• Talk To Astrologers
  • AstroSage Brihat Horoscope
  • Ask A Question
  • Raj Yoga Report
  • Child Report

കർക്കിടക രാശിയിലെ സൂര്യ സംക്രമണം (16 JULY, 2020)

കർക്കിടക രാശിയിലെ സൂര്യ സംക്രമണം, 16 ജൂലൈ 2020

സൂര്യൻ കർക്കിടക രാശിയിലൂടെ 10:32AM ജൂലൈ 16 വ്യാഴം 2020 ന് സംക്രമിച്ച് ഓഗസ്റ്റ് 16 ഞായറാഴ്ച 18: 56pm വരെ തുടരും. ഈ സംക്രമണം നിങ്ങളുടെ രാശിയെ എങ്ങിനെ സ്വാധീനിക്കും എന്ന് നോക്കാം.

ഈ പ്രവചനം ചന്ദ്ര രാശിയെ ആസ്പദമാക്കിയാണ് . നിങ്ങളുടെ ചന്ദ്ര രാശി അറിയാൻ ക്ലിക്ക് ചെയ്യൂ: ചന്ദ്ര രാശി കാൽക്കുലേറ്റർ

മേടം

സൂര്യൻ നിങ്ങളുടെ രാശിയുടെ നാലാമത്തെ ഭാവത്തിൽ അതായത് നിങ്ങളുടെ ഉൾമനസ്സ്,വീട്, സുഖസൗകര്യം, അമ്മ എന്നിവയെ പ്രതിനിധീകരിക്കുന്ന ഭാവത്തിലേക്ക് സംക്രമിക്കും. നിങ്ങൾ‌ വേഗത്തിൽ‌ കാര്യങ്ങൾ‌ ആരംഭിക്കാൻ‌ താൽ‌പ്പര്യപ്പെടുന്നു, ഈ സംക്രമണം മൂലം കാര്യങ്ങൾ‌ അൽ‌പം വൈകാം. അതുകൊണ്ട് തന്നെ അമിത ദേഷ്യവും നിരാശയും നിങ്ങളിൽ ഉണ്ടാവും. ഈ സംക്രമണം നിങ്ങളുടെ മനഃസമാധാനത്തെയും കുടുംബാന്തരീക്ഷത്തെയും ബാധിക്കാം.

കാര്യങ്ങളിൽ നിങ്ങൾക്ക് അൽപ്പം അരക്ഷിതാവസ്ഥ അനുഭവപ്പെടാം, ധനകാര്യങ്ങളിലും, നിങ്ങളുടെ കഴിവുകളിൽ പോലും നിങ്ങൾക്ക് ആത്മവിശ്വാസം കുറയാം. പതുക്കെ കാര്യങ്ങൾ നിങ്ങൾ വേണ്ടെന്ന് വെക്കാൻ തുടങ്ങും നിങ്ങൾക്ക് താൽപ്പര്യമില്ലാത്ത ജോലികൾ ചില നിങ്ങൾക്ക് ലഭിക്കാൻ ഇടയാകും, അതുമായി ബന്ധപ്പെട്ട് മേലുദ്യോഗസ്ഥരുടെ ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാനും സാധ്യത കാണുന്നു.അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക നിങ്ങളുടെ ജോലിസ്ഥലത്ത്.കാര്യങ്ങൾ ആത്മാർത്ഥതയോടെ ചെയ്യുന്നത് മൂലം നിങ്ങൾക്ക് കാര്യങ്ങൾ പഠിക്കാനും കഴിയും.

ഈ കാലയളവിൽ, ഭൂമി, സ്വത്ത് സംബന്ധിച്ച കാര്യങ്ങളിൽ കാലതാമസമുണ്ടാകുകയും അത് വ്യർത്ഥമാകുകയും ചെയ്യാം ഇത് നിങ്ങളുടെ സമയവും .ർജ്ജവും പാഴാക്കും എന്നതിനാൽ ഈ സമയം അത്തരം കാര്യങ്ങൾ ഏറ്റെടുക്കാതിരിക്കുക. ഈ സമയം നിങ്ങളുടെ ജീവിത പങ്കാളിയ്ക്ക് ശുഭകരമായ ഫലങ്ങൾ നൽകും,അവർക്ക് അവരുടെ തൊഴിലിലും പദവിയുംഉയർച്ചയുണ്ടാവും. ഈ സംക്രമണ സമയത്ത് നിങ്ങൾ ക്ഷമയോടെ തുടരുക തീർച്ചയായും ഫലങ്ങൾ കൈവരിക്കാൻ കഴിയും.

