മീന രാശിയിലെ സൂര്യ സംക്രമണം - Sun Transit in Pisces(14 March, 2021)
സൂര്യനെ ഗ്രഹങ്ങളുടെ രാജാവായി കാണുന്നു, ഇത് പിതാവ്, അർഥം , ആരോഗ്യം, ചൈതന്യം, നേതൃത്വഗുണങ്ങൾ, സർക്കാർ, അധികാരം, ഭരണം, നമ്മുടെ ആത്മാവ് എന്നിവയെ പ്രതിനിധീകരിക്കുകയും ചെയ്യുന്നു. സൂര്യന്റെ അനുകൂല സ്ഥാനം നല്ല ഫലങ്ങൾ ലഭ്യമാക്കുകയും മോശംസ്ഥാനം നിഷേധ ഫലങ്ങൾ പ്രധാനം ചെയ്യുകയും ചെയ്യും. സൂര്യൻ പുതുമയെയും വിപ്ലവത്തെയും ബുദ്ധിയെയും പ്രതിനിധീകരിക്കുന്ന വായു ചിഹ്നത്തിൽ നിന്ന് ജല ചിഹ്നത്തിലേക്ക് നീങ്ങും, സൂര്യന്റെ ഈ ചലനം മാർച്ച് 14 ന് @ 17: 55 ന് നടക്കുന്നതാണ്. ഈ സൂര്യസംക്രമണം എല്ലാ രാശികളെയും എങ്ങനെ ബാധിക്കുമെന്ന് നോക്കാം-
ഈ പ്രവചനം ചന്ദ്ര രാശിയെ ആസ്പദമാക്കിയാണ് . നിങ്ങളുടെ ചന്ദ്ര രാശി അറിയാൻ ക്ലിക്ക് ചെയ്യൂ: ചന്ദ്ര രാശി കാൽക്കുലേറ്റർ
മേടം
കുംഭ രാശിയിൽ നിന്ന് മീനിരാശിയിലേക്കുള്ള സൂര്യൻ മേട രാശിയിൽ പന്ത്രണ്ടാമത്തെ ഭാവത്തിലൂടെ നീങ്ങും. നിങ്ങളുടെ ജോലിസ്ഥലത്ത് കാര്യക്ഷമതയും ഉൽപാദനക്ഷമതയും കുറയുന്നതിന് സാധ്യത കാണുന്നു. ഈ സമയത്ത് ചില പ്രശ്‌നങ്ങൾ നേരിടേണ്ടിവരും. ബിസിനസ്, പ്രൊഫഷണൽ അവസരങ്ങൾക്കായി വിദേശയാത്രയ്ക്ക് അവസരം ലഭിക്കാം. വിദേശ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രാശിക്കാർക്ക് ഈ സമയത്ത് പ്രയോജനം ലഭിക്കാം. ശത്രുക്കളുടെ ആറാമത്തെ ഭവനത്തെ സൂര്യൻ നേരിട്ട് വീക്ഷിക്കുന്നതിനാൽ, ഈ സമയത്ത് നിങ്ങൾ നിങ്ങളുടെ ശത്രുക്കളെ എളുപ്പത്തിൽ മറികടക്കാൻ കഴിയും. ഈ സമയത്ത് ബിസിനസുകാർക്ക് ചില നഷ്ടങ്ങൾ ഉണ്ടായേക്കാം, അതിനാൽ നിങ്ങൾ എന്തെങ്കിലും നിക്ഷേപം നടത്തുന്നതിന് മുൻപ് വിദഗ്ദ്ധരുടെ ഉപദേശം സ്വീകരിച്ച ശേഷം തീരുമാനമെടുക്കുക. ഉന്നത പഠനത്തിനായി മക്കളെ വിദേശത്തേക്ക് അയയ്ക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾ അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടും. പ്രണയകാര്യത്തിൽ, പ്രതിബദ്ധതയുള്ള ദമ്പതികളും വിവാഹിതരായ രാശിക്കാരും ബന്ധങ്ങളിൽ ചില ഉയർച്ചതാഴ്ചകൾ നേരിടേണ്ടിവരും. ചില അനാവശ്യ ചെലവുകൾ നിങ്ങൾക്ക് ഉണ്ടാകും. ആരോഗ്യപരമായി, ഈ സമയത്ത് നിങ്ങൾക്ക് ഉറക്കമില്ലായ്മ, തലവേദന, പനി എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടാം. അതിനാൽ, ഈ സമയത്ത് നിങ്ങളുടെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
പരിഹാരം- ദിവസവും രാവിലെ ഗായത്രി മന്ത്രം ചൊല്ലുക അല്ലെങ്കിൽ കേൾക്കുക.
