ധനു രാശിയിലെ സൂര്യ സംക്രമണം - Sun Transit in Sagittarius (15 December, 2020)

ധനു രാശിയിലെ സൂര്യ സംക്രമണം ഡിസംബർ 15 ചൊവ്വാഴ്ച രാത്രി 9:19 PM ന് (21:19) നടക്കും. ഈ സമയത്ത് സൂര്യ ഗ്രഹം അതിന്റെ സൗഹൃദ ഗ്രഹമായ വ്യാഴത്തിനോടൊപ്പം ധനു രാശിയിൽ പ്രവേശിക്കുന്നത്. സൂര്യനും ധനു രാശിയും അഗ്നി മൂലക ഗ്രഹമായാണ് കാണുന്നത്.

ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം നേടൂ : ജ്യോതികരോട് സംസാരിക്കൂ

സൂര്യൻ ധനു രാശിയിൽ പ്രവേശിക്കും, ഇത് രാശിക്കാരുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നേടാൻ സഹായിക്കും. ധനു രാശിയിൽ സൂര്യന്റെ ഈ സംക്രമണത്തിന്റെ സ്വാധീനം മറ്റെല്ലാ രാശിയേയും എങ്ങിനെ സ്വാധീനിക്കും എന്ന് നമുക്ക് നോക്കാം:

ഈ പ്രവചനം ചന്ദ്ര രാശിയെ ആസ്പദമാക്കിയാണ് . നിങ്ങളുടെ ചന്ദ്ര രാശി അറിയാൻ ക്ലിക്ക് ചെയ്യൂ: ചന്ദ്ര രാശി കാൽക്കുലേറ്റർ

മേടം

സൂര്യൻ അഞ്ചാമത്തെ വീടിന്റെ അധിപനാണ്, ധനു രാശിയിലെ അതിന്റെ സംക്രമണം ഒമ്പതാം ഭാവത്തിൽ നടക്കും. ഈ ഭാവത്തിൽ സൂര്യന്റെ സ്ഥാനം നിങ്ങൾക്ക് സമ്മിശ്ര ഫലങ്ങൾ നൽകും. നിങ്ങളുടെ അച്ഛന് ഈ സമയം ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടാം. അതിനാൽ അവരുടെ ആരോഗ്യം പരിപാലിക്കേണ്ടതാണ്. നിങ്ങളുടെ പ്രശസ്തിയിലും ബഹുമാനത്തിലും ഉയർരും. രാജ യോത്തിന് സമാനമായ അസാധാരണമായ ഫലങ്ങൾ നിങ്ങൾ നേടുകയും നിങ്ങളുടെ ജോലിയിൽ ഗണ്യമായ പുരോഗതി കൈവരിക്കുകയും ചെയ്യും. നിങ്ങളുടെ ജോലിയിൽ നിരന്തരമായ ഉയർച്ചതാഴ്ചകൾ അനുഭവപ്പെടുമെങ്കിലും കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായി നിലനിൽക്കുകയും മികച്ച ഫലങ്ങൾ നിങ്ങൾ ആസ്വദിക്കുകയും ചെയ്യും. സമൂഹത്തിൽ നിങ്ങളുടെയും കുടുംബത്തിന്റെയും നില മെച്ചപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യും. നിങ്ങളുടെ ജീവിതത്തിലെ എല്ലാ സുഖസൗകര്യങ്ങളും ആസ്വദിക്കുന്നതിലും നിങ്ങൾ വിജയിക്കും. ഇതുകൂടാതെ, വിദ്യാഭ്യാസത്തിലും ഉന്നത വിദ്യാഭ്യാസത്തിലും നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിക്കും.

പരിഹാരം- ദിവസവും ശ്രീ ആദിത്യ ഹൃദയ സ്തോത്രം പാരായണം ചെയ്യുകയും സൂര്യന് അർഘ്യ സമർപ്പിക്കുകയും ചെയ്യുന്നത് അനുകൂലഫലം പ്രധാനം ചെയ്യും

