ശുക്ര സംക്രമണം തുലാം രാശിയിൽ - 6 സെപ്റ്റംബർ 2021
2021 സെപ്റ്റംബർ 6 ന് 12:39 AM മുതൽ 2021 ഒക്ടോബർ 2, 09:35 AM വരെ തുലാം രാശിയിൽ ശുക്രന്റെ സംക്രമണം നടക്കും. വൃശ്ചികം രാശിയിൽ ശുക്രനെ സ്വാഭാവികമായും ശുഭഗ്രഹമായി കണക്കാക്കുന്നു, ഇത് ആഡംബരത്തിന്റെയും ആശ്വാസത്തിന്റെയും കാരകഗ്രഹമാണ്. ഈ സംക്രമം നമ്മുടെ ജീവിതത്തെയും അവരുടെ വിവിധ വശങ്ങളെയും എങ്ങനെ ബാധിക്കുമെന്ന് നമ്മുക്ക് നോക്കാം.
ഈ പ്രവചനം ചന്ദ്ര രാശിയെ ആസ്പദമാക്കിയാണ്. നിങ്ങളുടെ ചന്ദ്ര രാശി അറിയാൻ ക്ലിക്ക് ചെയ്യൂ: ചന്ദ്ര രാശി കാൽക്കുലേറ്റർ
ശുക്ര ഗ്രഹം ഭരണാധികാരി, വിവാഹം, പങ്കാളിയുടെ, ഭൗതികമായ സുഖസൗകര്യങ്ങൾ, സമ്പത്ത്, വാഹനങ്ങൾ, നല്ല ഭക്ഷണം, കലാപരമായ പ്രവണതകൾ തുടങ്ങിയവയെ സൂചിക്കുന്നു. ശുക്രനെ കൃപയുടെയും സ്വാഭാവിക ആകർഷണത്തിന്റെയും ദേവതയായി കണക്കാക്കുപ്പെടുന്നു, ശുക്രന്റെ സ്വാധീനം ഒരു വ്യക്തിയിൽ പൊതുവെ പോസിറ്റീവ് ആയിരിക്കും.
ശുക്രൻ ശനിയുടെയും ബുധന്റെയും സൗഹൃദഗ്രഹമാണ് എന്നാൽ ഇത് സൂര്യനോടും ചന്ദ്രനോടും ശത്രുതയുള്ളതുമാണ്, ചൊവ്വയോടും വ്യാഴത്തോടും നിഷ്പക്ഷത പുലർത്തുകയും ചെയ്യുന്നു. സൗഹൃദ ഗ്രഹമായ ശുക്രൻ ശുഭ ഫലങ്ങളുടെ സൂചകമാണ്. ശുക്രന്റെ ലഗ്ന ഭാവത്തിലെ സംക്രമണം നിങ്ങളുടെ പ്രണയജീവിതത്തിനും നിങ്ങളുടെ എല്ലാ ബന്ധങ്ങൾക്കും ഒരു പ്രധാന വളർച്ച നൽകും. അതിനാൽ, നിങ്ങളുടെ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ശക്തമായ ബന്ധം ആരംഭിക്കുന്നതിനും നല്ല ഊർജ്ജം ഇത് പ്രധാനം ചെയ്യും.
