ബുധന്റെ സംക്രമം തുലാം രാശിയിൽ : 22 സെപ്റ്റംബർ 2021 - അർത്ഥവും പ്രാധാന്യവും
ബുധൻ ജ്ഞാനം, ബുദ്ധി, അറിവ്, ഇന്ദ്രിയങ്ങൾ, മസ്തിഷ്ക ശക്തി എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. സെപ്റ്റംബർ 22 ന് തുലാം രാശിയിലൂടെ ബുധൻ അതിന്റെ സംക്രമം നടക്കുന്നു ഒക്ടോബർ 02 വരെ അവിടെ തുടരുകയും ചെയ്യും. ജ്യോതിപ്രകാരം ബുധന്റെ പ്രാധാന്യവും ഈ സംക്രമണത്തെ അടിസ്ഥാനമാക്കിയുള്ള ഫലങ്ങളും നമ്മുക്ക് മനസിലാക്കാം.
ഈ പ്രവചനം ചന്ദ്ര രാശിയെ ആസ്പദമാക്കിയാണ്. നിങ്ങളുടെ ചന്ദ്ര രാശി അറിയാൻ ക്ലിക്ക് ചെയ്യൂ: ചന്ദ്ര രാശി കാൽക്കുലേറ്റർ
വേദ ജ്യോതിഷ പ്രകാരം ബുധൻ, വ്യാഴവും ചന്ദ്രനുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ സമയം നിങ്ങളുടെ ആശയവിനിമയ വൈദഗ്ദ്ധ്യം, വിശകലന കഴിവുകൾ, ബുദ്ധി എന്നിവയുടെ പ്രധാന അർത്ഥം ബുധനായിരിക്കും. ബുധന്റെ ജ്യോതിഷപരമായ നിറം പച്ച, ഇളം പച്ചയാണ്. രത്നകല്ല് മരതകം ആണ്. പാറയും പൊടിയും നിറഞ്ഞ ഗ്രഹമാണിത്. മിഥുനം, കന്നി എന്നിവ അധിപ ഗ്രഹമാണ്, കല് പുരുഷ ജാതക പ്രകാരം മൂന്നാമത്തെയും, ആറാമത്തെയും സ്ഥാനത്താണ് ബുധന്റെ സ്ഥാനം.
മൂന്നാമത്തെ ഭാവം ധൈര്യത്തെയും, ആശയവിനിമയത്തെയും, സഹോദരങ്ങളെയും പ്രതിനിധാനം ചെയ്യുന്നു, ആറാമത്തെ ഭാവം ആരോഗ്യത്തെ പ്രതിനിധാനം ചെയ്യുന്നു. ബുധൻ ഗ്രഹം സൂര്യനോടും, ശുക്രനോടും സൗഹൃദം പുലർത്തുകയും ചന്ദ്രനോട് ശത്രുത പുലർത്തുകയും ചെയ്യുന്നു. ശനി, ചൊവ്വ, വ്യാഴം എന്നിവയുമായി ഇത് നിഷ്പക്ഷഭാവത്തിൽ തുടരുന്നു. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമായാണ് ബുധനെ കണക്കാക്കുന്നത്, ബുധൻ സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹമായി കണക്കാക്കുന്നു. തുലാം രാശിയിലെ ബുധ സംക്രമം പ്രൊഫഷണലുകൾക്കും, ബിസിനസുകാർക്കും, സർഗ്ഗാത്മക മേഖലയിലുള്ള വ്യക്തികൾക്കും നല്ല സമയമായിരിക്കും.
