അല്‍പഛായ ചന്ദ്ര ഗ്രഹണം (5 july 2020)
ഈ വർഷത്തിലെ രണ്ടാമത്തെ അൽപ്പ ഛായ ഗ്രഹണം 2020 ജൂലൈ 05 ഞായറാഴ്ചയാണ് നടക്കുന്നത്, കൂടാതെ 2020 ജൂൺ 05 മുതൽ ആരംഭിക്കുന്ന ഗ്രഹണ ശൃംഖലയിലെ മൂന്നാമത്തെ ഗ്രഹണമായിരിക്കും ഇത്, അതിനാൽ ജ്യോതിഷ സംഭവങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഒരു പ്രത്യേക പ്രാധാന്യം അർഹിക്കുന്നു. രാവിലെ 08:37 ന് ആരംഭിക്കുന്ന ഇത് രാവിലെ 10:00 ന് ഉച്ചസ്ഥായിയിലെത്തുകയും, 11:22 ന് അവസാനിക്കുകയും ചെയ്യും. ഭൂമിയുടെ നിഴൽ സൂര്യനിൽ നിന്ന് ചന്ദ്രനിലേക്ക് എത്തുന്ന പ്രകാശത്തെ തടയുമ്പോഴോ ഭൂമി ചന്ദ്രനും സൂര്യനും ഇടയിൽ വരുമ്പോഴും ചന്ദ്രഗ്രഹണം സംഭവിക്കുന്നു. ഭൂമിയുടെ നിഴലിന്റെ പുറം ഭാഗത്ത് ചന്ദ്രൻ പ്രവേശിക്കുമ്പോഴാണ് അൽപ്പ ഛായ ചന്ദ്രഗ്രഹണം സംഭവിക്കുന്നത്.
ഈ അൽപ്പ ഛായ ചന്ദ്രഗ്രഹണം ധനു രാശിയിലാണ് നടക്കുന്നത്, ഇത് ആത്മീയത, വളർച്ച, കാഴ്ച എന്നിവയെ പ്രതിനിധീകരിക്കുന്നു. അതിനാൽ, ഈ സമയത്ത് നല്ല ചിന്ത വെച്ചു പുലർത്തുന്നവർക്ക്, തീർച്ചയായും ഇത് വളർച്ചയുടെ കാര്യത്തിൽ ശുഭാപ്തിവിശ്വാസവും ഗുണപരവുമായ ഫലങ്ങളും പ്രധാനം ചെയ്യും. പൂരാടം” നക്ഷത്രത്തിലാണ് ഈ സംക്രമണം നടക്കുന്നത്, അത് പ്രചോദനത്തിന്റെയും ഊർജ്ജത്തിന്റെയും നക്ഷത്രമാണ്, അതിനാൽ ഇത് നിങ്ങളുടെ പരിശ്രമങ്ങൾക്ക് ഊർജ്ജം പ്രധാനം ചെയ്യുന്നു. അതിനാൽ, ഈ സമയത്ത് പരിശ്രമങ്ങളിൽ സ്ഥിരത പുലർത്തുക. നിങ്ങളുടെ വികാരങ്ങളും നിയന്ത്രിക്കുക.
ഈ പ്രവചനം ചന്ദ്ര രാശിയെ ആസ്പദമാക്കിയാണ് . നിങ്ങളുടെ ചന്ദ്ര രാശി അറിയാൻ ക്ലിക്ക് ചെയ്യൂ: ചന്ദ്ര രാശി കാൽക്കുലേറ്റർ
ഈ ഗ്രഹണം എല്ലാ രാശിയേയും എങ്ങിനെ ബാധുക്കുന്നു എന്ന് നമ്മുക്ക് നോക്കാം:
മേടം
ധനു രാശിയിലെ ചന്ദ്രഗ്രഹണം നടക്കുന്നതിനാൽ ഇത് സൗഭാഗ്യത്തെയും, ഉന്നതവിദ്യാഭ്യാസത്തെയും പ്രതിനിധീകരിക്കുന്ന ഒമ്പതാം ഭാവത്തിൽ നടക്കും ഈ കാലയളവിൽ നിങ്ങൾ നിങ്ങളുടെ ദിനചര്യയിൽ നിന്ന് പുറത്തുപോകാൻ ശ്രമിക്കുന്നതും പുതിയ കഴിവുകളും അറിവും നേടുന്നതും നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ ഒരു ഉന്നമനത്തിനായി സഹായിക്കും. എന്നിരുന്നാലും, ചന്ദ്രനും, ചൊവ്വയിലെ ഇരട്ട രാശികളും ഉൾപ്പെടെയുള്ള ഗ്രഹങ്ങൾ മൂലം ചിലപ്പോൾ നിങ്ങൾക്ക് അശ്രദ്ധയും ആശയക്കുഴപ്പവും അനുഭവപ്പെടാം. അതിനാൽ, നിങ്ങളുടെ ഉപദേഷ്ടാക്കളേയും അധ്യാപകരേയും കണ്ടുമുട്ടാൻ കഴിയുകയും അവരിൽ നിന്നുള്ള ഉപദേശം സഹായകരമാകുകയും ചെയ്യും. എന്നിരുന്നാലും, ഈ സമയം ആത്മീയ നേട്ടങ്ങൾക്ക് അനുകൂലമാണ് അതിനാൽ ആത്മീയവും പ്രചോദനാത്മകവുമായ പുസ്തകങ്ങൾ വായിക്കാൻ ശ്രമിക്കുക.
