മിഥുന രാശിയിലെ സൂര്യ സംക്രമണം - Sun Transit in Gemini in Malayalam, 14 June 2020
മിഥുന രാശിയിലെ സൂര്യ സംക്രമണം
സൂര്യനെ ജ്യോതിഷപരാമായി ആത്മാവ് എന്ന് വിളിക്കുന്നു. ഇത് പ്രപഞ്ചത്തിന്റെ രാജാവാണ്. ജ്യോതിഷത്തിൽ, ഇത് പേരിനെയും പ്രശസ്തിയേയും പ്രതിനിധീകരിക്കുന്നു, ഇത് രാശിക്കാരുടെ ചാർട്ടിലോ സംക്രമണത്തിലോ ശക്തമായ സ്ഥാനത്ത് ആയിരിക്കുമ്പോൾ, അത് ചൈതന്യം, ശക്തമായ എല്ലുകൾ, അംഗീകാരം, പേര്, പ്രശസ്തി, അഭിനന്ദനം, പിതാവിൽ നിന്നും സർക്കാരിൽ നിന്നും നേടിയ നേട്ടങ്ങൾ എന്നിവ പ്രധാനം ചെയ്യുന്നു. ഇത് ധൈര്യം, ഇച്ഛാശക്തി, നേതൃത്വം എന്നിവയെ പ്രതിനിധീകരിക്കുന്നു. ശക്തമായ സ്ഥാനത്ത് ആയിരിക്കുമ്പോൾ ഈ ഗുണങ്ങൾ രാശിക്കാർക്ക് ലഭിക്കുന്നു.
2020 ജൂൺ 14 ന് ഞായറാഴ്ച രാത്രി 23.40 ന് സൂര്യൻ ഇടവ രാശിയിൽ നിന്ന് മിഥുന രാശിയിലേക്ക് മാറുന്നു, ജൂലൈ 16 വ്യാഴാഴ്ച രാവിലെ 10:32 ന് കർക്കിടക രാശിയിലേക്ക് നീങ്ങും. ഈ സംക്രമണം നിങ്ങൾക്കായി എന്താണ്കരുതിവെച്ചിരിക്കുന്നത് എന്ന് അറിയൂ.
ഈ പ്രവചനം ചന്ദ്ര രാശിയെ ആസ്പദമാക്കിയാണ് . നിങ്ങളുടെ ചന്ദ്ര രാശി അറിയാൻ ക്ലിക്ക് ചെയ്യൂ: ചന്ദ്ര രാശി കാൽക്കുലേറ്റർ
മേടം
അഞ്ചാമത്തെ ഭാവാധിപൻ സൂര്യൻ നിങ്ങളുടെ മൂന്നാമത്തെ ഭവനത്തിൽ സംക്രമിക്കുന്നു. സൂര്യന്റെ
ഈ സംക്രമണം ഔദ്യോഗിക യാത്രകൾക്ക് ഫലപ്രദമായിരിക്കും. രാശിക്കാരുടെ ധൈര്യം മൂലം തടസ്സങ്ങളെ
മറികടക്കാൻ കഴിയും. സംക്രമണ സമയത്ത് നിങ്ങളുടെ നേതൃത്വപരമായ കഴിവുകൾ വർദ്ധിപ്പിക്കും,
ഇത് സാമ്പത്തിക രംഗത്ത് പുരോഗതി പ്രദാനം ചെയ്യുന്ന വിധത്തിൽ പുതിയ ശ്രമങ്ങൾ ആരംഭിക്കുന്നതിന്
സമയം ഗുണകരമായി ഭവിക്കും. നിങ്ങളുടെ കൂടപ്പിറപ്പുമായുള്ള ബന്ധം മെച്ചപ്പെടും. കായിക
രംഗത്തുള്ള രാശിക്കാർക്ക് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ അവസരം ലഭിക്കും. മിഥുന രാശിയിലെ
സൂര്യന്റെ സ്ഥാനം ഇൻറർനെറ്റ്, സോഷ്യൽ മീഡിയ പോലുള്ള മറ്റ് ആശയവിനിമയ മാർഗ്ഗങ്ങൾ നിങ്ങൾ
കൂടുതൽ ഉപയോഗിക്കുന്നതിലൂടെ നേട്ടങ്ങൾ നേടി തരും.
പരിഹാരം - ദിവസവും സൂര്യ നമസ്‌കാരം ചെയ്യുന്നത് ശുഭകരമായ ഫലങ്ങൾ നൽകും.