ബുധൻ വാക്കാലുള്ളതോ, എഴുതിയതോ ആയ എല്ലാത്തരം ആശയവിനിമയങ്ങളെയും സ്വാധീനിക്കുന്നു, നിങ്ങളുടെ പതിവായുള്ള ജീവിതകാര്യങ്ങളെ ബുധൻ നിയന്ത്രിക്കുന്നു. തുലാം രാശിയുടെ ബുധന്റെ സാന്നിധ്യം ഒരാളുടെ നൂതന ആശയങ്ങളും സംസാരവും എഴുത്തും കഴിവുകളും വർദ്ധിപ്പിക്കും. തുലാം രാശിയിലെ ബുധന്റെ സംക്രമണം പുതിയ മാറ്റങ്ങൾക്ക് കാരണമാകും. ബിസിനസ്സ് സംബന്ധിച്ച്, വൈൻ, ആഡംബര വാഹനങ്ങൾ, പെർഫ്യൂം, ആഭരണങ്ങൾ, വസ്ത്രങ്ങൾ, തുണി വിപണി എന്നിവയ്ക്ക് ഈ സംക്രമം ചില അനുകൂലത ഇത് പ്രധാനം ചെയ്യും.
2021 സെപ്റ്റംബർ 22 ന് രാവിലെ 7:52 ന് ബുധന്റെ സംക്രമണംനടക്കും, 2021 ഒക്ടോബർ 2 ന് 3:23 AM ന് കന്നി രാശിയിൽ സംക്രമിക്കുകയും ചെയ്യും:
എല്ലാ രാശിക്കാരെയും ഈ സംക്രമം എങ്ങിനെ സ്വാധീനിക്കും എന്ന് നോക്കാം:
മേടം
ബുധൻ മേട രാശിക്കാരുടെ മൂന്നാമത്തെയും, ആറാമത്തെയും ഭാവാധിപനാണ്, വിവാഹത്തിന്റെയും പങ്കാളിത്തത്തിന്റെയും ഏഴാം ഭാവത്തിലൂടെ സംക്രമിക്കുന്നു. ഈ സമയത്ത്, മേടം രാശിക്കാർക്ക് ബുധൻ ഭാഗ്യദായകമായിരിക്കും. നിങ്ങളുടെ കുട്ടികളിൽ നിന്ന് നിങ്ങൾ ചില നല്ല വാർത്തകൾ കേൾക്കുകയും അവർ നിങ്ങളെ വളരെയധികം സന്തോഷിപ്പിക്കുകയും ചെയ്യും. ദമ്പതികൾക്ക് ഉടൻ നല്ല വാർത്ത ലഭിക്കും. ഔദ്യോഗികമായി നിങ്ങളുടെ ജോലിഭാരം വർദ്ധിക്കും നിങ്ങൾക്ക് പുതിയ ഉത്തരവാദിത്തങ്ങൾ വന്നുചേരും. നിങ്ങളുടെ സഹപ്രവർത്തകരുമായി ചില പ്രശ്നങ്ങൾ അനുഭവപ്പെടാം. നിങ്ങളുടെ ആശയവിനിമയ വൈദഗ്ദ്ധ്യം മെച്ചപ്പെടുത്തുന്നതിന് ഇത് ഒരു നല്ല സമയമായിരിക്കും, ഒരു പുതിയ ബിസിനസ് സംരംഭത്തിനുള്ള. ആരോഗ്യ കരമായ ഭക്ഷണക്രമം പാലിക്കാൻ ശ്രദ്ധിക്കുക.
പരിഹാരം: ഭഗവാൻ മഹാവിഷ്ണുവിന് പൂജ നടത്തുക.