പരിഹാരം: സ്വീകരണമുറിയിൽ റോസാപ്പൂക്കൾ നിറച്ച ചെമ്പിന്റെ ഒരു പൂച്ചട്ടി വെയ്ക്കുന്നത് നല്ല ഫലങ്ങൾ നൽകും.

മേടം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

ഇടവം

സൂര്യൻ നിങ്ങളുടെ രാശിയുടെ മൂന്നാമത്തിൽ അതായത് പരിശ്രമം, ധൈര്യം, കൂടപ്പിറപ്പ് എന്നിവയെ പ്രതിനിധീകരിക്കുന്ന ഭാവത്തിലേക്ക് സംക്രമിക്കും. ഈ സംക്രമണ സമയത്ത് നിങ്ങൾ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. നിങ്ങളുടെ എല്ലാ ജോലികളിലും നിങ്ങൾ എല്ലായ്‌പ്പോഴും ഒന്നാം സ്ഥാനത്തേക്ക് വരും.

ഔദ്യോഗിക രംഗത്ത് ശമ്പള വർധനയും ജോലിയിൽ സ്ഥാനക്കയറ്റവും ആഗ്രഹിക്കുന്നവർക്ക് ഈ സമയം നല്ല വാർത്ത ലഭിക്കും.ഈ സംക്രമണം നിങ്ങൾക്ക് അഭിവൃദ്ധി, ആരോഗ്യം, സമ്പത്ത് എന്നിവ പ്രധാനം ചെയ്യും. നിങ്ങളുടെ നാലാമത്തെ ഭാവാധിപനായ സൂര്യന്റെ പന്ത്രണ്ടാമത്തെ ഭാവത്തിലെ സംക്രമണം നിങ്ങൾക്ക് ശുഭകരമായ ഫലങ്ങൾ പ്രധാനം ചെയ്യും. കാര്യങ്ങൾ പരീക്ഷിക്കുകയും അത് നിങ്ങളെ വിജയത്തിലേക്കും പ്രതിഫലങ്ങളിലേക്കും നയിക്കും.

നിങ്ങളുടെ കൂടപ്പിറപ്പുകളുമൊത്ത് നല്ല നിമിഷങ്ങൾ ചെലവഴിക്കാൻ നിങ്ങൾക്ക് കഴിയും. മൂന്നാമത്തെ ഭാവം നിങ്ങളുടെ ശ്രവണ ശേഷിയെ പ്രതിനിധീകരിക്കുന്നു, സൂര്യനെ ചിലപ്പോൾ ക്രൂരമായ ഗ്രഹം എന്നും വിശേഷിപ്പിക്കുന്നതിനാൽ ഈ സമയം നിങ്ങളുടെ ശ്രവണ ശേഷിയെ ഇത് തടസ്സപ്പെടുത്താം.

പരിഹാരം: ഞായറാഴ്ചകളിൽ പശുക്കൾക്ക് ശർക്കര നൽകുന്നത് നിങ്ങൾക്ക് നല്ല ഫലങ്ങൾ പ്രധാനം ചെയ്യും.

ഇടവം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

ബൃഹത് ജാതകത്തിലൂടെ നിങ്ങളുടെ വളരെ കൃത്യമായ പ്രവചനം ലഭ്യമാക്കൂ.

മിഥുനം

സൂര്യൻ നിങ്ങളുടെ രണ്ടാമത്തെ ഭാവത്തിലൂടെ സംക്രമിക്കും. ഇത് നിങ്ങളുടെ കുടുംബ ജീവിതത്തിൽ അനാവശ്യമായ പ്രശ്‌നങ്ങളും അസ്വസ്ഥതകളും സൃഷ്ടിക്കും. സൂര്യൻ ഈ കാലയളവിൽ സാമ്പത്തിക കാര്യങ്ങളിൽ നിങ്ങൾക്ക് തടസ്സങ്ങൾ സൃഷ്ടിക്കും.

നിങ്ങളുടെ ലക്ഷ്യങ്ങൾക്കായി നിങ്ങൾ സാരമായി പ്രയത്നിക്കേണ്ടതായി വരാം. പുതിയ നിക്ഷേപങ്ങൾക്കോ, ഊഹക്കച്ചവടങ്ങൾക്കും ഈ സമയം അത്ര അനുകൂലമല്ല, ഇത് നഷ്ടങ്ങൾക്കും സാമ്പത്തിക പ്രശ്‌നങ്ങൾക്കും കാരണമായേക്കാം.

