കന്നിരാശിയിലേക്ക് ബുധൻ നേരിട്ട്: 2021 ഒക്ടോബർ 18 - സമയവും അർത്ഥവും
ബുധൻ സൂര്യനോട് അടുത്ത് കിടക്കുന്ന ഗ്രഹമാണ്. ബുധനെ ബുദ്ധിയും, കാര്യവിവരത്തെയും പ്രതിനിധീകരിക്കുന്നു. ഈ ഗ്രഹം പൊതുവെ ഗുണകരമാണ്, എന്നാൽ ചില സാഹചര്യങ്ങളിൽ, ഇത് ദോഷകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം. ജാതകത്തിൽ ആറാം, എട്ട്, പന്ത്രണ്ടാം ഭാവത്തിൽ ബുധൻ നിൽക്കുമ്പോൾ, അത് അത്ര നല്ല ഫലങ്ങൾ നൽകില്ല. മിഥുനത്തിന്റെയും കന്നി രാശിയുടെയും അധിപനാണ് ബുധൻ, ഇത് രാശിക്കാരുടെ ജ്ഞാനവും ബുദ്ധിയും സൂചിപ്പിക്കുന്നു. ആയുധങ്ങൾ, ചെവി, ശ്വാസകോശം, നാഡീവ്യൂഹം, ചർമ്മം എന്നിവയാണ് ബുധൻ ഭരിക്കുന്ന ശരീരഭാഗങ്ങൾ എന്ന് പറയാം. ജാതകത്തിൽ ശക്തമായ നിലയിൽ ബുധൻ നിലകൊള്ളുമ്പോൾ മികച്ച യുക്തിയും വിശകലന ശേഷിയും രാശിക്കാർക്ക് ഉണ്ടാകും.
ഈ പ്രവചനം ചന്ദ്ര രാശിയെ ആസ്പദമാക്കിയാണ്. നിങ്ങളുടെ ചന്ദ്ര രാശി അറിയാൻ ക്ലിക്ക് ചെയ്യൂ: ചന്ദ്ര രാശി കാൽക്കുലേറ്റർ
ബുധൻ കന്നിരാശിയിൽ 2021 ഒക്ടോബർ 18ന് വരുന്നു, കന്നിരാശിയിൽ 22 ദിവസം വസിച്ച ശേഷം ബുധൻ നവംബർ 2 ചൊവ്വാഴ്ച രാവിലെ 9:43 ന് തുലാം രാശിയിലേക്ക് നീങ്ങും. ബുധൻ വക്രി ഭാവത്തിലായതുമൂലം ഉള്ള ഊർജ്ജം നിമിത്തം നിരാശയോ, ടെൻഷനോ, സമ്മർദ്ദമോ അനുഭവിക്കുന്ന രാശിക്കാർക്ക് സമാധാനിക്കാം, കാരണം ബുധൻ കന്നിരാശിയിൽയിൽ നേരിട്ട് വരുന്നത് വളരെ അനുകൂലമായിരിക്കും. ഇത് ആശയവിനിമയം, യാത്ര എന്നിവ നിയന്ത്രിക്കുകയും സഹപ്രവർത്തകർ, സഹോദരങ്ങൾ, അയൽക്കാർ, ഒന്നിലധികം ജോലികൾ എന്നിവയിൽ നിന്ന് പിന്തുണ ലഭിക്കാനും സാധ്യത ഒരുക്കുന്നു. ബുധൻ ബിസിനസ്സ് പ്ലാനുകൾക്ക് സഹായിക്കും, ചർച്ചകൾ, ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ഇടപാടുകൾ പുരോഗമിക്കും. രാശിക്കാർക്ക് പ്രായോഗിക പരിഹാരങ്ങളും സൃഷ്ടിപരമായ നിർമ്മാണ മാറ്റങ്ങൾക്ക് ഇത് ഉപയോഗപ്രദമാകും. ബുധന്റെ സ്വാധീനം നമ്മുക്ക് കൂടുതലായി മനസിലാക്കാം:
നിങ്ങളുടെ ജീവിത പ്രവചനങ്ങൾ ബൃഹത് ജാതക റിപ്പോർട്ട് ഉപയോഗിച്ച് മനസ്സിലാക്കൂ
എല്ലാ രാശിക്കാരെയും ഈ ചലനം എങ്ങിനെ സ്വാധീനിക്കും എന്ന് നോക്കാം:
