സൂര്യ സംക്രമം മേട രാശിയിൽ - Sun Transit in Aries (14 April, 2021)
സൂര്യൻറെ സംക്രമം 2021 ഏപ്രിൽ 14 ന് രാവിലെ 02:23 ന് അത് മേട രാശിയിലേക്ക് നീങ്ങും. ഹിന്ദു കലണ്ടർ അനുസരിച്ച് ഇത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു, ഇത് ലോകത്തിൽ പല ഭാഗങ്ങളിലും വ്യത്യസ്ത രീതിയിൽ ആഘോഷിക്കപ്പെടുന്നു.
എല്ലാ രാശിയേയും ഈ സംക്രമണം എങ്ങിനെ സ്വാധീനിക്കും എന്ന് നമ്മുക്ക് നോക്കാം :
ഈ പ്രവചനം ചന്ദ്ര രാശിയെ ആസ്പദമാക്കിയാണ് . നിങ്ങളുടെ ചന്ദ്ര രാശി അറിയാൻ ക്ലിക്ക് ചെയ്യൂ: ചന്ദ്ര രാശി കാൽക്കുലേറ്റർ
മേടം
സൂര്യൻറെ സംക്രമണം മേട രാശിയിലൂടെ നടക്കും, ഈ സംക്രമണം നിരവധി നേട്ടങ്ങളും കൈവരിക്കാനുള്ള യോഗത്തെ സൂചിപ്പിക്കുന്നു. വിവാഹിതരായ രാശിക്കാർക്ക്, നിങ്ങളുടെ കുട്ടികളുമായുള്ള ബന്ധം മെച്ചപ്പെടുകയും ഈ സമയത്ത് ബന്ധത്തിൽ ഒരു പുതിയ മാനം നേടുകയും ചെയ്യും. ഈ രാശിക്കാർക്ക് അവരുടെ അതത് മേഖലകളിൽ വളർച്ചയും വിജയവും നേടാൻ കഴിയും. ഈ സമയത്ത് നിങ്ങളുടെ പേരും പ്രശസ്തിയും വർദ്ധിക്കും. ഈ സമയത്ത് വിവാഹിതരല്ലാത്ത രാശിക്കാർക്ക് അവരുടെ മനസ്സിന് പ്രത്യേകത തോന്നുന്ന ആരെയെങ്കിലും കണ്ടുമുട്ടാൻ യോഗം കാണുന്നു. നിങ്ങൾക്ക് ഇഷ്ടമുള്ള വ്യക്തിയോട് നിങ്ങളുടെ സ്നേഹം പറയാൻ ഇത് ഒരു നല്ല സമയമാണ്. എന്നിരുന്നാലും, ഈ ഭാവത്തിലെ സൂര്യൻ നിങ്ങളെ ഒരുപരിധി വരെ അഹങ്കാരിയാക്കാം, അതിനാൽ നിങ്ങളുടെ ഗാർഹിക അന്തരീക്ഷത്തിൽ പ്രത്യേകിച്ച് ദാമ്പത്യ ബന്ധങ്ങളിൽ ചില പ്രശ്നങ്ങൾ ഇതുമൂലം ഉണ്ടാകാനുള്ള സാധ്യത കാണുന്നു. ഔദ്യോഗികമായി, നിങ്ങൾ പൂർത്തിയാകാത്ത നിരവധി ജോലികൾ നിറവേറ്റുന്നതായിരിക്കും. ഈ സമയത്ത് നിങ്ങളുടെ ആത്മവിശ്വാസം നിലനിൽക്കും. മൊത്തത്തിൽ, വലിയ സാധ്യതകൾ തരുന്ന ഒരു സംക്രമണം ആയിരിക്കും, എന്നിരുന്നാലും, ഈ സമയത്ത് സ്വയം അഹങ്കാരി ആകാത്തിരിക്കാൻ ശ്രദ്ധിക്കുക.
പരിഹാരം - ദിവസവും സൂര്യോദയ സമയത്ത് ഗായത്രി മന്ത്രം ചൊല്ലുക.