നിങ്ങളുടെ ഭക്ഷണകാര്യങ്ങൾ ഈ സമയം ശ്രദ്ധിക്കേണ്ടതാണ്, അല്ലെങ്കിൽ അടിവരയുമായി ബന്ധപ്പെട്ട അസുഖങ്ങൾക്ക് കാരണമാകും. കണ്ണ് സംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാൽ കണ്ണിന് അധികം സമ്മർദ്ദം നൽകാതിരിക്കുക. നിങ്ങളുടെ കൂടപ്പിറപ്പുകൾക്ക് ജോലിയുമായി ബന്ധപ്പെട്ട് അനുകൂലമായിരിക്കും.

പരിഹാരം: സൂര്യോദയ സമയത്ത് ഗായത്രി മന്ത്രം ചൊല്ലുന്നത് നിങ്ങൾക്ക് ശുഭകരമായ ഫലങ്ങൾ നൽകും.

മിഥുനം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

കർക്കിടകം

കർക്കിടക രാശിയിലെ സൂര്യന്റെ ലഗ്ന ഭാവത്തിലെ സ്ഥാനം നിങ്ങളുടെ നേതൃത്വ ഗുണങ്ങൾ വർദ്ധിപ്പിക്കുകയും നിങ്ങളിൽ കൂടുതൽ ചിട്ടയായ സമീപന രീതി ഉണ്ടാക്കുകയും ചെയ്യും. ഇതുവരെ പൂർത്തിയാക്കാത്ത ജോലികൾ ഈ സമയം പൂർത്തിയാക്കാൻ നിങ്ങൾക്ക് കഴിയും. സൂര്യന്റെ ഈ സംക്രമണം നിങ്ങളുടെ പ്രിയപ്പെട്ടവരോട് നിങ്ങളെ കൂടുതൽ അടുപ്പിക്കും. എന്നിരുന്നാലും,അഭിപ്രായത്തിലും ആവലാതിയിലും ഉണ്ടാവാം ചിലപ്പോൾ അത് നിങ്ങളുടെ കുടുംബാന്തരീക്ഷത്തെ തകർക്കാം.

സൂര്യൻ ഏഴാമത്തെ ഭാവത്തെ വീക്ഷിക്കുന്നതിനാൽ നിങ്ങളുടെ ജീവിത പങ്കാളിയുമായി ചില പ്രശ്‌നങ്ങൾ ഉണ്ടാവാം, ഇത് നിങ്ങളുടെ ബന്ധത്തിൽ ഉയർച്ച താഴ്ച ഉണ്ടാക്കുന്നു. നിങ്ങൾ‌ക്ക് ചില മൂർച്ചയുള്ള തീരുമാനങ്ങൾ എടുക്കാം അത് പ്രതികൂല ഫലമുണ്ടാക്കാം. അതിനാൽ, അല്പം ക്ഷമയോടെയിരിക്കുക, നിങ്ങളുടെ അഹങ്കാരം നിങ്ങളുടെ തീരുമാനത്തിൽ ആധിപത്യം സ്ഥാപിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

ഹൃദയ സംബന്ധ അസുഖങ്ങൾ, രക്തസമ്മർദ്ദം എന്നിവ ഉള്ളവർ ഈ സാമയം ശ്രദ്ധിക്കേണ്ടതാണ് അല്ലെങ്കിൽ ഈ സംക്രമണം പ്രശ്നങ്ങൾ കൂടുതൽ വഷളാക്കും. അതിനാൽ, യോഗ, ധ്യാനം, വ്യായാമം എന്നിവ പാലിക്കുക നിങ്ങളുടെ ഊർജ്ജത്തെ പോസിറ്റീവ് ദിശയിലേക്ക് നയിക്കാൻ ഇത് നിങ്ങളെ സഹായിക്കും.

പരിഹാരം: അതിരാവിലെ സൂര്യന് ആർഘ്യ സമർപ്പിക്കുന്നത് നിങ്ങൾക്ക് ശുഭകരമായ ഫലങ്ങൾ നൽകും.

കർക്കിടകം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

ഞങ്ങളുടെ വിദഗ്ദ്ധ ജ്യോതിഷകരിൽ നിന്ന് നിങ്ങളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം മനസ്സിലാക്കു.