മേടം
മേടം രാശിക്കാരുടെ മൂന്നാമത്തെയും, ആറാമത്തെയും ഭാവാധിപൻ ബുധനാണ്, ഈ രാശിക്കാരുടെ ആറാം ഭാവത്തിൽ ബുധൻ നേരിട്ട് ചലിക്കുന്നു. പുതിയ അനുഭവങ്ങൾ അനുഭവപ്പെടും, ബുധൻ വീണ്ടും അതിന്റെ സാധാരണ രീതിയിൽ നീങ്ങുമ്പോൾ ഈ സമയത്ത് രാശിക്കാർക്ക് അഭിലാഷങ്ങൾ ഉണ്ടാകും. നിങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും അധിക സമയം സൃഷ്ടിക്കുന്നതിനും അനാവശ്യ പേപ്പർ വർക്കുകൾ ഒഴിവാക്കുന്നതിനുമുള്ള സമയമാണിത്. ഈ സമയം നിങ്ങളുടെ വരുമാനം ശരാശരിയായിരിക്കും, ഈ ഘട്ടത്തിൽ കുടുംബജീവിതത്തിൽ പിരിമുറുക്കം ഉണ്ടാകാം. ആരോഗ്യപരമായി നല്ലതായിരിക്കും, പക്ഷേ അമിതമായ ജോലി സമ്മർദ്ദം മൂലം മാനസികമായി നിങ്ങൾ അൽപ്പം സമ്മർദ്ദത്തിലാകാം, അതിനാൽ ധ്യാനമോ, യോഗയോ ചെയ്യുന്നത് നല്ലതാണ്.
പരിഹാരം: ബുധനാഴ്ച വ്രതം പാലിക്കുക.
മേട വാരഫലം വായിക്കൂ - മേടം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം
ഇടവം
ഇടവം രാശിക്കാരിൽ ബുധൻ രണ്ടാമത്തെയും, അഞ്ചാമത്തെയും ഭാവത്തിന്റെ അധിപനാണ്, ഇതിന്റെ സംക്രമം നിങ്ങളുടെ അഞ്ചാമത്തെ ഭാവത്തിൽ നടക്കും. ഈ സമയത്ത് നിങ്ങളുടെ സർഗ്ഗാത്മക കഴിവുകൾക്ക് തിളങ്ങാൻ കഴിയും, ജോലിയിൽ ചില പുതിയ കണ്ടുപിടുത്തങ്ങൾ നടത്താനും ഇത് സഹായിക്കും. സാമ്പത്തികമായി, നിങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിക്കാനും നിങ്ങളുടെ ചെലവുകൾ പരിശോധിക്കേണ്ടതുമാണ്, ഈ സമയത്ത് നിങ്ങളുടെ ചെലവുകൾ ഉയരാം, കൂടാതെ നിങ്ങളുടെ ജീവിതശൈലി തൃപ്തിപ്പെടുത്തുന്നതിനായി നിങ്ങൾക്ക് ആഡംബരപരമായ എന്തെങ്കിലും വാങ്ങാം. നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളുമായി നല്ല സമയം ചെലവഴിക്കും, പുതിയ ആളുകളെ കണ്ടുമുട്ടുന്നതിലൂടെ നിങ്ങൾക്ക് ഒരു പുതിയ പ്രണയബന്ധത്തിൽ ഏർപ്പെടാം. വിവാഹിതരും കുട്ടികളുമുള്ളവർക്കും ഈ സമയം അനുകൂലമായിരിക്കും. ഊഹക്കച്ചവടവുമായി ബന്ധപ്പെട്ട് ലാഭത്തിന് സാധ്യത കാണുന്നു, എന്നിരുന്നാലും വലിയ തുക നിക്ഷേപിക്കുന്നതും ഒഴിവാക്കുന്നതാണ് നല്ലത്.
പരിഹാരം: പുതിയ വസ്ത്രങ്ങൾ ധരിക്കുന്നതിന് മുമ്പ് കഴുകുക.
