ബുധന്റെ മീന രാശിയിലെ സംക്രമണം - Mercury Transit in Pisces in Malayalam
ബുധന്റെ മീനരാശിയിലെ സംക്രമണം - തീയതിയും സമയവും
ബുധന്റെ മീനരാശിയിലെ സംക്രമണം 2020 ഏപ്രിൽ 7 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:16 ന് നടക്കും. ബുധന്റെ നീച ഭാവ ഗ്രഹമാണ് മീനം. ഇത്എല്ലാരാശിക്കാരെയുംഎങ്ങിനെ ബാധിക്കുന്നുഎന്ന് നോക്കാം.
നിങ്ങളുടെ ജാതകത്തിലെ ബുധന്റെ സംക്രമണം പെട്ടെന്നുള്ള ഫലങ്ങൾ പ്രധാനം ചെയ്യും, ബുധൻ അറിവിന് പ്രാധാന്യം ഉള്ള ഗ്രഹമായതു കൊണ്ട് തന്നെ അതിന്റെ സംക്രമണംമൂലം നിങ്ങളുടെ ബുദ്ധി, ചിന്ത, സംസാരശൈലി എന്നിവയെ സ്വാധീനിക്കും. പന്ത്രണ്ട് രാശിയേയും ഇത് എങ്ങിനെ ബാധിക്കുന്നു എന്ന് നോക്കാം.
ഈ പ്രവചനം ചന്ദ്ര രാശിയെ ആസ്പദമാക്കിയാണ് . നിങ്ങളുടെ ചന്ദ്ര രാശി അറിയാൻ ക്ലിക്ക് ചെയ്യൂ: ചന്ദ്ര രാശി കാൽക്കുലേറ്റർ
മേടം
ഈ രാശിയിൽ, ബുധൻ നിങ്ങളുടെ മൂന്നാമത്തെയും ആറാമത്തെയും ഭാവാധിപനാണ്. ഇത് നിങ്ങളുടെ
പന്ത്രണ്ടാമത്തെ ഭാവത്തിലേക്ക് സംക്രമിക്കുമ്പോൾ നിങ്ങളുടെ ആരോഗ്യം കുറയുകയും, നിരവധി
ശാരീരിക പ്രശ്‌നങ്ങൾ നിങ്ങളെ അലട്ടുകയും ചെയ്യും. അതുപോലെ, നിങ്ങളുടെ ശ്രമങ്ങൾ വിഫലമാകുകയും
ചെയ്യും. എന്നിരുന്നാലും, മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഫലങ്ങൾ
കൈ വരിക്കും. എന്നാൽ ഇതിന് നിങ്ങളുടെ ഭാഗത്ത് നിന്ന് കഠിനാധ്വാനം ചെയ്യേണ്ടത് ആവശ്യമാണ്.
നിയമപരമായ കാര്യങ്ങളിൽ ഒരുപരിധിവരെ വിജയിക്കാൻ കഴിയും. നിങ്ങളുടെ ചെലവുകൾ വർദ്ധിക്കും,
ഇത് നിങ്ങളുടെ ചില ബുദ്ധിമുട്ടുകൾക്ക് കാരണമാകും.നിങ്ങളുടെ കൂടപ്പിറപ്പുകൾക്ക് വിദേശത്ത്
പോകാം, കൂടാതെ നിങ്ങൾക്ക് ഒരു വിദേശത്ത് നിന്ന് അല്ലെങ്കിൽ അന്താരാഷ്ട്ര കമ്പനിയിൽ
നിന്ന് ജോലി അവസരം ലഭ്യമാകുകയും ചെയ്യും. നിയമവുമായി ബന്ധപ്പെട്ട വിദ്യാർത്ഥികൾക്ക്
ഈ സംക്രമണം വളരെ അനുകൂലമായ ഫലങ്ങൾ നൽകും.
പ്രതിവിധി: എല്ലാ ബുധനാഴ്ചയും പശുവിന് പച്ച പുല്ല് കൊടുക്കുക.
