കുംഭ രാശിയിലെ ശുക്ര സംക്രമണം - Venus Transit in Aquarius: 21 February 2021
സൗന്ദര്യത്തിൻറെയും പ്രണയത്തിൻറെയും ഗ്രഹമായ ശുക്രൻ മകര രാശിയിൽ നിന്ന് 2021 ഫെബ്രുവരി 21 ന് കുംഭ രാശിയിലേക്ക് സംക്രമിക്കും. കുംഭരാശി എന്നത് സാമൂഹിക വലയം, വിജയം, ആഗ്രഹങ്ങൾ എന്നിവയെ സൂചിപ്പിക്കുന്നു അതുപോലെ ശുക്രൻ ആഗ്രഹ രൂപീകരണത്തെ സൂചിപ്പിക്കുന്നു.
അതിനാൽ, ഈ സംക്രമണം എല്ലാ രാശിക്കാർക്കും എന്ത് ഫലങ്ങളാണ് പ്രധാനം ചെയ്യുന്നത് എന്ന് നോക്കാം.
ഈ പ്രവചനം ചന്ദ്ര രാശിയെ ആസ്പദമാക്കിയാണ് . നിങ്ങളുടെ ചന്ദ്ര രാശി അറിയാൻ ക്ലിക്ക് ചെയ്യൂ: ചന്ദ്ര രാശി കാൽക്കുലേറ്റർ
മേടം
മേട രാശിയിൽ ശുക്രൻ നിങ്ങളുടെ രണ്ടാമത്തെ ഭാവത്തെ ഭരിക്കുകയും പതിനൊന്നാമത്തെ ഭാവത്തിൽ വസിക്കുകയും ചെയ്യുന്നു. മേട രാശിക്കാർക്ക് ഒന്നിലധികം അവസരങ്ങൾ ലഭിക്കാനിടയുള്ളതിനാൽ ഈ സംക്രമണം സമൃദ്ധിയും സമ്പത്തും പ്രധാനം ചെയ്യും. പങ്കാളിത്തബിസിനസ്സ് രാശിക്കാർക്ക് സാമ്പത്തിക ലാഭം കൈവരും. കല, സർഗ്ഗാത്മകത, ഫാഷൻ എന്നിവയുമായി ബന്ധപ്പെട്ട രാശിക്കാർ ഈ സമയത്ത് വളരെയധികം അവസരങ്ങൾ കൈവരും. വ്യക്തിപരമായി, വീട്ടിലെ അന്തരീക്ഷത്തിൽ സന്തോഷം ഉണ്ടാകും, ഈ കാലയളവിൽ നിങ്ങളുടെ കുടുംബത്തിൽ നിന്നും നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും. അവിവാഹിതരായ രാശിക്കാർ അവരുടെമനസ്സിന് ഇണങ്ങിയ ആളെ കണ്ടുമുട്ടാം. ചില വിവാഹിതരായ രാശിക്കാർക്ക്സന്തോസ വാർത്തകളും ലഭിക്കും.
പരിഹാരം- വെള്ളിയാഴ്ച വ്രതം എടുക്കുന്നത് നല്ല ഫലങ്ങൾ നൽകും.
ഇടവം
ശുക്രൻ ആറാമത്തെ ഭാവാധിപനും ഇത് നിങ്ങളുടെ പത്താമത്തെ ഭാവത്തിലേക്ക് നീങ്ങുകയും ചെയ്യും. നിങ്ങൾക്ക് സമ്മിശ്രവും രസകരവുമായ ഫലങ്ങൾ ലഭിക്കാൻ സാധ്യത കാണുന്നു. ഔദ്യോഗികമായി ഈ സമയത്ത്, നിങ്ങളുടെ ശ്രമങ്ങൾ കാര്യക്ഷമമാക്കാൻ ശ്രമിക്കേണ്ടതാണ്. നിങ്ങളുടെ ഉൽപാദനക്ഷമതയെയും കാര്യക്ഷമതയെയും തടസ്സപ്പെടുത്തുന്ന അലസതയിലേക്കും നിസ്സംഗതയിലേക്കും ഇത് നിങ്ങളെ കൊണ്ടുപോകും. ഏതെങ്കിലും തരത്തിലുള്ള വായ്പകളും ബാധ്യതകളും എടുക്കുന്നതിനുള്ള ശരിയായ സമയമല്ലാത്തതിനാൽ ബിസിനസ്സ് രാശിക്കാർ അവരുമായി ലഭ്യമായ വിഭവങ്ങൾ ഉപയോഗിച്ച് വർത്തിക്കുക. കുടുംബജീവിതം സംതൃപ്തിയും സന്തോഷവും ആനന്ദവും നിറഞ്ഞതായിരിക്കും. വിദ്യാർത്ഥികൾ ഈ സമയത്ത് കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടതാണ്. ആരോഗ്യപരമായി, നിങ്ങളുടെ ജീവിതശൈലിയിൽ സജീവമായി തുടരാൻ ശ്രമിക്കുക, ശാരീരിക വ്യായാമം, യോഗ, ധ്യാനം എന്നിവ ചെയ്യാൻ ശ്രമിക്കുക.
