും ചെയ്യും. തുലാം രാശിക്കാർ വളരെ സാമൂഹികവും കൂടുതലായി വിശ്വസിക്കുന്നവരുമായിരിക്കും. എന്നാൽ കാര്യങ്ങൾ മറ്റുള്ളവരോട് പറയുന്നത് വളരെ സൂക്ഷിച്ച് ആയിരിക്കണം. അനാവശ്യമായ വാഗ്‌വാദങ്ങളിൽ നിന്ന് നിങ്ങൾ ഒഴിഞ്ഞ് നിൽക്കേണ്ടതാണ്. നിങ്ങളുടെ ചെലവുകൾ ഈ സമയം നിയന്ത്രിക്കേണ്ടതാണ്. എന്നിരുന്നാലും നിങ്ങളുടെ അച്ഛന് ഈ സമയം ജോലിയുമായി ബന്ധപ്പെട്ട് നല്ല പിന്തുണയും അഭിവൃദ്ധിയും ഉണ്ടാകാനുള്ള സാധ്യത കാണുന്നു. ഈ സമയം ലോൺ എടുക്കുന്നത് ഒഴുവാക്കാൻ ശ്രമിക്കുക അല്ലെങ്കിൽ ഇത് നിങ്ങൾക്ക് പിന്നീട് തിരിച്ചടക്കാൻ കഴിയില്ല. ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ട് നിങ്ങളുടെ ഭക്ഷണ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണ്ടതാണ്.
പരിഹാരം - ഏതെങ്കിലും പ്രധാ ജോലിയുമായി ബന്ധപ്പെട്ട് വീട്ടിൽ നിന്ന് പോകുന്നതിന് മുൻപ് ഏലക്കായ ചവയ്ക്കുക.
വൃശ്ചികം
വൃശ്ചിക രാശിക്കാരുടെ അഞ്ചാം ഭാവത്തിലൂടെ ബുധന്റെ സംക്രമണം നടക്കും ഈ സമയം ഓഹരി വിപണിയിലുള്ള രാശിക്കാർക്ക് അത്ര അനുകൂലമായിരിക്കില്ല. എന്നിരുന്നാലും ഉയർന്ന വിദ്യാഭ്യാസം ചെയ്യുന്ന രാശിക്കാർക്ക് ഈ സമയം അനുകൂലമായിരിക്കും. ഔദ്യോഗികമായി, ജോലി മാറാൻ ആഗ്രഹിക്കുന്ന രാശിക്കാർക്ക് സമയം അനുകൂലമായിരിക്കും. ബിസിനസ് രാശിക്കാർക്ക് ഈ സമയം നല്ല ലാഭം കൈവരിക്കാൻ കഴിയും, കൂടാതെ സാമ്പത്തിക സ്ഥിതി കൂടുതൽ മെച്ചപ്പെടും. വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ പങ്കാളിയോട് നിങ്ങളുടെ വികാരങ്ങൾ പങ്കിടാൻ ബുദ്ധിമുട്ട് അനുഭവപ്പെടും. ചില സമയം നിങ്ങൾ സൗമ്യവും ചില സമയം പരുക്കവുമാകാം. ഇത് നിങ്ങളുടെ ഇടയിൽ തെറ്റിദ്ധാരണകൾക്ക് ഇടവരുത്താം. നിങ്ങൾക്ക് ഈ സമയം നിങ്ങളുടെ പഴയ കൂട്ടുകാരെ കാണാൻ കഴിയുകയും അത് നിങ്ങളിൽ സന്തോഷം ഉളവാക്കുകയും ചെയ്യും.
പരിഹാരം - തുളസി ചെടിയെ പൂജിക്കുന്നതും പ്രാർത്ഥിക്കുന്നതും നിങ്ങൾക്ക് അനുകൂല ഫലങ്ങൾ നൽകും.
ധനു
ധനു രാശിക്കാരുടെ നാലാം ഭാവത്തിലൂടെ ബുധന്റെ സംക്രമണം നടക്കും ഈ സമയത്ത് നിങ്ങളുടെ പങ്കാളിയ്ക്ക് ജോലിയിൽ സ്ഥാനക്കയറ്റവും അഭിവൃദ്ധിയും ജോലിസ്ഥലത്ത് ലഭിക്കും. ഈ സംക്രമണം സമയത്ത് ചെറിയ കാര്യങ്ങെളെ ചൊല്ലി നിങ്ങളുടെ പങ്കാളിയുമായി അല്ലെങ്കിൽ പ്രിയപ്പെട്ടവരുടെ വഴക്ക് ഉണ്ടാകാനുള്ള സാധ്യത കാണുന്നു. എന്നാൽ അവ കൂടുതൽ വഷളാകുന്നതിന് മുൻപ് പ്രശ്നത്തിന് പരിഹാരം കാണാൻ നിങ്ങൾ ശ്രമിക്കേണ്ടതാണ്. ഔദ്യോഗികമായി, ഈ സമയത്ത് ശരിയായ അഭിനന്ദനങ്ങൾ ലഭിക്കാനുള്ള സാധ്യത കാണുന്നു, ഇത് നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കും. ബിസിനസ് രാശിക്കാർക്ക് ഈ സമയം നല്ല നിക്ഷേപങ്ങൾ നടത്താൻ കഴിയും. എന്നാൽ എല്ലാം ഒരു സ്ഥലത്ത് നിക്ഷേപിക്കാതെ പല സ്ഥലങ്ങളിലായി നിക്ഷേപിക്കാൻ ശ്രമിക്കേണ്ടതാണ്. ഈ സമയത്ത് നിങ്ങൾക്ക് ചെടികൾ നട്ടുപിടിപ്പിക്കുന്ന ഒരു വിനോദം ഉണ്ടാകും. ആരോഗ്യപരമായി വ്യായാമം യോഗ എന്നിവ ചെയ്യേണ്ടതാണ്.