പരിഹാരം- ഈ ഗ്രഹണസമയത്ത് വ്യാഴ മന്ത്രം ചൊല്ലുക.
ഇടവം
നിങ്ങളുടെ ശ്രമങ്ങൾ ആവശ്യമുള്ള ഫലങ്ങൾ നൽകില്ല എന്നത് കൊണ്ട് തന്നെ പുതിയ എന്തെങ്കിലും ആരംഭിക്കാൻ ഇത് നല്ല സമയമല്ല, ഇത് നിരാശയിലേക്കും ഉത്കണ്ഠയിലേക്കും നിങ്ങളെ നയിക്കുന്നതിന് കാരണമാകും. ആരോഗ്യത്തിന്റെ കാര്യത്തിൽ ഈ ഗ്രഹണം നിങ്ങൾക്ക് അനുകൂലമല്ല, അതിനാൽ ഏതെങ്കിലും തരത്തിലുള്ള അണുബാധ ഉണ്ടാവാനുള്ള സാധ്യത ഉള്ളത് കൊണ്ട് തന്നെ ശ്രദ്ധിക്കുക. കൂടാതെ, ഈ സമയത്ത് കുടുംബവും ധനകാര്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വളരെ തന്ത്രപരമായി കൈകാര്യം ചെയ്യേണ്ടതാണ്. പണം സമ്പാദിക്കാൻ ഏതെങ്കിലും കുറുക്കുവഴികൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ജ്യോതിഷം, നിഗൂഡ ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലുള്ള നിങ്ങളുടെ താൽപര്യം വർദ്ധിക്കും, അതിനാൽ ഈ വിഷയങ്ങളിൽ പഠനം ആരംഭിക്കുന്നതിന് ഇത് ഒരു നല്ല സമയമാണെന്ന് പറയാം.
പരിഹാരം- ഗ്രഹണ സമയത്ത് “ഓം സോമയ നമഃ” എന്ന് ചൊല്ലുക.
മിഥുനം
ഈ ഗ്രഹണം നിങ്ങളുടെ പങ്കാളിയുമായോ പ്രിയപ്പെട്ടവരുമായോ ഉള്ള ബന്ധം ഒരു പുതിയ തലത്തിലേക്ക് പ്രവേശിക്കും. സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നവരുടെ ആഗ്രഹങ്ങൾ ഈ സമയം നിറവേറ്റപ്പെടും. ജോലിക്കൊപ്പം സൈഡ് ബിസിനസുകളിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ അവസരങ്ങൾ വന്നുചേരും. നിങ്ങളുടെ സാമൂഹിക കഴിവുകൾ മികച്ചതാകും, ഇത് നിങ്ങളുടെ ബിസിനസ്സിലോ തൊഴിലിലോ പുതിയ ഉപഭോക്താക്കളെ നേടാൻ സഹായിക്കും. എല്ലാ മേഖലകളിലും സാധ്യതകൾ പ്രധാനം ചെയ്യുന്ന ഒരു ഗ്രഹണം ആയിരിക്കും ഇത്.
പരിഹാരം- ഗ്രഹണസമയത്ത് ബുധമന്ത്രം 108 തവണ ചൊല്ലുക.