പരിഹാരം- സംക്രമണസമയത്ത് ദിവസേന രാവിലെ ശിവലിംഗത്തിൽ പനിനീർ വെള്ളം ഉപയോഗിക്കുക.
മിഥുനം
നിങ്ങളുടെ ജാതകത്തിന്റെ ഒമ്പതാമത്തെ ഭാവത്തിലെക്ക് ശുക്രൻ സംക്രമിക്കും. ഈ ഭാവം ഭാഗ്യം, ആത്മീയത, ഉന്നത വിദ്യാഭ്യാസം എന്നിവയെ പ്രതിനിധീകരിക്കുന്നു. ഈ രാശിയിൽ അഞ്ചാമത്തെ ഭവനത്തിന്റെ അധിപൻ ശുക്രൻ ആയതിനാൽ, ഒൻപതാം ഭാവത്തിലെ സൂര്യൻ വളരെ ശുഭകരമാണ്. ഈ സമയത്ത് നിങ്ങൾക്ക് ഭാഗ്യത്തിന്റെ മുഴുവൻ ആനുകൂല്യവും ലഭിക്കും, നിങ്ങളുടെ ചിന്തകൾക്കും പരിശ്രമങ്ങൾക്കും ഉന്നത ഉദ്യോഗസ്ഥരുടെ പ്രശംസയും അഭിനന്ദനവും ലഭിക്കും. ജോലി അന്വേഷിക്കുന്നവർക്ക് അവർ ആഗ്രഹിക്കുന്ന ജോലിസ്ഥലത്ത് ഒരു നല്ല അവസരം ലഭിക്കും. വിദേശവുമായി ബന്ധപ്പെട്ട ബിസിനസ്സ് രാശിക്കാർക്ക് നല്ല ലാഭം ലഭിക്കും. ഉന്നത വിദ്യാഭ്യാസം നേടുന്നതിനുള്ള ഒരു നല്ല കാലഘട്ടം ആയിരിക്കും, നിരവധി വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകാൻ കഴിയും. വിവാഹിതരായ ദമ്പതികൾക്ക് അവരുടെ പങ്കാളികളിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും.
പരിഹാരം- ഈ സംക്രമണ സമയത്ത് കാത്യായാനി ദേവിയെ ദിവസവും ആരാധിക്കുക.
