ചൊവ്വ സംക്രമം കർക്കിടക രാശിയിൽ - Mars Transit in Cancer: 2 June 2021
ഗ്രഹങ്ങൾക്ക് വേദ ജ്യോതിഷപ്രകാരം വളരെ പ്രധാന്യമുണ്ട്. ചൊവ്വ പ്രവർത്തനത്തെയും തീരുമാനങ്ങളെടുക്കാനുള്ള കഴിവിനെയും അതിന്റെ ചലനാത്മകതയെയും സൂചിപ്പിക്കുന്നു. ചൊവ്വ ഒന്നാമത്തെയും എട്ടാമത്തെയും ഭാവത്തിന്റെ അധിപനാണ്. ഇത് മേടം, വൃശ്ചികം രാശിയുടെ ഗ്രഹമാണ്. ഇത് സ്വത്ത്, ഭൂമി, വീട്, വാഹനം, നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾ, ഊർജ്ജത്തെ അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങൾ എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. പെൺകുട്ടികളുടെ ചാർട്ടിൽ പങ്കാളിയെ ചൊവ്വ പ്രതിനിധീകരിക്കുന്നു. ഇത് ചൊവ്വയുടെ സ്ഥാനത്തെ ആശ്രയിച്ച് സൃഷ്ടിപരവും വിനാശകരവുമായ ഊർജ്ജത്തെ സൂചിപ്പിക്കുന്നു.
ഈ പ്രവചനം ചന്ദ്ര രാശിയെ ആസ്പദമാക്കിയാണ്. നിങ്ങളുടെ ചന്ദ്ര രാശി അറിയാൻ ക്ലിക്ക് ചെയ്യൂ: ചന്ദ്ര രാശി കാൽക്കുലേറ്റർ
ചൊവ്വ പ്രയോജനകരമായ ഭാവത്തിൽ ആണെങ്കിൽ, ആ വ്യക്തി വളരെ സജീവമാകും. എന്നാൽ, ജാതകത്തിൽ ചൊവ്വ ദുർബലമാണെങ്കിൽ, അപകടങ്ങൾ, പ്രവർത്തനം, അസ്ഥികൾ, ആഘാതങ്ങൾ, കരൾ പ്രശ്നങ്ങൾ എന്നിവ കാരണം വ്യക്തി കഷ്ടപ്പെടാം. ആവേശകരമായ പ്രവർത്തനങ്ങൾ സൃഷ്ടിക്കുന്നതിനാൽ ചൊവ്വയുടെ സംക്രമണം ഗാർഹിക പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കാം. ചൊവ്വ ആശയവിനിമയ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും നിങ്ങളുടെ പങ്കാളിയുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്യാം. പെരുമാറ്റത്തിൽ ചൊവ്വ നിങ്ങളെ വേഗത്തിൽ പ്രകോപിപ്പിക്കാം. നിങ്ങളുടെ ബന്ധത്തിന്റെ കാര്യങ്ങൾ സൗമ്യമായി പാലിക്കേണ്ടതാണ്. നിങ്ങളുടെ സഹപ്രവർത്തകരുമായും ബിസിനസ്സ് പങ്കാളികളുമായും സൗമ്യത കൈവിടാതിരിക്കുക. വ്യക്തിഗത രംഗത്ത്: നിങ്ങളുടെ മാനസികാവസ്ഥയെ അടിസ്ഥാനമാക്കി ഒരു തീരുമാനവും എടുക്കരുത്. നിങ്ങളുടെ ബന്ധം സൗഹാർദ്ദപരമാക്കുക, നിങ്ങളുടെ ഗാർഹിക അന്തരീക്ഷത്തിൽ സമാധാനം നിലനിർത്താൻ ആവശ്യമെങ്കിൽ മറ്റുള്ളവരോട് ക്ഷമ ചോദിക്കേണ്ടതാണ്. ചൊവ്വ 2021 ജൂൺ 2 ന് രാവിലെ 6:39 ന് സംക്രമം നടത്തി 2021 ജൂലൈ 20 മുതൽ വൈകുന്നേരം 5:30 യിൽ തുലാം രാശിയിലേക്ക് നീങ്ങും.