ചിങ്ങം

സൂര്യൻ തുലാം രാശിക്കാരുടെ പന്ത്രണ്ടാം ഭാവമായ ചെലവുകളേയും വിദേശ യാത്രകളേയും പ്രതിനിധീകരിക്കുന്ന ഭാവത്തിലൂടെ അംക്രമിക്കും. ഈ സംക്രമണം ആത്മവിശ്വാസം നഷ്‌ടപ്പെടുത്താം അത് നിങ്ങളുടെ ആത്മാഭിമാനത്തെ ബാധിക്കുകയും ചെയ്യാം. ജോലിസ്ഥലത്ത് നിന്ന് സംതൃപ്തിക്കും സന്തോഷത്തിനും പ്രാധാന്യം നൽകുന്നതിന് പകരം തീരുമാനങ്ങളിൽ മറ്റുള്ളവരുടെ ഉപദേശം തേടാം.തിടുക്കത്തിലുള്ള തീരുമാനങ്ങൾ എടുക്കാതിരിക്കാൻ ഈ സമയം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഈ സംക്രമണ സമയത്ത് നിയമ വിരുദ്ധമായ കാര്യങ്ങൾ ഒന്നും ചെയ്യാതിരിക്കാൻ ശ്രമിക്കുക, അല്ലെങ്കിൽ ഇത് നിങ്ങൾക്ക് അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും. ഔദ്യോഗിക കാര്യത്തിലും പുതിയ തീരുമാനങ്ങൾ എടുക്കുന്നതിരിക്കുന്നതാണ് നല്ലത്, നിങ്ങളുടെ മുൻകാല തെറ്റുകളിൽ നിന്ന് പഠിക്കാൻ ശ്രമിക്കേണ്ടതാണ്.

സാമ്പത്തികമായി, ഏതെങ്കിലും തരത്തിലുള്ള നിക്ഷേപങ്ങളിൽ ഏർപ്പെടാനുള്ള നല്ല സമയമാണ് ഇത് എന്ന് പറയാൻ കഴിയില്ല. കാരണം ഇത് നിങ്ങളുടെ സമ്പാദ്യവും മനഃസമാധാനവും രണ്ടും നഷ്ടപ്പെടാൻ ഇടവരുത്തും. തീരുമാനങ്ങൾ എടുക്കുന്ന കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. ഈ സമയത്ത് നിങ്ങളുടെ ജീവിതപങ്കാളിയുമായി ചില പ്രശ്‌നങ്ങൾ ഉണ്ടാവാം. അതിനാൽ, ഈ സമയം ശാന്തനായി നിങ്ങളുടെ പങ്കാളിയുമായി ആശയവിനിമയം നടത്തുക. ഇത് നിങ്ങളുടെവ്യക്തിഗത ജീവിതത്തെ സഹായിക്കും.

പരിഹാരം: ഞായറാഴ്ച ചെമ്പിലോ സ്വർണ്ണത്തിലോ ചുവന്ന രത്നം (8-9 സെ.) പതിച്ച മോതിരം അണിയുന്നത് ശുഭകരമായ ഫലങ്ങൾ നൽകും.

ചിങ്ങം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

കന്നി

കന്നി രാശിയിലെ സൂര്യന്റെ പതിനൊന്നാം ഭാവത്തിലേക്കുള്ള മാറ്റം നിങ്ങൾക്ക് അനുകൂലമായിരിക്കും. നിങ്ങൾ ഇറക്കുമതി കയറ്റുമതിയുമായി ബന്ധപ്പെട്ടോ അല്ലെങ്കിൽ അന്താരാഷ്ട്ര കമ്പനിയിൽ പ്രവർത്തിക്കുകയോ ചെയ്യുകയാണെങ്കിൽ, ആനുകൂല്യങ്ങളും ലാഭവും നിങ്ങൾക്ക് ലഭിക്കും. തൊഴിൽപരമായും സാമ്പത്തികമായും പെട്ടെന്നുള്ള നേട്ടങ്ങളും ലാഭവും പ്രതീക്ഷിക്കാം , ഈ സമയത്ത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ സാധ്യതയുണ്ട്.

നിങ്ങളുടെ അച്ഛൻ അല്ലെങ്കിൽ അച്ഛന്റെ സ്ഥാനത്ത് ഉള്ളവരിൽ നിന്നും നിങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കാം. പങ്കാളിത്ത ബിസിനസ്സ് രാശിക്കാർക്ക് ലാഭവും വരുമാനവും കൈവരും. ജോലി ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് ശരിയായ അംഗീകാരം ലഭിക്കും. ഔദ്യോഗിക യാത്രകളിൽ നല്ല നേട്ടങ്ങളും വിജയ വും കൈവരിക്കാൻ സാധ്യതയുണ്ട്.

