അവിട്ടം നക്ഷത്ര ഫലങ്ങൾ
നിങ്ങൾ ബഹുമുഖമായ- കഴിവുകൾ ഉള്ളയാളും നിങ്ങൾ ചെയ്യുന്ന എന്തിലും വിദഗ്ദ്ധനുമായിരിക്കും. ഏത് സാഹചര്യത്തിലും, നിങ്ങൾ സ്വയം വിദഗ്ദ്ധമായി പൊരുത്തപ്പെടും. മനസ്സാലോ, പ്രവർത്തിയാലോ, വാക്കുകളാലോ നിങ്ങൾ ആരേയും വേദനിപ്പിക്കുകയില്ല. നിങ്ങളുടെ മനസ്സ് സൂക്ഷ്മവും എന്തെങ്കിലും പഠിക്കുവാൻ എല്ലായ്പ്പോഴും തയ്യാറായിരിക്കുകയും ചെയ്യും. നിങ്ങളുടെ മയക്കുന്ന ചിരി തീർത്തും ആകർഷകമാണ്. നിങ്ങൾക്ക് ധർമ്മനിഷ്ഠമായ പ്രകൃതമാണ് കൂടാതെ നിങ്ങളുടെ കഴിവുകളാലും, സ്വഭാവത്താലും, പരിശ്രമത്താലും നന്നായി പെരുമാറുവാൻ എല്ലായ്പ്പോഴും പരിശ്രമിക്കും. നല്ല രീതിയിലുള്ള സംസാരിക്കുന്നതിനാൽ, നിങ്ങൾക്ക് ആളുകളുടെ സ്നേഹവും പിൻതുണയും വളരെ വേഗത്തിൽ ലഭിക്കും. മറ്റുള്ളവരെ എങ്ങനെ ആദരിക്കണമെന്നും ബഹുമാനിക്കണമെന്നും നിങ്ങൾക്ക് നാന്നായി അറിയാം. നിങ്ങളിൽ നിന്നും എല്ലാവർക്കും സന്തോഷവും സമാശ്വാസവും ലഭിക്കുന്നു. വിനോദപ്രിയനും, സഹവാസപ്രിയനും, സഹൃദയനുമാണ്. ആയതിനാൽ, നിങ്ങൾ ഒറ്റയ്ക്ക് നിൽക്കുവാൻ ആഗ്രഹിക്കുന്നില്ല. നിങ്ങൾ ആളുകളുമായി സമയം ചിലവഴിക്കുമ്പോൾ നിങ്ങൾക്ക് നല്ലതായി അനുഭവപ്പെടും. നിങ്ങൾ ധർമ്മനിഷ്ഠനും ജിജ്ഞാസുമാണ്. അതുകൊണ്ടാണ് നിങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിയുവാൻ ആഗ്രഹിക്കാത്തത്. എല്ലാ പ്രശ്നങ്ങളേയും പ്രതിബന്ധങ്ങളേയും നേരിടുക എന്നത് നിങ്ങളുടെ പ്രകൃതമാണ്. നിങ്ങൾക്ക് നൃത്തത്തിലും സംഗീതത്തിലും താത്പര്യമുണ്ടാകും, കൂടാതെ നിങ്ങൾക്ക് മികച്ചൊരു ഗായകനും നർത്തകനുമാകുവാൻ കഴിയും. വാദപ്രതിവാദങ്ങളിൽ വരുമ്പോൾ, നിങ്ങളാണ് മികച്ചത്, ഇത് നിങ്ങളെ രാഷ്ട്രീയത്തിലും നിയമത്തിലും മികച്ചതാക്കുന്നു. നിങ്ങൾക്ക് കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കുവാൻ കഴിയുമെന്നതിനാൽ, ഇന്റലിജൻസ് വകുപ്പിൽ അല്ലെങ്കിൽ ഒരു ഉയർന്ന ഉദ്യോഗസ്ഥന്റെ പേഴ്സണൽ സെക്രട്ടറി ആകുവാൻ നിങ്ങൾ തീർത്തും യോഗ്യനായിരിക്കും. നിങ്ങളുടെ വിദ്യാഭ്യാസം എന്താണ് എന്നത് ഒരു പ്രശ്നമല്ല, എന്നാൽ നിങ്ങൾ നിങ്ങളുടെ ബുദ്ധിശക്തിയാൽ അറിയപ്പെടും. എല്ലായ്പ്പോഴും ഒന്ന് അല്ലെങ്കിൽ മറ്റൊന്ന് ചെയ്തുകൊണ്ടിരിക്കുക എന്നത് നിങ്ങളുടെ സ്വഭാവത്തിലുള്ളതാണ്. നിങ്ങളുടെ ആത്മാർപ്പണവും പ്രവർത്തനക്ഷമതയും മൂലം, നിങ്ങളുടെ ലക്ഷ്യം നേടുന്നതിൽ നിങ്ങൾ വിജയിക്കും. നിങ്ങൾ ഉത്കർഷേഛുവും അതുപോലെ തന്നെ നിങ്ങൾ എന്തു തീരുമാനിച്ചാലും, അത് പൂർത്തീകരിക്കുന്നത് വരെ നിങ്ങൾ അതിൽ ശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യും. അതോടൊപ്പം, നിങ്ങൾ തീർത്തും അസൂയാലുവായി നിലകൊള്ളും. മറ്റുള്ളവർ നിങ്ങളുടെ പ്രഭാവത്തിൻ കീഴിൽ നിലകൊള്ളുന്നത് നിങ്ങൾ ഇഷ്ടപ്പെടുന്നു. ആയതിനാൽ നിങ്ങൾ എന്തുചെയ്താലും, നിങ്ങൾ അത് വളരെ ശ്രദ്ധയോടെ ചെയ്യും. നിങ്ങൾക്ക് വളരെ ഉയർന്ന ആത്മാഭിമാനമുണ്ട്, ഇത് ബഹുമാനവും ആദരവും നിങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ടതാക്കുന്നു. നിങ്ങൾക്ക് മികച്ച മനശക്തിയുണ്ട് കൂടാതെ ഏത് തീരുമാനവും വളരെ പെട്ടന്ന് എടുക്കുവാൻ നിങ്ങൾ പ്രാപ്തനാണ്. ഇതിൽ നിങ്ങൾക്ക് യാതൊരു പ്രശ്നവും അനുഭവപ്പെടുകയില്ല. തീരുമാനമെടുക്കുവാനുള്ള നിങ്ങളുടെ കഴിവുകളാൽ, നിങ്ങൾക്ക് മികച്ച വിജയം നേടുവാൻ കഴിയും. നിങ്ങൾ ബിസിനസിനേക്കാൾ കൂടുതൽ ജോലിക്ക് പ്രാധാന്യം നൽകുന്നു. എന്നിരുന്നാലും, ബിസിനസായാലും ജോലിയായാലും, നിങ്ങൾ ഉയർന്ന സ്ഥാനത്തായിരിക്കും.
വിദ്യാഭ്യാസം & വരുമാനം
നിങ്ങളുടെ അനുകൂല തൊഴിൽ മേഖലകളാണ് ചരിത്രകാരൻ; സംഗീതജ്ഞൻ; നർത്തകൻ; നടൻ; കായികാഭ്യാസി അല്ലെങ്കിൽ കളിക്കാരൻ; ബാങ്ക് ഉദ്യോഗസ്ഥൻ; ശാസ്ത്രജ്ഞൻ അല്ലെങ്കിൽ ഭൗതികശാസ്ത്ര വിദഗ്ദ്ധൻ; കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട ജോലികൾ; സൈനികൻ; കവി; ഗാനരചയിതാവ്; ഗായകൻ അല്ലെങ്കിൽ സംഗീതജ്ഞൻ; ജ്യോത്സ്യൻ; ആത്മീയ ഗുരു; സർജൻ;ഇലക്ട്രോണിക് വസ്തുക്കളുടെ വിൽപന അല്ലെങ്കിൽ നിർമ്മാണം; അഡ്മിനിസ്ട്രേഷൻ ഓഫീസർ; മുതലായവ. നിങ്ങൾക്ക്, എൻജിനീയറിങ്ങ് അല്ലെങ്കിൽ ഹാർഡ്‌വെയറും വളരെ അനുകൂലമാണ്. ബിസിനസ്സിന്റെ കാഴ്ച്ചപ്പാടിൽ നിന്നും, വസ്തുക്കളുടെ ജോലിയാണ് നിങ്ങൾക്ക് ഏറ്റവും ഗുണപ്രദം.
കുടുംബ ജീവിതം
സഹോദരങ്ങളുമായി നിങ്ങൾക്ക് പ്രത്യേക സ്നേഹമുണ്ടാകും കൂടാതെ വിവാഹ ജീവിതം സന്തോഷപ്രദമായിരിക്കും. ജീവിത പങ്കാളി ഭാഗ്യകരമാണെന്ന് തെളിയിക്കും. പിൻതുടർച്ചക്കാരൻ എന്ന നിലയിൽ നിങ്ങൾക്ക് ധാരാളം പണം ലഭിക്കു, എന്നാൽ നിങ്ങളുടെ ജാമാതാക്കളിൽ നിന്നും നിങ്ങൾക്ക് അത്ര അനുകൂല ഫലങ്ങൾ ലഭിക്കുകയില്ല. നിങ്ങളുടെ പങ്കാളി ദയാലുവും ഗുണപ്രദവുമായിരിക്കും. എന്നിരുന്നാലും, അവന്/അവൾക്ക് വരുമാനത്തേക്കാൾ കൂടുതൽ ചിലവഴിക്കുവാനുള്ള പ്രവണത ഉണ്ടാകും. എന്നിരുന്നാലും, വിവാഹം നിങ്ങൾക്ക് സാമ്പത്തിക വർദ്ധനവ് കൊണ്ടുവരും.