ഇടവം
നിങ്ങളുടെ നാലാമത്തെ ഭാവാധിപനായ സൂര്യൻ രണ്ടാമത്തെ ഭാവത്തിലേക്ക് സംക്രമിക്കുകയും ഇടവം
രാശി സമ്പത്ത് സ്വരൂപിക്കാനും സഹായകമാകും. സൂര്യന്റെ ഈ സംക്രമണ സമയത്ത്, ആളുകളെ കണ്ണടച്ച്
വിശ്വസിക്കുന്നത് ഒഴിവാക്കുക, അല്ലാത്തപക്ഷം നിങ്ങൾക്ക് നഷ്ടവും വഞ്ചനയും നേരിടേണ്ടിവരും.
ശേഖരിക്കപ്പെട്ട സമ്പത്തിനെ പ്രതിനിധീകരിക്കുന്ന രണ്ടാമത്തെ ഭാവത്തിലെ സൂര്യൻ, നിങ്ങളുടെ
കൈവശമുള്ള വിഭവങ്ങൾക്കനുസരിച്ച് തീരുമാനമെടുക്കുന്നതിനെ തുണക്കും. സൂര്യൻ അഗ്നി മൂലകത്തെ
പ്രതിനിധീകരിക്കുന്നു, ഇതിനെ ക്രൂരമായി കണക്കാക്കപ്പെടുന്നു. ഇത് നിങ്ങളുടെ രണ്ടാമത്തെ
ഭാവത്തിലേക്ക് മാറുന്നു, അതിനാൽ, കഠിന വാക്കുകൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക അല്ലാത്തപക്ഷം
ഇത് അനാവശ്യമായ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. ഈ സമയത്ത് കൂടുതൽ ക്ഷമ കരുതുക.
പരിഹാരം - ദിവസവും സൂര്യ അഷ്ടകം ചൊല്ലുന്നത് ശുഭകരമായ ഫലങ്ങൾ നൽകും.
മിഥുനം
സൂര്യൻ നിങ്ങളുടെ വ്യക്തിത്വത്തിന്റെയും സ്വായത്തിന്റെയും ഭാവത്തിലൂടെ സഞ്ചാരിക്കുമ്പോൾ
നിങ്ങളുടെ സ്വഭാവത്തിൽ ദേഷ്യം ഉണ്ടാകും. നിങ്ങളുടെ പരിശ്രമങ്ങളുടെയും ധൈര്യത്തിന്റെയും
ഭവനത്തിന്റെ ഉടമയാണ് സൂര്യൻ എന്നതിനാൽ നിങ്ങളുടെ ലക്ഷ്യങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ
നിങ്ങൾ കഠിനമായി പരിശ്രമിക്കേണ്ടതുണ്ട്. ജോലി കാര്യങ്ങളുമായി ബന്ധപ്പെട്ട് മുൻകൂട്ടി
ചിന്തിക്കാതെ ഒന്നും ആരംഭിക്കരുത്. വ്യക്തിബന്ധങ്ങളെ സംബന്ധിച്ചിടത്തോളം, നിങ്ങളുടെ
അഹംഭാവം നിയന്ത്രിക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം പ്രശ്നങ്ങൾ ബന്ധങ്ങളിൽ ഉയർച്ച താഴ്ചകൾ
സൃഷ്ടിക്കും.
പരിഹാരം - ദിവസവും രാമ രക്ഷാ സ്‌തോത്രം ചൊല്ലുന്നത് നിങ്ങൾക്ക് വളരെ ശുഭകരമായിരിക്കും.