മേട വാരഫലം വായിക്കൂ - മേടം രാശിയുടെ ഈ മാസത്തെ ജ്യോതിഷ അവലോകനം
ഇടവം
ബുധൻ ഇടവം രാശിക്കാരുടെ രണ്ടാമത്തെയും, അഞ്ചാമത്തെയും ഭാവാധിപനാണ്, നിങ്ങളുടെ രാശിയുടെ ആറാം ഭാവത്തിലൂടെ ഇതിന്റെ സംക്രമം നടക്കും. ആശയവിനിമയ കഴിവുകളിൽ ഉയർത്താൻ ഈ സമയം നിങ്ങൾക്ക് കഴിയും. പുതിയ തൊഴിൽ അവസരം ലഭിക്കും. നിങ്ങളുടെ ചെലവുകളിൽ വർദ്ധനവുണ്ടാകും അതിനാൽ, നിങ്ങളുടെ ചെലവുകൾ നിയന്ത്രിക്കാനും ഭാവികാര്യങ്ങൾക്കായി ലഭിക്കാനും ശ്രദ്ധിക്കേണ്ടതാണ്. നിങ്ങൾ വായ്പ എടുത്തിട്ടുണ്ടെങ്കിൽ, ഈ സമയത്ത് അത് തിരിച്ചടയ്ക്കാനുള്ള സാധ്യത വളരെ കൂടുതലായിരിക്കും. നിങ്ങളുടെ പ്രണയ ജീവിതത്തിൽ, നിങ്ങളും നിങ്ങളുടെ പങ്കാളിയും തമ്മിൽ യോജിപ്പുണ്ടാകും. നിങ്ങൾ രണ്ടുപേരും തമ്മിൽ എന്തെങ്കിലും അകലം ഉണ്ടായിരുന്നെങ്കിൽ അത് പരിഹരിക്കപ്പെടും. സമൂഹത്തിൽ നിങ്ങളുടെ പേരും പ്രശസ്തിയും ബഹുമാനവും വളരും. വിവാഹിതരായ രാശിക്കാർക്ക് ഈ സമയത്ത് അവരുടെ കുട്ടികൾ അവരുടെ മേഖലകളിൽ പുരോഗതി കൈവരിക്കുന്നത് മൂലം സന്തോഷം ലഭിക്കും. ആരോഗ്യപരമായി ശ്രദ്ധിക്കേണ്ടതാണ്.
പരിഹാരം: മൂന്ന്, ആറ്, പതിനാല് മുഖമുള്ള രുദ്രാക്ഷം അണിയുക.
ഇടവം വാരഫലം വായിക്കൂ - ഇടവം രാശിയുടെ ഈ മാസത്തെ ജ്യോതിഷ അവലോകനം
മിഥുനം
ബുധൻ മിഥുനം രാശിക്കാരുടെ ഒന്നാമത്തെയും, നാലാമത്തെയും ഭാവാധിപനാണ് ഇതിന്റെ സംക്രമം നിങ്ങളുടെ അഞ്ചാമത്തെ ഭാവത്തിൽ നടക്കും. ഈ സമയത്ത്, നിങ്ങൾ നിങ്ങളുടെ ചിന്തകൾ കൂടുതൽ വ്യക്തത കൈവരിക്കും. ഈ സമയത്ത് നിങ്ങളുടെ ഉത്സാഹം ഉയരും. നിങ്ങളുടെ അമിത ആത്മവിശ്വാസം നിങ്ങൾ നിയന്ത്രിക്കണം, അല്ലെങ്കിൽ ഇത് നിങ്ങളുടെ കൂടപ്പിറപ്പുകളുമായി വഴക്കുകളിലേക്ക് നയിക്കാം. ഈ സമയത്ത് നിങ്ങൾ കൂടുതൽ പണം സമ്പാദിക്കുന്നതിനായി റിസ്ക് എടുക്കാൻ താല്പര്യപ്പെടും. എന്നാൽ പണം സമ്പാദിക്കുന്നതിനുപകരം വലിയ നഷ്ടത്തിലേക്ക് നയിച്ചേക്കാവുന്നതിനാൽ നിങ്ങൾ വിവേകപൂർവ്വം തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. ചില പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള സാധ്യത കാണുന്നു. ബിസിനസ്സുമായി ബന്ധപ്പെട്ട് പുതിയ പ്രോജക്ടുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. നിങ്ങൾ നിങ്ങളുടെ കുടുംബത്തോടും അടുത്ത സുഹൃത്തുക്കളോടും ഒപ്പം നല്ല സമയം ചെലവഴിക്കും. ആരോഗ്യപരമായി മിഥുനം രാശിക്കാർക്ക് വ്യക്തിപരമായ ജീവിതത്തിൽ ചില മാനസിക സമ്മർദ്ദം അനുഭവിക്കാം. കുട്ടികളുടെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കുക.