ഇടവം

ഇടവ രാശിക്കാരുടെ നാലാമത്തെ ഭാവത്തിന്റെ അധിപ ഗ്രഹമാണ് സൂര്യൻ, ഈ സംക്രമണത്തിൽ നിങ്ങളുടെ രാശിയുടെ എട്ടാമത്തെ ഭാവത്തിൽ സൂര്യൻ സംക്രമിക്കും. ഈ ഭാവത്തിലെ സൂര്യന്റെ യാത്ര അത്ര ശുഭകരമായിരിക്കില്ല. ഈ സമയത്ത് ജാഗ്രത പാലിക്കേണ്ടതാണ്. സമൃദ്ധിയുടെയും വരുമാനത്തിന്റെയും, ആരോഗ്യത്തിന്റെയും പ്രശ്‌നങ്ങൾ അനുഭവപ്പെടാം. നിങ്ങളുടെ ജോലിയുടെ കാലതാമസവും നിങ്ങളെ മാനസികമായി സമ്മർദ്ദത്തിലാക്കും. നിങ്ങളുടെ പങ്കാളിയുടെ ബന്ധുക്കളുടെ ഭാഗത്തുനിന്ന് ചില പ്രശ്നങ്ങൾ ഉണ്ടാകാം. ഒരു ആത്മീയ വീക്ഷണകോണിൽ നിന്ന് ഈ സമയം നിങ്ങൾക്ക് വളരെ അനുകൂലമായിരിക്കും നിങ്ങൾക്ക് നല്ല അനുഭവങ്ങൾ ലഭിക്കും. നിങ്ങൾ ആത്മീയവും മതപരവുമായ പ്രവർത്തനങ്ങളിൽ തുടരും, ഇത് സമൂഹത്തിലെ പ്രശസ്തരും അറിവുള്ളവരുമായ ചില ആളുകളെ കണ്ടുമുട്ടാൻ നിങ്ങളെ സഹായിക്കും. ഈ സമയത്ത് നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങൾ ആസ്വദിക്കും. നിയമത്തിന് വിരുദ്ധമായി ഒന്നും ചെയ്യാതിരിക്കുക അല്ലെങ്കിൽ ഇത് മൂലം നിങ്ങൾ കുഴപ്പത്തിലാകപ്പെടാം.

പരിഹാരം- എല്ലാ ഞായറാഴ്ചയും ഒരു ക്ഷേത്രത്തിലേക്കോ ഗോശാലയിലേക്കോ ഗോതമ്പ്, ശർക്കര, ചെമ്പ്, ചുവന്ന പയറ്, ചുവന്ന നിറമുള്ള വസ്ത്രങ്ങൾ എന്നിവ ദാനം ചെയ്യുക.

മിഥുനം

നിങ്ങളുടെ രാശിയിൽ ഏഴാമത്തെ ഭാവത്തിലായിരിക്കും സൂര്യന്റെ സംക്രമണം നടക്കുക, നിങ്ങളുടെ മൂന്നാമത്തെ ഭാവത്തിന്റെ അധിപനാണ് സൂര്യൻ. ഏഴാമത്തെ ഭാവത്തെ സൂര്യന്റെ സംക്രമണം നിങ്ങൾക്ക് സമ്മിശ്ര ഫലങ്ങൾ പ്രധാനം ചെയ്യും. ബിസിനസ്സ് രാശിക്കാർക്ക്, ലാഭകരമായ ഫലങ്ങൾക്കായി വളരെയധികം പരിശ്രമിക്കേണ്ടതുണ്ട്. ഈ സംക്രമണം ദാമ്പത്യ ജീവിതത്തിന് അനുകൂലമല്ല, നിങ്ങളും പങ്കാളിയും തമ്മിലുള്ള പ്രശ്‌നങ്ങൾ വർദ്ധിക്കും. ആത്മബന്ധം നിലനിർത്തുകയും ക്ഷമയോടെ തുടരുകയും ചെയ്യുന്നത് വളരെ പ്രധാനമാണ്, നിങ്ങളുടെ ബന്ധം തകരാറിലാകാനുള്ള എല്ലാ സാധ്യതയും കാണുന്നു. നിങ്ങളുടെ പങ്കാളിയുടെ പെരുമാറ്റം മാറുകയും അവർ നിങ്ങളോട് അൽപ്പം അഹങ്കാരത്തോടെ സംസാരിക്കുകയും ചെയ്യാം. ഇത് നിങ്ങൾ‌ക്ക് ഇഷ്‌ടപ്പെടില്ല എന്നുമാത്രമല്ല നിങ്ങളുടെ സംശയത്തിന്‌ ഇത് വഴിവെക്കുകയും ചെയ്യും. ഈ സമയത്ത് നിങ്ങളുടെ പങ്കാളിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അവരൂടെ ആരോഗ്യം നിങ്ങൾ ശ്രദ്ധിക്കണം. നിങ്ങളുടെ ജോലിസ്ഥലത്ത്, നിങ്ങൾക്ക് അനുകൂല ഫലങ്ങൾ ലഭിക്കും ഒരു ജോലിക്കയറ്റത്തിനും സാധ്യത കാണുന്നു. പങ്കാളിത്തബിസിനസ്സ് രാശിക്കാർക്ക് നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധത്തിൽ ശ്രദ്ധ ചെലുത്തേണ്ടതാണ്.