കർക്കിടകം
സൂര്യൻ നിങ്ങളുടെ പന്ത്രണ്ടാമത്തെ ഭാവത്തിൽ അതായത് ചെലവ്, നഷ്ടം എന്നിവയെ പ്രതിനിധീകരിക്കുന്ന
ഭാവത്തേക്ക് മാറുമ്പോൾ രാശിക്കാർക്ക് തലവേദന, പനി, നേത്ര പ്രശ്നങ്ങൾ തുടങ്ങിയ ചില ആരോഗ്യപ്രശ്നങ്ങൾ
നേരിടേണ്ടിവരാം. നിക്ഷേപങ്ങൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട് അല്ലാത്തപക്ഷം നിങ്ങൾക്ക്
നഷ്ടം സംഭവിക്കാം. സൂര്യൻ സമ്പത്തിന്റെ രണ്ടാമത്തെ ഭാവാധിപനും പന്ത്രണ്ടാം ഭാവത്തിലൂടെ
സംക്രമിക്കുകയും ചെയ്യും ഇത് അമിത ചെലവിലേക്ക് നയിക്കും. വൈകാരിക തീരുമാനങ്ങൾ ഒഴിവാക്കുകയും
നിങ്ങളുടെ രഹസ്യങ്ങൾ ആരുമായി പങ്കുവെക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യേണ്ടതാണ്,
കാരണം നിങ്ങൾ കൂടുതൽ വിശ്വസിക്കുന്ന വ്യക്തി നിങ്ങളെ ഒറ്റിക്കൊടുക്കാം. തെറ്റിദ്ധാരണകൾ
ബന്ധത്തെ ബാധിക്കാം, അതിനാൽ നിങ്ങളുടെ പങ്കാളിയുമായി ശരിയായ ആശയവിനിമയം നടത്തേണതാണ്.
ഈ സംക്രമണ സമയത്ത് നേട്ടങ്ങളും ആനുകൂല്യങ്ങളും ലഭ്യമാകും.
പരിഹാരം - ദുർഗാദേവിയുടെ മഹാ ഗൗരി രൂപത്തെ ആരാധിക്കുന്നത് നിങ്ങൾക്ക് ശുഭകരമായ ഫലങ്ങൾ നൽകും.
ചിങ്ങം
സൂര്യന്റെ സംക്രമണം നിങ്ങളുടെ ലാഭത്തിന്റെയും വിജയത്തിന്റെയും ഭാവമായ ലഗ്ന ഭാവത്തിലേക്ക്
മാറുന്നത് മൂലം ഈ സമയത്ത് നിങ്ങൾ അതിമോഹികളായിത്തീരും. ഈ സംക്രമണം നിങ്ങൾ വളരെക്കാലമായി
നിങ്ങൾ പ്രതീക്ഷിക്കുന്ന വിജയം പ്രധാനം ചെയ്യും. ഈ ട്രാൻസിറ്റിൽ, നിങ്ങളുടെ നേതൃത്വ
ഗുണം വർധിപ്പിക്കും, അതിനാൽ, മാനേജുമെന്റിൽ നിന്നുള്ള അംഗീകാരത്തിനും അഭിനന്ദനത്തിനും
നിങ്ങൾ പാത്രമാകും. സർക്കാരിൽ നിന്ന് നിങ്ങൾക്ക് നേട്ടങ്ങളും പിന്തുണയും ലഭിക്കും.
പതിനൊന്നാം സ്ഥാനത്ത് നിന്ന് സൂര്യൻ അഞ്ചാമത്തെ ഭാവത്തെ വീക്ഷിക്കുന്നതിനാൽ, പുതിയ
ബന്ധം ഉടലെടുക്കാനുള്ള സാദ്ധ്യത കാണുന്നു. പതിനൊന്നാമത്തെ ഭാവം സുഹൃത്തുക്കളുടെയും
സാമൂഹിക സമ്പർക്കങ്ങളുടെയും ഭാവം കൂടിയായതിനാൽ, സാമൂഹിക സമ്പർക്കങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ
നിന്നും നേട്ടങ്ങളും കൈവരിക്കാനുള്ള യോഗം ഉണ്ടാവും. നിങ്ങളുടെ സമീപനത്തിൽ നിങ്ങൾ കർക്കശക്കാരനും
ധാർഷ്ട്യമില്ലാത്തവനുമായിരിക്കുന്നിടത്തോളം കാലം നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേറും. ഈ സമയത്ത്
നിങ്ങൾ കൂടുതൽ വഴക്കമുള്ളതാകും തോറും നേട്ടങ്ങൾ കൈവരിക്കാൻ കഴിയുകയും ചെയ്യും.
പരിഹാരം - നിങ്ങളുടെ മോതിരവിരലിൽ ചെമ്പ് അല്ലെങ്കിൽ സ്വർണ്ണ മോതിരത്തിൽ മാണിക്യം ധരിക്കുന്നത് വളരെ ശുഭകരമായി ഭവിക്കും.
