രേവതി നക്ഷത്ര ഫലങ്ങൾ
നിങ്ങൾ മധുര ഭാഷിയും, സഹൃദയനും പ്രവണതകളിൽ നിന്നും സ്വതന്ത്രനുമാണ്. നിങ്ങൾ ഒരു കാരണവുമില്ലാതെ മറ്റുള്ളവരുടെ ജോലിയെ ശല്യം ചെയ്യുകയില്ല കൂടാതെ നിങ്ങൾ ഇത് മറ്റുള്ളവരിൽ നിന്നും പ്രതീക്ഷിക്കുകയും ചെയ്യുന്നു. നിങ്ങളുടെ തത്വങ്ങളിൽ നിന്നും വ്യതിചലിക്കുവാൻ ആരെങ്കിലും ശ്രമിക്കുമ്പോൾ, നിങ്ങൾ നിർദ്ദയനാകും. അവസരത്തിനനുസരിച്ച്, ആളുകളുമായുള്ള നിങ്ങളുടെ പെരുമാറ്റം നിങ്ങൾ വ്യത്യാസപ്പെടുത്തും. നിങ്ങൾ സത്യസന്ധനും ഹൃദയം കൊണ്ട് പരിശുദ്ധനുമാണ്. രഹസ്യമായിട്ടുള്ള കാര്യങ്ങൾ ദീർഘകാലം സൂക്ഷിക്കുവാൻ നിങ്ങൾക്ക് ബുദ്ധിമുട്ടാണ്. നിങ്ങൾ അന്ധമായി ആരേയും വിശ്വസിക്കുകയില്ല; എന്നാൽ നിങ്ങൾ അങ്ങനെ ചെയ്താൽ, നിങ്ങൾ അത് ശരിയായ രീതിയിൽ ചെയ്യും. എന്താണ് സംഭവിക്കുന്നത് എന്നത് പ്രശ്നമല്ല, നിങ്ങൾ നിങ്ങളുടെ സഹജാവബോധം അനുസരിച്ച് പെരുമാറും. നിങ്ങളുടെ പെരുമാറ്റം തീർത്തും മതപരമാണ് ഇത് ചില സമയങ്ങളിൽ നിങ്ങളെ യാഥാസ്ഥിതികനാക്കും. പുരാതന സംസ്കാരത്തിലും ചരിത്രത്തിലും നിങ്ങൾക്ക് വലിയ താത്പര്യമായിരിക്കും. ജ്യോതിശാസ്ത്രവും ജ്യോതിഷവും നിങ്ങൾക്ക് വൈദഗ്ദ്ധ്യമുള്ളവയിൽ ഒന്നായിരിക്കും. അതുപോലെ കവിതയിലും നിങ്ങൾക്ക് താത്പര്യമുണ്ടായിരിക്കും കൂടാതെ യാഥാസ്ഥിതികൻ ആയിട്ടുപോലും, ഗവേഷണം നടത്തുന്നതും ശാസ്ത്രീയ പരിഹാരങ്ങൾ കണ്ടെത്തുന്നതും തുടർന്നു കൊണ്ടിരിക്കും. മറ്റുള്ളവർ എന്തുപറഞ്ഞാലും, നിങ്ങളെ അത് എളുപ്പത്തിൽ ബാധിക്കുകയില്ല. നിങ്ങൾ നിങ്ങളുടെ വിശ്വാസങ്ങൾക്കായി നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണെങ്കിലും, അവ മാറ്റം വരുത്താൻ കഴിയുന്നവയുമാണ്. നിങ്ങൾക്ക് നിങ്ങളുടെ ജോലി തീർക്കേണ്ടി വരുമ്പോൾ, നിങ്ങൾ അത് വിനയത്തോടെ ചെയ്യും. നിങ്ങളുടെ ഈ ഗുണത്താൽ, നിങ്ങൾ വിജയിയായി നിലകൊള്ളും. നിങ്ങൾ സമർത്ഥനും ബുദ്ധിമാനുമാണ്, കൂടാതെ നിങ്ങളുടെ ബുദ്ധി സൂക്ഷ്മവുമാണ്. നിങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയർന്നതാണ്. നിങ്ങളുടെ ബുദ്ധിയുടെ അടിസ്ഥാനത്തിൽ, നിങ്ങൾ എല്ലാം വളരെ വേഗത്തിൽ ചെയ്യും. നിങ്ങൾക്ക് തീരുമാനമെടുക്കുവാനുള്ള അതിശയകരമായ കഴിവുണ്ട്. എല്ലായ്പ്പോഴും മധുരഭാഷിയാണ്, നിങ്ങൾ ഒരു പണ്ഡിതനാണ്. മറ്റുള്ളവരോടുള്ള നിങ്ങളുടെ പെരുമാറ്റം നല്ലതാണ് കൂടാതെ നിങ്ങൾ ഒരു നല്ല സുഹൃത്തുമാണ്. ജീവിതത്തിലെ എല്ലാ ദുർഘടങ്ങളേയും മറികടക്കവേ, എല്ലായ്പ്പോഴും മുന്നിൽ നിൽക്കുവാൻ നിങ്ങൾ ശ്രമിക്കും. നിങ്ങൾ സമൂഹത്തിൽ ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണ് കൂടാതെ അവർക്കിടയിൽ സ്നേഹം നിലനിർത്തുന്നതിൽ നിങ്ങൾ വിദഗ്ദ്ധനുമാണ്. ഫലപ്രദമായ വ്യക്തി എന്ന രീതിയിൽലാളുകൾ നിങ്ങളെ കണക്കാക്കും. ആത്മീയതയിൽ നിങ്ങൾക്ക് ശാക്തമായ താത്പര്യവും വിശ്വാസവും ഉണ്ടാകും. നിങ്ങൾ ആഡംബരത്തിലും സന്തോഷത്തിലും ജീവിതം ചിലവഴിക്കും, നിങ്ങൾ ആഗ്രഹിക്കുന്ന പരമാനന്ദത്തിനനുസരിച്ച്. അതുപോലെ സാമ്പത്തിക പരമായും നിങ്ങൾക്ക് തീർത്തും സന്തോഷവും അഭിവൃദ്ധിയുമുണ്ടാകും.