ഇടവം
സൂര്യന്റെ സംക്രമണം ഈ രാശിക്കാർക്ക് വിദേശത്ത് സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ആനുകൂല്യങ്ങളും ശുഭ വാർത്തകളും പ്രധാനം ചെയ്യും. ജോലി, ബിസിനസ്സ് എന്നിവയുമായി ബന്ധപ്പെട്ട യാത്രകൾ നടത്തുന്നത് മൂലം ഈ സംക്രമണം വളരെ അനുകൂലമായിരിക്കും. വിദേശ സംഘടനകളിൽ ജോലി ചെയ്യുന്നവർക്ക് അവരുടെ പദവിയും ജോലിയും ഉയരാനുള്ള സാധ്യത കാണുന്നു. ഈ സമയത്ത് നിങ്ങളുടെ ശത്രുക്കളെ എളുപ്പത്തിൽ മറികടക്കാൻ നിങ്ങൾക്ക് കഴിയും. സാമ്പത്തികമായി, ആനുകൂല്യങ്ങൾക്കും സാധ്യത കാണുന്നു. എന്നിരുന്നാലും ഈ സമയത്ത് അധികമായ വാങ്ങലുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ അമ്മയ്ക്ക് ഈ സമയം അനുകൂലമായിരിക്കും നിങ്ങളുടെ അമ്മയ്ക്ക് പെട്ടെന്നുള്ള ആനുകൂല്യങ്ങളും ലാഭവും ലഭ്യമാക്കാനുള്ള സാധ്യത കാണുന്നു. നിങ്ങളുടെ അച്ഛനും അവരുടെ മേഖലകളിലോ ബിസിനസ്സിലോ മികച്ച വളർച്ച കൈവരിക്കാൻ കഴിയും. ഈ സമയത്ത് നിങ്ങൾക്ക് ധ്യാനം, ആത്മീയ, മതഗ്രന്ഥങ്ങൾ എന്നിവ വായിക്കുന്നതിനും ആത്മീയ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുമുള്ള താല്പര്യം ഉണ്ടായിരിക്കും. സമാധാനവും സംതൃപ്തിയും ഇത് മൂലം കൈവരാനുള്ള സാധ്യത കാണുന്നു. ആരോഗ്യപരമായി തലവേദന, പനി, കണ്ണ് ആയി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയ്ക്ക് സാധ്യത ഉള്ളതിനാൽ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക ആരോഗ്യപരമായി ഒരു അവഗണനയും ഉണ്ടാകാത്തിരിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മൊത്തത്തിൽ, ഈ സംക്രമണം അനുകൂലമായിരിക്കും എന്ന് പറയാം.
പരിഹാരം - ഞായറാഴ്ച ചെമ്പ് ദാനം ചെയ്യുക.
മിഥുനം
സൂര്യന്റെ സംക്രമണം നിങ്ങളുടെ പതിനൊന്നാം ഭവനത്തിലൂടെ നടക്കും. എല്ലാത്തരം സാമ്പത്തിക നേട്ടങ്ങളെയും പ്രതിനിധീകരിക്കുന്നതിനാൽ പതിനൊന്നാമത്തെ ഭാവത്തെ ലാഭ ഭാവം എന്നും അറിയപ്പെടുന്നു. ഔദ്യോഗികമായി, പതിനൊന്നാമത്തെ ഭാവം ഔദ്യോഗിക വളർച്ചയെ പ്രതിനിധീകരിക്കുന്നതിനാൽ, ഇത് നിങ്ങളുടെ ഔദ്യോഗിക രംഗത്തെ വളർച്ചയ്ക്കും സാക്ഷ്യം വഹിക്കും. ഈ സംക്രമണ സമയത്ത് ബിസിനസ്സ് രാശിക്കാർക്ക് ലാഭം വളരെയധികം ലഭിക്കും. നിങ്ങളുടെ ആശയങ്ങൾ കൈമാറുന്നതിനുള്ള സമയം വളരെ അനുകൂലമായിരിക്കും, ഇത് നിങ്ങൾക്ക് പുതിയ അവസരങ്ങൾ നൽകും. ഈ സമയത്ത് നിങ്ങളുടെ കുടുംബത്തിൽ നിന്നുള്ള പിന്തുണയും സഹകരണവും, പ്രത്യേകിച്ച് ഇളയ കൂടപ്പിറപ്പുകൾക്ക് ഈ സമയത്ത് എളുപ്പത്തിൽ ബുദ്ധിമുട്ടുകൾ നേരിടാൻ നിങ്ങളെ സഹായിക്കും. നിങ്ങളുടെ സുഹൃത്തുക്കളുമായി ഈ സമയത്ത് നിങ്ങൾക്ക് നല്ല സമയം ചെലവഴിക്കാൻ കഴിയും. സൂര്യൻ അഞ്ചാമത്തെ ഭാവത്തെ നേരിട്ട് സ്വാധീനിക്കുന്നതിനാൽ, ഈ സമയത്ത് നിങ്ങളുടെ സ്വഭാവം അൽപ്പം ധാർഷ്ട്യവും കർക്കശവുമാകാം. ഇത് മൂലം നിങ്ങൾക്ക് ചില പ്രശ്നങ്ങൾ ഉണ്ടാകാം. മൊത്തത്തിൽ, ഈ സമയം നിങ്ങൾ നടത്തിയ ഓരോ ശ്രമത്തിനും ഫലവും ലാഭവും കൈവരിക്കാൻ സാധ്യതയുള്ള ഒരു നല്ല സമയമായിരിക്കും ഇത്.