മേട രാശിഫലം വിശദമായി വായിക്കൂ - 2020 മേട രാശിഫലം
ഇടവം
നിങ്ങളുടെ രാശി അധിപനായ ശുക്രന്റെ പ്രിയ അധിപഗ്രഹമാണ് ബുധൻ. ഇത് നിങ്ങളുടെ രണ്ടാമത്തെയും
അഞ്ചാമത്തെയും ഭാവാധിപനാണ്. നിങ്ങളുടെ രാശിയുടെ പതിനൊന്നാമത്തെ ഭാവത്തിലേക്ക്ഇതിന്റെസംക്രമണം
നടക്കും. ഈ സംക്രമണം മൂലം ബിസിനസ്സ് രാശിക്കാർക്ക് അവരുടെ വ്യാപാര സംരംഭങ്ങൾ വിപുലീകരിക്കും.
നിങ്ങൾക്ക് കുടുംബാംഗങ്ങളുടെ സഹായം ലഭിക്കും. ഈ സംക്രമണ സമയത്ത് നിങ്ങളുടെ വരുമാനത്തിന്റെ
വരവ് വർദ്ധിക്കും. നിങ്ങളുടെ ജീവിതത്തിലെ സാമ്പത്തിക പ്രശ്നങ്ങൾ ഈ സംക്രമാണ സമയത്ത്
ഇല്ലാതാകുകയും നിങ്ങളുടെ ബിസിനസ്സ് ശരിയായ രീതിയിൽ വർത്തിക്കുകയും ചെയ്യും. പുതിയ കാര്യങ്ങൾ
പഠിക്കുന്നതിനും നിങ്ങളുടെ ഉന്നത വിദ്യാഭ്യാസം നേടുന്നതിനും നിങ്ങൾ താൽപ്പര്യം കാണിക്കും.
കൂടാതെ, ബുധന്റെ ഈ യാത്രാ കാലയളവിൽ നിങ്ങളുടെ കുടുംബാംഗങ്ങൾ നൽകുന്ന സഹായം കാരണം നിങ്ങളുടെ
സാമ്പത്തിക സ്ഥിതി ശക്തമാകും.
പ്രതിവിധി : ചില പേരും കുറുമ്പയുടെ വേരുകൾ വെള്ളത്തിൽ കുതർത്തി, ആ വെള്ളം ഉപയോഗിച്ച് ബുധനാഴ്ച കുളിക്കുക. ഇത് ശുഭ ഫലങ്ങളുടെ പ്രധാനംചെയ്യും.
ഇടവം രാശിഫലം വിശദമായി വായിക്കൂ -2020 ഇടവം രാശിഫലം
മിഥുനം
നിങ്ങളുടെ രാശിയുടെ പത്താമത്തെ ഭാവത്തിലേക്ക് ബുധന്റെ സംക്രമണം നടക്കും. ഇത് നിങ്ങളുടെ
നാലാമത്തെയുംലഗ്ന ഭാവത്തിന്റെയും അധിപഗ്രഹമാണ്. ബുധൻ സംക്രമണം നടക്കുമ്പോൾ നിങ്ങളെയും
നിങ്ങളുടെ ഉദ്യോഗത്തിനും കുടുംബത്തെയും ഇത് സൂചിപ്പിക്കുന്നു. നിങ്ങളുടെ ചില നല്ല തീരുമാനങ്ങൾ
ഉദ്യോഗത്തിൽ നിങ്ങൾക്ക് വളരെയധികം സഹായിക്കും. എന്നിരുന്നാലും, നിങ്ങളുടെ അമിത ആത്മവിശ്വാസം
മൂലം നിങ്ങൾക്ക് ജോലിസ്ഥലത്ത് ചില പ്രശ്നങ്ങൾ ഉണ്ടാകും. ഈ സമയം നിങ്ങളുടെ കുടുംബ ജീവിതത്തിന്
സന്തോഷം നൽകും. കുടുംബാംഗങ്ങൾ തമ്മിൽ സ്നേഹിക്കുകയും പരസ്പരം നന്നായി മനസ്സിലാക്കുകയും
ചെയ്യും. നിങ്ങളുടെ ജോലിക്ക് നിങ്ങൾ മുൻഗണന നൽകും, അതിനാൽ നിങ്ങൾക്ക് ക്ഷീണം അനുഭവപ്പെടുകയും
ശാരീരിക ഊർജ്ജം കുറയുകയും ചെയ്യും. അതിനാൽ, നിങ്ങളുടെ ചുമതലകൾ നിറവേറ്റുന്നതിന് നിങ്ങളുടെ
ബുദ്ധിയും വിവേകവും ശരിയായ രീതിയിൽ ഉപയോഗിക്കാൻ ശ്രമിക്കേണ്ടതാണ്. നിങ്ങളുടെ രഹസ്യങ്ങൾ
ഓഫീസിലെ മറ്റാരുമായും പങ്കിടാതിരിക്കാൻ ശ്രദ്ധിക്കുക.