ഇടവം
ഇടവ രാശിക്കാരുടെ പതിനൊന്നാമത്തെ ഭാവത്തിലൂടെ സൂര്യന്റെ സംക്രമണം നടക്കും. സൂര്യന്റെ ഈ സംക്രമണം രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകും. ഔദ്യോഗികമായി ഈ കാലയളവ് അനുകൂലമായ ഫലങ്ങൾ നിറഞ്ഞതായിരിക്കും, ഈ സമയത്ത് നിരവധി മാർഗ്ഗങ്ങളിൽ നിന്ന് നേട്ടങ്ങൾ കൈവരിക്കാൻ കഴിയും, ഈ സമയത്ത് സമൂഹത്തിൽ നിങ്ങളുടെ പ്രതിച്ഛായ ഉയർത്തും. നിർത്തിവച്ചിരുന്ന പ്രോജക്ടുകൾ ഈ സമയത്ത് വീണ്ടും തുടങ്ങും. ഇത് മികച്ച ലാഭം നേടാൻ നിങ്ങളെ സഹായിക്കും, ഇത് നിങ്ങളുടെ ആത്മവിശ്വാസം മെച്ചപ്പെടുത്താൻ സഹായിക്കും. ഈ സമയത്ത് നിങ്ങളുടെ മുതിർന്നവരുടെ പൂർണ്ണ പിന്തുണ ലഭിക്കാം. ചില രാശിക്കാർക്ക് സർക്കാരിൽ നിന്നും ചില ആനുകൂല്യങ്ങളും ലാഭവും ലഭിക്കാം. വിവാഹിതരായ രാശിക്കാർക്ക് നിങ്ങളുടെ കുട്ടികളുടെ പുരോഗതി നിങ്ങളെ സന്തോഷിപ്പിക്കും. സൂര്യൻ നിങ്ങളുടെ പതിനൊന്നാമത്തെ ഭാവത്തിൽ വസിക്കുന്നതിനാൽ, ഈ സമയത്ത് വസ്തു വാങ്ങുന്നതിനോ റിയൽ എസ്റ്റേറ്റിൽ നിന്നുള്ള ലാഭത്തിനോ സാധ്യത കാണുന്നു. പുതിയ നിക്ഷേപം നടത്തുന്നതിനും ഈ സമയം വളരെ അനുകൂലമാണ്. മൊത്തത്തിൽ, ഇടവ രാശിക്കാർക്ക് ആവശ്യമുള്ള ഫലങ്ങൾ നൽകുന്ന സംക്രമണം ആയിരിക്കും ഇത്.
പരിഹാരം- അതിരാവിലെ സൂര്യയന്ത്രത്തെ ധ്യാനിക്കുക.