പരിഹാരം: പച്ച പുല്ലിൽ നഗ്നപാദരായി നടക്കുക.
മിഥുനം വാരഫലം വായിക്കൂ - മിഥുനം രാശിയുടെ ഈ മാസത്തെ ജ്യോതിഷ അവലോകനം
കർക്കിടകം
ബുധൻ കർക്കിടകം രാശിക്കാരുടെ മൂന്നാമത്തെയും, പന്ത്രണ്ടാമത്തെയും ഭാവാധിപനാണ് ഇതിന്റെ സംക്രമം നിങ്ങളുടെ നാലാമത്തെ ഭാവത്തിലൂടെ നടക്കും. ഈ സമയത്ത്, നിങ്ങളുടെ ആശയവിനിമയം മികച്ചതാകും. ഈ സമയത്ത് നിങ്ങൾ കുടുംബപ്രശ്നങ്ങൾ ശ്രദ്ധിക്കുകയും കൈകാര്യം ചെയ്യുകയും വേണം, പ്രത്യേകിച്ച് നിങ്ങളുടെ സഹോദരങ്ങളോടും ബന്ധുക്കളോടും അഭിപ്രായവ്യത്യാസങ്ങൾ ഒഴിവാക്കേണ്ടതാണ്. നിങ്ങളുടെ ചെലവുകൾ നിയന്ത്രിക്കുക. ഈ സമയത്ത് ആർക്കും പണം കടം നൽകരുത്. ഈ സമയത്ത് നിങ്ങൾ ഒരു വാഹനം എടുക്കാൻ സാധ്യതയുണ്ട്. ബന്ധങ്ങൾക്കനുസരിച്ച്, നിങ്ങൾ നിങ്ങളുടെ കുടുംബത്തോടൊപ്പം, പ്രത്യേകിച്ച് അമ്മയോടൊപ്പം നല്ല സമയം ചെലവഴിക്കും, അവരുടെ സ്നേഹവും വാത്സല്യവും നിങ്ങൾക്ക് മാനസിക സമാധാനം നൽകും. ഈ സമയത്ത് നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളുമായി നല്ല സമയം ചെലവഴിക്കും. നിങ്ങൾ ചെയ്യുന്ന എല്ലാ ജോലികളിലും മികച്ച ശ്രമം നൽകാൻ ശ്രമിക്കുക. നിങ്ങൾക്ക് പണവും പുരോഗതിയും പ്രശസ്തിയും ലഭിക്കും. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ നിങ്ങളുടെ അസ്വസ്ഥയ്ക്ക് കാരണമാകും, അതിനാൽ പതിവായി വ്യായാമം ചെയ്യുകയും ആരോഗ്യകരമായ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കുക.
പരിഹാരം: വീട്ടിൽ മണി പ്ലാന്റ് അല്ലെങ്കിൽ മറ്റേതെങ്കിലും ചെടികൾ നടുക.