പരിഹാരം- ഞായറാഴ്ച മുതൽ ദിവസേന 108 തവണയെങ്കിലും ഗായത്രി മന്ത്രം ചൊല്ലുക.

കർക്കിടകം

സൂര്യൻ നിങ്ങളുടെ രണ്ടാമത്തെ ഭാവാധിപനാണ്, ഈ സമയത്ത് ആറാമത്തെ ഭാവത്തിൽ സൂര്യന്റെ സംക്രമണം നടക്കും. ആറാമത്തെ ഭാവത്തെ സൂര്യന്റെ സാന്നിധ്യം അനുകൂലമായിരിക്കും, ഈ സമയത്ത് നിങ്ങളുടെ ജോലിയിൽ നല്ല ഫലങ്ങൾ കൈവരും. നിങ്ങളുടെ പരിശ്രമത്തിന്റെ ഫലം നിങ്ങൾ കൊയ്യുകയും നിങ്ങളെ താഴെയിറക്കാനുള്ള നിരന്തരമായ ശ്രമങ്ങൾക്ക് ശേഷവും നിങ്ങളുടെ എതിരാളികളിൽ നിങ്ങൾ ആധിപത്യം സ്ഥാപിക്കുകയും ചെയ്യും. ഈ സമയത്ത് നിയമപരമോ കോടതിയുമായി ബന്ധപ്പെട്ടതോ ആയ കാര്യങ്ങളിൽ നിങ്ങൾ വിജയം നേടുകയും അതിൽ നിന്ന് പ്രയോജനം നേടുകയും ചെയ്യും. സമൂഹത്തിലെ വിശിഷ്ടാതിഥികൾ നിങ്ങളുമായി ബന്ധപ്പെടുകയും അത് നിങ്ങൾക്ക് ലാഭത്തിന്റെ ഉറവിടമായി മാറും. കുടുംബത്തിലെ ഒരാളുമായുള്ള തർക്കങ്ങൾ വർദ്ധിച്ചേക്കാൻ സാധ്യത കാണുന്നു. ഇത് നിങ്ങളുടെ സമ്മർദ്ദം വർദ്ധിപ്പിക്കുകയും നിങ്ങളുടെ ആരോഗ്യത്തെയും ബാധിക്കുകയും ചെയ്യും. നിങ്ങളുടെ ഭക്ഷണശീലങ്ങൾ ശ്രദ്ധിക്കുകയും സ്ഥിരമായ ഒരു ജീവിതരീതി നിലനിർത്തുകയും ചെയ്യണ്ടതാണ്. ആരുമായും ഒരു തർക്കത്തിലും ഏർപ്പെടാൻ ശ്രദ്ധിക്കുക

പരിഹാരം- ഞായറാഴ്ച മുതൽ സൂര്യ ബീജ മന്ത്രം “ॐ घृणि सूर्याय नमः/oṃ ghṛṇi sūryāya namaḥ/ ഓം ഘൃണി സൂര്യായ നമഃ” ചൊല്ലുക.