എല്ലാ രാശിക്കാരെയും ഈ സംക്രമം എങ്ങിനെ സ്വാധീനിക്കും എന്ന് നോക്കാം:
മേടം
മേട രാശിക്കാരിൽ ശുക്രൻ രണ്ടാമത്തെയും ഏഴാമത്തെയും വീടിന്റെ അധിപഗ്രഹമാണ്, വിവാഹത്തിന്റെയും പങ്കാളിത്തത്തിന്റെയും ഏഴാം ഭാവത്തിലൂടെ ശുക്രൻ അതിന്റെ സംക്രമം നടത്തും. ഈ സംക്രമം, നിങ്ങൾ നിങ്ങളുടെ കരിയറിൽ ഉയരും, കൂടാതെ പ്രമോഷനുള്ള സാധ്യതകളും ചാർട്ടിലുണ്ട്. ഈ സമയത്ത് നിങ്ങളുടെ മേലധികാരികളുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും ഉള്ള ബന്ധം നല്ലതായിരിക്കും. ബിസിനസ്സ് രാശിക്കാർക്ക് വരുമാനവും സമൃദ്ധിയും ലഭിക്കും. സാമൂഹിക വലയത്തിൽ ചില പുതിയ ബന്ധങ്ങൾ ഉണ്ടാകും, അത് നിങ്ങളുടെ ബിസിനസ്സിന് ഉപയോഗപ്രദമാകും. സാമ്പത്തികമായി, ഈ സമയം, നിങ്ങൾ പണം നിക്ഷേപിക്കുകയും പൂർവ്വിക സ്വത്തിൽ നിന്ന് പ്രയോജനം ലഭിക്കുകയും ചെയ്യും. നിങ്ങളുടെ ദാമ്പത്യജീവിതം സന്തോഷകരമായ അവസരങ്ങൾ കൈവരും. ചില നല്ല വിവാഹാലോചനകൾ വരാനും സാധ്യത കാണുന്നു. മാനസികമായും, ശാരീരികമായും വിശ്രമിക്കാനും നിങ്ങൾക്ക് വളരെ അനുകൂലമായ സമയമാണ് ഇത്. ആരോഗ്യപരമായി, ഈ സമയം ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനിടയുള്ളതിനാൽ നിങ്ങളുടെ ആരോഗ്യകാര്യത്തിൽ ശരിയായി ശ്രദ്ധിക്കേണ്ടതാണ്.
പ്രതിവിധി: വെള്ളിയാഴ്ചകളിൽ ഏഴ് തരം ഗോതമ്പ് മറ്റുള്ളവർക്ക് നൽകുക.
മേട വാരഫലം വായിക്കൂ - മേടം രാശിയുടെ ഈ മാസത്തെ ജ്യോതിഷ അവലോകനം
ഇടവം
ഇടവം രാശിക്കാർക്ക്, ശുക്രൻ ഒന്നാമത്തെയും ആറാമത്തെയും ഭാവാധിപനാണ്, മത്സരം, രോഗം, ശത്രുക്കൾ എന്നിവയുടെ ആറാം ഭാവത്തിലൂടെ സംക്രമിക്കും. ഈ സംക്രമണ സമയത്ത്, ആറാം ഭാവത്തിൽ ശുക്രന്റെ സ്ഥാനം നിങ്ങൾക്ക് പുതിയ അവസരങ്ങൾ നൽകും, നിങ്ങളുടെ കഠിനാധ്വാനം നിങ്ങൾക്ക് ഗുണകരമായ ഫലങ്ങൾ നൽകും. രാശിക്കാർക്ക് സ്ഥാനക്കയറ്റം ലഭിക്കുകയോ അല്ലെങ്കിൽ ശമ്പള വർദ്ധനവ് ലഭിക്കുകയോ ചെയ്യും. സാമ്പത്തികമായി, നിങ്ങളുടെ പണം ലാഭിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്, നിങ്ങളുടെ ചെലവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ പ്രണയ ജീവിതത്തിൽ നിങ്ങൾക്ക് സമ്മിശ്ര ഫലങ്ങൾ ലഭിക്കാനുള്ള സാധ്യത കാണുന്നു. നിങ്ങളുടെ വിവാഹ ജീവിതത്തിൽ ചില അസ്വസ്ഥതകൾക്ക് നിങ്ങൾ സാക്ഷ്യം വഹിക്കാം. അതിനാൽ നിങ്ങളുടെ പങ്കാളിയുമായി എന്തെങ്കിലും തർക്കം ഒഴിവാക്കാൻ ശ്രമിക്കുക, അല്ലെങ്കിൽ ബന്ധം കളങ്കപ്പെടാനുള്ള സാധ്യത കാണുന്നു. ആരോഗ്യപരമായി, കാഴ്ചശക്തിയും ഉദരപ്രദേശവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകാം, അതിനാൽ നിങ്ങളുടെ ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതാണ്.
പ്രതിവിധി: മധുര പെരുംജീരകം, തേൻ, തുവര പയർ എന്നിവ കഴിക്കുക.