ആരോഗ്യ കാര്യങ്ങൾ മെച്ചപ്പെടും. ബന്ധത്തിന്റെ കാര്യത്തിൽ, ബന്ധങ്ങളിൽ ചില പുതിയ ഊർജ്ജം ഉണ്ടാകും. മൊത്തത്തിൽ, ഈ സംക്രമണം നിങ്ങൾക്ക് അനുകൂലമായിരിക്കും, എന്നാൽ സൂര്യന്റെ ഈ സ്ഥാനം നിങ്ങളെ അൽപ്പം കർക്കശമാക്കും, മാത്രമല്ല നിങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക് സ്വാഭാവിക പരിഹാരങ്ങൾ ലഭിക്കുന്നതിന് ഇത് തടസ്സങ്ങൾ ഉണ്ടാക്കാം.

പരിഹാരം: പ്രഭാതത്തിൽ സൂര്യ അഷ്ടകം സ്തോത്രം ചൊല്ലുന്നത് അനുകൂലമായിരിക്കും.

കന്നി രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

തുലാം

സൂര്യൻ തുലാം രാശിക്കാരുടെ പത്താമത്തെ ഭാവത്തിലേക്ക് ചന്ദ്രൻ സംക്രമിക്കും, നിങ്ങളുടെ നേതൃത്വ ഗുണം ഈ സമയം വർധിക്കും. ഈ സമയത്ത് നിങ്ങളുടെ തീരാത്ത ജോലികൾ കാര്യക്ഷമമായി നിങ്ങൾക്ക് നിർവഹിക്കാൻ കഴിയും. നിങ്ങൾക്ക് ജോലിയിൽ പുതിയ സ്ഥാനങ്ങളും ഉത്തരവാദിത്തങ്ങളും കൈവരും.

അച്ഛനിൽനിന്നും സർക്കാർ ഏജൻസികളിൽ നിന്നും നിങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കും. സർക്കാർ ജോലി തേടുന്ന രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ ലഭിക്കും. വസ്തുവക കാര്യങ്ങളും നല്ല ഫലങ്ങൾ കൈവരിക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ സാമൂഹിക വലയം ഉയരും.

സൂര്യന്റെ ഈ സംക്രമണ സമയത്ത് ആരോഗ്യപ്രശ്നങ്ങൾ വീണ്ടും തലപൊക്കാം, .എന്നാൽ, ഈ ഭാവത്തിലെ സൂര്യന്റെ സ്ഥാനം ചിലപ്പോൾ നിങ്ങളെ മികവുറ്റവരാക്കുകയും നിങ്ങളുടെ മനോഭാവത്തിൽ ധാർമികത കൈവരുത്തുകയും ചെയ്യും.

പരിഹാരം: എന്തെങ്കിലും കാര്യത്തിന് പോകുന്നതിന് മുൻപ് അച്ഛന്റെയോ അച്ഛന്റെ സ്ഥാനത്തുള്ള ഗുരുക്കന്മാരുടെയോ അനുഗ്രഹം തേടേണ്ടതാണ്.

തുലാം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

വൃശ്ചികം

സൂര്യന്റെ നിങ്ങളുടെ രാശിയിലെ ഒൻപതാം ഭാവത്തിലെ സ്ഥാനം ചില അനാവശ്യ കാലതാമസങ്ങളും തൊഴിലിൽ ബുദ്ധിമുട്ടുകളും ഉണ്ടാക്കാം. സൂര്യൻ അതിന്റെ പന്ത്രണ്ടാം സ്ഥാനത്താണ് വസിക്കുന്നത് അതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത് അച്ഛനോ അച്ഛന്റെ സ്ഥാനത്തുള്ളവരുമായോ ആവലാതികൾക്കും പ്രശ്‌നങ്ങൾക്കും കാരണമായേക്കാം ഈ കാലയളവിൽ, നിയമം ലംഘിച്ച് ഒന്നും ചെയ്യാതിരിക്കുക, അല്ലാത്തപക്ഷം നിങ്ങൾക്ക് വലിയ കുഴപ്പങ്ങൾ സൃഷ്ടിക്കും.

ഔദ്യോഗികപരമായി, ജോലിസ്ഥലത്ത് നിങ്ങൾ തെറ്റായ ആരോപണങ്ങളിൽ അകപ്പെടാം, ഇത് നിങ്ങളുടെ ആശങ്കയ്ക്കും ഉത്കണ്ഠയ്ക്കും കാരണമാകും. സൂര്യന്റെ ആശയവിനിമയത്തിന്റെ മൂന്നാം ഭാവത്തെ വീക്ഷിക്കുന്നതിനാൽ നിങ്ങളുടെ വാക്കുകൾ ചിലപ്പോൾ കഠിനമാവുകയും അത് നിങ്ങളുടെ കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യാം.