ചിങ്ങം

സൂര്യന്റെ സംക്രമണം വളരെ പ്രധാനമാണ്. നിങ്ങളുടെ ലഗ്ന ഭാവത്തില് സൂര്യൻ നിങ്ങളുടെ രാശിയുടെ അഞ്ചാമത്തെ ഭാവത്തിൽ നടക്കും, ഈ സാന്നിദ്ധ്യം വളരെ അനുകൂലമായിരിക്കും. ഈ സംക്രമണത്തിൽ നിന്ന് നിങ്ങൾക്ക് സമ്മിശ്ര ഫലങ്ങൾ ലഭിക്കും. സൂര്യന്റെ ഈ ചലനം നിങ്ങളുടെ വരുമാനം ഉയർത്തും, സമൂഹത്തിലെ സ്വാധീനമുള്ള ആളുകളുമായി ബന്ധപ്പെടാൻ ഇത് നിങ്ങളെ പ്രാപ്തമാക്കും. ഇത് ഭാവിയിൽ‌ നിങ്ങൾ‌ക്ക് പ്രയോജനകരമായിക്കും, പക്ഷേ ഈ സംക്രമണം നിങ്ങളുടെ കുട്ടികൾക്ക് കഷ്ടപ്പെടാം, ഇത് നിങ്ങളുടെ പ്രശ്‌നങ്ങൾ‌ വർധിപ്പിക്കും. നിസ്സാരമായ ഒരു വിഷയത്തിനെ ചൊല്ലി നിങ്ങളുടെ പ്രണയ പങ്കാളിയുമായി വഴക്കുണ്ടാക്കരുത് നിങ്ങൾ ശാന്തത പാലിക്കുകയും, ശരിയായ സമയം വരുമ്പോൾ, അവരുടെ തെറ്റ് ക്ഷമയോടെ അവരെ മനസ്സിലാക്കാൻ സഹായിക്കുകയും ചെയ്യുക. വിദ്യാർതികൾക്ക് പഠനത്തിൽ തടസ്സങ്ങൾ നേരിടാം, ഇച്ഛാശക്തിയുടെ അഭാവമോ ഏതെങ്കിലും തരത്തിലുള്ള ശ്രദ്ധ വ്യതിചലനമോ അതിന്റെ പ്രധാന കാരണമായിത്തീരും. നിങ്ങളുടെ ജീവിത പങ്കാളി ഏതെങ്കിലും തരത്തിലുള്ള ജോലിയിൽ ഏർപ്പെട്ടിരിക്കുകയാണെങ്കിൽ, അവർക്ക് ഈ സമയത്ത് സാമ്പത്തികമായി പ്രയോജനം നേടാൻ സഹായിക്കുകയും അത് നിങ്ങൾക്ക് അനുകൂലമായി ഭവിക്കുകയും ചെയ്യും.

പരിഹാരം- ശനിയാഴ്ച രാത്രി ചെമ്പ് പാത്രത്തിൽ വെള്ളം നിറച്ച് നിങ്ങളുടെ തലയ്ക്ക് സമീപം വയ്ക്കുക. അടുത്ത ദിവസം ഉറക്കമുണർന്നതിനുശേഷം ആ വെള്ളം കുടിക്കുക.

കന്നി

നിങ്ങളുടെ പന്ത്രണ്ടാമത്തെ ഭാവാധിപൻ സൂര്യന്റെ സംക്രമണം നിങ്ങളുടെ നാലാമത്തെ ഭാവത്തിൽ നടക്കും. നാലാമത്തെ ഭാവത്തിൽ സൂര്യന്റെ ഈ സംക്രമണം നിങ്ങൾക്ക് അത്ര അനുകൂലമാകില്ല. നിങ്ങളുടെ കുടുംബ ജീവിതത്തിൽ സമ്മർദ്ദം ഉണ്ടാകും. കുടുംബത്തിലെ പ്രായമായ ആളുടെ ആരോഗ്യം കുറയാൻ സാധ്യത കാണുന്നു അതുമായി ബന്ധപ്പെട്ട് നിങ്ങൾ ധാരാളം പണം ചിലവഴിക്കേണ്ടിവരും. ഈ സംഭവം നിങ്ങളെ മാനസികമായി വിഷമിപ്പിക്കും. നിങ്ങളുടെ അമ്മയ്ക്ക് ആരോഗ്യപ്രശ്‌നങ്ങൾ അനുഭവപ്പെടാം. ഏറ്റവും മികച്ചത് എന്ന് സ്വയം തെളിയിക്കാൻ ശ്രമിക്കുമ്പോൾ മറ്റുള്ളവരെ അപമാനികാത്തിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഈ സമയത്ത് നിങ്ങളുടെ കുടുംബത്തിൽ പുതിയ എന്തെങ്കിലും ചെയ്യാൻ നിങ്ങൾ ശ്രമിക്കും. വിദേശത്തേക്ക് പോയവർക്ക് ഈ സമയത്ത് സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള അവസരം ലഭിക്കും. സൂര്യന്റെ ഈ യാത്ര നിങ്ങളുടെ ജോലി സ്ഥലത്ത് നിങ്ങൾക്ക് വളരെയധികം ഗുണം ചെയ്യും, നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങൾക്ക് കൈവരും. കുടുംബജീവിതത്തിലെ തിരക്കു കാരണം നിങ്ങളുടെ ജോലിയിൽ നന്നായി ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങൾക്ക് കഴിയില്ല അത് പ്രശ്‌നങ്ങൾ സൃഷ്ടിക്കാം. വിദേശ സ്രോതസ്സുകളിലൂടെയും സർക്കാർ മേഖലയിലൂടെയും നിങ്ങൾക്ക് പ്രയോജനം കൈവരും.