ഇടവം വാരഫലം വായിക്കൂ - ഇടവം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം
മിഥുനം
മിഥുനം രാശിക്കാരിൽ ബുധൻ ലഗ്ന ഭാവത്തിന്റെയും, നാലാമത്തെയും ഭാവാധിപനാണ്, നാലാമത്തെ ഭാവത്തിലേക്ക് ഇതിന്റെ നേരിട്ടുള്ള ചലനം നടക്കും. ഈ സമയത്ത് നിങ്ങളുടെ ഔദ്യോഗിക കാര്യത്തെ സംബന്ധിച്ചിടത്തോളം നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുകയും പ്രായോഗികമായി എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുകയും ചെയ്യും. നിങ്ങളുടെ ആശയവിനിമയം കൂടുതൽ സത്യസന്ധവും, മുമ്പത്തേക്കാളും വ്യക്തവുമായിരിക്കും. നിങ്ങളുടെ ചിന്തകളും ആശയങ്ങളും പങ്കിടാൻ ഈ സമയം മികച്ചതായിരിക്കും. വ്യക്തിപരമായ ജീവിതത്തിൽ, നിങ്ങളുടെ കൂടപ്പിറപ്പിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും, നിങ്ങൾ നിങ്ങളുടെ കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കുകയും ചെയ്യും. നിങ്ങളുടെ കുടുംബകാര്യത്തിൽ നിങ്ങൾ വളരെ ശ്രദ്ധാലുവായിരിക്കും. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സാമ്പത്തികമായി നിങ്ങൾക്ക് പ്രയോജനം ലഭിക്കും. ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ട് ചില ചെറിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം; അതിനാൽ നിങ്ങൾ ജാഗ്രത പാലിക്കുകയും കൃത്യസമയത്ത് ചികിത്സ തേടുകയും ചെയ്യേണ്ടതാണ്.
പരിഹാരം: അമ്പലത്തിൽ അരിയും പാലും ദാനം ചെയ്യുന്നത് ഗുണം ചെയ്യും.
മിഥുനം വാരഫലം വായിക്കൂ - മിഥുനം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം
കർക്കിടകം
കർക്കടക രാശിയിൽ ബുധൻ നിങ്ങളുടെ മൂന്നാമത്തെയും, പന്ത്രണ്ടാം ഭാവത്തിന്റെ അധിപനാണ്, മൂന്നാമത്തെ ഭാവത്തിൽ ഇതിന്റെ നേരിട്ടുള്ള ചലനം നടക്കും. ഈ സമയത്ത് രാശിക്കാർക്ക് ചിലപ്പോൾ വീട്ടിലിരുന്ന് ദിവസം മുഴുവൻ വിശ്രമിക്കാനും പുറം ലോകത്തിൽ നിന്ന് അകന്നുനിൽക്കാനും, ചില സമയങ്ങളിൽ, ഒരു യാത്ര ചെയ്യാനും പുതിയ കാര്യങ്ങൾ പരീക്ഷിക്കണമെന്നും തോന്നാം. നിങ്ങളുടെ ജോലിയിൽ പ്രശസ്തിയും, പണവും, പുരോഗതിയും ലഭിക്കും. സാമ്പത്തികമായി, നിങ്ങളുടെ ചെലവുകൾ ഉയരാം. നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തിൽ, നിങ്ങൾ ഉദാരമനസ്കത പാലിക്കാം കൂടാതെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും വളരെ സന്തുഷ്ടരായി തുടരും. ആരോഗ്യപരമായി സമയം നിങ്ങൾക്ക് അനുകൂലമാണ്.
പരിഹാരം: പശുക്കളെ പരിപാലിച്ച് വളർത്തുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു.