മിഥുനം
മിഥുന രാശിക്കാരുടെ മൂന്നാമത്തെ ഭാവത്തെ നിയന്ത്രിക്കുന്ന സൂര്യൻ കുംഭ രാശിയിൽ നിന്ന് മീന രാശിയിലേക്ക് നീങ്ങുമ്പോൾ പത്താമത്തെ ഭാവത്തിലൂടെ അതിന്റെ സംക്രമണം നടത്തും. ഔദ്യോഗികമായി, ഈ സമയത്ത് നിങ്ങൾക്ക് അനുകൂലമായ ഫലങ്ങൾ നിറഞ്ഞതായിരിക്കും, ഈ സമയത്ത് നിങ്ങൾ ഏറ്റെടുക്കുന്ന ഓരോ പ്രോജക്ടും രീതിയിൽ നിറവേറ്റാൻ നിങ്ങൾക്ക് കഴിയും, ഇത് അധികാരത്തിന്റെയും സ്വാധീനത്തിന്റെയും ഉയർന്ന സ്ഥാനങ്ങൾ നേടാൻ നിങ്ങളെ പ്രാപ്തമാക്കും. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന രാശിക്കാർക്ക് ഈ സമയത്ത് ആനുകൂല്യങ്ങൾ ലഭിക്കാം. ആശയവിനിമയവുമായി ബന്ധപ്പെട്ട മേഖലകളിൽ ജോലിചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ സമയം അനുകൂല ഫലങ്ങൾ ലഭിക്കും. നിങ്ങളുടെ ഹോബികളെയും കഴിവുകളെയും തൊഴിലായി മാറ്റാൻ ആഗ്രഹിക്കുന്നവർക്ക്, ഈ സംക്രമണത്തിൽ അനുകൂലമായ ഫലങ്ങൾ ലഭിക്കും. ഈ സമയത്ത് ബിസിനസുകാർക്ക് മികച്ച ലാഭം നേടാനാകും. വ്യക്തിപരമായി, ഈ സമയത്ത് നിങ്ങളുടെ എല്ലാ പരിശ്രമങ്ങളിലും ചുമതലകളിലും നിങ്ങളുടെ കൂടപ്പിറപ്പിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ പ്രണയ ജീവിതം സുഗമമായി തുടരും, നിങ്ങളുടെ ബന്ധത്തിൽ നിങ്ങൾക്ക് സന്തോഷവും സംതൃപ്തിയും അനുഭവപ്പെടും. നിങ്ങൾ സമൂഹത്തിന് നല്ല കാര്യങ്ങൾ ചെയ്യുന്നതിലൂടെ സമൂഹത്തിൽ നിങ്ങളുടെ പ്രതിച്ഛായയും ഉയരും. ആരോഗ്യപരമായി സമയം അനുകൂലമാണ്.
പരിഹാരം- ദിവസവും രാവിലെ സൂര്യ നമസ്‌കാരം ചെയ്യുക.
കർക്കിടകം
കർക്കിടക രാശിക്കാരുടെ ഒൻപതാം ഭാവത്തിലേക്ക് സൂര്യന്റെ സംക്രമണം നടക്കും. സൂര്യൻ വളരെ ശക്തമായ ഒരു ധന യോഗം ഉണ്ടാക്കുന്നു, ഇത് ഈ സംക്രമണത്തിൽ നിങ്ങൾക്ക് ധാരാളം അവസരങ്ങൾ ലഭിക്കും, ഇത് നിങ്ങളുടെ വരുമാനം, സമ്പാദിച്ച സ്വത്ത്, പദവി എന്നിവ വർദ്ധിപ്പിക്കും. ഔദ്യോഗികമായി നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങൾക്ക് ചില മത്സരങ്ങൾ നേരിടേണ്ടിവരാം, എന്നാൽ സ്ഥിരമായ പരിശ്രമത്തിലൂടെ നിങ്ങൾ വിജയിക്കും. ബിസിനസുകാർക്ക് നല്ല ഫലങ്ങളും നല്ല പണമൊഴുക്കും ഉണ്ടാകും. സ്വാധീനമുള്ള ചില വ്യക്തികളുമായുള്ള കൂടിക്കാഴ്ച നിങ്ങളുടെ ജീവിതത്തിന് ഒരു പുതിയ മാനം സമ്മാനിക്കുകയും വിജയിക്കാൻ ആവശ്യമായ പ്രചോദനം നൽകുകയും ചെയ്യും. നിങ്ങളുടെ കുടുംബാംഗങ്ങളിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ പിന്തുണയും സ്നേഹവും ലഭിക്കും. ഈ സമയത്ത് സമൂഹത്തിൽ നിങ്ങളുടെ പ്രതിച്ഛായ ഉയരും. ഈ സമയത്ത് നിങ്ങളുടെ അച്ഛന്റെ ആരോഗ്യം ദുർബലമാകാം അതിനാൽ അവരുടെ ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കുക. മൊത്തത്തിൽ, നിങ്ങൾക്ക് മികച്ച ലാഭവും പദവിയിലെ ഉയർച്ചയും നൽകാൻ സാധ്യതയുള്ള ഒരു നല്ല സമയമായിരിക്കും.