ഈ സ്ഥാനം ധനകാര്യത്തിലും അൽപ്പം ബുദ്ധിമുട്ടുണ്ടാകും, അതിനാൽ അത്തരം കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടതാണ്. ഏതെങ്കിലും തരത്തിലുള്ള യാത്രകൾ പ്രത്യേകിച്ച് ആത്മീയ യാത്രകൾ ഒഴിവാക്കുക, കാരണം അത് ഫലപ്രദമായ ഫലങ്ങൾ പ്രധാനം ചെയ്യില്ല. ആരോഗ്യപരമായി, കാൽമുട്ടുകളിലും കാലുകളിലും അനുഭവപ്പെടുന്ന വേദന ഉത്കണ്ഠയ്ക്ക് കാരണമാകും.

പരിഹാരം: ഹരിവൻഷ പുരാണം വായിക്കുന്നത് ഈ സംക്രമണം പ്രയോജനകരമായ ഫലങ്ങൾ നൽകും.

വൃശ്ചികം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

ധനു

സൂര്യൻ നിങ്ങളുടെ എട്ടാം ഭാവത്തിൽ സംക്രമിക്കുമ്പോൾ രാശിക്കാർക്ക് അനാവശ്യ നഷ്ടങ്ങൾ ഉണ്ടാകാം, അത് സാമ്പത്തികപരമായി ചില അരക്ഷിതാവസ്ഥ സൃഷ്ടിക്കും.

ഔദ്യോഗികമായി, മേലുദ്യോഗസ്ഥരിൽ നിന്നോ സർക്കാരിൽ നിന്നോ പ്രശ്നങ്ങൾ ഉണ്ടാകാം. മാത്രമല്ല, നിങ്ങളുടെ ശത്രുക്കൾക്ക് നിങ്ങൾക്ക് തടസ്സങ്ങൾ ഉണ്ടാക്കാം, അത് നിങ്ങളുടെ വളർച്ചയുടെ വേഗത കുറയ്ക്കും. ഈ കാലയളവിൽ, ഏതെങ്കിലും തരത്തിലുള്ള കടങ്ങളും ബാധ്യതകളും എടുക്കുന്നത് ഒഴിവാക്കുക.

സൂര്യന്റെ ഈ സംക്രമണം നിങ്ങളുടെ മാനസിക സമാധാനവും ഐക്യവും നശിപ്പിക്കാം, ചില നിയമപരമായ പ്രശ്നങ്ങളും അഭിമുഖീകരിക്കാം. നിങ്ങളുടെ വാക്കുകൾ കടുപ്പമാകുകയും പ്രത്യേകിച്ച് പങ്കാളിയുടെ ബന്ധുക്കളുമായി പ്രശ്നനങ്ങൾക്ക് ഇത് കാരണമാകുകയും ചെയ്യാം, നിങ്ങളുടെ കുടുംബ ജീവിതത്തിൽ കയറ്റങ്ങളും ഇറക്കങ്ങളും അനുഭവപ്പെടും.

ആരോഗ്യ പരമായി നിങ്ങൾക്ക് ഈസമയം അത്ര സുഖകരമായിരിക്കില്ല, അപകട സാധ്യതകളും കാണുന്നു. അതിനാൽ ഈ സമയം അത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതാണ്. സൂര്യൻ നിങ്ങളുടെരണ്ടാമത്തെ ഭാവത്തെ വീക്ഷിക്കുന്നതിനാൽ ഈ സമയത്ത് നിങ്ങളുടെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ, നിങ്ങൾക്ക് പല്ലും അടിവയറ്റുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ ഉണ്ടാവാം. യോഗ, ധ്യാനം എന്നിവ ഗുണം ചെയ്യും. നിങ്ങളിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകൾ കണ്ടെത്താൻ നിങ്ങൾക്ക് ഈ സമയം കഴിയും.

പരിഹാരം: നിങ്ങളുടെ കഴുത്തിൽ കൂവള മരത്തിന്റെ വേരിന്റെ ഒരു ചെറിയ ഭാഗം വെളുത്ത നൂലിൽ ധരിക്കുന്നത് ശുഭകരമായ ഫലങ്ങൾ നൽകും.

ധനു രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

മകരം

സൂര്യൻ ഏഴാം ഭാവത്തിൽ അതായത് പങ്കാളിത്തം, ജീവിത പങ്കാളി എന്നിവയെ പ്രതിനിധീകരിക്കുന്ന ഭാവത്തേക്ക് നീങ്ങുന്നതിനാൽ ഇത് നിങ്ങൾക്ക് ആഗ്രഹിച്ച ഫലം നല്കണമെന്നില്ല. ഉദ്യോഗികപരമായി സൂര്യന്റെ ഈ സ്ഥാനം നിങ്ങളുടെ സഹപ്രവർത്തകരുമായും മേലുദ്യോഗസ്ഥരുമായും ചില തർക്കങ്ങൾക്ക് കാരണമായേക്കാം, ഇത് ചില മാനസിക പിരിമുറുക്കങ്ങൾക്കും ആശങ്കകൾക്കും കാരണമാകും.

