മീന രാശിയിലെ ശുക്രന്റെ സംക്രമണം
മേടം
ശുക്രൻ രണ്ടാം ഭാവത്തിന്റെ അധിപനാണ് അതുപോലെ ഏഴാം ഭാവത്തിന്റെ മേടാധിപനും ഇവ പന്ത്രണ്ടാണ് ഭാവത്തിൽ വസിക്കുന്നു. ഇതിന്റെ ഫലമായി, നിങ്ങളുടെ ചെലവുകൾ വർധിക്കും, അത് നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളെ പ്രതികൂലമായി ബാധിക്കും. എന്നിരുന്നാലും നിങ്ങളുടെ വരുമാനം ഈ സമയം ഉയരുന്നതിനുള്ള സാധ്യത കാണുന്നു. ബിസിനെസ്സുകാർക്ക് വിദേശ സമ്പർക്കങ്ങളിൽ നിന്ന് ലാഭം കൈവരിക്കാൻ കഴിയും. വരുമാനത്തിൽ ഉയർച്ച ഉണ്ടാവുന്ന സമയമായിരിക്കും ഇത്. എന്നിരുന്നാലും അമിത ആസക്തി ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ചില രാശിക്കാർക്ക് അവരുടെ ബുസിനെസ്സുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് പോകാനും ഉള്ള സാധ്യത കൈവരും. എന്നിരുന്നാലും നിങ്ങളുടെ ആരോഗ്യകാര്യത്തിൽ ഈ സമയം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പരിഹാരം : വെള്ളിയാഴ്ചകളിൽ മതപരമായ സ്ഥലങ്ങളിൽ കൽക്കണ്ടം ധനം ചെയ്യുക
ഇടവം
നിങ്ങളുടെ ആദ്യ ഭാവത്തിലും ആറാം ഭാവത്തിലും ആയി ഇടവ രാശിയുടെ അധിപനും ശുക്രനും അതിന്റെ സംക്രമണം നടത്തും. മീന രാശിയിൽ ശുക്രൻ അതിന്റെ സംക്രമണം നടത്തുമ്പോൾ, ഈ ഗ്രഹം നിങ്ങളുടെ പതിനൊന്നാം ഭാവത്തിലായിരിക്കും. അതിന്റെ ഫലമായി, നിങ്ങളുടെ ജോലിയിൽ ഉയർച്ചയും, ശമ്പളത്തിൽ വർദ്ധനയും ഉണ്ടാവാം. കൂടാതെ മാനസിക സമാധാനവും, സന്തോഷവും, ആഗ്രഹങ്ങൾ സഫലമാകുകയും ചെയ്യും. ശുക്രന്റെ സ്വാധീനം, നിങ്ങളുടെ സൗഹൃദ വലയം വർധിപ്പിക്കും, ഈ സംക്രമണം നിങ്ങളുടെ പ്രണയം കാര്യങ്ങൾക്ക് അനുകൂലമായിരിക്കും. വിദ്യാർഥികൾക്ക് അവരുടെ പഠനത്തിൽ നല്ല മികവ് പുലർത്താൻ കഴിയും. ഉദ്യോഗാർത്ഥികൾക്കും ബിസിനെസ്സുകാർക്കും ഈ സംക്രമണം വളരെ അനുകൂലമായി ഭവിക്കും. പരിഹാരം : ശനിയാഴ്ച ചിറ്റമങ്ങിന്റെ വേര് ധരിക്കുക.മിഥുനം