പരിഹാരം - ഞായറാഴ്ച പശുക്കൾക്ക് ശർക്കര ദാനം ചെയ്യുക.
കർക്കിടകം
ഈ സംക്രമണ സമയത്ത് കർക്കിടക രാശിക്കാർക്ക് ഈ സമയത്ത് പുതിയ നേട്ടങ്ങളും വളർച്ചയും കൈവരിക്കാനുള്ള യോഗത്തെ സൂചിപ്പിക്കുന്നു. ഈ സമയത്ത് കുടുംബ ബിസിനസ്സിൽ ഏർപ്പെടുന്നവർക്ക് ലാഭം കൈവരിക്കാനും ലാഭകരമായ അവസരങ്ങൾ കൈവരിക്കാനും സാധ്യത കാണുന്നു. ഒരു ജോലിയിൽ നിന്ന് സ്വയം തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്ന രാശിക്കാർക്ക് ഇത് ഒരു നല്ല സമയമായിരിക്കും. ജോലി ചെയ്യുന്നവർക്ക് ഈ സമയത്ത് പുതിയ അവസരങ്ങൾ, ഉത്തരവാദിത്തങ്ങൾ, ഉയർന്ന അധികാര സ്ഥാനങ്ങൾ എന്നിവ ലഭിക്കാനുള്ള സാധ്യത കാണുന്നു. പുതിയ ജോലികൾ തേടുന്നവർക്കും, ജോലി മാറാൻ ആഗ്രഹിക്കുന്നവർക്കും ഈ സംക്രമണം അനുകൂലമായ അവസരങ്ങൾ പ്രധാനം ചെയ്യും. സർക്കാർ മേഖലയിൽ ജോലിചെയ്യുന്ന രാശിക്കാർക്ക് ഈ സമയത്ത് അംഗീകാരങ്ങൾ ലഭിക്കാം. സർക്കാർ കരാറുകൾ ഏറ്റെടുത്ത വർത്തിക്കുന്ന ബിസിനസുകാർക്കും ഈ സമയത്ത് സന്തോഷിക്കാൻ അവസരം ലഭിക്കും.നിങ്ങളുടെ അച്ഛനൊപ്പം ഈ സമയത്ത് നിങ്ങൾക്ക് കഴിയും. പൂർവ്വിക സ്വത്തിൽ നിന്നും ഭൂമിയിൽ നിന്നും നിങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കാൻ സാധ്യത കാണുന്നു. ആരോഗ്യപരമായും ഈ സമയം നല്ലതായിരിക്കും. മൊത്തത്തിൽ, കർക്കിടക രാശിക്കാർക്ക് ഈ സംക്രമണം അനുകൂലമായിരിക്കും, എന്നാൽ ചിലപ്പോൾ നിങ്ങളുടെ ചില പെരുമാറ്റം മൂലം വ്യക്തിപരമായും ജോലിയിലും ചില പ്രശ്നങ്ങൾക്ക് സാധ്യത കാണുന്നു. അതിനാൽ, ഈ സമയത്ത് ക്ഷമ പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
പരിഹാരം - ഞായറാഴ്ച സ്വർണ്ണത്തിലോ ചെമ്പിലോ പതിച്ച മാണിക്യക്കല്ല് വലതു കൈ മോതിര വിരലിൽ ധരിക്കുക.