കന്നി
സൂര്യൻ നിങ്ങളുടെ തൊഴിൽ പ്രതിച്ഛായ, ജീവിത ലക്ഷ്യങ്ങൾ എന്നിവയെ പ്രതിനിധാനം ചെയ്യുന്ന
പത്താമത്തെ ഭാവത്തിലേക്ക് നീങ്ങുമ്പോൾ ഈസമയം രാശിക്കാർക്ക് അനുകൂലമായിരിക്കും. ഈ സ്ഥാനത്തെ
സൂര്യന്റെ സ്ഥാനം നിങ്ങളുടെ ഉദ്യോഗത്തിൽ ഉയർച്ചയ്ക്ക് കാരണമാകും. നിങ്ങൾക്ക് പുതിയ
ഉത്തരവാദിത്തങ്ങൾ ഇത് നൽകും, ഉദ്യോഗാർത്ഥികൾക്കും ബിസിനസുകാർക്കും ഈ സംക്രമണം ശുഭകരമായ
ഫലങ്ങൾ പ്രദാനം ചെയ്യും, ഇത് നിങ്ങളുടെ ബിസിനസ്സ് അവബോധം വർദ്ധിപ്പിക്കുകയും അതോടൊപ്പം
നിങ്ങളുടെ നിരീക്ഷണ കഴിവുകൾ ഉയരുകയും ചെയ്യും. ഏത് സാഹചര്യത്തെയും ലാഭനഷ്ടവും വിലയിരുത്തൽ
നിങ്ങൾക്ക് കഴിയും. ഇറക്കുമതി, കയറ്റുമതി അല്ലെങ്കിൽ വിദേശ സംഘടനകളിൽ ജോലി ചെയ്യുന്ന
രാശിക്കാർക്ക് നേട്ടങ്ങളും വിജയവും ലഭ്യമാകും. സൂര്യൻ പിതാവിന്റെ പിന്തുണയെയും പ്രതിനിധീകരിക്കുന്നതിനാൽ,
നിങ്ങളുടെ അച്ഛനുമായുള്ള നിങ്ങളുടെ ബന്ധം ഈ സമയം മെച്ചപ്പെടും. ജോലി അന്വേഷിക്കുന്ന
രാശിക്കാർക്ക് അനുയോജ്യമായ ഫലം ലഭിക്കും. തീരുമാനമെടുക്കുമ്പോൾ നിങ്ങളുടെ അഹംഭാവം നിങ്ങളെ
സ്വാധീനിക്കാൻ അനുവദിക്കാതിരിക്കുകയും തീരുമാനങ്ങൾ എടുക്കുമ്പോൾ ബുദ്ധിയോടെ കാര്യങ്ങൾ
തീരുമാനിക്കുകയും ചെയ്യുക.
പരിഹാരം - ഞായറാഴ്ചകളിൽ ശർക്കര ദാനം ചെയ്യുന്നത് വളരെ ശുഭകരമായിരിക്കും.
തുലാം
മതം, പിതാവ്, ആത്മീയത, യാത്രകൾ, ഭാഗ്യം, എന്നിവയുടെ ഒൻപതാം ഭാവത്തേക്ക് സൂര്യൻ സംക്രമിക്കുമ്പോൾ
നിങ്ങളുടെ അച്ഛനോടോ അല്ലെങ്കിൽ അച്ഛനോട് സമമായ ആളുകളുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ
ഉണ്ടാവാൻ സാധ്യത കാണുന്നു. ചിലപ്പോൾ സൂര്യന്റെ ഈ സ്ഥാനം നിങ്ങളുടെ അവസരങ്ങളും ഭാഗ്യവും
ഇല്ലാതാക്കാം. നിങ്ങളുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ പതിവിലും കൂടുതൽ ശ്രമങ്ങൾ ഈ സമയം
നടത്തേണ്ടതായി വരും. ഏത് തരത്തിലുള്ള യാത്രയും, പ്രത്യേകിച്ചും ആത്മീയ യാത്രകളിൽ പിന്നീടത്തെക്ക്
മാറ്റിവെക്കാനോ അല്ലെങ്കിൽ നടക്കാതിരിക്കാനോ സാധ്യത കാണുന്നു. അതിനാൽ ഈ കാലയളവിൽ ആത്മീയ
യാത്രകൾ ആസൂത്രണം ചെയ്യാതിരിക്കുക. നിയമത്തിന് വിരുദ്ധമായ ഒന്നും ചെയ്യരുത്, അല്ലാത്തപക്ഷം
അതിന്റെ അനന്തരഫലങ്ങൾ നിങ്ങൾ നേരിടേണ്ടിവരും. കൂടപ്പിറപ്പുമായും ചങ്ങാതിമാരുമായും ചില
തർക്കങ്ങളും പ്രശ്നങ്ങളും ഉണ്ടാകാം, അത് യഥാസമയം പരിഹരിക്കേണ്ടതുണ്ട്.
