പുണർതം നക്ഷത്ര ഫലങ്ങൾ
നിങ്ങൾ പ്രകൃതത്താൽ ധർമ്മനിഷ്ഠനും, സന്തുഷ്ടനും, സംതൃപ്തനുമാണ്. ഈ ചൊല്ല് നിങ്ങൾക്ക് നന്നായി ചേരും – “സാധാരണ ജീവിതവും ഉന്നത ചിന്താഗതിയും.” നിങ്ങൾക്ക് ദൈവം, പ്രാചീന വിശ്വാസങ്ങൾ, പ്രത്യയശാസ്ത്രം എന്നിവയിൽ വലിയ വിശ്വാസമുണ്ട് കൂടാതെ പരമ്പരാഗതമായ ശീലങ്ങൾ നിങ്ങൾ ഇഷ്ടപ്പെടുന്നു. പണം ലാഭിക്കുന്നതിനെ കുറിച്ചാണെങ്കിൽ, അത് നിങ്ങളുടെ ശീലത്തിൽ ഇല്ല. എന്നാൽ, ജീവിതത്തിൽ നിങ്ങൾക്ക് ധാരാളം ബഹുമതിയും ആദരവും ലഭിക്കും. നിങ്ങളുടെ നിഷ്കളങ്കതയും സുതാര്യതയും മറ്റുള്ളവർക്കിടയിൽ നിങ്ങളെ സർവ്വപ്രിയനാക്കും. നിർദ്ധനർക്കായി നിങ്ങൾ എപ്പോഴും സജ്ജമായിരിക്കും. നിയമവിരുദ്ധമോ അല്ലെങ്കിൽ സദാചാരവിരുദ്ധമോ ആയ ജോലികളെ കുറിച്ചാകുമ്പോൾ, നിങ്ങൾ കണിശമായും അതിന് എതിരായി നിൽക്കുന്നു. നിങ്ങൾ വിപരീത ചിന്തകളിലും ആളുകളിലും നിന്ന് അകന്ന് നിൽക്കുന്നു കാരണം അത് നിങ്ങളുടെ അത്മീയ വളർച്ചയെ ബാധിക്കും. നിങ്ങളുടെ മസ്തിഷ്കവും മനസ്സും എപ്പോഴും സംതുലിതമായി നിലകൊള്ളുന്നു. മറ്റുള്ളവരെ സാന്ത്വനിപ്പിക്കുകയും സഹായിക്കുകയും ചെയ്യുക എന്നത് നിങ്ങളുടെ പ്രത്യേക ഗുണമാണ്. അലിവുള്ള പ്രകൃതം, കരുണയും ഉദാരമനസ്കതയും നിങ്ങളുടെ വ്യക്തിത്വത്തിന് മാറ്റ് കൂട്ടുന്നു. നിങ്ങൾ സമാധാനപരം, ആത്മാർത്ഥത, ഗൗരവം, വിശ്വാസി, സത്യസന്ധത, നീതി സ്നേഹി, കൂടാതെ അനുസരണാശീലവുമുള്ള വ്യക്തിയുമാണ്. ആളുകളുമായി ഇടപെടുമ്പോഴുള്ള നിങ്ങളുടെ നയചാതുര്യവും തകർക്കാനാകാത്ത സൗഹൃദവും വളരെ പ്രശസ്തമാണ്. അനാവശ്യമായ സാഹസങ്ങൾ നിങ്ങൾ ഒഴിവാക്കും കൂടാതെ എന്തെങ്കിലും പ്രശ്നങ്ങൾ നിങ്ങൾക്ക് വരികയാണെങ്കിൽ, അത് ദൈവത്തിന്റെ കൃപയാൽ ഒഴിഞ്ഞുപോകും. നിങ്ങളുടെ കുടംബത്തിലേക്ക് വരുമ്പോൾ, നിങ്ങൾ അവരെ വളരെ അധികം സ്നേഹിക്കുകയും സമൂഹത്തിന്റെ ക്ഷേമത്തിനായി ഏറെ ദൂരം യാത്ര ചെയ്യുവാൻ നിങ്ങൾ മടിക്കുകയുമില്ല. ഒരു അമ്പെയ്ത്തുകാരൻ അവന്റെ/അവളുടെ ലക്ഷ്യത്തിൽ വിജയിക്കുന്നതുപോലെ, നിങ്ങളും നിങ്ങളുടെ ഏകാഗ്രതയാൽ ഏറ്റവും ബുദ്ധിമുട്ടുള്ള പ്രശ്നങ്ങൾവരെ സ്വയം പരിഹരിക്കുകയും ഇതുപോലെ എന്തും നിങ്ങൾ കരസ്ഥമാക്കുകയും