എല്ലാ രാശിക്കാരെയും ഈ സംക്രമം എങ്ങിനെ സ്വാധീനിക്കും എന്ന് നോക്കാം:
മേടം
ചൊവ്വ ഒന്നാമത്തെയും എട്ടാമത്തെയും ഭാവാധിപനാണ്, ഇതിന്റെ സംക്രമം നാലാമത്തെ ഭാവത്തിലൂടെ നടക്കും. ഈ സമയത്ത്, നിങ്ങളുടെ മനസ്സ് ശാന്തമായിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഔദ്യോഗികമായി, നിങ്ങളുടെ മേഖലയിൽ നിങ്ങൾ മികച്ച പ്രകടനം കാഴ്ചവെക്കും. ഈ സമയത്ത് നിങ്ങളുടെ മാതാപിതാക്കളുടെ ആരോഗ്യം നന്നായി പരിപാലിക്കേണ്ടതാണ്, പ്രത്യേകിച്ചും നിങ്ങളുടെ അമ്മയ്ക്ക് ചില പ്രശ്നങ്ങൾ അനുഭവപ്പെടാം. നിങ്ങളുടെ പങ്കാളിയുമായി ചില അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകാം. ഈ കാലയളവിൽ ചില അനിശ്ചിതത്വവും സമ്മർദ്ദവും നിങ്ങളെ അലട്ടാം. ബന്ധം കൂടുതൽ വഷളാകാതിരിക്കാൻ നിങ്ങളുടെ കുടുംബാംഗങ്ങളോടുള്ള നിങ്ങളുടെ പെരുമാറ്റം സൗമ്യമായിരിക്കേണ്ടതാണ്. ആരോഗ്യപരമായി, ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉള്ള ആളുകൾ കൂടുതൽ ശ്രദ്ധിക്കണം.
പ്രതിവിധി: ഒരു ചതുരശ്ര വെള്ളി കഷണം എല്ലായ്പ്പോഴും നിങ്ങളോടൊപ്പം കരുതുക.
ഇടവം
ചൊവ്വ പന്ത്രണ്ടാമത്തെയും ഏഴാമത്തെയും ഭാവാധിപനാണ് ഇതിന്റെ സംക്രമം നിങ്ങളുടെ രാശിയുടെ മൂന്നാമത്തെ ഭാവത്തിലൂടെ നടക്കും. ഈ സമയത്ത്, ആളുകളുമായി ആശയവിനിമയം നിലനിർത്താൻ നിങ്ങൾ ശ്രമിക്കും. നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ ചില പിരിമുറുക്കങ്ങളും ഉണ്ടാകാം, ഓഫീസിലെ നിങ്ങളുടെ ജോലിയെക്കുറിച്ച് നിങ്ങൾക്ക് കർശനമായ മേൽനോട്ടം ഉണ്ടാകാം, സാമ്പത്തികമായി, ഈ സമയത്ത് നിങ്ങൾക്ക് നല്ല ഫലങ്ങൾ നൽകും ഒപ്പം നിങ്ങളുടെ സ്വന്തം പരിശ്രമത്തിലൂടെ നിങ്ങളുടെ ബിസിനസ്സിൽ പുരോഗമിക്കുകയും ചെയ്യും. എന്നിരുന്നാലും ഈ സമയത്ത് ചെലവുകൾ ഉയരും.നിങ്ങളുടെ ഇളയ കൂടപ്പിറപ്പുമായുള്ള തർക്കത്തിന് സാധ്യതയുണ്ട് കൂടാതെ അവർ ഈ സമയത്ത് ആരോഗ്യപരമായി കഷ്ടപ്പെടാം. അതിനാൽ മുൻകരുതലുകൾ എടുക്കേണ്ടതാണ്.
പ്രതിവിധി: ആനക്കൊമ്പിനാൽ ഉണ്ടാക്കിയ സാധനം നിങ്ങളോടൊപ്പം സൂക്ഷിക്കുക അല്ലെങ്കിൽ ഇടത് കൈയിൽ ഒരു വെള്ളി മോതിരത്തിൽ പതിച്ച് ഇടുക.