പരിഹാരം- ദിവസവും രാവിലെ രാമരക്ഷാ സ്‌തോത്രം ചൊല്ലുക.
ചിങ്ങം
സൂര്യൻ ചിങ്ങ രാശിയുടെ എട്ടാമത്തെ ഭാവത്തിലൂടെ അതിന്റെ സംക്രമണം നടത്തും, ഇത് ചിങ്ങ രാശിക്കാർക്ക് സമ്മിശ്ര ഫലങ്ങൾ നൽകും. ഔദ്യോഗികമായി മന്ദഗതിയിലുള്ള പുരോഗതി, അഭൂതപൂർവമായ മാറ്റങ്ങൾ, ജോലിസ്ഥലത്ത് നിങ്ങളുടെ ശ്രമങ്ങൾക്ക് ആവശ്യമുള്ള ഫലങ്ങൾ ലഭിക്കായ്മ എന്നിവ നിങ്ങളുടെ ഉത്കണ്ഠയ്ക്ക് കാരണമാകും. സൂര്യന്റെ സ്വാധീനം മൂലം നിങ്ങളുടെ ജോലിസ്ഥലത്ത് വാക്കേറ്റങ്ങൾക്ക് സാധ്യത കാണുന്നു ഇതിൽ ആശയവിനിമയത്തെ അൽപ്പം കഠിനമാക്കും. ഇത് നിങ്ങളുടെ പ്രതിച്ഛായയെ മോശമായി ബാധിക്കാം. ഏതെങ്കിലും തരത്തിലുള്ള യാത്രകൾ നടത്താനോ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപം നടത്താനോ ഈ സമയം അത്ര അനുകൂലമല്ല ഇവ നഷ്ടത്തിലേക്ക് നയിക്കാം. ബിസിനസുകാർ പണം സമ്പാദിക്കാനുള്ള ഏതെങ്കിലും കുറുക്കുവഴികൾ സ്വീകരിക്കാതിരിക്കുക. നിങ്ങളുടെ ജീവിത പങ്കാളിയുടെ പൂർണ്ണ പിന്തുണ നിങ്ങൾക്ക് ലഭിക്കും. ആത്മീയ കാര്യങ്ങളിൽ നിങ്ങളുടെ താൽപ്പര്യവും വർദ്ധിക്കും. നിങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടതാണ്.
പരിഹാരം- ഞായറാഴ്ച സ്വർണ്ണത്തിലോ ചെമ്പിലോ പതിച്ച മാണിക്യം ധരിക്കുക.