ഇടവം വാരഫലം വായിക്കൂ - ഇടവം രാശിയുടെ ഈ മാസത്തെ ജ്യോതിഷ അവലോകനം
മിഥുനം
മിഥുനം രാശിക്കാരിൽ ശുക്രൻ അഞ്ചാമത്തെയും പന്ത്രണ്ടാമത്തെയും ഭാവാധിപനാണ്, ഇത് പ്രണയം, കുട്ടികൾ എന്നിവയുടെ അഞ്ചാം ഭാവത്തിൽ സംക്രമിക്കുന്നു. ഈ സംക്രമം, നിങ്ങളുടെ പങ്കാളിയിലും, കുട്ടികളിലും നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കും. സംഗീതത്തോടും കലയോടുമുള്ള ഉള്ള നിങ്ങളുടെ താൽപര്യം വർദ്ധിക്കും. ഔദ്യോഗികമായി നിങ്ങളുടെ സുഹൃത്തുക്കളിൽ നിന്ന് നിങ്ങൾക്ക് പിന്തുണ ലഭിക്കും, ജോലിയിൽ നിങ്ങൾക്ക് മുന്നോട്ട് പോകാൻ കഴിയും. ജോലി മാറാൻ ആഗ്രഹിക്കുന്ന രാശിക്കാർക്ക്, ഇത് നല്ല സമയമാണ്. സാമ്പത്തികമായി, ഈ സമയം നിങ്ങൾക്ക് അനുകൂലമായിരിക്കും. വിദേശത്ത് പഠിക്കാനുള്ള അവസരങ്ങൾ വിദ്യാർത്ഥികൾക്ക് ലഭിക്കും. വളരെക്കാലം അമ്മയാകാനായി ആഗ്രഹിക്കുന്ന സ്ത്രീകൾ ഈ സമയം ഗർഭിണിയാകാം. ആരോഗ്യപരമായി, ഈ സമയം നാല്ലതായിരിക്കും.
പ്രതിവിധി: ദിവസവും നിങ്ങളുടെ ഭക്ഷണത്തിന്റെ ഒരു ഭാഗം പശുവിന് നൽകുക.
മിഥുനം വാരഫലം വായിക്കൂ - മിഥുനം രാശിയുടെ ഈ മാസത്തെ ജ്യോതിഷ അവലോകനം
കർക്കിടകം
കർക്കിടക രാശിക്കാർക്ക്, ശുക്രൻ നാലാമത്തെയും പതിനൊന്നാം ഭാവത്തിന്റെയും അധിപഗ്രഹമാണ്, ഇത് അമ്മ, സുഖം, സ്വത്ത്, വാഹനം, സന്തോഷം എന്നിവയുടെ നാലാം ഭാവത്തിൽ സംക്രമിക്കും. ഔദ്യോഗികമായി, മേലുദ്യോഗസ്ഥർ, സഹപ്രവർത്തകർ, എന്നിവരുമായുള്ള ഏറ്റുമുട്ടലുകൾ ഒഴിവാക്കേണ്ടതാണ്. നിങ്ങൾ ചെയ്യുന്ന കഠിനാധ്വാനത്തിന്റെയും, പരിശ്രമത്തിന്റെയും വിജയം ലഭിക്കില്ല കൂടാതെ അതിൽ പ്രശ്നങ്ങൾ അനുഭവപ്പെടാം. നിങ്ങളുടെ മൂല്യം തെളിയിക്കാൻ ഈ സമയവും വിഭവങ്ങളും പൂർണ്ണമായി ഉപയോഗിക്കാൻ ശ്രമിക്കുക. പ്രണയകാര്യങ്ങൾക്ക് ഇത് വളരെ നല്ലൊരു സമയമായിരിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം ശക്തിപ്പെടും. ആരോഗ്യപരമായി, തണുത്ത വസ്തുക്കൾ കഴിക്കുന്നത് ഒഴിവാക്കുക.
പ്രതിവിധി: വെള്ളിയാഴ്ചകളിൽ കടലയും മഞ്ഞളും കിണറ്റിൽ സമർപ്പിക്കുക.
കർക്കിടകം വാരഫലം വായിക്കൂ - കർക്കിടകം രാശിയുടെ ഈ മാസത്തെ ജ്യോതിഷ അവലോകനം
ചിങ്ങം
ചിങ്ങ രാശിക്കാരിൽ, ശുക്രൻ മൂന്നാം ഭാവത്തിന്റെയും, പത്താം ഭാവത്തിന്റെയും അധിപനാണ് ഇത് നിങ്ങളുടെ വിനോദങ്ങൾ, താൽപ്പര്യങ്ങൾ, കൂടപ്പിറപ്പുകൾ എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. നിങ്ങൾ നിങ്ങളുടെ ഔദ്യോഗിക കഴിവുകൾ മെച്ചപ്പെടുത്തുകയും പുതിയ കഴിവുകൾ ഉയർത്താൻ ശ്രമിക്കുകയും ചെയ്യും. നിങ്ങളുടെ ബിസിനസ്സ് ഉയരുകയും അതുമായി ബന്ധപ്പെട്ട് നിങ്ങൾ ദീർഘദൂര യാത്രകൾ ആസൂത്രണം ചെയ്യുകയും ചെയ്യും. ഈ സമയത്ത് നിങ്ങളുടെ സഹപ്രവർത്തകരുടെ പിന്തുണ നിങ്ങൾക്ക് ലഭിക്കും. ഈ സമയത്ത്, നിങ്ങളുടെ സർഗ്ഗാത്മകതയും ഉയരും. ബന്ധങ്ങളുമായി ബന്ധപ്പെട്ട്, നിങ്ങളുടെ പ്രണയം തുറന്ന് പറയാൻ ഇത് നല്ല സമയമാണ്. ദാമ്പത്യ ജീവിതം നല്ലതായി തുടരും. ആർക്കും പണം നൽകരുത്, നിങ്ങളുടെ ചെലവുകൾ നിയന്ത്രിക്കേണ്ടതാണ്. ഈ സമയത്ത് ആരോഗ്യപരമായി നിങ്ങൾക്ക് അനുകൂലമായിരിക്കും.
പ്രതിവിധി: ഓം ശുക്രായ നമഃ എന്ന് വെള്ളിയാഴ്ച 108 തവണ ചൊല്ലുക.
ചിങ്ങം വാരഫലം വായിക്കൂ - ചിങ്ങം രാശിയുടെ ഈ മാസത്തെ ജ്യോതിഷ അവലോകനം
കന്നി
ശുക്രൻ കന്നി രാശിക്കാരുടെ രണ്ടാമത്തെയും, ഒൻപതാമത്തെയും, ഭാവത്തിന്റെ അധിപഗ്രഹമാണ്. കുടുംബം, സംസാരം, സമ്പത്ത് എന്നിവയെ രണ്ടാം ഭാവത്തിലൂടെ സംക്രമിക്കും. ഈ സമയത്ത്, നിങ്ങളുടെ സമ്പത്തിൽ നിങ്ങൾക്ക് നേട്ടങ്ങൾ ലഭിക്കുകയും സംക്രമണം സമയത്ത് പണം ലാഭിക്കാൻ കഴിയുകയും ചെയ്യും. സാമ്പത്തികമായി, ഈ സമയം വളരെ സുഗമമായിരിക്കും, നിങ്ങളുടെ പണം ഫലപ്രദമായി ചെലവഴിക്കാൻ നിങ്ങൾക്ക് ധാരാളം അവസരങ്ങൾ ലഭിക്കും. ജോലിയിൽ കാര്യങ്ങൾ മെച്ചപ്പെടും. നിങ്ങളുടെ മനസ്സിന് ഇണങ്ങിയ ഒരാളെ കണ്ടുമുട്ടാനുള്ള സാധ്യത ഈ സമയം കാണുന്നു. നിങ്ങളുടെ സുഹൃത്തുക്കളിൽ നിന്നും നിങ്ങൾക്ക് ചില സഹായങ്ങൾ ലഭിക്കും, ഈ സമയത്ത് നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളുമായും ബന്ധുക്കളുമായും സമയം ചിലവഴിക്കാൻ കഴിയും. നിങ്ങൾക്ക് യാത്രകൾ നടത്താനും ആനുകൂല്യങ്ങൾ നേടാനും കഴിയും. ആരോഗ്യപരമായി, ഈ സമയം ഗർഭിണികൾക്ക് അനുകൂലമായി തുടരും. എന്നിരുന്നാലും, നിങ്ങൾ പൊതുവെ നിങ്ങളുടെ ഭക്ഷണശീലങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
പ്രതിവിധി: വയസ്സായ പാവപ്പെട്ട ആളുകൾക്ക് പഞ്ചസാര, ശർക്കര തുടങ്ങിയ മധുരമുള്ള സാധനങ്ങൾ വെള്ളിയാഴ്ച നൽകുക.