ബുധൻ മിഥുന രാശിയുടെ അധിപൻ, ശുക്രന്റെ നല്ല സുഹൃത്ത്. സംക്രമണ സമയത്തെ ഈ ഗ്രഹണങ്ങളുടെ അഞ്ചും പന്ത്രണ്ടും ഭാവങ്ങൾ സംക്രമണ സമയത്ത് ഇത് നിങ്ങളുടെ പത്താം ഭാവത്തിൽ വസിക്കും. ഈ സംക്രമണം നിങ്ങൾക്ക് സമാധാനവും, സന്തോഷവും പ്രധാനം ചെയ്യും. ഈ സമയത്ത് നിങ്ങൾ പുതിയ വാഹനം വാങ്ങുന്നതിനെ കുറിച്ച ആലോചിക്കും. കൂടാതെ കുടുംബത്തിൽ സ്നേഹവും സന്തോഷവും നിലനിൽക്കും. ഉദ്യോഗാർത്ഥികൾ ഈ സമയം വളരെ അനുകൂല പ്രദമായിരിക്കും. എന്നിരുന്നാലും അമിത ആത്മ വിശ്വാസം വെച്ച് പുലർത്താതിരിക്കുക. ശുക്രന്റെ സ്വാധീനം നിങ്ങളുടെ വാക്കുകളിൽ മാധുര്യം നിരക്കുകയും അത് ആളുകളെ നിങ്ങളുടെ അടുക്കത്തേക്ക് ആകർഷിക്കുന്നതിന് കാരണമാകുകയും ചെയ്യും. നിങ്ങളുടെ വിദ്യാഭ്യാസം നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങളെ തുണക്കും കൂടാതെ ഈ സമയത്ത് ചെയ്യുന്ന യാത്രകൾ നിങ്ങൾക്ക് വളരെ ഫലപ്രദമായി ഭവിക്കും. അനാവശ്യമായ ചിന്തകൾ മനസ്സിൽ നിന്ന് അകറ്റി നിർത്താൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പരിഹാരം : പതിവായി ശ്രീ ദുർഗ്ഗ സപ്തശതി വായിക്കുക.
കർക്കിടകം
ശുക്രൻ നാൾ പതിനൊന്ന് ഭാവത്തിന്റെ അധിപനാണ്, അത് മീന രശ്ശിയിലൂടെ അതിന്റെ സംക്രമംബം നടത്തി ഒന്പത്താം ഭാവത്തിലേക്ക് അത് പ്രവേശിക്കുന്നു. ഇതിന്റെ ഫലമായി നിങ്ങൾക്ക് ചില ദീർഘ ദൂര യാത്രകൾക്ക് സാധ്യത കാണുന്നു, അത് നിങ്ങൾക്ക് സന്തോഷവും ഉത്സാഹവും പ്രധാനം ചെയ്യും. അത് ഓഫീസിലെ സഹപ്രവർത്തകൾ അല്ലെങ്കിൽ കുടുംബക്കാരോടൊപ്പം ആകാം. ഈ സമയത്ത് നിങ്ങൾക്ക് സമൂഹത്തിൽ പേര്, പ്രശസ്തി, ആദരവ് എന്നിവ നേടിത്തരും, കൂടാതെ നിങ്ങളുടെ ശമ്പളത്തിൽ വർദ്ധനവും ഈ സമയം ലഭ്യമാകും. ചില രാശിക്കാർക്ക് വസ്‌തുവകകളുടെ ബന്ധപ്പെട്ട ലാഭവും കൈവരിക്കാൻ കഴിയും. ബിസിനെസ്സുകാർക്ക് ലാഭം കൈവരിക്കും അത് അവർക്ക് ഉത്സാഹം പ്രധാനം ചെയ്യും. പരിഹാരം : വെള്ളിയാഴ്ചകളിൽ പഞ്ചസാര ദാനം ചെയ്യുക.