കർക്കിടകം വാരഫലം വായിക്കൂ - കർക്കിടകം രാശിയുടെ ഈ മാസത്തെ ജ്യോതിഷ അവലോകനം
ചിങ്ങം
ബുധൻ ചിങ്ങം രാശിക്കാരുടെ പതിനൊന്നാം ഭാവത്തിന്റെയും, രണ്ടാമത്തെ ഭാവത്തിന്റെയും അധിപ ഗ്രഹമാണ് ഇതിന്റെ സംക്രമം നിങ്ങളുടെ മൂന്നാം ഭാവത്തിലൂടെ നടക്കും. ഈ സമയത്ത് നിങ്ങൾക്ക് ആശയവിനിമയത്തിൽ വ്യക്തതയും കൃത്യതയും പ്രധാനം ചെയ്യും, നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങൾ നൽകും, എന്നാൽ നിങ്ങൾക്ക് അനുയോജ്യമായ നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുമ്പ് വിദഗ്ദ്ധ ഉപദേശം സ്വീകരിക്കേണ്ടതാണ്. ഈ സമയത്ത് നിങ്ങൾക്ക് ഒരു ചെറിയ യാത്ര നടത്താനുള്ള യോഗം ഉണ്ടാകും. നിങ്ങളുടെ കഴിവുകളുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ആളുകളിൽ നിന്ന് അഭിനന്ദനം ലഭിക്കും. ഏത് ജോലിയും പോസിറ്റീവ് സമീപനത്തോടെ ആരംഭിക്കുമ്പോൾ നിങ്ങൾ തീർച്ചയായും വിജയിക്കും. നിങ്ങൾക്ക് സാഹചര്യങ്ങളിൽ സമ്മർദ്ദം അനുഭവപ്പെടും. നിങ്ങളുടെ മനസ്സും ഹൃദയവും സന്തുലിതമായി നിലനിർത്താൻ യോഗയും ധ്യാനവും പാലിക്കുക.
പരിഹാരം: പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ ഉപയോഗിക്കുക.
ചിങ്ങം വാരഫലം വായിക്കൂ - ചിങ്ങം രാശിയുടെ ഈ മാസത്തെ ജ്യോതിഷ അവലോകനം
കന്നി
ബുധൻകന്നി രാശിക്കാരുടെ പത്താമത്തെയും, ഒന്നാമത്തെയും ഭാവാധിപനാണ് ഭവനമാണ്, ആശയവിനിമയം, കുടുംബം, സംസാരം ഇതിന്റെ സംക്രമം നിങ്ങളുടെ രണ്ടാമത്തെ ഭാവത്തിലൂടെ സംക്രമിക്കും. ഈ സമയം നിങ്ങൾക്ക് അനുകൂലമായിരിക്കും, നിങ്ങൾക്ക് നിങ്ങളുടെ കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കാൻ കഴിയും. നിങ്ങൾ പരുഷമായ വാക്കുകൾ ഒഴിവാക്കേണ്ടതാണ്. സാമ്പത്തികമായി നിങ്ങളുടെ സാമ്പത്തികകാര്യങ്ങളിൽ ജാഗ്രത പാലിക്കേണ്ടതാണ്. ഗണിതം, ഭൗതികശാസ്ത്രം, സാമ്പത്തികശാസ്ത്രം പോലുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് ഈ സമയത്ത് വിദ്യാർത്ഥികൾക്ക് വളരെ സൗകര്യപ്രദമായിരിക്കും. ഔദ്യോഗികമായി നിങ്ങൾക്ക് നല്ല അവസരങ്ങൾ ലഭിക്കും. ആരോഗ്യപരമായി ചെറിയ പരിക്കുകൾക്കും, ആരോഗ്യ പ്രശ്നങ്ങൾക്കും സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കേണ്ടതാണ്.
പരിഹാരം: നിങ്ങളുടെ വീട്ടിൽ ബുധനാഴ്ച ഒരു വാഴ നടുക.