മിഥുനം
ചൊവ്വ ആറാമത്തെയും പതിനൊന്നാമത്തെയും ഭാവാധിപനാണ് ഇതിന്റെ സംക്രമം രണ്ടാമത്തെ ഭാവത്തിൽ നടക്കും. ഈ സമയത്ത് നിങ്ങളുടെ പ്രവൃത്തികളോ വാക്കുകളോ ആരെയെങ്കിലും വേദനിപ്പിക്കാം. അതിനാൽ, നിങ്ങളുടെ വാക്കുകൾ നിയന്ത്രിക്കേണ്ടതാണ്. സാമ്പത്തികമായി, അനാവശ്യ ചെലവുകൾ കാരണം ചില പ്രശ്നങ്ങൾ ഉണ്ടാകാം., നിങ്ങളുടെ പങ്കാളിയുടെ ബന്ധുക്കളിൽ നിന്ന് സ്വത്തിന്റെ കാര്യത്തിൽ നിങ്ങൾക്ക് പെട്ടെന്ന് ലാഭം ലഭിക്കാനുള്ള സാധ്യതയുണ്ട്. ഈ സമയത്ത് നിങ്ങൾ പണം നൽകുന്നത് ഒഴിവാക്കുകയോ വായ്പ എടുക്കുകയോ ചെയ്യരുത്. ഔദ്യോഗികമായി, ജോലിയിൽ പ്രശ്നങ്ങൾ നേരിടാം. കൂടാതെ, എതിരാളികൾ മൂലം നിങ്ങളുടെ പ്രതിച്ഛായയെ മോശമായി ബാധിക്കാം , അത് നിങ്ങളുടെ സമ്മർദ്ദത്തിന് കാരണമാകും. ആരോഗ്യപരമായി, നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കാനും വാഹനം ഓടിക്കുമ്പോൾ പ്രത്യേക ശ്രദ്ധയും ആവശ്യമാണ്.
പ്രതിവിധി: പാവപ്പെട്ടവർക്കും ദരിദ്രർക്കും മാതളം നൽകുക.
കർക്കിടകം
ചൊവ്വ നാലാമത്തെയും എട്ടാമത്തെയും ഭാവാധിപനാണ് ഇതിന്റെ സംക്രമം നിങ്ങളുടെലഗ്ന നടക്കും. ഈ സമയത്ത്, ചില കാരണങ്ങളാൽ നിങ്ങൾക്ക് സമ്മർദ്ദം അനുഭവപ്പെടാം. നിങ്ങളുടെ ആവേശകരമായ സ്വഭാവം കാരണം നിങ്ങൾക്ക് കൂടുതൽ ദേഷ്യം ഉണ്ടാകാം. നിങ്ങളുടെ കോപം നിയന്ത്രിക്കേണ്ടതാണ്. തൊഴിൽപരമായി, സാമ്പത്തികമായും, ഔദ്യോഗികമായും നിങ്ങൾക്ക് അനുകൂലമായിരിക്കും. സാമ്പത്തികമായി, വരുമാനം ലഭ്യമാകുമെങ്കിലും ചെലവുകളും ഉണ്ടാകും. നിങ്ങളുടെ ദേഷ്യ മനോഭാവം കാരണം ദാമ്പത്യ ജീവിതത്തിൽ ചില തെറ്റിദ്ധാരണകൾ ഉണ്ടാകാം. നടക്കുമ്പോഴോ വാഹനമോടിക്കുമ്പോഴോ അപകടമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കേണ്ടതാണ്.
പ്രതിവിധി: സൗജന്യമായി അല്ലെങ്കിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ സ്വീകരിക്കുന്നത് ഒഴിവാക്കുക.