പ്രതിവിധി : താഴെ സൂചിപ്പിച്ച ബുധബീജ മന്ത്രം പതിവായി ചൊല്ലുക
oṃ brāṃ brīṃ brauṃ saḥ budhāya namaḥ/ॐ ब्रां ब्रीं ब्रौं सः बुधाय नमः/ഓം ബ്രാം ബ്രീം സഃ ബുധായ നമഃ
മിഥുനം രാശിഫലം വിശദമായി വായിക്കൂ - 2020 മിഥുനം രാശിഫലം
കർക്കിടകം
കർക്കിടകരാശിക്കാരുടെ പന്ത്രണ്ടാമത്തെയും മൂന്നാമത്തെയും വീടുകളുടെ അധിപ ഗ്രഹമാണ് ബുധൻ.
ഈ സംക്രമണത്തിൽ ഇത് നിങ്ങളുടെ ഒമ്പതാം വീട്ടിലേക്ക് പ്രവേശിക്കും. ഫലമായി നിങ്ങൾക്ക്
ഒരു വിദേശ രാജ്യം സന്ദർശിക്കാനുള്ള അവസരങ്ങൾ ലഭ്യമാകും. കൂടാതെ, ഒരു വിദേശത്ത് പഠിക്കാൻ
ആഗ്രഹിക്കുന്നവർക്ക് നല്ല ഫലങ്ങൾ ലഭ്യമാകും.നിങ്ങളുടെ കഴിവുകളും ബുദ്ധിശക്തിയും ശക്തിപ്പെടുകയും
നിങ്ങളുടെ സാമൂഹിക നില മെച്ചപ്പെടുകയും ചെയ്യും. ചില രാശിക്കാർ എഴുതാൻ താൽപ്പര്യം ഉണ്ടാവും.
നിങ്ങളുടെ ഇഷ്ടങ്ങൾ നിങ്ങളുടെ തൊഴിലായി മാറ്റാൻ കഴിയും. സാമൂഹിക പ്രവർത്തനങ്ങളിലും
പരിപാടികളിലും സജീവമായി പങ്കെടുക്കുകയും ചെയ്യും. നിങ്ങളുടെ വരുമാനത്തിന്റെ വരവ് വർദ്ധിക്കുകയും
നിങ്ങളുടെ കൂടപ്പിറപ്പുകളുടെ പിന്തുണ ലഭ്യമാകും. സൃഷ്ടിപരമായ കാര്യങ്ങളിൽ നിങ്ങൾ കൂടുതൽ
താല്പര്യം ഉണ്ടാവുകയും, സമൂഹത്തിലെ തിന്മകൾക്കെതിരെ പ്രവർത്തിക്കുകയും ചെയ്യും. നിങ്ങളുടെ
ആശയവിനിമയ കഴിവുകൾ മെച്ചപ്പെടുകയും നിങ്ങളുടെ കഠിനാധ്വാനത്തിന്റെ നേട്ടങ്ങൾ കൊയ്യുകയും
ചെയ്യും. നിങ്ങളുടെ തുറന്ന സംസാരം ചില നഷ്ടത്തിന് വഴിവെക്കും, അതിനാലാൽഅത്തരംകാര്യങ്ങൾശ്രദ്ധിക്കേണ്ടതാണ്.
