ചതയം നക്ഷത്ര ഫലങ്ങൾ
"സത്യമേവ ജയതേ" (സത്യം വിജയിക്കും) എന്ന തത്വശാസ്ത്രത്തിൽ നിങ്ങൾ വിശ്വസിക്കുന്നു. സത്യത്തിനായി, നിങ്ങൾ നിങ്ങളുടെ ജീവിതം വരെ അടിയറവുപറയും. ജീവിതത്തിൽ ചില ഉറച്ച തത്വങ്ങൾ ഉണ്ടാകും, ഇതുമൂലം മിക്കപ്പോഴും നിങ്ങൾ മറ്റുള്ളവരുമായി തർക്കിക്കുവാൻ കാരണമാകും. നിങ്ങൾ സ്വന്തം-താത്പര്യത്താൽ കാര്യങ്ങൾ ചെയ്യുകയില്ല. നിങ്ങളുടെ ഹൃദയം മൃദുലവും നിങ്ങൾ തീർത്തും ധർമ്മിഷ്ടനുമാണ്. നിങ്ങൾ ധീരനും ധൈര്യശാലിയുമാണ്. നിങ്ങളുടെ ഉദ്ദേശങ്ങൾ തീർത്തും ശക്തവും ഉത്കൃഷ്ടവുമായിരിക്കും കൂടാതെ നിങ്ങൾ ഒരു കാര്യം ഒരിക്കൽ തീരുമാനിച്ചാൽ, നിങ്ങൾ അത് തീർക്കും. നിങ്ങൾക്ക് നിങ്ങളുടെ കടമകൾ നന്നായി അറിയാം കൂടാതെ അവ ശരിയായ രീതിയിൽ നിറവേറ്റുവാൻ ശ്രമിക്കുകയും ചെയ്യും. നിങ്ങളുടെ ചിന്തകൾ രാഷ്ട്രീയത്താൽ പ്രചോദിതമായവയായിരിക്കും കൂടാതെ നിങ്ങൾ രാഷ്ട്രീയ തന്ത്രങ്ങളിൽ വിദഗ്ദ്ധനുമായിരിക്കും. വളരെയധികം ശാരീരികാധ്വാനം ചെയ്യുന്നതിൽ നിങ്ങൾ വിശ്വസിക്കുന്നില്ല; മറിച്ച് നിങ്ങൾ നിങ്ങളുടെ ബുദ്ധി കൂടുതൽ ഉപയോഗിക്കും. സ്വന്തമായ-ആഗ്രഹങ്ങൾ ഉള്ളതിനാൽ, പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്നതിനേക്കാൾ കൂടുതൽ സ്വതന്ത്രമായി പ്രവർത്തിക്കുന്നതിന് നിങ്ങൾ മുൻഗണന നൽകുന്നു. അതോടൊപ്പം നിങ്ങളുടെ പ്രകൃതം അല്പം അലസവുമായിരിക്കും കൂടാതെ വിനോദപ്രിയമായിരിക്കുവാൻ നിങ്ങൾ ഇഷ്ടപ്പെടുന്നു. അനുഗ്രഹങ്ങളാൽ നിറഞ്ഞ ജീവിതം നിങ്ങൾ ഇഷ്ടപ്പെടുന്നു. ഒരു യന്ത്രം പോലെ പ്രവർത്തിക്കുന്നത് നിങ്ങൾക്ക് ഒരിക്കലും ചെയ്യുവാൻ കഴിയാത്ത കാര്യമാണ് കൂടാതെ ജീവിതം സ്വതന്ത്രമായി പരിപോഷിപ്പിക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങൾളൊരു പ്രശ്നത്തിലും ഭയപ്പെടാറില്ല; പകരം ആ അവസരം ധൈര്യപൂർവ്വം അഭിമുഖീകരിക്കുകയും അതുമായി പോരാടുകയും ചെയ്യും. നിങ്ങൾക്കുള്ള വിശ്വാസവും ഊർജ്ജവും നിങ്ങൾക്ക് ശക്തി നൽകുന്നു, ഇത് ഏത് പ്രയാസമേറിയ സാഹചര്യവും അതിജീവിച്ച് വിജയിക്കുവാൻ നിങ്ങളെ പ്രാപ്തനാക്കുന്നു. നിങ്ങളുടെ വ്യക്തിത്വത്തിൽഒരു സവിശേഷത കൂടിയുണ്ട് അതായത് ആരെങ്കിലും നിങ്ങളോട് ശത്രുതാപരമായി പെരുമാറുകയാണെങ്കിൽ, നിങ്ങൾ അവരെ പരാജയപ്പെടുത്തും. നിങ്ങൾക്ക് പെട്ടന്ന് ദേഷ്യം വരുകയില്ലെങ്കിലും; നിങ്ങൾക്ക് ദേഷ്യം വന്നാൽ, നിങ്ങളെ നിയന്ത്രിക്കുക പ്രയാസമാണ്. എന്നാൽ, നിങ്ങൾക്ക് മൃദുല ഹൃദയവും ബുദ്ധിയുള്ള മനസുമുള്ളതിനാൽ, നിങ്ങളുടെ ദേഷ്യം നിമിഷങ്ങൾക്കുള്ളിൽ പറന്നുപോകും. നിങ്ങൾ ഒരിക്കൽ ഒരു കാര്യം തീരുമനിച്ചാൽ, നിങ്ങൾ ഒരിക്കലും പുറകോട്ടു പോകുകയില്ല. നിങ്ങൾ ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയിക്കും എന്തെന്നാൽ നിങ്ങൾ യോഗ്യതയും ബുദ്ധിയുമുള്ളയാളാണ്. നിങ്ങൾ ഒരാളോട് സംസാരിക്കുമ്പോൾ, അയാൾ നിങ്ങളുടെ ആരാധകനായി മാറും. എന്നിരുന്നാലും, നിങ്ങൾ പ്രദർശനങ്ങളിൽ വിശ്വസിക്കുന്നില്ല കൂടാതെ അവ ഒഴിവാക്കുവാൻ പരമാവധി ശ്രമിക്കുകയും ചെയ്യും. നിങ്ങളുടെ ഓർമ്മശക്തി തീർത്തും അത്ഭുതകരമാണ് നിങ്ങൾ ഒരിക്കൽ എന്തെങ്കിലും വായിച്ചാൽ, അത് എല്ലാക്കാലത്തും നിങ്ങൾ ഓർത്തിരിക്കും. നിങ്ങളിൽ സാഹിത്യ വാസനയുണ്ട് കൂടാതെ വളരെ പെട്ടന്ന്, ഈ കഴിവ് പ്രസിദ്ധമാകും. നിങ്ങളുടെ നല്ല പ്രകൃതത്താൽ, നിങ്ങൾ തീർത്തും പ്രശസ്തനാകും.