പരിഹാരം- ദിവസവും ശ്രീ മഹാവിഷ്ണുവിനെ പൂജിക്കുകയും മഞ്ഞ ചന്ദനം സമർപ്പിക്കുകയും ചെയ്യുക.

തുലാം

സൂര്യൻ നിങ്ങളുടെ പതിനൊന്നാമത്തെ ഭാവാധിപനാണ്, സൂര്യന്റെ സംക്രമണം നിങ്ങളുടെ മൂന്നാമത്തെ ഭാവത്തിൽ നടക്കും. നിങ്ങളുടെ മൂന്നാമത്തെ ഭാവത്തെ സൂര്യന്റെ സംക്രമണം നിങ്ങൾക്ക് അനുകൂലമായ വാർത്തകൾ നൽകും, ജീവിതത്തിൽ വിജയിക്കാൻ സഹായിക്കുകയും ചെയ്യും. നിങ്ങളുടെ ജോലിസ്ഥലത്തെ നിങ്ങളുടെ പ്രശസ്തി വർദ്ധിക്കുകയും നിങ്ങളുടെ പരിശ്രമവും കഠിനാധ്വാനവും അംഗീകരിക്കപ്പെടുകയും ചെയ്യും. നിങ്ങൾക്ക് സർക്കാരിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കുകയും നേട്ടമുണ്ടാകാനുള്ള ശക്തമായ സാധ്യതകളും ഉണ്ടാകും. ഈ സമയത്തെ യാത്രകൾ വളരെ ഉപയോഗപ്രദമാവും. സാമൂഹിക പ്രവർത്തനങ്ങളിലും നിങ്ങൾ പങ്കെടുക്കുകയും അത് നിങ്ങളുടെ പ്രതിച്ഛായ വർദ്ധിക്കുന്നതിന് കാരണമാകുകയും ചെയ്യും. നിങ്ങളുടെ ധൈര്യവും ശക്തിയും വർദ്ധിക്കുകയും ബിസിനസ്സിൽ നല്ല ഫലങ്ങൾ നേടുകയും അത് മുന്നോട്ട് കൊണ്ടുപോകുന്നതിൽ വിജയിക്കുകയും ചെയ്യും. ഈ സമയത്ത് നിങ്ങളുടെ സഹപ്രവർത്തകരുടെ പൂർണ്ണ പിന്തുണ നിങ്ങൾക്ക് ലഭിക്കും നിങ്ങളുടെ സാഹചര്യം മെച്ചപ്പെടുത്താനും അവർ നിങ്ങളെ സഹായിക്കും. നിങ്ങളുടെ പരിശ്രമത്തിന്റെ വരുമാനം നിങ്ങൾക്ക് ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ ഇളയ കൂടപ്പിറപ്പുകൾ നിങ്ങളെ സഹായിക്കും.

പരിഹാരം- സൂര്യോദയത്തിനു മുമ്പ് അതിരാവിലെ എഴുന്നേൽക്കുകയും ചുവന്ന നിറമുള്ള പൂക്കൾ ഉള്ള ചെടികൾക്കും മരങ്ങൾക്കും വെള്ളം നൽകുകയും ചെയ്യുക.

വൃശ്ചികം

വൃശ്ചിക രാശിയിൽ സൂര്യൻ നിങ്ങളുടെ പത്താമത്തെ ഭാവാധിപനാണ്, അത് കർമ്മത്തെയും പ്രവർത്തനത്തേയും സൂചിപ്പിക്കുന്നു. സൂര്യന്റെ ഈ സംക്രമണം നിങ്ങളുടെ സൂര്യൻ നിങ്ങളുടെ രണ്ടാമത്തെ വീട്ടിൽ പ്രവേശിക്കും. രണ്ടാമത്തെ ഭാവത്തിലെ സൂര്യന്റെ സംക്രമണം അനുകൂലമായിരിക്കും, എന്നാൽ വൃശ്ചിക രാശിയിൽ ഈ ഗ്രഹസ്ഥാനം സമ്പത്ത് നേട്ടത്തിന് കാരണമാകും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഗുണം നിങ്ങൾ കൊയ്യുകയും സമ്പത്ത് ശേഖരിക്കപ്പെടുകയും ചെയ്യും. നിങ്ങളുടെ കുടുംബത്തിൽ നിങ്ങളുടെ നില ഉയരും. നിങ്ങളുടെ കുടുംബാംഗങ്ങൾ എല്ലാ കാര്യങ്ങളിലും നിങ്ങളുടെ ഉപദേശം തേടുകയും നിങ്ങൾക്ക് പ്രാധാന്യം നൽകുകയും ചെയ്യും. എങ്കിലും കുടുംബത്തിൽ അസ്വസ്ഥത അനുഭവപ്പെടാം, അത് നിങ്ങളെ വേദനിപ്പിക്കും. നിങ്ങളുടെ കുടുംബജീവിതത്തിൽ നിങ്ങൾക്ക് തൃപ്തി അനുഭവപ്പെടില്ല. ഈ സംക്രമണം നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങൾക്ക് അനുകൂലമാകും, ഓഫീസിലെ നിങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യും. നിങ്ങളുടേതായ ഓരോ പ്രോജക്റ്റിലും നിങ്ങളുടെ മേലുദ്യോഗസ്ഥരുടെ പൂർണ്ണ പിന്തുണ നിങ്ങൾ നേടുകയുംമികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്യും.