പരിഹാരം - തുളസി ചെടിയിൽ വെള്ളം ഒഴിക്കുന്നത് വളരെ ശുഭകരമായിരിക്കും.
വൃശ്ചികം
വൃശ്ചിക രാശിക്കാരുടെഎട്ടാമത്തെ ഭാവത്തേക്ക് സൂര്യൻ സംക്രമിക്കുമ്പോൾ രാശിക്കാർക്ക്
അവരുടെ തൊഴിൽ, ഉദ്യോഗം എന്നിവയിൽ വളരെയധികം മുന്നേറ്റങ്ങൾ കൈവരിക്കാൻ കഴിയും. ചില കാര്യങ്ങൾ
മൂലം നിങ്ങളുടെ മനഃസമാധാനം കുറയാം. ഈ ഭാവത്തിൽ സൂര്യൻ നിങ്ങളുടെ സമ്പത്തിന്റെയും കുടുംബത്തിന്റെയും
ഭാവത്തെ നേരിട്ട് വീക്ഷിക്കുന്നത് കൊണ്ട് തന്നെ ഈ സമയം നിങ്ങൾക്ക് വളരെയധികം ഉത്കണ്ഠയുണ്ടാകും,
പ്രത്യേകിച്ചും നിങ്ങളുടെ വരുമാനത്തെക്കുറിച്ച് ഓർത്ത്. ഇത് കുടുംബ അന്തരീക്ഷം മോശമാക്കും,
അതിനാൽ വീട്ടിൽ അത്തരം കാര്യങ്ങൾ ശ്രദ്ധിച്ച് പെരുമാറേണ്ടതാണ്. നിങ്ങൾക്ക് നഷ്ടബോധവും
ദിശാബോധമില്ലായ്മയും അനുഭവപ്പെടും, ഇത് നിങ്ങളുടെ ആരോഗ്യത്തെയും ഭക്ഷണ രീതിയെയും ബാധിക്കും,
അതിന്റെ ഫലമായി അടിവയറ്റും കണ്ണുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകാം. യോഗയും ധ്യാനവും
നിങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്തേണ്ടതാണ്, ഇത് നിങ്ങളെ സ്വയം അറിയാനും നിങ്ങളുടെ മറഞ്ഞിരിക്കുന്ന
സാധ്യതകൾ കണ്ടെത്തുന്നതിന് ഇത് സഹായകമാകും.
പരിഹാരം - നിങ്ങളുടെ മോതിരവിരലിൽ മാണിക്യം ധരിക്കുന്നത് ധാരാളം ശുഭകരമായ ഫലങ്ങൾ പ്രദാനം ചെയ്യും.
ധനു
ധനു രാശിക്കാരുടെ ഏഴാമത്തെ വിവാഹം, പങ്കാളിത്തം, ബന്ധം എന്നിവയെ പ്രതിനിധാനം ചെയ്യുന്ന
ഭാവത്തിലൂടെ സൂര്യൻ സംക്രമിക്കുമ്പോൾ സമ്മിശ്രവും രസകരവുമായ വികാരങ്ങൾ അനിഭവപ്പെടാം.
നിങ്ങളുടെ ലഗ്ന ഭാവത്തിലെ സ്ഥാനം, നിങ്ങളുടെ നേതൃത്വപരമായ കഴിവുകൾ വർദ്ധിപ്പിക്കും,
അതിനാൽ അധികാരത്തോടെ തീരുമാനങ്ങൾ എടുക്കാൻ നിങ്ങളെ സഹായിക്കും. ഇത് നിങ്ങളെ സ്വയം ധാർമ്മികരും
അക്ഷമരും ആക്കുന്നു ഇത് മൂലം പങ്കാളിത്തത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകാം. ഇക്കാരണത്താൽ,
നിങ്ങളുടെ സ്വഭാവത്തിലെ അഹംഭാവം നിങ്ങൾ എടുക്കുന്ന തീരുമാനങ്ങളെ സ്വാധീനിച്ചാൽ അത്
നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലും ബന്ധങ്ങളിലും വിള്ളൽ വീഴ്ത്തും. നിങ്ങൾ ആലോചിക്കുന്ന
ചില യാത്രകൾ പിന്നീടത്തേക്ക് മാറ്റിവെക്കാൻ ശ്രദ്ധിക്കുക.