ചിങ്ങം
ഈ സംക്രമണ സമയത്ത് ചിങ്ങ രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ കൈവരിക്കാനുള്ള യോഗം കാണുന്നു. ഈ സമയത്ത് നിങ്ങൾക്ക് ഔദ്യോഗികമായി പുതിയ പ്രോജക്റ്റുകളും പദ്ധതികളും നയങ്ങളും ആവിഷ്കരിക്കുന്നതിനുള്ള നല്ല സമയം കൂടിയായിരിക്കും ഇത്. ജോലിസ്ഥലത്ത് നിങ്ങളുടെ മേലുദ്യോഗസ്ഥരിൽ നിന്ന് നിങ്ങൾക്ക് നല്ല പിന്തുണയും അംഗീകാരവും ലഭിക്കും. സർക്കാർ മേഖലകളിൽ ജോലി ചെയ്യുന്ന രാശിക്കാർക്ക് ഉയർന്ന സ്ഥാനത്തേക്കോ അവർക്ക് അനുകൂലമായ സ്ഥലങ്ങളിലേക്കോ സ്ഥലമാറ്റം ലഭിക്കാനുള്ള യോഗം കാണുന്നു. ബിസിനസ്സ് രാശിക്കാർക്ക് ഈ സമയത്ത് അവരുടെ ലാഭവും വരുമാനവും വർദ്ധിക്കും. കൂടാതെ, യാത്രകളിലൂടെ നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. ഈ സമയത്ത് നിങ്ങളുടെ കുടുംബത്തോടൊപ്പം മതപരമായ തീർത്ഥാടന യാത്രകൾ നടത്തുന്നതിന് യോഗം കാണുന്നു. ഇത് നിങ്ങൾക്ക് വളരെയധികം സമാധാനവും സംതൃപ്തിയും നൽകും. ഈ സമയത്ത് നിങ്ങളുടെ പിതാവുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. അതിനാൽ, അവരുമായി സംസാരിക്കുമ്പോൾ നിങ്ങളുടെ വാക്കുകൾ ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യപരമായി സമയം നല്ലതായിരിക്കും. മൊത്തത്തിൽ, ഒരു മികച്ച സമയവും, നിങ്ങൾക്ക് പ്രശസ്തി നേടുന്നതിനൊപ്പം വളരെയധികം സംതൃപ്തിയും സാമ്പത്തിക ആനുകൂല്യങ്ങളും തരും.
പരിഹാരം - ദിവസവും സൂര്യോദയ സമയത്ത് സൂര്യ നമസ്‌കാരം ചെയ്യുക.
കന്നി
സൂര്യന്റെ സംക്രമണം നടക്കുമ്പോൾ ഈ രാശിക്കാർക്ക് ഈ സമയത്ത് മിതമായതും ശരാശരിവുമായ ഫലങ്ങൾക്ക് സാധ്യത കാണുന്നു. ഈ സമയത്ത് നിങ്ങൾ നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്,ഈ സമയത്ത് ആമാശയം, കണ്ണ് ആയി ബന്ധപ്പെട്ട പ്രശ്നങ്ങൾ, തലവേദന, പനി എന്നിവയ്ക്ക് സാധ്യത കാണുന്നു. ആവശ്യമെങ്കിൽ ഈ സമയത്ത് ഡോക്ടറെ കാണേണ്ടതാണ്. ഔദ്യോഗികമായി, ഈ സമയത്ത് നിങ്ങൾ ഒരു ജോലി മാറ്റത്തെ കുറിച്ച് ചിന്തിക്കാം, എന്നിരുന്നാലും, ഈ സമയത്ത് തിടുക്കത്തിൽ ഏതെങ്കിലും തരത്തിലുള്ള തീരുമാനം എടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഈ സമയത്ത് ബിസിനസ്സ് രാശിക്കാർ മുൻ സംരംഭങ്ങളെ മാത്രം ആശ്രയിക്കുന്നതായിരിക്കും നല്ലത്. കൂടാതെ, നിയമപരമായി മാത്രം കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക. ഈ സമയത്തെ ഏതെങ്കിലും തരത്തിലുള്ള യാത്രകൾ അത് അനാവശ്യ സമ്മർദ്ദത്തിലേക്കും ചെലവുകളിലേക്കും നയിക്കാം. നിങ്ങളുടെ സംസാരരീതി ഈ സമയം കുറച്ച് പരുഷവുമാകാം. അതിനാൽ, നിങ്ങളുടെ ഗാർഹിക അന്തരീക്ഷത്തിൽ സമാധാനവും സന്തോഷവും നിലനിർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ വാക്കുകൾ വിവേകത്തോടെയും ശ്രദ്ധാപൂർവ്വം ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ചില രാശിക്കാരുടെ അച്ഛന്റെ ആരോഗ്യം കുറയാം എന്നതിനാൽ അവരുടെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ഈ സമയത്ത് നിങ്ങളുടെ പങ്കാളിയുടെ ബന്ധുക്കളിൽ നിന്ന് നല്ല പിന്തുണ നിങ്ങൾക്ക് ലഭിക്കും. ചില രാശിക്കാർക്ക് നിങ്ങളുടെ പൂർവ്വിക സ്വത്തിൽ നിന്ന് പെട്ടെന്നുള്ള ആനുകൂല്യങ്ങളും ലാഭവും ലാഭിക്കാം. എന്നിരുന്നാലും, നിങ്ങളുടെ ചെലവുകളും വർദ്ധിക്കും, അതിനാൽ അത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക. വിദ്യാർത്ഥികൾക്ക് ഈ സമയം അനുകൂലമായിരിക്കും.