കർക്കിടകം
ഈ ഗ്രഹണസമയത്ത് നിങ്ങൾക്ക് വൈകാരിക ഊർജ്ജത്തിന്റെ വർദ്ധനവ് അനുഭവപ്പെടും, അതിനാൽ ആരോഗ്യമോ പ്രൊഫഷണലോ ആയ മേഖലയിൽ പുതിയ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഇത് ഉപയോഗിക്കാൻ ശ്രമിക്കുക. നിങ്ങളുടെ ജോലി സാഹചര്യങ്ങൾ പുനഃസംഘടിപ്പിക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനുമുള്ള നല്ല സമയമായിരിക്കും ഇത്. പുതിയ വ്യായാമം ആരംഭിക്കുന്നതിനുള്ള നല്ല സമയം കൂടിയാണ് ഇത്, വികാരങ്ങളുടെയും ക്ഷേമത്തിന്റെയും കാര്യത്തിൽ കൂടുതൽ സന്തുലിതാവസ്ഥ അനുഭവിക്കാൻ ഇത് നിങ്ങളെ സഹായിക്കും. ഔദ്യോഗികപരമായി ചില രാശിക്കാർക്ക് പുതിയ അവസരങ്ങൾ ലഭിച്ചേക്കാം. തർക്കങ്ങളിലും വാദങ്ങളിലോ ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക.
പരിഹാരം- ഗ്രഹണസമയത്ത് മഹാഗൗരി ദേവിയുടെ മന്ത്രം പാരായണം ചെയ്യുക.
ചിങ്ങം
കുടുംബം വിപുലീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവും ആനന്ദവും നൽകുന്ന ഒരു ഗ്രഹണമായിരിക്കും ഇത് . ബന്ധങ്ങളിലുള്ളവർക്ക് ചില പ്രശ്‌നങ്ങൾ നേരിടേണ്ടിവന്നേക്കാം, ഇവ നിങ്ങളുടെ ബന്ധത്തെ കൂടുതൽ ശക്തമാക്കുന്നതിന് ഉതകും. വിവാഹിതരായവർക്ക്, നിങ്ങളുടെ കുട്ടികളുമായി നല്ല നിമിഷങ്ങൾ ചെലവഴിക്കേണ്ടതാണ് അവർ ഗ്രഹണസമയത്ത് ഉയർച്ച താഴ്ചകളിലൂടെ കടന്നുപോകും. ഔദ്യോഗികമായി, നിങ്ങളുടെ ആശയങ്ങൾ പ്രകടിപ്പിക്കാനും പങ്കിടാനുമുള്ള മികച്ച സമയമായിരിക്കും. നിരവധി പുതിയ അവസരങ്ങൾ നിങ്ങൾക്ക് ലഭിക്കും.
പരിഹാരം- ഗ്രഹണസമയത്ത് 108 തവണ ഗായത്രി മന്ത്രം ചൊല്ലുക.
കന്നി
ഈ ഗ്രഹണം നിങ്ങളുടെ അമ്മയുമായുള്ള ചില ഗാർഹിക പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള അവസരം നിങ്ങൾക്ക് നൽകുന്നു. വസ്തുവകകളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കുറച്ച് വേഗത കൈവരിക്കുകയും നിങ്ങളുടെ ശ്രദ്ധ ആവശ്യമായി വരുകയും ചെയ്യും. ഉദ്യോഗാർത്ഥികൾക്ക് ഒരു നല്ല സമയമായിരിക്കും ഇത്.
പരിഹാരം- ഗ്രഹണസമയത്ത് വ്യാഴ മന്ത്രം ചൊല്ലുന്നത് ശുഭകരമായ ഫലങ്ങൾ പ്രധാനം ചെയ്യും.