കർക്കിടകം വാരഫലം വായിക്കൂ - കർക്കിടകം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം
ചിങ്ങം
ബുധൻ ചിങ്ങം രാശിക്കാരുടെ രണ്ടാമത്തെയും, 11 -ാമത്തെയും ഭാവാധിപനാണ്, രണ്ടാം ഭവനത്തിൽ ഇതിന്റെ നേരിട്ട ചലനം നടക്കുന്നു. ഈ സമയത്ത്, നിങ്ങൾക്ക് അർഹമായത് നേടാൻ നിങ്ങൾക്ക് തോന്നും അതിനായി നിങ്ങൾ ശ്രമിക്കുകയും ചെയ്യും. നിങ്ങളുടെ ധനകാര്യങ്ങൾ ശ്രദ്ധാപൂർവ്വം നോക്കാനും വിദഗ്ദ്ധോപദേശത്തിന്റെ സഹായത്തോടെ ശരിയായ നിക്ഷേപം നടത്താനും ഇത് നല്ല സമയമാണ്, ഇത് ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങൾക്ക് ലാഭം പ്രധാനം ചെയ്യും, കൂടാതെ നിങ്ങളുടെ നിലവിലുള്ള ചെലവുകൾ കുറയ്ക്കാനും നിങ്ങളുടെ വരുമാനം വർദ്ധിപ്പിക്കാനും നിങ്ങൾ വഴികൾ ആലോചിക്കും. ഈ സമയത്ത്, നിങ്ങൾ ധാർമ്മിക പ്രവർത്തനങ്ങളിലും ഏർപ്പെടും, കൂടാതെ ദീർഘയാത്രകളും സാധ്യമാണ്, അതിൽ നിന്ന് നിങ്ങൾക്ക് പ്രയോജനം ലഭിക്കും. വ്യക്തിഗത ജീവിതത്തിൽ, കാര്യങ്ങൾ സന്തോഷകരമായിരിക്കും. ആരോഗ്യപരമായി, ഈ സമയം അനുകൂലമായിരിക്കും.
പരിഹാരം: മാംസാഹാരവും മദ്യവും മറ്റും കഴിയുന്നത്ര ഒഴിവാക്കുക.
ചിങ്ങം വാരഫലം വായിക്കൂ - ചിങ്ങം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം
കന്നി
ബുധൻ കന്നി രാശിക്കാരുടെ ലഗ്ന ഭാവത്തിന്റെയും, പത്താമത്തെയും ഭാവാധിപനാണ്, ഇതിന്റെ നേരിട്ടുള്ള ചലനം നിങ്ങളുടെ കന്നി ലഗ്ന ഭാവത്തിൽ നടക്കും. ഈ സമയത്ത്, രാശിക്കാർ ധാരാളം സംസാരിക്കും. അവർ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിലും അവരുടെ ഗാഡ്‌ജെറ്റുകളിലും ധാരാളം സമയം ചെലവഴിക്കും. ഏത് സാഹചര്യത്തിലും നിങ്ങൾ വിജയിക്കും. സാമ്പത്തികമായി സമയം നിങ്ങൾക്ക് അനുകൂലമായിരിക്കും, ഈ സമയത്ത് നിങ്ങൾ സ്മാർട്ട് നിക്ഷേപങ്ങൾ നടത്തും. നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തിൽ, നിങ്ങൾ വളരെ സാമൂഹികമായും സുഹൃത്തുക്കളുമായും കുടുംബവുമായും ഒത്തുചേരാൻ പദ്ധതിയിടും. ദാമ്പത്യ ജീവിതവും സന്തോഷകരമായിരിക്കും. ആരോഗ്യപരമായി നിങ്ങൾക്ക് ആരോഗ്യവും സുഖവും അനുഭവപ്പെടും.
പരിഹാരം: നിങ്ങളുടെ വസ്ത്രത്തിൽ പച്ച നിറത്തിലുള്ള എല്ലാ ഷേഡുകളും ഉൾപ്പെടുത്താൻ ശ്രമിക്കുക.
കന്നി വാരഫലം വായിക്കൂ - കന്നി രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം
തുലാം
ബുധൻ തുലാം രാശിക്കാരുടെ ഒൻപത്, പന്ത്രണ്ട് ഭാവങ്ങളുടെ അധിപനാണ്, പന്ത്രണ്ടാം ഭാവത്തിൽ ഇതിന്റെ നേരിട്ടുള്ള ചലനം നടക്കും. ഈ സമയത്ത് ഞങ്ങൾക്ക് ആത്മീയകാര്യങ്ങളിൽ താല്പര്യമുണ്ടാകും. ഔദ്യോഗികമായി നിങ്ങൾ നന്നായി വർത്തിക്കുമെങ്കിലും ഈ സമയത്ത് നിങ്ങളുടെ ജോലി അല്ലെങ്കിൽ ഉത്തരവാദിത്തം നഷ്ടപ്പെടാം. ഈ സമയത്ത് നിങ്ങളുടെ ഒരു വിദേശ യാത്ര വിജയിക്കാം. സാമ്പത്തികമായി, ചെലവുകൾ അൽപ്പം ഉയരാം; അതിനാൽ ജാഗ്രത പാലിക്കുക. നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തിൽ, നിങ്ങളുടെ സുഹൃത്തുക്കൾ നിങ്ങളുടെ ആവശ്യമുള്ള സമയത്ത് സഹായിക്കാനെത്തും. ആരോഗ്യപരമായി, കുടുംബാംഗങ്ങൾക്ക് ചില ചെറിയ ആശുപത്രി ചെലവുകൾ ഉണ്ടാകാം.