പരിഹാരം- ഞായറാഴ്ച രാവിലെ ചരട് നിങ്ങളുടെ കൈയിൽ ആറ് തവണ ചുറ്റി കെട്ടുക.

ധനു

ധനു രാശിക്കാർക്ക് ഈ സംക്രമണം പ്രധാനമായിരിക്കും ഇത് ലഗ്ന ഭാവത്തിലായിരിക്കും നടക്കുക. നിങ്ങളുടെ രാശിയുടെ ഒമ്പതാമത്തെ ഭാവാധിപന്റെ ലഗ്ന ഭാവത്തിലെ സാന്നിധ്യം രാജ യോഗം സൃഷ്ടിക്കുന്നു. സൂര്യന്റെ ഈ സംക്രമണം ഗണ്യമായ പുരോഗതി കൈവരിക്കാൻ നിങ്ങളെ സഹായിക്കുകയും സമൂഹത്തിൽ മാന്യമായ ഒരു സ്ഥാനം നേടാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും. നിങ്ങളുടെ പ്രശസ്തി വർദ്ധിക്കുകയും സർക്കാർ മേഖലയിൽ നിന്നും സമൂഹത്തിലെ മറ്റ് മേഖലകളിൽ നിന്നും നിങ്ങൾക്ക് നല്ല ബഹുമാനം ലഭിക്കുകയും ചെയ്യും. നിങ്ങളുടെ പെരുമാറ്റത്തിൽ അഹങ്കാരം വർദ്ധിച്ചേക്കാം. സൂര്യന്റെ ഈ സംക്രമണം നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ സമ്മർദ്ദം വർദ്ധിപ്പിക്കും. നിങ്ങളുടെ പെരുമാറ്റത്തിൽ അഹംഭാവം ഉണ്ടാകാം, അത് നിങ്ങളുടെ ദാമ്പത്യജീവിതത്തെ ബാധിക്കും. നിങ്ങളുടെ ഈ പെരുമാറ്റം നിങ്ങളുടെ പങ്കാളിയെയും ബുദ്ധിമുട്ടിക്കും. തൽഫലമായി, ദാമ്പത്യ ജീവിതത്തിൽ നിങ്ങൾക്ക് പ്രശ്നങ്ങൾ അനുഭവപ്പെടും. ബിസിനസ്സിൽ സൂര്യൻ ആഗ്രഹം അനുകൂല ഫലങ്ങൾ നൽകും.

പരിഹാരം- ഞായറാഴ്ച വൈകുന്നേരം നിങ്ങളുടെ കൈകൊണ്ട് തവിട്ട് നിറത്തിലുള്ള പശുവിന് ഗോതമ്പ് മാവ് നൽകുക.