ചിങ്ങം
ചിങ്ങ രാശിക്കാരിൽ ശുക്രൻ മൂന്നും പത്തും ഭാവത്തിലെ അധിപനാണ്. മീന രാശിയിലുള്ള സംക്രമണത്തോടെ ഇത് നിങ്ങളുടെ എട്ടാമത്തെ ഭാവത്തിലേക്ക് സംക്രമിക്കും. അതിന്റെ ഫലമായി, നിങ്ങളുടെ ജോലിസ്ഥലത്ത് ചില ഉയർച്ച താഴ്ചകൾ നിങ്ങൾക്ക് അനുഭവപ്പെടും. നിങ്ങളുടെ സഹപ്രവർത്തകരുമായി നല്ല ബന്ധം നിലനിർത്താൻ ശ്രമിക്കേണ്ടതാണ് അല്ലെങ്കിൽ അത് നിങ്ങളുടെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നതിന് വരെ കാരണമാകാം. അനാവശ്യ ജോലിസ്ഥലമാറ്റത്തിനും ഈ സമയം സാധ്യത കാണുന്നു. നിങ്ങളുടെ കൂടപ്പിറപ്പുകൾ ഈ സമയം ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം, അത് നിങ്ങളെ വിഷമത്തിലാക്കാം, കൂടാതെ ഈ സമയത്ത് നടത്തുന്ന യാത്രകൾ നിങ്ങളുടെ ചെലവുകൾ വർധിപ്പിക്കുകയും വിഷമത്തിലേക്ക് നയിക്കുകയും ചെയ്യും. ഈ സമയം നിങ്ങളുടെ ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടാതാണ്. പരിഹാരം : വെള്ളിയാഴ്ച നിങ്ങളുടെ കൈകൊണ്ട് ധന്യമാവ് കുഴച്ചത് കാക്കയെ ഊട്ടുക.
കന്നി
കന്നി രാശിക്കാർക്ക്, ശുക്രൻ രണ്ടും, ഒമ്പതും ഭാവങ്ങളിലെ അധിപനാണ്, മീന രാശിയിലെ സംക്രമണത്തോടൊപ്പം ശുക്രൻ നിങ്ങളുടെ രാശിയുടെ ഏഴാമത്തെ ഭാവത്തിലേക്ക് സംക്രമിക്കുന്നു. ഇതിന്റെ ഫലമായി, നിങ്ങൾക്ക് നല്ല ദാമ്പത്യ ജീവിതം ആസ്വദിയ്ക്കാൻ കഴിയും കൂടാതെ സന്തോഷവും കൈവരും. നിങ്ങളുടെ ദാമ്പത്യ പങ്കാളിക്ക് മിതമായ രീതിയിൽ ലാഭം കൈവരിക്കാൻ കഴിയും കൂടാതെ നിങ്ങള്ക്ക് സന്തോഷം പ്രധാനം ചെയ്യുകയും ചെയ്യും, ഇത് നിങ്ങളുടെ സന്തോഷം വർധിപ്പിക്കും. ബിസിനസ്സ് കാരായ രാശിക്കാർക്ക് നല്ല ലാഭം കൈവരിക്കാൻ കഴിയും. കൂടാതെ ഈ സമയത്തെ യാത്രകൾ നിങ്ങൾക്ക് അനുകൂലമായി ഭവിക്കും. നിങ്ങൾക്ക് ഈ സമയം നിങ്ങളുടെ പേരും, പ്രശസ്തിയും, സമൂഹത്തിൽ ആധാരവും വർദ്ധിക്കും. രാഷ്‌ടീയവുമായി ബന്ധപ്പെട്ട ആളുകൾക്കും ഈ സമയം അനുകൂലമായി ഭവിക്കും. ഈ സമയം നിക്ഷേപങ്ങൾക്കും ബിസിനെസ്സിൽ നിന്നും ലാഭം കൈവരിക്കുന്നതിനും സമയം അനുകൂലമായിരിക്കും. മാനസികമായി ഈ സമയത്ത് നിങ്ങൾ ശക്തരായിരിക്കും, കൂടാതെ ഹൃദയത്തിൽ സ്നേഹവും ഉണ്ടാവും. അതുകൊണ്ട് തന്നെ നിങ്ങളുടെ ആളുകളുടെ കണ്ണിലുണ്ണിയാവും. പരിഹാരം : വെള്ളിയാഴ്ചകളിൽ മഹാലക്ഷ്മിയെ പൂജിക്കുക.
