ചിത്തിര നക്ഷത്ര ഫലങ്ങൾ
നിങ്ങൾ കഠിനാധ്വാനിയും സർവ്വജനബന്ധിയുമാണ്. കൂടാതെ, മിക്കവാറും എല്ലാവരുമായും നിങ്ങൾ നല്ല ബന്ധം പങ്കുവയ്ക്കും. നിങ്ങൾ ആരെ പരിജയപ്പെട്ടാലും, ഒരുപാട് സ്നേഹം നിങ്ങൾ പ്രകടിപ്പിക്കും. വാഗ്ചാതുര്യം നിങ്ങളുടെ പ്രത്യേകമായ സവിശേഷതയാണ് കൂടാതെ ബന്ധങ്ങളിൽ സമതുലിതാവസ്ഥ കാത്ത് സൂക്ഷിക്കുവാൻ നിങ്ങൾ എപ്പോഴും പരിശ്രമിക്കുന്നു. ബന്ധങ്ങളെ കുറിച്ചാണെങ്കിൽ, നിങ്ങൾ വികാരാധീനനാണ്. എന്നിരുന്നാലും, നിങ്ങളുടെ നഷ്ടങ്ങളെയും ലാഭങ്ങളേയും നിങ്ങൾക്ക് നല്ലതുപോലെ മനസ്സിലാകും. അതിനാൽ, സാമൂഹിക ജീവിതത്തിൽ വികാരാധീനനാകുവാൻ നിങ്ങൾ അനുവദിക്കുന്നില്ല. എപ്പോഴും നിങ്ങൾ ഊർജ്ജത്താലും ശൗര്യത്താലും നിറഞ്ഞു നിൽക്കുന്നു. അത് എന്തുതന്നെ ആയാലും, നിങ്ങളുടെ ഊർജ്ജത്താൽ നിങ്ങൾ എല്ലാം പൂർത്തീകരിക്കുന്നു. ഏത് പ്രതികൂല സാഹചര്യങ്ങളിൽ ഭയപ്പെടുവാൻ നിങ്ങൾ പഠിച്ചിട്ടില്ല; ഏറെക്കുറെ എല്ലാ പ്രശ്നങ്ങളും നിങ്ങൾ ശൗര്യത്തോടെ അഭിമുഖീകരിക്കുകയും, അവയിൽ വിജയിക്കുകയും, മുന്നേറുകയും ചെയ്യും. വ്യത്യസ്ത കാര്യങ്ങൾ ചെയ്യുന്നത് നിങ്ങളുടെ താത്പര്യത്തിൽ ഉൾപ്പെടുകയും വറുതെ ഇതിക്കുന്നത് നിങ്ങൾ ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്നു. ഒന്നിനും നിങ്ങൾ ഒഴിവുകഴിവ് പറയുന്നില്ല; എന്ത് ചെയ്യണമെങ്കിലും, അത് വളരെ പെട്ടെന്ന് തന്നെ നിങ്ങൾ ചെയ്തു തീർക്കുകയും ചെയ്യുന്നു. ഏത് സാഹചര്യത്തിലും, നിങ്ങൾ തിരക്കിലായിരിക്കുവാൻ ശ്രമിക്കുന്നു; നിങ്ങൾ എന്തെങ്കിലും ചെയ്തു കഴിഞ്ഞാൽ ഉടൻ തന്നെ, പുതിയ ജോലി നിങ്ങൾ ചെയ്യുവാൻ തുടങ്ങും. മിക്കവാറും, വിശ്രമം എന്ന വാക്കിനെ കുറിച്ച് നിങ്ങൾക്ക് ഒരു അവബോധവും ഉണ്ടായിരിക്കില്ല. ചില സമയങ്ങളിൽ നിങ്ങൾക്ക് പിടിവാശിയുണ്ട്. ജോലിയേക്കാളും ബിസിനസ്സായിരിക്കും നിങ്ങൾ കൂടുതലും തിരഞ്ഞെടുക്കുക കാരണം ബിസിനസ് സംബന്ധമായ കാര്യങ്ങളിൽ നിങ്ങളുടെ മസ്തിഷ്കം മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്നു. ബിസിനസ്സിനോടുള്ള മനസ്സാൽ, നിങ്ങൾക്ക് ധാരാളം വിജയം പ്രാപ്തമാകും. സംഭാഷണ കലയിൽ നിങ്ങൾക്ക് പ്രാഗൽഭ്യമുണ്ട്. എന്നാൽ, നിങ്ങൾ കോപം ഒഴിവാക്കുകയും സമാധാനപരമായി പെരുമാറുകയും വേണം. നിങ്ങൾ അത്ര എളുപ്പത്തിൽ അസ്വസ്ഥനാവുകയില്ല കാരണം പ്രത്യാശയോടിരിക്കുക എന്നത് നിങ്ങളുടെ മറ്റൊരു സവിശേഷതയാണ്. സമ്പത്ത് സ്വരൂപിക്കുന്നതിൽ നിങ്ങൾ താത്പര്യപ്പെടുകയും ഭൗതികമായ ജീവിതം നിങ്ങൾ ആനന്ദിക്കുകയും ചെയ്യും. ശാസ്ത്രത്തിലും കലയിലും