ചിങ്ങം
ചൊവ്വ നാലാമത്തെയും ഒമ്പതാമത്തെയും ഭാവാധിപനാണ് ഇതിന്റെ സംക്രമം നിങ്ങളുടെ പന്ത്രണ്ടാമത്തെ ഭാവത്തിലൂടെ നടക്കും. ഈ സമയത്ത് നിങ്ങൾക്ക് ചില അനിശ്ചിതത്വങ്ങളും ജോലിയിൽ സമ്മർദ്ദവും നേരിടേണ്ടിവരും, അതിനാൽ ഒരു പുതിയ അപകടസാധ്യതയുള്ള ബിസിനസ്സിനോ വലിയ നിക്ഷേപത്തിനെ കുറിച്ചോ ഇപ്പോൾ ചിന്തിക്കാതിരിക്കുന്നതാണ് നല്ലത്. ഉന്നത വിദ്യാഭ്യാസത്തിനോ പഠനത്തിനോ ഉള്ള വിദേശ യാത്രയ്ക്കുള്ള സാധ്യത കാണുന്നു. സാമ്പത്തികമായി, അനാരോഗ്യം അല്ലെങ്കിൽ ആശുപത്രി ചെലവുകൾ ഉയരും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലും പങ്കാളിയുടെ ആരോഗ്യ കാര്യങ്ങളിലും നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ഔദ്യോഗികമായി, നിങ്ങളുടെ മൂല്യം തെളിയിക്കാൻ നിങ്ങൾ ശ്രമിക്കേണ്ടതാണ്. നിങ്ങളുടെ കഠിനാധ്വാനത്തിലും പരിശ്രമത്തിലും നിങ്ങളുടെ ജോലിസ്ഥലത്തെ മേലുദ്യോഗസ്ഥരിൽ നിന്നോ സഹപ്രവർത്തകരിൽ നിന്നോ നിങ്ങൾക്ക് പിന്തുണയും ലഭിക്കില്ല. തർക്കങ്ങളിലും വാദങ്ങളിലും ഏർപ്പെടുന്നതിൽ നിന്ന് വിട്ടുനിൽക്കേണ്ടതാണ്. നിങ്ങൾക്ക് ഉറക്കമില്ലായ്മ, വയറ്റിലെ പ്രശ്നങ്ങൾ, അനാവശ്യ പിരിമുറുക്കങ്ങൾ എന്നിവ അനുഭവപ്പെടാം അതിനാൽആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കുക.
പ്രതിവിധി: നിങ്ങൾ മുതിർന്നവരിൽ നിന്ന് അനുഗ്രഹം തേടുക
കന്നി
ചൊവ്വ മൂന്നാമത്തെയും ലഗ്ന ഭാവത്തിന്റെയും അധിപനാണ്, ഇതിന്റെ സംക്രമം പതിനൊന്നാമത്തെ ഭാവത്തിലൂടെ നടക്കും. ഈ സംക്രമം അത്ര അനുകൂലമായി കണക്കാക്കില്ല. നിങ്ങൾക്ക് ചില വിപരീത ഫലങ്ങൾ ഉണ്ടാകാം. സാമ്പത്തികമായി, നിങ്ങളുടെ ചെലവുകളും സാമ്പത്തിക ആവശ്യകതകളും വർദ്ധിക്കാം, ഇത് നിങ്ങൾക്ക് ചില മാനസിക ആശങ്കകൾക്ക് കാരണമാകാം. ഔദ്യോഗികമായി, ഈ സമയത്ത് ജോലിയിൽ മാറ്റം വരുത്താൻ പാടില്ല. ഈ സമയത്ത് ബിസിനസ്സ് തൃപ്തികരമായി തുടരും. ഈ സമയത്ത് നല്ല ലാഭം കൈവരില്ല എന്നത് കൊണ്ട് തന്നെ വലിയ നിക്ഷേപം നടത്താതിരിക്കുന്നതാണ് നല്ലത്. ഈ സമയം നിങ്ങളുടെ പങ്കാളിയുമായി ചില വിയോജിപ്പുകൾ ഉണ്ടാകാം പങ്കാളികളോട് വിശ്വസ്തരായി തുടരാൻ ശ്രദ്ധിക്കേണ്ടതാണ്. ഈ സമയത്ത് ചെറിയ പരിക്കുകൾക്ക് സാധ്യത കാണുന്നു അതിനാൽ ശ്രദ്ധിക്കുക.