കർക്കിടകം
ശുക്രൻ നിങ്ങളുടെ രാശിയുടെ എട്ടാമത്തെ ഭാവത്തിലൂടെ സംക്രമിക്കും.നിങ്ങളുടെ സമ്പാദ്യത്തിന്റെയും കുടുംബത്തിന്റെയും രണ്ടാമത്തെ ഭാവത്തെ ഇത് നേരിട്ട് വീക്ഷിക്കുന്നതിനാൽ, ഇത് ചില പെട്ടെന്നുള്ള ലാഭം പ്രധാനം ചെയ്യും, ഈ സമയത്ത് നിങ്ങളുടെ സുഖസൗകര്യങ്ങൾക്കും ആഡംബരങ്ങളിലേക്കും ആയി നിങ്ങളുടെ പണം ചെലവഴിക്കാൻ നിങ്ങൾ താല്പര്യം കാണിക്കും. നിങ്ങളുടെ പണം നിക്ഷേപിക്കുകയും ചെയ്യേണ്ടതാണ്. ഇത് വർഷത്തിലെ സംഭവബഹുലമായ സമയമായതിനാൽ നിങ്ങളുടെ ശ്രദ്ധ ശരിയായ ദിശയിലേക്ക് നയിക്കുന്നത് വളരെ പ്രധാനമാണ്. വിവാഹിതരായ രാശിക്കാർക്ക് നിങ്ങളുടെ ജീവിത പങ്കാളിയിൽ നിന്ന് ലാഭം ലഭിക്കാൻ സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് സമയം അനുകൂലമാണ്, അവരുടെ പതിവ് പഠനം നടത്തുന്നതിനേക്കാൾ കൂടുതൽ അനുകൂല ഫലങ്ങൾ നേടാൻ ഈ സമയം കഴിയും. ആരോഗ്യപരമായി ചില പ്രശ്നങ്ങൾ നേരിടാം, അതിനാൽ, വെള്ളം ശ്രദ്ധിക്കുക, ഈ കാലയളവിൽ ഏതെങ്കിലും തരത്തിലുള്ള മസാലകൾ അല്ലെങ്കിൽ വറുത്ത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.
പരിഹാരം- മഹാലക്ഷ്മി ദേവിക്ക് സൗന്ദര്യ വസ്തുക്കൾ വെള്ളിയാഴ്ച അർപ്പിക്കുക.
ചിങ്ങം
ഈ സംക്രമണത്തിൽ ശുക്രൻ നിങ്ങളുടെ ജാതകത്തിന്റെ ഏഴാമത്തെ ഭാവത്തിലായിരിക്കും. അവിവാഹിതരായ രാശിക്കാർക്ക് ഈ സംക്രമണം വളരെ അനുകൂലമാണ് അവർ വിവാഹിതരാകാൻ സാധ്യതയുണ്ട്. വിവാഹിതരായ രാശിക്കാർക്ക് അവരുടെ ബന്ധങ്ങളിൽ ആനന്ദവും ഐക്യവും ഉണ്ടാകും. ഔദ്യോഗികമായി നിങ്ങളുടെ ജോലിയിൽ കുറഞ്ഞ പ്രചോദനവും തൊഴിൽ സംതൃപ്തിയും നിങ്ങൾക്ക് അനുഭവപ്പെടും. ഇത് നിരാശയ്ക്കും ഉൽപാദനക്ഷമത കുറയ്ക്കുന്നതിനും കാരണമാകും. ബുദ്ധിമുട്ട് അനുഭവപ്പെടുന്നു എങ്കിൽ നിങ്ങളുടെ മേലുദ്യോഗസ്ഥരുടെ തുറന്ന് സംസാരിക്കുക. കുടുംബ ബിസിനസ്സിൽ ഉള്ള രാശിക്കാർക്ക് ഈ കാലയളവിൽ അവരുടെ കുടുംബ പാരമ്പര്യം വർദ്ധിപ്പിക്കുന്നതിന് നല്ല അവസരങ്ങൾ ലഭിക്കും. എന്നിരുന്നാലും, നിങ്ങളും പങ്കാളിയും തമ്മിൽ ചില തർക്കങ്ങൾ ഉണ്ടാകാനിടയുള്ളതിനാൽ, ഈ സമയത്ത് ജാഗ്രത പാലിക്കേണ്ടതുണ്ട്. ഈ കാലയളവിൽ ആവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. വിദ്യാർത്ഥികൾ അവരുടെ ആത്മാർത്ഥമായ പരിശ്രമത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും അവരുടെ പഠന രംഗത്ത് മികച്ച ഫലങ്ങൾ കൈവരിക്കും. ആരോഗ്യരംഗത്ത്, ചില പ്രശ്നങ്ങൾ നേരിടാൻ സാധ്യതയുണ്ട്. അതിനാൽ, നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.
പരിഹാരം- ശുക്ര ഹോറ സമയത്ത് ശുക്ര മന്ത്രം “ഓം ശും ശുക്രയ നമഃ” എന്ന് ദിവസവും ചൊല്ലുക.