പരിഹാരം: നിങ്ങളുടെ സഹോദരിമാർ, അമ്മയുടെ അമ്മായി, പിതൃസഹോദരി, നിങ്ങളുടെ മകൾ, മറ്റു പെൺകുട്ടികൾ എന്നിവരെ ബഹുമാനിക്കുകയും പരിപാലിക്കുകയും ചെയ്യുക.
തുലാം വാരഫലം വായിക്കൂ - തുലാം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം
വൃശ്ചികം
ബുധൻ വൃശ്ചികം രാശിക്കാരുടെ എട്ടാം, പതിനൊന്നാം ഭാവങ്ങളുടെ അധിപഗ്രഹമാണ്. ഇതിന്റെ നേരിട്ടുള്ള ചലനം നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ നടക്കും. ഈ സമയത്ത്, നിങ്ങൾ ഒന്നിലധികം മാർഗ്ഗങ്ങളിലൂടെ സമ്പാദിക്കും. ഔദ്യോഗിക രംഗത്ത് നിങ്ങൾ നന്നായി പ്രവർത്തിക്കും, നിങ്ങളെ നിങ്ങളുടെ മേലുദ്യോഗസ്ഥർ പ്രശംസിക്കും. സാമ്പത്തികമായി, ഈ സമയം നിങ്ങൾക്ക് വിവിധ സ്രോതസ്സുകളിൽ നിന്നും നിങ്ങളുടെ മുൻകാല നിക്ഷേപങ്ങളിൽ നിന്നും ലാഭം പ്രധാനം ചെയ്യും. വ്യക്തിജീവിതത്തിൽ, കാര്യങ്ങൾ സന്തുഷ്ടമായിരിക്കും, ഈ സമയത്ത് നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളുമായി കൂടുതൽ ഇടപഴകും. ഈ സമയത്ത് രാശിക്കാരുടെ ദാമ്പത്യ ജീവിതം ശരാശരിയായി തുടരും. ആരോഗ്യപരമായി നിങ്ങൾ ആരോഗ്യത്തോടെ തുടരും.
പരിഹാരം: നിങ്ങളുടെ സഹോദരിക്ക് എന്തെങ്കിലും സമ്മാനം നൽകുകയും നിങ്ങളുടെ ബിസിനസ്സിൽ നീതിയും, ന്യായവും പുലർത്തുകയും ചെയ്യുക.
വൃശ്ചികം വാരഫലം വായിക്കൂ - വൃശ്ചികം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം
ധനു
ബുധൻ ധനു രാശിക്കാരുടെ ഏഴാമത്തെയും, പത്താമത്തെയും ഭാവാധിപനാണ് നിങ്ങളുടെ രാശിയുടെ പത്താം ഭാവത്തിൽ ഇതിന്റെ നേരിട്ടുള്ള ചലനം നടക്കും. ഈ സമയത്ത്, നിങ്ങളുടെ ഉത്സാഹം ഉയരും, കൂടാതെ നിങ്ങളുടെ ജോലിയിൽ നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കും. ഈ സമയത്ത് നിങ്ങളുടെ സഹപ്രവർത്തകരിൽ നിന്നും നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും. ഈ സമയം നിങ്ങൾക്ക് അനുയോജ്യമായിരിക്കും. നിങ്ങളുടെ ജോലിയിൽ ഉയർച്ച ഉണ്ടാകാം അല്ലെങ്കിൽ ആനുകൂല്യങ്ങൾ ലഭിക്കും. നിങ്ങളുടെ നിങ്ങളുടെ ദാമ്പത്യ ജീവിതം നല്ലതായിരിക്കും, എന്നാൽ നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ ചില തെറ്റിദ്ധാരണ ഉണ്ടാകാനുള്ള സാധ്യത കാണുന്നു അതിനാൽ ശ്രദ്ധിക്കുക. ഈ സമയത്ത് നിങ്ങളുടെ പങ്കാളി ജോലിയിൽ നല്ല വിജയം നേടും. ആരോഗ്യപരമായി, അധിക ജോലി സമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ നിങ്ങളുടെ ആരോഗ്യകാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്, ഈ സമയത്ത് നിങ്ങൾക്ക് മാനസിക സമ്മർദ്ദം അനുഭവപ്പെടാനും സാധ്യത കാണുന്നു.