തുലാം
ശുക്രനാണ് നിങ്ങളുടെ രാശിയുടെ അധിപ ഗ്രഹം. ഇതിന് ഒന്നും എട്ടും ഭാവത്തിൽ ആധിപത്യം ഉണ്ട്. മീന രാശിയിലുള്ള ശുക്രന്റെ സംക്രമണം ഗ്രഹത്തെ ആറാം ഭാവത്തിലേക്കുള്ള സംക്രമണത്തിലേക്ക് നയിക്കും, അത് നിങ്ങളുടെ ചെലവുകൾ വർധിപ്പിക്കും. കൂടാതെ ഇത് നിങ്ങളുടെ ആരോഗ്യ കാര്യങ്ങൾക്കും അത്ര അനുകൂലമായിരിക്കില്ല, അത് നീണ്ടു നിൽക്കുകയും ചെയ്യും. നിങ്ങൾക്ക് സാമ്പത്തിക നഷ്ടം ഉണ്ടാവാനുള്ള സാധ്യതയും കാണുന്നു; മുൻപ് എടുത്ത കടങ്ങൾ ഈ സമയം നിങ്ങൾ അടച്ചു തീർക്കുന്നതായിരിക്കും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ മോശമായി ബാധിക്കുകയും നിങ്ങളുടെ മനസമാധാനം നശിപ്പിക്കുകയും ചെയ്യും. എന്നിരുന്നാലും ഈ സംക്രമണത്തിന്റെ ഫലമായി നിങ്ങൾക്ക് വലിയ ലാഭം കൈവരിക്കാനുള്ള യോഗം കാണുന്നു. പരിഹാരം : വെള്ളിയാഴ്ച വെള്ളിയിൽ തീർത്ത മേന്മയുള്ള ക്ഷീരസ്‌ഫടിക കല്ല് കൊണ്ട് തീർത്ത മോതിരം മോതിര വിരലിൽ അണിയുക.
വൃശ്ചികം
ശുക്രൻ ഈ സംക്രമണത്തിൽ ഏഴ്, പന്ത്രണ്ട് ഭാവങ്ങളെ നിയന്ത്രിക്കും, ഈ സംക്രമണത്തിൽ അഞ്ചാം ഭാവത്തിൽ ഇത് സ്ഥാനം വഹിക്കും. ഈ സമയത്ത് നിങ്ങളുടെ പ്രണയകാര്യങ്ങളുമായി ബന്ധപ്പെട്ട് സമയം അനുകൂലമായിരിക്കും, ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ ഇരുവർക്കും കഴിയുകയും അത് മൂലം തെറ്റിദ്ധാരണകൾ ഒഴിവാക്കുകയും ചെയ്യും. വിദ്യാർത്ഥികളായ രാശിക്കാർക്ക് അവരുടെ പഠനത്തിൽ നല്ല നേട്ടം കൈവരിക്കാൻ കഴിയും. നിങ്ങളുടെ സർഗ്ഗാത്മകത പ്രശംസിക്കപ്പെടും അത് മൂലം പ്രശസ്തിയും പണവും കൈവരിക്കുകയും ചെയ്യും. നിങ്ങളുടെ സാമൂഹിക വലയത്തിന്റെ വ്യാപ്തി വർദ്ധിക്കുകയും എതിർ ലിംഗത്തിൽപെട്ടവറുമായുള്ള സൗഹൃദം വർധിക്കുകയും ചെയ്യും. ചില രാശിക്കാർക്ക് കുട്ടികൾ ഉണ്ടാവുകയും. ബിസിനെസ്സുകാർക്ക് ഈ സംക്രമണ സമയത്ത് ലാഭം കൈവരുകയും ചെയ്യും. പരിഹാരം : വെറ്റിലയിൽ ഗ്രാമ്പു വെച്ച് മാഹാലക്ഷ്മിക്ക് വെള്ളിയാഴ്ച സമർപ്പിക്കുക.