കന്നി വാരഫലം വായിക്കൂ - കന്നി രാശിയുടെ ഈ മാസത്തെ ജ്യോതിഷ അവലോകനം
തുലാം
ബുധൻ തുലാം രാശിക്കാരുടെ ഒൻപതാമത്തെയും, പന്ത്രണ്ടാമത്തെയും ഭാവാധിപനാണ്, ഇതിന്റെ സംക്രമം നിങ്ങളുടെ രാശിയുടെ ലഗ്ന ഭാവത്തിൽ നടക്കും. ഈ സമയത്ത്, നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങൾ കൈവരും. പരിശ്രമിച്ച് വിജയിക്കാനുള്ള ഒരു മനസ്സ് നിങ്ങൾക്ക് ഇപ്പോൾ ഉണ്ടകും. നിങ്ങൾ നിങ്ങളുടെ പങ്കാളിക്കുവേണ്ടി ചെലവഴിക്കുകയും, ഇത് നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തുകയും നിങ്ങളുടെ പങ്കാളിയെ സന്തോഷിപ്പിക്കുകയും ചെയ്യും. ഉദ്യോഗാർത്ഥികൾ അവരുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടും, വെല്ലുവിളിയും നേരിടാം. ബിസിനസ്സ് രാശിക്കാർ അവരുടെ സംരംഭങ്ങൾ വിപുലീകരിക്കാനുള്ള ഉദ്ദേശം മാറ്റിവക്കാം. ഈ സമയത്ത് വിദ്യാർത്ഥികൾ അവരുടെ ഭാവിയെക്കുറിച്ചുള്ള കാര്യത്തിൽ ആശയക്കുഴപ്പമുണ്ടാകും. അതിനാൽ ആവശ്യമെങ്കിൽ ശരിയായ പരിഹാരം ലഭിക്കാൻ നിങ്ങൾ നിങ്ങളുടെ അധ്യാപകനോടും മാതാപിതാക്കളോടും ഉപദേശം തേടാവുന്നതാണ്. നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങൾക്ക് അനുകൂലമായ ഫലങ്ങൾ ലഭിക്കും. ബുധന്റെ സംക്രമണം നിങ്ങളുടെ ആശയവിനിമയ കഴിവുകളെ ഉയർത്തും. ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ട് സമയം അനുകൂലമാണെങ്കിലും പതിവായി വ്യായാമം ചെയ്യാൻ ശ്രദ്ധിക്കുക.
പരിഹാരം: വിഷ്ണു സഹസ്രാണാം സ്തോത്രം ജപിക്കുക ഇത് നിങ്ങളുടെ ജീവിതത്തിൽ അനുകൂലത ചെയ്യും.
തുലാം വാരഫലം വായിക്കൂ - തുലാം രാശിയുടെ ഈ മാസത്തെ ജ്യോതിഷ അവലോകനം
വൃശ്ചികം
ബുധൻ വൃശ്ചിക രാശിക്കാരുടെ എട്ടാം, പതിനൊന്നാം ഭാവാധിപനാണ് ഇതിന്റെ സംക്രമം നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിൽ നടക്കും. ഈ സമയത്ത്, നിങ്ങളുടെ വാക്കുകൾ ശ്രദ്ധിച്ച് ഉപയോഗിക്കുക. പന്ത്രണ്ടാം ഭാവത്തിലെ ബുധൻ സ്ഥാനം പിടിക്കുമ്പോൾ സാമ്പത്തികമായി നിങ്ങൾക്ക് അനാവശ്യ പ്രത്യേകിച്ച് യാത്രയുമായി ബന്ധപ്പെട്ട് ചെലവുകൾക്ക് സാധ്യത കാണുന്നു. നിങ്ങൾ ഈ സമയത്ത് ഒരു ദീർഘകാല നിക്ഷേപം നടത്താൻ സാധ്യതയുണ്ട്. ഔദ്യോഗികമായി നിങ്ങൾ നിങ്ങളുടെ ആഗ്രഹങ്ങൾ വിലയിരുത്തുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യാം. ബിസിനസ്സ് രാശിക്കാർ ഈ സമയം ചില പുതിയ കഴിവുകൾ പഠിക്കുകയും പുതിയ ആളുകളെ പരിചയപ്പെടുകയും, ബന്ധങ്ങൾ മെച്ചപ്പെടുകയും ചെയ്യും. ഈ സമയത്ത് നിങ്ങളുടെ അനുഭവം നിങ്ങളെ പുതിയ ഉയരങ്ങളിൽ എത്താൻ സഹായിക്കും. വിവാഹജീവിതവും നല്ല രീതിയിൽ തുടരും, എന്നിരുന്നാലും നിങ്ങളുടെ വാക്കുകളിൽ നിയന്ത്രണം പാലിക്കുക. പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാൻ നിങ്ങൾക്ക് ഈ സമയം കഴിയും. മദ്യപാനവും പുകവലിയും നിങ്ങൾ ഒഴിവാക്കണം, അല്ലെങ്കിൽ ഇത് നിങ്ങളെ വലിയ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും.