പ്രതിവിധി : പതിവായി ചന്ദ്രനെ പൂജിക്കുക.
കർക്കിടകം രാശിഫലം വിശദമായി വായിക്കൂ - 2020 കർക്കിടകം രാശിഫലം
ചിങ്ങം
ബുധന്റെ സംക്രമണം എട്ടാമത്തെ ഭാവത്തിലൂടെ നടക്കും. ബുധന്റെ ചിങ്ങരാശിയിലെ സംക്രമണം
നിങ്ങൾക്ക് ചില പ്രശ്നങ്ങൾ സൃഷ്ടിക്കും. എന്നിരുന്നാലും, അനുകൂല ഫലങ്ങളും ലഭ്യമാകും.
നിങ്ങളുടെ രാശിയിൽ ചന്ദ്രൻ നിങ്ങളുടെ രണ്ടാമത്തെ, പതിനൊന്നാമത്തെ ഭാവാധിപനാണ്. അതിനാൽ
നിങ്ങളുടെ വരുമാനം കുറയാനിടയുണ്ട്. നിങ്ങൾക്ക് സാമ്പത്തിക നഷ്ടം നേരിടേണ്ടിവരാം. നിങ്ങൾ
പെട്ടെന്നുള്ള ചില ആനുകൂല്യങ്ങൾ നേടാനുള്ള സാധ്യതകളും കാണുന്നു. ഉദ്യോഗ രംഗത്ത്, ചില
ഉയർച്ചയും താഴ്ചയും ഉണ്ടാകാം, അതിനാൽ മുതിർന്ന ഉദ്യോഗസ്ഥരുമായുള്ള ബന്ധം കുറയാം. നിങ്ങളുടെ
ജോലിയിൽ പ്രശ്നങ്ങളും ഉണ്ടാകാം. അതിനാൽ ഈ സമയം ശ്രദ്ധിക്കേണ്ടതാണ്. ആത്മീയ പ്രവർത്തനങ്ങളിൽ
നിങ്ങൾക്ക് താല്പര്യം കാണിക്കും. ഈ കാലയളവിൽ പുതിയ എന്തെങ്കിലും പഠിക്കുന്നതിനും നിങ്ങൾ
താല്പര്യം കാണും.
പ്രതിവിധി : നിങ്ങൾ രാധയുടെ വിഗ്രഹം അലങ്കരിക്കുകയും ബുധനാഴ്ചകളിൽ പൂജിക്കുകയും ചെയ്യുക.