ചെയ്യും. എത്രതന്ന പ്രാവശ്യം നിങ്ങൾ വിജയിക്കാതെ ഇരുന്നാലും, നിങ്ങൾ പരിശ്രമം നിർത്തുകയില്ല. വിവിധ കഴുവുകളുള്ള നിങ്ങൾക്ക് ഏതൊരു കാര്യവും കൃത്യമായ് പൂർത്തീകരിക്കുവാൻ കഴിയും. അതിനാലാണ് നിങ്ങൾക്ക് ഏതൊരു മേഖലയിലും വിജയിക്കുവാൻ കഴിയുന്നത്. അത് അധ്യാപനം അല്ലെങ്കിൽ അഭിനയം, എഴുത്ത് അല്ലെങ്കിൽ വൈദ്യശാസ്ത്രം, എന്നീ ഏത് മേഖലയും ആകട്ടെ നിങ്ങൾ എല്ലായിടത്തും വളരെ മികച്ചതായിരിക്കും. നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളേയും മുതിർന്നവരേയും വളരെ അധികം ബഹുമാനിക്കുന്നു. നിങ്ങളുടെ പ്രകൃതത്തെ കുറിച്ചാണെങ്കിൽ, സത്യസന്ധമായ വ്യക്തിത്വത്തോടെ നിങ്ങൾ സമാധാന പ്രിയനും യുക്തിയുക്തനുമായിരിക്കും. നിങ്ങളുടെ മക്കളും എല്ലാവരോടും നല്ല രീതിയിലായിരിക്കും പെരുമാറുക.
വിദ്യാഭ്യാസം & വരുമാനം
നിങ്ങൾ സ്വയം ഒരു അധ്യാപകൻ, എഴുത്തുകാരൻ, അഭിനേതാവ്, ഡോക്ടർ, മുതലായവയാൽ പേരും പ്രശസ്തിയും നേടും. നിങ്ങളെ വിജയി ആക്കുവാൻ കഴിയുന്ന തൊഴിലുകളാണ് എഴുത്ത്, ജ്യോതിഷം, സാഹിത്യം, യോഗ ടീച്ചർ, ട്രാവൽ & ടൂറിസം വകുപ്പ്, ഹോട്ടൽ-റസ്റ്ററന്റുമായി ബന്ധപ്പെട്ട ജോലികൾ, സൈക്കോളജിസ്റ്റ്, മത പ്രഭാഷകൻ, പണ്ഡിറ്റ്, പുരോഹിതൻ, വിദേശ ബിസിനസ്, ചരിത്ര കരകൗശലവസ്തുക്കളുടെ വിൽപന, മൃഗ സംരക്ഷണം, റേഡിയോ, ടെലിവിഷൻ, ടെലികമ്മ്യൂണിക്കേഷൻ സംബന്ധമായ ജോലികൾ, പോസ്റ്റൽ & കൊറിയർ സർവീസുകൾ, സാമൂഹിക സേവനം, മുതലായവ.
കുടുംബ ജീവിതം
നിങ്ങൾ മാതാപിതാക്കളെ അനുസരിക്കുകയും അധ്യാപകരെ വളരെയധികം ബഹുമാനിക്കുകയും ചെയ്യും. നിങ്ങളുടെ വൈവാഹിക ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം. അതിനാൽ, നിങ്ങളുടെ ജീവിത പങ്കാളിയുമായി സമതുലിതാവസ്ഥ നിലനിർത്തുന്നത് നല്ലതായിരിക്കും. മാനസികവും മറ്റ് ആരോഗ്യപരവുമായ പ്രശ്നങ്ങളാലും നിങ്ങളുടെ ജീവിതപങ്കാളിക്ക് ബുദ്ധിമുട്ട് ഏർപ്പെട്ടേക്കാം. എന്നാൽ, അവർക്ക് നല്ല കഴിവുകളും ഹൃദയഹാരിയായ വ്യക്തിത്വവും ഉണ്ടായിരിക്കും. നിങ്ങളുടെ ജീവിതപങ്കാളിയും മുതിർന്നവരെ ബഹുമാനിക്കും. അവൻ/അവൾ കുടുംബത്തേയും കുട്ടികളേയും സംരക്ഷിക്കുന്നതിൽ വിസ്മയകരമായിരിക്കും.