പങ്കാളിത്ത ബിസിനസ്സിൽ പങ്കാളിയുമായി ചില തർക്കങ്ങൾ ഉണ്ടാകും. ഈ സംക്രമണ സമയത്ത് നിങ്ങളുടെ എതിരാളികൾക്ക് നിങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കാം. അനാവശ്യമായ ചില കാലതാമസങ്ങൾ നിങ്ങൾക്ക് നിസ്സഹായത അനുഭവപ്പെടാൻ കാരണമാകും.

യാത്രകൾ അത്ര അനുകൂലമല്ലാത്തത് കൊണ്ട് തന്നെ അത്ര ആവശ്യം ഉള്ളപ്പോൾ മാത്രം ചെയ്യുക. സാമ്പത്തികപരമായും വിജയകരമായും നിങ്ങൾക്ക് അത്ര അനുകൂലമായിരിക്കില്ല. ഈ ഭാവം സമൂഹത്തെ പ്രതിനിധീകരിക്കുന്നതിനാൽ, നിങ്ങൾ പെരുമാറ്റം ശ്രദ്ധിക്കേണ്ടതാണ്, അല്ലാത്തപക്ഷം ഇത് നിങ്ങളുടെ പ്രതിച്ഛായയെ മോശമായി ബാധിക്കാം.

അവിവാഹിതരായ രാശിക്കാർ, പങ്കാളി ചിലപ്പോൾ ബന്ധത്തിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ചേക്കാം, ഇത് നിങ്ങൾ രണ്ടുപേരും തമ്മിലുള്ള ചില തർക്കങ്ങൾക്ക് ഇടയാക്കും. വിവാഹിതരായ രാശിക്കാരെ സംബന്ധിച്ചിടത്തോളം, നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യം നിങ്ങളെ വിഷമിപ്പിക്കുന്നതിനും ആശങ്കപ്പെടുത്തുന്നതിനും കാരണമാകാം.

പരിഹാരം: ചെമ്പ് ഗ്ലാസ്സിൽ വെള്ളം കുടിക്കുന്നത് നിങ്ങൾക്ക് ശുഭകരമായ ഫലങ്ങൾ നൽകും.

മകരം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

കുംഭം

സൂര്യന്റെ സ്ഥാനം ആറാമത്തെ ഭാവമായ മത്സരങ്ങളും ശത്രുക്കളും പ്രതിനിധാനം ചെയ്യുന്ന ഭാവത്തിലേക്ക് സംക്രമിക്കും ഇത് നിങ്ങൾക്ക് ശുഭകരമായ ഫലങ്ങൾ നൽകും. ഈ സംക്രമണം നിങ്ങളുടെ മത്സര നൈപുണ്യം മൂർച്ചയുള്ളതായിരിക്കും, അത് നിങ്ങളുടെ എതിരാളികളെ മറികടക്കാൻ സഹായകമാകും. നിങ്ങളുടെ എല്ലാ ജോലികളിലും പരിശ്രമങ്ങളിലും വിജയം നേടാൻ നിങ്ങൾക്ക് ഈ സമയം കഴിയും.

നിങ്ങൾ ഒരു പുതിയ ജോലി തേടുകയാണെങ്കിൽ, ഈ സമയത്ത് നിരവധി അവസരങ്ങൾ നിങ്ങളെ തേടി വരും. നിങ്ങൾ നിലവിൽ ജോലി ചെയ്യുന്ന കമ്പനിയിൽ നിങ്ങളുടെ സ്ഥാനം വർദ്ധിക്കാൻ സാധ്യതയുണ്ട്. സൂര്യന്റെ സ്ഥാനം നിങ്ങൾക്ക് നിരവധി അവസരങ്ങൾ പ്രധാനം ചെയ്യുകയും അത് നിങ്ങൾക്ക് ശക്തി നൽകുകയും ചെയ്യും.

ഔദ്യോഗിക യാത്രകളിൽ, നേട്ടങ്ങളും ലാഭവും കൈവരിക്കാൻ സാധ്യതയുണ്ട്. ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ട് ഈ സമയം അനുകൂലമായിരിക്കും. എന്നിരുന്നാലും, ജീവിത പങ്കാളിയുടെ ആരോഗ്യം കാര്യങ്ങൾ നിങ്ങളുടെ ഉത്കണ്ഠയ്ക്ക് കാരണമാകും.