തുലാം
ഈ ഗ്രഹണം നിങ്ങളുടെ മൂന്നാമത്തെ ഭാവത്തിലായിരിക്കും നടക്കുക, അത് ധൈര്യം, ആശയവിനിമയം, കൂടപ്പിറപ്പുകൾ എന്നിവയെ പ്രതിനിധീകരിക്കുന്നു. നിങ്ങളുടെ പരിശ്രമവും കഠിനാധ്വാനവും ശ്രദ്ധിക്കപ്പെടാതെ വരാം. ഫലങ്ങൾ തേടുന്നതിന് അനാവശ്യമായ അപകടസാധ്യതകൾ എടുക്കരുത്, ഇത് നിങ്ങളെ കുഴപ്പത്തിലായേക്കാം. ജോലിസ്ഥലത്ത്, മേലുദ്യോഗസ്ഥരുമായി സംസാരിക്കാൻ ശ്രമിക്കുക. ഈ ഗ്രഹണസമയത്ത് കൂടപ്പിറപ്പുകൾക്ക് വേണ്ടത്ര ശ്രദ്ധ നൽകേണ്ടതാണ്. മൊത്തത്തിൽ, ഈ ഗ്രഹണം തുലാം രാശിക്കാർക്ക് ഗുണപരവും ശരിയായതുമായ ദിശാബോധം നൽകാൻ സഹായിക്കും.
പരിഹാരം- ഗ്രഹണസമയത്ത് ശുക്ര മന്ത്രം പാരായണം ചെയ്യുക.
വൃശ്ചികം
കുടുംബത്തെയും ധനത്തെയും പ്രതിനിധീകരിക്കുന്ന രണ്ടാമത്തെ ഭാവത്തിൽ ചന്ദ്രഗ്രഹണം നടക്കുന്നു. ഈ കാലയളവിൽ കുടുംബവുമായി ബന്ധപ്പെട്ട ചെലവുകൾ ഉയരാൻ പോകുന്നതിനാൽ നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളിൽ നിങ്ങൾ കൂടുതൽ ശ്രദ്ധിക്കും. നിങ്ങളുടെ അനാവശ്യ ചെലവുകൾ പരിശോധിച്ച് നിങ്ങളുടെ വരുമാനവും ചെലവും തമ്മിലുള്ള ഫലപ്രദമായ സന്തുലനം നിലനിർത്തേണ്ടതുണ്ട്., നിങ്ങളുടെ കണ്ണുകൾ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പരിഹരിക്കാൻ ശരിയായ നടപടികൾ കൈക്കൊള്ളുകയും ശ്രദ്ധിക്കുകയും ചെയ്യുക.
പരിഹാരം- ഈ ഗ്രഹണസമയത്ത് ലക്ഷ്മി മന്ത്രം 108 തവണ ചൊല്ലുന്നത് സാമ്പത്തിക കാര്യങ്ങളിൽ മികച്ച ഫലങ്ങൾ പ്രധാനം ചെയ്യും.
ധനു
ചന്ദ്രഗ്രഹണം നിങ്ങളുടെ ചന്ദ്ര ഭാവത്തിൽ നടക്കുന്നതിനാൽ നിങ്ങളുടെ ആരോഗ്യകാര്യങ്ങൾ ശരിയായ രീതിയിൽ ശ്രദ്ധിക്കേണ്ടതാണ്. അശ്രദ്ധമായിരിക്കരുത്, കാരണം ചില ചെറിയ പ്രശ്നങ്ങൾ ഈ സമയത്ത് വലിയ പ്രശ്നമായി മാറും. ധനകാര്യത്തിലെ ചില ബുദ്ധിമുട്ടുകൾ വർദ്ധിക്കുന്നതിനാൽ ശ്രദ്ധിക്കുക, നിങ്ങൾ പണം കൊടുത്തതും മറ്റും തിരിച്ച് ലഭിക്കുന്നതിന് കാര്യമായ കാലതാമസമുണ്ടാകാം, ഇത് ചില പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും പ്രോജക്റ്റുകൾ വൈകാൻ കാരണമാവുകയും ചെയ്യും. അതുമൂലം ഉണ്ടാകാവുന്ന സമ്മർദ്ദവും ഉത്കണ്ഠയും ഒഴിവാക്കുക.
പരിഹാരം- ഓം നമോ ഭാഗവതേ വാസുദേവായ എന്ന് ചൊല്ലുക.
മകരം
നിങ്ങളുടെ പന്ത്രണ്ടാമത്തെ ഭാവത്തിൽ ഈ ഗ്രഹണം നടക്കുന്നു, ഇത് നിങ്ങളുടെ വ്യക്തിജീവിതത്തെ ബാധിക്കും, ജീവിത പങ്കാളിയുമായി പ്രശ്നങ്ങൾ ഉണ്ടാകാം. ആരോഗ്യവും പണത്തിന്റെ ഭാഗവും ഈ സമയത്ത് അത്ര മികച്ചതായിരിക്കില്ല. പിരിമുറുക്കവും ആശയക്കുഴപ്പവും നിങ്ങൾക്കനുഭവപ്പെടാം. വിദേശത്ത് അവസരങ്ങൾ തേടുന്നവർക്ക് ഇത് നല്ലതായിരിക്കും, അവർക്ക് ഇത് സംബന്ധിച്ച് ചില നല്ല വാർത്തകൾ ലഭിക്കാനുള്ള അവസരങ്ങൾ വന്നുചേരും.