നിങ്ങൾക്ക് നല്ല താത്പര്യമുണ്ടാകും. ദൗർബല്യങ്ങൾ നിങ്ങൾക്ക് എളുപ്പത്തിൽ മറയ്ക്കുവാൻ കഴിയുകയും നിങ്ങളുടെ പ്രതാപം എങ്ങനെ നിലനിർത്തണമെന്നും നിങ്ങൾക്ക് അറിയുകയും ചെയ്യാം. നിങ്ങളുടെ അന്തർജ്ഞാനം വളരെ നല്ലതാണ്, അത് സാധാരണ നിങ്ങളുടെ നിർണ്ണയങ്ങൾ കൃത്യമാക്കുകയും ചെയ്യുന്നു. നിങ്ങളുടെ പിടിവാശി പെരുമാറ്റത്താൽ, നിങ്ങൾക്ക് എതിർപ്പുകൾ അഭിമുഖീകരിക്കേണ്ടതായി വരും. എന്നാൽ, ഈ പ്രതിബന്ധങ്ങൾ ക്രമേണ നിങ്ങളെ വളരുവാൻ സഹായിക്കുന്നു. അതുപോലെ ദരിദ്ര വിഭാഗങ്ങളോട് നിങ്ങൾക്ക് സഹാനുഭൂതിയുണ്ട് അവരുടെ ഉന്നമനത്തിനായി നിങ്ങൾ എല്ലായ്പ്പോഴും തയ്യാറായിരിക്കും. നിങ്ങളുടെ 32ആമത്തെ വയസ്സു വരെ, ചില കഷ്ടപ്പാടുകൾ പ്രതീക്ഷിക്കുന്നു; എന്നാൽലതിനു ശേഷം, എല്ലാം അത്ഭുതകരമായിരിക്കും. നിങ്ങൾക്ക് നിങ്ങളുടെ പിതാവിൽ നിന്നും പ്രത്യേക സ്നേഹവും സംരക്ഷണവും ലഭിക്കും. സയൻസ് നിങ്ങളിൽ താത്പര്യമുണ്ടാക്കും കൂടാതെ മിക്കപ്പോഴും, ഈ മേഖലയിൽ മാത്രമായിരിക്കും നിങ്ങൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നത്. നിങ്ങൾ ആകർഷകവും, സ്വതന്ത്ര സ്നേഹിയും ആയിരിക്കും; എന്നാൽ ചില സമയങ്ങളിൽ, നിങ്ങൾ നിരുത്തരവാദപരമായി പെരുമാറും.
വിദ്യാഭ്യാസം & വരുമാനം
നിങ്ങൾക്ക് അനുകൂലമായ തൊഴിൽ മേഖലകളാണ് വാസ്തു വിദഗ്ദ്ധൻ; ഫാഷൻ ഡിസൈനർ; മോഡൽ; സൗന്ധര്യ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട ജോലികൾ; പ്ലാസ്റ്റിക് സർജറി; സർജറി; ഫോട്ടോഗ്രഫി; ഗ്രാഫിക് ഡിസൈനിങ്ങ്; സംഗീത സംവിധായകൻ അല്ലെങ്കിൽ ഗാന രചയിതാവ്; സ്വർണ്ണപ്പണിക്കാരൻ;ചിത്രകാരൻ അല്ലെങ്കിൽ കലാകാരൻ; തിരക്കഥാ രചയിതാവ്; നോവലിസ്റ്റ്; തീയറ്റർ-സിനിമ സെറ്റ് മാനേജർ; കലാ സംവിധായകൻ; തീയറ്റർ,സിനിമ അല്ലെങ്കിൽ നാടക സംബന്ധമായ ജോലികൾ; മരുന്നുകളുമായി ബന്ധപ്പെട്ട ജോലികൾ; പരസ്യം ചെയ്യൽ ജോലികൾ; മുതലായവ.
കുടുംബ ജീവിതം
രക്ഷിതാക്കളോടും സഹോദരങ്ങളോടും നിങ്ങൾക്കുള്ള സ്നേഹം സത്യസന്ധമാണ്. എന്നാൽ, ജോലി മൂലം നിങ്ങൾക്ക് അവരിൽ നിന്നുംമകന്നു ജീവിക്കുവാനുള്ള സാധ്യതകൾ ഉണ്ട്. നിങ്ങൾക്ക് നിങ്ങളുടെ ജനന സ്ഥലത്തു നിന്നും ദൂരെ ജീവിക്കേണ്ടി വരും. അങ്ങനെ, നിങ്ങൾക്ക് നിങ്ങളുടെ രക്ഷിതാക്കളിൽ നിന്നുംമകന്നു പോകേണ്ടി വരും. വിവാഹ ജീവിതത്തിൽ, തർക്കങ്ങളിൽ നിന്നും വാദപ്രതിവാദങ്ങളിൽ നിന്നും നിങ്ങൾ എല്ലായ്പ്പോഴും അകന്നു നിൽക്കണം അല്ലെങ്കിൽ അത് നിങ്ങൾ രണ്ടു പേർക്കും ഇടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാക്കും.