ചിങ്ങം രാശിഫലം വിശദമായി വായിക്കൂ - 2020 ചിങ്ങം രാശിഫലം
കന്നി
നിങ്ങളുടെ രാശിയുടെ ഏഴാമത്തെ ഭാവത്തിലേക്ക് ബുധൻ അതിന്റെ സംക്രമണം നടത്തും. നിങ്ങളുടെ
പത്താമത്തെ ഭാവാധിപനാണ് ബുധൻ, അതിനാൽ ഈ സംക്രമണം സ്വാധീനിക്കുകയും ചെയ്യും. ജോലിസ്ഥലത്തെ
സാഹചര്യങ്ങൾ നിങ്ങൾക്ക് അനുകൂലമാകും. നിങ്ങളുടെ സ്വന്തം കഴിവോടെ നിങ്ങൾക്ക് ജോലിയിൽ
സ്ഥാനക്കയറ്റം ലഭിക്കും, കൂടാതെ ശമ്പള വർദ്ധനവും ലഭ്യമാകും.നിങ്ങൾ ബിസിനസ്സിൽ ശക്തി
പ്രാപിക്കുകയും ലാഭം കൈവരുകയും ചെയ്യും. ബുധൻ നീച ഭാവത്തിൽ ആയതിനാൽ നിങ്ങൾക്ക് ചില
ആരോഗ്യ പ്രശ്നങ്ങൾ നേരിവേണ്ടി വരും. മുൻകാലങ്ങളിലെ കാര്യങ്ങളുമായി ബന്ധപ്പെട്ട് നിങ്ങൾ
വിഷമിക്കും. നിങ്ങളുടെ പിതാവുമായുള്ള ബന്ധം മെച്ചപ്പെടും. നിങ്ങളും പങ്കാളിയും തമ്മിലുള്ള
ബന്ധം കൂടുതൽ മെച്ചപ്പെടും, നിങ്ങൾ ജോലിക്ക് മുൻഗണന നൽകുകയും ചെയ്യും. ധാരാളം സാമ്പത്തിക
നേട്ടങ്ങൾ കൊയ്യും. കൂടാതെ, നിങ്ങളുടെ ബുദ്ധിയുടെ ശരിയായ ഉപയോഗത്തിലൂടെ, നിങ്ങളുടെ
ബിസിനസ്സ് പ്രവർത്തനങ്ങൾ അഭിവൃദ്ധിപ്പെടുത്താൻ നിങ്ങൾക്ക് കഴിയും.
പ്രതിവിധി : ബുധ യന്ത്രം സ്ഥാപിക്കുക അല്ലെങ്കിൽ ബുധനുമായി ബന്ധപ്പെട്ട രത്‌നക്കല്ലുകൾ ധരിക്കുക.
കന്നി രാശിഫലം വിശദമായി വായിക്കൂ - 2020 കന്നി രാശിഫലം
തുലാം
ബുധന്റെ സംക്രമണം നിങ്ങളുടെ ആറാമത്തെ ഭാവത്തിലൂടെ സംക്രമിക്കും. നിങ്ങളുടെ ഒൻപതാമത്തെയും
പന്ത്രണ്ടാമത്തെയും ഭാവാധിപനായ ബുധൻ അനുകൂലമായ ഫലങ്ങൾ നൽകുകയില്ല. നിങ്ങളുടെ രാശിയുടെ
ആറാമത്തെ ഭാവത്തിലേക്ക് ബുധൻ സംക്രമിക്കും. കഠിനാധ്വാനം ചെയ്താലും ഫലം കുറവായിരിക്കും
നിങ്ങൾക്ക് ലഭിക്കുകയുള്ളൂ. വരുമാനവും കുറയാനിടയുണ്ട്. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചും
നിങ്ങൾ ശ്രദ്ധാലുവായിരിക്കുകയും ഭക്ഷണത്തിൽ പ്രത്യേക ശ്രദ്ധ നൽകുകയും വേണം. അനാവശ്യമായ
വാദങ്ങൾ ഈ സമയം ഒഴിവാക്കേണ്ടതാണ്. നിങ്ങളുടെ ഗാർഹിക ജീവിതത്തിൽ അനുകൂല ഫലങ്ങൾ ലഭിക്കും.
വളരെയധികം ഔദ്യോഗിക വിജയം ലഭ്യമാകും. നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ജോലിസ്ഥലത്തെ സഹപ്രവർത്തകരുമായി
പങ്കിടാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
പ്രതിവിധി : ബുധന്റെ അനുഗ്രഹത്തിനായി നാല് മുഖീ രുദ്രാക്ഷ ധരിക്കണം.