മകരം

സൂര്യൻ നിങ്ങളുടെ രാശിയുടെ എട്ടാമത്തെ ഭാവാധിപനാണ്, നിങ്ങളുടെ രാശിയിൽ പന്ത്രണ്ടാമത്തെ ഭാവത്തിൽ പ്രവേശിക്കും. പന്ത്രണ്ടാം ഭാവത്തിൽ സൂര്യന്റെ സംക്രമണം നിങ്ങൾക്ക് അത്ര അനുകൂല ഫലങ്ങൾ നൽകില്ല. അത്തരമൊരു സാഹചര്യത്തിൽ, ഈ സംക്രമണം സമ്മിശ്ര ഫലങ്ങൾ നൽകും. ഈ സമയത്ത് നിങ്ങൾക്ക് അനാരോഗ്യം അനുഭവപ്പെടാം. ഈ സമയത്ത് നിങ്ങളുടെ വരുമാനത്തിൽ ഇടിവുണ്ടാകും, ഇത് നിങ്ങളുടെ സാമ്പത്തിക അവസ്ഥയെ പ്രധാനമായും ബാധിക്കുകയും അതുവഴി ദുർബലമാക്കുകയും ചെയ്യും എന്നാൽ ഇത് പ്രതികൂല സാഹചര്യങ്ങളിൽ മുന്നോട്ട് പോകാനുള്ള ധൈര്യം നൽകും, വെല്ലുവിളികൾ നേരിടാൻ നിങ്ങൾ ഭയപ്പെടുകയുമില്ല. ഈ സമയത്ത്, നിങ്ങൾ അനാവശ്യമായ യാത്രകൾ ചെയ്യേണ്ടിവരാം. ചില രാശിക്കാർക്ക് വിദേശയാത്രയ്ക്കുള്ള അവസരവും ലഭിക്കാം. ഈ സംക്രമണം നിയമപരമായ കാര്യങ്ങളിൽ പ്രയോജനകരമാകുകയും വിജയിക്കുകയും ചെയ്യും പക്ഷേ നിങ്ങളുടെ ചെലവുകൾ വളരെയധികം വർദ്ധിക്കും. നിങ്ങളുടെ ധനസ്ഥിതിയുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ടതാണ്.

പരിഹാരം- നിങ്ങളുടെ പിതാവിനെ ബഹുമാനിക്കുക, അതിരാവിലെ എഴുന്നേൽക്കുകയും ചെയ്യുക.

കുംഭം

സൂര്യൻ നിങ്ങളുടെ രാശിയുടെ പതിനൊന്നാമത്തെ ഭാവത്തിൽ സംക്രമിക്കും. ഈ സംക്രമണം നിങ്ങൾക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ ഏഴാമത്തെ ഭാവാധിപൻ സൂര്യനാണ്, അതിനാൽ ഈ സംക്രമണം പ്രയോജനകരമായ ഫലങ്ങൾ നൽകും. ഈ സമയത്ത് ബിസിനസ്സിലെ പുരോഗതി ഉണ്ടാകും, ഇത് നിങ്ങളുടെ വരുമാനത്തിലും ഗണ്യമായ വർദ്ധനവിന് ഇടയാക്കും. നിങ്ങൾ സാമൂഹികമായും സാമ്പത്തികമായും അഭിവൃദ്ധി പ്രാപിക്കും. സമൂഹത്തിലെ വിശിഷ്ടരായ ആളുകളുമായി നിങ്ങൾ ബന്ധം സ്ഥാപിക്കുകയും അത് ഭാവിയിൽ നിങ്ങൾക്ക് ഫലപ്രദമായി ഭവിക്കുകയും ചെയ്യും. നിങ്ങളുടെ പ്രണയ ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാം, കൂടാതെ നിങ്ങളും നിങ്ങളുടെ പ്രിയപ്പെട്ടവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾക്കും സാധ്യത കാണുന്നു. നിങ്ങളുടെ ആഗ്രഹങ്ങൾ വർദ്ധിക്കും. നിങ്ങളും നിങ്ങളുടെ പ്രണയ പങ്കാളിയും തമ്മിലുള്ള ദൂരം വർദ്ധിക്കും. വിവാഹിതരായ രാശിക്കാർക്ക് അവരുടെ കുട്ടികൾക്ക് അനുകൂലമായിരിക്കുകയും അതത് മേഖലകളിൽ അവർക്ക് നല്ല ഫലങ്ങൾ ലഭിക്കുകയും ചെയ്യും. വിദ്യാർത്ഥികൾക്ക് സൂര്യന്റെ ഈ സംക്രമണം മികച്ച പ്രതിഫലം നേടുന്നതിന് കൂടുതൽ കഠിനാധ്വാനം ആവശ്യമായി വരും. സർക്കാർ മേഖലയിൽ നിന്ന് നിങ്ങൾക്ക് നല്ല നേട്ടമുണ്ടാകും.

പരിഹാരം- ഞായറാഴ്ച ഒരു ചെമ്പ് പാത്രത്തിൽ ശുദ്ധമായ വെള്ളം നിറച്ച് അതിൽ രക്തചന്ദനം കലർത്തുക. ഈ വെള്ളം സൂര്യന് സമർപ്പിക്കുക.