കന്നി
സൂര്യൻ നിങ്ങളുടെ ഏഴാമത്തെ ഭാവത്തിലൂടെ അതിന്റെ സംക്രമണം നടത്തും. ഔദ്യോഗികമായി നിങ്ങളുടെ ജോലിസ്ഥലത്ത് ആവശ്യമുള്ള ഫലങ്ങൾ നേടുന്നതിന് നിങ്ങൾ ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തേണ്ടതാണ്. മേലുദ്യോഗസ്ഥരുമായുള്ള വഴക്കുകൾ ജോലിസ്ഥലത്ത് നിങ്ങളുടെ പുരോഗതിയെ മോശമായി ബാധിക്കാം. ബിസിനസ്സ് പങ്കാളിത്തത്തിലുള്ളവർക്ക് ചില പ്രശ്‌നങ്ങളും പങ്കാളിയുമായി ഏറ്റുമുട്ടലുകളും നേരിടേണ്ടിവരും. ഇറക്കുമതി-കയറ്റുമതിയുമായി ബന്ധപ്പെട്ട മേഖലകളിലോ അന്താരാഷ്ട കമ്പനികളിലോ ജോലി ചെയ്യുന്നവർക്ക് ഈ സംക്രമണത്തിൽ നിന്ന് നല്ല ഫലങ്ങൾ ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ ചെലവുകൾ ഉയരാം, അതിനാൽ നിങ്ങളുടെ വരുമാനവും ചെലവും തമ്മിലുള്ള സന്തുലനം പാലിക്കേണ്ടതാണ്. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം വഷളാകാം. അതിനാൽ, നിങ്ങളുടെ ഗാർഹിക അന്തരീക്ഷത്തിൽ സമാധാനം നിലനിൽക്കാൻ വാദങ്ങൾ ഒഴിവാക്കുക. ആരോഗ്യപരമായി, നടുവേദന, വയറു എന്നിവയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നു, അതിനാൽ വറുത്തതോ മസാലകൾ ഒരുപാട് അടങ്ങിയതുമായ ആയ ഭക്ഷണങ്ങൾ ഒഴിവാക്കുക. വിദ്യാർത്ഥികൾക്ക് ഈ മാസം നിരാശാജനകമാകാനുള്ള സാധ്യത കൂടുതലായി കാണുന്നു.
പരിഹാരം- Recite the Sun Mantra daily during the Sun hora.
തുലാം
തുലാം രാശിക്കാരുടെ ആറാമത്തെ ഭാവത്തിലൂടെ സൂര്യന്റെ സംക്രമണം നടക്കും. ഈ സംക്രമണം വളരെ ശുഭകരമായിരിക്കും. നിങ്ങളുടെ ശത്രുക്കളെ മറികടന്ന് നിയമപരമായ കാര്യങ്ങളിലും നടപടികളിലും വിജയം നേടാൻ ഈ സമയം നിങ്ങൾക്ക് കഴിയും. ഔദ്യോഗികമായി, നിങ്ങളുടെ ശ്രമങ്ങൾക്ക് പ്രശംസ ലഭിക്കും, നിങ്ങളുടെ മേലുദ്യോഗസ്ഥരുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും, ഇത് ഔദ്യോഗിക രംഗത്തെ വളർച്ചയിലേക്ക് നയിക്കും. ബിസിനസുകാർക്ക് അവരുടെ ബിസിനസ്സ് വിജയകരമായി വികസിപ്പിക്കാൻ കഴിയും. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ അവരുടെ പരിശ്രമങ്ങൾക്ക് തക്കതായ വിജയം ലഭിക്കാം. ബന്ധങ്ങളിൽ ഐക്യവും ആനന്ദവും നിലനിൽക്കും. ഈ സമയത്ത് വിവാഹിതരായ രാശിക്കാർക്ക് പങ്കാളിയുമായി പരസ്പര ധാരണയും സന്തോഷവും ആസ്വദിക്കാൻ കഴിയും. നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം നിറവേറ്റപ്പെടുന്ന സമയമായിരിക്കും.
പരിഹാരം- അതിരാവിലെ “സൂര്യഷ്ടകം” ചൊല്ലുക അല്ലെങ്കിൽ കേൾക്കുക.