കന്നി വാരഫലം വായിക്കൂ - കന്നി രാശിയുടെ ഈ മാസത്തെ ജ്യോതിഷ അവലോകനം
തുലാം
ശുക്രൻ തുലാം ലഗ്നഭാവത്തിന്റെയും, എട്ടം ഭാവത്തിന്റെയും അധിപ ഗ്രഹമാണ്, ഇതിന്റെ സംക്രമം നിങ്ങളുടെ ലഗ്ന ഭാവത്തിൽ നടക്കും. നിങ്ങളുടെ ജീവിതത്തിൽ നിങ്ങളുടെ ആത്മവിശ്വാസത്തിലും അനുകൂലതയിലും പുരോഗതി ഉണ്ടാകും. നിങ്ങളുടെ ബിസിനസ്സിൽ ലാഭം കൈവരിക്കാനും കഴിയും. ഈ സായം സാമ്പത്തികമായി, നിങ്ങളുടെ ധനകാര്യത്തിൽ പുരോഗതി ലഭിക്കും. നിങ്ങളുടെ ദീർഘകാല നിക്ഷേപങ്ങളിൽ നിന്ന് നിങ്ങൾക്ക് സാമ്പത്തിക പ്രതിഫലം ലഭിക്കുകയും ചെയ്യും. ആഡംബര കാര്യങ്ങൾക്കായി നിങ്ങൾ കൂടുതൽ പണം ചെലവഴിക്കും. ബന്ധങ്ങൾ അടുത്ത തലത്തിലേക്ക് മുന്നോട്ട് കൊണ്ട് പോകാൻ കഴിയും. വിവാഹിതരായ രാശിക്കാർക്ക് അവരുടെ ജീവിതത്തിൽ സന്തോഷവും ആനന്ദവും ഉണ്ടാകും. ആരോഗ്യപരമായി വലിയ കുഴപ്പങ്ങളൊന്നും ഉണ്ടാകില്ല.
പ്രതിവിധി: ദിവസവും ഒരു കറുത്ത പശുവിന് അല്ലെങ്കിൽ കുതിരയ്ക്ക് ഭക്ഷണം നൽകുക.
തുലാം വാരഫലം വായിക്കൂ - തുലാം രാശിയുടെ ഈ മാസത്തെ ജ്യോതിഷ അവലോകനം
വൃശ്ചികം
വൃശ്ചികം രാശിക്കാരുടെ ഏഴാമത്തെയും, പന്ത്രണ്ടാമത്തെയും ഭാവാധിപനാണ് ശുക്രൻ. പന്ത്രണ്ടാം ഭാവത്തിലൂടെ ശുക്രന്റെ സംക്രമം നടക്കും. നിങ്ങളുടെ ചെലവുകൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. വിദേശ യാത്രയ്ക്ക് സാധ്യത കാണുന്നു. ഈ സമയത്ത് നിങ്ങൾക്ക് നല്ല ഭക്ഷണം ആസ്വദിക്കാനും കഴിയും. ജോലി സുഗമമായി മുന്നോട്ട് പോകും. വിദേശ കാര്യങ്ങളിൽ നിന്ന് നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിക്കും, വിദേശത്ത് തൊഴിൽ അവസരങ്ങൾ നേടാനാകുകയും ചെയ്യും. നിങ്ങളുടെ ജീവിതപങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യും. ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ട് ഈ സമയത്ത് നിങ്ങൾക്ക് ചില ചെറിയ അസുഖങ്ങൾക്ക് സാധ്യത ഉള്ളതിനാൽ നിങ്ങളുടെ ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
പ്രതിവിധി: സൂര്യോദയ സമയത്ത് ലളിത സഹസ്രാനാമം ചൊല്ലുക.
വൃശ്ചികം വാരഫലം വായിക്കൂ - വൃശ്ചികം രാശിയുടെ ഈ മാസത്തെ ജ്യോതിഷ അവലോകനം
ധനു
ധനു രാശിക്കാർക്ക്, ശുക്രൻ ആറാമത്തെയും, പതിനൊന്നാമത്തെയും ഭാവാധിപനാണ്, വരുമാന നേട്ടങ്ങളുടെയും ആഗ്രഹങ്ങളുടെയും പതിനൊന്നാം ഭാവത്തിലൂടെ അതിന്റെ സംക്രമണം നടക്കും. ഈ സമയത്ത്, നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങളുടെ മേലുദ്യോഗസ്ഥരിൽ നിന്ന് നിങ്ങൾക്ക് അംഗീകാരം ലഭിക്കാൻ സാധ്യതയുണ്ട്. ഈ സമയത്ത് നിങ്ങൾ സാമൂഹികമായി തുടരും, നല്ല സുഹൃത്തുക്കളും ഉണ്ടാകും, ശുക്രന്റെ സംക്രമണം സുഹൃത്തുക്കളിൽ നിന്നും സാമൂഹിക വൃത്തങ്ങളിൽ നിന്നും നല്ല പിന്തുണയ്ക്കും, നേട്ടത്തിനും സാധ്യത കാണുന്നുക്കുന്നു.