പരിഹാരം - നിങ്ങളുടെ നെറ്റിയിൽ കുങ്കുമ കുറി ഇടുന്നത് ശുഭകരമായ ഫലങ്ങൾ നൽകും. നിങ്ങളുടെ ചൂണ്ടുവിരലിൽ മഞ്ഞ രത്നം ധരിക്കുന്നത് ഭാഗ്യവും സമൃദ്ധിയും വർദ്ധിപ്പിക്കും.
മകരം
മത്സരവും ശത്രുക്കളും രോഗങ്ങളും പ്രതിനിധാനം ചെയ്യുന്ന ഭാവത്തുള്ള സൂര്യന്റെ ഉള്ള വീട്ടിൽ
സൂര്യൻ സ്ഥാനം നിങ്ങളുടെ ശത്രുക്കളുടെ മോശം സമയത്തെ സൂചിപ്പിക്കുന്നു. നിങ്ങളെ അലട്ടുന്ന
ഏതെങ്കിലും തരത്തിലുള്ള രോഗങ്ങളിൽ നിന്ന് വേഗത്തിൽ സുഖം പ്രാപിക്കാൻ നിങ്ങൾക്ക് കഴിയും.
ഈ വീട്ടിൽ സൂര്യന്റെ സംക്രമണം നിയമപരമായ കേസുകളിൽ മികച്ച ഫലങ്ങൾ നൽകാം. നിങ്ങൾ കൂടുതൽ
അർപ്പണബോധമുള്ളവരായിരിക്കും, നിങ്ങളുടെ പരിശ്രമങ്ങളിൽ സ്ഥിരത പുലർത്തുകയും, അത് പെട്ടെന്നുള്ള
നേട്ടങ്ങൾക്കും ലാഭത്തിനും കാരണമാകുകയും ചെയ്യും. കടങ്ങളും വായ്പകളും വിട്ടാൻ കഴിയുന്ന
നല്ല സമയമായിരിക്കും ഇത്. നിങ്ങളുടെ ജോലി മേലുദ്യോഗസ്ഥരാൽ അംഗീകരിക്കപ്പെടും.
പരിഹാരം - നിങ്ങളുടെ അച്ഛൻ, അച്ഛന് സമമായ ആളുകളുടെ അനുഗ്രഹം സ്വീകരിക്കുന്നത് മികച്ച ഫലങ്ങൾ നേടാൻ നിങ്ങളെ സഹായിക്കും. വലതുകൈയിൽ ചെറു വിരലിൽ മരതക മോതിരം ധരിക്കുന്നതും ഗുണം ചെയ്യും.
കുംഭം
നിങ്ങളുടെ ഏഴാമത്തെ ഭാവമായ വിവാഹത്തെയും പങ്കാളിത്തത്തെയും ഭരിക്കുന്ന സൂര്യൻ നിങ്ങളുടെ
ബന്ധങ്ങളുടെയും ബുദ്ധിയുടെയും അഞ്ചാമത്തെ ഭവനത്തിലേക്ക് സംക്രമിക്കുന്നു. ഈ കാലയളവിലെ
നിങ്ങളുടെ കർക്കശവും ധാർഷ്ട്യപരവുമായ മനോഭാവം ബന്ധത്തെ ബാധിക്കാം. ഉന്നത പഠനം നടത്തുന്ന
വിദ്യാർത്ഥികൾക്ക് ഇത് വളരെ പ്രയോജനകരമായ ഒരു സംക്രമണം ആയിരിക്കും, വിഷയങ്ങൾ മനസ്സിലാക്കാൻ
നിങ്ങൾക്ക് കഴിയും. നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള ഗവേഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണെങ്കിലോ
അതിന്റെ അടിസ്ഥാന തലത്തിൽ നിന്ന് ഒരു പ്രോജക്റ്റ് ആരംഭിക്കാൻ പോകുകയാണെങ്കിലോ സൂര്യന്റെ
ഈ സ്ഥാനം നിങ്ങൾക്ക് പെട്ടെന്നുള്ള ആനുകൂല്യം പ്രധാനം ചെയ്യും. എന്നിരുന്നാലും, ഈ കാലയളവിൽ
കുട്ടികൾക്ക് എളുപ്പത്തിൽ ദേഷ്യമുള്ളവരും അക്ഷമരും ആകാം, മാതാപിതാക്കൾക്ക് ഇത് പ്രയാസം
നൽകും. ഇത് കുടുംബാന്തരീക്ഷത്തെ അസ്വസ്ഥമാക്കുകയും ചെയ്യാം.