വൃശ്ചികം
സൂര്യ സംക്രമണം അഞ്ചാം ഭാവത്തിലൂടെ നടക്കും. ഔദ്യോഗികമായി നിങ്ങളുടെ ജോലി അധികാരത്തോടും കൃത്യതയോടും കൂടി നിങ്ങളുടെ ആശയങ്ങൾ നടപ്പിലാക്കാൻ നിങ്ങൾക്ക് കഴിയും. നിങ്ങളുടെ ആശയവിനിമയ കഴിവ് മെച്ചപ്പെടും, ഈ കാലയളവിൽ നിങ്ങൾക്ക് പ്രശ്നങ്ങളും സമ്മർദ്ദങ്ങളും കൈകാര്യം ചെയ്യാൻ കഴിയും, ഇത് നിങ്ങളുടെ സഹപ്രവർത്തകർക്കും മേലുദ്യോഗസ്ഥർക്കും ഇടയിൽ നിങ്ങളുടെ ബഹുമാനം ഉയർത്തും. ബിസിനസുകാർക്ക് ഈ സമയം അൽപ്പം നിരാശാജനകമാകാം. സൃഷ്ടിപരമായ മേഖലകളുമായി ബന്ധപ്പെട്ട രാശിക്കാർക്ക് ന്യായമായ അംഗീകാരം ലഭിച്ചേക്കും. നിങ്ങളുടെ പിതാവിന്റെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ് അല്ലെങ്കിൽ ഇത് കുടുംബാന്തരീക്ഷത്തിലെ സമ്മർദ്ദത്തിന് കാരണമാകും. വിവാഹിതരായ രാശിക്കാർക്ക് നിങ്ങളുടെ മക്കളുടെ പുരോഗതി നിങ്ങളെ സന്തോഷിപ്പിക്കും, എന്നിരുന്നാലും, നിങ്ങളുടെ പങ്കാളിയുമായുള്ള ചില തർക്കങ്ങൾക്ക് സാധ്യത കാണുന്നു. പ്രണയ ജീവിതവുമായി ബന്ധപ്പെട്ട്, നിങ്ങൾ ഇഷ്ടപ്പെടുന്ന വ്യക്തിയോട് നിങ്ങളുടെ ഹൃദയംഗമമായ വികാരങ്ങൾ പ്രകടിപ്പിക്കാനും ആശയവിനിമയം നടത്താനുമുള്ള അനുകൂല സമയമായിരിക്കും ഇത്. ആരോഗ്യ കാര്യവുമായി ബന്ധപ്പെട്ട്, ലഘുവായ ഭക്ഷണം കഴിക്കുക, ധാരാളം വെള്ളം കുടിക്കേണ്ടതാണ്.
പരിഹാരം- ഒരു ചെമ്പ് പാത്രത്തിൽ വെള്ളം കുടിക്കുക.
ധനു
സൂര്യ സംക്രമണം ധനു രാശിക്കാരുടെ നാലാമത്തെ ഭാവത്തിൽ നടക്കും. ഇത് നിങ്ങളുടെ അമ്മയുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം പ്രതികൂലമായ ഒരു സമയമായിരിക്കും. നിങ്ങളുടെ വീട്ടിലെ ചില കുടുംബാംഗങ്ങളുമായി നിങ്ങളുടെ ഐക്യം തടസ്സപ്പെടുത്താം. നിങ്ങളുടെ വീടിന്റെ അന്തരീക്ഷത്തിൽ സമാധാനം നിലനിര്‍ത്താൻ, നിങ്ങളുടെ മറ്റുള്ളവരെ ഭരിക്കുന്ന പ്രവണത മാറ്റിവെക്കുക. പ്രണയകാര്യവുമായി ബന്ധപ്പെട്ട് സമയം അത്ര അനുകൂലമായി കാണുന്നില്ല. വിവാഹിതരായ രാശിക്കാർ നിസ്സാര പ്രശ്‌നങ്ങളിൽ വഴക്കിടാം. വിദ്യാർത്ഥികൾ അവരുടെ പഠനങ്ങളിൽ നിരന്തരമായ ശ്രമങ്ങൾ നടത്തുകയും, അവരുടെ പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവെക്കും. ജോലിയുമായി ബന്ധപ്പെട്ട നിങ്ങളുടെ വാക്കുകൾ ശ്രദ്ധിച്ച് ഉപയോഗിക്കുക. അല്ലെങ്കിൽ ഇത് നിങ്ങളുടെ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കാം. ഈ സമയത്ത് ജോലിഭാരം ഉയർന്ന തോതിൽ തുടരാം, ഇത് നിങ്ങളുടെ മാനസിക പിരിമുറുക്കവും ആശങ്കകളും വർദ്ധിപ്പിക്കും. ബിസിനസുകാർ എവിടെയെങ്കിലും നിക്ഷേപം നടത്താൻ വിചാരിക്കുന്നു എങ്കിൽ അത്തരം കാര്യങ്ങളിൽ ജാഗ്രത പാലിക്കേണ്ടതാണ്. ആരോഗ്യപരമായി, സമ്മർദ്ദവും മാനസിക ഉത്കണ്ഠകളും നിങ്ങളെ ദുർബലമാക്കം, അതിനാൽ ഈ സമയത്ത് ശരിയായ ഉറക്കം കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കുക.