പരിഹാരം - സൂര്യ ഹോറ സമയത്ത് സൂര്യ മന്ത്രം ചൊല്ലുക.
തുലാം
ഈ സംക്രമണം തുലാം രാശിക്കാർക്ക് ആനുകൂല്യങ്ങൾ നൽകും. ഈ സമയത്ത് നല്ല അവസരങ്ങളും കൈവരിക്കാനുള്ള ഭാഗ്യം കാണുന്നു. ഔദ്യോഗികമായി, രാശിക്കാർക്ക് പുതിയ വരുമാന മാർഗ്ഗങ്ങൾ ആഗ്രഹിക്കുന്ന രാശിക്കാർക്ക് ഇത് വളരെ ശുഭകരമായ സമയമായിരിക്കും. ഈ സമയത്ത് നിങ്ങൾക്ക് ധാരാളം നല്ല അവസരങ്ങൾ ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് സ്ഥാനക്കയറ്റമോ അഭിനന്ദനവും അംഗീകാരവും ലഭിക്കാനുള്ള യോഗം കാണുന്നു. ഈ സമയത്ത് സാമ്പത്തിക ആനുകൂല്യങ്ങൾക്കും ഭാഗ്യം കാണുന്നു. ഈ സമയത്ത് ബിസിനസുകാർക്ക് ആനുകൂല്യങ്ങൾ ലഭിക്കാനുള്ള ഭാഗ്യം കാണുന്നു, പ്രത്യേകിച്ചും പങ്കാളിത്ത ബിസിനസിൽ നിന്നും. നിങ്ങളുടെ ആശയങ്ങൾ കൈമാറുന്നതിനുള്ള മികച്ച സമയമായിരിക്കും ഇത് എന്ന് പറയാം. ദാമ്പത്യ ജീവിതത്തിൽ ചില പ്രശ്നങ്ങൾക്ക് സാധ്യത കാണുന്നു, അതിനാൽ, ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിധത്തിലുള്ള തീരുമാനമെടുക്കുന്നതിനിടയിൽ അഹംഭാവം ഇല്ലെന്ന് ഉറപ്പ് വരുത്തുന്നത് നല്ലതാണ്. ഈ സമയം നിങ്ങളുടെ ആഗ്രഹങ്ങളും വിനോദങ്ങളും നിറവേറ്റുന്നതിന് അനുകൂലമായിരിക്കും. ഈ സമയം കൂടുതൽ പ്രയോജനകരമായ ഫലങ്ങൾ നേടാൻ നിങ്ങൾക്ക് കഴിയും. മൊത്തത്തിൽ, ചിങ്ങ രാശിക്കാർക്ക് ഈ സംക്രമ സമയത്ത് മികച്ച അവസരങ്ങളും ലാഭവും ലഭിക്കാനുള്ള സാധ്യത കാണുന്നു.
പരിഹാരം - പ്രധാനപ്പെട്ട ജോലിക്ക് പോകുന്നതിനുമുമ്പ് നിങ്ങളുടെ അച്ഛൻ അല്ലെങ്കിൽ അച്ഛന് സമമായ ആളുകളുടെ അനുഗ്രഹങ്ങൾ വാങ്ങുന്നത് അനുകൂലമായിരിക്കും.
വൃശ്ചികം
ഈ സംക്രമം ഈ രാശിക്കാർക്ക് വലിയ ഫലങ്ങളും നേട്ടങ്ങൾ കൈവരിക്കാൻ യോഗം ഒരുക്കും. ആരോഗ്യപരമായി നിങ്ങൾ ഈ സമയം വ്യായാമം ചെയ്യാൻ ഇഷ്ടപ്പെടും. നിങ്ങളുടെ ഭക്ഷണരീതിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും നിങ്ങളുടെ ദിനചര്യയിൽ യോഗ ധ്യാനം ഉൾപ്പെടുത്തുകയും ചെയ്യും, ഇത് ആരോഗ്യകാര്യത്തിൽ നല്ല മാറ്റവും കൊണ്ടുവരും. സാമ്പത്തികമായും ഈ സമയം അനുകൂലമാണെന്ന് പറയാം. പഴയ കോടതി കേസുകളിൽ നിന്നുള്ള ആനുകൂല്യങ്ങളോ ലാഭമോ ലഭിക്കാനുള്ള യോഗം കാണുന്നു. ബിസിനസുകാർക്ക് മുമ്പ് നടത്തിയ പദ്ധതികളിൽ നിന്നോ നിക്ഷേപങ്ങളിൽ നിന്നോ വരുമാനം ലഭിക്കാനുള്ള സാധ്യത കാണുന്നു. ഈ സമയത്ത് ഔദ്യോഗികമായി ശത്രുക്കളെ മറികടക്കാൻ നിങ്ങൾക്ക് കഴിയും. ഈ സമയത്ത് നിങ്ങളുടെ ഇച്ഛാശക്തിയും ആത്മവിശ്വാസവും ഉയരും. ഈ സമയത്ത് നിങ്ങളുടെ ശ്രമങ്ങൾക്ക് അഭിനന്ദനവും അംഗീകാരവും ലഭിക്കാനുള്ള സാധ്യതയും കാണുന്നു. പുതിയ അവസരങ്ങൾ തേടുന്നവർക്ക് നല്ല വാർത്ത ലഭിക്കാനുള്ള യോഗം കാണുന്നു. വ്യക്തിപരമായി, നിങ്ങളുടെ അച്ഛന് അവരുടെ ജോലി അല്ലെങ്കിൽ ബിസിനസ്സിൽ പുരോഗതി കൈവരിക്കാൻ സാധ്യത കാണുന്നു. ചില രാശിക്കാർക്ക് അവരുടെ കുടുംബത്തിന്റെ മാതൃ ഭാഗത്തുനിന്നും ആനുകൂല്യങ്ങൾ ലഭിച്ചേക്കാനുള്ള യോഗവും കാണുന്നു. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് നല്ല ഫലം ലഭിക്കാനുള്ള യോഗം കാണുന്നു. മൊത്തത്തിൽ, വൃശ്ചിക രാശിക്കാർക്ക് ഈ സംക്രമണം വളരെ അനുകൂലമായിരിക്കും എന്ന് തന്നെ പറയാം.
പരിഹാരം - ഈ സംക്രമണ സമയത്ത് ദിവസവും ആദിത്യ ഹൃദയ സ്തോത്രം ചൊല്ലുക.
ധനു
ഈ സംക്രമണ സമയത്ത് ധനു രാശിക്കാരായ വിദ്യാർത്ഥികൾക്ക് അനുകൂലമായിരിക്കും അവർക്ക് ഈ സമയത്ത് ശുഭ വാർത്തകൾ ലഭിക്കാനുള്ള യോഗം കാണുന്നു. ഈ സമയത്ത് ഔദ്യോഗികമായും അവസരങ്ങൾ വർദ്ധിക്കും കൂടാതെ സാമ്പത്തിക നിലവാരത്തിലും ഉയർച്ച കൈവരിക്കാനുള്ള യോഗം കാണുന്നു. നിങ്ങളുടെ ജോലിയിൽ നിങ്ങൾ സന്തുഷ്ടരാകും. ബിസിനസ്സ് രാശിക്കാർക്ക് നിങ്ങൾക്ക് മികച്ച വരുമാനവും ലാഭവും ലഭിക്കാനുള്ള യോഗം കാണുന്നു. എന്നിരുന്നാലും, ഈ സംക്രമണ സമയത്ത് ഊഹ പ്രവർത്തനങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. ഈ സമയത്ത് നിങ്ങളുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് സമ്മിശ്ര ഫലങ്ങൾ ലഭിക്കാനുള്ള യോഗം കാണുന്നു. വിവാഹിതരായ രാശിക്കാർക്ക് ഈ സമയത്ത് അവരുടെ കുട്ടിയുടെ പുരോഗതി കണ്ട് സന്തോഷിക്കാൻ അവസരം ലഭിക്കും. സൂര്യന്റെ ഈ സ്ഥാനം നിങ്ങളെ സംസാര രീതിയെ കർക്കശമാക്കാം ഇത് മൂലം നിങ്ങളുടെ വ്യക്തിബന്ധങ്ങളെ ബാധിക്കാനും സാധ്യത കാണുന്നു. ദാമ്പത്യ ജീവിതത്തിൽ സമാധാനം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ ജീവിത പങ്കാളിയ്ക്ക് അവരുടെ മേഖലയിൽ വിജയം കൈവരിക്കാനുള്ള ഭാഗ്യം പ്രധാനം ചെയ്യുന്നതാണ്. ആരോഗ്യ കാര്യങ്ങളുമായി ബന്ധപ്പെട്ട് സമയം അനുകൂലമായി കാണപ്പെടുന്നു എന്നിരുന്നാലും, വറുത്തതോ മസാലകൾ നിറഞ്ഞതോ ആയ ഭക്ഷണം ഒഴിവാക്കേണ്ടതാണ്.
പരിഹാരം - ഞായറാഴ്ച വ്രതം പാലിക്കുന്നത് നിങ്ങൾക്ക് നല്ല ഫലങ്ങൾ നൽകും.