കന്നി
ശുക്രൻ നിങ്ങളുടെ രാശിയുടെ ആറാമത്തെ ഭാവത്തിലേക്ക് നീങ്ങും. ഈ സംക്രമണത്തിൽ നിങ്ങൾക്ക് ബന്ധുക്കളുമായി ചില തർക്കങ്ങളിൽ ഏർപ്പെടാം, ഇത് മനഃസമാധാനത്തെ ബാധിച്ചേക്കാം., നിങ്ങളുടെ അച്ഛൻ അവരുടെ ജോലി മേഖലയിലോ ബിസിനസിലോ ഈ കാലയളവിൽ മികച്ച പുരോഗതി കൈവരിക്കും, അത് നിങ്ങൾക്ക് ആശ്വാസവും സന്തോഷവും നൽകും. സേവന മേഖലകളിൽ പ്രവർത്തിക്കുന്ന രാശിക്കാർക്ക് ഈ സമയത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, നിങ്ങളുടെ മേലുദ്യോഗസ്ഥരുടെ അംഗീകാരം ലാഭിക്കാത്തത് നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങളെ നിരാശരാക്കും. സാമ്പത്തികമായി, ഏതെങ്കിലും സാമ്പത്തിക പദ്ധതി, സ്വത്ത്, റിയൽ എസ്റ്റേറ്റ് എന്നിവയിൽ നിക്ഷേപിക്കുന്നതിന് സമയം നല്ലതല്ല. കൂടാതെ, നിങ്ങളുടെ ചെലവുകളും വരുമാനവും തമ്മിൽ ശരിയായ സന്തുലിത പാലിക്കേണ്ടതാണ്. ഈ സമയത്ത് നിങ്ങളുടെ ഭക്ഷണരീതിയും ഭക്ഷണക്രമവും ശ്രദ്ധിക്കേണ്ടതാണ്.
പരിഹാരം- വെള്ളിയാഴ്ച നിങ്ങളുടെ കഴുത്തിൽ സ്പടിക ജപമാല ധരിക്കുക.
തുലാം
തുലാം രാശിക്കാരുടെ അഞ്ചാം ഭാവത്തിൽ ശുക്രൻ അതിന്റെ സംക്രമണം നടത്തും. ഉദ്യോഗാർത്ഥികൾക്ക് നിങ്ങളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും ജോലിസ്ഥലത്ത് ആവശ്യമായ അനുഭവം നേടുന്നതി നുംപറ്റുന്ന വിധത്തിൽ അവസരങ്ങളോ ഉത്തരവാദിത്തങ്ങളോ ലഭിക്കാൻ സാധ്യത കാണുന്നു. ബിസിനസ്സ് രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വളർച്ചയ്ക്ക് ഗുണകരമായ സമയമാണ്. പങ്കാളിത്ത ബിസിനസ്സ് രാശിക്കാർക്ക് ഈ സമയത്ത് ലാഭം കൈവരും. മൊത്തത്തിൽ, മികച്ച സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കുന്ന ഒരു മികച്ച കാലയളവ്. ഈ സമയത്ത് പുതിയ ബന്ധങ്ങളിലേക്ക് പ്രവേശിക്കാനുള്ള വളരെ നല്ല കാലഘട്ടമാണ്, ഇത് സന്തോഷവും ഉല്ലാസവും വളരെക്കാലം നീണ്ടുനിൽക്കും. വിവാഹിതരായ രാശിക്കാർക്ക് ഒരു കുഞ്ഞിനാൽ അനുഗ്രഹിക്കും. വിദ്യാർത്ഥികൾക്ക് അവരുടെ ശ്രദ്ധയും ഏകാഗ്രതയും വർദ്ധിക്കും അത് നിങ്ങളുടെ മികച്ച പ്രകടനത്തിന് വഴിയൊരുക്കും.
പരിഹാരം- വെള്ളിയാഴ്ച വെളുത്ത വസ്ത്രങ്ങൾ ധരിക്കുക.
വൃശ്ചികം
വൃശ്ചിക രാശിക്കാരുടെ നാലാം ഭാവത്തിലൂടെ ശുക്രന്റെ സംക്രമണം നടക്കും, ഈ സമയത്ത് രാശിക്കാർക്ക് പ്രയോജനകരമായ ഫലങ്ങൾ ലഭിക്കും. നിങ്ങളുടെ കുടുംബത്തിൽ ആനന്ദം, ഐക്യം, സന്തോഷം, സംതൃപ്തി എന്നിവ അനുഭവപ്പെടും. അമ്മയുടെ ആരോഗ്യം മെച്ചപ്പെടും, അവരുമായുള്ള നിങ്ങളുടെ ബന്ധവും ശക്തിപ്പെടും. ഈ സമയത്ത് നിങ്ങളുടെ പങ്കാളിക്ക് അഭിവൃദ്ധി ലഭിക്കും, അത് നിങ്ങളുടെ സുഖസൗകര്യങ്ങളുടെയും ആഢംബരത്തിന്റെയും തോത് വർദ്ധിപ്പിക്കും. അമിത ചെലവുകളിൽ ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന രാശികാർക്ക് ഈ സമയത്ത് നിരവധി നല്ല നിർദേശങ്ങൾ ലഭിക്കാം. ഔദ്യോഗികമായി നിങ്ങളുടെ പൊരുത്തപ്പെടുത്തൽ, വഴക്കം, ആശയവിനിമയ കഴിവുകൾ എന്നിവ നിങ്ങളുടെ സാമൂഹിക പ്രതിച്ഛായയും നിലയും മെച്ചപ്പെടുത്തും, ഈ സമയത്ത് നിങ്ങളുടെ ജോലി ബന്ധങ്ങൾ വർദ്ധിപ്പിക്കും. ബിസിനസിന് ഈ സമയം അനുകൂലമാണ്. വിദ്യാർത്ഥികൾക്ക് അവരുടെ ഉന്നതപഠനത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും. മൊത്തത്തിൽ, ഈ സമയം അനുകൂലമായിരിക്കും.
പരിഹാരം- പരശുരാമാവതാരത്തിന്റെ പുരാണ കഥ വായിക്കുക അല്ലെങ്കിൽ കേൾക്കുക.
ധനു
ശുക്രൻ ധനു രാശിക്കാരുടെ മൂന്നാമത്തെ ഭാവത്തിലൂടെ സംക്രമണം നടത്തും ഈ സംക്രമണം നിങ്ങൾക്ക് ശുഭകരമായ ഫലങ്ങൾ പ്രധാനം ചെയ്യും. ചെറുദൂര യാത്രകൾക്ക് ഈ സമയം നല്ലതാണ് മികച്ച സാമ്പത്തിക ആനുകൂല്യങ്ങളും ലഭിക്കാൻ സാധ്യത കാണുന്നു. ഈ സമയത്ത് നിങ്ങളുടെ ഇളയ കൂടപ്പിറപ്പുകളുമായുള്ള നിങ്ങളുടെ ബന്ധവും മെച്ചപ്പെടുകയും അവർ നിങ്ങൾക്ക് അവരുടെ പൂർണ്ണ പിന്തുണയും സഹകരണവും നൽകുകയും ചെയ്യും. ജോലിയുമായി ബന്ധപ്പെട്ട മികച്ച ഫലങ്ങൾ ലഭ്യമാകും. നിങ്ങളുടെ ഔദ്യോഗിക കഴിവുകൾ വർദ്ധിപ്പിക്കുന്നത് മൂലം പിന്നീട് നിങ്ങളുടെ വളർച്ചയും ലാഭവും വർദ്ധിപ്പിക്കുന്നതിന് സഹായിക്കും. നിങ്ങളുടെ കീഴുദ്യോഗസ്ഥരുമായും സഹപ്രവർത്തകരുമായും പങ്കാളികളുമായും ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനുള്ള നിങ്ങളുടെ ശ്രമങ്ങൾ നിങ്ങളുടെ ജോലിയിലും ബിസിനസിലും വലിയ പുരോഗതി കൈവരിക്കാൻ സഹായിക്കും. ഈ സമയത്ത് നിങ്ങളുടെ പ്രണയ ജീവിതം പൂത്തുലയും. വിവാഹിതരായ ദമ്പതികളും അവരുടെ ബന്ധത്തിൽ സന്തോഷം ആസ്വദിക്കാൻ കഴിയും. വിദ്യാർത്ഥികൾ ഈ സമയത്ത് മികച്ച വിജയം കൈവരിക്കും.