പരിഹാരം: ബുധനാഴ്ച വീട്ടിൽ ഒരു വാഴ നടുക.
വൃശ്ചികം വാരഫലം വായിക്കൂ - വൃശ്ചികം രാശിയുടെ ഈ മാസത്തെ ജ്യോതിഷ അവലോകനം
ധനു
ബുധൻ ധനു രാശിക്കാരുടെ ഏഴാമത്തെയും, പത്താമത്തെയും ഭാവങ്ങളുടെ അധിപഗ്രഹമാണ്, അതിന്റെ സംക്രമം നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ നടക്കും. ഔദ്യോഗികമായി ഈ സമയത്ത്, നിങ്ങൾക്ക് നിങ്ങളുടെ ബിസിനസിൽ വളരാൻ കഴിയും, കൂടാതെ ഏറ്റെടുത്ത ഏത് ജോലിയും പൂർത്തിയാക്കുന്നതിൽ നിങ്ങൾ വിജയിക്കും. സാമ്പത്തികമായി വായ്പകൾ തിരിച്ചടയ്ക്കാൻ ഇത് നല്ല സമയമാണ. നിങ്ങളുടെ കുടുംബത്തിന്റെ ആവശ്യവുമായി ബന്ധപ്പെട്ട് നിങ്ങൾ പണം ചെലവഴിക്കും. വിവാഹിതരായ രാശിക്കാരുടെ ജീവിതം സമയമായി തുടരും. നിങ്ങളുടെ സുഹൃത്തുക്കൾ, കുടുംബം എന്നിവയ്ക്കായി നിങ്ങൾ സമയം കണ്ടെത്തും. ആരോഗ്യപരമായി സമയം അനുകൂലമായിരിക്കും.
പരിഹാരം: വീടിന്റെ നാല് മൂലകളിൽ അല്ലെങ്കിൽ കട്ടിലിന്റെ നാല് മൂലകളിൽ വെങ്കല നഖങ്ങൾ പതിക്കുക.
ധനു വാരഫലം വായിക്കൂ - ധനു രാശിയുടെ ഈ മാസത്തെ ജ്യോതിഷ അവലോകനം
മകരം
ബുധൻ മകര രാശിക്കാരുടെ ആറാം, ഒൻപതാം ഭവനങ്ങളുടെ അധിപഗ്രഹമാണ് ഇതിന്റെ സംക്രമം നിങ്ങളുടെ പത്താം ഭാവത്തിൽ നടക്കും. ഈ സമയം നിങ്ങൾക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങൾ വിജയം കൈവരിക്കും, നിങ്ങൾക്ക് ഒരു പ്രമോഷൻ ലഭിക്കാനും സാധ്യത കാണുന്നു. ബിസിനസ്സ് രാശിക്കാർ അവരുടെ അപൂർണ്ണമായ പ്രോജക്റ്റ് പൂർത്തിയാക്കാൻ കഴിയും. കൂടാതെ ബിസിനസ്സ് വിപുലീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ സമയം അനുകൂലമായിരിക്കും. നിങ്ങളുടെ സർഗ്ഗാത്മകത ഉയരും. ആരോഗ്യപരമായി ചെറിയ ആശങ്കയുണ്ടാകാം അതിനാൽ ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധിക്കണം. നിങ്ങൾക്ക് വേണ്ടത്ര വിശ്രമം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ആവശ്യമാണ്.
പരിഹാരം: നിങ്ങളുടെ വീട്ടിലെ പൂജാമുറിയിൽ കർപ്പൂരം കത്തിക്കാം.
