അത്തം നക്ഷത്ര ഫലങ്ങൾ

നിങ്ങൾ അച്ചടക്കം ഇഷ്ടപ്പെടുകയും എല്ലാ പ്രശ്നങ്ങളേയും വിവേകത്തോടെ അഭിമുഖീകരിക്കുകയും ചെയ്യുന്നു. നിങ്ങൾക്ക് തീഷ്ണബുദ്ധിയുള്ളതിനാൽ, നിങ്ങൾക്ക് ധാരാളം പുതിയ ആശയങ്ങൾ ലഭിക്കും. വഞ്ചനയുടേയും നെറികേടിന്റേയും ഇരയായി കഴിഞ്ഞാൽ പോലും, മറ്റുള്ളവർ ചെയ്ത തെറ്റുകൾക്ക് എതിരായി നിങ്ങൾ ഒന്നും പറയുകയില്ല. സ്വഭാവത്തിൽ, നിങ്ങൾ ശാന്തനും കൂടാതെ നിങ്ങളുടെ വ്യക്തിത്വത്തിൽ ഒരു ആകർഷണശക്തിയുമുണ്ട്. നിങ്ങൾ സന്തുഷ്ടനും, സാമൂഹികനും സഹൃദയനുമാണ്. പഠനത്തിൽ അതീവ തീഷ്ണതയുണ്ട്, നിങ്ങൾ വാക്കുകളുടെ മാന്ത്രികനുമാണ്. ഏതൊരു വിഷയവും മനസ്സിലാക്കുക എന്ന സവിശേഷത നിങ്ങളിലുള്ള ഒരു പ്രത്യേകതയാണ്. കുറച്ച് മധുരവാക്കുകളുമായി എല്ലായിടത്തും നിങ്ങൾ ഇരിപ്പുറപ്പിക്കുകയും അതിനു സാക്ഷികളും ഉണ്ടാകും. ഇത്ര അധികം മനോബലം ഉണ്ടെങ്കിൽ പോലും, പെട്ടെന്ന് ഒരു തീരുമാനം എടുക്കാൻ നിങ്ങൾക്ക് കഴിയുകയില്ല. നിങ്ങൾ സമാധാനം ഇഷ്ടപ്പെടുന്നതിനാൽ, കലഹങ്ങളിൽ നിന്നും നിങ്ങൾ ഒഴിഞ്ഞു നിൽക്കും. നിങ്ങൾ ഒരല്പം ശങ്കിക്കുന്ന വ്യക്തിയാണ്, എന്നിട്ടും പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കുവാൻ നിങ്ങൾക്ക് കഴിയും. മാത്രമല്ല, സുഹൃത്തുക്കളെ കൊണ്ട് നിങ്ങളുടെ ജോലി എങ്ങനെ ചെയ്യിക്കണമെന്ന് നിങ്ങൾക്ക് നല്ലതുപോലെ അറിയാം. നിങ്ങളുടെ നേട്ടങ്ങൾക്കനുസരിച്ച്, പക്ഷക്കാരെ നിങ്ങൾ മാറ്റുന്നു. ജോലിയെക്കാൾ ഉപരി ബിസിനസ് ചെയ്യുവാനാണ് നിങ്ങൾ കൂടുതൽ ഇഷ്ടപ്പെടുന്നത്; ഇതിനാൽ നിങ്ങൾ ഇവിടെ കൂടുതൽ വിജയകരമാകും. എല്ലാ തരത്തിലുമുള്ള ഭൗതിക നിർവൃതിയും നിങ്ങൾ ആനന്ദിക്കുന്നു. നിങ്ങളുടെ ജീവിതം സന്തോഷകരവും നിങ്ങളുടെ ജോലിയാൽ നിങ്ങൾക്ക് ആദരവും ലഭിക്കും. നിങ്ങൾ എടുക്കുന്ന തീരുമാനത്തിൽ നിങ്ങൾ അർപ്പിതനായിരിക്കും. ആളുകൾക്കനുസരിച്ച് നിങ്ങളുടെ തീരുമാനങ്ങൾ മാറ്റുവാൻ സാധിക്കില്ല; നിങ്ങൾക്ക് എന്ത് തോന്നുന്നുവോ അതായിരിക്കും നിങ്ങൾ ചെയ്യുക. സാധാരണ, നിങ്ങൾക്ക് ഒരു സാമ്പത്തിക പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരില്ല കാരണം പണം ലാഭിക്കേണ്ടത് എങ്ങനെ എന്ന് നിങ്ങൾക്ക് നല്ലതുപോലെ അറിയാം. സമാധാന പ്രിയനും, മറ്റുള്ളവരെ സഹായിക്കുന്നതിൽ എപ്പോഴും സന്നദ്ധനും, മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിൽ വിശ്വസിക്കാത്തതുമായ ഒരാളാണ് നിങ്ങൾ. കുടുംബത്തിൽ ധാരാളം ഏറ്റകുറച്ചിലുകൾ ഉണ്ടാകും, എന്നാലും നിങ്ങൾ എപ്പോഴും ചിരിച്ചുകൊണ്ടിരിക്കും. പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കുന്നതിൽ നിങ്ങൾ സമർത്ഥനാണ്. അതിനാൽ നിങ്ങൾ ഒരു നല്ല ഉപദേഷ്ടാവ് കൂടിയാണ്. ആളുകൾക്ക് സംശയാതീതവും വിനോദകരവുമായി പാഠങ്ങൾ നൽക്കുവാനുള്ള കഴിവ് നിങ്ങൾക്കുണ്ട് കാരണം നിങ്ങൾക്ക് ജീവിതം ഒരു കളിയും ഈ ലോകം ഒരു കളിക്കളവുമാണ്. മാനസ്സികവും ശാരീരികവുമായി, നിങ്ങൾ എപ്പോഴും ചുറുചുറുക്കോടെ ഇരിക്കുന്നു കാരണം വെറുതെ ഇരിക്കുവാൻ നിങ്ങൾ ഇഷ്ടപ്പെടുന്നില്ല. നിങ്ങൾക്ക് സന്തോഷപരമായ പ്രകൃതമാണ്, എന്നാൽ തെറ്റുകൾ നിങ്ങൾക്ക് സഹിക്കുവാൻ കഴിയില്ല. സ്വന്തം പ്രയത്നത്താൽ ആഗ്രഹിക്കുന്ന ലക്ഷ്യത്തിൽ എത്തുക എന്നത് നിങ്ങളുടെ ഒരു പ്രത്യേക സവിശേഷതയാണ്.
വിദ്യാഭ്യാസം & വരുമാനം
നിങ്ങൾ നിങ്ങളുടെ ജോലിയിൽ പൂർണ്ണമായ അച്ചടക്കം പിൻതുടരും.ഏത് കാര്യത്തിലും, നിങ്ങൾ എല്ലാവരേയും പിൻപിലാക്കും കൂടാതെ ഇത് എങ്ങനെ തെളിയിക്കണം എന്നും നിങ്ങൾക്ക് അറിയാം. നിങ്ങൾക്ക് അനുകൂലമായ തൊഴിൽ മേഖലകളാണ് സ്വർണ്ണപ്പണി; കൈത്തൊഴിൽ കൂടാതെ കച്ചവടക്കാരൻ; കായികാഭ്യാസി; മല്ലൻ അല്ലെങ്കിൽ സർക്കസ് കലാകാരൻ; പേപ്പർ നിർമ്മാണം സംബന്ധമായ ജോലികൾ; അച്ചടിയും പ്രസിദ്ധീകരണവും; ഷെയർ മാർക്കറ്റ്; പാക്കേജിങ്ങ്; കളിപ്പാട്ട നിർമാണം; കട; ക്ലർക്ക്; ബാങ്കിങ്ങ്; ടൈപ്പിസ്റ്റ്; ഫിസിയോ തെറാപിസ്റ്റ്; സൗന്ദര്യ ഉത്പന്നങ്ങൾ സംബന്ധിച്ച ജോലികൾ; ഡോക്ടർ;സൈക്കോളജിസ്റ്റ്; ജ്യോത്സ്യൻ; വസ്ത്രവുമായി ബന്ധപ്പെട്ട ജോലികൾ;കൃഷി; പൂന്തോട്ട നിർമ്മാണവുമായി ബന്ധപ്പെട്ട ജോലികൾ; റേഡിയോ കൂടാതെ ടെലിവിഷൻ; വാർത്താ വായന; ജേർണലിസം; ക്ലേ കൂടാതെ സെറാമിക് സംബന്ധമായ മേഖലകൾ; മുതലായവ.
കുടുംബ ജീവിതം
ശ്രേഷ്ഠമായ ദാമ്പത്യ ജീവിതം നിങ്ങൾ ആസ്വദിക്കും, എന്നാൽ വൈവാഹിക ജീവിതവുമായി ബന്ധപ്പെട്ട് ചെറിയ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. നിങ്ങളുടെ ജീവിത പങ്കാളിക്ക് നല്ല സ്വഭാവം ഉണ്ടായിരിക്കും. മിക്കവാറും, നിങ്ങളുടെ ആദ്യ കുട്ടി ഒരു മകൻ ആയിരിക്കും.
Astrological services for accurate answers and better feature
Astrological remedies to get rid of your problems

AstroSage on MobileAll Mobile Apps
AstroSage TVSubscribe
- Horoscope 2024
- राशिफल 2024
- Calendar 2024
- Holidays 2024
- Chinese Horoscope 2024
- Shubh Muhurat 2024
- Career Horoscope 2024
- गुरु गोचर 2024
- Career Horoscope 2024
- Good Time To Buy A House In 2024
- Marriage Probabilities 2024
- राशि अनुसार वाहन ख़रीदने के शुभ योग 2024
- राशि अनुसार घर खरीदने के शुभ योग 2024
- वॉलपेपर 2024
- Astrology 2024