പരിഹാരം- വെള്ളിയാഴ്ച പഞ്ചസാര ദാനം ചെയ്യുന്നത് ശുക്രനെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കും.
മകരം
മകരരാശിയുടെ രണ്ടാമത്തെ ഭാവത്തിലൂടെ ശുക്രൻ സംക്രമണം നടത്തും ഇത് അവർക്ക് പ്രയോജനകരമായ ഫലങ്ങൾ നൽകും. ശുക്രന്റെ ഈ സംക്രമണം ധന യോഗം പ്രധാനം ചെയ്യും, ഈ സമയത്ത് നിങ്ങളുടെ സമ്പത്തിൽ വർദ്ധനവ് ഉണ്ടാകും. ഔദ്യോഗികമായി നിങ്ങൾക്ക് മികച്ച അവസരങ്ങൾ ലഭിക്കും. നിങ്ങൾക്ക് ശമ്പള വർദ്ധനവോ പ്രമോഷനോ ലഭിക്കാൻ സാധ്യത കാണുന്നു. ബിസിനസുകാർക്ക് ഈ സമയം അനുകൂലമായിരിക്കും. ഈ സമയത്ത് ലാഭകരമായ ഡീലുകൾ നേടാൻ കഴിയും. നിങ്ങളുടെ ജീവിതപങ്കാളിയുമായി നല്ല നിമിഷങ്ങൾ ചെലവഴിക്കാൻ നിങ്ങൾക്ക് കഴിയും. നിങ്ങളുടെ പിതാവിന്റെ പുരോഗതി നിങ്ങളുടെ കുടുംബത്തിൽ സന്തോഷത്തിനും സന്തോഷത്തിനും കാരണമാകും. നിങ്ങളുടെ പ്രണയ ജീവിതം മികച്ചതായി തുടരും. ഈ സമയത്ത് നിങ്ങൾ ആഡംബരങ്ങൾക്കും രുചികരമായ ഭക്ഷണത്തിനുമായി കൂടുതൽ ചെലവഴിക്കും. കുടുംബത്തിന്റെ പൂർണ്ണ പിന്തുണയും സഹകരണവും വിദ്യാർത്ഥികൾ അവരുടെ പരീക്ഷകളിൽ മികച്ച ഗ്രേഡുകളിലെത്താൻ കാരണമാകും. മൊത്തത്തിൽ, സന്തോഷകരമായ സംക്രമണമായിരിക്കും.
പരിഹാരം- വെള്ളിയിൽ പതിച്ച നല്ല വെള്ള ക്ഷീരസ്പടികം വെള്ളിയാഴ്ച ധരിക്കുക.
കുംഭം
ശുക്രൻ നിങ്ങളുടെ ലഗ്ന ഭാവത്തിലൂടെ അതിന്റെ സംക്രമണം നടത്തുന്നു ഈ യാത്രാമാർഗ്ഗം ശുഭകരമായ ഫലങ്ങളും അവർക്ക് മികച്ച മാറ്റങ്ങളും വരുത്തുന്നത്. നിങ്ങളുടെ ഔദ്യോഗിക രംഗത്ത് നിങ്ങളുടെ മനോഭാവം മികച്ച പുരോഗതി നേടാൻ സഹായിക്കും, ഈ കാലയളവിൽ നിങ്ങളുടെ മേലുദ്യോഗസ്ഥരിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ സഹകരണവും അംഗീകാരവും പിന്തുണയും ലഭിക്കും. ബിസിനസ് യാത്രകൾ മികച്ച ഫലങ്ങൾ നൽകും, കൂടാതെ നിങ്ങൾക്ക് നല്ല അവസരങ്ങൾ കൈവരുകയും ചെയ്യും. സാമ്പത്തികമായി, ഈ കാലയളവിൽ നിങ്ങളുടെ വരുമാനത്തിലും സമ്പത്തിലും വർദ്ധനവ് ഉണ്ടാകും. ഈ കാലയളവ് നിക്ഷേപങ്ങൾക്ക് മികച്ചതായിരിക്കും, അവ പിന്നീട് നിങ്ങൾക്ക് വരുമാനം പ്രധാനം ചെയ്യും. ഈ കാലയളവിൽ നിങ്ങളുടെ ജീവിത പങ്കാളിയുമായി കൂടുതൽ അടുക്കാൻ കഴിയും. അവിവാഹിതരായ രാശിക്കാർക്ക് അവരുടെ മനസ്സിന്ഇണങ്ങിയ ആളെ കണ്ടുമുട്ടാൻ യോഗം ഉണ്ടാകും. മൊത്തത്തിൽ, ഈ സമയം മാനസിക സമാധാനവും സന്തോഷവും സമൃദ്ധിയും ലഭ്യമാകും.