മകരം
സൂര്യന്റെ ഈ സംക്രമണം മകര രാശിക്കാർക്ക് സമ്മിശ്ര ഫലങ്ങൾ പ്രധാനം ചെയ്യും. ഈ സമയത്ത് നിങ്ങളുടെ അമ്മയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ചില ആശങ്കകളും ഭയങ്ങളും ഉണ്ടാകും. അതിനാൽ, ഇത്തരം സാഹചര്യത്തിൽ നിങ്ങൾ അവരോടൊപ്പം നല്ല നിമിഷങ്ങൾ പങ്കിടാൻ ശ്രദ്ധിക്കേണ്ടതാണ്. ഈ സമയത്ത് നിങ്ങളിൽ ചിലർക്ക് നിങ്ങളുടെ കുടുംബ സ്വത്തിൽ നിന്ന് ആനുകൂല്യങ്ങളും ലാഭവും ലഭിച്ചേക്കാം. ബന്ധങ്ങളുടെ കാര്യത്തിൽ, ഈ സമയത്ത് നിങ്ങൾ അൽപം ആധിപത്യം പുലർത്താൻ ശ്രമിക്കാം, അത് നിങ്ങളുടെ മറ്റ് കുടുംബാംഗങ്ങളുമായി നന്നായി പോകാതിരിക്കാം, അത് നിങ്ങളുടെ ബന്ധത്തിൽ വിള്ളൽ ഉണ്ടാക്കാനുള്ള സാധ്യത കാണുന്നു. ഈ സമയത്ത് നിങ്ങളുടെ ചെലവുകൾ വർധിക്കാം. വിദ്യാർത്ഥികൾക്ക് ഈ സമയത്ത് ചില നല്ല വാർത്തകൾ ലഭിക്കുന്നതാണ്. നിങ്ങളുടെ ജോലിയില്‍ ആവർത്തിച്ചുള്ള ചില പ്രശ്നങ്ങൾക്ക് സാധ്യത കാണുന്നു അത് നിങ്ങളെ ഉത്കണ്ഠയ്ക്ക് കാരണമാകും. ഈ സമയത്ത് നിങ്ങൾ ശാന്തത പാലിച്ച് വഴക്കുകൾ ഒഴിവാക്കാൻ ശ്രമിക്കുക. അപകട സാധ്യത ഉള്ളതിനാൽ ഈ സമയം വാഹനം ഓടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
പരിഹാരം - ദിവസവും രാവിലെ പ്രാണായാമം ചെയ്യുക. അല്ലെങ്കിൽ രാവിലെ ധ്യാനിക്കുന്നതും നിങ്ങൾക്ക് പ്രയോജനകരമായ ഫലങ്ങൾ പ്രധാനം ചെയ്യും.
കുംഭം
സൂര്യന്റെ സംക്രമണം കുംഭ രാശിക്കാർക്ക് വിജയം പ്രധാനം ചെയ്യും. ഔദ്യോഗികമായി, നിങ്ങളുടെ കഴിവുകൾ നിങ്ങളുടെ മേലുദ്യോഗസ്ഥരുടെ മുന്നിൽ മികച്ച രീതിയിൽ നടപ്പിലാക്കാൻ നിങ്ങൾക്ക് കഴിയും. മേലുദ്യോഗസ്ഥരിൽ നിന്നുള്ള അംഗീകാരം ലഭിക്കാനുള്ള സാധ്യത കാണുന്നു. ബിസിനസ്സ് രാശിക്കാർക്ക് അവരുടെ ആശയങ്ങളിൽ ഉത്സാഹത്തോടെ നടപ്പിലാക്കുന്നതിനും അതിൽ നിന്നും ലാഭവും നേട്ടങ്ങളും നേടുന്നതിനും കഴിയും. പങ്കാളിത്തബിസിനസ്സ് രാശിക്കാർക്ക് ഈ സമയത്ത് നല്ല ലാഭം ലഭിക്കാം. കൂടാതെ, ബിസിനസ്സ് വിപുലീകരിക്കുന്നതിനും അവസരം ലഭിക്കും. വിവാഹിതരായ രാശിക്കാർക്ക്, ഈ സമയത്ത് നിങ്ങളുടെ പങ്കാളിയ്ക്ക് ആനുകൂല്യങ്ങൾ ലഭിക്കും. അവിവാഹിതരായ രാശിക്കാർക്ക് അവരുടെ മനസ്സിന് ഇണങ്ങിയ ആളെ കണ്ടെത്താൻ കഴിയും. സൂര്യന്റെ സാന്നിധ്യം ചില ഉയർച്ചതാഴ്ചകൾക്കും കൂടപ്പിറപ്പുമായുള്ള ബന്ധത്തിലെ പ്രശ്നങ്ങൾക്കും കാരണമാകാം. അതിനാൽ, ഈ സമയം മനസ്സ് തുറന്ന സംസാരവും അവരുമായി കുറച്ച് സമയം ചെലവഴിക്കുകയും ചെയ്യുന്നത് നല്ലതാണ്. വിദ്യാർത്ഥികൾക്ക് ഈ സമയത്ത് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള അവസരം ലഭിക്കാം. മൊത്തത്തിൽ, നിങ്ങൾക്ക് ശരിയായ നേട്ടങ്ങൾ നൽകാൻ ഈ സമയത്തിന് കഴിയും അതിനാൽ നിങ്ങളുടെ തടസ്സങ്ങൾ നീക്കി ജീവിതത്തിൽ മുന്നോട്ട് പോകാൻ ശരിയായ സാധ്യതകൾ ഏറ്റെടുക്കാൻ തയ്യാറാകേണ്ടതാണ്.