പരിഹാരം: പച്ചപ്പയർ, കടല, ചീര എന്നിവ ദാനം നൽകുക.
ധനു വാരഫലം വായിക്കൂ - ധനു രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം
മകരം
ബുധൻ മകരം രാശിക്കാരുടെ ആറാം, ഒൻപതാം ഭാവാധിപനാണ്, നിങ്ങളുടെ രാശിയുടെ ഒൻപതാം ഭാവത്തിൽ അതിന്റെ നേരിട്ടുള്ള ചലനം നടക്കും. ഈ സമയത്ത്, രാശിക്കാരെ ഭാഗ്യം പിന്തുണയ്ക്കും, നല്ല ആശയവിനിമയ കഴിവുകൾ ഉണ്ടാകുകയും, ചുറ്റുമുള്ള ആളുകളെ ആകർഷിക്കാൻ കഴിയുകയും ചെയ്യും. അമിത ആത്മവിശ്വാസം പാടില്ല. തെറ്റിദ്ധാരണകൾക്കും സംഘർഷങ്ങൾക്കും കാരണമായേക്കാവുന്ന പരുഷമായ വാക്കുകൾ ഒഴിവാക്കേണ്ടതാണ്. സാമ്പത്തികമായി, നിങ്ങളുടെ ജീവിതത്തിൽ സ്വത്തുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങൾ നടക്കുന്നുണ്ടെങ്കിൽ, അനുകൂല സാഹചര്യങ്ങളിൽ അത് പരിഹരിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്. ഈ സമയത്ത് ധാർമ്മിക ചടങ്ങുകളിലോ പ്രവർത്തനങ്ങളിലോ ആയി ബന്ധപ്പെട്ട് ചെലവുകൾ ഉണ്ടാകാം. നിങ്ങൾ ആരോഗ്യത്തോടെ തുടരും, എന്നാൽ നിങ്ങളുടെ പിതാവിന് ചില ചെറിയ ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടിവരാം അതിനാൽ അവരുടെ കാര്യങ്ങളിൽ ശ്രദ്ധ ആവശ്യമാണ്.
പരിഹാരം: "ऊँ ब्रां ब्रीं ब्रौं सः बुधाय नमः / ūm̐ brāṃ brīṃ brauṃ saḥ budhāya namaḥ, ഓം ബ്രാം ബ്രീമ് ബ്രോം സ ബുധായ നമഃ " എന്ന മന്ത്രം ജപിക്കുക.
മകരം വാരഫലം വായിക്കൂ - മകരം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം
കുംഭം
ബുധൻ കുംഭം രാശിക്കാരുടെ അഞ്ചാമത്തെയും, എട്ടാമത്തെയും ഭാവത്തിന്റെ അധിപനാണ്. എട്ടാം ഭാവത്തിൽ ബുധന്റെ നേരിട്ടുള്ള ചലനം നടക്കും. ഈ സമയത്ത് ജോലിചെയ്യുന്ന രാശിക്കാർക്ക് കൂടുതലായി ജോലി ചെയ്യേണ്ടിവരും, എന്നാൽ ആഗ്രഹിച്ച ഫലം ലഭിക്കില്ല. ഗവേഷണ മേഖലയിലുള്ള വിദ്യാർത്ഥികൾക്ക് ഈ സമയം അനുകൂലമായിരിക്കും. സാമ്പത്തികമായി, ഈ സമയത്ത് നിങ്ങൾക്ക് നല്ല ലാഭവും, പെട്ടെന്നുള്ള നേട്ടങ്ങളും ലഭിക്കും. വ്യക്തിപരമായ ജീവിതത്തിൽ, നിങ്ങളുടെ പങ്കാളിയുടെ ബന്ധുക്കളുമായുള്ള ബന്ധം വളരെ മികച്ചതായിരിക്കും, നിങ്ങൾ അവരോടൊപ്പം നല്ല സമയം ചെലവഴിക്കും. ബന്ധത്തിൽ ചെറിയ സംഘർഷത്തിന് സാധ്യതയുള്ളതിനാൽ രാശിക്കാർക്ക് ദാമ്പത്യ ജീവിതം ശരാശരിയായി തുടരും. അവിവാഹിതരായ രാശിക്കാർക്ക് സമയം അത്ര അനുകൂലമായിരിക്കില്ല. ഈ സമയത്ത് ചെറിയ പരിക്കോ പ്രശ്നങ്ങളോ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
പരിഹാരം: "ॐ बुं बुधाय नमः/oṃ buṃ budhāya namaḥ / ഓം ബും ബുധായ നമഃ" തവണ ചൊല്ലുക.