പ്രതിവിധി: ശുഭകരമായ ഫലങ്ങൾക്കായി ചുവന്ന പൂക്കളും ചെമ്പും ദാനം ചെയ്യുക.
തുലാം
ചൊവ്വ ഏഴാമത്തെയും രണ്ടാമത്തെയും ഭാവാധിപനാണ് ഇതിന്റെ സംക്രമം നിങ്ങളുടെ പത്താമത്തെ ഭാവത്തിലൂടെ നടക്കും. ഈ സമയത്ത് നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കും ഒപ്പം ജോലിയിലോ ബിസിനസ്സിലോ നിങ്ങളുടെ മികച്ച ശ്രമങ്ങൾ നടത്താൻ ശ്രമിക്കും. ഈ സമയത്ത് ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കില്ല അതുമൂലം ജോലിസ്ഥലത്ത് സമ്മർദ്ദവും അനുഭവപ്പെടാം, നിങ്ങൾക്ക് ജോലിയുമായി ബന്ധപ്പെട്ട് ചില പ്രതികൂല ഫലങ്ങൾ നേരിടേണ്ടിവരാം. സാമ്പത്തികമായി ശരാശരി ആയിരിക്കും. അതിനാൽ, നിങ്ങളുടെ ചെലവുകൾ ശ്രദ്ധിക്കേണ്ടതാണ്. പുതിയ ബന്ധങ്ങൾ സന്തോഷം നൽകാം. ഈ സമയത്ത് ജങ്ക് ഫുഡ് കഴിക്കുന്ന ശീലം നിർത്തുക അല്ലെങ്കിൽ ഇത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കാം.
പ്രതിവിധി: ചൊവ്വാഴ്ച ശിവലിംഗിന് ഗോതമ്പും പയറും ദാനം ചെയ്യുക.
വൃശ്ചികം
ചൊവ്വ വൃശ്ചിക രാശിക്കാരുടെ ഒന്നാമത്തെയും ആറാമത്തെയും ഭാവാധിപനാണ് ഇതിൻെറ സംക്രമം നിങ്ങളുടെ ഒൻപതാം ഭാവത്തിൽ നടക്കും. ഈ സമയത്ത്, നിങ്ങൾ ലക്ഷ്യമിടുന്നത് നേടാൻ നിങ്ങളുടെ കഴിവുകളെ പൂർണ്ണമായും പ്രയോജനപ്പെടുത്തേണ്ടതാണ്. സാമ്പത്തിക പ്രശ്‌നങ്ങൾ കൂടുതലും പരിഹരിക്കപ്പെടുമെങ്കിലും നിങ്ങളുടെ വരുമാനത്തിനായി നിങ്ങൾ വീണ്ടും കഠിനാധ്വാനം ചെയ്യണം. നിങ്ങളുടെ പിതാവുമായുള്ള നിങ്ങളുടെ ബന്ധം ഉരസാം, അദേഹത്തിന്റെ ആരോഗ്യവും അസ്ഥിരമായിരിക്കും. എതിരാളികൾ നിങ്ങളുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്താൻ ശ്രമിക്കും. അതിനാൽ, നിങ്ങളുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്താൻ നിങ്ങളുടെ ശത്രുക്കൾക്ക് അവസരം നൽകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കുക. മാനസിക ഉത്കണ്ഠയും രോഗവും ഉണ്ടാകാതിരിക്കാൻ ധ്യാനവും യോഗയും പാലിക്കുന്നത് ഗുണം ചെയ്യും.
പ്രതിവിധി: മതസ്ഥലങ്ങളിൽ അരിയും പാലും ശർക്കരയും നൽകുക.