ധനു
ധനു രാശിക്കാർക്ക്, ശുക്രൻ ആറ്, പതിനൊന്ന് ഭാവങ്ങളുടെ അധിപനാണ് ; ഈ സംക്രമണ സമയത്ത്, ഇത് നാലാം ഭാവത്തിൽ വസിക്കും. ഈ സമയത്ത് കുടുംബത്തിൽ സന്തോഷകരമായ ചടങ്ങ് നടക്കുകയും ബദുക്കൾ അതിൽ സമ്മേദിക്കുകയും ചെയ്യും. ഇത് കുടുംബത്തിൽ സന്തോഷം പ്രദാനം ചെയ്യും. ഉദ്യോഗാർത്ഥികൾ അവരുടെ ജോലിയിൽ പ്രശംസ ലഭിക്കുകയും സാഹചര്യങ്ങൾ അനുകൂലമാവുകയും ചെയ്യും. കുടുംബത്തിൽ ഒരു പുതിയ വാഹനം വാങ്ങാനുള്ള സാധ്യത കാണുന്നു. കൂടാതെ കുടുംബത്തിൽ ആന്തരിക അലങ്കാരങ്ങളും നടത്തും. പരിഹാരം : വെള്ളിയാഴ്ച സ്ത്രീകൾക്ക് അലങ്കാര (makeup items) നൽകുക.
മകരം
ശുക്രൻ മകര രാശിക്കാരുടെ അഞ്ചും പത്തും ഭാവാധിപനാണ്, ഈ സംക്രമണ സമയത്ത്, ഇത് മൂന്നാം ഭാവത്തിൽ വസിക്കും, ഇത് നിങ്ങളുടെ സന്തോഷകരമായ യാത്രകൾക്ക് യോഗം നൽകും. ഈ യാത്രകൾ നിങ്ങൾക്ക് സന്തോഷവും സമാധാനവും പ്രധാനം ചെയ്യും,. ഈ യാത്രയിൽ നിങ്ങളുടെ ജീവിതത്തിലെ പ്രധാന ഭാഗമായി മാറാവുന്ന ഒരാളെ കാണാൻ നിങ്ങൾക്ക് യോഗം ഉണ്ടാവും. വിവാഹിതരായ ആളുകൾക്ക് അവരുടെ മക്കളുടെ ഉയർച്ചയ്ക്ക് സാക്ഷ്യം വഹിക്കും. വിദ്യാർത്ഥികൾക്കും ഈ സമയം വളെരെ അനുകൂലമാണ്. ഉദ്യോഗാർത്ഥികൾ അവരുടെ സഹപ്രവർത്തകരുമായി നല്ല ബന്ധം സ്ഥാപിക്കേണ്ടതാണ് അത് നിങ്ങളുടെ ജോലിയുടെ ഉയർച്ചയ്ക്ക് സഹായകമാകും. പരിഹാരം : ഭഗവാൻ ഗണപതിയെ പൂജിക്കുകയും ദർഭ പുല്ല് സമർപ്പിക്കുകയും ചെയ്യുക.
കുംഭം
ശുക്രൻ കുംഭ രാശിയുടെ നാല്, ഒമ്പത് ഭാവങ്ങളുടെ അധിപനാണ്. ഈ സംക്രമണത്തിൽ ഇത് രണ്ടാം ഭാവത്തിൽ വസിക്കും. അതിന്റെ ഫലമായി നിങ്ങൾക്ക് നിരവധി പോസിറ്റീവ് അനുഭവങ്ങൾ കൈവരും. രണ്ടാം ഭാവം നിങ്ങളുടെ സമ്പാദ്യത്തെയും സ്വന്തക്കാര്രേയും സൂചിപ്പിക്കുന്നു. കുടുംബത്തിൽ ശുഭ ചടങ്ങിനുള്ള സാധ്യത കാണുന്നു. നല്ല വിഭവങ്ങൾ ആസ്വദിക്കാൻ നിങ്ങൾക്ക് ഈ സമയം കഴിയും. ഈ സമയം സാമ്പത്തികപരമായി നിങ്ങൾക്ക് വളരെ അനുകൂലമായിരിക്കും. കുംഭ രാശിക്കാർക്ക് വസ്തുവകകളിൽ നിന്നും വാഹനത്തിൽ നിന്നും ലാഭം കൈവരിക്കാൻ കഴിയും. ഈ സംക്രമണം നിങ്ങളുടെ പേര്, പ്രശസ്തി കൂടാതെ സമൂഹത്തിൽ ആദരവ് എന്നിവ ഉയർത്തുന്നതിന് കാരണമാകും. പരിഹാരം : വെള്ളിയാഴ്ച കുടുംബത്തിലെ സ്ത്രീകൾക്കായി വിവിധ നിറത്തിലുള്ള മധുരങ്ങൾ നൽകുക.