തുലാം രാശിഫലം വിശദമായി വായിക്കൂ - 2020 തുലാം രാശിഫലം
വൃശ്ചികം
ബുധൻ നിങ്ങളുടെ രാശിയുടെ എട്ടാമത്തെയും പതിനൊന്നാമത്തെയും ഭാവങ്ങളുടെ അധിപനാണ്. ഇതിന്റെ
സംക്രമണം നിങ്ങളുടെ അഞ്ചാമത്തെ ഭാവത്തിലേക്ക് പ്രവേശിക്കുകയും ദുർബലമായ ഭാവത്തിൽ വസിക്കുകയും
ചെയ്യും. ഈ സംക്രമണത്തിന്റെ ഫലമായി, നിങ്ങളുടെ പ്രണയ ജീവിതവുമായി ബന്ധപ്പെട്ട് ചില
പ്രശ്നങ്ങൾ ഉണ്ടാവാം. പ്രണയ ബന്ധത്തിൽ നിങ്ങൾ രണ്ടുപേരും തമ്മിലുള്ള ചില തെറ്റിദ്ധാരണകൾക്ക്
കാരണമാകും. നിങ്ങളുടെ വാക്കുകൾ വളരെ ശ്രദ്ധാപൂർവ്വം ഉപയോഗിക്കേണ്ടതാണ്. വിവാഹിതരായ
രാശിക്കാർക്ക്, നിങ്ങളുടെ കുട്ടികൾ അവരുടെ മേഖലകളിൽ പുരോഗതി കൈവരിക്കും. ഈ സംക്രമണം
ചില രാശകാർക്ക് പെട്ടെന്ന് സാമ്പത്തിക പ്രതിഫലം നേടാനുള്ള സാധ്യത സൃഷ്ടിച്ചേക്കാം.
അതിനാൽ അവർ ലോട്ടറി, ഷെയർ മാർക്കറ്റ് അല്ലെങ്കിൽ മറ്റുനിക്ഷേപങ്ങളിൽ നിന്ന് ആനുകൂല്യങ്ങൾ
ലഭ്യമാകാം. വിദ്യാർത്ഥികൾക്ക്, അവരുടെ പഠന ജീവിതത്തിന് തികച്ചും അനുകൂലമായതിനാൽ ഈ സമയം
പ്രയോജനപ്പെടുത്തുക.
പ്രതിവിധി : ബുധനാഴ്ച നിങ്ങൾ വ്രതം അനുഷ്ഠിക്കേണ്ടതാണ്.
വൃശ്ചികം രാശിഫലം വിശദമായി വായിക്കൂ - 2020 വൃശ്ചികം രാശിഫലം
ധനു
ബുധന്റെ സംക്രമണം നിങ്ങളുടെ രാശിയുടെ നാലാമത്തെ ഭാവത്തിൽ നടക്കും. ഇത് നിങ്ങളുടെ ഏഴാമത്തെയും
പത്താമത്തെയും ഭാവങ്ങളുടെ ഭാവാധിപനാണ്. സംക്രമണ സമയത്ത്, അത് നിങ്ങളുടെ പത്താമത്തെ
ഭാവത്തെ ഏഴാമത്തെ ഭാവത്തിൽ നിന്ന് ബുധൻ വീക്ഷിക്കും. ഈ സംക്രമണത്തിന്റെ സ്വാധീനത്തിൽ,
നിങ്ങളുടെ കുടുംബ ജീവിതത്തിലെ ആഘാതം നിങ്ങളുടെ ഔദ്യോഗിക ജീവിതത്തേയും ബാധിക്കും. അതിനാൽ,
നിങ്ങളുടെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതം തമ്മിലുള്ള ശരിയായ തരത്തിലുള്ള സന്തുലിതാവസ്ഥ
നിലനിർത്താൻ ശ്രദ്ധിക്കേണ്ടതാണ്. ഈ സംക്രമണ കാലയളവിൽ, നിങ്ങളുടെ ജീവിത പങ്കാളിയുടെ
ഒരു പ്രശ്നം നിങ്ങൾക്ക് പരിഹരിക്കാൻ കഴിയും. നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങൾ തികഞ്ഞ
സ്ഥിരോത്സാഹത്തോടെ പ്രവർത്തിക്കും. ഔദ്യോഗിക ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകും.