പരിഹാരം: ബദാം കഴിക്കുന്നത് ദരിദ്രർക്ക് നൽകുന്നതും പ്രയോജനകരമായ ഫലങ്ങൾ നൽകും.

കുംഭം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

മീനം

സൂര്യൻ മീന രാശിക്കാരുടെ അഞ്ചാമത്തെ ഭാവമായ ആസൂത്രണത്തിന്റെയും ബുദ്ധിയുടെയും ഭാവത്തിൽ വസിക്കും. ഔദ്യോഗികമായി, നിങ്ങളുടെ ജോലിസ്ഥലത്ത് പ്രതീക്ഷിക്കാത്ത സ്ഥാനമാറ്റം അല്ലെങ്കിൽ അധികാരം ലാഭിക്കാം. മേലുദ്യോഗസ്ഥരുടെ ചില പ്രശ്നങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ ഉണ്ടാകും, അത് അനാവശ്യ സമ്മർദ്ദവും പിരിമുറുക്കവും സൃഷ്ടിക്കും.

ശത്രുക്കൾ നിങ്ങളെ ഉന്നം വെച്ച് നിങ്ങളെ പല പ്രശ്നങ്ങളിലും വലിച്ചിഴയ്ക്കാൻ ശ്രമിക്കാം. അതിനാൽ, ഈ സമയത്ത് ജാഗരൂകരായി തുടരുക. നിങ്ങളുടെ സ്വഭാവത്തിലെ ചില അസ്ഥിരത നിങ്ങളുടെ ബന്ധത്തിൽ ചില പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകും.

വിവാഹിതരായ രാശിക്കാരെ സംബന്ധിച്ചിടത്തോളം, ചെറിയ പ്രശ്‌നങ്ങളിൽ പോലും ഈ സമയം നിങ്ങൾ എളുപ്പത്തിൽ അസ്വസ്ഥരാകുകയും പ്രകോപിപ്പിക്ക പെടുകയും ചെയ്യും. ഇത് വീടിന്റെ അന്തരീക്ഷത്തിൽ അസ്വസ്ഥത സൃഷ്ടിക്കും. നിങ്ങളുടെ സമീപനത്തിൽ വഴക്കം ഉണ്ടാകാൻ ശ്രദ്ധിക്കുക. നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ, ഗ്യാസ്ട്രിക് പ്രശ്നങ്ങൾ മൂലം നിങ്ങൾക്ക് ചില പ്രശ്നങ്ങൾ ഉണ്ടാവാം. അതിനാൽ, വറുത്തതും മസാലകളും ഉള്ള ഭക്ഷണം ഒഴിവാക്കുക.

പരിഹാരം: രാവിലെ ആദിത്യ ഹൃദയ സ്തോത്രം ചൊല്ലുന്നത് ശുഭകരമായ ഫലങ്ങൾ നൽകും.

മീനം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ

Astrological services for accurate answers and better feature

33% off

Dhruv Astro Software - 1 Year

'Dhruv Astro Software' brings you the most advanced astrology software features, delivered from Cloud.

Brihat Horoscope
What will you get in 250+ pages Colored Brihat Horoscope.
Finance
Are money matters a reason for the dark-circles under your eyes?
Ask A Question
Is there any question or problem lingering.
Career / Job
Worried about your career? don't know what is.
AstroSage Year Book
AstroSage Yearbook is a channel to fulfill your dreams and destiny.
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.

Astrological remedies to get rid of your problems

Red Coral / Moonga
(3 Carat)

Ward off evil spirits and strengthen Mars.

Gemstones
Buy Genuine Gemstones at Best Prices.
Yantras
Energised Yantras for You.
Rudraksha
Original Rudraksha to Bless Your Way.
Feng Shui
Bring Good Luck to your Place with Feng Shui.
Mala
Praise the Lord with Divine Energies of Mala.
Jadi (Tree Roots)
Keep Your Place Holy with Jadi.

Buy Brihat Horoscope

250+ pages @ Rs. 750/-

Brihat Horoscope

AstroSage on MobileAll Mobile Apps

Buy Gemstones

Best quality gemstones with assurance of AstroSage.com

Buy Yantras

Take advantage of Yantra with assurance of AstroSage.com

Buy Feng Shui

Bring Good Luck to your Place with Feng Shui.from AstroSage.com

Buy Rudraksh

Best quality Rudraksh with assurance of AstroSage.com