പരിഹാരം - ബ്രഹ്മി കഴിക്കുന്നത് ബുധന്റെ നല്ല പ്രഭാവത്തിന് കാരണമാകും.
മകരം
മകര രാശിക്കാരുടെ മൂന്നാം ഭാവത്തിലൂടെ ബുധന്റെ സംക്രമണം നടക്കും ഈ സമയത്ത് ജോലിസ്ഥലത്ത് പ്രത്യേകിച്ചും നിങ്ങളുടെ വാക്കുകൾ ശ്രദ്ധിക്കേണ്ടതാണ്. ദീർഘ ദൂര യാത്രകൾ നിങ്ങൾക്ക് അത്ര അനുകൂലമായിരിക്കില്ല എന്നാൽ ചെറു ദൂര യാത്രകൾ നിങ്ങൾക്ക് നല്ല ഫലങ്ങൾ കൈവരിക്കുന്നതിന് കാരണമാകും. നിങ്ങളുടെ കൂടപ്പിറപ്പുകൾക്ക് ജോലിയിലും അവരുടെ വിദ്യാഭ്യാസത്തിലും ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടാൻ സാധ്യത ഉണ്ട്. ഈ സമയത്ത് നിങ്ങൾ മറ്റുള്ളവരുടെ അഭിപ്രായം കണക്കാക്കേണ്ടതാണ് അത് നിങ്ങൾക്ക് നല്ല ഫലങ്ങൾ പ്രധാനം ചെയ്യും. സോഷ്യൽ മീഡിയ ഇന്റർനെറ്റ് എന്നിവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിയ്‌ക്കേണ്ടതാണ് അല്ലെങ്കിൽ പിന്നീട് അതിന്റെ മോശം ഫലം നിങ്ങൾക്ക് അഭിമുഖീകരിക്കേണ്ടതായി വരും. ഔദ്യോഗികമായി, നിങ്ങളുടെ സഹപ്രവർത്തകർ നിങ്ങൾക്ക് എല്ലാ പിന്തുണയും നൽകും അത് മൂലം ജോലിസ്ഥലത്ത് നിങ്ങൾക്ക് നന്നായി വർത്തിക്കാൻ കഴിയും. കൂടാതെ ഈ സമയത്ത് നിങ്ങൾക്ക് ഓഫീസിലെ ആളുകളുമായി നല്ല സൗഹൃദം സ്ഥാപിക്കാനും കഴിയും. എന്നിരുന്നാലും ബിസിനസ്സ് ആളുകൾക്ക് ഇപ്പോൾ നിലവിലുള്ള സ്ഥാപനം തുടർന്ന് കൊണ്ട് പോകുന്നതായിരിക്കും നല്ലത്. പുതിയ ഏതെങ്കിലും ഉപകരണം നിങ്ങൾ വാങ്ങിക്കാൻ ആലോചിക്കുന്നു എങ്കിൽ 16th ഏപ്രിൽ ഈ സമയം വരെ കാര്യങ്ങൾ നീട്ടി വെക്കേണ്ടതാണ്. ആരോഗ്യപരമായി ആവശ്യമെങ്കിൽ ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്, തൊണ്ട, ചെവി, തോൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യത കാണുന്നു.
പരിഹാരം - ബുധൻ ഹോറ സമയത്ത് ബുധൻ മന്ത്രം ദിവസവും ചൊല്ലുക.