പരിഹാരം- ഈ സംക്രമണ സമയത്ത് അമ്മ പശുവിനെ സേവിക്കുകയോ പോറ്റുകയോ ചെയ്യുന്നത് ശുക്രനെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കും.
മീനം
മീന രാശിക്കാരുടെ പന്ത്രണ്ടാമത്തെ ഭാവത്തിലൂടെ ശുക്രൻ അതിന്റെ സംക്രമണം നടക്കും ഈ സമയത്ത് ഏതെങ്കിലും തരത്തിലുള്ള അതിരുകടന്നത് ആഘോഷിക്കുന്ന സ്വഭാവം ഒഴിവാക്കുക. നിങ്ങളുടെ കൂടപ്പിറപ്പുകൾ നിങ്ങളിൽ നിന്നുള്ള സാമ്പത്തിക സഹായം പ്രതീക്ഷിക്കും, ഇത് നിങ്ങൾക്ക് സാമ്പത്തിക ഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകും. ചില രാശിക്കാർക്ക് അനാവശ്യ യാത്രകൾ നിങ്ങളുടെ പണവും ഊർജ്ജവും പാഴാക്കുന്നതിന് കാരണമാകും. നിങ്ങളുടെ ആരോഗ്യം ദുർബലമായി തുടരാം, അതിനാൽ, നിങ്ങളുടെ ആരോഗ്യത്തിന് ശരിയായ ശ്രദ്ധ നൽകേണ്ടതാണ്. ദിവസവും യോഗ, ധ്യാനം, വ്യായാമം എന്നിവ ചെയ്യുക. ഈ സമയത്ത് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപം നടത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അതിന് മുൻപ് മുതിർന്നവരുടെ കൂടിയാലോചിക്കേണ്ടതാണ്. സ്ത്രീകളോട് സൗഹാർദ്ദപരമായി തുടരുക അല്ലാത്തപക്ഷം, നിങ്ങൾക്ക് വലിയ കുഴപ്പങ്ങളിൽ അകപ്പെടാം. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാം. അവിവാഹിതരായ രാശിക്കാർ തങ്ങൾ ഇഷ്ടപ്പെടുന്ന ആളോട് അവരുടെ വികാരങ്ങളും ആഗ്രഹങ്ങളും പ്രകടിപ്പിക്കുന്നതിൽ മടി കാണിക്കും, ഇത് നിങ്ങളുടെ ഏകാന്തതയ്ക്കും നിരാശയ്ക്കും വഴിവെക്കും.
പരിഹാരം- തിങ്കൾ, വെള്ളി ദിവസങ്ങളിൽ പാൽ ദാനം ചെയ്യുന്നത് നിങ്ങൾക്ക് ശുഭകരമായ ഫലം നൽകും.
Astrological services for accurate answers and better feature
Astrological remedies to get rid of your problems
AstroSage on MobileAll Mobile Apps
- Rashifal 2025
- Horoscope 2025
- Chinese Horoscope 2025
- Saturn Transit 2025
- Jupiter Transit 2025
- Rahu Transit 2025
- Ketu Transit 2025
- Ascendant Horoscope 2025
- Lal Kitab 2025
- Shubh Muhurat 2025
- Hindu Holidays 2025
- Public Holidays 2025
- ਰਾਸ਼ੀਫਲ 2025
- ରାଶିଫଳ 2025
- രാശിഫലം 2025
- રાશિફળ 2025
- రాశిఫలాలు 2025
- রাশিফল 2025 (Rashifol 2025)
- Astrology 2025