ധനു
ചൊവ്വ ധനു രാശിക്കാരുടെ അഞ്ചാമത്തെയും പന്ത്രണ്ടാമത്തെയും ഭാവാധിപനാണ്, ഇത് എട്ടാമത്തെ ഭാവത്തിലൂടെ സംക്രമിക്കും, പെട്ടെന്നുള്ള നഷ്ടത്തിന് സാധ്യത കാണുന്നു. നിങ്ങളുടെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും നിങ്ങൾ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്, ഈ കാലയളവിൽ ശരിയും തെറ്റും സംബന്ധിച്ച അനുഭവ പരിചയം നിങ്ങൾക്ക് ലഭിക്കും. ഔദ്യോഗികമായി, നിങ്ങൾ വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടിവരും, കൂടാതെ ചില വ്യക്തിപരമായ കാരണങ്ങളാലോ ജോലി സംബന്ധിച്ചോ നിങ്ങൾക്ക് ഈ സമയത്ത് ദീർഘദൂര യാത്രകൾ ചെയ്യേണ്ടിവരാം. സാമ്പത്തികമായി, ആവശ്യമായ വസ്തുക്കൾക്കായി മാത്രം ചെലവഴിക്കാനും ബാക്കി ലാഭിക്കാനും ശ്രദ്ധിക്കേണ്ടതാണ്. വായ്പ ലഭിക്കുന്നതിന് ഈ സമയത്ത് നിങ്ങൾക്ക് അൽപ്പം കഷ്ടപ്പെടാം. നിങ്ങളും പങ്കാളിയും തമ്മിൽ എന്തെങ്കിലും പ്രശ്നമോ അഭിപ്രായ വ്യത്യാസമോ ഉണ്ടാകാം, പക്ഷേ ശരിയായ ആശയവിനിമയത്തിലൂടെ ഇത് പരിഹരിക്കാനും കഴിയും. നിങ്ങൾക്ക് ശസ്ത്രക്രിയയ്ക്കുള്ള സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കുക.
പ്രതിവിധി: സാധ്യമെങ്കിൽ നിങ്ങളുടെ അടുക്കളയിൽ തന്നെ ഭക്ഷണം കഴിക്കുകയും കൂടാതെ നായ്ക്കൾക്ക് ചപ്പാത്തി നൽകുകയും ചെയ്യുക.
മകരം
ചൊവ്വ മകര രാശിയുടെ നാലാമത്തെയും പതിനൊന്നാമത്തെയും ഭാവാധിപനാണ്, ഇതിന്റെ സംക്രമം ഏഴാമത്തെ ഭാവത്തിലൂടെ നടക്കും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ കലഹങ്ങളും സംഘർഷങ്ങളും ഉണ്ടാകാം, അതിനാൽ നിങ്ങളുടെ ജീവിത പങ്കാളിയുമായി തർക്കങ്ങളിൽ നിന്നും വഴക്കുകളിൽ നിന്നും ഒഴിഞ്ഞ് നിൽക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ പങ്കാളിത്തബിസിനസ്സിലും നിങ്ങൾക്ക് പ്രശ്നങ്ങൾ നേരിടാം. വിവാഹ കാര്യങ്ങൾ വൈകാനുള്ള സാധ്യത കാണുന്നു. സാമ്പത്തികമായി, ഈ സമയം ശരാശരിയായിരിക്കും. ആരോഗ്യപരമായി ചില പ്രശ്നങ്ങൾക്ക് സാധ്യത ഉള്ളതിനാൽ നിങ്ങളെയും പങ്കാളിയെയും പരിപാലിക്കേണ്ടതുണ്ട്. നിങ്ങൾ ഭക്ഷണകാര്യങ്ങൾ ശ്രദ്ധിക്കുകയും ശരിയായ വ്യായാമവും ചെയ്യേണ്ടതാണ്.
പ്രതിവിധി: ചൊവ്വാഴ്ച ശർക്കര ദാനം ചെയ്യുക.