മീനം

നിങ്ങളുടെ രാശിയുടെ ആറാമത്തെ ഭാവാധിപനാണ് സൂര്യൻ, സൂര്യന്റെ സംക്രമണം നിങ്ങളുടെ രാശിയുടെ പത്താമത്തെ ഭാവത്തിൽ പ്രവേശിക്കും. നിങ്ങളുടെ പ്രവർത്തനങ്ങൾ, കർമ്മം, ബിസിനസ്സ് എന്നിവയെ പ്രതിനിധീകരിക്കുന്ന പത്താമത്തെ ഭാവത്തിൽ സൂര്യൻ സംക്രമിക്കുന്നു. സൂര്യന്റെ ഈ സംക്രമണം നിങ്ങൾക്ക് അനുകൂല ഫലങ്ങൾ നൽകും. നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ പുരോഗതി കൈവരിക്കാൻ നിങ്ങൾക്ക് കഴിയും. നിങ്ങളെ ഉയർന്ന പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുകയും നിങ്ങളുടെ ജോലിഭാരവും ഉത്തരവാദിത്തങ്ങളും വർദ്ധിക്കുകായും ചെയ്യും, അത് നിങ്ങളെ കൂടുതൽ ശക്തരാക്കും. സൂര്യന്റെ ഈ സംക്രമണം നിങ്ങളുടെ വ്യക്തിജീവിതത്തിന് അനുകൂയിരിക്കും. സമൂഹത്തിൽ നിങ്ങളുടെ സ്ഥാനം കൂടുതൽ ശക്തമാകും, ആളുകൾ നിങ്ങളെ വളരെയധികം വിലമതിക്കുകയും നിങ്ങളെ നോക്കുകയും ചെയ്യും. നിങ്ങളുടെ മേലുദ്യോഗസ്ഥർ നിങ്ങളെ വിജയിക്കാൻ സഹായിക്കും. നിങ്ങളുടെ കഠിനാധ്വാനവും പരിശ്രമവും ജീവിതത്തിൽ വളരാനും മുന്നേറാനും നിങ്ങളെ സഹായിക്കും.മത്സരപരീക്ഷകളിൽ നിങ്ങൾ വിജയം കൈവരിക്കും. നിങ്ങളുടെ പിതാവിന്റെ ആരോഗ്യം ദുർബലമായി തുടരാൻ സാധ്യതയുണ്ട്. നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങൾക്ക് ഒരു പുതിയ നയം രൂപീകരിക്കാൻ കഴിയും, അത് മറ്റുള്ളവർ ഇഷ്ടപ്പെടുകയും വളരെയധികം വിലമതിക്കുകയും ചെയ്യും.

പരിഹാരം- ഞായറാഴ്ച, രക്ത ചന്ദനം തേക്കുകയോ കുളിക്കുന്ന വെള്ളത്തിൽ കലർത്തുകയോ ചെയ്യുക പിന്നീട് അതേ വെള്ളത്തിൽ കുളിക്കുക.


ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ

Astrological services for accurate answers and better feature

33% off

Dhruv Astro Software - 1 Year

'Dhruv Astro Software' brings you the most advanced astrology software features, delivered from Cloud.

Brihat Horoscope
What will you get in 250+ pages Colored Brihat Horoscope.
Finance
Are money matters a reason for the dark-circles under your eyes?
Ask A Question
Is there any question or problem lingering.
Career / Job
Worried about your career? don't know what is.
AstroSage Year Book
AstroSage Yearbook is a channel to fulfill your dreams and destiny.
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.

Astrological remedies to get rid of your problems

Red Coral / Moonga
(3 Carat)

Ward off evil spirits and strengthen Mars.

Gemstones
Buy Genuine Gemstones at Best Prices.
Yantras
Energised Yantras for You.
Rudraksha
Original Rudraksha to Bless Your Way.
Feng Shui
Bring Good Luck to your Place with Feng Shui.
Mala
Praise the Lord with Divine Energies of Mala.
Jadi (Tree Roots)
Keep Your Place Holy with Jadi.

Buy Brihat Horoscope

250+ pages @ Rs. 599/-

Brihat Horoscope

AstroSage on MobileAll Mobile Apps

Buy Gemstones

Best quality gemstones with assurance of AstroSage.com

Buy Yantras

Take advantage of Yantra with assurance of AstroSage.com

Buy Feng Shui

Bring Good Luck to your Place with Feng Shui.from AstroSage.com

Buy Rudraksh

Best quality Rudraksh with assurance of AstroSage.com
Call NowTalk to
Astrologer
Chat NowChat with
Astrologer