പരിഹാരം- ദിവസവും സൂര്യന് അർഘ്യ അർപ്പിക്കുക.
മകരം
മകര രാശിയിൽ സൂര്യന്റെ സംക്രമണം മൂന്നാമത്തെ ഭാവത്തിൽ നടക്കും. ഈ രാശിക്കാർക്ക് ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് ഈ സംക്രമണം വളരെ അനുകൂലമായിരിക്കും. ഈ സമയത്ത് പല രാശിക്കാരുടെയും ശമ്പള വർധന സ്ഥാനക്കയറ്റം എന്നിവയ്ക്ക് യോഗം കാണുന്നു. ഈ സമയത്ത് അഭിവൃദ്ധി സന്തോഷം എന്നിവ നിങ്ങൾക്ക് അനിഭവപ്പെടും. ബിസിനസ്സ് രാശിക്കാർക്കും ലാഭകരമായ വിരവധി അവസരങ്ങൾ ലഭ്യമാകും ഈ സമയത്ത് നിങ്ങളുടെ ശത്രുക്കളുടെ മേൽ അധികാരം സ്ഥാപിക്കാനും നിങ്ങൾക്ക് കഴിയും. വ്യക്തിപരമായി, നിങ്ങളുടെ ജീവിത പങ്കാളിയുടെ കൂടെ നല്ല നിമിഷങ്ങൾ ചെ;ലവഴിക്കാൻ നിങ്ങൾക്ക് ഈ സമയം കഴിയും. ഈ സമയത്ത് നിങ്ങളുടെ കൂടപ്പിറപ്പികൾക്ക് ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടാൻ സാധ്യത കാണുന്നു. അതിനാൽ ഈ സമയത്ത് നിങ്ങളുടെ പിന്തുണ നൽകേണ്ടതാണ്. ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ട് നിങ്ങളുടെ ഭക്ഷണ വ്യായാമ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ പാലിക്കേണ്ടതാണ്. മൊത്തത്തിൽ ആരോഗ്യം നല്ല രീതിയിൽ തന്നെ തുടരും. വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥി രാശിക്കാർക്ക് അനുകൂല സമയം ആയിരിക്കും എന്ന് പറയാം.
പരിഹാരം- ഉറുമ്പുകൾക്ക് ധന്യ മാവ് നൽകുക.
കുംഭം
സൂര്യന്റെ സംക്രമണം നിങ്ങളുടെ രാശിയുടെ രണ്ടമറ്റഘെ ഭാവത്തിൽ നടക്കും. ഈ സംക്രമണ സമയത്ത് നിങ്ങളുടെ സ്വഭാവവും പെരുമാറ്റ രീതികളും ശ്രദ്ധിക്കേണ്ടതാണ്. ഈ സമയത്ത് ജോലിസ്ഥലത്ത് സ്ഥാമാറ്റത്തിനുള്ള സാധ്യത കാണുന്നു. ബിസിനസ്സ് രാശിക്കാർക്ക് അവരുടെ ബിസിനസ്സ് പങ്കാളിയുമായി ചില വാദങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. അതിനാൽ ഈ സമയത്ത് നിങ്ങളുടെ വാക്കുകളും പ്രവർത്തികളിലും സുതാര്യത കൈവരിക്കേണ്ടതാണ്. നിക്ഷേപങ്ങൾക്ക് ഈ സമയം അത്ര അനുകൂലമാണെന്ന് പറയാൻ കഴിയില്ല. നിക്ഷേപങ്ങൾ നടത്തുന്നതിന് മുൻപ് അനുഭവസമ്പത്ത് ഉള്ള ആളുകളുടെ കൈയിൽ നിന്ന് ഉപദേശം സ്വീകരിക്കേണ്ടതാണ്. എന്നിരുന്നാലും വസ്തുവകകളിൽ നിന്ന് പെട്ടെന്ന് ലാഭം ലഭിക്കാനുള്ള സാധ്യത