കുംഭം
ചൊവ്വ കുംഭം രാശിക്കാരുടെ മൂന്നാമത്തെയും പത്താമത്തെയും ഭാവാധിപനാണ് ഇതിന്റെ സംക്രമം ആറാമത്തെ ഭാവത്തിലൂടെ നടക്കും. ഈ സമയത്ത്, നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും നിങ്ങളുടെ സഹപ്രവർത്തകരുമായി ഏതെങ്കിലും തരത്തിലുള്ള പൊരുത്തക്കേടുകളും സംവാദങ്ങളും ഒഴിവാക്കുകയും വേണം. കൂടാതെ, നിങ്ങളുടെ മേലുദ്യോഗസ്ഥരോട് ജാഗ്രത പാലിക്കുക, അവരുടെ കോപം ഉളവാക്കുന്നത് ഒഴിവാക്കുകയും ചെയ്യുക. സാമ്പത്തികമായി, അനാവശ്യ ചെലവുകൾ ഒഴിവാക്കാൻ ശ്രമിക്കുക. നിങ്ങളുടെ ദാമ്പത്യ ജീവിതം അൽപ്പം പിരിമുറുക്കത്തോടെ തുടരും. അതിനാൽ, നിങ്ങളും പങ്കാളിയും തമ്മിൽ ശരിയായ ആശയവിനിമയവും നിലനിർത്തുക. ചെറിയ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത കാണുന്നു അതിനാൽ, ശരിയായ വ്യായാമം പാലിക്കുക.
പ്രതിവിധി: ചൊവ്വാഴ്ച ചന്ദനം ദാനം ചെയ്യുക.
മീനം
ചൊവ്വ മീനരാശിയുടെ രണ്ടാമത്തെയും ഒമ്പതാമത്തെയും ഭാവാധിപനാണ് ഇതിന്റെ സംക്രമം നിങ്ങളുടെ അഞ്ചാമത്തെ ഭാവത്തിലൂടെ നടക്കും. ഈ സമയത്ത്, നിങ്ങളുടെ കുട്ടികൾക്ക് ചില ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടാം അതിനാൽ അവരെ പരിപാലിക്കുക. നിങ്ങളുടെ കുട്ടികൾക്ക് അവരുടെ പഠനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും, കൂടാതെ മോശം കൂട്ടുകെട്ടിലും ഏർപ്പെടാം, അതിനാലാൽ നിങ്ങളുടെ കുട്ടിയുടെ കാര്യങ്ങളിൽ പ്രത്യേകശ്രദ്ധ ആവശ്യമാണ്. പ്രൊഫഷണലായി, നിങ്ങളുടെ സഹപ്രവർത്തകർ കാരണം നിങ്ങളുടെ ജോലിസ്ഥലത്ത് വഴക്കുകൾ നേരിടേണ്ടിവരുമെന്നതിനാൽ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. സാമ്പത്തികമായി, ഈ സമയത്ത് നിങ്ങളുടെ ചെലവുകൾ ഉണ്ടാകാം, അതിനാൽ നിങ്ങൾ ജാഗ്രത പാലിക്കണം. നിങ്ങളുടെ ബന്ധത്തിൽ എന്തെങ്കിലും പ്രശ്നമോ തർക്കമോ നേരിടേണ്ടിവരും, അതിനാൽ, അത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക. ആരോഗ്യപരമായി, നിങ്ങൾക്ക് ചില ചെറിയ പ്രശ്നങ്ങൾ അനുഭവപ്പെടാം. അതിനാൽ, നിങ്ങളുടെ ആരോഗ്യകാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.
പ്രതിവിധി: ഹനുമാനെ പൂജിക്കുകയും പ്രസാദം അർപ്പിക്കുകയും ചെയ്യുക.
Astrological services for accurate answers and better feature
Astrological remedies to get rid of your problems
AstroSage on MobileAll Mobile Apps
- Rashifal 2025
- Horoscope 2025
- Chinese Horoscope 2025
- Saturn Transit 2025
- Jupiter Transit 2025
- Rahu Transit 2025
- Ketu Transit 2025
- Ascendant Horoscope 2025
- Lal Kitab 2025
- Shubh Muhurat 2025
- Hindu Holidays 2025
- Public Holidays 2025
- ਰਾਸ਼ੀਫਲ 2025
- ରାଶିଫଳ 2025
- രാശിഫലം 2025
- રાશિફળ 2025
- రాశిఫలాలు 2025
- রাশিফল 2025 (Rashifol 2025)
- Astrology 2025