വിദ്യാഭ്യാസം & വരുമാനം
നിങ്ങൾക്ക് ഉയർന്ന വിദ്യാഭ്യാസം നേടുവാനുള്ള കഴിവുണ്ട്. സൈക്കോളജി അല്ലെങ്കിൽ സ്പർശന തെറാപ്പി മേഖലകളിൽ, നിങ്ങൾ വൈദഗ്ദ്ധ്യം നേടും. നിങ്ങൾക്ക് ജ്യോതിഷത്തിലും താത്പര്യമുണ്ട് കൂടാതെ നിങ്ങൾ മികച്ചതും അതുപോലെ തന്നെ തർക്കരഹിതവുമാം വിധംമൊരു വിദഗ്ദ്ധനയ ജ്യോതിഷനായി മാറും.അതോടൊപ്പം, വൈദ്യശാസ്ത്ര മേഖലയിലും പേരും പ്രശസ്തിയും നേടുവാനുള്ള കഴിവും നിങ്ങൾക്ക് ഉണ്ട്. നിങ്ങൾക്ക് അനുകൂലമായ തൊഴിൽമേഖലകളാണ് ഇലക്ട്രീഷ്യൻ; കീമോതെറാപ്പിസ്റ്റ്; ബഹിരാകാശ സഞ്ചാരി അല്ലെങ്കിൽ ജ്യോത്സ്യൻ; പൈലറ്റ്, മിലിറ്ററി ട്രെയിനർ; സിനിമ അല്ലെങ്കിൽ ടെലിവിഷൻ സംബന്ധമായ ജോലികൾ; സിനിമ നടൻ അല്ലെങ്കിൽ ചിത്രകാരൻ; മോഡൽ; ഫോട്ടോഗ്രാഫർ; റ്റീച്ചർ അല്ലെങ്കിൽ ശാസ്ത്ര രചയിതാവ്; ന്യൂക്ലിയാർ ഫിസിക്സുമായി ബന്ധപ്പെട്ട ജോലികൾ; ഫാർമസ്യൂട്ടിക്കൽ ജോലികൾ; ഡോക്ടർ അല്ലെങ്കിൽ സർജൻ; ആൽക്കഹോൾ നിർമ്മാണം അല്ലെങ്കിൽ ലഹരി പദാർത്ഥങ്ങളുമായി ബന്ധപ്പെട്ട ജോലികൾ; പ്ലാസ്റ്റിക് അല്ലെങ്കിൽ പ്ലാസ്റ്റിക് നിർമ്മാണവുമായി ബന്ധപ്പെട്ട ജോലികൾ; പെട്രോളിയവുമായി ബന്ധപ്പെട്ട ജോലികൾ; യോഗ പരിശീലകൻ; ഉപജ്ഞാതാവ് മുതലായവ.
കുടുംബ ജീവിതം
നിങ്ങൾക്ക് പ്രിയപ്പെട്ടവരുമായി ധാരാളം പ്രശ്നങ്ങൾ അഭിമുഖീകരിക്കുവാനുള്ള സാധ്യതകളുണ്ട്. നിങ്ങളുടെ ഉദാരതമൂലം, നിങ്ങൾ എല്ലായ്പ്പോഴും മറ്റുള്ളവരെ സഹായിക്കുവാൻ തയ്യാറായിരിക്കും, എന്നാൽ നിങ്ങൾ സ്വയം ചില മാനസിക സമ്മർദ്ദങ്ങളാൽ ബുദ്ധിമുട്ടും. പ്രത്യേകിച്ച്, സഹോദരങ്ങളുമായി ചില പിണക്കങ്ങൾക്ക് സാധ്യത കാണുന്നു. നിങ്ങൾക്ക് നിങ്ങളുടെ രക്ഷിതാക്കളിൽ നിന്നും പൂർണ്ണമായ സ്നേഹം ലഭിക്കും. നിങ്ങളുടെ വിവാഹ ജിവിതം തൃപ്തികരമായിരിക്കും എന്തെന്നാൽ നിങ്ങൾ നിങ്ങളുടെ പങ്കാളിയെ വ്യവസ്ഥകൾക്ക് അതീതമായി സ്നേഹിക്കും. നിങ്ങൾ ഉദാരതയുടേ ഏറ്റവും നല്ല ഉദാഹരണമായി കണക്കാക്കപ്പെടും. അവൻ/ അവൾ കുടുംബത്തെ നന്നായി ശ്രദ്ധിക്കുകയും മുതിർന്നവരെ ബഹുമാനിക്കുകയും ചെയ്യും." നല്ലത് ചെയ്യുകയും അത് മറക്കുകയും ചെയ്യുക"- എന്ന രീതിയിലുള്ള ജീവിതമായിരിക്കും നിങ്ങളുടെ പങ്കാളി ജീവിക്കുക.