പ്രണയ കാര്യങ്ങളുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിക്കും, നിങ്ങളുടെ പങ്കാളി നിങ്ങളുടെ വികാരങ്ങളും വിചാരങ്ങളും പൂർണ്ണമായി മനസ്സിലാക്കുകയും നിങ്ങൾ അവരുടെ പിന്തുണ ലഭിക്കുകയും ചെയ്യും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഇത് അനുകൂലമായ ഒരു സമയമായിരിക്കും. ആരോഗ്യപരമായി ഈ സമയം നിങ്ങൾക്ക് അനുകൂലമായിരിക്കും, ശരിയായ ഭക്ഷണക്രമവും വ്യായാമങ്ങളും പതിവായി പാലിക്കേണ്ടതാണ്.
പ്രതിവിധി: വെള്ളിയാഴ്ചകളിൽ പെൺകുട്ടികൾക്ക് കൽക്കണ്ടവും പാലും ദാനം ചെയ്യുന്നത് ശുഭകരമാണ്.
ധനു വാരഫലം വായിക്കൂ - ധനു രാശിയുടെ ഈ മാസത്തെ ജ്യോതിഷ അവലോകനം
മകരം
മകരം രാശിക്കാരുടെ, അഞ്ചാമത്തെയും പത്താമത്തെയും ഭാവാധിപനാണ് ശുക്രൻ. ഇതിന്റെ സംക്രമം നിങ്ങളുടെ പത്താം ഭാവത്തിൽ നടക്കും. നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ വളരെയധികം തടസ്സങ്ങൾ കാണാനിടയുള്ളതിനാൽ നിങ്ങളുടെ ഔദ്യോഗിക കാര്യങ്ങളിൽ നിങ്ങൾ വളരെ ശ്രദ്ധിക്കേണ്ടതാണ്, കൂടാതെ ജോലിയിൽ നിങ്ങൾ നടത്തിയ പരിശ്രമങ്ങൾക്ക് അത്ര ഫലം ലഭിക്കില്ല. നിങ്ങളുടെ മേലുദ്യോഗസ്ഥരുമായും, സഹപ്രവർത്തകരുമായും തർക്കങ്ങൾ ഒഴിവാക്കേണ്ടതാണ്.
നിങ്ങളുടെ ജോലി മാറുന്നതുമായി ബന്ധപ്പെട്ട് നിങ്ങൾ ശരിയായ ഗവേഷണം നടത്തണം. നിങ്ങളുടെ പ്രണയ ജീവിതത്തിൽ ബന്ധങ്ങളുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് പ്രശ്നങ്ങൾ അനുഭവപ്പെടാം. ചില അവസരങ്ങളിൽ നിങ്ങളുടെ പങ്കാളി നിങ്ങളെ വേദനിപ്പിക്കുന്നതിന് കാരണമാകും. ആരോഗ്യപരമായി, നിങ്ങളുടെ ആരോഗ്യം മിതമായിരി തുടരും.
പ്രതിവിധി: 5 മുതൽ 6 കാരറ്റ് ന്റെ ക്ഷീര സ്പടിക കല്ല് വെള്ളിയിൽ പതിച്ച് ധരിക്കുക, ഇത് നിങ്ങൾക്ക് നല്ലതാകും.