ബിസിനസ്സ് രംഗത്ത് വലിയ നേട്ടംകൈവരിക്കാനും യോഗം കാണുന്നു. ഈ സംക്രമണ കാലയളവിൽ, നിങ്ങളുടെ
അമ്മയുടെ വാക്കുകൾ ഗൗരവമായി എടുക്കേണ്ടതാണ്.
പ്രതിവിധി : ബുധനാഴ്ച വൈകുന്നേരം നിങ്ങൾ ഒരു തീർത്ഥാടന കേന്ദ്രത്തിലേക്കോ ക്ഷേത്രത്തിലേക്കോ കറുത്ത എള്ള് ദാനം ചെയ്യണം.
ധനു രാശിഫലം വിശദമായി വായിക്കൂ - 2020 ധനു രാശിഫലം
മകരം
ബുധൻ സംക്രമണം നിങ്ങളുടെ രാശിയെ സ്വാധീനിക്കും. നിങ്ങളുടെ രാശിയിൽ ആറാമത്തെയും ഒമ്പതാമത്തെയും
അധിപഗ്രഹമാണ് ഇത്, മൂന്നാമത്തെ ഭാവത്തിലൂടെ അതിന്റെ ചലനം നടത്തും.ഈ സംക്രമണത്തിൽ, നിങ്ങളുടെ
ആശയവിനിമയത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കാരണം, ഈ സമയത്ത് നിങ്ങളുടെ അടുത്തുള്ളവരെയും
പ്രിയപ്പെട്ടവരെയും വേദനിപ്പിക്കുന്ന ചില വാക്കുകൾ നിങ്ങൾ ഉച്ചരിക്കാം. ലോൺ അപേക്ഷിച്ചവർക്ക്
ഈ കളയാളാവിൽ ലഭ്യമാകും. ഭാഗ്യം നിങ്ങളുടെ അരികിൽ നിൽക്കുകയും നിങ്ങളുടെ പരിശ്രമങ്ങൾ
വിജയിക്കുകയും ചെയ്യും. ഔദ്യോഗിക രംഗത്ത്, സഹപ്രവർത്തകരുമായുള്ള സൗഹാർദ്ദപരമായ പെരുമാറ്റം
നിങ്ങളെ വിജയം പ്രധാനം ചെയ്യും. നിയമ മേഖലയുമായി ബന്ധപ്പെട്ടവർക്ക് വളരെയധികം ലാഭം
കൈവരും. എന്നിരുന്നാലും, നിങ്ങളുടെ ചിന്തകൾ സമൂഹത്തിൽ പങ്കിടുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്
അല്ലാത്ത പക്ഷം ഇത് പ്രശ്നങ്ങൾ സൃഷ്ടിക്കാം.
പ്രതിവിധി : ബുധനാഴ്ച മരങ്ങൾ നടുക.
മകരം രാശിഫലം വിശദമായി വായിക്കൂ - 2020 മകരം രാശിഫലം
കുംഭം
നിങ്ങളുടെ ഭാവത്തിൽ ബുധൻ രണ്ടാമത്തെ ഭവനത്തിലേക്ക് പ്രവേശിക്കും, നിങ്ങളുടെ എട്ടാമത്തെയും
അഞ്ചാമത്തെയും ഭാവാധിപനാണ് ബുധൻ. നിങ്ങളുടെ വാക്കുകൾ മനസിലാക്കാൻ നിങ്ങളുടെ സഹപാഠികൾക്ക്
പ്രയാസം തോന്നും. നിങ്ങളുടെ ഭക്ഷണരീതിയിൽ നിങ്ങൾ പ്രത്യേക ശ്രദ്ധ വെക്കേണ്ടതാണ്, കാരണം
നിങ്ങൾക്ക് ഒന്നിലധികം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നിങ്ങൾക്ക് സാമ്പത്തിക
സ്ഥിതി കൈവരിക്കാനുള്ള ഒന്നിലധികം സാധ്യതകൾ നിങ്ങൾ കൈവരിക്കും. പഠനവുമായി ബന്ധപ്പെട്ട്
നല്ല ഫലങ്ങൾ കൈവരിക്കാൻ നിങ്ങൾക്ക് കഴിയും. നിങ്ങളുടെ ആത്മവിശ്വാസവും ഈ സമയം ഉയരുന്നതായിരിക്കും.