കുംഭം വാരഫലം വായിക്കൂ - കുംഭം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം
മീനം
ബുധൻ മീനം രാശിക്കാരിൽ നാലാമത്തെയും, ഏഴാമത്തെയും ഭാവാധിപനാണ്, നിങ്ങളുടെ രാശിയുടെ ഏഴാം ഭാവത്തിൽ ഇതിന്റെ നേരിട്ടുള്ള ചലനം നടക്കും. ഈ സമയത്ത്, ബിസിനസ്സിലോ പങ്കാളിത്തത്തിലോ ഉള്ള രാശിക്കാർക്ക് നല്ല ലാഭം ലഭിക്കും, അവരുടെ പങ്കാളിത്തം കൂടുതൽ ശക്തമാകും. ഈ സമയത്ത് ജോലിയിലുള്ള രാശിക്കാർക്ക് ഭാഗ്യവും, നല്ല നേട്ടങ്ങളും ലഭിക്കും. നിങ്ങളുടെ മികച്ച ആശയവിനിമയ വൈദഗ്ധ്യത്തോടെ നിങ്ങൾ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാനോ പുതിയ ഇടപാടുകൾ നടത്താനോ സാധ്യതയുണ്ട്. സാമ്പത്തികമായി, ഈ സമയം നിങ്ങൾക്ക് അനുകൂലമായിരിക്കും, ദാമ്പത്യ ജീവിതത്തിൽ, എല്ലാ തർക്കങ്ങളും അവസാനിക്കും, നിങ്ങൾ വീട്ടിലെ എല്ലാവരുമായും നിങ്ങളുടെ ഏകോപനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. പതിവായി വ്യായാമം ചെയ്യാനും ആരോഗ്യകരമായിരിക്കാൻ ശരിയായ ഭക്ഷണക്രമം പാലിക്കേണ്ടതുമാണ്.
പരിഹാരം: പച്ച പുല്ല് അല്ലെങ്കിൽ പച്ച പച്ചക്കറികൾ പശുക്കൾക്ക് നൽകുക.
മീനം വാരഫലം വായിക്കൂ - മീനം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം
ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ
നിങ്ങൾക്ക് ഞങ്ങളുടെ ലേഖനം ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു. ആസ്ട്രോസേജിന്റെ പ്രധാന ഭാഗമായതിന് നിങ്ങൾക്ക് നന്ദി. കൂടുതൽ രസകരമായ ലേഖനങ്ങൾക്കായി കാത്തിരിക്കൂ.
Astrological services for accurate answers and better feature
Astrological remedies to get rid of your problems
AstroSage on MobileAll Mobile Apps
- Rashifal 2025
- Horoscope 2025
- Chinese Horoscope 2025
- Saturn Transit 2025
- Jupiter Transit 2025
- Rahu Transit 2025
- Ketu Transit 2025
- Ascendant Horoscope 2025
- Lal Kitab 2025
- Shubh Muhurat 2025
- Hindu Holidays 2025
- Public Holidays 2025
- ਰਾਸ਼ੀਫਲ 2025
- ରାଶିଫଳ 2025
- രാശിഫലം 2025
- રાશિફળ 2025
- రాశిఫలాలు 2025
- রাশিফল 2025 (Rashifol 2025)
- Astrology 2025