കുംഭം
കുംഭം രാശിക്കാരുടെ രണ്ടാം ഭാവത്തിലൂടെ ബുധന്റെ സംക്രമണം നടക്കും ഈ സമയത്ത് നിങ്ങൾക്ക് ചില അവസരങ്ങൾ ലഭ്യമാകും അത് നിങ്ങളുടെ വരുമാനം ഉയർത്തും. ഈ സമയത്ത് നിങ്ങളുടെ വരുമാനം പ്രതീക്ഷിക്കുന്നതിലും കൂടുതലാകാം. ചില രാശിക്കാർക്ക് ഓഹരി വിപണിയിൽ നിന്ന് നല്ല നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. കലാകാരന്മാരും പാട്ടുകാരും ഈ സമയം അവർക്ക് അനുകൂലമായി കാണപ്പെടും അവർക്ക് ഈ സമയം അംഗീകാരവും ലഭ്യക്കാനുള്ള യോഗം കാണുന്നു. ഔദ്യോഗികമായി ജോലിക്കാർക്കും വ്യാപാരികൾക്കും ചില നേട്ടങ്ങൾ ലഭിക്കാനുള്ള സാധ്യത കാണുന്നു. ഈ സമയത്ത് നിങ്ങൾക്ക് ആവശ്യമുള്ള കാര്യങ്ങൾ വ്യക്തമായി പറയാൻ നിങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടും. നിങ്ങളുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ പങ്കാളിയ്ക്ക് ചില ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു എന്നിരുന്നാലും നിങ്ങളുടെ മക്കൾക്ക് ഉയർച്ച ഉണ്ടാകുകയും അത് നിങ്ങൾക്ക് സന്തോഷം നൽകുകയും ചെയ്യും. നവാഗത ദമ്പതികൾക്ക് ഈ സമയം നല്ല വാർത്ത കേൾക്കാനുള്ള അവസരം ലഭ്യമാകും. അതുപോലെ പ്രണയ രാശിക്കാർക്ക് അവരുടെ ബന്ധം അടുത്ത ഘട്ടത്തിലേക്ക് കൊണ്ട് പോകാനും കഴിയും. വിദ്യാർത്ഥികൾക്ക് ഈ സമയം അനുകൂലമായിരിക്കും കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാനും കഴിയും. നിങ്ങളുടെ ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതാണ്.
പരിഹാരം - എന്നും രാവിലെ “Om namo Bhagwate Vasudevaya namah, ഓം നമോ ഭഗവാതെ വാസുദേവായ നമഃ” എന്ന് ചൊല്ലുക. വായ വൃത്തിയാക്കിയതിന് ശേഷം മാത്രം ചെയ്യുക.
മീനം
മീന രാശിയിൽ ബുധൻ നിങ്ങളുടെ രാശിയുടെ ലഗ്ന ഭാവത്തിലൂടെ അതിന്റെ സംക്രമണം നടത്തും. ഔദ്യോഗികമായി ഈ സംക്രമണ സമയത്ത് നിങ്ങൾക്ക് നല്ല ആശയങ്ങൾ കൈവരുകയും അത് നിങ്ങൾക്ക് വ്യക്തമായി അവതരിപ്പിക്കാൻ കഴിയുകയും ചെയ്യും. നിങ്ങളുടെ ജീവിത പങ്കാളിയ്ക്ക് ഔദ്യോഗികമായി നല്ല ഉയർച്ച കൈവരുകയും നിങ്ങൾ ഇരുവർക്കും നല്ല ഫലം ലഭിക്കാനുള്ള സാധ്യത കാണുന്നു. എന്നിരുന്നാലും നിങ്ങളുടെ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ബിസിനസ് രാശിക്കാർക്ക് നല്ല നേട്ടങ്ങൾ കൈവരിക്കാനുള്ള ഭാഗ്യം കാണുന്നു. നിങ്ങൾക്ക് ഈ സമയം മുതിർന്ന ആളുകളിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കുകയും അത് മൂലം നിങ്ങൾക്ക് നിങ്ങളുടെ ബിസിനെസ്സിൽ നല്ല ഒരു മാറ്റം കൊണ്ടുവരാൻ കഴിയുകയും ബിസിനസ്സ് വ്യാപിപ്പിക്കാൻ കഴിയുകയും ചെയ്യും. കുടുംബത്തിൽ ചില ശുഭചടങ്ങുകൾക്ക് സാധ്യത കാണുന്നു. വിവാഹിതരായ രാശിക്കാർക്ക് അവരുടെ ജീവിതത്തിൽ ചില പ്രശ്‌നങ്ങൾക്ക് സാധ്യത കാണുന്നു. എന്നാൽ അവ പരിഹരിക്കപ്പെടുന്നവയായിരിക്കും. നിങ്ങളുടെ അമ്മയ്ക്ക് ഈ സമയം ആനുകൂല്യങ്ങളും ലാഭവും കൈവരിക്കാനുള്ള ഭാഗ്യം കാണുന്നു. കൂടാതെ അവരുടെ പിന്തുണ നിങ്ങൾക്ക് ഉണ്ടാകുകയും ചെയ്യും.
പരിഹാരം - ബുധനാഴ്ച വിഷ്ണു സഹസ്ര നാമം കേൾക്കുക.
നിങ്ങൾക്ക് ഞങ്ങളുടെ ലേഖനം ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു. ആസ്ട്രോസേജിന്റെ പ്രധാന ഭാഗമായതിന് നിങ്ങൾക്ക് നന്ദി. കൂടുതൽ രസകരമായ ലേഖനങ്ങൾക്കായി കാത്തിരിക്കൂ.