മീനം
ശുക്രൻ നിങ്ങളുടെ രാശിയിലൂടെ അതിന്റെ സംക്രമണം നടത്തും, അതിനാൽ ഇത് ലഗ്ന ഭാവത്തിൽ വസിക്കും. കൂടാതെ ഇത് മൂന്ന്, എട്ട് ഭാവങ്ങളുടെ അധിപനാണ്. ഈ സംക്രമണ സമയത്ത് നിങ്ങൾക്ക് ആരോഗ്യ പരമായി നിരവധി പ്രശ്നമാണ് അഭിമുഖീകരിക്കേണ്ടതായി വരും, അതിനാൽ ശ്രദ്ധിക്കുക. നിങ്ങൾക്ക് പെട്ടെന്ന് സാമ്പത്തിക നേട്ടങ്ങൾ കൈവരാനുള്ള ഭാഗ്യം കാണുന്നു. ശുക്രൻ നിങ്ങളുടെ ആത്മ വിശ്വാസം ഉയർത്തുകയും അതെ സമൂഹത്തിലെ നിങ്ങളുടെ പേര്, പ്രശസ്തി, ബഹുമാനം എന്നിവ ഉയർത്തുന്നതിന് കാരണമാകുകയും ചെയ്യും. ദാമ്പത്യ ജീവിതത്തിൽ നിങ്ങളുടെ ബന്ധം ശക്തമാകുകയും സ്നേഹം ഉണ്ടാവുകയും ചെയ്യും. നേട്ടങ്ങൾ മീന രാശിക്കാരുടെ രാശിയിൽ സൂചിപ്പിക്കുന്നു പ്രത്യേകിച്ചും ബിസിനെസ്സുകാർക്ക്. ശുക്രൻ അവരുടെ വ്യക്തിത്വത്തെ പ്രകാശിപ്പിക്കും. നിങ്ങൾക്ക് നിങ്ങളെ തെളിയിക്കാനുള്ള അവസരം വന്നുചേരും. പരിഹാരം : ദുർഗ്ഗ ദേവിക്ക് ചുവന്ന പൂക്കൾ സമർപ്പിക്കുകയും ദുർഗ്ഗ ചാലിസ ചൊല്ലുകയും ചെയ്യുക.
Astrological services for accurate answers and better feature
Astrological remedies to get rid of your problems

AstroSage on MobileAll Mobile Apps
- Horoscope 2023
- राशिफल 2023
- Calendar 2023
- Holidays 2023
- Chinese Horoscope 2023
- Education Horoscope 2023
- Purnima 2023
- Amavasya 2023
- Shubh Muhurat 2023
- Marriage Muhurat 2023
- Chinese Calendar 2023
- Bank Holidays 2023
- राशि भविष्य 2023 - Rashi Bhavishya 2023 Marathi
- ராசி பலன் 2023 - Rasi Palan 2023 Tamil
- వార్షిక రాశి ఫలాలు 2023 - Rasi Phalalu 2023 Telugu
- રાશિફળ 2023 - Rashifad 2023
- ജാതകം 2023 - Jathakam 2023 Malayalam
- ৰাশিফল 2023 - Rashifal 2023 Assamese
- ରାଶିଫଳ 2023 - Rashiphala 2023 Odia
- রাশিফল 2023 - Rashifol 2023 Bengali
- ವಾರ್ಷಿಕ ರಾಶಿ ಭವಿಷ್ಯ 2023 - Rashi Bhavishya 2023 Kannada