മകരം വാരഫലം വായിക്കൂ - മകരം രാശിയുടെ ഈ മാസത്തെ ജ്യോതിഷ അവലോകനം
കുംഭം
ശുക്രൻ കുംഭം രാശിയിൽ നാലാമത്തെയും, ഒൻപതാമത്തെയും ഭാവത്തിന്റെ അധിപഗ്രഹമാണ്. ഈ സമയത്ത്, നിങ്ങളുടെ കുടുംബത്തിൽ നിന്നുള്ള പിന്തുണയും ഭാഗ്യവും നിങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ കുടുംബ ഉത്തരവാദിത്തം നിറവേറ്റാൻ കഴിയും, നിങ്ങളുടെ കുടുംബാംഗങ്ങളിൽ നിന്ന് നിങ്ങൾക്ക് പിന്തുണ ലഭിക്കുകയും ചെയ്യും. സാമ്പത്തിക കാര്യത്തിൽ നിങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കാം. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് ഈ മേഖലയിൽ അവസരവും ആഗ്രഹിച്ച ഫലങ്ങളും ലഭിക്കും. വിവിധ മേഖലയിലൂടെ നിങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള അവസരവും നിങ്ങൾക്ക് ലഭിക്കും. പങ്കാളിത്ത ബിസിനസ്സ് ചെയ്യുന്നവർക്ക് അതിൽ നിന്ന് മികച്ച വരുമാനം ലഭിക്കും. നിങ്ങളുടെ പ്രണയ ജീവിതം നല്ലതായിരിക്കും കൂടാതെ നിങ്ങളുടെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിൽ നിങ്ങളുടെ പങ്കാളിയുടെ പിന്തുണ നിങ്ങൾക്ക് ലഭിക്കും. നിങ്ങൾ സമാധാനപരമായ ദാമ്പത്യ ജീവിതം ആസ്വദിക്കും. ആരോഗ്യപരമായി, ഈ സമയം നല്ലതാണെന്ന് പറയാം. നിങ്ങളുടെ അമ്മയുടെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധികേണ്ടതാണ്.
പ്രതിവിധി: ദിവസവും വൈകുന്നേരം വീടിനുള്ളിൽ കർപ്പൂരം കത്തിക്കുന്നത് നിഷേധ ഊർജ്ജം ഇല്ലാതാക്കാൻ സഹായിക്കും.
കുംഭം വാരഫലം വായിക്കൂ - കുംഭം രാശിയുടെ ഈ മാസത്തെ ജ്യോതിഷ അവലോകനം
മീനം
മീനം രാശിയിൽ ശുക്രൻ മൂന്നാമത്തെയും, എട്ടാമത്തെയും ഭാവാധിപനായ ശുക്രൻ എട്ടാം ഭാവത്തിലൂടെ സംക്രമിക്കും. ഈ സമയത്ത് പ്രത്യേകമായി സ്ത്രീകളുമായി ഇടപഴകുമ്പോൾ മാന്യത പാലിക്കേണ്ടതാണ്. ഈ സമയത്ത് ഊഹക്കച്ചവടം പോലുള്ള കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. ബിസിനസ്സ് രാശിക്കാരെ സംബന്ധിച്ചിടത്തോളം, പുതിയ പ്രോജക്റ്റുകളും ബിസിനസ്സ് നിർദ്ദേശങ്ങളും ലഭിക്കും. ഔദ്യോഗികമായി, ഈ സമയം നിങ്ങളുടെ ജോലി ഉത്തരവാദിത്തങ്ങൾ വർദ്ധിക്കാം, നിങ്ങളുടെ ജോലിയിൽ വിജയം അത്ര എളുപ്പമായിരിക്കില്ല. നിങ്ങൾ കഠിനാധ്വാനവും ആത്മാർത്ഥമായ പരിശ്രമവും തുടരേണ്ടതാണ്. ഈ സമയം വിവാഹപ്രായമായ രാശിക്കാർക്ക് അവരുടെ മനസ്സിന് ഇണങ്ങിയ ആളെ കണ്ടുമുട്ടാൻ കഴിയും. പ്രണയ രാശിക്കാർക്ക് അവരുടെ ബന്ധം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപാകാം. ദാമ്പത്യ ജീവിതം സന്തോഷത്തോടെ തുടരും. നിങ്ങൾക്ക് ചെറിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടാം അതിനാൽ ശ്രദ്ധിക്കുക.
പ്രതിവിധി: പെൺകുട്ടികൾക്ക് വസ്ത്രങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, വെള്ളി ആഭരണങ്ങൾ എന്നിവ നൽകുക.
മീനം വാരഫലം വായിക്കൂ - മീനം രാശിയുടെ ഈ മാസത്തെ ജ്യോതിഷ അവലോകനം
ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