കാണുന്നു. വ്യക്തിപരമായ ജീവിതവുമായി ബന്ധപ്പെട്ട് അവിവാഹിതരായ രാശിക്കാർ അവരുടെ മനസ്സിന് ഇണങ്ങിയ ആളെ കണ്ടുമുട്ടാനുള്ള സാധ്യത കാണുന്നു. പ്രണയ രാശിക്കാർക്ക് ചില സാഹസിക യാത്രകൾക്ക് സാധ്യത കാണുന്നു. എന്ന;ൽ വിവാഹിതരായ രാശിക്കാർക്ക് അവരുടെ പങ്കാളിയുടെ ആരോഗ്യത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകുകയും അതുമൂലം പണം ചെലവഴിക്കപ്പെടുകയും ചെയ്യാം. ആരോഗ്യപരമായി ഈ സമയത്ത് നിങ്ങളുടെ കണ്ണ് പല്ല് എന്നിവ സംബന്ധിച്ച് ചില ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടാം. അതിനാൽ പ്രത്യേകമായി ഇവയുമായി ബന്ധപ്പെട്ട പരിഹാരങ്ങൾ പാലിക്കേണ്ടതാണ്.
പരിഹാരം- ഏതെങ്കിലും പ്രധാനപ്പെട്ട ജോലിയുമായി ബന്ധപ്പെട്ട് പോകുന്നതിന് മുൻപ് അച്ഛൻ അല്ലെങ്കിൽ അച്ഛന് സമമായ ആളുകളുടെ അനുഗ്രഹം വാങ്ങുന്നത് നല്ലതാണ്.
മീനം
സൂര്യന്റെ സംക്രമണം നിങ്ങളുടെ ലഗ്ന ഭാവത്തിൽ നടക്കും ഈ സമയത്ത് നിങ്ങൾ തലവേദന, കണ്ണ്, ജലദോഷം, കാഴ്ചശക്തി എന്നിവയുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങൾ അഭിമുഖീകരിക്കും. അതിനാൽ ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഔദ്യോഗികമായി, നിങ്ങള്ക്ക് ജോലിസ്ഥലത്ത് മടി തളർച്ച തുടങ്ങിയ കാര്യങ്ങൾ അനുഭവപ്പെടും. ഇത് നിങ്ങളുടെ പ്രതിച്ഛായയെ ബാധിക്കുകയും ചെയ്യും. ശത്രുക്കൾ ഇത് മുതലെടുക്കാനും സാധ്യത കാണുന്നു. നിയമപരമായ കാര്യങ്ങൾക്ക് ഈ സമയം അനുകൂലമാണ്. ബിസിനസ് കാര്യങ്ങളുമായി ബന്ധപ്പെട്ട് സമയം അത്ര അനുകൂലമല്ല. സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് ഈ സ് സമയം പെട്ടെന്ന് തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കേണ്ടതാണ് അല്ലെങ്കിൽ ഇത് നിങ്ങളുടെ വലിയ നഷ്ടങ്ങൾക്ക് കാരണമാകും. വ്യക്തിപരമായ ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കേണ്ടതാണ് അല്ലെങ്കിൽ ഇത് നിങ്ങളുടെ കുടുംബാംഗങ്ങളുമായുള്ള ചില വാദങ്ങൾക്ക് വഴിയൊരുക്കും. വിദ്യാർത്ഥികൾ അവരുടെ പഠനത്തിൽ നിന്ന് കുറച്ച് സമയം കണ്ടെത്തി വിനോദകര്യങ്ങൾക്കായി മാറ്റിവെക്കേണ്ടതാണ് ഇത് അവരുടെ ഏകാഗ്രതയും സർഗ്ഗാത്മകതയും ഉയർത്തും.
പരിഹാരം- ഞായറാഴ്ച പശുവിന് ശർക്കര നൽകുക.