പരിഹാരം - ഞായറാഴ്ചകളിൽ ചെമ്പ് ലോഹം ദാനം ചെയ്യുന്നത് വളരെ ഗുണപ്രദമാകും.
മീനം
മീന രാശിക്കാർക്ക് അവരുടെ ഹൃദയത്തിൽ ഭാരം, അകൽച്ച, ഏകാന്തത എന്നിവ അനുഭവപ്പെടാം, ആത്മാവിനെ”
പ്രതിനിധീകരിക്കുന്ന സൂര്യൻ നിങ്ങളുടെ നാലാമത്തെ ഭാവത്തേക്ക് സംക്രമിക്കുന്നത് കൊണ്ടാണ്.
നിങ്ങളുടെ അമ്മയുടെ ആരോഗ്യകുറവ് നിങ്ങളുടെ ഉത്കണ്ഠയ്ക്ക് കാരണമാകും. ഒരു വീട്ടിലോ ഓഫീസിലോ
അറ്റകുറ്റ പണികൾക്കായി നിങ്ങളുടെ ധാരാളം സമയം ചെലവാകാം. സൂര്യൻ നിശ്ചയദാർഡ്യത്തെ പ്രതിനിധാനം
ചെയ്യുകയും ഈ സമയത്ത് അത് അത്ര ശക്തമല്ലാത്തതുമായതിനാൽ, തീരുമാനമെടുക്കുന്നതിൽ കാലതാമസം
ഉണ്ടാകുന്നത് മൂലം നഷ്ടങ്ങൾക്ക് ഉണ്ടാവുകയും, ഇത് അനാവശ്യ സമ്മർദ്ദത്തിനും അനിശ്ചിതത്വത്തിനും
കാരണമാകുകയും ചെയ്യും. നിങ്ങളുടെ കൂടുതൽ പ്രവർത്തനക്ഷമമാകേണ്ടതാണ്. ഇത് നിങ്ങളുടെ ഉദ്യോഗത്തിലും
നിങ്ങളുടെ ജീവിതത്തിന്റെ മൊത്തത്തിലുള്ള മേഖലകളിലും മികച്ച ഫലങ്ങൾ നൽകും. ധ്യാനം, യോഗ,
ദിവസവും 7-8 മണിക്കൂർ ഉറക്കം എന്നിവ പോലുള്ള ജീവിതശൈലി പാലിക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ
ഈ സമയത്തെ ഫലപ്രദമായി നേരിടാൻ നിങ്ങൾക്ക് കഴിയും.
പരിഹാരം - നിങ്ങളുടെ ചൂണ്ടുവിരലിൽ വ്യാഴ രത്നം ധരിക്കുകയും ഗുരു മന്ത്രം ചൊല്ലുകയും ചെയ്യുന്നത് നിങ്ങൾക്ക് ശുഭകരമായ ഫലങ്ങൾ നൽകും.
Astrological services for accurate answers and better feature
Astrological remedies to get rid of your problems

AstroSage on MobileAll Mobile Apps
- Horoscope 2023
- राशिफल 2023
- Calendar 2023
- Holidays 2023
- Chinese Horoscope 2023
- Education Horoscope 2023
- Purnima 2023
- Amavasya 2023
- Shubh Muhurat 2023
- Marriage Muhurat 2023
- Chinese Calendar 2023
- Bank Holidays 2023
- राशि भविष्य 2023 - Rashi Bhavishya 2023 Marathi
- ராசி பலன் 2023 - Rasi Palan 2023 Tamil
- వార్షిక రాశి ఫలాలు 2023 - Rasi Phalalu 2023 Telugu
- રાશિફળ 2023 - Rashifad 2023
- ജാതകം 2023 - Jathakam 2023 Malayalam
- ৰাশিফল 2023 - Rashifal 2023 Assamese
- ରାଶିଫଳ 2023 - Rashiphala 2023 Odia
- রাশিফল 2023 - Rashifol 2023 Bengali
- ವಾರ್ಷಿಕ ರಾಶಿ ಭವಿಷ್ಯ 2023 - Rashi Bhavishya 2023 Kannada