പരിഹാരം- ഗ്രഹണസമയത്ത് ശനി മന്ത്രം ചൊല്ലുക.
കുംഭം
ഈ ഗ്രഹണം വരുമാനവും പദവിയുടെ ഉയർച്ചയും കണക്കിലെടുക്കുമ്പോൾ നല്ലതാണ്, നഷ്ടപ്പെട്ട ചില വരുമാന അവസരങ്ങൾ ഈ സമയത്ത് നിങ്ങളുടെ വാതിലിൽ മുട്ടുന്നത് നിങ്ങൾ കാണും. നിങ്ങളുടെ സാമൂഹിക സമ്പർക്കവും വൈദഗ്ധ്യവും മൂലം നല്ല അവസരങ്ങൾ നേടാൻ ഭാഗ്യം ഉണ്ടാവും. കൂടാതെ, പുതിയ പ്രദേശങ്ങൾ വികസിപ്പിക്കാനും പര്യവേക്ഷണം ചെയ്യാനുമുള്ള മികച്ച സമയം. നിങ്ങളുടെ കടങ്ങളും ബാധ്യതകളും അടയ്ക്കാനും നിങ്ങൾക്ക് കഴിയും.
പരിഹാരം - ഗ്രഹണ സമയത്ത് ഗണേശ മന്ത്രം 108 തവണ ചൊല്ലുക.
മീനം
ചന്ദ്രഗ്രഹണം നിങ്ങളുടെ പത്താമത്തെ ഭാവത്തിൽ നടക്കും. ഔദ്യോഗിക ലക്ഷ്യങ്ങൾ അവലോകനം ചെയ്യുന്നതിനുള്ള നല്ല സമയമായിരിക്കും ഇത്, നിങ്ങളുടെ നിർവ്വഹണ ശേഷി അതിന്റെ ഉന്നതിയിൽ ആയിരിക്കും. നിങ്ങളുടെ പത്താമത്തെ ഭാവത്തിലെ ഗ്രഹണം നിങ്ങളുടെ ഉദ്യോഗത്തിൽ വിജയിക്കാനും വളരാനും ശരിയായ ദിശാബോധം നൽകും ഒപ്പം നിങ്ങളുടെ ആഗ്രഹങ്ങൾ സാക്ഷാത്കരിക്കാനുള്ള ശരിയായ സമയമാണിത്, അതിനാൽ നിങ്ങളുടെ കഴിവുകൾ പുറത്ത് കാണിക്കുക.
പരിഹാരം- ഗ്രഹണസമയത്ത് “ഓം നമഃ ശിവായ” എന്ന മന്ത്രം ചൊല്ലുക.
Astrological services for accurate answers and better feature
Astrological remedies to get rid of your problems

AstroSage on MobileAll Mobile Apps
- Horoscope 2023
- राशिफल 2023
- Calendar 2023
- Holidays 2023
- Chinese Horoscope 2023
- Education Horoscope 2023
- Purnima 2023
- Amavasya 2023
- Shubh Muhurat 2023
- Marriage Muhurat 2023
- Chinese Calendar 2023
- Bank Holidays 2023
- राशि भविष्य 2023 - Rashi Bhavishya 2023 Marathi
- ராசி பலன் 2023 - Rasi Palan 2023 Tamil
- వార్షిక రాశి ఫలాలు 2023 - Rasi Phalalu 2023 Telugu
- રાશિફળ 2023 - Rashifad 2023
- ജാതകം 2023 - Jathakam 2023 Malayalam
- ৰাশিফল 2023 - Rashifal 2023 Assamese
- ରାଶିଫଳ 2023 - Rashiphala 2023 Odia
- রাশিফল 2023 - Rashifol 2023 Bengali
- ವಾರ್ಷಿಕ ರಾಶಿ ಭವಿಷ್ಯ 2023 - Rashi Bhavishya 2023 Kannada