. വിവാഹിതരായ രാശിക്കാർക്ക് അവരുടെ മക്കളിലൂടെ ചില നല്ല വാർത്തകൾ ലഭ്യമാകും, കൂടാതെ
അവരുടെ സഹായവും ലഭ്യമാകും. നിങ്ങളുടെ പ്രണയ പങ്കാളി നിങ്ങളെ അവന്റെ / അവളുടെ കുടുംബാംഗങ്ങൾക്ക്
പരിചയപ്പെടുത്താം.
പ്രതിവിധി : ബുധനാഴ്ച നിങ്ങളുടെ കൈകൊണ്ട് പയർ പശുവിന് നൽകുക.
കുംഭം രാശിഫലം വിശദമായി വായിക്കൂ -2020 കുംഭം രാശിഫലം
മീനം
ബുധന്റെ സംക്രമണം നിങ്ങളുടെ ലഗ്ന ഭാവത്തിലായിരിക്കും ആദ്യം നടക്കുക. നിങ്ങളുടെ നാലാമത്തെയും
ഏഴാമത്തെയും ഭാവങ്ങളുടെ അധിപഗ്രഹമാണ് ബുധൻ. നിങ്ങളുടെ ഏകാഗ്രത സംക്രമണ സമയത്ത് സ്വാധീനിക്കും.
നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ പിന്നീട് നിങ്ങൾക്ക് പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. അതിനാൽ,
അത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ സംസാര രീതിയിൽ ഒരു നിയന്ത്രണം വെക്കേണ്ടതാണ്.
ദാമ്പത്യ ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാം. പ്രശ്‌നങ്ങൾ പരസ്പരം സംസാരിച്ച് പരിഹരിക്കാൻ
ശ്രമിക്കുക. പുതിയ കാര്യങ്ങൾ പഠിക്കാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടാകും.
പ്രതിവിധി : നിങ്ങൾ പെരുംകുരുമ്പയുടെ വേര് അണിയുന്നത് ബുധന്റെ അനുഗ്രഹം ലഭിക്കുന്നതിന് നല്ലതാണ്.
മീനം രാശിഫലം വിശദമായി വായിക്കൂ - 2020 മീനം രാശിഫലം
ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ
Astrological services for accurate answers and better feature
Astrological remedies to get rid of your problems

AstroSage on MobileAll Mobile Apps
- Horoscope 2023
- राशिफल 2023
- Calendar 2023
- Holidays 2023
- Chinese Horoscope 2023
- Education Horoscope 2023
- Purnima 2023
- Amavasya 2023
- Shubh Muhurat 2023
- Marriage Muhurat 2023
- Chinese Calendar 2023
- Bank Holidays 2023
- राशि भविष्य 2023 - Rashi Bhavishya 2023 Marathi
- ராசி பலன் 2023 - Rasi Palan 2023 Tamil
- వార్షిక రాశి ఫలాలు 2023 - Rasi Phalalu 2023 Telugu
- રાશિફળ 2023 - Rashifad 2023
- ജാതകം 2023 - Jathakam 2023 Malayalam
- ৰাশিফল 2023 - Rashifal 2023 Assamese
- ରାଶିଫଳ 2023 - Rashiphala 2023 Odia
- রাশিফল 2023 - Rashifol 2023 Bengali
- ವಾರ್ಷಿಕ ರಾಶಿ ಭವಿಷ್ಯ 2023 - Rashi Bhavishya 2023 Kannada