മകരം വാരഫലം വായിക്കൂ - മകരം രാശിയുടെ ഈ മാസത്തെ ജ്യോതിഷ അവലോകനം
കുംഭം
ബുധൻ കുംഭ രാശിക്കാരുടെ അഞ്ചാമത്തെയും എട്ടാമത്തെയും, ഭാവാധിപനാണ് ഇതിന്റെ സംക്രമം നിങ്ങളുടെ ഒൻപതാം ഭാവത്തിൽ നടക്കും. ഈ സമയത്ത് ചില വൈകാരിക ഉത്തരവാദിത്തങ്ങളിൽ നിന്ന് നിങ്ങൾക്ക് മോചനം ലഭിക്കും, നിങ്ങളുടെ ഊർജ്ജവും കഴിവും വിനിയോഗിക്കാനുള്ള ശരിയായ സമയമാണിത്. സാമ്പത്തികമായി നിക്ഷേപങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ ഇത് നിങ്ങളെ തെറ്റായ ദിശയിലേക്ക് നയിക്കുകയും നഷ്ടം വരുത്തുകയും ചെയ്യും. ശരിയായ ആശയവിനിമയത്തിലൂടെ തെറ്റിദ്ധാരണ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഔദ്യോഗിക ജീവിതവും, വ്യക്തിപരവുമായ ജീവിതത്തിൽ സന്തുലിതാവസ്ഥ പാലിക്കേണ്ടതാണ്. ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ട് ഈ സമയം നിങ്ങൾക്ക് അനുകൂലമായിരിക്കും.
പരിഹാരം: ഭഗവാൻ മഹാവിഷ്ണുവിനെ പൂജിക്കുകയും കർപ്പൂരം കത്തിക്കുകയും ചെയ്യുക.
കുംഭം വാരഫലം വായിക്കൂ - കുംഭം രാശിയുടെ ഈ മാസത്തെ ജ്യോതിഷ അവലോകനം
മീനം
ബുധൻ മീനരാശിക്കാരുടെ നാലാം, ഏഴാം ഭാവാധിപനാണ് ഇതിന്റെ സംക്രമം നിങ്ങളുടെ എട്ടാം ഭാവത്തിൽ നടക്കും. ഈ സമയത്ത് ബിസിനസ്സുകാർക്കും, ജോലികാർക്കും ചില വെല്ലുവിളികൾ നേരിടേണ്ടി വരാം, ഈ സമയം അവർക്ക് ഉയർച്ച-താഴ്ച അനുഭവപ്പെടും, നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ ചെറിയ തടസ്സങ്ങൾ കാണാം. ഗവേഷണവുമായി ബന്ധപ്പെട്ട വിദ്യാർത്ഥികൾക്ക് സമയം അനുകൂലമായിരിക്കും. സാമ്പത്തികമായി, ഭാവിയിൽ നിങ്ങൾക്ക് ഉണ്ടായേക്കാവുന്ന അനുബന്ധ ചെലവുകൾ നിറവേറ്റുന്നതിന് എന്തെങ്കിലും ഇൻഷുറൻസ് പോളിസി എടുക്കുന്നത് നല്ലതാണ്. ഈ സമയത്ത് നിങ്ങളുടെ ബന്ധത്തിലെ പ്രശ്നങ്ങൾ ഒഴിവാക്കാൻ ശരിയായ ആശയവിനിമയം ആവശ്യമാണ്. നിങ്ങളുടെ ചിന്തകളും പ്രായോഗിക സാഹചര്യങ്ങളും തമ്മിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടാകാം, അതിനാൽ നിങ്ങൾ ജാഗ്രത പാലിക്കണം. ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ട് വളരെ ശ്രദ്ധിക്കേണ്ട സമയമാണിത്.
പരിഹാരം: ബുധനാഴ്ച പാവങ്ങൾക്കും ആവശ്യക്കാർക്കും പഴങ്ങൾ നൽകുന്നത് നിങ്ങൾക്ക് അനുകൂല ഫലങ്ങൾ പ്രധാനം ചെയ്യും.
മീനം വാരഫലം വായിക്കൂ - മീനം രാശിയുടെ ഈ മാസത്തെ ജ്യോതിഷ അവലോകനം
ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