വിദ്യാഭ്യാസം & വരുമാനം
ഒരു ജോലിയിൽ പ്രവർത്തിക്കുവാൻ നിങ്ങൾക്ക് ശക്തമായ ചായ്‌വ് ഉണ്ടാകും. നിങ്ങളുടെ കഠിനാധ്വാനം, ബുദ്ധി, ശ്രദ്ധ എന്നിവയാൽ, നിങ്ങൾ ജോലിയിൽ ഒരു ഉയർന്ന സ്ഥാനം നേടും. എന്നിരുന്നാലും, നിങ്ങൾ ബിസിനസ്സിലും വിജയിക്കും.നിങ്ങൾക്ക് അനുകൂലമായ തൊഴിൽ മേഖലകളാണ് കലാകാരൻ; ചിത്രകാരൻ; ഹിപ്‌നോറ്റിസ്റ്റ്; അഭിനേതാവ്; സംഗീതജ്ഞൻ; മജിഷ്യൻ; ക്ലോക്കുകൾ അല്ലെങ്കിൽ വാച്ചുകളുമായി ബന്ധപ്പെട്ട ജോലികൾ; കെട്ടിട നിർമ്മാണ വുമായി ബന്ധപ്പെട്ട ജോലികൾ കലണ്ടർ അല്ലെങ്കിൽ പഞ്ചാംഗം ഉണ്ടാക്കൽ; ജ്യോത്സ്യൻ; എയർ ഹോസ്റ്റസ്; ജെംസ്റ്റോൺ കച്ചവടക്കാരൻ; ജലഗതാഗതവുമായി ബന്ധപ്പെട്ട ജോലികൾ; അനാഥാലയവുമായി ബന്ധപ്പെട്ട ജോലികൾ; മതപരമായ സ്ഥാപനങ്ങളുടെ പ്രവർത്തകൻ; ട്രാഫിക് കൺട്രോൾ കൂടാതെ പോലീസ് വകുപ്പ്; വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട ജോലികൾ; റോഡ് സുരക്ഷ ഉദ്യോഗസ്ഥൻ; മുതലായവ.
കുടുംബ ജീവിതം
നിങ്ങളുടെ വിവാഹ ജീവിതം സാധാരണ സന്തോഷപ്രദമായിരിക്കും. ജീവിത പങ്കാളിയുമായി നല്ല പൊരുത്തം പ്രതീക്ഷിക്കുന്നു. നിങ്ങൾക്ക് കുട്ടികളിൽ നിന്നും മതിയായ സന്തോഷം ലഭിക്കും., എന്നാൽ നിങ്ങൾക്ക് നിങ്ങളുടെ പിതാവിൽ നിന്നും അത്രയധികം അനുകൂലനങ്ങൾ ലഭിക്കാതിരിക്കുവാനുള്ള സാധ്യതകൾ ഉണ്ട്. നിങ്ങളുടെ പങ്കാളി നിർബന്ധ ബുദ്ധിയാകാം, എന്നാൽ അവൻ/അവൾ ദൈവ ഭക്തനായിരിക്കുകയും ആചാരങ്ങളും ചടങ്ങുകളും യഥാവിധി പിൻതുടരുകയും ചെയ്യും.
Astrological services for accurate answers and better feature
Astrological remedies to get rid of your problems
AstroSage on MobileAll Mobile Apps
AstroSage TVSubscribe
- Horoscope 2026
- राशिफल 2026
- Calendar 2026
- Holidays 2026
- Shubh Muhurat 2026
- Saturn Transit 2026
- Ketu Transit 2026
- Jupiter Transit In Cancer
- Education Horoscope 2026
- Rahu Transit 2026
- ராசி பலன் 2026
- राशि भविष्य 2026
- રાશિફળ 2026
- রাশিফল 2026 (Rashifol 2026)
- ರಾಶಿಭವಿಷ್ಯ 2026
- రాశిఫలాలు 2026
- രാശിഫലം 2026
- Astrology 2026