പരിഹാരം - ആവശ്യക്കാർക്ക് ദാനങ്ങളും സംഭാവനകളും നടത്തുക.
മീനം
ഈ സംക്രമണ സമയത്ത് മീനരാശിക്കാർക്ക് ശരാശരി നിലയിൽ സമ്മിശ്ര ഫലങ്ങൾ ലഭിക്കാനുള്ള സാധ്യത കാണുന്നു. ഈ സമയത്ത് കോടതി കേസുകളിലൂടെയോ നിയമനടപടികളിലൂടെയോ നിങ്ങൾക്ക് സമ്പത്തും നേട്ടങ്ങളും നേടാനുള്ള ചില യോഗങ്ങളും കാണുന്നു. ഈ സമയത്ത് ചില രാശിക്കാർക്ക് മുമ്പ് വായ്പകൊടുത്തിരുന്ന പണവും തിരിച്ച് ലഭിക്കാം. ബിസിനസ്സ് വിപുലീകരിക്കുന്നതിനായി വായ്പകൾ തേടുന്ന രാശിക്കാർക്ക് ഈ സമയത്ത് നല്ല വാർത്തകൾ ലഭിക്കാം. ഔദ്യോഗികമായും നിങ്ങൾക്ക് നല്ല നേട്ടങ്ങൾ കൈവരിക്കാനുള്ള ഭാഗ്യം കാണുന്നു. കൂടാതെ, ഈ കാലയളവിൽ നിങ്ങളുടെ നിക്ഷേപങ്ങളിൽ നിന്ന് നേട്ടങ്ങളും ഉയർയും കൈവരിക്കാൻ കഴിയും. തിടുക്കത്തിലുള്ള തീരുമാനങ്ങളോ കുറുക്കുവഴികളോ ഒഴിവാക്കുക, നിങ്ങളുടെ പ്രവർത്തന ഗതി തീരുമാനിക്കുന്നതിന് മുമ്പ് അനുഭവപരിചയമുള്ളവരിൽ നിന്ന് ഉപദേശം സ്വീകരിക്കേണ്ടതാണ്. പരുഷവുമായ ഏതെങ്കിലും വാക്കുകൾ ഉപയോഗിക്കുന്നത് നിങ്ങളുടെ കുടുംബ അന്തരീക്ഷത്തെ ബാധിക്കാം എന്നതിനാൽ സംസാരിക്കുന്നതിന് മുൻപ് നിങ്ങളുടെ വാക്കുകൾ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ ബന്ധുക്കളുമായും മറ്റുമുള്ള സാമ്പത്തിക ഇടപാടുകൾ ഒഴിവാക്കുന്നതാണ് നല്ലത്. നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യപ്രശ്നങ്ങൾ നിങ്ങളുടെ ഉത്കണ്ഠയ്ക്ക് വഴിവെക്കും. അതിനാൽ ഈ സമയം അവരോടൊപ്പം നല്ല നിമിഷങ്ങൾ ചെലവഴിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. വിദ്യാർത്ഥികളായ രാശിക്കാർക്ക് ഈ സമയത്ത് മത്സരപരീക്ഷകൾക്ക് അത്ഭുതകരമായ വിജയം നേടാൻ കഴിയും. എന്നിരുന്നാലും, നിങ്ങളുടെ പഠനങ്ങളിൽ നിന്ന് നിങ്ങളുടെ ശ്രദ്ധ മാറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
പരിഹാരം - ഭഗവാൻ വിഷ്ണുവിന്റെ ഈ അവതാരവുമായി സൂര്യൻ ബന്ധപ്പെട്ടിരിക്കുന്നതിനാൽ ദിവസവും സൂര്യോദയ സമയത്ത് രാമരാക്ഷ സ്തോത്രം ചൊല്ലുക.